യമുനയ്ക്കരുകിൽ ഇരുന്ന അവളുടെ അമ്മയോട് പോയിട്ട് വരാമെന്നും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അറിയാച്ചാൽ…

ഏട്ടത്തി

Story written by Smitha Reghunath

===============

“”എന്തേ ഏട്ടത്തി മുഖം വല്ലാണ്ടിരിക്കുന്നത്…?”

അടുക്കളയിലെ ദോശക്കല്ലിലേക്ക് കോരിയൊഴിച്ച മാവ് കരിഞ്ഞ മണം മുക്കിലേക്ക് അടിച്ചതും ഊണ് മുറിയിൽ ഇരുന്ന രാഹുൽ എഴുന്നേറ്റ് അടുക്കള വാതിൽക്കൽ നിന്ന് കൊണ്ട് ഉറക്കെ ചോദിച്ചതും ചിന്തയിലാണ്ട് നിന്ന യമുന ഞെട്ടി അവനെ നോക്കി…

എന്താ…നീ ചോദിച്ചത്…

തൊട്ട് അടുത്ത് നിന്ന് താൻ ചോദിച്ചത് കേൾക്കാത്തതിന്റെ വല്ലായ്മയോടെ ഏട്ടത്തി നോക്കിയതും…

രാഹൂൽ ചെറ്ചിരിയോടെ യമുനയുടെ അടുത്തേക്ക് നീങ്ങി നിന്ന അവളുടെ കയ്യിലിരൂന്ന ചട്ടുകം വാങ്ങി കരിഞ്ഞദോശ ഇളക്കിയെടുത്തും അത് കണ്ടതും യ്യോന്ന് തലയ്ക്ക് ഒരു കിഴക്കൂ കൊടുത്ത് അവൾ അവന്റെ കയ്യിൽ നിന്ന് ചട്ടൂകം വാങ്ങിയിട്ട് നല്ലവണ്ണം ചൂടായ ദോശ കല്ലിൽ കുറച്ച് വെള്ളം കുടിഞ്ഞ് ചൂട് ബാലൻസ് ചെയ്തിട്ട് കരിഞ്ഞ മാവിന്റെ ഭാഗങ്ങൾ ചട്ടുകം കൊണ്ട് തന്നെ ഇളക്കി കളഞ്ഞ് എണ്ണ തൂവി ബാക്കിയിരുന്ന ദോശമാവ് കോരിയൊഴിച്ചൂ

അവള് ശ്രദ്ധയോടെ പ്രവൃത്തികൾ ചെയ്യൂമ്പൊഴും മുഖത്തിന് ഒരു തെളിച്ചവുമില്ലാത്തത് രാഹുൽ ശ്രദ്ധിച്ചും

ഏട്ടത്തി എന്താ പറ്റിയത് ?.. തെല്ല് പരിഭവത്തോടെ അവൻ തിരക്കിയതും..തിരിഞ്ഞ് നിന്ന് യമുന അനിയനെ ഒന്ന് നോക്കി…പൊടിമീശ മുളച്ച് നില്ക്കുന്ന അവന്റെ കുട്ടിത്തം വിട്ട് മാറാത്ത മുഖത്തേക്ക് വാത്സല്യത്തോടെ അവൾ നോക്കി

ഒന്നുമില്ല മോനെ നിനക്ക് ദോശ ഇനിയും വേണോ ?

ദോശക്കല്ലിൽ നിന്നൂ ദോശ എടുത്ത് കാസറോളിലേക്ക് വെയ്ക്കുമ്പൊൾ രാഹുലിനെ നോക്കി ചോദിച്ചൂ…

വേണ്ടാ ഏട്ടത്തി…

ഏട്ടത്തി കാര്യം പറയൂ വീണ്ടും അവൻ ചോദ്യം ആവർത്തിച്ചതും യമുന ഗ്യാസ് ഓഫ് ചെയ്ത് കൊണ്ട് അവന്റെ നേരെ തിരിഞ്ഞൂ

“”‘””രണ്ട് ദിവസമായി രാജീവേട്ടൻ വിളിച്ചിട്ട് “”””

ഇന്ന് രാവിലെ തൊട്ട് വിളിക്കൂമ്പൊൾ ഫോൺ സ്വിച്ച് ഓഫാണ്…വല്ലാത്തൊര് ആധി മനസ്സാകെ എന്താ ഏട്ടന് പറ്റിയത് ഇങ്ങനെ വിളിക്കാതിരുന്നിട്ടെയില്ലാ…

ഞാനാ ജയിംസേട്ടനെ വിളിച്ചിട്ട് അങ്ങേരൂ ഫോൺ എടുക്കുന്നില്ല..നിരാശയോടെ യമുന പറഞ്ഞതും രാഹുൽ അവളെ സമാധാനിപ്പിച്ചു..

ഏട്ടന് എന്തെങ്കിലും തിരക്കിൽപ്പെട്ട് കാണും ഏട്ടത്തി അതാ  വിളിക്കാത്തത്..ഏട്ടത്തി വിഷമിക്കാതെ.

ഏട്ടത്തി ആമി മോള് എഴുന്നേറ്റന്ന് തോന്നുന്നു…ചിണുങ്ങൽ യമുനയും കേട്ടും അവൾ വേഗം ഉമ്മറത്ത് കൂടി അവളുടെ മുറിയിലേക്ക് ചെന്നൂ അവിടെ യമുനയുടെ മോൾ അഭിരാമി എന്ന ആമി ആറ് വയസ്സുകാരി ചിണുങ്ങി കൊണ്ട് കട്ടിലിൽ ഇരിപ്പൂണ്ട് …

യമുന ചിരിച്ച് കൊണ്ട് അവളുടെ നേരെ കൈ നീട്ടി ആഹാ അമ്മയുടെ ആമിക്കൂട്ടി ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ…മോളെ വാരിയെടുക്കുമ്പൊൾ അവളുടെ ദേഹത്ത് ചെറിയ ചൂട് അനുഭവപ്പെട്ടൂ..

യമുന കുഞ്ഞിന്റെ നെറ്റിയിൽ തൊട്ട് നോക്കിയപ്പൊൾ നല്ല ചൂട് അനുഭവപ്പെട്ടൂ..എന്താ ന്റെ ആമിക്കുട്ടിക്ക് ഉവ്വാവ് ആണോടാ..മോളുടെ വയറിൽ ഇക്കിളിയിട്ട് കൊണ്ട് അവളെ ചിരിപ്പിക്കാൻ നോക്കി..എന്നിട്ടു ഒരു ഉന്മേഷം ഇല്ലാത്തതിൽ കുസൃതിയോടെ അവളുടെ മുക്കിൻ തുമ്പിലേക്ക് മുഖം അടുപ്പിച്ചതു…കുഞ്ഞിന്റെ മിഴികളിൽ ചെറിയ നനവ് കണ്ട് യമുന മോളെ നോക്കി..

എന്താ മോളെ എന്ത് പറ്റി എന്റെ പൊന്നിന് മോളെ ചേർത്ത് പിടിച്ച് ചോദിച്ചതും ആമി അമ്മയെ നോക്കി..

അമ്മേ…ആമി വിളിച്ചതും

എന്താടാ ചക്കരെ…

അച്ഛാ..അച്ഛാ..വന്നിരൂന്നു അമ്മേ ഇന്ന് എന്റെയടൂത്ത്…

ആഹാ അത് കൊള്ളാല്ലോ ന്നിട്ട് എന്ത് പറഞ്ഞൂ നിന്റെ പുന്നാര അച്ഛൻ മേശമേൽ ഇരിക്കുന്ന വിവാഹ ഫോട്ടോയിലേക്ക് മിഴികൾ പായിച്ച് കൊണ്ട് യമുന ചിരിച്ചു…

****************

ദുബായ്….

അംബരചുംബികളായ കെട്ടിടങ്ങളുടെ ഇടയിലെ ആ ഹോസ്പിറ്റലിന്റെ ഇറ്റൻസീവ് കെയർ യൂണിറ്റിന് മുന്നിൽ തീപിടിച്ച മനസ്സുമായ് ജോസഫും, ബാക്കിയുള്ള മലയാളികളായ സുഹൃത്തുക്കളും നെഞ്ചിടിപ്പോടെ നിന്നൂ…

ഭിത്തിയിൽ ചാരി നില്ക്കൂന്ന ജോസഫിന്റെ അരികിലേക്ക് ഗോപൻ ചെന്നൂ…

അയാളെ വിളിച്ചൂ

ജോസഫേട്ടാ..രാജീവേട്ടന്റെ വീട്ടിൽ അറിയിക്കേണ്ടേ..നമ്മുടെ സ്പോൺസർ വിളിയോട് വിളിയാണ്. അയാൾക്ക് ഞാൻ പറഞ്ഞിട്ട് മനസ്സിലാവുന്നില്ല….അയാളൊട് ജോസഫേട്ടൻ ഒന്ന് സംസാരിക്ക്….

ഹ്മ്മ് എന്ന് മൂളി കൊണ്ട് ഗോപാ…എന്നാലൂ നമ്മുടെ രാജീവ് എനിക്ക് സഹിക്കാൻ വയ്യടാ അവന്റെ ഈ കിടപ്പ് മരണത്തോട് മല്ലിട്ടുള്ള അവന്റെ കിടപ്പ് കണ്ടാൽ എന്റെ ചങ്ക് നിൽക്കൂന്നത് പോലെ തോന്നൂ വാ…

അപ്പോൾ ആ യമുന ഇതറിഞ്ഞാൽ ആ പ്പെണ്ണിന്റെ ചങ്ക് പൊട്ടി പോകും..എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് എന്റെ ഫോണിലേക്കൂ യമൂന വിളിച്ചൂ…ഞാൻ എടുക്കാത്തത് കൊണ്ട് അവള് ബീനയെയും വിളിച്ചൂ അവള് എന്തല്ലാമോ പറഞ്ഞ് ഫോൺ കട്ടാക്കി…പക്ഷേ എത്ര നാൾ നമ്മൾ ഇതറിയിക്കാതെയിരിക്കും ജോസഫേട്ടാ..പിന്നീട് നമ്മളെ എല്ലാരും കുറ്റക്കാര്യാക്കിയാലോ..

ഫ്മ് അതു ശരിയാ ഒരു കാര്യം ചെയ്യാം നമുക്ക് രാജിവന്റെ അനിയൻ രാകേഷിനെ വിളിക്കാം…അവൻ ഭാര്യ വീട്ടിൽ അല്ലേ താമസം എന്തയാലും അവനോട് പറയാം..ബാക്കിയൊക്കെ വഴിയെ പോലെ….

വർഷങ്ങളായ് ഒരേ കമ്പിനിയിൽ വർക്ക് ചെയ്യുന്ന അവർ മൂവരും ഒരേ റൂമിലാണ്. സന്തോഷവും ദുഃഖവും എല്ലാം ഒന്നിച്ച് പങ്കിട്ട് കൂടപ്പിറപ്പുകളായ് കഴിയുന്ന കൂട്ടുകാരാണ് അവര്…

അവർ വർക്ക് ചെയ്യുന്ന കൺസ്ട്രക്ഷൻ കെട്ടിടത്തിൽ നിന്ന് രാജീവ് താഴെക്ക് വീണ് അപകടം സംഭവിച്ചത്…അവനെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ഇന്ന് മൂന്നാം നാൾ ആണ് ഡോക്ടേഴ്‌സ് വലിയ പ്രതീക്ഷയൊന്ന് പറഞ്ഞിട്ടില്ല…കടന്ന് പോകുന്ന ഓരോ നിമിഷവും തങ്ങളുടെ കൂട്ടുകാരന് വേണ്ടി മനമുരുകി പ്രാർത്ഥനയോടെ നിന്നും രാജീവിന്റെ കൂട്ടുകാർ…

****************

ഡോക്ടറുടെ റൂമിന്റെ വാതിൽക്കൽ ഇരിക്കൂമ്പൊൾ ഗോപന്റെ കൈകളിൽ അമർത്തി പിടിച്ചൂ ജോസഫ് ഒരാശ്രയ ത്തിനായ്..അശക്തനായ ഗോപനും ഇടറുന്ന ഹൃദയമിടിപ്പോടെ ഇരുന്നു …

പുറത്തേക്ക് ഇറങ്ങി വന്ന നേഴ്സ് പറഞ്ഞൂ അവരെ അകത്തേക്ക് വിളിക്കുന്നു എന്ന്…

അവർ അകത്തേക്ക് ചെന്നു..ശീതികരിച്ച് മുറിയായിട്ടൂ ഉയരുന്നതാപത്തിന്റെ ചൂടിൽ പൊള്ളൂന്ന നെഞ്ചകവുമായ് അവർ ചെയറിലേക്ക് ഇരുന്നു…

ഡോക്ടർ അവരെ ഒന്ന് നോക്കി…ദയനീയമായ അദ്ദേഹത്തിന്റെ മുഖത്ത് നിന്നൂ അവർക്ക് എന്തോ അത്യാഹിതം സംഭവിച്ചതായ്  മനസ്സിലായ്

” ‘Sorrry” മൂന്ന് ദിവസം നോക്കി പക്ഷേ..അർദ്ധോക്തിയിൽ നിർത്തി ഡോക്ടർ മുഖം കുനിച്ചൂ

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും ജോസഫ് നിറകണ്ണുകളൊടെ ഗോപനെ നോക്കി അവനും അതേ അവസ്ഥയിൽ ആയിരുന്നു….

*******************

ദിവസങ്ങൾക്ക് ശേഷം രാജീവന്റെ മൃതദേഹം നാട്ടിൽ എത്തി  വൻജനാവലിയുടെ സാന്നിധ്യത്തിൽ  രാജീവന്റെ  മൃതദേഹം അടക്കം ചെയ്തു ചെയ്തു കരഞ്ഞ് തളർന്ന് മിഴികളുമായ് ഭിത്തിയിൽ ചാരി ഒരു ജീവച്ഛവം പോലെ യമുന ഇരുന്നു അവളുടെ അരികിലേക്ക് ജോസഫും, ഗോപനും എത്തി…പ്രതീക്ഷകൾ അസ്തമിച്ച് നിർജീവമായ് കണ്ണുകൾ ചുവരിലേക്ക് തുറിച്ച് നോക്കിയുള്ള അവളുടെ ആ ഇരിപ്പ് കണ്ടതും ജോസഫും, ഗോപനും പരസ്പരം നോക്കി..അവളെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാതെ അവർ അവൾക്കരുകിൽ നിന്നും. മേശമേൽ പുഞ്ചിരി തൂകിയിരിക്കുന്ന രാജീവന്റെ ഫോട്ടോയിലേക്ക് അവർ നോക്കി…

”’യമൂനെ “

പതിയെ ജോസഫ് വിളിച്ചതും അവൾ നോട്ടം പിൻവലിക്കാതെ അനങ്ങാതെ ഇരുന്നു…

യമുനയ്ക്കരുകിൽ ഇരുന്ന അവളുടെ അമ്മയോട് പോയിട്ട് വരാമെന്നും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അറിയാച്ചാൽ മതിയെന്നും പറഞ്ഞ് അവർ യാത്ര പറഞ്ഞു….

ദിവസങ്ങൾ കൊഴിഞ്ഞൂ,,,മാസങ്ങളൂ കടന്നൂ…സാഹചര്യങ്ങളൊട് പൊരുത്തപ്പെട്ട് യമുന പതിയെ ജീവിതത്തിലേക്ക് കടന്ന് വന്നൂ..

ഒരുദിവസം അടുക്കളയിൽ അരി ഊറ്റി കൊണ്ടിരിക്കുമ്പൊൾ രാകേഷ് അടുക്കളയിലേക്ക് വന്നൂ ….

യമുനേട്ടത്തി….

അവൻ വിളിച്ചതും യമുന അവനെ തിരിഞ്ഞ് നോക്കി..

എന്താ രാകേഷെ അവൾ തിരക്കി..

അത് ഏട്ടത്തി….ഞാൻ എനിക്ക്….

പറയാൻ വാക്കുകൾക്ക് വേണ്ടി ബുദ്ധിമുട്ടുന്ന അവനെ നോക്കി യമൂന നിന്നൂ…

എന്താ രാകേഷെ എന്താ നിനക്ക് പറയാനുള്ളത് അവൾ വീണ്ടും ചോദ്യം ആവർത്തിച്ചതും അവന്റെ പുറകിൽ നിന്ന രാകേഷിന്റെ ഭാര്യ റാണി മുൻപിലേക്ക് നീങ്ങി നിന്നൂ..

ഞാൻ പറയാം..

എന്താന്ന് രീതിയിൽ യമുന അവളുടെ മുഖത്തേക്ക് നോക്കി..

“”നിങ്ങള് നിങ്ങള് ഇവിടന്ന് മാറിതരണം…”””

എന്താ…എന്താ….പറഞ്ഞത്…യമുന വല്ലായ്മയോടെ റാണിയെ നോക്കി..

“”‘ഞാൻ എങ്ങോട്ട് മാറാനാ റാണി “” ഇത് എന്റെ കൂടെ വീടല്ലേ,,,എന്റെ കുഞ്ഞിനെ കൊണ്ട് ഞാൻ എങ്ങോട്ട് പോകനാ…നിങ്ങൾക്കാർക്കും ഒരു ശല്യത്തിനും ഞാൻ വരുന്നില്ലല്ലോ…ഈ അടുപ്പിൻക്കരയിൽ നിന്ന് ഞാൻ നിങ്ങൾക്കെല്ലാം വെച്ച് വിളമ്പി തരുന്നില്ലേ..ഒരു അടുക്കളക്കാരിയായ് ഞാൻ നിന്നോളാം..നിങ്ങടെ ഏട്ടന്റെ മോളെ ഓർത്തെങ്കിലും നിങ്ങള് എന്നോട് ഇങ്ങനെ പെരുമാറരുത്….രാകേഷിനെ നോക്കി പറഞ്ഞതൂ അവൻ മുഖം തിരിച്ചൂ..

“എനിക്ക് ഇനി കൂടുതലൊന്ന് പറയാനില്ല ഇന്ന് തന്നെ ഒന്ന് ഒഴിവായി തന്നാൽ വലിയ ഉപകാരമായിരുന്നു… “

റാണി അത്രയും പറഞ്ഞ് കൊണ്ട് വെട്ടി തിരിഞ്ഞ് അവളുടെ റൂമിലേക്ക് പോയതും….നിറമിഴിയോടെ യമുന അനിയനെ നോക്കി..

എന്നോട് ഒന്നൂ തോന്നരുത് ഏട്ടത്തി എനിക്ക് റാണി പറയുന്നത് അനുസരിക്കാനെ കഴിയും…എനിക്കൊര് ജോലി പോലും ഇല്ല. അവളുടെ വരുമാനത്തിൽ ആണ് ഞാൻ കഴിയൂന്നത്….എനിക്ക് നിങ്ങളെ കൂടി നോക്കാനുള്ള ത്രാണി ഇല്ല..

രാകേഷ് തിരിഞ്ഞ് മുറിയിലേക്ക് പോയതും എല്ലാം കേട്ട് രാഹുൽ പുറകിൽ നിന്നിരൂന്നു. പൊട്ടിവന്ന നിലവിളി തൊണ്ടയിൽ കുരുങ്ങിയ മാതിരി സാരിതലപ്പ് കൊണ്ട് വാ പൊത്തി നിന്നൂ യമുന…

കുറച്ച് ദിവസമായി റാണി കാണിക്കുന്ന അനിഷ്ടം അറിഞ്ഞിട്ടൂ ഒന്നു കണ്ടില്ലന്ന് നടിച്ച് നടന്നു…പലപ്പൊഴും രാഹൂൽ വല്ലതൂ പറയാൻ തുടങ്ങൂമ്പൊൾ അവനെ കണ്ണുരുട്ടി മിണ്ടാതെ നിൽക്കാൻ പറയൂമായിരുന്നു.

പക്ഷേ ന്റെ കൃഷ്ണ ഞാൻ എന്ത് ചെയ്യൂ എന്റെ രാജീവേട്ടന്റെ അനിയൻ തന്നെയാണോ…ഇവൻ…ഇവന്റെ എല്ലാ തോന്ന്യവാസത്തിനും കൂട്ട് നിന്ന എല്ലാ ആവിശ്യങ്ങളും കണ്ട് അറിഞ്ഞ് ചെയ്ത് കൊടുത്ത അവന്റെ ഏട്ടനെ ഇത്ര പെട്ടെന്ന് അവന് മറക്കാൻ കഴിഞ്ഞോ…?ഇത്രയെ ഉള്ളോ കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹം…പാതി വഴിക്ക് പഠനവും ഉപേക്ഷിച്ച് ഒരു പെണ്ണിന്റെ ഒപ്പം ജീവിതം ആരംഭിച്ചപ്പൊൾ ഒപ്പം കുടെ നിന്നവളാണ് താൻ…അവന്റെ ഇഷ്ടം അറിഞ്ഞപ്പൊൾ അവന്റെ ഒപ്പം നിന്ന് ആ കല്യാണം നടത്തിയത് രാജീവേട്ടൻ ആണ്…ഇപ്പം കുറച്ച് നാളായ് റാണിയുടെ വീട്ടുകാരുടെ ദേഷ്യം ശമിച്ചപ്പൊൾ ഇപ്പൊൾ അവരെല്ലാം ഒന്നായ്”

“”‘ഇപ്പൊൾ പുറത്ത് പോവേണ്ടത് താനും.”””

ഏട്ടത്തി….

അരികിൽ എത്തിയ രാഹൂൽ വിളിച്ചതും..അവനെ ഒന്ന് നോക്കി നിറഞ്ഞ് തൂവിയ മിഴികൾ അമർത്തി തുടച്ച് കൊണ്ട് മുറിയിലേക്ക് നടന്നൂ യമുന…

മുറിയിലെത്തി തന്റെയും മോളുടെയും ഡ്രസുകൾ ബാഗിലാക്കി മോളെയും വിളിച്ച് ഉമ്മറത്തേക്ക് എത്തി…

റാണിയും രാകേഷൂ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു….അവരെ നോക്കി ഒരു നിമിഷം നിന്നൂ എന്നിട്ട് പതിയെ രാകേഷിന്റെ അടുത്തേക്ക് ചെന്നൂ അവന്റെ കണ്ണിലേക്ക് നോക്കി…

ഇറങ്ങുകയാണ്….ഒരുപാട് വെച്ച് വിളമ്പി തന്നിട്ടുണ്ട് ഞാൻ നിനക്ക് നിന്റെ ഒരു കാര്യത്തിനും മുടക്കം വരുത്തിയിട്ടില്ല. നിന്റെ ഏട്ടൻ ആ ഏട്ടന്റെ അത്മാവ് നിന്നോട് പൊറൂക്കാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം…എറങ്ങട്ടെ..

ഏട്ടത്തി ഞാൻ..അവനെ നോക്കി വരണ്ട ഒരു ചിരി ചിരിച്ചിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും…പുറകിൽ നിന്നൂ ഒരു വിളി കേട്ടൂ ..

”””””ഏട്ടത്തി …. “””

യമുന തിരിഞ്ഞ് നോക്കി വാതിൽക്കൽ രാഹൂൽ…

എന്താ ഏട്ടത്തി എന്നോട് യാത്ര പറയാതെ പോകുവാണോ..?..

അവന്റെ ചോദ്യം കേട്ടതും യമുന അവനെ നോക്കി..അവന്റെ അരുകിലേക്ക് ചെന്ന് അവനെ നോക്കി

മോൻ നല്ലവണ്ണം പഠിക്കണം നല്ലൊര് ജോലി സമ്പാദിക്കണം ചീത്ത് കൂട്ട് കെട്ടിലൊന് ചെന്ന് പെടരൂത്….ഏട്ടത്തി പോട്ടെ..അവന്റെ തലയിൽ ഒന്ന് തഴുകിയിട്ട് അവൾ തിരിയാൻ ഭാവിച്ചതും

“ഏട്ടത്തി ഞാനും വരുന്നു.”

അവൾ പിൻതിരിഞ്ഞ് അവനെ

രാഹുലെ മോനെ നീ…

അതേ ഏട്ടത്തി ഏട്ടത്തിയ്ക്ക് ഒപ്പം ഞാനും വരുന്നു…അവൻ പറഞ്ഞതും..രാകേഷ്…എടാ..രാഹുലെ നീയെന്തിനാ ഇവിടിന്ന് പോകൂന്നത് ഇത് നിന്റെ വീടല്ലേ..?

ചേട്ടൻ പറഞ്ഞത് കേട്ടതും രാഹുൽ

എന്റെ വീടോ..? ഇതോ എന്റെ രാജീവേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും സ്ഥാനമില്ലങ്കിൽ പിന്നെ എനിക്കങ്ങനെ സ്ഥാനം കാണും. എന്റെ ഏട്ടന്റെ വിയർപ്പാണ് നിങ്ങളുടെ ഈ ശരീരം അതിന്റെ വില നിങ്ങൾക്കറിയില്ല…നന്ദിയില്ലാത്ത നിങ്ങളുടെ ചിലവ് പറ്റി ഞാനിവിടെ കഴിഞ്ഞാൽ നാളെ എന്റെ ഗതിയും ഇങ്ങനെയാകും…അതുകൊണ്ട് ഒരു ദിവസം മുമ്പ് ഇറങ്ങിയാൽ അത്രയും നല്ലത്…

ഏട്ടത്തിയമ്മേ ഞാനുണ്ടാവും എന്റെ ആമിക്കുട്ടിക്കും ഏട്ടത്തിയ്ക്ക് ഒപ്പം..നിറഞ്ഞ് വന്ന മിഴികൾ തുടച്ച് കൊണ്ട് പുറത്തേക്ക് നടക്കൂമ്പൊൾ യമുനയ്ക്ക് പിറകിലായ് ഉറച്ച കാലടികളൊടെ രാഹൂലും പുതിയ പ്രതീക്ഷകളിലേക്ക്…

ശുഭം