മിഴികളിൽ ~ ഭാഗം 14, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഒരു കാറ് മുറ്റത്തേക്ക് വരുന്നത് കണ്ടാണ് ദാസച്ഛനും നളിനിയമ്മയും പുറത്തേക്കിറങ്ങി വന്നത്….. ഒരു ചെറുപ്പക്കാരൻ അതിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും മനസിലാവാത്ത വിധത്തിൽ നോക്കുകയായിരുന്നു നളിനിയമ്മ….എങ്കിലും അകത്തേക്ക് കയറുവാനും നും ഇരിക്കുവാനും അയാളോട് പറഞ്ഞു…..

“”ഞാൻ ഹൃതേഷ്… നിങ്ങൾക്ക് അറിയുമായിരിക്കും….. ഹൃതികയുടെ ബ്രദർ ആണ് …. “””

“””അഹ്… അങ്ങനെ പറ… എനിക്കും അത്രയ്ക്കങ്ങു ആളെ പിടികിട്ടിയില്ല…. “””

ദാസച്ഛൻ പറയുന്നത് കേട്ടപ്പോൾ അയാൾ ആ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു…

‘”ദേ ഞാനിപ്പോ വരാം…. “””

അതും പറഞ്ഞ് ചായ എടുക്കാനായി നളിനിയമ്മ അടുക്കള ലക്ഷ്യമാക്കി പോകുകയായിരുന്നു ചെയ്തത്

“അങ്കിൾ…. ഋഷി ഇവിടെയില്ലേ…… എനിക്ക് കാണാണമായിരുന്നു….. “”

അവൻ ചോദിച്ചപ്പോൾ ദാസച്ഛന്റെ ഉള്ളം ഒരുവേള കത്തി ജ്വലിക്കാൻ തുടങ്ങി … അയാൾക്കെന്തോ ഭയം തോന്നി കൊണ്ടിരിന്നു

“”ഉ.. ഉണ്ട്… ഞാൻ വിളിക്കാം…. “””

വിക്കി വിക്കി പറഞ്ഞു…..

“”വേണ്ട… ഞാൻ പോയി കണ്ടോളാം…. “”

“”ദേ ആ മുറീലുണ്ട്…. പോയി സംസാരിച്ചോളു…. “”

അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിലെ കനൽ അത് പോലെ തന്നെ ദാസച്ഛന്റെ മനസ്സിൽ എരിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു……

“”എന്നാലും… ഇപ്പോ ഈ വരവിന്റെ ഉദ്ദേശം എന്തായിരിക്കും? “””

അയാൾ മനസ്സിലോർത്തു. പിന്നെ ഹൃതേഷ് മുറിയിലേക്ക് കയറി പോകുന്നതുന്നതും നോക്കിയിരുന്നു…..പോകും വഴി അവൻ ആദ്യം കണ്ടത് കൃഷ്ണയെ ആയിരുന്നു……

“”ഋഷിടെ വൈഫാ അല്ലേ “”

അവൻ അവളെ നോക്കി പുഞ്ചിരിച്ചു..

“””അതേ… ഹൃതുടെ ഏട്ടനല്ലേ…. “”

അന്ന് ഏട്ടനാണെന്ന് പറഞ്ഞ് ഹൃതു ഫോട്ടോ കാണിച്ചു കൊടുത്തത് കൊണ്ട് അവൾക്ക് പെട്ടെന്ന് തന്നെ ഹൃതേഷിനെ മനസിലായി

“”യെസ്…. “”

“”അന്ന് വീട്ടിൽ വന്നപ്പോൾ ഹൃതു ഫോട്ടോ കാണിച്ചു തന്നിരുന്നു….. “”

“”മ്മ്മ്…. തന്നെ കുറിച്ച് ഹൃതുവും എന്നോട് പറഞ്ഞിരുന്നു… എനിക്കെല്ലാം അറിയാം…. എല്ലാം….. “””

അവൻ അർത്ഥം വച്ചു പറഞ്ഞതും കൃഷ്ണയുടെ ചുണ്ടിലെ ചിരി മാഞ്ഞു….

“”ഞാൻ ഋഷിയെ കാണാനാണ് വന്നത്…””

അങ്ങനെ പറഞ്ഞതും കൃഷ്ണ അവന് വഴി മാറി കൊടുത്തു.

