ഇനി ഇപ്പോൾ എനിക്കും സ്വസ്ഥമായി പഴയ കാമുകനെ ഒക്കെ വിളിച്ചു കറങ്ങാൻ എങ്കിലും പോകാമല്ലോ…

നിയമപരമായ അ വി ഹിതം

Story written by Arun Nair

===============

“കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബമെങ്കിൽ കാണുമ്പോൾ കമ്പം ഉണ്ടാകുന്നതാണ് അ വിഹിതം….ഇപ്പോൾ ദേ സുപ്രീംകോടതി പോലും അതിനെ കുറ്റം അല്ലെന്നു പറഞ്ഞു. ഇനി എനിക്ക് സന്തോഷത്തോടെ ആരുടെ അടുത്തു വേണമെങ്കിലും പോകാമല്ലോ…നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്റെ ഭാര്യേ….”

സുപ്രീംകോടതിയുടെ കോമഡി വിധി കേട്ടു ഞാൻ അലക്കുക ആയിരുന്ന അമ്മുവിന്റെ അടുത്തു ചെന്നു വീമ്പിളക്കി…

“എന്തോന്ന് ആണ് അരുണേട്ടാ ഇത്രക്കും സന്തോഷം അതിനു…അവിഹിതം ആണിന് മാത്രമുള്ളതല്ലോ പെണ്ണിനും പറ്റുമല്ലോ…അല്ലേലും ഞാൻ നിങ്ങളെയും മടുത്തു ഇരിക്കിക ആയിരുന്നു….ഇനി ഇപ്പോൾ എനിക്കും സ്വസ്ഥമായി പഴയ കാമുകനെ ഒക്കെ വിളിച്ചു കറങ്ങാൻ എങ്കിലും പോകാമല്ലോ…പിന്നെ അരുണേട്ടന്റെ കാര്യം…കാണുമ്പോൾ മറ്റുള്ളവർക്ക് കൂടി കമ്പം ഉണ്ടായാൽ അല്ലേ അവിഹിതം നടക്കു…ഈ നരച്ച മുടി ഒക്കെ ആയി അങ്ങു ചെല്ല് ഒരു പെണ്ണും വേണമെന്ന് പറയില്ല..അവർക്കൊക്കെ ഇപ്പോൾ നല്ല ചുള്ളൻ ചെറുക്കൻമാരെ കിട്ടും അപ്പോൾ ആണ് ഈ കിളവൻ…. “

എന്റെ അലക്കിയ ഷർട്ട് ഒന്നു എനിക്കു നേരെ കുടഞ്ഞു പിഴിഞ്ഞു കൊണ്ട് അമ്മു എനിക്ക് മറുപടി തന്നു…അവളുടെ മറുപടി കേട്ടു ഷോക്ക് അടിച്ചതുപോലെ ഞാൻ നിന്നുപോയി…

അതുകണ്ടു അമ്മു ചോദിച്ചു

“എന്താ അരുണേട്ടാ പോകുന്നില്ലേ അവി ഹി തത്തിന്..അരുണേട്ടൻ പോയിട്ട് വേണം എനിക്കും കുറച്ചു പേരെ ഫേസ്ബുക് ഒക്കെ നോക്കി കണ്ടു പിടിക്കാൻ…. “

“അമ്മു നീ ചുമ്മാ തമാശ അടിച്ചു വിടാതെ…നിനക്ക് ഞാനും എന്റെ മോളും ഇല്ലാതെ പറ്റില്ല എന്നു എനിക്കറിയാം..ചുമ്മാ എന്നോട് ഓരോന്നും ഇളക്കി വിടുകയാണ് എന്നിട്ടു…. “

