മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കൂട്ടത്തിൽ ഒരലർച്ചയും, പേടികൊണ്ട് കണ്ണുകളടച്ചു പിടിച്ചു. എന്തോ ഞരക്കം കേട്ടതും കണ്ണുകൾ മെല്ലെ തുറന്നു നോക്കി. ഒരു പെൺകുട്ടിയായിരുന്നു. വേഗം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.ബ് മുട്ട് ചെറുതായി പൊട്ടിയിട്ടുണ്ട്.വേഗം സാരി തലപ്പ് കൊണ്ട് ഒപ്പിക്കൊടുത്തു. അവളുടെ മുഖം ചുളിയുന്നത് കണ്ടതും അടുത്ത് കണ്ട കല്ലിൽ പിടിച്ചിരുത്തി.നന്നായി തടവി കൊടുത്തു. അപ്പോഴേക്കും ശബ്ദം കേട്ട് ദേവൻ ഓടി വന്നിരുന്നു. തിരിഞ്ഞു നിലത്തായി ഇരിക്കുന്ന ഗൗരിയെ കണ്ടതും പേടിയോടെ അടുത്തേക്ക് ചെന്നു.
“””എന്ത് പറ്റി ഗൗരി. എന്താ ഒരു ശബ്ദം കേട്ടത്…?”””
പരിഭ്രമത്തോടെ ചോദിച്ചതും ആ പെൺകുട്ടിയെ കാണിച്ച് കൊടുത്തു.കൂടെ മാവിന്റെ മുകളിലേക്കും നോക്കി ചൂണ്ടി കാണിച്ചു. അവൾ വേദന കൊണ്ട് കണ്ണടച്ച് പിടിച്ചിട്ടുണ്ട്.
“”ഏതാ കുട്ടി നീ….?”””
ദേവന്റെ ചോദ്യം കേട്ടതും അയാസപ്പെട്ട് കണ്ണുകൾ തുറന്നു. ഒന്ന് ചിരിച്ചു..
“””ഞാൻ അപ്രത്തെയാ…..”””
വാസുവിന്റെ വീട്ടിലേക്ക് ചൂണ്ടി കാണിച്ചു.
“””വാസുവേട്ടന്റെ മോളാണോ….?”””
“”മ്മ് “”
മുളിക്കൊണ്ട് മെല്ലെ എഴുന്നേറ്റു. എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നിയതും ഗൗരിയും ദേവനും സഹായിച്ചു. അവളെ പിടിച്ച് നടക്കാൻ നിന്നതും അവളൊന്നുമടിച്ചു മടിച്ചു നിന്നു.
“””എന്ത് പറ്റി…?””
ചോദ്യം കേട്ടതും കണ്ണുകൾ കൊണ്ട് നിലത്തേക്ക് കാണിച്ച് കൊടുത്തു. നിലത്തായി കിടക്കുന്ന കുറച്ച് മാങ്ങകൾ കണ്ടതും അതും കൂടി എടുത്തവളെ കൊണ്ട് തിണ്ണയിലേക്ക് കൊണ്ടുപോയി ഇരുത്തി.
“””എന്താ ഉണ്ടായേ….?”””
ദേവന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ചു.
“””അത് മാങ്ങ പറിച്ചു കൊണ്ട് നിന്നപ്പോഴാ ഉറുമ്പ് കടിച്ചത് പെട്ടെന്ന് പറിച്ചു കൊണ്ട് നിന്ന മാങ്ങയും ആയി കാല് വഴുതി വീണു.”””
“””കേട്ടതും ഒന്ന് ചിരിച്ചു.ഇപ്പോൾ വേദനയുണ്ടോ…?””
“”ഏയ് കുറഞ്ഞു… എനിക്കിതൊക്കെ ശിലാ…””
“”ഏത്….? ആരുമില്ലാത്ത വീട്ടിൽ കയറി മാങ്ങ കട്ട് പറിക്കുന്നതോ…?”””
ദേവന്റെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും തല താഴ്ത്തി നിന്നു. ചുണ്ടുകൾ പരിഭവത്താൽ ഒന്ന് കൂർപ്പിച്ചു വെച്ചു.
“””സോറി…..”””
മാങ്ങ കൂടി എടുക്കാതെ നടക്കാൻ ഇറങ്ങിയതും ഗൗരി കയ്യിൽ പിടിച്ചു. കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞു. ദേവനെ നോക്കി കണ്ണുകൾ കൂർപ്പിച്ചു ദേഷ്യത്തോടെ നോക്കി.
“””കുട്ടിയുടെ പേരെന്താ…””
ഉത്തരം പറയാതെ നിന്നതും ദേവൻ ഒന്ന് കൂടി സ്വരം കടുപ്പിച്ചു.കുറച്ച് നേരത്തിനു ശേഷം പേടിയോടെ ഉത്തരം നൽകി.
“””കല്യാണി…””
“””എന്നാൽ കല്യാണി കുട്ടി ഇവിടെ ഇരിക്ക് “”
കേൾക്കാതെ നിന്നവളോട് ദേഷ്യത്തോടെ പറഞ്ഞതും അവരുടെ കൂടെ ഇരുന്നു.
“””എന്റെ പേര് രുദ്രദേവ്…ഇതെന്റെ ഭാര്യ ഗൗരി പാർവതി…””
“”””അറിയാം അച്ഛനിന്നലെ പറയുന്നത് കേട്ടു “””
“””ആഹാ… ആളുള്ള വീട്ടിന്നും കട്ട് പറിക്കുമല്ലേ…?””
ചിരിയോടെ ചോദിച്ചു കൊണ്ടവൻ കൈകൾ കൂപ്പി ക്ഷമ ചോദിച്ചു. കയ്യിലേക്ക് മാങ്ങ എടുത്ത് പിടിച്ചവൾ കടിക്കുന്നത് കണ്ടതും ഗൗരി കൊതിയോടെ നോക്കി. വായിൽ വെള്ളം നിറഞ്ഞതും തട്ടി പറിച്ചു വാങ്ങി ഒന്ന് കടിച്ചു. ഗൗരിയുടെ പെരുമാറ്റം കണ്ടതും കല്യാണി കണ്ണും തള്ളി നിന്നു.
“””ഒന്നും കരുതല്ലേ കല്യാണി കുട്ടി. ഞങ്ങടെ കുഞ്ഞുവാവക്ക് കൊതി തോന്നിയിട്ടാ അല്ലേടി ഗൗരി….?”””
തോളിലൂടെ ചേർത്ത് പിടിച്ചു ദേവൻ പറഞ്ഞതും പുളിയുള്ള മാങ്ങ കടിച്ചു കൊണ്ട് തന്നെ തലയാട്ടി ഉത്തരം നൽകി ഗൗരി.കുറെ നേരം അവരോടു സംസാരിച്ചിരുന്നു….തിരിച്ചു പോയപ്പോൾ അവരുമായി അത്രത്തോളം അടുത്തിരുന്നു കല്യാണി.
?????????
വൈകിട്ട് കാലും കയ്യും കഴുകി അച്ഛന്റെയും, മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും അസ്ഥി തറയിൽ വിളക്ക് വെച്ച്കുറച്ച് നേരം പ്രാർത്ഥിച്ചു. ഉള്ളിലെ ദുഃഖം മുഴുവനും, ഈ ജന്മത്തിൽ അച്ഛനോട് പറയാൻ കഴിയാതെ പോയ ഓരോ കാര്യങ്ങളും അച്ഛനോട് പറഞ്ഞു കൊണ്ടിരുന്നു. കണ്ണുനീർ കവിളിനെ നനച്ചു കൊണ്ട് നിറഞ്ഞുകൊണ്ടിരുന്നു. കവിളിൽ ഒരുസ്പർശനമറിഞ്ഞതും കണ്ണുകൾ തുറന്നു നോക്കി.
“””മതി ഈ അവസ്ഥയിൽ ഇവിടെ ഇങ്ങനെ നിൽക്കണ്ടാ…..”””
കണ്ണുകൾ തുടച്ച് കൊടുത്തവളെയും കൊണ്ട് വീട്ടിലേക്ക് നടന്നു. ഊണുമേശയുടെ അടുത്തുള്ള കസേരയിൽ ഇരുത്തിയവൻ അടുക്കളയിലേക്ക് പോയി. കിണറിൽ നിന്നും വെള്ളം കോരി കഞ്ഞിക്കു വെള്ളം വെച്ചു. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ നല്ല കഞ്ഞിയും ചമ്മന്തിയും പപ്പടവും കൂടെ വീട്ടിൽ നിന്നും കൊണ്ട് വന്ന കടുമാങ്ങാ അച്ചാറും കൂട്ടി അവൾക്കായി കഞ്ഞി വിളമ്പി കൊടുത്തു. അവന്റെ കൈകൾ കൊണ്ട് തന്നെ അവൾക്കായി ഓരോ സ്പൂൺ കഞ്ഞിയും കോരി കൊടുത്തു. കൂടെ അവനും ആ പത്രത്തിൽ നിന്നും കഴിച്ച് കൊണ്ടിരുന്നു…കിടക്കാൻ നേരം അവന്റെ നെഞ്ചോട് ചേർന്ന് തന്നെ അവന്റെ ഹൃദയമിടുപ്പു സ്രവിച്ചു കൊണ്ട് തന്നെ കിടന്നു. അവന്റെ വലതുകൈ അവരുടെ കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചിരുന്നു.