“”ഒക്കെ “”

വലിയ കർക്കശ ഭാവത്തോടെയായിരുന്നു ഹൃതേഷിന്റെ സംസാരം മുഴുവനും…ഋഷിയെ തേടി അവൻ പോകുന്നതും നോക്കിയവൾ നിന്നു…എങ്കിലും എന്താണീ വരവിന്റെ ലക്ഷ്യമെന്ന് കൃഷ്ണയ്ക്കും പിടികിട്ടിയിട്ടുണ്ടായിരുന്നില്ല……

??????????

കിടക്കയിൽ കിടന്നു കൊണ്ട് ലാപ്ടോപ്പിൽ ഫിലിം കാണുകയായിരുന്നു ഋഷി..ഹൃതേഷ് ഡോർ തുറന്ന് നോക്കിയപ്പോൾ ഋഷി ലാപ്പിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ട് അവനെ നോക്കി…

“”എന്റെ പെങ്ങളെ കൊന്നിട്ട് നീ ഫിലിം കണ്ട് സുഖിക്കാ അല്ലേ…. “””

എടുത്തടിച്ചത് പോലെയുള്ള ഹൃതേഷിന്റെ സംസാരം കേട്ടപ്പോൾ ഋഷിക്ക് രോക്ഷം കൂടുന്നുണ്ടായിരുന്നു….എങ്കിലും ഈ കടന്ന് കയറ്റത്തിന്റെ ഉദ്ദേശം എന്താണെന്നറിയാതെ അവനും മിഴിച്ചു നിന്നു..

“”എനിക്ക് എല്ലാമെല്ലാമായ് ഉണ്ടായിരുന്നവളാ .. ഹൃതു…… നീ … ഒറ്റൊരുത്തൻ കാരണം …….. ശ്ശേ… “”

“””ഞാനാണോടാ കൊന്നത്…. അവള് മരിച്ചതിന്റെ വേദന ഇപ്പോഴും എന്റെ മനസ്സിന്നു പോയിട്ടില്ല….. അവൾക്ക് പകരം മനസ്സിൽ മറ്റാരെയും ഈ ഋഷി കുടിയിരുത്തിയിട്ടുമില്ല…….. “”””

“”അപ്പോ പിന്നെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ കണ്ടല്ലോ…… നിന്റെ വൈഫ്‌ എന്ന് പറയുന്നവളെ…. അവളെ നീ പിന്നെ എന്തിനാ കല്യാണം കഴിച്ചത്…. ഓഹ്…. അത് വേറെ ആവശ്യത്തിനല്ലെ ……. “””

“””ഡാ…. “”

ഋഷി വീണ്ടും ദേഷ്യം കാട്ടി തുടങ്ങി ……

“”അടങ്‌……നീ അന്ന് വീട്ടിൽ വന്നില്ലേ… ഹൃതികയെ മാത്രേ വേണ്ടുന്നു പറഞ്ഞില്ലേ…. അപ്പോ തൊട്ട് തുടങ്ങിയാതാടാ എന്റെ മോൾക്ക് വയ്യായ്ക .. എപ്പോഴും നിന്റെ വൈഫിന്റെ അവസ്ഥയോർത്തു അവൾക്ക് സങ്കടമാ……നീ എന്തെ ഇങ്ങനെ എന്നോർത്ത് എപ്പോഴും കരച്ചിലാ…. തളർന്നു കിടക്കുന്ന അവസ്ഥയിലെങ്കിലും നിനക്ക് മനസമാധാനം നല്കാമായിരുന്നു…. നീ കാരണ എന്റെ പെങ്ങൾ നെഞ്ച് പൊട്ടി പോയത്…..എല്ലാം നീ ഒരാൾ കാരണം……….. “”””

ഹൃതേഷ് പറഞ്ഞത് കേട്ടതും ഋഷിയുടെ സമനില മാറി മറയുവാൻ തുടങ്ങി…. അവൻ ഒരു തളർച്ചയോടെ ബെഡിൽ ഇരുന്നു….

