ഏട്ടൻ…
Story written by Smitha Reghunath
=============
“എടി വാണി ഞാൻ ഇനി എന്ത് ചെയ്യും. നീ തന്നെ പറ, എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.”
കയ്യ് നഖം കടിച്ച് കൊണ്ട് രാധിക വിഷമത്തോടെ കൂട്ടുകാരി വാണിയെ നോക്കി..
“നീ ഒന്ന് സമാധനപ്പെട്, രാധികെ…”
“ഞാൻ എങ്ങനെ സമാധനപ്പെടും നീ പറ…”
”എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലന്ന് അവൻമാർക്ക് അറിയാം. അതിന്റെ വേലത്തരമല്ലേ അവൻമാര് എന്നോട് കാണിക്കുന്നത്. ആകെ ഉള്ളത് ഒരു അമ്മയും ചേച്ചിയുമാണ്. പറയത്തക്ക ബന്ധുക്കളും ആൾബലവും ഇല്ല. അതല്ലേ എല്ലാ അവൻമാരും ഞങ്ങളൊട് ഇങ്ങനെ…”
“എന്റെ രാധൂ നീ ഇങ്ങനെ വിഷമിക്കാതെ, നമുക്ക് എന്തെങ്കിലും വഴി നോക്കാമെടി…”
“എന്ത് വഴി?”
രാധുവിനോട് അങ്ങനെ പറഞ്ഞെങ്കിലും വേണിക്കറിയില്ല എന്ത് ചെയ്യണമെന്ന്
“ഇനി എന്ത് വഴിയാടി നമ്മുടെ മുന്നിലുള്ളത്. എന്റെ കൃഷ്ണാ എനിക്ക് എനിക്ക് ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ….അവൻമാര് ഇങ്ങനെ വിളയുമോ..നിനക്ക് അറിയുമോ..കുറച്ച് ദിവസമുമ്പ് ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് ആ മഴയുള്ള ദിവസം 5 മണിക്കെ നേരം ഇരുട്ടിയിരുന്നു. അങ്ങാടിയിൽ കടകൾ ഒക്കെ നേരത്തെ അടച്ചിരുന്നു. അന്ന് റബ്ബറിൻ തോട്ടത്തിൽ വെച്ച് അവൻമാര് എന്നെ ഓടിച്ചത് ഭാഗ്യത്തിനാണ് ഞാൻ അന്ന് രക്ഷപ്പെട്ടത്. ഞാൻ അതാ പറഞ്ഞത് ഒരാങ്ങള എനിക്ക് ഉണ്ടായിരുന്നെങ്കിൽ…
“ഓ..പിന്നെ ഏട്ടൻ…എനിക്ക് ഒരണ്ണം ഉണ്ടല്ലോ ഒരു കലിപ്പൻ ഒന്ന് പോയെടി…”
വേണി ചിറി കോട്ടി കൊണ്ട് പറഞ്ഞൂ.
“അവന്റെ ദിവ്യ പ്രേമം പൊട്ടിയതിൽ പിന്നെ അവന് എല്ലാരോടും ദേഷ്യമാണ്. ആ വേട്ടാവ ളിയന് പെണ്ണ് നോക്കിയെന്റെമ്മ മടുത്തു”
രാധു പറഞ്ഞതും വേണി രാധു നെ നോക്കിയിട്ട് ചോദിച്ചു.
