മിഴികളിൽ ~ ഭാഗം 15, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“അമ്മാ… “

അവൾ ഉറക്കെ വിളിച്ചു പോയി..കണ്ണുകൾ പാതിയടയുന്ന വേളയിലും അവൾ തനിക്കടുത്തേക്ക് വരുന്ന ഋഷിയെ കാണുന്നുണ്ടായിരുന്നു….മെല്ലെ മെല്ലെ മിഴികളടയുമ്പോൾ അവളുടെ ജീവൻ നിലച്ചു പോകുന്ന വേദന പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

???????????

എല്ലാം ഒരു തവണ കൂടി മനസ്സിൽ കണ്ടെന്ന പോലെ കൃഷ്ണയുടെ മിഴികളിൽ നിന്നും കണ്ണീർ ചാലായ് ഒഴുകി….. ചരിഞ്ഞു കിടന്നിടത്തു നിന്നും എഴുന്നേറ്റിരുന്ന് ആശുപത്രി റൂമിലെ ജനലഴികൾക്കിടയിലൂടെ അവൾ പുറത്തേക്ക് നോക്കുകയായിരുന്നു … അന്ന് വീണതിന്റെ വേദന എത്രത്തോളമെന്ന് വിവരിച്ചാൽ മതിയാവില്ല….. വേദന കൊണ്ട് പുളഞ്ഞു ബോധം പോയി… പിന്നെ കണ്ണ് തുറന്നപ്പോഴാണ് ആശുപത്രിയിലാണെന്ന ബോധം വന്നത്….

ആരുടെയൊക്കെയോ പ്രാർത്ഥനയും ദൈവകാരുണ്യവും കൊണ്ട് കുട്ടികൾക്കൊന്നും സംഭവിച്ചില്ല…. പക്ഷെ ആ ഏഴാം മാസം മുതൽ തുടങ്ങിയതാണ് അവളുടെ ആശുപത്രി വാസം….. അത്രയും കെയറിങ്ങോട് കൂടി ശ്രദ്ധിച്ചാൽ മാത്രമേ കുഞ്ഞുങ്ങളെ ജീവനോടെ കിട്ടുള്ളൂന്ന് ഡോക്ടർ പറഞ്ഞപ്പോൾ മുറിവിന്മേൽ ഉപ്പ് കൊണ്ടത് പോലുള്ള അവസ്ഥയായിരുന്നു അവൾക്ക്.. അത്രമേൽ വേദനയായിരുന്നു കൃഷ്ണയുടെ മനസ്സിൽ പൊതിഞ്ഞിരുന്നത്…… എല്ലാം കൊണ്ടും നൊന്തപ്പോൾ…. മാനസികമായും ശാരീരികമായും തളർന്നപ്പോൾ വിഷാദത്തിലേക്ക് താഴ്ന്നു പോയി… ഇന്നും മരുന്നുകൾക്കും മന്ത്രങ്ങൾക്കും അതിരില്ല…പക്ഷെ മനസ് ഇപ്പൊഴും അതേ നോവിൽ തന്നെയാണ്‌… സന്തോഷങ്ങൾ അലിഞ്ഞു പോയ വഴികളിൽ വീണ്ടും വീണ്ടും സങ്കടങ്ങൾ കീറി മുറിക്കുകയാണ്‌….

“””മോളെ…. ദാ കഴിക്ക് …… “”

ദാസച്ഛനായിരുന്നു വന്നത്… കയ്യിലെ ഭക്ഷണപൊതി മേശമേൽ വച്ചയാൾ കൃഷ്ണയെ വിളിച്ചു…

“”എനിക്ക് വിശക്കുന്നില്ല ദാസച്ഛ… ഒന്നും വേണ്ടാ…. “”

“”അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….. ഇനീപ്പോ പ്രസാവൊക്കെ അടുക്കാറായില്ലേ…. കുറച്ച് എന്തേലും കഴിക്ക്…. ദേ ഞാൻ പുറത്ത് നിക്കാം..നീ കഴിച്ചോളു…. “”

