നിനക്കായ് മാത്രം ~ അവസാനഭാഗം (34), എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””ഹാ വന്നോ രണ്ടുപേരും, നിങ്ങളെ രണ്ടുപേരേം കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കായിരുന്നു ഞങ്ങൾ….”” ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മേലേടത്തേക്ക് കയറി വന്ന ശിവനെയും, ദേവുവിനെയും നോക്കി സുഭദ്ര പറഞ്ഞതും എല്ലാവരും തിരിഞ്ഞു നോക്കി. അവർക്കൊപ്പം വന്നിരുന്ന ശിവനും, ദേവുവിനും ചായ കൊടുത്ത്‌ എല്ലാവരും ഒന്നിച്ച് സംസാരിക്കാൻ തുടങ്ങി…..

“””ദേവു നിനക്കും വേണ്ടേ ഇതുപോലെ…….””

ഹാളിൽ ഇരുന്നു ഗൗരിയോട് സംസാരിക്കുന്ന ദേവുവിനെ നോക്കി സീത ചോദിച്ചതും ദേവു മടിയോടെ തല താഴ്ത്തി നിന്നു…ഗൗരിയുടെയും സീതയുടെയും നോട്ടം കണ്ടതും ദേവു ശിവനെയും, മറ്റുള്ളവരെയും നോക്കി അകത്തേക്ക് പോയിരുന്നു…അവരുടെ സംസാരം കേട്ട് ദേവൻ ശിവന്റെ മുഖത്ത് നോക്കി പുരികം ഉയർത്തിയതും ദേവനെ ചെറുതായി തട്ടി ശിവൻ. ദേവനെ നോക്കി ചിരിച്ച് കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി.

“””എന്താടാ വല്ല പ്രേശ്നമുണ്ടോ….?”””

ദേവന്റെ ചോദ്യത്തിന് ശിവനൊന്നു തിരിഞ്ഞു നോക്കി. അവരൊന്നിച്ചു പറമ്പിലൂടെ നടന്നു.

“””ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കുഴപ്പവുമില്ലന്നാണ് എന്റെ വിശ്വാസം. പിന്നെ ഈ ചോദ്യത്തിന് ഞാൻ ഇപ്പോൾ എന്ത് ഉത്തരം തരും…””

ഒരു തമാശ പറയും പോലെ ശിവൻ പറഞ്ഞതും ദേവൻ ഒന്നും മനസിലാകാതെയവനെ നോക്കി. അവന്റെ മുഖം കണ്ടതും ശിവൻ അവന്റെ തോളിലൂടെ കയ്യിട്ടവിടെ ഇരുന്നു.

“””ഞാനും ദേവുവും ഇതുവരെ ഒരു കുടുംബ ജീവിതം തുടങ്ങിയിട്ടില്ല രുദ്ര….””

ശിവന്റെ ഉത്തരം കേട്ടതും ദേവൻ സംശയത്തോടെയവന്റെ മുഖത്തേക്ക് നോക്കി.

“””നിങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ശിവ…”” അനിയത്തിയെ കുറിച്ചുള്ള ഒരേട്ടന്റെ ഭയം ദേവന്റെ ചോദ്യത്തിലും, മുഖത്തും പ്രകടമായതും ശിവനവനെ ചേർത്തു പിടിച്ചു.

“””നീ പേടിക്കേണ്ട രുദ്ര ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവുമില്ല….ഞങ്ങൾക്ക് പരസ്പരം ജീവനാണ്…അത്രത്തോളം സ്നേഹവുമുണ്ട്, വിശ്വാസമുണ്ട് ഞങ്ങൾക്കിടയിൽ…..പിന്നെ ദേവു തന്നെ കുഞ്ഞല്ലേ….അവളുടെ കുഞ്ഞുകളി ആദ്യം മാറട്ടെ… എന്നിട്ട് മതി മക്കളൊക്കെ….സമയമാകുമ്പോൾ എല്ലാം നടക്കും രുദ്ര… “””” ശിവൻ ദേവനെ നോക്കിയൊന്ന് ചിരിച്ചു.

????????

വീട്ടിലേക്ക് വന്ന ആദിയെയും, അമ്മയെയും സ്വീകരിച്ചിരുത്തി ശ്യാമും കുടുംബവും….അവരൊന്നിച്ചിരുന്നു സംസാരിച്ചു കൊണ്ടിരുന്നു. അദിയുടെ കണ്ണുകൾ ചുറ്റും പരത്തുന്നത് കണ്ടതും ശ്യാമവനെ ഒന്ന് തട്ടി. ആദി ചിരിയോടെ ശ്യാമിനെ തിരിഞ്ഞു നോക്കി. ആദിക്ക് കേൾക്കാൻ പാകത്തിന് മൂളിക്കൊണ്ടിരുന്നു ശ്യാം.

“””ഞങ്ങൾ വന്നതെന്താന്ന് വെച്ചാൽ എന്റെ മോന് അമ്മുക്കുട്ടിയെ ഇഷ്ട്ടാണ്….അവനു വിവാഹം കഴിക്കാൻ താല്പര്യവുമുണ്ട്. അപ്പോൾ ഒരു കുഞ്ഞ് പെണ്ണുകാണലായിട്ട് വന്നതാ….””

അവരുടെ സംസാരം കേട്ടതും ശ്രീദേവി ഞെട്ടികൊണ്ടവരെ നോക്കി. പ്രേതീക്ഷയോടെ നോക്കിയതും സത്യമെന്ന രീതിയിൽ അദിയുടെ അമ്മ തലകുലുക്കിയതും ശ്രീദേവി എങ്ങലടിച്ചു കരഞ്ഞു….

“”അമ്മേ….?”” ശ്യാം വന്നവരെ അടക്കി പിടിച്ചു. കുറച്ച് നേരത്തിന് ശേഷമവർ കണ്ണുകൾ തുടച്ച് വിട്ടു മാറി നിന്നെല്ലാരേം നോക്കി ചിരിച്ചു.

“””എന്തോ പെട്ടെന്ന് കേട്ടപ്പോൾ സന്തോഷമാണോ, സങ്കടമാണോ വന്നതറിയില്ല…എന്റെ കുഞ്ഞിനെ കുറിച്ചാലോചിച്ചു കുറെ കരഞ്ഞിട്ടുണ്ട് ഞാൻ…ഒരിക്കലുമിനിയൊരു നല്ല ജീവിതമുണ്ടാകില്ല എന്ന് കരുതിയതാണ്. പക്ഷേ ഇന്ന് ഒരു കുഞ്ഞ് പ്രേതീക്ഷ…..”” പറയുമ്പോൾ ഓരോ വാക്കും ഇടറുന്നുണ്ടായിരുന്നു.

