ശ്രീ പോയതിന് ശേഷം ഉള്ള ഓരോ ദിവസവും അവൾക് ഓരോ യുഗങ്ങൾ പോലെ തോന്നി…

വിവാഹശേഷം…

Story written by Aswathy Raj

=============

“നിനക്കെന്താ പെണ്ണെ വട്ടുണ്ടോ ഉള്ള ജോലി കളയാൻ, ഇവിടെ കല്യാണം കഴിഞ്ഞവർ ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞു വിഷമിക്കുമ്പോൾ ഇവിടൊരുത്തി കല്യാണം ആയെന്ന് പറഞ്ഞു ഉള്ള പണി കളയുന്നു “

“എന്റെ ചേച്ചി ഞാൻ ഒരിക്കലും ജോലിക്ക് പോകുന്നില്ല എന്നല്ല പറഞ്ഞെ ഇപ്പോ തല്ക്കാലം ഒരു ഇടവേള അത്രേ ഉള്ളു, കല്യാണം കഴിഞ്ഞാൽ ഞാൻ ശ്രീയേട്ടനൊപ്പം ദുബായ്ക്ക് പോകുവാണെന്നെ അതാ ഇപ്പോ ഞാൻ റിസൈൻ ചെയ്യുന്നേ “

“മോളെ ലെച്ചു നിന്നോടുള്ള സ്നേഹം കൊണ്ടാണ് ചേച്ചി ഇങ്ങനെ പറയുന്നേ, നീ ഒന്നുടെ ഒന്ന് ആലോചിക്ക്, ദുബായ്ക്ക് പോകാൻ എല്ലാം റെഡിയായിട്ട് റിസൈൻ വച്ചാൽ പോരെ “

“അത് ശരിയാകില്ല ചേച്ചി കല്യാണം കഴിഞ്ഞാൽ ഉടനെ കൊണ്ട് പോകും എന്നാ ചേട്ടൻ പറഞ്ഞെ, അപ്പോ പിന്നെ പെട്ടെന്ന് എല്ലാം കൂടെ നടക്കില്ലന്നെ, ഇപ്പോ സമയം ഉണ്ടല്ലോ റിസൈൻ ഒക്കെ ചെയ്തു കുറച്ചു റസ്റ്റ്‌ എടുക്കട്ടെ ഞാൻ “

“ചേച്ചി പറഞ്ഞെന്നെ ഉള്ളു ബാക്കിയൊക്കെ നിന്റെ ഇഷ്ടം “

***************

” ലെച്ചു നാളെ അല്ലെ നിന്റെ ലാസ്റ്റ് ഡ്യൂട്ടി?? “

“അതേടാ നാളെ കൂടിയേ ഉള്ളു എന്റെ ശല്യം…..”

“അങ്ങനെ അങ്ങ് പോകുവാണോ മോളെ….നമുക്കൊരു പാർട്ടി ഒക്കെ നടത്തുന്നെ…ഒരു ദുബായ്ക്കാരനെ കെട്ടുന്നതിന്റെ ചിലവ് ഒന്നും ചെയ്തില്ലല്ലോ “

“മൊത്തത്തിൽ ചിലവാണ് മോനെ, മാര്യേജിന്റെ പാർട്ടി തലേ ദിവസം എന്റെ വീട്ടിൽ ആട…”

“ഓഹോ അങ്ങനെ എങ്കിൽ അങ്ങനെ, നാളെ ഞാൻ ലീവ് ആടി, അപ്പോ നമുക്ക് ഇനി കല്യാണത്തിന് കാണാം 👍”

“ഓക്കേ ടാ നേരത്തെ അങ്ങ് വരണേ വിളമ്പി കൊടുക്കാൻ ഒക്കെ ആള് വേണം…”

“ഓ ശരി മാഡം…”

****************

“ലെച്ചു നീ ഒത്തിരി സുന്ദരി ആയല്ലോ വീട്ടിൽ നിന്ന് ഫുഡ്‌ അടിച്ചു വണ്ണം ഒക്കെ വച്ചു”

“വീട്ടിൽ നിക്കുന്നത് സൂപ്പർ പരിപാടി ആയിരുന്നു ചേച്ചി, ഇഷ്ട്ടം ഉള്ളപ്പോ കിടക്കാം ഇഷ്ട്ടം ഉള്ളപ്പോ എഴുന്നേൽക്കാം പിന്നെ നാലു നേരം ഫുഡിങ് മൊത്തത്തിൽ പൊളി ആയിരുന്നു “

