മിഴികളിൽ ~ ഭാഗം 13, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

“”മോളെ…. ഇനി എല്ലാം നിന്റെ കയ്യിലാണ്… ഋഷി ആകെ മനസ് വെടിഞ്ഞ അവസ്ഥയിലാ…..അവനെ മോള് കൈ വെടിയരുത്…മോള് വിചാരിച്ചാൽ അവന്റെ മനസ് മാറ്റാൻ പറ്റും… ഹൃതികയ്ക്കിനി സ്ഥാനമില്ലല്ലോ……ഇനി ഈ അച്ഛന് തെല്ലെങ്കിലും സ്വപ്നം കാണാലോ നിങ്ങൾ രണ്ടാളും പിന്നെ വരാൻ പോകുന്ന കൊച്ചു മക്കളുമൊത്തുള്ള ജീവിതം……… “””

കൃഷ്ണ ഒരടി പിന്നോട്ട് വച്ചു….ജീവിതത്തെ കുറിച്ച് പിന്നെയും ഒരെത്തും പിടിയും കിട്ടാതെയായ്….ഋഷിക്കെന്തായാലും അവളെ സ്വീകരിക്കാൻ പറ്റില്ലെന്ന് കൃഷ്ണയ്ക്ക് ഉറപ്പ് തോന്നി…. ഉത്തരം മുട്ടിയവൾ ഒന്നുമറിയാ മട്ടിൽ ദാസച്ഛനെ തന്നെ നോക്കുകയായിരുന്നു ചെയ്തത്….

??????????

“”ദാസച്ഛനെന്താ ഇപ്പോ ഇങ്ങനൊക്കെ പറയുന്നേ…… “””

“””ഈ ഒരു സാഹചര്യത്തിൽ ഞാൻ ഇങ്ങനല്ലാതെ പിന്നെന്താ പറയേണ്ടത്…. ഇനി നിനക്ക് എന്താ പേടിക്കാൻ ഉള്ളത്… ഹൃതിക പോയി…ഇനി അവൻ അവളുടെ കാര്യോം പറഞ്ഞോണ്ട് നിൽക്കില്ല…. അവിടെയാണ്‌ നിന്റെ സ്ഥാനം… നീ വിചാരിച്ചാൽ ഋഷിയെ നേരെയാക്കിയെടുക്കാൻ കഴിയും….. പതിയെ ഹൃതികയെ മറന്ന് നിന്നെ സ്നേഹിക്കാനും കഴിയും…… “””

അദ്ദേഹം പറഞ്ഞപ്പോൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു കൃഷ്ണ……

“”എനിക്ക് അയാളുടെ കൂടെ ജീവിക്കാൻ വയ്യാ…… “”

അവളുടെ മുഖത്തു ദേഷ്യവും സങ്കടവും പ്രകടമായ്…..

“”പിന്നെന്തായിരുന്നു നിന്റെ മനസ്സിൽ? ഹൃതിക ജീവനോടെയുണ്ടായിരുന്നെങ്കിൽ നീ നിന്റെ കുഞ്ഞിനെ ഋഷിടേം ഹൃതികേടേം കയ്യിൽ ഏൽപ്പിച്ചു പോകുമായിരുന്നോ…??””

ദാസച്ഛന്റെ ചോദ്യം കേട്ടപ്പോൾ കൃഷ്ണയ്ക്ക് ഉത്തരം മുട്ടി… പറയാൻ വാക്കുകളൊന്നും വരാത്ത വിധം തൊണ്ട തറഞ്ഞു നിന്നു……

“”പറ മോളെ… എന്ത് ചെയ്യുമായിരുന്നു….?? “”

“”എനിക്കറിയില്ല ദാസച്ഛ…. ഞാൻ അതിനെ കുറിച്ചൊന്നും ഓർക്കാറെയില്ല… കുഞ്ഞിനെയവൾ സ്വീകരിക്കില്ലന്ന് കേട്ടപ്പോ ഒരിറ്റ് സമാധാനം കിട്ടിയെന്നല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചിട്ടില്ല….അയാളെ എനിക്കിഷ്ടായിരുന്നു…. ജീവനായിരുന്നു…ഇന്ന് വരെയും എനിക്ക് അയാളോട് പക തോന്നീട്ടില്ല…..തെളിച്ചു പറയാണെൽ എനിക്കറിയില്ല ദാസച്ഛ എന്ത് വേണം ന്ന്…….””””