“””എന്നാൽ അവർ പരസ്പരം സംസാരിക്കട്ടെ…”” അല്പസമയത്തിന് ശേഷം അദിയുടെ നോട്ടം കണ്ടതും ശ്യാം ചിരിയോടെ പറഞ്ഞു. അവരൊന്നിച്ചവളുടെ മുറിയിലേക്ക് പോയി. മുറിയിൽ ആരുമില്ലായിരുന്നു…ബാത്‌റൂമിൽ നിന്നും ശബ്ദം കേട്ടതും അവളവിടെയാണെന്ന് മനസിലായി.

“”മോളേ….മോളെ….?””

ശ്യാമിന്റെ വിളി കേട്ടതും അവൾ വിളി കേട്ടു. “”മോളേ ഇറങ്ങാറായോ നീ…?നിന്നോടൊന്നു സംസാരിക്കാനുണ്ട്…””

“”ആ കഴിഞ്ഞു ഏട്ടാ…ദേ വരുന്നു…”” ശ്യാം ആദിയുമായി അവിടെയിട്ട ചെയറിലായി ഇരുന്നു. ശ്യാമിന്റെ ഫോൺ ബെല്ലടിച്ചതും അവൻ ഫോണുമായി പുറത്തേക്ക് പോയി. ആ മുറി മുഴുവൻ ചുറ്റി കാണുകയായിരുന്നു ആദി.. മേശക്ക് മുകളിലെ പുസ്തകതട്ടുകളിലേക്ക് കണ്ണുകൾ പോയതും അവിടേക്കു പോയി ഓരോന്ന് മറിച്ചു നോക്കി. തന്റെ “”ജീവിതനൗക “” എന്ന ബുക്കിൽ അവളുടെ അക്ഷരങ്ങൾ കണ്ടതും വെറുതെ വായിച്ച് നോക്കി. അടുത്തായി കണ്ട ഡയറി എടുത്ത്‌ തുറക്കാൻ നിന്നതും അമ്മുക്കുട്ടി തട്ടി പറിച്ചു വാങ്ങിയിരുന്നു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെ നോക്കുന്നുണ്ട് തന്നെ. മുഖത്തും കഴുത്തിലും പറ്റി പിടിച്ച ജലകണങ്ങളും, തോർത്തിനാൽ കെട്ടിവെച്ച മുടിയിഴകൾ കുറച്ച് താഴേക്ക് വീണു കിടക്കുന്നുണ്ട്.

“””ഇയാളോടാര എന്റെ മുറിയിൽ കയറാൻ പറഞ്ഞത്…?””” മുക്കിൻ തുമ്പ് ചുവന്ന് ചുണ്ടുകൾ വിറച്ച് കൊണ്ട് പറയുന്നവളെ ചിരിയോടെ നോക്കി നിന്നവൻ….

“””ഇയാളെന്താ പൊട്ടനാണോ…? ഏട്ടന്റെ കൂട്ടുകാരനാണെന്ന് വെച്ച് വലിയ അധികാരമൊന്നും കാണിക്കരുത്…?”” അവളുടെ വാക്കിൽ ദേഷ്യം നിറഞ്ഞിരുന്നു….

“””ഞാനൊന്ന് പറയട്ടെ…..അതിനുള്ള ടൈം തരുമോ…?””

കൈകൾ കെട്ടി ചോദിച്ചതും അവനെ നോക്കാതെ മുഖം തിരിച്ചു. അപ്പോഴേക്കും ശ്യാം വന്നിരുന്നു.

“”നിങ്ങൾ സംസാരിച്ച് തുടങ്ങിയില്ലേ….?”” അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചതും ഒന്നും മനസിലാകാതെ രണ്ടുപേരെയും മാറി മാറി നോക്കിയവൾ….

“”നിന്നെ പെണ്ണ് കാണാൻ വന്നതാ ആദി…”‘ കേട്ടതും ഞെട്ടി തരിച്ചു നിന്നു പോയി.

“””എന്നാൽ നിങ്ങൾ സംസാരിച്ചോ… ഞാൻ താഴേക്കു ചെല്ലട്ടെ….പെണ്ണിനും ചെക്കനും ഇഷ്ട്ടമായ സ്ഥിതിക്ക്ബാക്കി കാര്യങ്ങൾ തീരുമാനിക്കട്ടെ …?”” ശ്യാം പുറത്തേക്കിറങ്ങിയതും അവനെ ദേഷ്യത്തോടെ നോക്കിയവൾ….

“””എന്ത് കണ്ടിട്ടാ നിങ്ങളെന്നെ പെണ്ണുകാണാൻ വന്നത്…? കുറെ കഴുകന്മാർ കൊത്തി വലിച്ച ഈ ശരീരം കണ്ടിട്ടോ…? അതോ എന്നോടുള്ള സഹതാപം കൊണ്ടോ…? എന്നാൽ എനിക്കാ സഹതാപം വേണ്ടാ…ആവശ്യമില്ല…ആവശ്യത്തിലധികം സഹതാപം ഈ മൂന്ന് വർഷങ്ങൾ കൊണ്ട് ഞാൻ കണ്ടിട്ടുണ്ട്…കേട്ടിട്ടുണ്ട്….അനുഭവിച്ചിട്ടുണ്ട്….ഇനിയും താങ്ങാൻ വയ്യ….ഇന്നും ഈ നശിച്ച ശരീരവും പേറി ഞാൻ ജീവിച്ചിരിക്കുന്നത് മരിക്കാൻ പേടിയായിട്ടാ….അല്ലെങ്കിൽ എന്നേ ഈ ശില്പദാസ് (അമ്മുക്കുട്ടി )മണ്ണോടു മണ്ണ് ചെരേണ്ടതാ…..എനിക്ക് വേണ്ടി ഇന്നും കരയുന്ന രണ്ടു ജീവിതങ്ങൾ ഈ വീട്ടിൽ ഉണ്ട്.ഞാൻ തകർന്നാൽ ഞാനെന്തെങ്കിലും ചെയ്‌താൽ അവരും ഈ ജീവിതം കളയും…..വേണ്ടാ പ്ലീസ്….ഇനിയും എന്നെ സങ്കടപെടുത്തരുത്…നല്ല ഒരു കുട്ടിയെ അദിയേട്ടന് കിട്ടട്ടെ…””

അവൾ തിരിഞ്ഞതും കയ്യിൽ പിടിച്ചു വലിച്ചിരുന്നവൻ…അവന്റെ നെഞ്ചിൽ തട്ടി നിന്നതും ആ മുഖത്തേക്ക് നോക്കി നിന്നു. പരസ്പരം കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി നിന്നു….