“””എന്റെ ഹൃതുനെ ഞാൻ സ്നേഹിക്കുകയെ ചെയ്തിട്ടുള്ളു….. അവൾക്ക് വേണ്ടുന്നതൊക്കെ ചെയ്ത് കൊടുക്കാൻ ശ്രമിച്ചിട്ടെയുള്ളൂ…… “”””

“”എന്നാൽ ആാാ സ്നേഹം തന്നെയാ അവളെ ഇല്ലാതാക്കിയതും…. നിന്റെ കൂടെ വന്നപ്പോഴല്ലേ… അന്ന് ആക്‌സിഡന്റ് പറ്റിയത്… അവള് കിടപ്പിലായത്….അന്ന് നീ വന്നു അവളോട് സംസാരിച്ച ശേഷമാ അവൾ വിഷമത്തിലായതും.. നി വിവാഹം കഴിച്ചു സുഖമായ് ജീവിക്കുന്നത് കാണാനാ അവൾ ആഗ്രഹിച്ചത്…എന്നിട്ടും പിന്നേം പിന്നേം നീ നോവിച്ചു…… ഇപ്പോ അവളെ പോലെ തന്നെ മറ്റൊരു പെണ്ണും…. എങ്ങനെ കഴിയുന്നെടാ നിനക്ക് ഇത്രയും ക്രൂരനാവാൻ …… “”””

കേട്ടപ്പോൾ ഋഷി അവനെ കുറിച്ച് തന്നെയൊന്ന് ചിന്തിച്ചു നോക്കി…. അവന് സ്നേഹം മാത്രമേ എന്നും ഹൃതികയോട് തോന്നിയിട്ടുള്ളൂ എന്ന് അവന്റെ മനസ് അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു…..

“””ഞാൻ ഇപ്പോ വന്നത് ജീവനോടെയില്ലാത്ത എന്റെ പെങ്ങൾക്ക് വേണ്ടി വാദിക്കാനല്ല…. അവളക്കാൾ നീറി ജീവിക്കുന്ന മറ്റൊരുവൾ കൂടി ഇവിടെയുണ്ട്… നിന്റെ സ്വാർത്ഥതക്ക് വേണ്ടി ഒരു പൊട്ടിയെ പോലെ ആയി തീർന്നവൾ……..എന്നും ഹൃതു എന്നോട് പറയും അവളെ കുറിച്ച്… ആാാ പെണ്ണ് കടന്ന് പോകുന്ന മനസികാവസ്ഥയെ കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…എല്ലാവരും കൂടി ഒറ്റയടിക്ക് ചതിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ സമനില തെറ്റി പോകാഞ്ഞത് ദൈവ ഭാഗ്യമെന്ന് കൂട്ടിക്കോ…അത് കൊണ്ട് അവളെ മാത്രം നീ ഇനി വേദനിപ്പിക്കരുത്… ഇഷ്ടത്തിനനുസരിച് നീ ജീവിക്കാൻ സമ്മതിക്കണം… ഇതൊന്നും ഞാൻ നിന്നെ ഉപദേശിക്കേണ്ട കാര്യങ്ങളല്ല… സ്വയം തിരിച്ചറിയേണ്ടതാണ് .. പക്ഷെ അതിനുള്ള ബുദ്ധി നിനക്കില്ലെന്ന് തോന്നിയത് കൊണ്ടാ ഞാൻ തന്നെ നേരിട്ട് വന്നു പറഞ്ഞത് …. “”

“”ഡാ….. “””

“”എന്താ നിനക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നില്ലെ ഋഷി….ദേഷ്യം അടക്കി വച്ച് ആലോചിക്ക്…….ഇത്രയ്‌ക്കൊന്നും ആരും ഏത് പെണ്ണിനേയും നോവിച്ചിട്ടുണ്ടാവില്ല.. ഞാൻ പോകുന്നു… “”

അത്രയും പറഞ്ഞ് മറുപടി നൽകാനുള്ള അവസരം ഋഷിക്ക് നൽകാനാവാതെ ഹൃതേഷ് കടന്ന് പോയി………സംസാരം കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോഴേക്കും നളിനിയമ്മ അവന് വേണ്ടി ചായ എടുത്തു വച്ചിട്ടുണ്ടായിരുന്നു…അവിടെ കൃഷ്ണയെയും നളിനിയമ്മയെയും ദാസച്ചനെയും കണ്ടപ്പോൾ അവന്റെ മുഖം ചുളിഞ്ഞു…

“”എനിക്കൊന്നും വേണ്ടാ…… “”

ഹൃതേഷ് എല്ലാവരുടെയും മുഖത്തു നോക്കി തന്നെ പറഞ്ഞു….