“മൊത്തത്തിൽ ഒരു സുഖവാസം ആയിരുന്നല്ലേ…? “

“പിന്നില്ലാതെ “

“മോളെ നാളെ ഡ്യൂട്ടി ഉണ്ടെടാ അതുകൊണ്ട് കല്യാണത്തിന് കൂടാൻ പറ്റില്ല അതാ ഞാൻ ഇന്നു വന്നത്, നല്ലൊരു ജീവിതത്തിനു എന്റെ എല്ലാ വിധ ആശംസകളും 😘”

” താങ്ക്സ് ചേച്ചി…..മിസ്സ്‌ യു 😘”

***************

(ലെച്ചുവിന്റെ വിവാഹം മനോഹരമായി നടന്നു….അവളാഗ്രഹിച്ചതിലും നല്ലൊരു ജീവിതം ആണ് അവൾക് കിട്ടിയത്..സന്തോഷം മാത്രം ഉള്ള ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നു പോയി….ഇന്നു അവളുടെ ഭർത്താവ് തിരിച്ചു ദുബായ്ക്ക് പോകുകയാണ് )

“എന്റെ ലെച്ചു നീ ഇങ്ങനെ ഇരുന്നു കരയല്ലേ നിന്നെ ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമല്ലോ, പിന്നെന്തിനാ നീ ഇങ്ങനെ വിഷമിക്കുന്നെ “

“എനിക്ക് ശ്രീയേട്ടൻ ഇല്ലാതെ പറ്റില്ല”

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ആട…എനിക്ക് പോകാതിരിക്കാൻ പറ്റുമോ? എത്രയും വേഗം ഞാൻ നിന്നെ അങ്ങോട്ട് കൊണ്ട് പോകാന്നെ  “

“മം “

“എന്റെ കൊച്ചു ഇങ്ങനെ കരയാതെ ഏട്ടന് ഹാപ്പി ആയിട്ട് ഒരു ഉമ്മ തന്നെ “

“ഏട്ടാ എത്രയും പെട്ടന്ന് എനിക്ക് വിസ ശരിയാക്കുമോ “

“ആക്കും ടാ നീ വിഷമിക്കാതെ, ഏട്ടൻ പോയിട്ട് വരട്ടെ “

“മം 😘”

******************

(ശ്രീ പോയതിന് ശേഷം ഉള്ള ഓരോ ദിവസവും അവൾക് ഓരോ യുഗങ്ങൾ പോലെ തോന്നി, ഇടക്കുള്ള അവന്റെ ഫോൺ കാളുകൾ മാത്രം ആയിരുന്നു അവൾക്കാശ്വാസം )

“ലെച്ചു നീ എന്താടാ ഇന്നു ഒരു മെസ്സേജ് പോലും അയക്കാഞ്ഞേ? “

“മോനെ ഇതമ്മയാട “

“ആ അമ്മേ അവളെവിടെ?”

“ലെച്ചു കിടക്കുവാ മോനെ “

“അതെന്ത അവൾക് വയ്യേ “

“മം ചെറിയൊരു വയ്യായിക ഉണ്ട് പക്ഷെ കുഴപ്പമില്ല “

“അയ്യോ അതെന്ത് പറ്റി?? “

“നീ ഒന്ന് ടെൻഷൻ അടിക്കാതെടാ, നീ ഒരു അച്ഛൻ ആകാൻ പോകുന്നതിന്റെ ഷീണം ആണ് അവൾക്…”

“സത്യം ആണോ അമ്മേ…അവൾക് ഒന്ന് ഫോൺ കൊടുത്തേ “

“അവൾ ഒന്ന് മയങ്ങുവാ മോനെ നീ അവളെ പിന്നെ വിളിച്ചാൽ മതി…ആ പിന്നെ ഇനിയിപ്പോ വിസ ഒന്നും റെഡി ആക്കണ്ട ഈ സമയത്ത് അവൾ ഇവിടെ നാട്ടിൽ നിക്കുന്നത നല്ലത് “