“””എന്റെ പെണ്ണാകെ കോലം കെട്ടല്ലോ… കല്യാണത്തിന് മുൻപ് കുറച്ച് വണ്ണമൊക്കെ വെക്കണം….ഇങ്ങനെ പുഴുവിനെ പോലെ ആയാൽ എങ്ങനെയാ….സമയമുണ്ടല്ലോ…എനിക്ക് ജോലിവാങ്ങണം, നിനക്ക് പഠിക്കാൻ പോവണം….അതൊക്കെ കഴിഞ്ഞല്ലേ കല്യാണം സമയമുണ്ട്….നല്ല സുന്ദരി കുട്ടിയായിട്ടു വേണം മണ്ഡപത്തിൽ കയറാൻ….””

കേട്ടതും നെറ്റി ചുളിച്ചവനെ നോക്കി…

“”എനിക്ക് വേണ്ടിയല്ല….നിന്നെ പരിഹസിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കും വേണ്ടി….അവരുടെ മുന്നിൽ തലയുയർത്തി തകർന്നിട്ടില്ലെന്നു കാണിച്ചു കൊടുക്കാൻ വേണ്ടി….പിന്നെ നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരുടെ ചുണ്ടിലെ പുഞ്ചിരിക്ക് വേണ്ടി….അവരുടെ സന്തോഷത്തിന് വേണ്ടി….””

അവന്റെ വാക്കുകൾ അതിശയത്തോടെയാണ് കേട്ടു നിന്നത്. ആ ശബ്ദം എവിടെയോ കേട്ടിട്ടുള്ളത് പോലെ തോന്നിയവൾക്ക്…..കണ്ണെടുക്കാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു…മനസിലേക്ക് അവളുടെ പ്രാണന്റെ മുഖം ഒരു നിമിഷം ഓർമയിൽ വന്നതും പെട്ടെന്ന് വിട്ടു മാറി നിന്നു….

“””നിങ്ങൾക്ക് ഭ്രാന്തുണ്ടോ….?എന്റെ സമ്മതം കൂടി കിട്ടാതെ എന്റെ ഇഷ്ട്ടം പോലും അറിയാതെ എന്നെ ഭാര്യയായി കാണാൻ….എന്റെ മനസ്സിൽ ആരാണെന്നോ, എന്താണെന്നോ നിങ്ങൾക്കറിയില്ല…. നിങ്ങൾക്കെന്നല്ല…..ആർക്കുമറിയില്ല….എന്റെ ഉള്ളിൽ എന്നും ഒരു മുഖമേയുള്ളു…ഒരു മുഖമേ ഉണ്ടാകൂ….ഇന്നും കാണാതെ അക്ഷരങ്ങളിലൂടെ, ഒന്ന് രണ്ടു വാക്കുകളിലൂടെ മാത്രം ഞാൻ അറിഞ്ഞ എന്റെ അദിമഹേഷ്വറിനെ….ആ മുഖം മറന്ന് എനിക്കൊരു ജീവിതമില്ല….പക്ഷേ ആ മുഖം ഒരിക്കലും എന്റെ ജീവിതത്തിലും ഉണ്ടാകില്ല….അത്രത്തോളം ആ മനുഷ്യനെ ഞാൻ സ്നേഹിക്കുന്നുണ്ട്…ഈ നശിച്ച പെണ്ണിന് വേണ്ടി തകർക്കരുതാ ജീവിതം….എന്റെ മരണം വരെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത, അടുത്തറിയാത്ത ആ മുഖത്തെ പ്രേണയിച്ചോളാം ഞാൻ….പ്രേണയിക്കും ഞാൻ……””

പറഞ്ഞതും കരഞ്ഞു പോയിരുന്നു. മുഖം പൊത്തി കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്നു പോയി….അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. അവളുടെ ചുമലിൽ പിടിച്ചതുംഅവളാ കൈകൾ തട്ടി മാറ്റിയിരുന്നു…

“””എന്നെ തൊടരുത്….ഞാൻ പറഞ്ഞില്ലേ എന്റെ ശരീരത്തിനു വേറൊരവകാശിയുണ്ട്. കണ്ടിട്ടില്ലെങ്കിലും ആ മനുഷ്യന് വേണ്ടി ഇന്നും കത്ത് സൂക്ഷിക്കുന്നത്…ഒരിക്കലും ഒന്നായി ചേരില്ലെങ്കിലും ആ മനുഷ്യന് മാത്രം അവകാശപെടാനുള്ള ശരീരം…..ഇനിയും എന്നേ തളർത്തരുത്…”””

കേഴുമ്പോലെ പറഞ്ഞതും അവളെ പിടിച്ചു വലിച്ചിരുന്നു….അവളെ അടക്കി പിടിച്ചാ മുഖനിറയെ ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു….ഒരുനിമിഷം അവളുടെ കൈകൾ ഉയർന്നു താഴ്ന്നു….അവളുടെ ദേഷ്യത്തോടെയുള്ള നിൽപ്പ് കണ്ടതും ഒരു കള്ള ചിരിയോടെ നോക്കി.

“””ഇറങ്ങി പോ… എന്റെ മുറിക്ക് പുറത്തേക്ക് പോ….”” പുറത്തേക്ക് വിരൽ ചുണ്ടിയെങ്കിലും അവളെ ശ്രെദ്ധിക്കാതെ അവളെ നോക്കി നിന്നു.

“””ആര് പറഞ്ഞു നിന്നോട് ഞാൻ വരില്ലെന്ന്….വരും ഈ അദിമഹേഷ്വർ എന്റെ പെണ്ണിനെ തേടി ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വരും….അവൾക്ക് വേണ്ടി കാത്ത്‌ നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി….ഇനി കെട്ടി കൂടെ കൂട്ടണം.അവളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകണം….അവളെ ആഗ്രഹം പോലെ ഒരു വലിയ വക്കിലാക്കി മാറ്റണം…..””

അവന്റെ വാക്കുകൾ ഒരു നിമിഷം ഞെട്ടലോടെ കേട്ടു.ആ മുഖത്തേക്ക് നോക്കിയതും കണ്ണടച്ച് കാണിച്ചവന്റെ ഫോൺ കയ്യിൽ എടുത്തു. അതിൽ എന്തോ കുത്തി കുറിച്ചവൻ അവളുടെ മുഖത്തേക്ക് നോക്കി….ഫോണിന്റെ ശബ്ദം കേട്ടതും ബെഡിനടുത്തേക്ക് പോയിയവൾ ഫോണെടുത്തു തുറന്ന് നോക്കി.

“””എനിക്ക് നിന്നിലൊരു മഴയായി പെയ്യ്തു തോരണം….ഉള്ളിലടക്കി വെച്ച നിന്റെ പ്രണയത്തെ മുഴുവൻ സ്വന്തമാക്കണം…..കാത്തിരിക്കുന്നു എന്റെ പെണ്ണിനായി………””

അപ്പോൾ കല്യാണത്തിന് സമ്മതമാണല്ലോ അല്ലേ…? “””

വായിച്ചതും ഞെട്ടി കൊണ്ടവനെ തിരിഞ്ഞു നോക്കി.അവന്റെ കയ്യിലെ ഫോണുയർത്തിയവൻ കാണിച്ചതും തട്ടി പറിച്ചു വാങ്ങി നോക്കി. കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാതെ നോക്കിനിന്നു. കണ്ണിലൂടെ കണ്ണുനീർ ഇറ്റു വീണു കൊണ്ടിരുന്നു.

