മിഴികളിൽ ~ ഭാഗം 18, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”ഓഹ്.. ഒന്നങ്ങോട്ട് മാറി നിൽക്ക് പിള്ളേരെ… പോത്ത് പോലെയായാലും വിവരമില്ലാത്ത കളിയാ രണ്ടിനും… കുഞ്ഞുങ്ങളെ ഇങ്ങനെ പൊതിഞ്ഞു നിൽക്കാതെ പോയി ചായയോ കാപ്പിയോ വച്ചേ… മ്മ് ചെല്ല്…. “”

“”ഓഹ്.. ഈ അമ്മ… “”

ചവിട്ടി തുള്ളി ചിണുങ്ങി കൊണ്ട് രണ്ട് പേരും അടുക്കള ലക്ഷ്യമാക്കി പോകുന്നത് കണ്ടു. കൃഷ്ണക്കപ്പോൾ ചിരി വന്നു….കുറച്ചു നാളുകൾക്ക് ശേഷം മനസിൽ കുളിർമ നിറയും പോലെ തോന്നി.

?????????

“”ചുമ്മാതാ…. രണ്ടിനും കുഞ്ഞുങ്ങൾന്ന് വച്ചാൽ ജീവന…. അതുങ്ങളെ മുഖത്തൊക്കെ വീണാൽ കവിൾ വണ്ണം വയ്ക്കും.. അതാ രണ്ടിനെയും ഞാൻ തുരത്തി വിട്ടത്… “””

അവർ മുറിക്കു പുറത്തേക്ക് പോയോ എന്ന് ഇടയ്ക്കിടെ എത്തി നോക്കി കൊണ്ടായിരുന്നു അമ്മ പറഞ്ഞത്…..

“”ഏയ്… അതിനെന്താ… “””

കൃഷ്ണയൊന്ന് ചിരി വരുത്താൻ ശ്രമിച്ചു.

“”ഞങ്ങളെയൊക്കെ അദ്യായ്ട്ടല്ലേ കാണുന്നെ……അതിന്റെതായ ബുദ്ധിമുട്ടു കൾ നിനക്ക് ഉണ്ടാവുംന്നറിയാം…. എന്നാലും ഇനി ഇവിടെ തന്നെ കാണുവല്ലോ…പരസ്പരം ഇനി മനസിലാക്കാം ന്നെ…. “”‘

അവൾ വീണ്ടുമൊന്ന് ചിരിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്.. പിന്നെ കണ്ണുകൾ പായിച്ചു ചുറ്റുമൊന്ന് നോക്കി…

“”ആ.. ഇതൊക്കെ പിള്ളേരുടെ പരിപാടിയാ…ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ എല്ലാം അടുക്കി പെറുക്കി മുറി വൃത്തിയാക്കി വെക്കാൻ “”

“”ദേവമ്മേ…. ഇങ്ങു വന്നേ…. “”‘

അടുക്കളയിൽ നിന്നും ശബ്ദം ഉയർന്നു കേട്ടതും അവർ നെറ്റിമേൽ കൈ വച്ചു….

“”ആൾക്കാർ ഉണ്ടെന്ന ബോധോന്നും രണ്ടിനുമില്ലാ….കെടന്ന് പൊളക്കുവാ..ഞാൻ പോയി നോക്കട്ടെ… മോള് ഇവിടെ ഇരിക്ക്…. “”‘

കൃഷ്ണ ഉത്തരമെന്നോണം തലയാട്ടി…. അതും പറഞ്ഞ് കടന്ന് പോകുന്ന അവരെ അവൾ ഒരു നിമിഷം നോക്കി നിന്നു……

“”ദേ..വമ്മ….. “”

പേര് ഓർത്തെടുത്തെന്ന പോലെ കൃഷ്ണ വെറുതെ മനസ്സിൽ കുറിച്ചിട്ടു കൊണ്ടിരുന്നു…ഒരാശ്വാസം തോന്നിയെന്നോണം മുഖത്തു പുഞ്ചിരി വിടർന്നു…..

