എഴുത്ത്: മിഴി മാധവ്
==============
“ഞാനാണ് അസലമിനെ കൊ ന്നത്..ഈ കൈകൊണ്ട്..!”
കോടതിയുടെ നിശബ്ദതയിലേക്ക് എന്റെ ശബ്ദമൊരു മുഴക്കമാകുമ്പോൾ എല്ലാവരും ആ സത്യം കേട്ട് നടുങ്ങുന്നത് ഞാൻ കണ്ടു.
ജഡ്ജി എഴുന്നേറ്റ് എന്റെടുത്തേക്ക് വന്നു. കൈയ്യിൽ മേശപ്പുറത്തടിക്കുന്ന മരത്തിന്റെ ചുറ്റികയും..
ഞാനാ കൈകളിൽ കടന്നുപിടിച്ചലറി..
”സഹിക്കാവുന്നതിലപ്പുറമായിരുന്നു സാർ..എനിക്കവനെ കൊ ല്ലേണ്ടീ വന്നു..”
“കൈയ്യീന്ന് വിടഡീ അസത്തെ..പോ ത്തുപോലെ കിടന്നുറങ്ങാണ്. അവനെ കൊ ല്ലാൻ തുടങ്ങീട്ട് കൊല്ലം കുറെയായല്ലോ..? കോളേജിൽ പോകുന്നില്ലെ നീ…?”
ജഡ്ജിക്കു പകരം തവിയും പിടിച്ച് നിൽക്കുന്ന ഉമ്മാടെ കൈയ്യിൽ കടന്നു
പിടിച്ചാണ് ഞാൻ അലറുന്നത്..
ശ്ശൊ ഇന്നും കണ്ടുവല്ലോ ആ സ്വപ്നം..
കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. പിന്നെ ഒരു തല്ലിപെടക്കലാണ്..
ബാഗും തൂക്കി ധൃതിയിൽ കോളേജിലേക്ക് പോകാൻ മുറ്റത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വേലികരികിൽ പല്ലുതേച്ചു കൊണ്ട് അസലം..
“ഇന്നും നീയെന്നെ കൊ ന്നല്ലെ…?”
“നിന്നെ ഞാൻ ഒരു ദിവസം ശെരിക്കും കൊ ല്ലുമെഡാ.. “
“എന്നാ ഈ വേലി ചാടിപ്പോരെ…! ഇന്ന് നീ കുളിച്ചോടി..കുളിക്കാത്തപ്പെണ്ണെ.. “
അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ചെറുപ്പത്തിൽ കുളിക്കാൻ ഭയങ്കരമടിയായിരുന്നു. അതു പറഞ്ഞാണ് മിക്കപ്പോഴും എന്നെ കളിയാക്കുന്നത്. പക്ഷേ അവനുമുണ്ടായിരുന്നു ചെറുപ്പത്തിലൊരു ദുശീലം. അതിൽ കേറി ഞാനും പിടിക്കും..
“പോടാ കിടന്നുമുള്ളി..!”
അതു കേൾക്കുമ്പോൾ അവന്റെ മുഖം ചുവക്കും..അവൻ പുളിച്ചതെന്തങ്കിലും പറയുന്നതിനു മുമ്പേ ഞാനോടും…
ഞങ്ങൾ അയൽക്കാരണ്. അതു മാത്രമല്ല അവന്റുപ്പയും എന്റുപ്പയും ഇണപിരിയാത്ത ചങ്ങാതിമാരും. ചെറുപ്പം തൊട്ടെ ഞങ്ങൾ കീരിയും പാമ്പുമാണ്. എന്റെ ആ ജന്മ ശത്രു. എന്നേക്കാളും മൂന്ന് വയസ്സിന് മൂപ്പുണ്ടെങ്കിലും ഞാനവനെ എടാ പോടാന്നെ വിളിക്കൂ..
ചെറുപ്പത്തിൽ തുടങ്ങിയ ശത്രുത ഇപ്പോഴും ഭംഗിയായി തുടരുന്നു..