“””ഇനി നിന്റെ ഈ കണ്ണുനീർ എനിക്ക് കാണേണ്ട പെണ്ണെ….നിന്റെ ചിരിക്കുന്ന മുഖം മാത്രം കാണണം…..എന്നും ഞാൻ പറയാറുള്ളത് പോലെ എല്ലാവർക്കും മുന്നിൽ ജയിച്ചു കാണിച്ചു കൊടുക്കണം നിനക്കൊന്നും മനസിലായിട്ടില്ലെന്നറിയാം. എല്ലാം പറയാം. വാ…..”” അവളുടെ കൈകൾ പിടിച്ചവൻ പുറത്തേക്ക് പോയി.

??????

സന്തോഷത്തോടെ കഴിഞ്ഞു പോയ മാസങ്ങൾ….കുഞ്ഞിന്റെ ഓരോ ചലനവും കൊതിയോടെ നോക്കി കൊണ്ടിരുന്നവർ…..ആ കുഞ്ഞ് മുഖം കാണാനുള്ള കൊതി എല്ലാവരിലും ഓരോ നിമിഷം കണ്ടു തുടങ്ങി…കാലിലെ നീരു കാരണം നടക്കാൻ ബുദ്ധിമുട്ടി തുടങ്ങി.നീരുവന്ന കാലിലാ വെള്ളികൊലുസ്സിന് കിടക്കാൻ കഴിയാതെ വന്നതും ഊരി മാറ്റിയിരുന്നു. രാത്രിയവനോട് ചേർന്ന് കിടന്നപ്പോഴാണ് വയറിന് വല്ലാതെ വേദന തോന്നിയത്. ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നുണ്ട്, ആകെ വിയർക്കാൻ തുടങ്ങിയിരുന്നു. എന്തോ നനവറിഞ്ഞതും അവന്റെ കൈകളിൽ തട്ടി കൊണ്ടിരുന്നു…വേദന കൊണ്ടവന്റെ കയ്യിൽ നഖം കോറി വരഞ്ഞു. കണ്ണ് തുറന്ന ദേവൻ ലൈറ്റ് ഓണാക്കിയതും പേടിച്ച് പോയിരുന്നു.

കൈകളിൽ അവളെ കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ വേദന കൊണ്ട് ശബ്ദമില്ലാതെ കരയുന്ന ആ പെണ്ണിനെ ഓർത്തവന്റെ കണ്ണുകളും നിറഞ്ഞിരുന്നു….ശരീരം പേടി കൊണ്ട് വിറക്കുന്നു….ഇരിക്കാണോ,നിൽക്കാനോ പറ്റാത്ത അവസ്ഥ എല്ലാവരും സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും മനസിനെ അടക്കി നിർത്താൻ കഴിഞ്ഞില്ല. അവളെ ഓർത്ത് കരഞ്ഞു പോയിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞി കുറുമ്പനെ കണ്ടതും ആ കരച്ചിൽ ചിരിയിലേക്ക് വഴി മാറിയിരുന്നു….

ഗൗരിയെ കുറിച്ചുള്ള പേടിയുള്ളത് കൊണ്ട് വേഗം അവളെ കുറിച്ചന്വേഷിച്ചു. സുഖമായിരിക്കുന്നെന്നു കേട്ടതും സമാധാനമായി….കണ്ണുകൾ വലിച്ച് തുറന്നപ്പോൾ കട്ടിലിനോട് ചാരി അവളെയും കുഞ്ഞിനേയും നോക്കി അടുത്തിരിക്കുന്നുണ്ടവളുടെ ദേവേട്ടൻ…അവനൊരു പുഞ്ചിരി സമ്മാനിച്ചു. അടുത്തായി കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി….ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എപ്പോഴോ കുറയുന്നതായി കണ്ടു.

“””എന്തെ…?””

തലയിൽ തലോടി ചോദിച്ചതും അവനെയൊന്നു നോക്കി.

“””കുഞ്ഞ് സംസാരിക്കില്ലേ ദേവേട്ടാ…. എന്നേ പോലെ ആകുമോ….?””

കേട്ടതും ചിരിച്ച് പോയിരുന്നു… അവന്റെ ചിരി കണ്ടതും മുഖത്ത് ദേഷ്യം നിറഞ്ഞു. അവനവളെ കളിയാക്കി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നതും അവനെ നോക്കാതെ മുഖം തിരിച്ചു കിടന്നു. ആ കുഞ്ഞി കുറുമ്പന്റെ കരച്ചിൽ കേട്ടതും അവളവനെ സന്തോഷത്തോടെ നോക്കി.

“”കണ്ടോ നമ്മുടെ മോന്റെ കരച്ചിൽ…ഇനി വലുതാകുന്നതിനനുസരിച്ച് ഈ ശബ്ദത്തിന്റെ പവർ കൂടും…..””

ചിരിയോടെ പറഞ്ഞതും സന്തോഷത്തോടെയവനെ നോക്കി കിടന്നു. പിന്നെ ആ കുഞ്ഞി മുഖത്തൊന്നു തലോടി കൊണ്ടിരുന്നു…ഓരോ നിമിഷവും ആ കുഞ്ഞിന്റെ കൂടെയായിരുന്നു എല്ലാവരും…..കുഞ്ഞിന് വേണ്ടി അമ്മക്ക് താരാട്ട് പാടാൻ കഴിയില്ലെങ്കിലും അച്ഛനവനെ പാട്ട് പാടി ഉറക്കി. അമ്മയുടെ മാറിൽ ചൂടേറ്റു പാൽ കുടിക്കുന്ന ആ കുഞ്ഞിനെയവൻ നോക്കി നിന്നു.

ദിവസങ്ങളുടെ വേഗതയറിഞ്ഞില്ല….കുഞ്ഞിന് “”രുദ്രപ്രയാഗ് “”എന്ന് പേരിട്ടു.

“”അപ്പു”” എന്ന് വിളിക്കുമ്പോൾ ആ കുഞ്ഞി ചുണ്ട് ചിരിയോടെ വിടരും. ഗൗരിയുടെ നെഞ്ചിലായി കിടന്നു കുണുങ്ങി ചിരിച്ച ആ കുഞ്ഞിന്റെ വയറിലവൾ മുത്തി കൊണ്ടിരുന്നു.