?????????

“”ഇത് വരെ ചായ വച്ചില്ലേ …. ഒന്ന് പെട്ടെന്ന് നോക്ക്…വന്നവർക്ക് മുഷിയും….. “”””

ആ പിള്ളേരെ തള്ളിമാറ്റി കൊണ്ട് ദേവമ്മ ഇടയിൽ കയറി….

“””ഓഹ്… ഈ അമ്മയ്ക്ക് എന്തൊരു വെപ്രാളവാ….. “””

“”ദേ മാളു… നീ വെറുതെ ഓരോന്ന് പറയല്ലേ… പോയി ആ പലഹാരങ്ങളൊക്കെ പ്ലേറ്റിലാക്കി വയ്ക്ക്……. “””

കേട്ടപ്പോൾ മുഖം ചുളിച്ചു കൊണ്ടവൾ പ്ലേറ്റെടുത്തു കൊണ്ട് വന്ന് ഉണ്ണിയപ്പവും.. അച്ചപ്പവും അതിലേക്കിട്ടു…മേശമേൽ കൊണ്ട് വച്ച് കൊണ്ട് പുച്ഛം നിറച് മുറിയിലേക്കു കയറി പോയി…പോകും വഴി കൃഷ്ണയുടെ മുറിയിലേക്കൊന്ന് എത്തി നോക്കി… അവൾ കുഞ്ഞിന് പാൽ കൊടുക്കുന്നതായിരുന്നു കണ്ടത്…. അപ്പോൾ ഒരു വാവ കരയുന്നത് കണ്ടതും തിടുക്കത്തിൽ അവിടേക്ക് കയറി ചെന്നു….

“””ചേച്ചി…. വാവയെ എടുത്തോട്ടെ… “””

ചമ്മി ചമ്മിയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ കൃഷ്ണയ്ക്ക് ചിരിയായിരുന്നു വന്നത്….

“”അതിനെന്തിനാ ചോദിക്കുന്നെ… എടുത്തോ ന്നെ….. “””

ഉത്തരം കിട്ടാൻ താമസമെന്നോണം അവൾ കുഞ്ഞിനെ പതിയെ കയ്യിലെടുത്തു….

“”എന്താ പേര്.. “”

കൃഷ്ണ ചോദിച്ചു…

“”മാളവിക… എല്ലാരും മാളുന്ന് വിളിക്കും..ചേച്ചിടെ പേര് കൃഷ്ണ പ്രിയ എന്നല്ലേ… എനിക്കറിയാം… “

തനിക്കെല്ലാമറിയാം എന്ന ഭാവത്തിലുള്ള മാളുവിന്റെ ഇരുപ്പ് കാണാൻ നല്ല രസ തോന്നി.

“”നീ ഇപ്പോ പഠിക്കുവാണോ? “”

“”അഹ്… ഡിഗ്രി ഫസ്റ്റ് ഇയർ… പിന്നെ ദേ… ആ വരുന്നവളാണ് മീനൂട്ടി…പ്ലസ് ടുന് പഠിക്കുവാ… “”

കയറി വരുന്നവളെ കുറിച്ചുള്ള വിവരണവും മാളു നൽകി…കൃഷ്ണ പുതിയതായ് അവളെ തേടി വന്ന മുഖങ്ങളെ മനസ്സിൽ വരച്ചിട്ടു കൊണ്ടിരുന്നു…

?????????

“”ഞാൻ കൃഷ്ണയെ ഇവിടേൽപ്പിക്ക്യ… അങ്ങോട്ടേക്ക് കൊണ്ട് പോയാൽ ശരിയാവില്ല… എല്ലാം ഞാൻ ദേവിയോട് പറഞ്ഞ കാര്യങ്ങളാണ്…. എന്നാലും…… ”’

ചായ കുടിക്കുന്നതിനിടയിൽ കൃഷ്ണയോ അവിടുത്തെ പെൺ കുട്ടികളോ അടുത്തില്ലെന്ന് ഉറപ്പാക്കിയ ശേഷം ദാസഛൻ പറഞ്ഞു….