ദാസച്ഛൻ പുറത്തേക്ക് പോകുന്നതും നോക്കിയവൾ ഇരുന്നു……. മാസം ഇത്രയായിട്ടും ഋഷി അവളെ കാണാൻ വന്നിട്ടില്ല….ദാസച്ഛനോട്‌ അവനെ കുറിച്ച് ചോദിക്കാൻ കൃഷ്ണയ്ക്ക് മടിയായിരുന്നു …..ഇങ്ങോട്ടേക്ക് അവളോടും ഋഷിയെ കുറിച്ച് അദ്ദേഹം സംസാരിക്കാറുമില്ല……എന്തായാലും കുഞ്ഞിനെ ഋഷിക്ക് കാണാതിരിക്കാൻ കഴിയില്ല … പ്രസവ ശേഷം വരുമായിരിക്കും…വെറുതെയവൾ പ്രതീക്ഷിച്ചു… കൃഷ്ണയ്ക്കിപ്പോ ഒൻപതാം മാസമാണ്….നാളെയാണ്‌ ഡോക്ടർ ഡേറ്റ് പറഞ്ഞിരിക്കുന്നത് .അതിന്റെയെല്ലാ ടെൻഷനും അവളെ തളർത്തുന്നുണ്ടായിരുന്നു…. ദാസച്ഛൻ മാത്രമാണ് ആകെയുള്ളൊരു കൂട്ട്…. ഇനിയാണ് തന്റെ ജീവിതത്തിലേ പ്രതിസന്ധികൾ തുടങ്ങാൻ പോകുന്നത്…. ഇപ്പോഴേ തളർന്നു പോയാൽ എങ്ങനാ….. അവൾ സ്വയം മനസ്സിൽ ചോദിച്ചു…. പിന്നെ മനസില്ലാഞ്ഞിട്ടും കുഞ്ഞുങ്ങൾക്ക് വേണ്ടിയെന്ന പോലെ ഭക്ഷണപൊതി കെട്ടഴിച് കുറച്ച് വാരി തിന്നു……

?????????

“”കൃഷ്ണ…. തനിക്ക് അസ്വസ്ഥകളൊന്നും ഉള്ളതായി തോന്നുന്നില്ലല്ലോ……. “””

“”ഇല്ല…”””

പിറ്റേ ദിവസം പരിശോധനയ്ക്ക് ശേഷം ഡോക്ടർ ചോദിച്ചപ്പോൾ സ്വസ്ഥതകളെക്കാൾ എത്രയോ അധികമാണ് മനസിലെ അസ്വസ്ഥതകൾ എന്നവൾ ഓർത്തു…

“””ഉച്ചയ്ക്ക് ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റണം……””

ആ ഡോക്ടർ തന്നെ മറ്റൊരു സിസ്റ്ററോട് പറയുന്നതവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു … കൃഷ്ണയ്ക്ക് എന്തോ ഒരു തരം പേടി തോന്നി…..ആരും ഇതുവരെയും ഒന്നിനെ കുറിച്ചും പറഞ്ഞു തന്നിട്ടില്ല…… എങ്കിലും ഇത്രേം കാലം ആശുപത്രിയിൽ തന്നെയായിരുന്നത് കൊണ്ട് ഡോക്ടർസിനെയൊക്കെ പരിചയമുണ്ടെന്ന് ഓർത്തപ്പോഴാണ് അവൾക്ക് കുറച്ചെങ്കിലും ആശ്വാസമായത്….

ഇരുന്നും കിടന്നും നേരം കൂട്ടുന്നടുത്തു നിന്നും അവൾ ഋഷിയെ കുറിച്ച് ചിന്തിച്ചു …ഇത്ര വലിയ ചതിയിലേക്ക് കൊണ്ട് വീഴിത്തിയിട്ടും ഇത്രയും സ്വസ്ഥമായ്…..അവളുടെ അവസ്ഥ പോലും മാനിക്കാതെ അവനെങ്ങനെ ജീവിക്കാൻ കഴിയുന്നെന്ന് മാത്രം കൃഷ്ണയ്ക്ക് പിടി കിട്ടിയിരുന്നില്ല…

“””ഒന്ന് കൊണ്ടും പേടിക്കണ്ട… ദാസച്ഛൻ ഇവിടെ തന്നെയുണ്ടല്ലോ..ആര് കൈ വെടിഞ്ഞാലും മോളെ ഞാൻ കൈ വെടിയില്ല…. അതോണ്ട് ഇനിയുള്ള കാര്യങ്ങളൊന്നോർത്തു നീ ടെൻഷൻ അടിക്കാൻ പാടില്ല……. “”

അദ്ദേഹം അവളെ ആശ്വസിപ്പിച്ചു..