അവൾ കരയുന്നുണ്ടായിരുന്നു….ജീവിതത്തെ കുറിച്ച് ഒന്നുമറിയാത്തവളുടെ കരച്ചിൽ… എല്ലാ പഴുതുകളും അടഞ്ഞു പോയ ഒരുവളുടെ സങ്കടം…….

“”മോളെ… നിന്നെ കരയിപ്പിക്കാൻ വേണ്ടിയല്ല ദാസച്ഛൻ ഇങ്ങനൊക്കെ പറഞ്ഞത്…. ഋഷിടെ മനസ് മാറിയാൽ…. എല്ലാവർക്കും ഗുണമല്ലേ ഉണ്ടാകു അതോണ്ട് പറഞ്ഞതാ…. മ്മ്മ് .. പോട്ടെ… “”

അയാൾ കൃഷ്ണയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…അപ്പോഴേക്കും നളിനിയമ്മ അവിടെ എത്തിയിരുന്നു……

“””വെള്ളം കാഞ്ഞിട്ടുണ്ട്…. പോയി കുളിച്ചോളു… ഞാൻ ഋഷിയുടെ അടുത്തേക്ക് ചെല്ലട്ടെ “””

അതും പറഞ്ഞ് നളിനിയമ്മ പോയി… ദാസച്ഛൻ കുളിക്കാനും ചെന്നു…. കൃഷ്ണ മനസിൽ ഒരായിരം ഭാരം നിറച്ചു കൊണ്ട് വീട്ടിലേ തൂണിലേക്ക് ചാർന്നു… ഒരു എത്തും പിടിയും കിട്ടാത്ത പോലെ അവളുടെ മനസ് ഒരു പട്ടം പോലെ പാറി കളിച്ചു…….

?????????

വീട്ടിലെ ഇരുട് നിറഞ്ഞ ഒരു മുറിയിൽ തനിച്ചിരിക്കുകയായിരുന്നു ഋഷി….ഇളം കാറ്റു വന്ന് ജനലിലെ കർട്ടനെ തഴുകി കൊണ്ടിരുന്നു… അവന്റെ മനസിലും അതേ മൂകത നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….

“”മോനെ…… “””

നളിനിയമ്മ ചെന്നു വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി……

“”അമ്മേ… പ്ലീസ്… ഞാൻ കുറച്ച് നേരം ഒന്ന് തനിയെ ഇരുന്നോട്ടെ….. “”‘

“ഡാ “

“”പ്ലീസ്.. അമ്മ പൊ…. “”

എന്തെങ്കിലും ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ അവൻ നളിനിയമ്മയോട് പൊയ്ക്കോളാൻ പറഞ്ഞു…അന്നവൻ ഒന്നും കഴിച്ചില്ല… ആരോടും പിന്നെ മിണ്ടിയില്ല… ആ മുറിയിൽ എരിഞ്ഞു തീർന്ന പുക ചുരുളുകൾക്ക് എണ്ണമില്ലായിരുന്നു……ഹൃതികയുടെ വേർപാട് ഋഷിയെ അത്രമേൽ തളർത്തിയിരുന്നു….എല്ലാവർക്കും ഋഷിയേ കുറിച്ച് ആധിയായ്… അവനെയോർത്തു വിഷമത്തിലായ്…. പക്ഷെ ആരുടെയൊക്കെയോ പിഴവിൽ ജീവിതമേ മാറി മറഞ്ഞവളെ കുറിച്ച് ആരും ചിന്തിച്ചില്ല…. ഒരാളുടെ ആവശ്യത്തിന് വേണ്ടി മാത്രം ജീവിതം ബലിയാടായ് പോയവളെ കുറിച്ച് ആർക്കും പരാതി വന്നില്ല…… സ്വയം ഉരുകുന്ന ആ മനസും, ഒന്നുമറിയാതെ ഭൂമിയിലേക്കുള്ള വരവ് കാത്തു നിൽക്കുന്ന ആ ഇരട്ട കുട്ടികളുമൊത്ത് ആാാ പെണ്ണും തനിച്ചായി..ഒറ്റയ്ക്കിരിക്കുമ്പോൾ കരയാൻ മാത്രമായ് അവളുടെ വിധി…. ശരീര മാറ്റങ്ങൾ മനസിനെ തളർത്തിയപ്പോൾ പഠിപ്പും ഉപേക്ഷിക്കേണ്ടി വന്നു….മാസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു…. ഒരുത്തരവും ഗത്യന്തരുമില്ലാതെ ദൈവം തന്ന ജീവിതത്തെ അവൾ കൊണ്ട് നടന്നു…….