“”എനിക്കെല്ലാം അറിയാം ദാസേട്ട…അവളായത് കൊണ്ട് മാത്രാ ഇത്രേം പിടിച്ച് നിന്നത്..ഇനീം നിങ്ങടെ വീട്ടിൽ താമസിക്കുമ്പോൾ അവൾക്ക് മടുപ്പ് തോന്നും…അപ്പോ ഇവിടെ താമസിക്കുന്നത് തന്നെയാ നല്ലത്. കഴിഞ്ഞു പോയതിനെ കുറിച്ചു ചോദിച്ചു കൊണ്ട് ഞാൻ വിഷമിപ്പിക്കില്ല….. ഉറപ്പ് “”

ദാസ് ഒന്ന് നെടുവീർപ്പിട്ടു… പക്ഷെ നളിനിക്കാകെ സങ്കട ഭാവമായിരുന്നു..

“””എന്നോട് ആ കുട്ടിക്ക് ദേഷ്യണെന്ന് തോന്നുന്നു….. ഞാൻ അവളെ പരിചരിക്കുകയോ ശ്രദ്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല… “”

ഓരോന്ന് പറഞ്ഞു കൊണ്ടവർ പരിഭവിച്ചു കൊണ്ടിരുന്നു..

“”അതില് നളിനിക്ക് വിഷമൊന്നും വേണ്ട…സാഹചര്യം അങ്ങനൊക്കെയായ് പോയത് കൊണ്ടല്ലേ….. അതൊക്കെ വിട്.. ഇനീം ഈ സംസാരം വേണ്ട.. ആ കുട്ടി വല്ലതും കേട്ടോണ്ട് വന്നാലോ….. “””

“”ശരിയാ… അവൾ ഇവിടെയെങ്കിലും സ്വസ്തതയോട് കൂടി നിക്കട്ടെ….മനസിനൊക്കെ ശാന്തി ലഭിക്കട്ടെ….. “”

???????

“”മോളെ… ഞങ്ങളിറങ്ങുവാ….നേരം ഇരുട്ടുന്നതിനു മുന്നേ തന്നെ വീട്ടിലെത്തണം “”

നളിനിയമ്മ കൃഷ്ണയോട് ചേർന്നിരുന്ന് പറഞ്ഞു…

“”അമ്മയോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…… “””

കേട്ടപ്പോൾ അവരുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു നിന്നു … സ്വരം ഇടറി നിന്നു.

“””മ്മ്… ചോദിക്ക് “””

“”””ശെരിക്കും ഇപ്പോ എന്തിനാ ഒളിവിലെന്ന പോലെ എന്നെ ഇവിടേക്ക് കൊണ്ട് വന്നത്… എന്റെ മനസിന്റെ സ്വസ്ഥതയ്ക്കണേൽ അത് നിങ്ങൾ തരേണ്ടിയിരുന്നത് ഞാൻ ഗർഭിണിയായിരുന്ന സമയത്തായിരുന്നു… പിന്നെ ഇപ്പോഴുള്ള ഈ സാഹചര്യത്തിന്റെ ആവശ്യമെന്താ….. “””

ഒരു മടിയും കൂടാതെ അവളാ കണ്ണുകളിലേക്കു നോക്കി തന്നെ ചോദിച്ചു…എന്ത്‌ പറയണമെന്നറിയാതെ നളിനിയമ്മ ഉത്തരം നൽകാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…. ആ പിടച്ചിൽ അവരുടെ മിഴികളിൽ പ്രകടമായിരുന്നു….