അങ്ങനെ എനിക്കൊരു കല്യാണാലോചന വന്നു. വാപ്പായും കൂട്ടരും അതുറപ്പിക്കാൻ പോയ ദിവസം. ഞാൻ മുറ്റത്ത് നിൽക്കുമ്പോൾ അസലം..
“ഡീ പോ ത്തേ ചെക്കന്റെ വീട്ടുകാർക്ക് അറിയോ നീ കുളിക്കാത്ത പെണ്ണാണെന്ന്?”
“ഒന്നു പോയേ..ചെറുക്കൻ നല്ല മൊഞ്ചനാ…എനിക്കിഷ്ടപ്പെട്ടു. പിന്നെ നിനക്ക് ഈ ലോകത്ത് പെണ്ണ് കിട്ടോ…നീ കിടന്നു മുള്ളുന്ന കാര്യം മൊത്തം പാട്ടല്ലെ?”
അവന് കലി കയറുന്നതു കണ്ട് ഞാൻ ചിരിച്ചു.
അവൻ ദേഷ്യത്തോടെ പറഞ്ഞു.
“ഹൊ നിന്നെ കെട്ടിച്ചു വിട്ടാൽ ഈ ശല്യം തീരുമല്ലോ!”
അവനങ്ങനെ പറഞപ്പോൾ പെട്ടെന്ന് എനിക്കൊരു വിഷമം തോന്നി..
“എന്നെ കെട്ടിച്ചു വിട്ടാൽ നിനക്ക് വല്യ സന്തോഷമാകുമല്ലേ?”
അവന്റെ മുഖവും വാടുന്നത് കണ്ടു…
“സന്തോഷമൊക്കെ ഉണ്ടങ്കിലും ചെറുതായിട്ട് വിഷമവും ഉണ്ട്..നിന്നെ കളിയാക്കുമ്പോഴും നിയെന്നെ കളിയാക്കുമ്പോഴും എനിക്കൊരു സുഖമുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തത്..”
അതും പറഞ്ഞവൻ ഒന്നും മിണ്ടാതെ പോയി..
അങ്ങനെ എല്ലാം പടേ പടേന്നായിരുന്നു..ഇന്നെന്റെ ആദ്യരാത്രിയാണ്. മുറ്റത്തെ വേലിക്കരികിലേക്ക് വെറുതെയൊന്ന് നോക്കി കൊണ്ട് നിന്നയെന്നോട് ഉമ്മ.
“നീയെന്താ ഇവ്ടെ നിക്കണത്?ചെക്കന്റെടുത്തേക്ക് ചെല്ല്..!”
ഉമ്മ നീട്ടിയ പാലും പിടിച്ച് ഞാൻ ചങ്കിടിപ്പോടെ മണിയറയിലേക്ക്..ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ അകത്തു നിന്നും…
“ഡീ കുളിച്ചായിരുന്നോ..?”
മുല്ലപ്പൂവും മണത്തു കൊണ്ട് കള്ളചിരിയോടെ അസലം..ഞാനും വിട്ടുകൊടുത്തില്ലാ..
“ഡാ കിടന്നു മുള്ളി നീ മൂ ത്രമൊഴിച്ചിട്ടല്ലെ വന്നത്..!! കിടന്നു മുള്ളോ?”
അവനോടി വന്നെനെ കെട്ടിപ്പുണർന്നു..
അങ്ങനെ പരസ്പരം പിരിയാൻ കഴിയില്ലെന്നറിഞ്ഞ ഞങ്ങളിന്ന് പുതിയ ജീവിതം തുടങ്ങുകയാണ്. ഇതുപോലെ ഒന്നിക്കാതെ പറയാതെ പോകുന്നുണ്ട് എത്രയോ ഉള്ളിലുള്ള പ്രണയങ്ങൾ….
പഹയൻ ലൈറ്റ് കെടുത്തി..അപ്പോ ശരി!!
~മിഴി മാധവ്