“”മോളെ…. നിനക്ക് ഋഷിയോട് ഒന്ന് സംസാരിച്ചുടെ…. അവന്റെ മനസ് ഒന്ന് ശാന്തമാക്കാൻ ശ്രമിച്ചുടെ…… “””

ഒരു സായാഹ്നത്തിൽ കൃഷ്ണയോട് അമ്മ വന്നു പറഞ്ഞതായിരുന്നു ആ വാക്കുകൾ…. അവൾ ഒന്നും മിണ്ടിയില്ല…….

“”അമ്മ ഋഷിക്ക് കൂട്ടായ് നിൽക്കാറുണ്ട്… പക്ഷെ മോളെ ഇതുവരെ ഒന്നും പറഞ്ഞു കൊണ്ടോ ചെയ്തു കൊണ്ടോ ദ്രോഹിച്ചിട്ടില്ല..ദേ നീ ഒന്ന് പോയി സംസാരിച്ചു നോക്ക്…. കുഞ്ഞിനെ കുറച്ചൊക്കെ ഇടയ്ക്ക് അവനോട് സൂചിപ്പിക്ക്… ആ മനസ്സിൽ അത്രയെങ്കിലും സമാധാനം കിട്ടുവോന്ന് നോക്കാലോ……..”””””

“”ഞാൻ പോയി സംസാരിക്കണം ല്ലേ….. മനസിന്‌ സമാധാനം നൽകണം അല്ലേ….. മാസം ഏഴായി ഞാനൊന്ന് മന സമാധാനത്തോടെ ഉറങ്ങിയിട്ട്… എന്നെ കുറിച്ച് ആർക്കേലും ബോധം ഉണ്ടോ…. ഞാനെന്താ നിങ്ങളൊക്കെ വില കൊടുത്തു വാങ്ങിയ പാവയാണോ…..എല്ലാരുമിട്ട് അമ്മാനമാടാൻ തുടങ്ങീട്ട് കുറേ നാളായി… എനിക്കും ശ്വാസവും ജീവനുമുണ്ടെന്നു ആരും എന്താ മനസിലാക്കാത്തത് ….. “””

കൃഷ്ണയുടെ മനസിലെ സങ്കടം മുഴുവൻ അണ പൊട്ടിയൊഴുകുവാൻ തുടങ്ങി……

“””ഹൃതികയ്ക്ക് വേണ്ടിയല്ലേ ഞാൻ ഇങ്ങനൊക്കെയായത്….ഇന്നവളില്ല…അതോടെ എന്റെ ഡ്യൂട്ടി ഭാര്യ പദവിയായ് മാറിയോ…. എന്നെ ദ്രോഹിച്ചവനെ സന്തോഷിപ്പിക്കണം എന്നായോ……..അവൾ മരിച്ച ശേഷം കുഞ്ഞെന്നുള്ള ചിന്തയൊന്നും അമ്മേടെ മോനില്ല……കുഞ്ഞിനെ ഹൃതിക സ്വീകരിക്കില്ലെന്ന് അന്നേ അവൾ പറഞ്ഞതാണ്…. അത് ഋഷിയേ അറിയിച്ചില്ലെന്ന് മാത്രം….ഇപ്പോ എന്റെ കുഞ്ഞ് എനിക്ക് മാത്രമാണ്… അതാണ് ഇപ്പോഴുള്ള ആശ്വാസവും….. ഞാൻ എങ്ങനേലും ജീവിച്ചോളാം…. എന്നെ ഇങ്ങനെ വീണ്ടും വീണ്ടും ജീവിത കരുവായ് മാറ്റല്ലെ അമ്മേ… സഹിക്കാൻ വയ്യാ… എല്ലാരും പറയുംപോലെ അനുസരിച്ചെനിക്ക് മടുത്തു…… “””