??????????
എഴുന്നേൽക്കാൻ വൈകിയിരുന്നു ഗൗരി. കണ്ണുകൾ ചിമ്മി തുറന്നതും ദേവനെ അടുത്ത് കണ്ടില്ല.കുറച്ച് നേരം അങ്ങനെ തന്നെയിരുന്നു. പിന്നെ എഴുന്നേറ്റടുക്കളയിലേക്ക് പോയി. അവനവിടെയില്ലായിരുന്നു…അവിടെയൊന്നും കാണാഞ്ഞതും കുളക്കടവിലേക്ക് ചെന്നു. രാവിലെ തന്നെ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നു. കൈകളിൽ വെള്ളമെടുത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്.പടികൾ ഇറങ്ങി ചെന്നവിടെ ഇരുന്നു. കൊലുസിന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയവൻ….
“”എന്താ ചെയ്യണേ ദേവേട്ടാ…. “””
“””ഞാൻ ജലദേവതയെ പ്രാർത്ഥിക്കാ….””
കളിയായി പറഞ്ഞു.
“”എന്തൊരു ഉറക്കാ പെണ്ണേ…? വീട്ടിലാണെങ്കിൽ സൂര്യനുദിക്കുന്നതിനു മുൻപ് എഴുന്നേറ്റു കുളിച്ച് വിളക്ക് വെച്ചിരുന്നവളാ. മടി പിടിച്ചോ…?””
“””ചെറുതായിട്ട്….അറിഞ്ഞില്ല എന്തൊരു സുഖമാണിവിടെ… അച്ഛൻ കൂടെ ഉള്ളത് പോലെ….അച്ഛന്റെ മടിയിൽ കിടന്നു ഉറങ്ങിയത് പോലെ…..”””
“””സ്വന്തം വീട്ടിലെത്തിയപ്പോൾ എന്നെ വേണ്ടാതെയായോ….”””
നീന്തിക്കൊണ്ടവളോട് ചോദിക്കുന്നതിനൊപ്പം ദൂരേക്ക് ദൂരെക്ക് നീന്തിയവൻ…
“””ദേവേട്ടാ….ദുരെക്കൊന്നും പോവേണ്ട….നല്ല അഴമുണ്ടാകും വാ….”””
അവനെ കൈകൾ കൊണ്ട് വിളിച്ചതുമവൻ അവളുടെ അടുത്തേക്കായി നീന്തി വന്ന് കൊണ്ടിരുന്നു.അടുത്തേക്ക് എത്താനായതുംപെട്ടന്നാണവൻ താഴേക്കു മുങ്ങുന്നത് കണ്ടത്…കണ്ടതും നെഞ്ചിൽ ഭയം വന്ന് കൂടി. അറിയാതെ താലിയിൽ പിടുത്തം വീണു.കരഞ്ഞു കൊണ്ടവൾ വെള്ളത്തിലേക്കിറങ്ങി.നീന്തിയവന്റെ അടുത്തേക്ക് ചെന്നവനെ പിടിച്ചു.അവന്റെ കൈകളിൽ പിടിച്ചു വലിച്ച് കൊണ്ടിരുന്നു. കുറച്ച് ബലം കൊടുത്തവനെയും കൊണ്ട് കരക്കടുപ്പിച്ചു. നന്നായി ചുമക്കുന്നുണ്ടായിരുന്നു….നെഞ്ചിൽ തടവി കൊടുത്തു..അവനൊന്നു ശെരിയായപ്പോൾ ശക്തിയിൽ കയ്യിലൊന്നു തല്ലി.ദേഷ്യത്തോടെയവനെ നോക്കി…
“”അത് താമര വള്ളിയിൽ കാല് കുടുങ്ങി പോയി. “”
ശ്വാസം വലിച്ച് വിട്ടവൻ പറഞ്ഞതും സങ്കടത്തോടെ, പേടിയോടെ അവന്റെ മുഖമാകെ കൈകൾ കൊണ്ട് തഴുകിയവൾ.