“അത് ശരിയാ ഇവിടെ വന്നാൽ ശരിയാകില്ല അവിടെ നിങ്ങൾ എല്ലാരും ഉണ്ടല്ലോ “

****************

(പിന്നീട് ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി ലെച്ചുവിനും ശ്രീക്കും ഒരു മോനുണ്ടായി, കുഞ്ഞിനെ കാണാൻ ആയി ശ്രീ ഒരു മാസത്തെ ലീവിന് വന്നു)

“ഏട്ടാ ഇനിയും നിങ്ങളെ കാണാതെ നിക്കാൻ എനിക്ക് വയ്യ, എന്നെയും മോനെയും കൂടെ നിങ്ങൾക്കൊപ്പം കൊണ്ട് പൊയ്ക്കൂടേ “

“എന്റെ ലെച്ചു നീ പറയും പോലെ അല്ല അവിടെ കുഞ്ഞിനെ നോക്കാൻ നിന്നെ കൊണ്ട് ഒറ്റക്കാകില്ല പിന്നെ എല്ലാരേം കൂടെ നിക്കാൻ നല്ല ചിലവാണെന്നെ, എന്റെ മാത്രം സാലറി കൊണ്ട് എല്ലാം കൂടെ നടക്കില്ല “

“അപ്പോ ജീവിതം മുഴുവനും രണ്ടറ്റത്ത് നിക്കണം എന്നാണോ ഏട്ടൻ പറയുന്നേ “

“നീ ഞാൻ പറയുന്നത് മനസ്സിലാക്കു ലെച്ചു, നിനക്ക് കൂടെ ജോലി ഉണ്ടായിരുന്നേൽ എല്ലാം ഓക്കേ ആയേനെ, എനിക്ക് ഒറ്റക്ക് എല്ലാം കൂടെ പറ്റില്ല, ഇപ്പോ തന്നെ കല്യാണത്തിന്റെയും ഇപ്പോ ഈ പ്രസവത്തിന്റെയും എല്ലാം ചേർത്ത് കുറച്ചു കടം ഉണ്ട്,അതൊക്കെ എപ്പോ തീരും എന്ന് പോലും എനിക്കറിയില്ല “

“ഏട്ടാ എങ്കിൽ ഞാൻ കൂടെ അങ്ങോട്ട് ജോലിക്ക് ശ്രമിക്കട്ടെ? “

“നിനക്കെന്താ ലെച്ചു ബോധമില്ലേ അതൊക്കെ ഇപ്പോ നടക്കുന്ന കാര്യം ആണോ…നിനക്ക് ഒരു വർഷത്തിൽ കൂടുതൽ ഗ്യാപ് ആയില്ലേ അതുകൊണ്ടു ഒരു വർഷം നാട്ടിൽ ജോലി ചെയ്തു എക്സ്പീരിയൻസ് വേണം പിന്നെ എക്സാം എഴുതി പാസ്സ് ആകണം, ഈ കുഞ്ഞിനെ ഇട്ടു ഇപ്പോ ജോലിക്ക് പോകാൻ ഇവിടെ ആരും സമ്മതിക്കില്ല, അതുകൊണ്ട് തല്ക്കാലം ഇങ്ങനെ അങ്ങ് പോട്ടെ “

“മം “

എല്ലാ വിഷമങ്ങളും അവൾ ആ മൂളലിൽ ഒതുക്കി…കല്യാണത്തിന്  ജോലി കളഞ്ഞില്ലായിരുന്നെങ്കിൽ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു…എല്ലാം കഴിഞ്ഞു ചിന്തിച്ചിട്ട് എന്ത് കാര്യം

“ഇത് ലെച്ചുവിന്റെ മാത്രം ജീവിതം അല്ല നമ്മളിൽ പലരുടെയും ജീവിതം ആണ്….ഒരെടുത്തു ചാട്ടത്തിൽ നഷ്ട്ടമാകുന്നതിന്റെ വിലയറിയാൻ കാലം വേണ്ടി വരും എല്ലായിപ്പോഴും

***************

സ്വന്തം കാലിൽ നിന്ന ശേഷം മാത്രം വിവാഹം കഴിക്കുക..ഫാമിലി ലൈഫിനോടൊപ്പം തന്നെ പ്രൊഫഷണൽ ലൈഫും കൊണ്ട് പോകാൻ ഓരോ സ്ത്രീക്കും കഴിയട്ടെ ❤

~അശ്വതി രാജ്