രോക്ഷമായും സങ്കടമായും അവളുടെ സംസാരം മാറി മറഞ്ഞു …..ആരെയും വേദനിപ്പിക്കാത്തവൾക്ക് പ്രതികരിക്കാൻ ആയുധമായുള്ളത് എതിർത്ത് പറയാം എന്ന വാക്കുകൾ മാത്രമായിരുന്നു…..അതിലൂടെയവൾ വെറുതെ സമാധാനിക്കാൻ ശ്രമിച്ചു.

“””മോളെ….. ഹൃതിക ഇപ്പൊ ജീവനോടെയില്ല…ഋഷിക്ക് ഒരു കുഞ്ഞിന്റെ ആവശ്യവും ഇല്ലാ….എന്ന് വച്ച് നിന്റെ കുഞ്ഞിനേം നിന്നേം ഞങ്ങൾക്ക് ഉപേക്ഷിക്കാൻ പറ്റുവോ… അപ്പൊ അവനെ നല്ലതാക്കി കൊണ്ടു വരേണ്ടത് നിന്റെ കടമയല്ലേ….. നിലവിൽ നീ ഇപ്പോ അവന്റെ ഭാര്യയാണ്‌…… ഋഷി നിന്നെ തള്ളി പറഞ്ഞാൽ എങ്ങോട്ട് പോകും? അതിലും നല്ലതല്ലേ ഈ പൊരുത്തപ്പെടൽ… നിനക്കും കുഞ്ഞിനും അത് തന്നെയല്ലേ നല്ലത്… മോളെ… നീയൊന്ന് ആലോചിക്ക്….. “”

നളിനിയമ്മ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു… കൂടെ ദാസച്ഛനും ഉണ്ടായിരുന്നു…

“”എന്റെ ജീവിതത്തിന്റെ നല്ലതിന് വേണ്ടി പൊരുത്തപ്പെടണം……തന്നെ വില കൊടുത്ത് വാങ്ങിയവന്റെ ഭാര്യയാവണം..ചതിച്ചു കീഴ്പ്പെടുത്തിയവന് മുന്നിൽ വീണ്ടും കീഴടങ്ങണം….. “”‘

കൃഷ്ണ മനസ്സിൽ കുറിച്ചിട്ടു കൊണ്ടേയിരുന്നു…..

“”ഇല്ല….. ഡെലിവറി കഴിഞ്ഞാൽ ഞാൻ എങ്ങോട്ടേലും പൊയ്ക്കോളാം….വേറൊന്നിനും നിർബന്ധിക്കരുത്… ഈൗ തീരുമാനമെങ്കിലും ഞാൻ സ്വയം എടുത്തോട്ടെ പ്ലീസ്……. “””

“”അങ്ങനെ എങ്ങോട്ട് പോകാൻ… ഹൃതിക മാത്രേ കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞിട്ടുള്ളു…. ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടില്ല… സൊ എനിക്ക് വേണം…. “””

ഋഷിയുടെ ശബ്‌ദമായിരുന്നു അത്… കേട്ടപ്പോൾ കൃഷ്ണ ഞെട്ടി തരിച്ചു പോയി….

“””ആർക്കും ആരെ കൊണ്ടും ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പാടില്ല… ഞാൻ കാരണം നീ വിഷമിക്കരുത്…”””

ഋഷി അരികിലേക്ക് വന്നു അവളുടെ കവിളിൽ തട്ടി…ശേഷം ദാസച്ഛനോട്‌ പുഞ്ചിരിച്ചു…….