“”വാ നമുക്ക് പോവാം… ഞാൻ വെള്ളത്തിൽ മുങ്ങിയത് കൊണ്ട് നിന്റെ കുളിയും കഴിഞ്ഞല്ലേ….””
സങ്കടം വന്ന് നിൽക്കുന്ന ഇടയിലും തമാശയായി പറയുന്നത് കണ്ടതും ദേഷ്യത്തോടെ അവനെ കടന്ന് മുകളിലേക്ക് കയറി പോയി.അവളുടെ പുറകെ ദേവനും ഓടി. വീടിന്റെ അകത്തേക്ക് അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് കയറിയതും നടുമുറിയിലായി ഇരിക്കുന്ന കല്യാണിയെയും വാസുവേട്ടനേയുമാണ്. കൂടെ ഒരു സ്ത്രീയും ഉണ്ട്. വാസുവേട്ടന്റെ ഭാര്യയാണെന്ന് മനസിലായി.അവരെയെല്ലാരേം നോക്കിയൊന്നു ചിരിച്ചു. ദേവന്റെയും ഗൗരിയുടെയും അവസ്ഥ കണ്ടതും അവർ ഒന്ന് നോക്കി.
“”എന്ത് പറ്റി മോനെ…മോളുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നെ…””
കരഞ്ഞു മുഖം മാറിയ ഗൗരിയെ കണ്ടതുമവർ കാര്യം തിരക്കി. ദേവൻ നടന്നതെല്ലാം പറഞ്ഞതും അവർ നെഞ്ചിൽ കൈ വെച്ചു.
“”എന്തായാലും ഒന്നും പറ്റിയില്ലല്ലോ…നിങ്ങൾക്കു കഴിക്കാൻ കൊണ്ട് വന്നിട്ടിട്ടുണ്ട്.വേഗം വാ..””
അവർ വസ്ത്രം മാറി വന്നതും വാസുദേവൻ ഭാര്യയെയും, മകളെയും പരിജയപെടുത്തി കൊടുത്തു.കല്യാണി കണ്ണുകൾ കൊണ്ട് കഴിഞ്ഞ ദിവസത്തെ കാര്യം പറയരുതെന്ന് പറഞ്ഞതും അവർ ചിരിയോടെ അവളെ നോക്കി.പെട്ടെന്ന് അവരുമായി നല്ലൊരു ബന്ധം തന്നെ ഉണ്ടായി.രണ്ട് ദിവസത്തെ അവരുടെ ആ വീട്ടിലെ ജീവിതം വളരെ മധുരമുള്ളതായിരുന്നു…സന്തോഷമുള്ളതായിരുന്നു.ദേവനും ഗൗരിയും പോകാനായി ഇറങ്ങിയതും വാസുവേട്ടന്റെ കുടുംബമവരെ യാത്രയാക്കാൻ ഉണ്ടായിരുന്നു.
“”ഇനിയും വരണേ മക്കളെ…””
പോകാൻ നേരം അസ്ഥിതറക്കടുത്തു നിന്നും പ്രാർത്ഥിച്ചു കൊണ്ട് തിരിച്ചു വന്നവരെ നോക്കി വാസുവേട്ടൻ പറഞ്ഞു.
“”ഇനിയും വരും വാസുവേട്ടാ….ഞങ്ങടെ കുഞ്ഞിനേം കൊണ്ട് വരും…”””
“””സുഭദ്ര…..””
“””അപ്പച്ചി വരില്ലാ…ഇവിടേയ്ക്ക് വരാൻ കഴിയില്ല. കഴിഞ്ഞിരുന്നെങ്കിൽ എന്നേ ഇവിടേയ്ക്ക് വരുമായിരുന്നു… ഈ അച്ഛനെ മകളെ കാണിക്കുമായിരുന്നു…”””
വീടിന്റെ ചാവിയയാളുടെ കൈകളിൽ കൊടുത്ത് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയവർ.വീട് വിട്ട് പോകുന്നതിനു മുൻപ് ഒന്ന് കൂടി ഗൗരി ആ വീട്ടിലേക്കും അസ്ഥിത്തറയിലേക്കും നോക്കി.
തുടരും…
©️copyright protected