‘”ഒന്നുല്ല….നിന്റെ നല്ലതിന് വേണ്ടി മാത്രം.. “‘

“”ഇനി അയാൾ എന്നെയോ കുഞ്ഞുങ്ങളെയോ തേടി വരില്ലേ? …. അല്ല വരില്ലെന്നുറപ്പാണോ…… “””

“”അതൊന്നും എനിക്കറിയില്ല മോളെ…. “”

അവർ സംസാരം നിർത്തി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…ദാസിനെ ഒരു നിമിഷം നളിനി നോക്കി…..

“”മോളെ കൃഷ്ണെ….നീയിപ്പോ അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട….. ഋഷി ലണ്ടനിലേക്ക് പോയില്ലേ….. അവന്റേതായ ഓരൊ കാര്യങ്ങളിൽ ഋഷി ഇപ്പോ തിരക്കിലായിരിക്കും…. നിനക്കിപ്പോ സന്തോഷിക്കാൻ കുഞ്ഞുങ്ങൾ അടുത്തുണ്ടല്ലോ…. അത് പോരെ… “””

അത്രയും പറഞ്ഞു തീർത്തു കൊണ്ടയാൾ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് ചെന്നു…. കുഞ്ഞി കൈകളിൽ ഉമ്മ വച്ചു കൊടുത്തു……

“”പോട്ടെ മോളെ…. ഇരുപത്തിഎട്ടിന്റെ അന്ന് വരാം….കുറെയായില്ലേ വീട്ടിലേക്കും ആശുപത്രിയിലേക്കുമായുള്ള ഈ പരക്കം പാച്ചിൽ… ഒന്ന് വിശ്രമിക്കണം…. “‘”

ദാസഛൻ മുറി വിട്ടിറങ്ങി. കൂടെ നളിനിയമ്മയും…കൃഷ്ണയ്ക്ക് എന്തോ പോലെ തോന്നുന്നുണ്ടായിരുന്നു…വീണ്ടും അവളുടെ ജീവിതത്തിലായ് കടന്ന് വന്ന പുതുമുഖങ്ങളെ കുറിച്ചവൾ ഓർത്തു കൊണ്ടിരുന്നു …. ഇതും ഒരു വഞ്ചനയിലേക്കുള്ള യാത്രയാണോ.. അതോ നല്ലതിലേക്കോ… അവൾ ഒരു നിമിഷം ചിന്തിച്ചു ..

??ചുറ്റും ശൂന്യതയാണ്‌… ആകെയൊരു മരവിപ്പ്… ഓരോരുത്തരായി കയ്യൊഴിഞ്ഞു … സത്യത്തിൽ വെറുമൊരു താമാശയാണ് ഞാൻ.. ചിരിക്കാൻ പാകമല്ലാത്തൊരു തമാശ ???

??????????

“”വീട്ടിൽ കാര്യസ്ഥൻ രാമനുണ്ട്….എന്നാലും നമ്മൾ വൈകി ചെന്നാൽ അയാൾക്കും നേരം വൈകും..നമുക്ക് വേഗം തന്നെ വീട്ടിലെത്തണം ദാസേട്ട… “”

യാത്രക്കിടയിൽ നളിനി ആധിയോടെ പറഞ്ഞു…..

“”അതെനിക്കും അറിയാം…. “”

“”പിന്നെ… നമ്മുടെ മോന് എന്നേലും അവളെ വേണം ന്ന് തോന്നിയാൽ പോയി കാണട്ടെ അല്ലേ….. ആ കുഞ്ഞുങ്ങൾക്ക് ഭാഗ്യമുണ്ടെൽ അവരുടെ അച്ഛന്റെ സ്നേഹം കിട്ടുമായിരിക്കും….. “”

“”നീ നാവടക്കി വെയ്ക്കുന്നുണ്ടോ നളിനി “”

ദാസനു ദേഷ്യം വന്നു…..പിന്നെ ഒന്നും ചോദിക്കാൻ നളിനിയമ്മ നിന്നില്ല….വീട്ടിലേക്കെത്തും വരെയും അവർക്കിടയിൽ മൗനം തന്നെയായിരുന്നു…സന്ധ്യ കഴിഞ്ഞപ്പോഴായിരുന്നു അവർ വീട്ടിലെത്തിയത്….. കോലായിൽ കാര്യസ്ഥൻ രാമൻ ഇരിക്കുന്നുണ്ടായിരുന്നു…. ദാസ്നേ കണ്ടതും അയാൾ എഴുന്നേറ്റ് നിന്നു…..

