എഴുത്ത്: സനല് SBT
===============
വിരൽപ്പാടുകൾ നിറഞ്ഞ അവളുടെ കുഞ്ഞു മാ റിടം ആ പതിനാലു വയസ്സുകാരി അമ്മയ്ക്കു മുന്നിൽ തുറന്നു കാട്ടി
അമ്മേ എനിക്ക് വേദനിക്കുന്നു…
എന്ത് പറ്റി മോളെ ഇത് ഒത്തിരി ചുവന്ന് തു ടുത്തിരിക്കുന്നല്ലോ ?
അവൾ അല്പം സങ്കോചത്തോടെ മറുപടി പറഞ്ഞു.
അമ്മേ വല്ല്യേട്ടൻ…ഏട്ടൻ ചീത്തയാ…
അവളത് പറഞ്ഞ് തീരും മുൻപേ അമ്മ അവളുടെ വായ് പൊത്തിപ്പിടിച്ചു.
ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത് നീ വല്ല കുരുത്തക്കേടും കാണിച്ചിട്ടാവും…പുറത്ത് ഇതാരോടെങ്കിലും പറഞ്ഞാൽ നിന്നെ കൊന്ന് ക ളയും അസത്തെ…പോ അപ്പുറത്ത്…
അമ്മയുടെ മറുപടി കേട്ടതും അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. അവൾ വരാന്തയിൽ നിന്നും എഴുന്നേറ്റ് റൂമിൽ കയറി വാതിൽ അടച്ചിരുന്നു..അല്പസമയത്തിന് ശേഷമാണ് പുറത്തു നിന്നും ആ വിളി വന്നത്.
ശ്രീക്കുട്ടീ….
ബെഡിൽ കമഴ്ന്ന് കിടന്ന് കരയുന്ന അവളുടെ അടുത്തേക്ക് ചേച്ചി ശ്രീബാല കടന്നു വന്നു…
അയ്യേ എന്തിനാ നീ ഇങ്ങനെ കുഞ്ഞു പിള്ളാരെ പൊലെ കിടന്ന് കരയണേ ഏട്ടൻ അത് ചുമ്മാ തമാശക്ക് ചെയ്തതാവും….
ഇല്ല ചേച്ചി ഇതിപ്പോ ഒത്തിരി തവണയായി ഇത് വരെ പേടിച്ചിട്ട് ഞാൻ ആരോടും പറയാതെ ഇരുന്നതാ.
അതൊക്കെ മോളുടെ തോന്നലാ, അങ്ങനെയാണെങ്കിൽ നിന്നെക്കാൾ വലിയ കുട്ടി ഞാനല്ലേ….ഏട്ടൻ എന്നോടല്ലേ ഇങനെയൊക്കെ ചെയ്യേണ്ടത്.
എന്തോ എനിക്ക് പേടി തോന്നുന്നു ചേച്ചി ഈ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ തന്നെ പേടിയാ ഏട്ടൻ്റെ ഓരോ നോട്ടവും എൻ്റെ മാ റിടത്തിലേക്ക് തന്നെയാണ് ഇടയ്ക്ക് വന്ന് ഇത് പൊലെ ഉപദ്രവിക്കുകയും ചെയ്യും.
ഏട്ടൻ വരട്ടെ ഞാൻ ഏട്ടനോട് പറയാം ട്ടോ ഇനി അങ്ങിനെയൊന്നും ചെയ്യരുത് എന്ന്. നീ വിഷമിക്കണ്ട ആ കണ്ണുനീരെല്ലാം തുടച്ചേ. ആ പിന്നെ ഇത് പുറത്ത് ആരോടും പറയരുത് കേട്ടോ നാട്ടുകാർ അറിഞ്ഞാൽ നമ്മുടെ കുടുംബത്തിനാ നാണക്കേട്.
ഞാൻ ഈ പറഞ്ഞത് അമ്മ പോലും വിശ്വസിച്ചിട്ടില്ല പിന്നെ ഏട്ടൻ….
അമ്മയെ ഞാൻ പറഞ്ഞത് മനസ്സിലാക്കിക്കോളാം നീ പോയി കുളിച്ച് സന്ധ്യാ ദീപം കത്തിക്കാൻ നോക്ക്.
ഉം, അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. യൂണിഫോം അഴിച്ചിട്ട് അവൾ ബക്കറ്റിലെ തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചു. തണുത്ത വെള്ളം ശരീരത്തിലൂടെ ഊർന്നിറങ്ങിയപ്പോൾ അവൾക്ക് ഒരു നീറ്റൽ അനുഭവപ്പെട്ടു. സോപ്പ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്.