“അതിന് ആ പെണ്ണ് തേച്ചിട്ട് പോയിട്ട് വർഷം 2 ആയല്ലോടി പിന്നെ നിന്റെ ഏട്ടന് എന്താ…”
രാധികയുടെ പറച്ചില് കേട്ടപ്പൊൾ…
“ആതെടി അവക്ക് ഒരു കൊച്ചുമായി, പക്ഷേ ആ കൊ രങ്ങന് ഇപ്പഴും പരീക്കുട്ടി കളിച്ച് നടക്കുവാ…”
“നേരത്തെയായിരുന്നെൽ അവനോട് പറഞ്ഞാൽ മതിയായിരുന്നു, അവൻമാരുടെ ശല്യം അവൻ തീർത്തേനെ….പറഞ്ഞിട്ട് എന്താ..എല്ലാം നമ്മുടെ തലവിധി…”
ശരിയെടി നീ സുക്ഷിക്കണേ, എന്റെ ബസ്സ് വരുന്നു ഞാൻ പോട്ടെ…
രാധുനോട് യാത്ര പറഞ്ഞ് ബസ്സിൽ ഇരിക്കൂമ്പൊൾ വാണി ഓർക്കുകയായിരുന്നു തന്റെ ഏട്ടനെ…താമശകളും, കളിചിരിയും, കുസൃതിയുമുള്ള തന്റെ ഏട്ടനെ, എന്ത് ഇഷ്ടമായിരുന്നു തന്നോട്…ആ ഏട്ടന് എങ്ങനെ ഇങ്ങനെ മാറാൻ പറ്റൂ, പ്രേമത്തിന് ഇങ്ങനെ മനുഷ്യനെ മാറ്റാൻ പറ്റുമോ, അമ്മയോടും അധികം സംസാരം ഇല്ല, എന്നോടു മിണ്ടാറില്ല…
വീട്ടിൽ എത്തിയ പാടെ മൊബൈൽ എടുത്ത് രാധുനെ വിളിച്ചൂ എടി, നീ വീട്ടിൽ എത്തിയോ, അവൻമാരുടെ ശല്യം വല്ലതൂ
“ഇല്ലെടി ഇന്ന് പ്രശ്നം ഒന്നു ഇല്ലായിരുന്നു. ചേച്ചി ഇത് വരെ വന്നില്ലടി, ഞാനും അമ്മയും നോക്കിയിരിക്കുവാ…ഓഫീസ് സമയം കഴിഞ്ഞല്ലോ ബസ്സ് കിട്ടാൻ താമസിച്ചായിരിക്കും, എടി ചേച്ചി വരുന്നുണ്ട് ശരിയെടി നാളെ കോളേജിൽ വെച്ച് കാണാം എന്നാൽ ശരിയെടി..
***************
“കോളേജിൽ നിന്ന് വന്നപ്പഴെ ഈ കുന്ത്രണ്ടം കയ്യിൽ എടുത്തോ പെണ്ണേ,
എന്റെ അമ്മേ, ഞാൻ രാധുനെ വിളിച്ചതാ..
എന്താടി നിന്റെ മുഖം വല്ലാതിരിക്കുന്നത്…
അമ്മയുടെ ചോദ്യം കേട്ട് മുറിയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് വന്ന് ഉപ്പേരി ടിന്ന് തപ്പി എടി, പെണ്ണേ അതിലെങ്ങും ഒന്നുമില്ല..ഇന്നാ ഈ അവല് നനച്ചത് തിന്ന്…
“അമ്മേ അവലിലെ കപ്പലണ്ടിനുള്ളി പെറുക്കി എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു, രാധുന്റെ കാര്യം ഭയങ്കര കഷ്ടമാണ് അമ്മേ, കുറെ കവല പിള്ളേര് അവളൊട് ഭയങ്കര ശല്യം. അവരെ സഹായിക്കാൻ ആരാണ്, അവളുടെ ചേച്ചിയുടെ ജോലി കൊണ്ടാണ് ആ കുടുംബം കഴിഞ്ഞ് പോകുന്നത്…ആ അമ്മയ്ക്കു തീരെ വയ്യാ..
മകളുടെ വർത്തമാനം ശ്രദ്ധിച്ച് അവർ അവരോട് പറയെടി പോലീസിൽ പരാതിപ്പെടാൻ…
അതൊന്നു നടക്കില്ല അമ്മേ മഹാ തെമ്മാടികളാ അവര്, പോരാത്തതിന് പണത്തിന്റെ അഹങ്കാരവും..
“നമ്മള് എന്ത് ചെയ്യനാ മോളെ, അവര് സങ്കടത്തോടെ മോളെ നോക്കി..