“”ഞങ്ങൾ ചായ ഉണ്ടാക്കി പോയില്ലേ …. കുടിച്ചിട്ട് പൊയ്‌ക്കോളൂ…. “””

കൃഷ്ണയായിരുന്നു പറഞ്ഞത്… അവൻ ഒരുനിമിഷം അവളെ തന്നെ നോക്കി…. പിന്നെ ഗ്ലാസ്‌ കയ്യിലെടുത്തു…..

“ഇരിക്കു ന്നെ…. “”

അവൾ വീണ്ടും പറഞ്ഞപ്പോൾ അറിയാതെയവൻ സോഫയിൽ ഇരുന്നു പോയി….. ദാസച്ഛനും നളിനിയമ്മയും അവനെ തന്നെ നോക്കി….. പക്ഷെ ഹൃതേഷ് ശ്രദ്ധിച്ചിരുന്നത് കൃഷ്ണയെ തന്നെയായിരുന്നു…. അവളുടെ അവസ്ഥയിൽ അവന്റെ മനസ് നൊന്തു…

“”ഇവളെങ്ങനെ ഇത്രയും സഹിക്കുന്നു….എങ്ങനെയിവളെ രക്ഷിച്ചെടുക്കാൻ കഴിയും….? അങ്ങനെ രക്ഷപ്പെട്ടാലും എങ്ങനെ ജീവിക്കും? അതൊക്കെ ഓർത്താവും ഗത്യന്തരമില്ലാതെ ഇവിടെ തന്നെ കഴിയുന്നത്…. “”””
(ആത്മ )

ഇറങ്ങുമ്പോൾ ഹൃതേഷ് യാത്ര പറഞ്ഞത് കൃഷ്ണയോട് മാത്രമായിരുന്നു..അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു….. അതേ സമയം ഹൃതേഷിന്റെ സംസാരം മനസ്സിൽ കൊണ്ട വേദനയിലായിരുന്നു ഋഷി….. കൃഷ്ണയോട് ചെയ്തതിന് എങ്ങനെ പ്രായശ്ചിത്തം ചെയ്യുമെന്നവൻ ആലോചിച്ചു കൊണ്ടിരുന്നു…..എത്രത്തോളം ചെയ്താലും അത് പോരാതെ വരും… അവൾക്കിനി എന്താവും വേണ്ടത് ……. കുറച്ച് ക്യാഷ് കൊടുത്താൽ മതിയാകുമോ…കുഞ്ഞിനെ അവൾക്ക് കൊടുക്കാതിരുന്നാൽ മതിയാകുമോ… അങ്ങനായാൽ അവൾക്ക് സമാധാനിക്കാലോ …..അതോ കുഞ്ഞിനെ അവൾക്ക് കിട്ടിയാലാണോ സന്തോഷമാവുക? ഈ ലോകത്ത് അവള് ഏറ്റവും വെറുക്കുന്നത് എന്നെ മാത്രമായിരിക്കും….ഞാനോ അവളുടെ കുഞ്ഞോ കൃഷ്ണയ്ക്ക് ബാധ്യതയാവാൻ പാടില്ല …….

അങ്ങനെയങ്ങനെ പലതും അവന്റെ മനസിലൂടെ കടന്ന് പോയി കൊണ്ടിരുന്നു….അവന്റെ ചിന്തകളിൽ നല്ല വശങ്ങൾ തേടി വന്നില്ല… അവനെ തന്നെ മാറ്റി മറിക്കുന്ന പോലെ ഓരോന്നുമാണ് മനസ്സിൽ തറച്ചു കയറിയത് … അതിൽ അവൻ കാണുന്നത് മുഴുവൻ ശരികളായിരുന്നു .. ഋഷിക്ക് മാത്രം തോന്നുന്ന ശരികൾ….

??????????

വൈകുന്നേരം വെറുതെ കിടക്കയിൽ ഇരിക്കുകയായിരുന്നു കൃഷ്ണ….. രണ്ട് കുഞ്ഞുങ്ങളെയും പേറി നടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ അവളെ തളർത്തുന്നുണ്ടായിരുന്നു…… ആരുടെയൊക്കെയോ സാമീപ്യം അവൾ ആഗ്രഹിച്ചു…. ആരെങ്കിലുമൊന്നു അടുത്തു വന്നിരുന്നെങ്കിൽ….ഒന്ന് വെറുതെ നെറുകയിൽ തലോടി തന്നിരുന്നെകിൽ…. ഒരാശ്വാസ വാക്കുകൾ ആരെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിൽ…. അവളെല്ലാം അതിയായി ആശിച്ചു… വരാനുള്ള ദിവസങ്ങളെയോർത്തു ടെൻഷനുണ്ട് .. ഒന്നിനെ കുറിച്ചും ഒരറിവും ഇല്ലാ…എല്ലാവരും കൂടി പന്ത് തട്ടി കളിക്കുന്ന ജീവിതത്തെ കുറിച്ചോർക്കുമ്പോൾ കൃഷ്ണയ്ക്ക് സ്വയം ലജ്ജ തോന്നി..

“” ഇവിടുള്ളവർക്ക് സ്വന്തം മകൻ നഷ്ടപ്പെട്ട് പോകുമോ എന്നുള്ള പേടിയാ …. അവന്റെ നല്ലതിന് വേണ്ടിയും ഞാൻ ബലിയാടവണം… ആ മകനാണേൽ കുഞ്ഞെന്ന ലക്ഷ്യം മാത്രം മതി…അവന്റെ ഓരൊ ചെയ്തികൾക്ക് കൂട്ട് നിൽക്കാനും ആൾക്കാരുണ്ട്…. എനിക്കൊ….? ആരുമില്ല…..ജീവിതമേ മടുത്തു പോയിട്ടെത്ര നാളായി ….പക്ഷെ….. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങൾക്ക് ഞാൻ കാരണം വേദന ഉണ്ടാവാൻ പാടില്ലല്ലോ… അതോണ്ട് മാത്രാ ഈ ഞാൻ ഇപ്പോഴും കടിച്ചു തൂങ്ങി ജീവിക്കുന്നത്. “””

കൃഷ്ണയുടെ മിഴികളിൽ വീണ്ടും കണ്ണീർ പടരുവാൻ തുടങ്ങി..

“”എനിക്കാരും ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെയായ് പോയത്…..എനിക്ക് വേണ്ടി എന്തും ചെയ്യാൻ പാകത്തിന് ഒരാൾ ഉണ്ടായിരുന്നെങ്കിൽ….. തണലാവാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ.””

അവൾ വെറുതെ ഓരോന്നാശിച്ചു.. കരഞ്ഞു കൊണ്ടിരിന്നു…..മാനസികമായും… ശരീരികമായും എത്രയോ തളർന്നു പോയിരിക്കുന്നതായ് സ്വയം തോന്നി………പാതി ചാരി വച്ച വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാണവൾ മെല്ലെ തലയുയർത്തി നോക്കിയത് …അകത്തേക്ക് വരുന്ന ഋഷിയെ കണ്ടതും കണ്ണീർ തുടച്ചു….

“”തനിക്കെന്താ വേണ്ടേ… ഞാനുണ്ടാക്കിയ ബുദ്ധിമുട്ടിനോക്കെ പരിഹാരമായി എന്താ ചെയ്യേണ്ടത്….. “””

ഒരൊറ്റ നിമിഷം പോലും ബാക്കി വയ്ക്കാതെ മുറിയിൽ കയറി അവളുടെ അടുത്തേക്കിരുന്നു ചോദിക്കുന്ന ഋഷിയെ കൃഷ്ണ കണ്ണിമ ചിമ്മാതെ നോക്കി.

“”മ്മ്.. പറ….സ്വന്തമായി വീട് വേണോ…. ഇനി ജീവിതകാലം മുഴുവൻ ജീവിക്കാനുള്ളത് വേണോ…. ഏഹ് പറ….നിനക്ക് ഈ ലോകത്ത് ഏറ്റവും വെറുപ്പ് എന്നോടല്ലേ…. അപ്പൊ എന്റെ കൂടെ ജീവിക്കാൻ നീ ആഗ്രഹിക്കില്ലല്ലോ…….എന്റെ കുഞ്ഞും അപ്പോ നിനക്ക് ഭാരമായിരിക്കില്ലേ…..ചെയ്ത് പോയതിനു ഞാൻ മാപ്പ് പറഞ്ഞാൽ തീരുമോ…..ഇല്ലാ തീരില്ല……നീ പറ…എന്താ വേണ്ടെന്ന് വച്ചാ പറ..””.

ഒരു ഭ്രാന്തനെ പോലെ പുലമ്പി കൊണ്ടിരുന്നു ഋഷി…ആ വികാരങ്ങൾ കാണുമ്പോൾ മിഴികൾ നിറച് തറഞ്ഞു നിൽക്കാനേ കൃഷ്ണയ്ക്ക് കഴിഞ്ഞുള്ളു…ഋഷിയുടെ സ്വഭാവത്തെ കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല……….

“””എന്താടി… നിനക്കൊന്നും വേണ്ടേ…. ഏഹ് പറ…. ഒന്നും വേണ്ടേ……… കുഞ്ഞിനെ നിനക്ക് വേണ്ടി വരില്ലല്ലോ….. അതെന്റെ കുഞ്ഞല്ലേ… നിനക്ക് വെറുപ്പല്ലേ….അതേ നിനക്ക് വെറുപ്പാ…….”‘””

സങ്കടത്തിന്മേൽ സങ്കടമെന്ന പോലെ കൃഷ്ണ മുഖം പൊത്തി പൊട്ടി പൊട്ടി കരയുകയായിരുന്നു….. അവളുടെ ഒരവസ്ഥയോർക്കുമ്പോൾ പെണ്ണ് സ്വയം തലയിൽ കൈ വച്ചു പോയി…മെല്ലെ എഴുന്നേറ്റ് നിന്നതും കരണം നോക്കി അവനൊന്നു കൊടുത്തു കൃഷ്ണ ….

“”എന്താ വേണ്ടെന്നോ….. എല്ലാം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിച്ച അവസ്ഥേലാ ഞാനിപ്പോ.എനിക്ക് നിങ്ങളെ ആരേം കാണണ്ട….. പ്രസവത്തോടെ ഞാൻ മരിച്ചു പോയെങ്കിൽ അത്രേം സമാധാനം….ഈ കഴുത്തില് താലി കെട്ടുന്നതിനു പകരം ഒരു കയറ് കെട്ടി അന്നേ എന്നെ കൊല്ലായിരുന്നില്ലെ…. ഇപ്പോ ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരഞ്ഞാലും കൃഷ്ണയ്ക്ക് മുൾ പാതകൾ മാത്രാ ഉള്ളത്…..എന്ത് തന്നാലും എനിക്കിപ്പോ പരിഹാരവില്ല..ന്ത്യെ….””””

പറഞ്ഞു തീർന്നതും നിയന്ത്രണം വിട്ട് അടുത്തുള്ള മേശക്ക് അവളുടെ കാൽ തട്ടി…ഒരു നിമിഷം വീഴാനായതും അവൾ ഋഷിയുടെ കയ്യിലേക്ക് പിടിക്കാൻ ശ്രമിച്ചു…പക്ഷെ….അവൻ പിടിക്കാൻ നോക്കിയപ്പോഴേക്കും കൃഷ്ണ പിറകിലേക്ക് വീണു പോയിരുന്നു ?

“””കൃഷ്ണ……….. “””

ഋഷി ഒരലർച്ചയോടെ വിളിച്ചു… അവൾക്ക് ശരീരം നന്നായി വിയർക്കുന്നത് പോലെ തോന്നി… കാലിൽ നിന്നും മുകളിലോട്ട് വേദന കയറി വരും പോലെ തോന്നി……….

“അമ്മാ… “

അവൾ ഉറക്കെ വിളിച്ചു പോയി..കണ്ണുകൾ പാതിയടയുന്ന വേളയിലും അവൾ തനിക്കടുത്തേക്ക് വരുന്ന ഋഷിയെ കാണുന്നുണ്ടായിരുന്നു….മെല്ലെ മെല്ലെ മിഴികളടയുമ്പോൾ അവളുടെ ജീവൻ നിലച്ചു പോകുന്ന വേദന പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

തുടരും…