“”താൻ ഇവിടിരുന്നു മുഷിഞ്ഞോ…… “”

“”ഏയ് ഇല്ലാ ദാസേട്ടാ…… “””

പറഞ്ഞു കൊണ്ടായാൾ വീട്ടിനകത്തേക്ക് നോക്കി…..

“”ഋഷി……..?? “””

“”അകത്തുണ്ട്…. അവനെ എങ്ങനെ അടക്കി നിർത്തുന്നു ദാസേട്ട നിങ്ങൾ…. ഇനിയൊരു സാധനമവൻ എറിഞ്ഞു പൊട്ടിക്കാൻ ബാക്കിയില്ലെന്ന് തോന്നുന്നു…. അത്രയ്ക്ക് ഒച്ചയും ബഹളവുമായിരുന്നു… ഇനിയെങ്കിലും ആ ചെക്കനെ ഒന്നെവിടെലും കൊണ്ട് പോയി കാണിക്ക് ദാസേട്ട…. ഏതേലും ഒരു സൈക്കാട്രസ്റ്റിനേ കാണിച്ചാൽ കുറച്ച് മാറ്റം വരും….. “””

“”ഇല്ലാ…. എന്റെ മോന് ഭ്രാന്തൊന്നുല്ലാ…. “”

ഉറച്ച ശബ്‌ദത്തോടെ പറഞ്ഞു കൊണ്ട് നളിനി വാതിൽ തുറന്നകത്തേക്ക് കയറി….

“”ഇതാണ് രാമാ…നളിനിയൊന്നിനും സമ്മതിക്കുന്നില്ല…. ഇടയ്ക്കുള്ള ഒച്ചയും ബഹളവുമല്ലേ… അതങ്ങ് സഹിച്ചേക്കെന്നാ അവൾ പറയുന്നേ….. “”

“”ഞാൻ പറയാനുള്ളത് പറഞ്ഞു ന്നെയുള്ളൂ… അവന് എന്തോ കൊഴപ്പുണ്ട്..അത് സത്യ… എന്നാൽ ശരി… ഞാൻ പോകുവാ….. “”

കാര്യസ്ഥൻ രാമൻ നടന്നു പോകുന്നത് കണ്ടതും… പോക്കറ്റിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടടുത്ത് ദാസ് അയാൾക്ക് നൽകി…

“”ഇത് വച്ചോ….. “””

മറുത്തൊരു വാക്കും അയാളെ പറയാൻ സമ്മതിക്കാതെ ദാസ് അകത്തേക്ക് കയറി പോകുകയായിരുന്നു ചെയ്തത്….സെന്റർ ഹാളിലും മറ്റുമായി എരിഞ്ഞടങ്ങിയ സിഗരറ്റുകളുണ്ടായിരുന്നു….. പൊട്ടി ചിതറിയ ചില്ലു കഷ്ങ്ങളുണ്ടായിരുന്നു….അവ ഓരോന്നും ദാസ് ഒരു മരവിപ്പോടെ നോക്കി നിന്നു….. കൃഷ്ണ കുഞ്ഞുങ്ങളെയും കൊണ്ട് ആ വീട്ടിലേക്ക് കയറി വരാത്തതും… അതിനവസരമൊരുക്കാത്തതും എത്രയോ നന്നായെന്നയാൾ ഓർത്തെടുത്തു…വീണ്ടും എന്തോ വീണുടയുന്ന ശബ്‌ദം കേട്ടതും അയാൾ മുകളിലേക്ക് നോക്കി.

തുടരും…