“അവള് ഒരു പാവമാ അമ്മേ അവള് ഇന്ന് പറയുവായിരുന്നു അവൾക്ക് ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന്….സത്യമായിട്ടു എനിക്ക് ഒരുപാട് സങ്കടം തോന്നി അമ്മേ,’ ഏട്ടനോട് ഒന്ന് പറഞ്ഞാലോ അമ്മേ…”
എന്റെ വാണി, നമ്മുടെ വിഷ്ണുനോടാണോ…ഞാൻ സത്യ പറയാമല്ലോ മോളെ, നിന്റെ ഏട്ടനെ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് നാട്ടിലെ ഓരോത്തരുടെ കാര്യങ്ങളിൽ അവൻ ഇടപ്പെടുമ്പൊൾ, പക്ഷേ മോളെ എന്റെ കുഞ്ഞ് ഇപ്പൊൾ ഒരുപാട് മാറി. ഇന്ന് നിനക്കാണ് ഇങ്ങനെ സംഭാവിച്ചാൽ കൂടി അവൻ പ്രതികരിക്കുമെന്ന് തോന്നുന്നില്ല. എന്റെ മോൻ എങ്ങനെ ഇങ്ങനെ മാറി. നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ ആ പെണ്ണ് അവനോട് ഈ ചതി ചെയ്തത്, കുടുതൽ സാമ്പത്തിക ശേഷിയുള്ളവനെ കണ്ടപ്പൊൾ അവനെ അവൾ ഉപേക്ഷിച്ചൂ..പക്ഷേ അവൻ ഇത്രയും അവളെ സ്നേഹിച്ചെന്ന് അമ്മയ്ക്ക് ഇപ്പഴാ മനസ്സിലായത് …
“പിറ്റേന്ന് കോളേജിലേക്ക് എത്തിയപ്പൊൾ ഒരുപാട് സന്തോഷത്തോടെ രാധു ഓടി എന്റെ അരികിൽ വന്ന് കെട്ടിപ്പിടിച്ച് കൊണ്ട് അവള് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ തരിച്ച് നിന്നൂ
“ഇന്നലെ രാത്രിയിൽ അവളെ ശല്യപ്പെടുത്തിയവൻമാരെ ആരോ പഞ്ഞിക്കീട്ടെന്നും, എല്ലാ വൻമാരും ഇപ്പൊൾ ഹോസ്പിറ്റലിൽ ആണെന്നൂ..എന്നാലൂ ഇതെങ്ങനെ സംഭവിച്ചെടി..എനിക്കറിയില്ലടി, ഈശ്വരൻ ഞങ്ങടെ പ്രാർത്ഥന കേട്ടും ..
“ഞാൻ വീട്ടിൽ എത്തിയപാടെ അമ്മയോട് അവൻമാർക്ക് അടി കിട്ടിയ കാര്യം പറഞ്ഞു എല്ലാ കേട്ട അമ്മയ്ക്കൂ സന്തോഷമായ്..
മോളെ അമ്മയ്ക്ക് നല്ല നടുവേദന ഈ തുണി ഒന്ന് തിരുമ്മി ഇടാമോ…തുണി എടുത്ത് ബക്കറ്റിലേക്ക് ഇടാൻ നോക്കിയപ്പൊൾ “ഏട്ടന്റെ ഷർട്ട് നിറയെ മണ്ണ് പുരണ്ടിരിക്കുന്നു അത് വേറെ ബക്കറ്റിലേക്ക് ഇടാൻ എടുത്ത തൂ അവിടവിടെ ചോ ര പാടുകൾ കണ്ട്..ഷർട്ട്മായി ഞാൻ അമ്മയുടെ അടുത്തേക്ക് പോയി
“അമ്മേ, അമ്മേ…
“എന്താടി?