“””മ്മാ “””

അപ്രതീക്ഷിതമായി കേട്ട ആ കുരുന്നിന്റെ വിളിയവളുടെ ഉള്ളം നിറച്ചിരുന്നു. കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞു വന്നു. മതിവരാത്തത് പോലെ ആ കുഞ്ഞ് മുഖം നിറയെ ചുംബിച്ചു കൊണ്ടിരുന്നു. അവനെയും കൊണ്ട് വേഗം മുറിക്ക് പുറത്തേക്ക് ഇറങ്ങി.

“”എന്നേ മോൻ അമ്മേന്നു വിളിച്ചു…എന്റെ മോൻ സംസാരിക്കും….””

എല്ലാവരോടും അടക്കാൻ കഴിയാത്ത സന്തോഷത്തോടെ പറയുന്നവളെ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു. അവളുടെ വെപ്രാളത്തിൽ നിന്നും മനസിലായിരുന്നു ആ അമ്മ മനസിന്റെ പേടി….

“””ദേവേട്ടാ…..എന്നേ മോൻ അമ്മേന്നു വിളിച്ചു.””

വീട്ടിലേക്ക് വന്ന് കയറിയവനെ നോക്കി പറഞ്ഞതും അവനവളെ സന്തോഷത്തോടെ അടക്കി പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി…

“””ഇപ്പോൾ ഉറപ്പായില്ലേ സഞ്ജന പറഞ്ഞതൊന്നും സത്യമായിട്ടില്ലെന്ന്….? അവള് നിന്നെ ഊമ എന്ന് വിളിച്ചധിക്ഷേപിച്ചതു കൊണ്ടാകും ഇന്നവളങ്ങനെയായത്….. കർമഫലം എന്നൊക്കെ പറഞ്ഞത് ഇതിനാണ് ഗൗരി…”” വീണ്ടുമാ പെണ്ണിനെ അടക്കി പിടിച്ചവൻ…..

??????????

കുഞ്ഞിനേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയിരുന്നു. അച്ഛന്റെയും, മുത്തശ്ശിയുടെയും, മുത്തശ്ശന്റെയും അനുഗ്രഹം വാങ്ങി….അവരുടെ അസ്ഥിതറയിൽ വിളക്കുകൾ കൊളുത്തി. അവരെ കാത്ത് വാസുവേട്ടനും കുടുംബവും ഉണ്ടായിരുന്നു…കല്യാണിയുടെ കൈകളിൽ കിടന്നാ കുറുമ്പൻ തളയിട്ട കാലുകൾ ഇളക്കി കളിച്ചു. കുഞ്ഞിമോണ കാട്ടി ചിരിച്ച് കൊണ്ടിരുന്നു. രണ്ടു ദിവസം അവിടെ നിന്നാണ് തിരിച്ചു പോന്നത്….ആ രണ്ടു ദിവസവും മൂന്നു പേരും കാവിലും, കുളത്തിലും, മഞ്ചാടി ചോട്ടിലുമൊക്കെയായി നടന്നു. കൂട്ടിന് കല്യാണി കുട്ടിയും….

ഗൗരിക്ക് ലഭിക്കാതെ പോയ ഭാഗ്യം അവളവളുടെ കുഞ്ഞിലൂടെ പൂർത്തിയാക്കി…രാത്രി കിടന്നു കരയുന്ന കുഞ്ഞിനെയവനും അവളും മാറി മാറി എടുത്തു…അപ്പുവിനെ മാറോടടക്കി പാല് കൊടുത്ത് ഗൗരി ഇരുന്നപ്പോൾ ആ കുഞ്ഞി കാലിൽ തൊട്ടു ദേവൻ പാടി…

“””വാവാവോ വാവേ വന്നുമ്മകൾ സമ്മാനം….ഇങ്ക് തരാൻ മേലേ തങ്കനിലാ കിണ്ണം…കുനു കുനെ നിൻ ചെറുമറുകിൽ ചാർത്താം ചന്ദനം…പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നത് തൂമിന്നൽ തട്ടാൻ….””

“” -കടപ്പാട് (എന്റെ വീട് അപ്പുവിന്റേ)””

അച്ഛന്റെ താരാട്ടും, അമ്മയുടെ ചൂടുമേറ്റവൻ ഉറക്കത്തിലേക്കു വീണിരുന്നു….കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തിയവൾ ദേവന്റെ അടുത്തേക്കായി വന്നു കിടന്നു…..അവളെ അടക്കി പിടിച്ചതും അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു. അവളെ ചേർത്തു പിടിച്ച ദേവനെ ഒരു സുഗന്ധം വന്നു മൂടിയിരുന്നു….പ്രേണയത്തോടെയവളെ നോക്കിയാ നെറ്റിതടത്തിൽ ചുംബിച്ചു…അവന്റെ വിരലുകൾ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നതും ഗൗരി കണ്ണുകൾ ഇറുകെ മൂടിയവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…..

“””ഗൗരി…..””

അവളുടെ കാതിലായി മെല്ലെ വിളിച്ചതുമവൾ മുഖമുയർത്തി നോക്കി….

“””നിന്നോടുള്ള പ്രണയം ഓരോ നിമിഷവും കൂടുന്നതല്ലാതെ കുറയുന്നില്ലെടി…..എന്റെ ഗൗരികുട്ടിയേ നിന്റെ ദേവേട്ടൻ ഇങ്ങനെ പ്രേണയിച്ചുകൊണ്ടേയിരിക്കും…..ഇനിയുമിനിയും നിറയെ നിറയെ പ്രേണയിക്കണം…..””

കേട്ടതും അവനെ നോക്കിയൊന്ന് ചിരിച്ചു…..

അടക്കാൻ കഴിയാത്ത പ്രേണയത്തോടെ അവനെ നോക്കാതെ ചെരിഞ്ഞു കിടന്നിരുന്നു…..വയറിലായി മുറുകിയ അവന്റെ കൈകളുടെ ചൂടറിഞ്ഞതും പൊള്ളി പി ടഞ്ഞു….ചു ണ്ടുകൾ അവന്റെ കുഞ്ഞിനെ ചുമന്ന അവളുടെ വ യറിലായി പതിഞ്ഞതും കണ്ണുകൾ ഇറുകെ മൂടി…..

“””ഒരു കുഞ്ഞായിട്ടും മാറിയില്ലേ നിന്റെ ഈ നാണം….നിന്റെ ദേവേട്ടനെല്ലേടി…..നിന്റെ കുഞ്ഞിന്റെ അച്ഛനല്ലേ….നിന്റെ കാമുകനും,ഭർത്താവും, നിന്റെ പ്രണയവും ലോകവുമൊക്കെ ഞാനല്ലേ……നമ്മളൊന്നല്ലേ പെണ്ണേ….. “””

കേട്ടതും തിരിഞ്ഞു കിടന്നവനെ വീണ്ടും അടക്കി പിടിച്ചു. അവന്റെ മുഖത്തും, ചുണ്ടിലുമെല്ലാം ഭ്രാ ന്തമായി ചും ബിച്ചു കൊണ്ടിരുന്നു….അവസാനമായി അവന്റെ ചുണ്ടിലായി മെല്ലെ ചുണ്ട് ചേർത്തതും അവളിൽ ദേവന്റെ കൈകൾ മുറുകിയിരുന്നു….