“”എന്റെ കൊച്ചു മക്കളെ കാണാൻ എനിക്കും കൊതിയായ് തുടങ്ങി….. “”

പറഞ്ഞു കഴിഞ്ഞെപ്പോഴോ ആ മിഴികൾ നിറയുന്നത് കൃഷ്ണ നോക്കി കണ്ടു……

“”എന്നെ ഒരു മകളെ പോലെ കണ്ട് സ്നേഹിക്കാൻ ദാസച്ഛനുണ്ടല്ലോ…എന്നും എപ്പോഴും ഒരു കൂട്ടായ് എന്റെ കൂടെ കൂടിയെക്കുവല്ലേ…. അത് മാത്രം മതി ഈ കൃഷ്ണയ്ക്ക്…… “”

അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു…ഒരായിരം നന്ദി വാക്കുകൾ ആ മനുഷ്യനോടായ് പറഞ്ഞു… ഉച്ച കഴിഞ്ഞപ്പോഴേക്കും ഒരു നേഴ്സ് വന്നിട്ടുണ്ടായിരുന്നു……

അവളോട് ഓരോന്ന് സംസാരിച്ചു കൊണ്ട് മുടി രണ്ട് ഭാഗത്തായി പിന്നിയിട്ടു കൊടുത്തു…ഇനി മണിക്കൂറുകൾ മാത്രം എന്റെ മക്കളെ നേരിൽ കാണുവാൻ….. ആഹ്ലാദത്തോടൊപ്പം ഭയവും മനസ്സിൽ മിന്നി മായുന്നതവൾ അറിഞ്ഞു……

സ്‌ട്രെക്ചറിൽ കിടത്തി ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റുമ്പോൾ ദാസച്ഛൻ നെറുകയിൽ ഒരുമ്മ വച്ചു നൽകി.. അമ്പലത്തിൽ നിന്നും കൊണ്ട് വന്ന ചന്ദനം നെറ്റിയിൽ ചാർത്തി കൊടുത്തു…

“”നല്ലതേ വരൂ “”

അപ്പോഴും അവൾ ഋഷിയെ ഒരു നോക്ക് തിരയുകയായിരുന്നു …. സ്നേഹമില്ലെങ്കിലും…. ഇനി ഒരു ബന്ധവും അവനോട് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും കുഞ്ഞുങ്ങളുടെ അച്ഛന്റെ മുഖം കാണാൻ വെമ്പൽ കൊള്ളുന്നതിന്റെ രഹസ്യം എന്താണെന്ന് മാത്രം അവൾക്ക് പിടികിട്ടിയില്ല… പതിയെ പതിയെ സ്‌ട്രെക്ച്ചർ നീങ്ങി തുടങ്ങിയതും അവൾ ദാസച്ഛനെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

ഓപറേഷൻ തീയറ്ററിൽ എത്തിയപ്പോൾ അവിടമാകേ നിശബ്ദമായിരുന്നു……ഒരു നഴ്സ് വന്ന് പച്ച നിറത്തിലുള്ള ഒരു വസ്ത്രം അവൾക്കായി നൽകി……….. ഇട്ടിരിക്കുന്ന വസ്ത്രം മാറ്റി അതവളെ ഉടുപ്പിച്ചു….

“”പേടിയൊന്നും വേണ്ട… ഓപ്പറേഷൻ അല്ലേ…എല്ലാം പെട്ടെന്ന് കഴിയും… “”

അവളോടായ് പറയുമ്പോൾ ആ നഴ്സ്നെ നോക്കിയവളൊന്ന് ചിരിച്ചു……. പിന്നെ കണ്ണടച്ച് കൊണ്ട് ദൈവത്തെ മനസ്സിൽ ധ്യാനിച്ചു…… പേടിക്കേണ്ടന്ന് സ്വയം പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിലെ ഭയം കൂടുന്നതായാണ്‌ അവൾക്ക് തോന്നിയത് ……

ഓപ്പറേഷനു വേണ്ടി ആ ബെഡിൽ കിടക്കുമ്പോൾ ആ വെപ്രാളമൊന്ന് കൂടി. പ്രെഷർ ലെവൽ കയറുന്നതിനനുസരിച്ചു ഓപ്പറേഷൻ സമയവും നീണ്ടു പോകുന്നുണ്ടായിരുന്നു.. നോർമലാവാൻ കുറച്ച് നേരം കാത്തിരുന്നു….