“””ഋഷി…… “”

“”അച്ഛാ…. അതെന്റെ കുഞ്ഞാണ്… ഇവള് അതിനേം കൊണ്ട് എവിടേലും പോയാൽ എങ്ങനെ ശരിയാകും…ഡെലിവറി കഴിഞ്ഞാലും കൃഷ്ണ ഇവിടെ തന്നെ കാണും….ബാക്കിയൊക്കെ അത് കഴിഞ്ഞ് ആലോചിക്കാം….. “”

വീണ്ടും അവന്റെ ശബ്ദം… കൃഷ്ണയ്ക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല….അവൾ ഒന്നുകൂടി അവനെ നോക്കിയപ്പോൾ വീണ്ടും അടുത്തേക്ക് വരുന്നതായിരുന്നു കണ്ടത്. അത് കണ്ടതും അവൾക്ക് ഭയം തോന്നി…അവൻ മെല്ലെ ആ വയറിലേക്ക് കൈകൾ ചേർത്ത് വച്ചു … കുഞ്ഞിന്റെ അനക്കത്തിനായ് കാതോർത്തു…….

“”അഹ്..ദേ കിക്.. “”

കുഞ്ഞ് അനങ്ങിയതും ആ മുഖത്തു ചിരി വിടരുന്നതവൾ നോക്കി കണ്ടു… പതിയെ പതിയെ എല്ലാവരുടെയും മുഖത്തു സന്തോഷം വിരിയുന്നുണ്ടായിരുന്നു… ദാസച്ഛനും നളിനിയമ്മയും അവിടെ നിന്നും ഒഴിഞ്ഞു മാറിയതും ഋഷി ഒന്നുകൂടി കൃഷ്ണനയ്ക്കരികിൽ ചേർന്നിരുന്നു….. വീർത്തിരിക്കുന്ന വയറിൽ മുത്തം വച്ചു കൊടുത്തു…. എല്ലാം ഒരത്ഭുതം കണക്കെ നോക്കി നിൽക്കാനേ അവൾക്കായുള്ളു….

“”കൃഷ്ണ…. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…..”””

അച്ഛനും അമ്മയും പോയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഋഷി പറഞ്ഞത്… കൃഷ്ണ എന്താണെന്ന ഭാവത്തിൽ അവനെ തന്നെ നോക്കി..

“””എനിക്ക് ഹൃതികയെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ ആവില്ല…… അവളാണ് എന്റെ ജീവൻ… ശ്വാസം… അങ്ങനെയെല്ലാം…… ഈ കുഞ്ഞെന്ന ഓപ്ഷനിലേക്ക് എത്തിയതും അവൾക്ക് വേണ്ടി മാത്രമായിരുന്നു….നിന്നെ എത്രത്തോളം സ്നേഹിക്കാൻ കഴിയുംന്ന് എനിക്കറിയില്ല…… ബട്ട്‌ എന്റെ കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ നിനക്ക് എല്ലാം ഞാൻ തരും……. “””

അത്രയും പറഞ്ഞ് ഋഷി എഴുന്നേറ്റ് മാറിയപ്പോൾ ആ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് മാത്രം കൃഷ്ണയ്ക്ക് മനസ്സിലാവൂന്നുണ്ടായിരുന്നില്ല..അവൾക്ക് ഭയം തോന്നി…..

“”ഈൗ കുഞ്ഞും ഇനി എന്റേതല്ലാതാവുമോ… “”

അവൾ ഒരു നിമിഷം ചിന്തിച്ചു…..

“”അയാൾക്കിനി കുഞ്ഞിനെ മാത്രേ വേണ്ടു എന്നാണോ ഉദ്ദേശിച്ചത്…. എല്ലാം കഴിഞ്ഞാൽ ഞാൻ കുഞ്ഞിനേം ഉപേക്ഷിച്ചു പോണം ന്നാണോ ഉദ്ദേശിച്ചത്……. “”

അവൾക്കൊരു വേള ഒന്നും മനസിലായില്ല… അല്ലെങ്കിലും അങ്ങനെ തന്നെ…എല്ലാവരും പൊട്ടിയാക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെ ആയേ തീരു എന്നതായി പോയി അവളുടെ വിധി…സ്വന്തവും ബന്ധവുമില്ലാത്തവളുടെ നൊമ്പരത്തിന് ആര് തുണയുണ്ടാവാൻ.

“ഞാനെന്നും അനാഥയായിരുന്നു…. ആത്മീയമായും.. വൈകാരികമായും “”

-മാധവി കുട്ടി

തുടരും…