ഇവൾ നല്ല ബോൾഡായ പെൺകുട്ടിയായിരുന്നു. ഇതു പോലെ ഒരു അവിവേകം ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല….

മിയ

Story written by Rinila Abhilash

===========

രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്നശേഖരൻ്റെ കയ്യിലേക്ക് ചായക്കപ്പ് വച്ച് കെടുത്തു കൊണ്ട് മിയ പത്രത്തിലേക്ക് എത്തി നോക്കി…..

” ഉം’…. ഈ… രാവിലെയുള്ള പത്രവായന നിനക്ക് ഇല്ലാത്തതാണല്ലോ… എന്തു പറ്റി “

“വായ കൊണ്ട് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഒന്നുമില്ലെന്ന് അവൾ പറഞ്ഞു. പിന്നെ ഒരു ഇളിഞ്ഞ ചിരിയും….,,കയ്യിലെ ചായ കുടിച്ചു കഴിഞ്ഞപ്പോൾ ശേഖരൻ്റെ കയ്യിലെ കപ്പും കയ്യിലെടുത്ത് അവൾ തിരിഞ്ഞു…..

“…..നീയിന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ…. ഇങ്ങനെ സാവകാശം നിന്നാലേ അവസാനം ഭക്ഷണം പോലും കഴിക്കാതെ ഓടേണ്ടി വരും…. എന്നിട്ട് വല്ല അസുഖവും വരുത്തി വയ്ക്കും’.. ഡോക്ടറായ നിന്നോട് ഭവിഷ്യത്ത് പറയേണ്ട കാര്യമില്ലല്ലോ ലേ’… “ശേഖരൻ ഇത്തിരി പരിഭവത്തോടെയാണത് പറഞ്ഞത്….

അദ്ദേഹം അതു പറയാൻ കാരണവുമുണ്ട്.,,,ഈയിടെ നൈറ്റ് സ്യൂട്ടി കുറച്ച് കൂടുതലാണ്.,,,കൂടെയുള്ളവർക്ക് ചില അസൗകര്യങ്ങൾ:… പറയുമ്പോഴേ മിയ അവരെ സഹായിക്കുമെന്ന് അവർക്കറിയാം.,,, പക്ഷേ ചില ക്ഷീണവും മറ്റും മിയയെ അൽപം തളർത്തിയിട്ടുണ്ട്.,,, ശരിയായ സമയത്ത് ഭക്ഷണം കഴിക്കലും കുറവായത് ശരിക്കും ബാധിച്ചിട്ടുണ്ട്.,,,

” അജിത്തിനോട് ഹോസ്പിറ്റലിലേക്ക് എത്തിച്ചു തരാൻ പറയാം …. നീയിനി കുറച്ചു ദിവസം ഒറ്റക്ക് വണ്ടിയോടിച്ച് പോകണ്ട’…. സാവിത്രി അടുക്കളയിൽ നിന്നും ഇതു പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് വരുന്നുണ്ട്…

”ശരിയാ’… നീ വണ്ടി ഓടിക്കണ്ട.,, കുറച്ചീസം കഴിയട്ടെ……., അതൊരു ആജ്ഞതന്നെയാണ് സ്നേഹശാസനം……

അജിത്താണ് മിയയെ ഹോസ്പിറ്റലിലേക്ക് എത്തിച്ചത്… വൈകിട്ട് വരാം എന്ന് പറഞ്ഞ് അജിത്ത് തിരിച്ചുപോയി’..

ഇന്ന് ഡ്യൂട്ടി | CU വിലാണ്…..അവൾ കോട്ടും മറ്റും ധരിച്ച് കാഷ്വാലിറ്റിയിലെത്തി.,,

“… മഞ്ജൂ… ഇന്നലെ വന്ന കേസ് എന്തായി…. ഞാൻ നിന്നെ വിളിച്ചിരുന്നു ഫോൺ ഓഫാണല്ലോ.,,

”ഉ0…. ചാർജ് കഴിഞ്ഞു… ഇന്നലെ നിന്നു തിരിയാൻ സമയം ഉണ്ടായിരുന്നില്ല’.. കുട്ടിക്ക് ബോധം വന്നിട്ടുണ്ട്., ക്രിട്ടിക്കൽസ് റ്റേജ് കഴിഞ്ഞു.,, ICU വിൽ തന്നെയാണ്…. നിനക്കിന്ന് ഡ്യൂട്ടി അവിടെയല്ലേ കാണാം.,,, ഫസൽ വന്നിട്ടുണ്ട് .ഇനി എൻ്റെ ഡ്യൂട്ടി കഴിഞ്ഞു … പോയി കുളിച്ച് ഒന്നുറങ്ങണം… വല്ലാത്ത ക്ഷീണം’.. മഞ്ജു യാത്ര പറഞ്ഞിറങ്ങി….

ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്ഥിതി ഇങ്ങനെതന്നെയാണ്‌… മിയ ഓർത്തു

കഴിഞ്ഞ ദിവസം തൻ്റെ ഡ്യൂട്ടി ടൈം കഴിഞ്ഞ് അജിത്തിനെയും കാത്ത് നിൽക്കുന്നതിന് മുമ്പ് കാഷ്വാലിറ്റിയിൽ കയറിയതായിരുന്നു…. മഞ്ജു ഡ്യൂട്ടിയിൽ കയറിയ തേ ഉണ്ടായിരുന്നുള്ളു …

ഈ സമയത്താണ് ഒരു പെൺകുട്ടിയെ ഞരമ്പുകൾ മുറിച്ച് അത്യാസന്ന നിലയിൽ എത്തിച്ചു കണ്ടത്.,, ഒരു ഇരുപത്തിനാലോ അഞ്ചോ വയസ് കാണും.,,, കൂടെ വന്നത് അവളുടെ ഏട്ടനാണെന്ന് തോന്നുന്നു… ദേഹമാസകലം രക്തത്തിൽ കുളിച്ച് …. ഏട്ടൻ്റെ കൂട്ടുകാരും ഒപ്പമുണ്ട്’…..

ബ്ലഡ് ഒരുപാട് നഷ്ടപ്പെട്ട നിലയിലായിരുന്നു.. കൂട്ടുകാർ എല്ലാത്തിനും മുന്നിലുണ്ട്’…. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അങ്ങിങ്ങ് ഓടുന്ന ആ ചെറുപ്പക്കാരൻ ….

ഇന്നവൾ ഐ സി യു വിൽ പ്രാണൻ തിരിച്ചുകിട്ടി കിടപ്പുണ്ട്.,,,മിയ നേരെ ഐ സി യുവിലേക്ക് നടന്നു.. ചെറുപ്പക്കാരൻ ഐ സി യു വിൻ്റെ മുന്നിലുണ്ട്., കൂടെ കരഞ്ഞു തളർന്ന ഒരു സ്ത്രീയും… തളർന്ന് ഇരിക്കുന്ന ഒരു മനുഷ്യനും’. കണ്ടാൽ തന്നെ മനസിലാക്കാം ആ കുട്ടിയുടെ രക്ഷിതാക്കളാണെന്ന്….

ഐസിയുവിൽ കയറി… റൗണ്ട് സിൻ്റെ സമയമാണ്…. സീനിയർ ഡോക്ടർ രാമചന്ദ്രൻ സാറിൻ്റെ കൂടെയാണിന്ന്.,,,അദേഹം വരാറായി’….

കട്ടിലിൽ വാടിയ താമരത്തണ്ടു പോലെ ആ കുട്ടി… നല്ല മയക്കത്തിലാണ് … . വെളുത്തു കൊലുന്നനെയുള്ള ശരീരം…. നെറ്റിയിൽ സിന്ദൂര ചുവപ്പിൻ്റെ നേരിയ ലാഞ്ജന…..ചുണ്ടുകൾ വരണ്ടിരിക്കുന്നു’… ഒരു നിറം മങ്ങിയ ചുണ്ടുകൾ……

ഡോക്ടർ വന്നു പരിശോധന കഴിഞ്ഞു മരുന്ന് കുറിച്ചു…. ഡ്രിപ്പ് ഇട്ടിട്ടുണ്ട്.,,

“പേടിക്കാനൊന്നുമില്ല… എങ്കിലും നല്ല ശ്രദ്ധ വേണം.. മിയാ… താൻ ഈ പേഷ്യൻ്റിനെ കെയർ ചെയ്യണം… എനിക്ക് നേരിട്ട് അറിയുന്ന ഫാമിലിയാണ്… കഴിയുമെങ്കിൽ അവർക്ക് മെൻ്റൽസ്ട്രങ്ത് കൊടുക്കണം….. ആകെ ഭയന്ന് ഇല്ലാതായിട്ടുണ്ട് പാവങ്ങൾ….

മിയ തലയാട്ടി’…

അവൾ പതുക്കെ ഡോർ തുറന്ന് പുറത്തേക്ക് വന്നു.,,,, “കീർത്തനയുടെ ……..”

മുഴുവൻ പറയുന്നതിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരൻ ഡോറിനടുത്തേക്ക് ഓടിയെത്തി.,,

” ഡോക്ടർ’… ഞാൻ കീർത്തനയുടെ ചേട്ടനാണ് ‘… പേടിക്കാനൊന്നുമില്ലല്ലോ അല്ലേ.,,,,,”

മിയ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

”പേടിക്കണ്ട.,,, രണ്ട് ദിവസം കഴിഞ്ഞ് വാർഡിലേക്ക് മാറ്റുo …. ബ്ലഡ് ധാരാളം നഷ്ടപ്പെട്ടതല്ലേ.,,,,,,

ആ ചെറുപ്പക്കാരൻ്റെ കണ്ണീരിൽ ഒരായിരം നക്ഷത്രത്തിളക്കം…. ആ തിളക്കം കണ്ടതുകൊണ്ടാവാം അവരുടെ അമ്മയും അച്ഛനും ഒന്നു ആശ്വസിച്ചത്….

”ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ ….. പോയി ഭക്ഷണം കഴിക്കു….. കീർത്തന ക്കുള്ള ഭക്ഷണവും വാങ്ങിക്കോളു’…. ഉണരുമ്പോൾ ഞാൻ കൊടുക്കാം.,,,,,മിയ പറഞ്ഞു

പതുക്കെ ആ കുടുംബത്തിലെ കാര്യങ്ങൾ മനസിലായി …. എല്ലാം പറഞ്ഞത് കാർത്തിക്….കീർത്തനയുടെ ചേട്ടൻ തന്നെയാണ്….

ബിസിനസ്സുകാരനായ അച്ഛൻ ഉന്നത നിലയിലെ ജീവിതം… ഇതിനിടയിൽ കീർത്തനയുടെ പ്രണയം… അത് സമ്മതമല്ലാഞ്ഞിട്ടു പോലും മകളുടെ മരണഭീഷണിക്ക് കീഴടങ്ങി നടത്തി കൊടുത്തവർ……അവൾ അവരുടെ രാജകുമാരിയായിരുന്നു….. ധാരാളം സ്വർണവും പണവും നൽകി അവർ കീർത്തനയുടെ വിവാഹം നടത്തി.,, ഒരു വർഷം ആവാറായപ്പോഴേക്കും തുടങ്ങി പ്രശ്നങ്ങൾ…… കീർത്തനയുടെ പണം മുഴുവൻ ധൂർത്തടിച്ച് കളഞ്ഞ ശേഷം പ്രശ്നങ്ങൾ…… അവസാനം സ്വയം തിരഞ്ഞെടുത്ത ജീവിത പങ്കാളിയാൽ പ്രശ്നത്തിലായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു:,,,,,

” എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.,, എന്ന ചോദ്യുണ്ടാക്കും.,,, പക്ഷേ അച്ഛൻ്റെ സുഹൃത്തായ രാമചന്ദ്രൻ ഡോക്ടർ ഇ വി ടു ളളതു കൊണ്ട് സമാധാനം…… ഒരു വിധം പറഞ്ഞ് സമ്മതിപ്പിച്ച ശേഷമാ ഡോക്ടർ സമ്മതിച്ചത്”

കാർത്തിക് പറഞ്ഞു..

മിയക്ക് ദേഷ്യം വന്നു.,,,,’

” കാർത്തിക് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനല്ലേ….. എന്തേ കേസ് ഫയൽ ചെയ്യാത്തത്….. “

“അതു പിന്നെ….. ഞാൻ’… നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു അവസരമുണ്ടാക്കാതിരിക്കാൻ…. എൻ്റെ മോൾടെ ഭാവി ആലോചിച്ച് ……

” കഷ്ടം……. ഇതിലൂടെ നിങ്ങൾ രക്ഷിച്ചത് ഇതിന് പ്രേരിപ്പിച്ചവനെയും ശിക്ഷിച്ചത് നിങ്ങളെത്തന്നെയുമാണ്….. “

രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കീർത്തനയെ വാർഡി’ലേക്ക് മാറ്റി’….

എങ്കിലും സമയം കിട്ടുമ്പോൾ മിയ അവരെ സന്ദർശിക്കും…. തേജസ് നഷ്ടപ്പെട്ട ഒരു പാവയെപ്പോലെ കട്ടിലിൽ എല്ലാം അനുസരിക്കുന്ന കീർത്തന’…….

” കീർത്തന’….. വേദന കുറഞ്ഞില്ലേ……

” ഉം “

”സന്തോഷമായോ”

“എന്തിന് ഡോക്ടർ’…. എല്ലാം ഞാൻ കാരണം.,,,,, എങ്ങനെ ഞാൻ”……

”ഇവൾക്ക് എന്താ പറ്റിയത്… ഇവൾ നല്ല ബോൾഡായ പെൺകുട്ടിയായിരുന്നു.. ഇതു പോലെ ഒരു അവിവേകം ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല’…. ” അമ്മയാണ്

മിയ ഒരു കസേര വലിച്ചിട്ട് ബെഡിനരികിൽ ഇരുന്നു…..