“അതിനു അരുണേട്ടാ ഞാൻ നിങ്ങളെ ഉപേക്ഷിക്കുന്നില്ലല്ലോ…നിങ്ങളുടെ കൂടെ തന്നെ ജീവിക്കും കൂടെ കുറച്ചു എന്റെയും സന്തോഷം നോക്കണം ഇനി എങ്കിലും…അരുണേട്ടാ ഞാൻ വാർത്തയിൽ കേട്ടിട്ടുണ്ട് കുടുംബം പണ്ടൊക്കെ ആയിരുന്നു കൂടുമ്പോൾ ഇമ്പം ഇപ്പോളത്തെ കുടുംബം മൊട്ടക്കു അകത്തു മഞ്ഞയും വെള്ളയും ബുദ്ധിമുട്ടി കിടക്കും പോലെ കിടക്കുക ആണെന്ന്….മറ്റുള്ളവർ എന്ത് വിചാരിക്കും കരുതി വികാരങ്ങൾ അടക്കി വെക്കുക ആണെന്ന്…എനിക്കു വയ്യ അരുണേട്ടാ ഇനിയും ഇങ്ങനെ എല്ലാം അടക്കി ജീവിക്കാൻ ഒന്നു സ്വതന്ത്ര ആകണം…അരുണേട്ടൻ പേടിക്കണ്ട അരുണേട്ടന്റെ കാര്യങ്ങൾ എല്ലാം നോക്കിയിട്ട് മാത്രമേ ഞാൻ എന്റെ സന്തോഷത്തിനു സമയം കണ്ടെത്തു…… “

“അമ്മു നീ ഇത് എന്തൊക്കെയാ പറയുന്നത്…എനിക്കു നീയും മോളും അല്ലേ എല്ലാം…ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ നിന്റെ പരിഭവം കാണാൻ…നീ അതിനു എന്തൊക്കെ വേണ്ടാത്തത് ആണെടി തട്ടി വിടുന്നത്…”

“അപ്പോൾ അരുണേട്ടൻ എന്നിൽ ഹാപ്പി ആണെന്ന് അർത്ഥം…അത് അങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയാം. കാരണം എല്ലാം ഏട്ടന്റെ ഇഷ്ടപ്രകാരം അല്ലേ നടക്കുന്നത് പക്ഷേ എന്റെ കാര്യം അങ്ങനെയല്ല…. “

എനിക്കവളുടെ സംസാരം കേട്ടപ്പോൾ ആകെ അങ്ങു ചൊറിഞ്ഞു കയറി. ഒന്നാമത് നൂറു പ്രശ്ങ്ങളാണ് അതിനിടക്ക് അവളുടെ ഓരോ വിടുവായിത്തവും…തല്ലി കൊ ല്ലുകയാണ് വേണ്ടത് പിന്നെ എല്ലാം സഹിച്ചു ജീവിക്കുന്ന ഭാര്യ ആണെന്ന് ഓർത്തു സഹിക്കുന്നതാണ് എല്ലാം….

ഞാൻ കൂടുതൽ ഒന്നും അവളോട് സംസാരിക്കാതെ അവിടുന്ന് വന്നു അവളെ കലിപ്പിച്ചു നോക്കിയിട്ട്…..അതിനിടയിൽ കണ്ണാടിയിൽ പോയി നോക്കി നരച്ച മുടികൾ വെട്ടി കളയാനും ഞാൻ മറന്നില്ല…അല്ലങ്കിൽ ഇനി അവൾ പറഞ്ഞപോലെ എന്നെ ആർക്കും വേണ്ടെന്നു തോന്നിയാലോ….

ദിവസങ്ങൾ കുറച്ചങ്ങു പോയി….

അമ്മുവിന്റെ സ്വഭാവത്തിന് കാര്യമായ മാറ്റങ്ങൾ ഉള്ളതായി എനിക്കു തോന്നി…സുപ്രീംകോടതി വിധി കേട്ടതിനു ശേഷം എന്തോ എന്നോട് പഴയ ബഹുമാനം ഇല്ല..ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നു..ഇനി അവളും പഴയ കാമുകനെ തേടി പോകുക ആണോ അതോ അവനും ആയിട്ടാണോ ഈ സൊള്ളൽ…കണ്ടുപിടിക്കണം അല്ലങ്കിൽ ശരിയാകില്ല, ജീവിതം വച്ചുള്ള കളി പറ്റില്ലല്ലോ…അവൾക്കു വേറെ പോകാമെങ്കിൽ എനിക്കും ആകാമല്ലോ, ഐശ്വര്യ റായ് ഒന്നും വേണ്ട എനിക്ക് കിട്ടുന്നത് നോക്കാമല്ലോ….