“തുണി അലക്കി കഴിഞ്ഞോ…
അമ്മേ ഒന്ന് നോക്കിയെ ദേ..ഏട്ടന്റെ ഷർട്ടില് ചോ രയും, മണ്ണും
“ങേ, ഇതെവിടന്ന് പറ്റി, ആ ചെറുക്കൻ ഇന്നലെ ഒത്തിരി താമസിച്ചാണ് എത്തിയത്…ഇന്നലെ എവിടേലു വീണ് കാണുമോ..
ഇത് വീണതൊന്നുമല്ല അമ്മേ അടിപിടി എങ്ങാണ്ട് ഉണ്ടാക്കിയതാ..ഷർട്ടിന്റെ ബട്ടണുകൾ പൊട്ടിയത് കാണിച്ചു വേണി അമ്മയെ
പെട്ടെന്നാണ് ഏട്ടൻ വന്നത്
എട്ടാ ഇതെന്തു പറ്റിയതാണ് ഷർട്ടേല്,…
പുള്ളി തറപ്പിച്ച് ഒരു നോട്ടം
എന്തിനാടാ നീ അവളെ നോക്കി പേടിപ്പിക്കുന്നത്. ഇതെന്തു പറ്റിയതാടാ
അത്, അമ്മേ ഇന്നലെ…..
ഒന്ന് പറ ചെറുക്കാ….
ഇവള് ഇന്നലെ പറഞ്ഞില്ലേ ഇവളുടെ കൂട്ടുകാരിയെ ശല്യപ്പെടുത്തുന്നെന്ന്, അവൻമാരെ ഞാൻ ഇന്നലെ തല്ലി…
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാനും അമ്മയും വായ് പൊളിച്ചൂ ഇരുന്നു
…പോകാനായ് തിരിഞ്ഞിട്ട് ഏട്ടന്റെ അടുത്ത ക്കൊലമാസ്സ് ഡയലോഗ്…
“ആ രാധികയുടെ ചേച്ചി ഗോപികയെ പോയി അച്ഛനും അമ്മയും ദാ..ഈ കാന്താരിയും കൂടി പോയ് കാണണം, അവർക്ക് താല്പര്യം ആണെങ്കിൽ ഞാൻ അവളെ കെട്ടിക്കോളാം.”
ഞെട്ടല്മാറി ഞാനും അമ്മയും നോക്കൂമ്പൊൾ ചിരിച്ച് കൊണ്ട് നിൽക്കൂകയാണ് എന്റെ കലിപ്പൻ ഏട്ടൻ, എന്റെ പഴയ ഏട്ടനെ എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു എന്റെ കണ്ണാ…
”ഏട്ടാ..
എന്താടി കാന്താരി…
സന്തോഷമായ് ഏട്ടാ…
നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് അമ്മയു ചാടി എഴുന്നേറ്റു…
“ഏട്ടന്റെ കല്യാണത്തിന് ഞാനും രാധുവും ഒരേ കളറിലെ ദാവണി ഒക്കെ ചുറ്റി അടിച്ച് പൊളിച്ചും ചേച്ചിയെ യാത്രയാക്കൂമ്പൊൾ വിങ്ങിക്കരയുന്ന രാധുനെ…
മോള് വിഷമിക്കാതെ ഏട്ടനില്ലേ കൂടെ…നിന്റെ ഏട്ടന്റെ ഒപ്പമല്ലേ ചേച്ചി മോളുടെ എന്ത് ആവിശ്യത്തിനും ഈ ഏട്ടൻ കൂടെയൂണ്ടാകും
..ഏട്ടാ..എന്നെ കൂടി ആ കൂട്ടത്തിൽ ചേർക്കണേ..
ഒരു ചിരിയൊടെ എന്നെ നോക്കിയിട്ട്..അവളുടെ കണ്ണീര് തുടച്ച് കൊണ്ട് ഏട്ടൻ അവളെ ചേർത്ത് പിടിച്ചപ്പൊൾ സന്തോഷത്തോടെ എന്റെ ഏട്ടത്തിയെ ചേർത്ത് പിടിച്ച് ഞാനും നിന്നും…