”ഇതു കണ്ടോ ഇവയുടെ ഫോട്ടോകൾ’… അമ്മ ഫോണിലുള്ള കുറേ ഫോട്ടോകൾ വീഡിയോകൾ എല്ലാം കാണിച്ചു.,,,, മോഡേൺ ആയി വസ്ത്രം ധരിച്ച കീർത്തനയുടെ സുന്ദരമായ ഫോട്ടോകൾ .,,, ഇൻസ്റ്റാ lഗാം റീലുകൾ”””

മിയ ആ അമ്മയെ സഹതാപത്തോടെ നോക്കി….

” അമ്മേ ഞാനൊരു കാര്യം പറയട്ടേ.,,,,,, ഒരു കുട്ടിയെ ബോൾഡാണ് എന്ന് പറയുന്നത് അവളുടെ വേഷം കണ്ടിട്ടാണോ.. അല്ല…. പുറംമോടികളിൽ മയങ്ങി നിൽക്കുന്ന യുവത്വത്തിൻ്റെ പ്രതീകങ്ങൾ മാത്രമാണ് ഇതുപോലുള്ള പലരും……. ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടത് സമൂഹത്തിൻ്റെ നേർക്കുള്ള കാഴ്ചപ്പാടുകളാണ്….. കണ്ണടച്ച് എല്ലാം വിശ്വസിക്കാതെ കണ്ണു തുറന്ന് കാണണം മിതത്വത്തോടെ അവയെ സമീപിക്കണം തീരുമാനങ്ങളെടുക്കമ്പോൾ സംയമനത്തോടെ സമയമെടുത്ത് ചിന്തിച്ച് വേണം……

കീർത്തന ഒന്നും മിണ്ടുന്നില്ല

” കീർത്തനയെ ഞാൻ കുറ്റപ്പെടുത്തുകയല്ല…. പക്ഷേ ഇനിയെങ്കിലും കുട്ടി കുട്ടിക്ക് വേണ്ടി തീരുമാനങ്ങളെടുക്കണം…. തെറ്റിനെതിരെ പ്രതികരിക്കണം…….. പോരാടണം:….. മരിക്കുമ്പോൾ സ്വയം തോൽക്കുകയാണ് ‘…. ജീവിച്ച് വിജയം കാണിക്കണം…. ജീവിതം ഇവിടെ അവസാനിക്കുന്നതാണോ…… ഇവിടം മുതൽ തുടങ്ങണം…….. കൂടാതെ’……. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുകയും വേണം…. ഇവരെ ഓർത്തെങ്കിലും….. രണ്ടു ദിവസം ഉണ്ണാതെ ഉറങ്ങാ തെ’. മോൾക്ക് വേണ്ടി കാത്തിരുന്ന നിൻ്റെ ചേട്ടനെ ഓർത്ത്……

” ഏട്ടാ.,,,, പോലീസിൽ അറിയിക്കണം… എനിക്ക്.. ഡിവോഴ്സ് വേണം…… “ഉറച്ച ശബ്ദം

കാര്യങ്ങൾ അതിൻ്റെ ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്…. കീർത്തനയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.,,, അന്വേഷണം നടക്കുകയാണ് ‘.,,,, കീർത്തന ഡിസ്ചാർജായി…. കീർത്തന എങ്ങനെ ബോൾഡായ പെൺകുട്ടിയാവാം എന്ന റിസർച്ചിലാണ്… ഗുരു മറ്റാരുമല്ല’… മിയ തന്നെ…. ഇപ്പോൾ ആ പഴയ പുഞ്ചിരി നിറഞ്ഞ ഫോട്ടോകൾ ‘ … വീഡിയോകൾ::… അവൾ മാറി ചിന്തിച്ചു തുടങ്ങി.,,,, തൻ്റെ ജീവിതം മറ്റാർക്കും വേണ്ടി ഇല്ലാതാക്കാനുള്ളതല്ല.,, എന്നവൾ പൂർണമായും ഉൾക്കൊണ്ടു.,

“…… ഇത്രേം വൈകുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞുടെ’… ” ശേഖരൻ അൽപം കലിപ്പിലാണ് ‘.

” ഇനി അമ്മായിഅപ്പനും മരുമകളും എന്താച്ചാ ആയിക്കോള്ളു…. ഞാൻ പോവ.. ” അജിത്ത് അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു അകത്തു കയറി.,,,,

“അതേ….. പിന്നേയ് ‘.. വരാനിറങ്ങുമ്പോഴാ പുതിയൊരു കേസ്.’. അതാ ‘പിന്നെ…. “

ഇവിടെ ഇത് പതിവാണെന്ന് നിങ്ങൾക്കറിയാമല്ലോ.,,,,

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ….മരുമകൾ സീരീസിലെ മിയയെ നിങ്ങൾ മറന്നില്ലെന്ന് കരുതുന്നു… മിയയുടെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ …. നിങ്ങൾക്കായി )