എന്തായാലും ആദ്യം അവളുടെ കാമുകനെ കണ്ടു പിടിക്കണം, എന്നിട്ടു പൂശണം അതു കഴിഞ്ഞു മതി എന്റെ കാര്യം..അവളുടെ മൊബൈൽ ഒന്നു കൈകിട്ടിയാൽ നമ്പർ പൊക്കാം  ബാക്കി പിന്നെ ഈസി ആയി നടത്താം..എന്റെ ചിന്തകൾ ഇങ്ങനെ ഓരോന്നായി കാട് കയറി…

അവൾ കുളിക്കാൻ പോയ തക്കത്തിന് ഞാൻ മൊബൈൽ എടുത്തു നോക്കി പക്ഷേ അവളതു ലോക്ക് ചെയ്തേക്കുകയാണ് അതുകൊണ്ട് ഒന്നും എടുക്കാൻ പറ്റുന്നില്ല…ഞാൻ മോൾ ജനിച്ച ദിവസം, വിവാഹ ദിവസം, ഞങ്ങളുടെ ജന്മദിവസം ഒക്കെ അടിച്ചു നോക്കി ഒന്നും ശരിയായില്ല….

ലോക്ക് ചെയ്തു ഇട്ടേക്കുന്ന സ്ഥിതിക്ക് എന്തായാലും എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്, തീർച്ച…

കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ തന്നെ ചോദിക്കണം…തല്ലു ഒന്നും കൊടുക്കണ്ട പുതിയ കാമുകൻ ഒക്കെ ഉള്ള സ്ഥിതിക്ക് പോലീസിൽ കംപ്ലയിന്റ് കൊടുക്കാൻ സാധ്യത ഉണ്ട്…

അവൾ കുളിച്ചിട്ടു ഇറങ്ങിയതും ഞാൻ അവളെ പിടിച്ചു നിർത്തി, ഭാഗ്യത്തിന് മോൾ കിടന്നു ഉറങ്ങുക ആയിരുന്നു….കുളി കഴിഞ്ഞു നനഞ്ഞ മുടിയിൽ അവളെ കണ്ടതെന്നിൽ കാ .മം ഉണർത്തിയെങ്കിലും ഞാൻ എന്നെ കണ്ട്രോൾ ചെയ്തു നിർത്തി ചോദിച്ചു….

“അമ്മു മര്യാദക്ക് നിന്റെ ഫോണിൻറെ ലോക്ക് അഴിച്ചു തന്നോ…എനിക്കു അറിയണം നീ ആരോട് ആണ് സൊള്ളുന്നതെന്നു…ഞാൻ അന്ന് അങ്ങനെ പറഞ്ഞു എന്നും പറഞ്ഞു ഇത്രയും ചീത്ത ആകാൻ പാടില്ലായിരുന്നു നീ….അ വി ഹിതം നല്ല പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും അത്രക്കും നല്ല കാര്യമൊന്നുമല്ല…ഇനി നിനക്ക് അങ്ങനെ പോകണമെങ്കിൽ ഞാൻ ഒഴിഞ്ഞു തരാം എനിക്കു വയ്യ അല്ലാതെ… “

“ഞാൻ പറഞ്ഞില്ലെങ്കിലോ എന്ത് ചെയ്യുമെന്നെ “

അവളെന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു…

എന്റെ സിരകളിൽ ര ക്‌തം ചൂട് പിടിച്ചു തുടങ്ങി അതിന്റെ ചുവപ്പ് എന്റെ മൂക്കിൽ വന്നു തെളിഞ്ഞു നിന്നപ്പോൾ അവളെന്റെ മാറിലേക്ക് ചാഞ്ഞു നിന്നുകൊണ്ട്  പറഞ്ഞു….