അമ്മേ……അവൾ ഉറക്കെ നിലവിളിച്ചു.
എന്തിനാടീ പോ ത്തിനെപ്പൊലെ കിടന്ന് അമറുന്നത്…
അവൾ വല്ല പാറ്റയേയും കണ്ട് പേടിച്ചു കാണും…
പെറ്റികോട്ടിന് പുറത്ത് അഴിച്ച് വെച്ച യൂണിഫോമും മാ റോട് ചേർത്ത് പിടിച്ച് അവൾ അടുക്കളയിലേക്ക് ഓടി.
അമ്മേ ദാ അവിടെ ഒരു തല…
എവിടെ….
കുളിമുറിയുടെ വെൻറിലേഷന് പുറത്ത്….
ദാ പെണ്ണെ ചുമ്മാ ഓരോന്ന് വിളിച്ച് പറയല്ലേ നിനക്ക് തോന്നിയതാവും.
അല്ലമ്മേ സത്യം ഞാൻ ശരിക്കും കണ്ടതാ അത്….അത് ഏട്ടൻ തന്നെയാണ്
അവളുടെ കണ്ഠം ഇടറി
പ്ഫാ അ സത്തെ തോന്ന്യാസം പറയുന്നോ…
അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
എന്താടീ…
അവൾ പറയുന്നതിലും കാര്യം ഉണ്ട് അമ്മേ, ഈയിടെ ആയി ഏട്ടൻ്റെ പെരുമാറ്റത്തിൽ എനിക്കും ചില പന്തികേട് തോന്നി തുടങ്ങിയിട്ടുണ്ട് ആരും ഇല്ലാത്ത സമയത്ത് എൻ്റെ റൂമിൽ കയറി വാതിൽ അടയ്ക്കും കുറെ സമയം കഴിഞ്ഞാ ഇറങ്ങി വരുന്നത് ഞാൻ റൂമിൽ കയറി നോക്കിയാൽ അലമാരയിൽ നിന്നും ഡ്രസ്സ് എല്ലാം വലിച്ച് വാരി പുറത്തിട്ടേക്കുന്നത് കാണാം
ദേ രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം, നിങ്ങളുടെ ഒക്കെ ഉണ്ടാക്കിയ ഒരാൾ ഉണ്ടല്ലോ എൻ്റെ ജീവിതം തുലച്ച ആ കാ ലമാടൻ നിന്നെയൊക്കെ ഉണ്ടാക്കി തന്നിട്ട് ഒരു തമിഴത്തിയോടൊപ്പം പൊറുതിക്ക് പോയി അവിടുന്ന് മുണ്ടു മറുക്കി ഉറുത്തും പട്ടിണി കിടന്നും തന്നാ നിന്നെയൊക്കെ ഈ ഭവാനി ഇത്രയും വളർത്തി വലുതാക്കിയത് ൻ്റെ ഈ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടാണ് പത്താം ക്ലാസ് കഴിഞ്ഞ് അവൻ സ്വന്തം ഭാവി പോലും നോക്കാതെ കൂലിപ്പണിക്ക് ഇറങ്ങിയത് അതും നിനക്കൊക്കെ വേണ്ടി…ഇനി അവനെ പറ്റി ഈ വീട്ടിൽ ഒരക്ഷരം മിണ്ടിപ്പോകരുത് രണ്ടും കേട്ടല്ലോ പോ അപ്പുറത്ത്….
അമ്മേ ഞാൻ….
ഇനി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞില്ലേ അതിനെങ്ങനാ ആവശ്യം ഇല്ലാത്തതൊക്കെ വാരി വലിച്ച് തിന്ന് പ്രായത്തിൽ കൂടുതൽ ശരീരം കൊഴുപ്പിച്ച് വെച്ചേക്കുവല്ലേ പെൺകുട്ടികൾ ആയാൽ അടങ്ങി ഒതുങ്ങി വീട്ടിനകത്ത് ഇരുന്നോണം…
ഇതിൽ കൂടുതൽ ഒന്നും അവർക്ക് രണ്ടു പേർക്കും അമ്മയോട് പറയാൻ ഉണ്ടായിരുന്നില്ല.
ചേച്ചി ഇനി നമ്മൾ…..
നീയിങ്ങ് വന്നേ ഞാൻ ഒരു കാര്യം പറയട്ടെ ഇനി മുതൽ നീ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കരുത് എപ്പോഴും അമ്മയെ ചുറ്റിപറ്റി നടന്നാൽ മതി അമ്മ അടുത്ത് ഉണ്ടേൽ ഏട്ടൻ ഒന്നും ചെയ്യില്ല. പിന്നെ രാത്രി നമ്മുക്ക് ഒരുമിച്ച് കിടക്കാം എന്താ അത് പോരെ.
ഉം….അവൾ മനസ്സില്ലാമനസ്സോടെ തലയാട്ടി.
അന്ന് മുതൽ അവൾ സ്ക്കൂൾ വിട്ട് വീട്ടിലേക്ക് നേരം വൈകി വരുന്നത് പതിവാക്കി. സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് കൂട്ടുകാരുടെ വീട്ടിൽ പോയിരുന്ന് നേരം സന്ധ്യയാക്കും. ബെഡ് റൂമിൽ നിന്നും ഒറ്റയ്ക്കുള്ള പഠിത്തം നിർത്തി മുഴുവൻ സമയം അടുക്കളയിൽ അമ്മയുടെ കൂടെയായി. അതു കൊണ്ട് പത്താം ക്ലാസ് കഷ്ട്ടിച്ച് അങ്ങ് പാസ്സായി. ഇതു പൊലെ തന്നെ പ്ലടുവും ഡിഗ്രിയും കഴിഞ്ഞപ്പോൾ തന്നെ അവളെത്തേടി ഒരു ഒരു സന്തോഷ വാർത്തയെത്തി. ഏതോ ഒരു ഗൾഫുകാരനുമായി തൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു….പിന്നീട് അങ്ങോട്ട് കാത്തിരിപ്പിൻ്റെ നാളുകൾ ആയിരുന്നു മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രം നീ നരകത്തിൽ നിന്നും എങ്ങനേലും രക്ഷപ്പെടണം.
അങ്ങിനെ കാത്തിരുന്ന് ആ സുദിനം വന്നെത്തി ശ്രീക്കുട്ടിയുടെ വിവാഹം. പക്ഷേ അവിടേയും വിധി അവളെ തോൽപിച്ച് കളഞ്ഞു. ഭർത്താവിനോടൊപ്പം ചിലവിടേണ്ട സുന്ദര നിമിഷങ്ങൾ എല്ലാം പഴയ ആ കറുത്ത ഭൂതകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുകൾ അലോസരപ്പെടുത്തി. തൻ്റെ ശരീരത്തിൽ അയാൾ സ്പർശിക്കുമ്പോഴെല്ലാം അവൾക്ക് അറപ്പും വെറുപ്പും തോന്നി ഒരിക്കൽ പോലും പങ്കാളിയോടൊപ്പം പൂർണ്ണമനസ്സത്തോടെ അവൾക്ക് ഇന്ന് വരെ കിടക്ക പങ്കിടാനായിട്ടില്ല എന്നതാണ് സത്യം .
പലപ്പോഴും പലവട്ടം തൻ്റെ ഭർത്താവിനോട് ഇക്കാര്യം തുറന്ന് പറയാൻ അവൾ ആഗ്രഹിച്ചതാണ് പേടി കൊണ്ട് പലപ്പോഴും അത് പറയാൻ സാധിച്ചില്ല ഒരു പക്ഷേ അയാൾ അത് വെറെ രീതിയിൽ എടുത്താൽ തിരിച്ച് ചെല്ലേണ്ടത് ആ നരകത്തിലേക്ക് ആണല്ലോ എന്ന് ഓർത്തപ്പോൾ അവൾ ആ ഉദ്യമത്തിൽ നിന്നും പിൻ വാങ്ങുകയായിരുന്നു. ഇവൾ ഇന്നും ജീവിക്കുന്നു എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ട് നമ്മുടെ ഈ സമൂഹത്തിൽ തന്നെ…
അതെ പെണ്ണെ നീ മെഴുകുതിരി പൊലെ സ്വയം ഉഴുകി തീരാതിരിക്കുക നീ തീയാവുക അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പടർന്നു പിടിക്കുന്ന കാട്ടുതീയായി ഈ സമൂഹം മുഴുവൻ ആളിപടരുക…
NB : ഇതൊരു റിയൽ സ്റ്റോറിയാണ് എഫ് ബി യിൽ നമ്മുക്ക് എല്ലാം പരസ്പരം അറിയാവുന്ന ഒരു ചേച്ചി പെണ്ണിൻ്റെ കഥ. പലപ്പോഴും ഈ കഥ എഴുതുമ്പോൾ തന്നെ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഒത്തിരി സമയം എടുത്താണ് ഈ കഥ എഴുതിയത്. എഴുതുമ്പോൾ മനസ്സ് ശൂന്യമാകുന്ന ഒരവസ്ഥ .ഒത്തിരി സ്നേഹത്തോടെ ഇതെൻ്റെ ചേച്ചി പെണ്ണിന് വേണ്ടി മാത്രം…
~സനൽ SBT (കുരുവി )