“കൃഷ്ണ…. കൂൾ….. ടെൻഷൻ ആവേണ്ട…””

വീണ്ടും വീണ്ടും ആശ്വാസ വാക്കുകൾ കാതിൽ വന്നലച്ചു… അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടേയിരിന്നു …..പ്രെഷർ ലെവൽ കുറച്ചൊന്നു താഴ്ന്നു നോർമലാവാൻ തുടങ്ങിയതും ഒരു കറുത്ത തുണി കൊണ്ട് അവളുടെ കണ്ണുകൾ മൂടി കെട്ടി …….. കാഴ്ചകളോരോന്നും മറഞ്ഞു പോകുന്നതവൾ അറിഞ്ഞു… അപ്പോഴുമവൾ ഉരുകി ഉരുകി പ്രാർത്ഥിക്കുകയായിരുന്നു …സകല ദൈവങ്ങളെയും വാവിട്ട് വിളിക്കുകായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഒരു കൈ അവർ ബന്ധനത്തിലാക്കുന്നതായവൾക്ക് തോന്നി…

“മ്മ്… ചരിഞ്ഞു കിടക്ക്….”””

ഡോക്ടർ പറഞ്ഞു തീർന്നതും അവളെ ചരിച്ചിട്ടതും ഒരേ സമയത്തായിരുന്നു ….. നടുവിന് സൂചി തറഞ്ഞു കയറുന്നത് അറിയുമ്പോൾ കൃഷ്ണയുടെ കണ്ണിൽ വെറുതെ നീർ തുള്ളികൾ തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു……വീണ്ടും നേരെ കിടത്തി മറു കൈ കൂടി ബന്ധിച്ചു…..അവസാനമായ് ആരുടെയോ ഒരു കൈ നെറുകയിൽ തലോടുന്നതവൾ തിരിച്ചറിഞ്ഞു…..പെട്ടെന്നായിരുന്നു വയറ്റിലേക്ക് മുറിവ് പടരുന്നതവൾ അറിഞ്ഞത്…..

“”ഊ…… അമ്മേ…. “”

ഉറക്കെ വിളിച്ചു പോയി…..

‘”തരിച്ചു തുടങ്ങിയില്ലേ…. “”

“”ഇല്ലാ…. “””

ഒരു ഡോക്ടർ ചോദിച്ചപ്പോൾ വേദനയാൽ പുളഞ്ഞുകൊണ്ടവൾ ഉത്തരം നൽകി….പിന്നീട് കൃഷ്ണ ഒന്നുമറിഞ്ഞില്ലായിരുന്നു…. ഒരു തരം മരവിപ്പ് പൊതിഞ്ഞു നിന്നു……തന്റെ കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകൾ മുളച്ചു തുടങ്ങി…. ഒരു നോക്ക് കാണാൻ ഉള്ളം വെമ്പി തുടങ്ങി…ഇടയ്ക്കിടെ ഡോക്ടർമാർ ഒപിയിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കൃഷ്ണ കേട്ടു കൊണ്ടിരുന്നു……

“”ഇവർക്കൊന്നും ഒരു പേടിയുമില്ലെ…..അല്ലെങ്കിലും എന്തിനാ പേടിക്കുന്നെ…ഞങ്ങളെ പോലുള്ളവർക്കല്ലേ ഇത് ആദ്യത്തെ അനുഭവമാവുന്നുള്ളു.. അവർക്ക് ഇത് ആദ്യത്തെ അനുഭവമൊന്നുമായിരിക്കില്ലല്ലോ…ഓരൊ ദിവസവും ഒരു കുഞ്ഞെങ്കിലും ഈ ആശുപത്രിയിൽ സിസേറിയനിലൂടെ പിറവി എടുക്കുന്നുണ്ടായിരിക്കില്ലെ….

മനസ്സിൽ അതിനെ കുറിച്ചൊക്കെ കൃഷ്ണ ചിന്തിച്ചു …. പെട്ടെന്ന് എന്തോ ഒന്ന് മറിഞ്ഞു വീഴുന്നത് പോലെ തോന്നിയാണവൾ ഞെട്ടിയത് …… ഉറക്കെ ഒരു കുഞ്ഞിന്റെ കരച്ചിലും…….. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അത് പോലെ…. മറ്റൊരു കരച്ചിൽ കൂടി ചെവിയിൽ വന്നലച്ചു…….കൃഷ്ണയ്ക്ക് കരച്ചിൽ വന്നു പോയി…. സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരു തരം വികാരം പൊതിഞ്ഞു നിൽക്കുമ്പോൾ കണ്ണിലെ കെട്ടഴിച് കളയാനായിരുന്നു അവൾക്ക് ആദ്യം തോന്നിയത്…….. വീണ്ടും വീണ്ടും കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ മനസ്സിൽ ആനന്ദം നിറഞ്ഞു നിന്നു…..തെല്ല് നേരത്തിനു ശേഷം കണ്ണിലെ കെട്ട് മാറ്റിയവർ രണ്ട് കുഞ്ഞുങ്ങളെയും കൃഷ്ണയ്ക്ക് കാണിച്ചു കൊടുത്തു…