“നമ്മൾ ആദ്യമായി കണ്ട ദിവസം ഓർമ്മയുണ്ടോ, ആ  ഡേറ്റ് ആണ് ലോക്ക്…അതൊന്നു പരീക്ഷിച്ചു നോക്കിയാൽ പോരെ മനുഷ്യാ, ഈ സംശയിക്കും മുൻപ്…. “

“അതിപ്പോൾ ഡേറ്റ് ഏതാണ് അമ്മു എനിക്കു അത്രക്കും ഓർമ്മ കിട്ടുന്നില്ല. ജീവിത പ്രാരാബ്ദം ഉണ്ടായപ്പോൾ അതൊക്കെ മറന്നു പോയി അമ്മു…. “

അമ്മു എനിക്ക് ഡേറ്റ് പറഞ്ഞു തന്നു. ഞാൻ അതടിച്ചപ്പോൾ ഒക്കെ ആയി. ഞാൻ നോക്കിയപ്പോൾ കുറെ അധികം നമ്പറുകൾ, അതും പല നമ്പറിലും ഒരുപാട് നേരം വിളിച്ചിരിക്കുന്നു, ഒന്നും സേവ് ചെയ്തിട്ടുമില്ല…

“അമ്മു ഇതൊക്കെ ആരാണ്…നീ എന്തിനാ ഇവരോടൊക്കെ ഇത്രയും നേരം സംസാരിച്ചത്. എനിക്കിതൊന്നും ഇഷ്ടമല്ലെന്നു അറിഞ്ഞു കൂടെ നിനക്ക് അതോ എന്റെ ഇഷ്ടങ്ങൾ നടക്കാതെയിരിക്കാനാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് “

എന്റെ നെഞ്ചിലൊരു ഉമ്മ തന്നു കൊണ്ടു അവൾ പറഞ്ഞു

“എന്റെ പൊന്നരുണേട്ടാ ഇതൊക്കെ വീട്ടിലിരുന്നു ജോലി ഉണ്ട് പറഞ്ഞുള്ള പരസ്യം പത്രത്തിലും സോഷ്യൽ മീഡിയയിലും കണ്ടു വിളിച്ചതാണ്, എന്റെ അരുണേട്ടനെ സഹായിക്കാൻ…അല്ലാതെ എനിക്കു ചിന്തിക്കാൻ പോലുമാകില്ല ഈ ജീവിതത്തിൽ എന്നല്ല അടുത്ത ഒരു ജീവിതം ഉണ്ടെങ്കിൽ അതിൽ പോലും…”

അമ്മുവിനെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് ഞാൻ പറഞ്ഞു

“ഞാൻ വിചാരിച്ചു കോടതിവിധി വന്നപ്പോൾ നീയും മാറിപ്പോയെന്നു “

“കോടതി അല്ല ദൈവം നേരിട്ട് വന്നു പറഞ്ഞാലും നല്ലൊരു പെണ്ണും അതുകേട്ടു തുള്ളാൻ നിൽക്കില്ല…ശരിയാണ് അരുണേട്ടാ സമത്വം വേണമെന്നുള്ളത് സത്യം ആണ് അത് ഉണ്ടുതാനും ഓരോകുടുംബത്തിലും…സ്ത്രീയുടെ കടമ സ്ത്രീ തന്നെയാണ് നിർവഹിക്കുന്നത് അതിൽ പുരുഷൻ പുറകിലാണ് അതുപോലെ തിരിച്ചും അതറിഞ്ഞു മാത്രമേ ബുദ്ധി ഉള്ള സ്ത്രീകൾ ജീവിക്കുകയുള്ളു…അതല്ല തലയിൽ കയറണം കരുതി നടക്കുന്നവർ രണ്ടു വർഗ്ഗത്തിലും ഉണ്ട് അവർക്കാണ് അസഹിഷ്ണുത ഈ നന്മയുള്ള ജീവിതത്തിൽ…എനിക്കറിയാം അരുണേട്ടാ എന്റെ കടമ അതുപോലെ ഏട്ടന്റെയും അതു നമ്മൾ നിർവഹിച്ചു ജീവിക്കുന്ന കാലം കോടതിയൊക്കെ ചവിറ്റു കൊട്ടയിൽ…. “