“””മതിവരാത്തതു പോലെ ചുണ്ടുകൾ പരസ്പരം ആഴ്ന്നിറങ്ങിയ നിമിഷം…..ഉടയാടകൾ ശരീരത്തിൽ നിന്നും എപ്പോഴോ വേർപ്പെട്ടിരുന്നു….ന ഗ്നമായ ശരീരങ്ങൾ തമ്മിൽ നാ ഗങ്ങളെ പോലെ ചുറ്റി പിണഞ്ഞു…അടക്കി പിടിച്ച പ്രണയം പരസ്പരം ഭ്രാന്തമായി പകർന്നു നൽകി കൊണ്ടിരുന്നു…..ഇരുട്ടിലാ മുറിക്കുള്ളിൽ അവരുടെ ശ്വാസനിശ്വാസങ്ങൾ ഒന്നായി ചേർന്നു. അവളുടെ കാലിലെ വെള്ളികൊലുസിന്റെ കുലുങ്ങി ചിരി വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു…വിയർപ്പിൽ അവന്റെ ന ഗ്നമായ നെഞ്ചിൽ തലചായിച്ചു കിടന്നു….അവളുടെ പടർന്നിറങ്ങിയ സിന്ദൂരചുവപ്പിൽ അവൻ ചുംബിച്ചു….. വീണ്ടും വീണ്ടും തലോടി കൊണ്ടിരുന്നു…..അവളുടെ പൊട്ടിയ ചുണ്ടിൽ മെല്ലെ മെല്ലെ ചുണ്ടുകൾ ചേർത്തു കൊണ്ടിരുന്നു…..

“””ഐ ലവ് യു ഗൗരി…..ഐ ലവ് യു സോ സോ മച്ച്…..ഓരോ നിമിഷവും നിന്നോടുള്ള പ്രണയം കൂടുന്നു പെണ്ണേ……എന്റെ ഉള്ളിലെ പ്രേണയത്തിന് നിറം നൽകിയവളാണ് നീ…..അത്രക്കും ഈ രുദ്രദേവന്റെ ഉള്ളിൽ എത്ര ചികിൽസിച്ചാലും മാറാത്ത ഒരു രോഗമാണ് നിന്നോടുള്ള എന്റെ അടക്കാൻ കഴിയാത്ത പ്രണയം…….എന്റെ ഈ ഊമ പെണ്ണിനോടുള്ള അടങ്ങാത്ത പ്രണയം…..നിന്റെ ഈ മൗനത്തോടും, നിന്റെ മൗനമായ ഈ പ്രേണയത്തോടും, നിന്റെ ഭ്രാന്തമായ പ്രേണയത്തോടുമുള്ള ഭ്രാന്ത്……എന്റെ കാമുകിയായും, ഭാര്യയായും, എന്റെ കുഞ്ഞിന്റെ അമ്മയായി മാറിയവളോടുള്ള ഭ്രാന്ത്…..നല്ല മുഴുത്ത ഭ്രാന്ത്……

മുഖമുയർത്തി അവന്റെ നെറ്റി തടത്തിൽ തലോടികൊണ്ടിരുന്നു….വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു…..

“”””എനിക്കും ഭ്രാന്താ ദേവേട്ടാ…..എന്റെ ദേവേട്ടനോടുള്ള ഭ്രാന്ത്…..എന്നേ കുട്ടികാലം മുതലേ ഉള്ളിൽ കൊണ്ട് നടന്നവനോടുള്ള ഭ്രാന്ത്….എന്റെ ഓരോ അണുവിനേയും സ്വന്തമാക്കിയ, എന്നിലെ പെണ്ണിനെ അറിഞ്ഞവനോടുള്ള ഭ്രാന്ത്…..എന്റെ കാമുകനോടും ഭർത്താവിനോടും എന്റെ കുഞ്ഞിന്റെ അച്ഛനോടുമുള്ള അടങ്ങാത്ത ഭ്രാന്ത്…..എന്റെ ദേവേട്ടന്റെ പ്രണയവും സ്നേഹവും,എത്ര കിട്ടിയാലും ഈ ഊമ പെണ്ണിന് മതിയാകില്ല…”””

ഞാൻ എത്ര സ്നേഹിച്ചാലും എന്റെ ദേവേട്ടന് എന്നോടുള്ള സ്നേഹവും, പ്രെണയവും തിരിച്ചു തരാൻ കഴിയില്ല…..””

കൈകൾ ചലിപ്പിച്ചു പറയുന്നവളെ നോക്കി കിടന്നു….അവന്റെ കൈകളുടെ മുറുക്കം കൂടുന്നതും ചുണ്ടുകളുടെ സ്ഥാനം മാറി വരുന്നതറിഞ്ഞു…..ശരീരത്തിൽ മറയായി കിടന്ന പുതപ്പിനെയവൻ വലിച്ചു മാറ്റിയെറിഞ്ഞിരുന്നു….അവളിൽ വീണ്ടും വീണ്ടും ഒരു പെരുമഴയായി അവൻ ആർത്തലച്ചുപെയ്തു കൊണ്ടിരുന്നു…..

“””നിനക്കായ് തോഴി പുനർജനിക്കാം…ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം…..അന്നെന്റെ ബാല്യവും കൗമാരവും നിനക്കായ് മാത്രം പങ്കുവെക്കാം….””

“”–കടപ്പാട് ( ഈസ്റ്റ് കോസ്റ്റ് വിജയൻ)””

അവളുടെ മുടിയിഴകളിൽ തലോടി കാതിലായി മെല്ലെ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്നവനെ അടക്കി പിടിച്ചു.

??????????

അമ്മുക്കുട്ടി വീണ്ടും ആദിയുടെ സപ്പോർട്ടും, കരുതലും കൊണ്ട് പഠിക്കാൻ പോയി തുടങ്ങി…

അവളുടെ “” വക്കീൽ “”എന്ന സ്വപ്നം പൂർത്തിയാക്കാൻ….ശിഖ ഒരാൺ കുഞ്ഞിന് ജന്മം നൽകി…

“”ശബരി “”എന്ന് പേരിട്ടവനെ “”ശംഭു “”എന്ന് വിളിച്ചു…കുറെ കാത്തിരിപ്പിന് ശേഷം ദേവുവും ഒരമ്മയാകാൻ തയ്യാറെടുത്തു തുടങ്ങി..ആ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും…

??????????

❤️ഏഴ് വർഷങ്ങൾക്ക് ശേഷം…❤️

ഗൗരി ദേഷ്യത്തോടെ വീട്ടിലേക്ക് കയറി വന്നു. കാലിലെ കൊലുസ്സിന്റെയും മുകളിൽ കെട്ടിയ ചിലങ്കയുടെ ശബ്ദവും അവിടം മുഴങ്ങി കൊണ്ടിരുന്നു….ആ ശബ്‌ദത്തിന്റെ കാഠിന്യത്തിൽ നിന്നു തന്നെയറിയാമവളുടെ ദേഷ്യത്തിന്റെ അളവ്…ദുർഗക്കുട്ടി ദേവന്റെയും, ഗൗരിയുടെയും നാല് വയസുകാരി “”രുദ്രപൂർണ “” എന്ന പപ്പിമോളുമായി കളിച്ചിരിക്കുകയായിരുന്നു. അവളുടെ വരവ് കണ്ടവർ ഞെട്ടി എഴുന്നേറ്റു. സുഭദ്രയും,സീതയും പരസ്പരം നോക്കി. അവളുടെ നോട്ടം കണ്ടതും എല്ലാരും ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

“””അപ്പു എവിടെ….?””

എല്ലാവരോടുമുള്ള ചോദ്യമായിരുന്നത്….ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു….

“””വഷളാക്ക്… എല്ലാരും കൂടിയവനെ വഷളാക്കി മാറ്റ്…അച്ഛൻ ഒരിക്കൽ നടന്ന പോലെ തല തെറിച്ചു നടക്കട്ടെ…അനുഭവിക്കുന്നത് ഞാനല്ലേ….ഇത്രയും കാലം അച്ഛനെ കൊണ്ടായിരുന്നു മനഃസമാധാനകേട്….ഇപ്പോൾ മോനെ കൊണ്ടായി….എന്നേ കൊല്ല്….പരാതിയും, പരിഭവവും കേട്ടു കേട്ടു മടുത്തു…ഇന്നവൻ ഉപദ്രവിച്ച ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ എന്താകുമായിരുന്നു…ഇപ്പോൾ വരും ഓരോരുത്തർ കേസും കൂട്ടവും കൊണ്ട്…

എല്ലാവരെയും ഒന്ന് ദേഷ്യത്തോടെ നോക്കിയവൾ മുറിയിലേക്ക് കയറി.കരച്ചിൽ വന്നതും പൊട്ടി കരഞ്ഞു പോയി….ഗൗരി നൃത്തം പഠിച്ച വീടിനടുത്തുള്ള മണ്ഡപത്തിലവളിപ്പോൾ കുറച്ച് കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്..സാരി പോലും മാറ്റാതെയവൾ കട്ടിലിലേക്ക് വീണു…

കരഞ്ഞു കരഞ്ഞെപ്പോഴോ ഉറക്കത്തിലേക്കു വീണിരുന്നു.അവളുടെ തലയിൽ ആ കുഞ്ഞി വിരലുകൾ തലോടിയത് ചെറുമയക്കത്തിലും അവളറിയുന്നുണ്ടായിരുന്നു..രാത്രി മുറിയിലേക്ക് വന്ന ഗൗരിയുടെ മുഖം ദേഷ്യത്തിൽ വീർത്തിരുന്നു…ദേവനോട് പോലും മിണ്ടാതെയവൾ തുണികളോരോന്നും മടക്കി വെച്ച് തുടങ്ങി.അവളെ ചുറ്റി പിടിച്ച ദേവന്റെ കൈകളെ തട്ടി മാറ്റിയവൾ അവനെ ദേഷ്യത്തോടെ നോക്കി…

“””അവൻ കുഞ്ഞല്ലേ ഗൗരി…അവനറിയാതെ പറ്റിയതാ..ശ്രീയെ ആ കുട്ടി ഉപദ്രവിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. പക്ഷേ അവനാ കുട്ടിയെ തല്ലിയത്. തെറ്റ് തന്നെയാ…. അവനെന്നോട് സോറി പറഞ്ഞു…”” കേട്ടതും കട്ടിലിൽ മടക്കി വെച്ച തുണിയെടുത്തു ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.

“””മോനെ സപ്പോർട്ട് ചെയ്യാൻ മുന്നിൽ തന്നെ ഉണ്ടല്ലോ അച്ഛൻ…അച്ഛന്റെ മോനല്ലേ…ആ പാരമ്പര്യമുണ്ടാകുമല്ലോ…പണ്ട് ഇതുപോലെ എനിക്ക് വേണ്ടി രാജേന്ദ്രനെ കയറി തല്ലിയിട്ടാ അവന് പക നിറഞ്ഞത്.അതിന്റെ പേരിൽ കുറെ അനുഭവിച്ചതാ, മകനിലൂടെ ആ പാരമ്പര്യം വീണ്ടും പിന്തുടരാനാണോ ഈ അച്ഛന്റെ ഉദ്ദേശം..?””

അവന്റെ നെഞ്ചിൽ കുത്തിയത് ചോദിച്ചതും ദേവൻ ചിരിയോടെയവളെ നോക്കി.

“””അവനെന്റെ മോനല്ലേ കുറച്ചൊക്കെ കുരുത്തക്കേട് ഉണ്ടാകാതെ ഇരിക്കുമോ…?””

“””എന്നാൽ ഒരു പട്ട് വാങ്ങി ചാർത്തി കൊടുക്ക്‌…മടുത്തെനിക്ക്…ഇപ്പോൾ തന്നെ ഗുണ്ടയായി തുടങ്ങിയിട്ടുണ്ട്.അച്ഛനെയും കടത്തി വെട്ടും മോൻ….എല്ലാം കാണാനും, കേൾക്കാനും, അനുഭവിക്കാനുമാണ് എന്റെ വിധി…മടുത്തു…””” ദേഷ്യത്തോടെ താഴേക്കു വലിച്ചെറിഞ്ഞ തുണികളെടുത്തു വീണ്ടും മടക്കി വെക്കാൻ തുടങ്ങി.

“”അമ്മ….”” രണ്ടുപേരും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ വിളികേട്ടതും തിരിഞ്ഞു നോക്കി. തല താഴ്ത്തി നിൽക്കുന്നുണ്ട് അപ്പു.

“””അപ്പൂട്ട വാ…””

ദേവന്റെ വിളി കേട്ടതും അപ്പു അവരുടെ അടുത്തേക്ക് വന്നു. ദേവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. തന്നെ നോക്കാതെ തുണി മടക്കി വെക്കുന്ന അമ്മയെ കണ്ടതും ആ കുഞ്ഞു മുഖം വിഷമത്തോടെ അവന്റെ അച്ഛനെ നോക്കി. ദേവൻ ചിരിച്ച് കൊണ്ട് കണ്ണ് കാണിച്ചതും എന്നത്തേയും പോലെ കട്ടിലിൽ കയറി ഗൗരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു .

“””സോറി അമ്മ….സോറി…. സോറി….””

അവന്റെ പിടി വിടുവിക്കാൻ ശ്രെമിച്ചു എങ്കിലും കഴിഞ്ഞില്ല.

“””എന്റെ അമ്മയല്ലേ…സോറി….””

ഉച്ചയെടുത്തു വിളിച്ച് കൂവുന്നവനെ ചിരിയോടെ പിടിച്ചു മാറ്റി…ദേഷ്യത്തോടെ നോക്കി….

“””അച്ഛാ അമ്മ ചിരിക്കുന്നുണ്ട് ട്ടോ….നോക്ക്… നോക്ക്…””

ഗൗരവത്തോടെ നിൽക്കുന്ന ഗൗരിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു കൊണ്ടിരുന്നതും ചിരിച്ച് പോയിയവൾ….

“””അപ്പോ പിണക്കമൊക്കെ മാറിയല്ലേ….? ദേ ഈ ട്രോഫിയെ കൂടി പിടിക്ക്..””

പപ്പി മോളെയും കൊണ്ട് വന്ന ദുർഗകുട്ടി അകത്തേക്ക് കയറി കുഞ്ഞിനെ ദേവന്റെ കയ്യിലേക്ക് കൊടുത്തു.

“””ആ ഇന്നത്തെ പിണക്കം തീർന്നു. നാളത്തെ പിണക്കം എങ്ങനെ തീരുമെന്നറിയില്ല…””

ദേവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

കുഞ്ഞുങ്ങളെ തട്ടി ഉറക്കികൊടുത്തവൾ ഹാളിലേക്ക് നടന്നു…ഹാളിലായി ഇരിക്കുന്ന ശിവന്റെയും ദേവന്റെയും അടുത്തേക്ക് പോയി…ദേവുവിന്റെ തോളിൽ കിടന്നുറങ്ങുന്ന ശ്രീയുടെ (ശിവിക ) തലയിലെ കെട്ടിവെച്ച മുറിവിലൊന്ന് തലോടി…..

“””ഇന്നത്തെ വലിയ പ്രേശ്നമൊന്നും ആക്കേണ്ട രുദ്രാ…ശ്രീയെ ആ കുട്ടി ഉപദ്രവിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല അവന്…നിന്റെ ദേഷ്യവും,വാശിയുമൊക്കെ കിട്ടിയിട്ടുണ്ടവന്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവം…..പണ്ടേ മുതലേ ശ്രീയെ അവന് വലിയ കാര്യമല്ലായിരുന്നല്ലോ….അപ്പോഴത്തെ ആ ദേഷ്യത്തിൽ ചെയ്തതാകും. പറഞ്ഞു മനസിലാക്കി മാറ്റിയെടുക്കാം നമുക്ക്….””

ദേവുവിന്റെ കയ്യിൽ കിടന്നുറങ്ങുന്ന മോളേ എടുത്തു കൊണ്ട് ശിവൻ പറഞ്ഞു. അവർ മുറിയിലേക്ക് പോയതും ദേവൻ ഗൗരിയുടെ മടിയിലേക്കായി കിടന്നു.

“””നമ്മുടെ മോൻ ഒരിക്കലും വഴിതെറ്റി പോകില്ല ഗൗരി….ഒരിക്കലും ഒരു ഗുണ്ടയാകില്ല…അവന്റെ അച്ഛനെ പോലെ ഒരിക്കലും തെരുവിലേക്ക് ഇറങ്ങി പോകേണ്ടി വരില്ല.ആ ജീവിതം അറിയുന്നത് കൊണ്ടുതന്നെ ഈ കൈക്കുള്ളിൽ വെച്ച് പൊതിഞ്ഞു പിടിക്കുമെന്റെ മക്കളെ….ഒരു പോറലുപോലും ഏൽക്കാതെ കാത്ത്‌ സൂക്ഷിക്കുമെന്റെ കുടുംബത്തെ….എന്റെ രണ്ടുമക്കൾക്കും അവരുടെ സന്തോഷം കണ്ടെത്തി തെറ്റും ശെരിയും പഠിപ്പിച്ചു കൊടുത്തു തന്നെ വളർത്തും….എന്റെ പെണ്ണിനെ എന്നും ഇതുപോലെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി കൊണ്ടിരിക്കും….”” അവൻ പറയുന്നത് കേട്ടതും കയ്യെടുത്തവൾ അവളുടെ വയറിലേക്കായി വെച്ചു. അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“”രണ്ടല്ല മൂന്ന്…. “” ചിരിയോടെ വിരലുകൾ ഉയർത്തി പറഞ്ഞു. കേട്ടതും മടിയിൽ നിന്നും എഴുന്നേറ്റു.

”’സത്യാണോ….? “”

ഉത്തരമായി അവൾ തലകുലുക്കിയതും സന്തോഷത്തോടെ അവളെ അടക്കി പിടിച്ചു. അവളുടെ മുഖം നിറയെ അവന്റെ ചുണ്ടുകൾ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു….സാരി വകഞ്ഞു മാറ്റി കുനിഞ്ഞു നിന്നവളുടെ വയറിൽ ചുണ്ടുകൾ ചേർത്തു മുത്തി…..

“””അച്ചടെ പൊന്നേ…..””

എന്നും

? നിനക്കായ് മാത്രം? ഈ രുദ്രദേവന്റെ ഹൃദയത്തിൽ പ്രണയം നിറയും….ആ പ്രേണയത്തെ പ്രായത്തിന്റെ കണക്ക് നോക്കാതെ, വെറുമൊരു അക്കം കൊണ്ടളക്കാതെ പ്രേണയിക്കണം…..അങ്ങനെ പ്രേണയിച്ചാൽ മരണം വരെ നമുക്ക് പ്രേണയിക്കാം…..

“””നിനക്കായ് തോഴി പുനർജനിക്കാം….ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം….അന്നെന്റെ ബാല്യവും കൗമാരവും നിനക്കായ് മാത്രം പങ്കുവെക്കാം……….”””

?നിനക്കായ് മാത്രം? പങ്കുവെക്കാം….

അവളുടെ കാതിലായി മെല്ലെ പറഞ്ഞവൻ അവളുടെ തോളിലൂടെ കൈയിട്ട് മുറിയിലേക്ക് നടന്നു….പുതിയ പുലരികൾ അവർക്കായി തീർത്ത നല്ല നിമിഷങ്ങൾ കാണാനും, അനുഭവിക്കാനും…..ഗൗരിയുടെ സ്വന്തം ദേവേട്ടനായി അവരുടെ സ്വപ്നങ്ങളുമായി അവർ ജീവിക്കട്ടെ…..

അവസാനിച്ചു

©️copyright protected