“”പെൺ കുട്ടികളാണ്….. “”

ഏതോ ഒരു മാലാഖ അവളോട് പറഞ്ഞു… അവളുടെ മുഖത്തോടടപ്പിച് ഇരു വശങ്ങളിലുമായി കിടത്തി കൊടുത്തു…. ആരെ ആദ്യം നോക്കണം,, ആർക്കാദ്യം ഒരുമ്മ വെയ്ക്കണം എന്നൊന്നുമവൾക്ക് മനസിലായില്ല….. ഒരുപാട് സന്തോഷത്തോടെ… പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെയവൾ രണ്ട് പേരെയും മാറി മാറി ചുംബിച്ചു…..എങ്കിലും അപ്പാടെ തന്നെ രണ്ട് പേരെയും നേഴ്സ്മാർ എടുത്തു കൊണ്ട് പോയിരുന്നു.. കണ്ട് കൊതി തീരുന്നതിന് മുന്നേ തന്നെ കൊണ്ട് പോയപ്പോൾ ചെറുതായ് വിഷമം തോന്നിയെങ്കിലും കൃഷ്ണയ്ക്ക് ശ്വാസമൊന്നു നേരെ വീണിരുന്നു. ഒരാപത്തും കൂടാതെ എല്ലാം നടത്തി തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു..പിന്നെയും തുന്നികെട്ടലുകൾ തുടർന്നു….അവൾ ചെറുതായൊന്ന് മയങ്ങി പോകുകയും ചെയ്തു….

??????????

വയറ്റിൽ വേദന കുത്തി നോവിക്കുന്നതറിഞ്ഞാണവൾ മിഴികളിൽ വലിച്ച് തുറന്നത്…..ഓപ്പറേഷൻ കഴിഞ്ഞിട്ട് അധിക സമയമായില്ല……വയറിനു ചുറ്റുമുള്ള തരിപ്പ് പോയി കഴിഞ്ഞിരിക്കുന്നു….. ഇപ്പോ അവിടം നിറയെ വേദന മാത്രം…. അവൾക്ക് സഹിക്കാനായില്ല…… ഒരു നിമിഷം കുഞ്ഞുങ്ങളെ തിരഞ്ഞു…..

“”പാല് കൊടുക്ക്…”””

ഒരു കുഞ്ഞിനെയും എടുത്ത് കൊണ്ട് നഴ്‌സ് വന്നു പറഞ്ഞു……. കൃഷ്ണയ്ക്കണേൽ കിടന്നിടത്തു നിന്നും അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല…… എങ്ങോട്ട് ചാലിച്ചാലും വേദന മാത്രം……

“”കേൾക്ക് കുട്ടി…കുഞ്ഞിന് പാല് കൊടുക്ക് “”

അവർ കൃഷ്ണയുടെ അടുത്തേക്ക് ചേർന്ന് എഴുന്നേറ്റിരിക്കാൻ ഒരു കൈ താങ്ങി കൊടുത്തു…… മെല്ലെ വേദന കടിച്ചമർത്തി എഴുന്നേറ്റപ്പോഴേക്കും മിഴികൾ നിറഞ്ഞു കവിഞ്ഞു പോയിരുന്നു …… ഒന്ന് നിവരാൻ പോലും കഴിയാത്തത്ര പുളഞ്ഞു പോയിരുന്നു …..എങ്കിലും എങ്ങനെയോ കൂടി കുഞ്ഞിനെ കൈകളിൽ വാങ്ങിച്ചു…. ഒരു നേർത്ത ചുംബനത്തോടെ വേദന മറന്നു പോയവൾ ചുംബനം നൽകി…. ആദ്യാമൃതും കൂടി പകർന്നു നൽകിയപ്പോൾ പൂർണമായും അവളിലെ അമ്മ മനസ് ഉണർന്നിരുന്നു .

തുടരും…

എനിക്ക് ഓപ്പറേഷൻ കാര്യങ്ങളെ കുറിച്ചൊന്നും വല്ല്യ പിടിയില്ല…. എല്ലാം ആരൊക്കയോ പറഞ്ഞു കേട്ട അനുഭവങ്ങളുടെ പുറത്ത് എഴുതിയതാണ്. തെറ്റുണ്ടെൽ എല്ലാ അമ്മമാരും ഒന്ന് ക്ഷമിച്ചേക്കണെ ??