“എങ്കിൽ പിന്നെ നിനക്കെന്നോട് പറഞ്ഞു കൂടായിരുന്നോ…ഇത് വെറുതേ എന്റെ ടെൻഷൻ കൂട്ടാൻ “

“അതു ഞാൻ അരുണേട്ടന്റെ അന്നത്തെ കാണുമ്പോൾ കമ്പം ഉള്ളതാണ് അ വി ഹിതം ഡയലോഗ് കേട്ടതുകൊണ്ടുള്ള ദേഷ്യം തീർത്തത് അല്ലേ…അവി ഹി തം ഇതിലും വലിയ പാപം ഇല്ല അതു ആരു ചെയ്താലും…അതും പിടിച്ചു തുള്ളി കൊണ്ടു വന്നേക്കുന്നു…എന്തൊക്കെ എന്റെ അടുത്തു പറഞ്ഞോണ്ട് വന്നാലും എനിക്കറിയാം ഞങ്ങളുടെ അരുണേട്ടൻ ഒരുത്തിയുടെയും അടുത്ത് പോകില്ല എന്നു. ആ വിശ്വാസം ആണ് എന്നെ പോലെയുള്ള ഓരോ സ്ത്രീകളുടെയും ഏറ്റവും വലിയ സന്തോഷം…. “

“അപ്പോൾ നീ അന്ന് പറഞ്ഞതോ മുട്ടയുടെ ഉള്ളിൽ ബുദ്ധിമുട്ടി കിടക്കുന്ന കാര്യമോ നിനക്ക് എന്നെകൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ അമ്മു?? “

“ബുദ്ധിമുട്ട് ഒട്ടും ഇല്ലാതെ ഇല്ല…അതും പറഞ്ഞവൾ എന്നെ ഒന്നു നോക്കി കള്ള ചിരി ചിരിച്ചു എന്നിട്ടു എന്റെ നെഞ്ചിലൊരു നുള്ള് തന്നിട്ട് പറഞ്ഞു ടീവിയിൽ വന്നിരുന്നു പ്രസംഗിക്കുന്നവളുമാർക്കു അറിയില്ലല്ലോ മുട്ടയ്ക്ക് അകത്തു കിടക്കുമ്പോൾ അതിനുള്ള സുരക്ഷിതത്വം…വെളിയിൽ വരുമ്പോൾ തന്നെ ആള്കാരെടുത്തു പൊരിച്ചു അടിക്കാൻ അല്ലേ….

അങ്ങനെ പൊരിച്ചു അടിക്കാൻ കൊടുക്കാതെ ഉള്ള ആ സുരക്ഷിതത്വം തന്നെയാണ് ഓരോ സ്ത്രീയും പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്….”

പിന്നെ ഒരുനിമിഷം പോലും ഞാൻ താമസിച്ചില്ല എന്റെ ഉള്ളിലെ മോഹങ്ങൾ കണ്ട്രോൾ ചെയ്തു നിർത്തിയത് പുറത്ത് ചാടിച്ചു…..

A story by അരുൺ നായർ (28.07.2018)

കോടതിയെ മാനിക്കുന്നു പക്ഷേ സ്ത്രീത്വത്തിനെ ഇതുപോലെ അപമാനിക്കും വിധമുള്ള വിധികളെ അവഹേളിക്കുന്നു. പുച്ഛിക്കുന്നു….ഇത് എന്റെ അഭിപ്രായം മാത്രമാണ് ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാട് ഉണ്ടാകും അതിൽ എനിക്കു കുഴപ്പമില്ല….

ഭാര്യക്കും ഭർത്താവിനും അവരുടെ ഇണകളുടെ ശരീരത്തിലും മനസ്സിലും പൂർണമായും അധികാരം ഉണ്ടെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു…