നഗരത്തിലെ ഏറ്റവും തിരക്കേറിയ ആ തെരുവിൽ കോടികൾ മുടക്കി അയാൾ വിശാലമായൊരു ജ്യൂവലേഴ്‌സ് പണിതുയർത്തി…

Story written by Saji Thaiparambu

============

നഗരത്തിലെ ഏറ്റവും തിരക്കേറിയ ആ തെരുവിൽ കോടികൾ മുടക്കി അയാൾ വിശാലമായൊരു ജ്യൂവലേഴ്‌സ് പണിതുയർത്തി…

അണ്ടർ ഗ്രൗണ്ടിൽ മാത്രമല്ല കടയുടെ മുൻവശവും മൂന്ന് നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ള ആ സ്വർണ്ണക്കടയിൽ പകൽ സമയങ്ങളിൽ ആഢംബര കാറുകൾ വന്നും പോയുമിരുന്നു

രാത്രി ഏഴ് മണിയോടെ പൊന്നും പീടികപൂട്ടി അയാൾ വീട്ടിലേക്ക് പോയപ്പോൾ, കടയുടെ മുന്നിലെ പാർക്കിങ്ങ് ഏരിയയിലേക്ക്, ഒരു ടെമ്പോ ട്രാവലർ കടന്ന് വന്നു, അതിൻ്റെ ഇരുവശങ്ങളിലുമായി സെവൻസ്റ്റാർ തട്ടുകട എന്ന് വലിയ ബോർഡുമുണ്ടായിരുന്നു. അതിൽ നിന്നും രണ്ട് പേർ  ഡസ്ക്കും ബഞ്ചും  കസേരകളുമൊക്കെ താഴെ നിരത്തിയിട്ടു.

അതൊരു  റസ്റ്റോറിൻ്റെ സൗകര്യങ്ങളുള്ള ഫാസ്റ്റ്ഫുഡ് കടയായിരുന്നു

നിമിഷ നേരം കൊണ്ട് അവിടം ജനനിബിഡമായി, വീണ്ടും ആ തെരുവിൽ തിരക്കേറി വന്നു

ആ തിരക്കിനിടയിലേക്ക്   സാധാരണക്കാരനെ പോലെ ജ്യൂവലേഴ്സിൻ്റെ മുതലാളി കടന്ന് വന്നിട്ട്, ദോശയും സിംഗിൾ ഓംലറ്റും ഓർഡർ ചെയ്ത് കഴിച്ച് കൊണ്ടിരുന്നപ്പോൾ, കാഴ്ചക്കാർ അടക്കം പറഞ്ഞു.

എന്ത് സിംപിളാണയാൾ , കൊട്ടാരം പോലെയുള്ള വീടും, ചിക്കനും മട്ടനുമൊക്കെ കഴിക്കാൻ ശേഷിയുണ്ടായിട്ടും, അയാളിവിടെ നമ്മളെപ്പോലെയുള്ള സാധാരണക്കാരനൊപ്പം വന്നിരുന്ന്, ദോശയും ചമ്മന്തിയും കഴിക്കുന്നത് കണ്ടില്ലേ? മനുഷ്യരായാൽ ഇങ്ങനെ വേണം..

അത് കേട്ട് കൊണ്ടിരുന്ന ആ വലിയ മനുഷ്യൻ ഉള്ളിൽ ചിരിച്ചു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈകകഴുകി വന്ന അയാൾ, തട്ട് കട മുതലാളിയുടെ സമീപം വന്ന് ചിറി തുടച്ചു.

കാര്യം മനസ്സിലായ തട്ടുകട മുതലാളി, പെട്ടിയിൽ നിന്നും അഞ്ഞൂറിൻ്റെ നോട്ടുകൾ എണ്ണിയെടുത്ത് ആ വലിയ മനുഷ്യന് കൊടുക്കുന്നത് കണ്ടപ്പോൾ, അല്പം മുമ്പ് പുകഴ്ത്തിപ്പറഞ്ഞവരുടെ നെറ്റി ചുളിഞ്ഞു.

ഇതെന്താ ചേട്ടാ..സംഭവം? നിങ്ങളെന്തിനാ അയാൾക്ക് അത്രയും പൈസ കൊടുത്തത്?

ജിജ്ഞാസ സഹിക്കാനാവാതെ പകച്ച് നിന്നവർ തട്ട് കടക്കാരനോട് ചോദിച്ചു.

ഏഴ് മണി മുതൽ, രാത്രി പന്ത്രണ്ട് മണി വരെയുള്ള, അഞ്ച് മണിക്കൂറത്തെ ഈ തട്ട് കടയുടെ തറവാടകയായ രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്, അയാൾ വാങ്ങിച്ചോണ്ട് പോയത്. പിന്നെ അയാളുടെ കടയുടെ മുന്നിലെ ഈ ലൈറ്റിൻ്റെ പ്രകാശത്തിലല്ലേ? നിങ്ങളൊക്കെ ആഹാരം കഴിച്ചത്, അതിൻ്റെ വാടകയ്ക്ക് പകരമാണ് അയാൾ ദോശയും ഓംലറ്റുമൊക്കെ മൂക്ക് മുട്ടെ വലിച്ച് കയറ്റിയത്..

അത് കേട്ട് നിന്നവരുടെ കണ്ണുകൾ, ബുൾസ് ഐ പോലെ പുറത്തേയ്ക്ക് തള്ളിവന്നു.

അതൊന്നും ഗൗനിക്കാതെ തൻ്റെ കാറിൽ കയറി മുന്നോട്ട് നീങ്ങിയ മുതലാളി, റോഡരികിലെ വോയിൽ സാരി ചുറ്റി നില്ക്കുന്ന രണ്ട് പേരെ കണ്ട് ബ്രേക്കിൽ കാലമർത്തി.

ഒരാളിതിൽ  കയറിക്കോ, കുറച്ച് കൂടി മുന്നോട്ട് പോയാൽ ട്രാഫിക്കില്ലകത്താരു പഴയ റോഡുണ്ട്, വണ്ടി അവിടെയൊതുക്കിയിടാം, അതാകുമ്പോൾ വെറുതെ  റൂം വാടക കൊടുക്കണ്ടല്ലോ?

കാറിൻ്റെ ഗ്ളാസ്സ് താഴ്ത്തി അവരോട് അയാൾ പറഞ്ഞു.

മുതലാളീ..പഴയ റേറ്റൊക്കെ മാറി, ഇപ്പോൾ ഇരുനൂറ്റിയമ്പതിനൊന്നും കാര്യം നടക്കില്ല, മിനിമം അഞ്ഞൂറ് രൂപയാണ്

ഓഹ് എൻ്റെ കൈയ്യിൽ അത്രയൊന്നുമില്ല. എനിക്ക് അഞ്ഞൂറിൻ്റെ പാക്കേജ് വേണ്ടാ, ഇരുനൂറ്റിയമ്പതിൻ്റെ ഫോ-ർപ് ളേ മതി

എങ്കിൽ നീ ചെല്ലെടീ…

കിട്ടിയ ഒന്നിനെയും കൊണ്ടയാൾ വിജനമായ പഴയറോഡ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.

ഈ സമയം അയാളുടെ ഭാര്യ ക്ളബ്ബിലെ അരണ്ട വെളിച്ചത്തിൽ ഒഴിഞ്ഞ കോണിൽ കിടന്ന ടേബിളിൽ തൻ്റെ എതിർവശത്തിരിക്കുന്ന   അരോഗദൃഡഗാത്രനായ യുവാവിൻ്റെ പോക്കറ്റിലേക്ക്, രണ്ടായിരത്തിൻ്റെ നോട്ടുകൾ നിർബന്ധപൂർവ്വം തിരുകി വച്ചു.

ഇനിയും, നീ ചോദിച്ചാൽ ഞാനെത്ര ലക്ഷം വേണമെങ്കിലും തരും, പണമെനിക്കൊരു പ്രശ്നമേയല്ല, അതെൻ്റെ ഭർത്താവിൻ്റെ കയ്യിൽ ഇഷ്ടം പോലെയുണ്ട്. എനിക്ക് വേണ്ടിയാണ് സമ്പാദിച്ച് കൂട്ടുന്നതെന്ന് അയാൾ എപ്പോഴും പറയാറുണ്ട്, പക്ഷേ എനിക്ക് വേണ്ടത് എന്താണെന്ന്, അയാളെക്കാൾ നന്നായി നിനക്കറിയാം. അത് കൊണ്ടാണ് നിന്നെ ഞാൻ ഡിപ്പൻ്റ് ചെയ്യുന്നത്. പ്ളീസ്…നീയെന്നെ വിട്ട് പോകരുത്

അത് പറയുമ്പോൾ അവളുടെ നാവ് കുഴയുന്നുണ്ടായിരുന്നു.

~സജി തൈപ്പറമ്പ്