ഞാൻ കെട്ടിയ പെണ്ണ്
എഴുത്ത്: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ)
==================
തേപ്പ് കിട്ടിയതിന് ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല എന്ന് പതിനായിരം വട്ടം മനസ്സിൽ പ്രതിജ്ഞ ചെയ്തിരുന്നു….
തേപ്പ് കിട്ടിയപ്പോൾ ആദ്യം ചിന്തിച്ചത് ആത്മഹത്യ ആയിരുന്നു…
കൂട്ടുകാരുടെ ബ്രെയിൻ വാഷ് കാരണം ആ ചിന്തമാറിക്കിട്ടി…
പിന്നീട് അവളെ ഓർക്കുമ്പോൾ ഉള്ളിലെ സങ്കടം കണ്ണീരായി വരുമായിരുന്നു…
അവൾക്ക് എന്നോട് ദിവ്യ പ്രേമം ഒന്നും ആയിരുന്നില്ല വെറും ഭ്രമം മാത്രമായിരുന്നു…
കൗമാര പ്രായത്തിൽ പ്രണയം എന്താണെന്ന് അറിയാനുള്ള പൂതി അവൾ എന്നിലൂടെ നടപ്പാക്കി…
പിന്നീട് നല്ല അസ്സലായിട്ട് അവൾ എന്നെ തേച്ചു…
പക്ഷെ അവളെ കുറ്റപ്പെടുത്താനോ മറക്കാനോ എനിക്ക് കഴിഞ്ഞില്ല എല്ലാം വിധി കാരണം ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…..
അന്ന് മുതൽ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് ഉറപ്പിച്ചതാണ്..
വീട്ടുകാരും കൂട്ടുകാരും നിർബന്ധത്തിന് വഴങ്ങി കടമകൾക്കും കടപ്പാടുകൾക്കും മുന്നിൽ ഒരു വിവാഹത്തിന് മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതം മൂളി…
പെണ്ണ് കാണൽ ചടങ്ങിൽ ഞാൻ ആ പെൺകുട്ടിയുടെ മുഖം ശെരിക്കും ഒന്ന് നോക്കിയത് പോലുമില്ല ചായ കുടി കഴിഞ്ഞപ്പോൾ ആർക്കോ വേണ്ടി എന്നപോണം ഞാൻ സമ്മതിക്കുകയായിരുന്നു….
വിവാഹം ഉറപ്പിച്ച ശേഷം അവൾ ഫോണിൽ വിളിക്കുമ്പോൾ ഞാൻ പലതിരക്കുകൾ പറഞ് സംസാരം കുറച്ചു…
വിവാഹ നാളിലും അവളുടെ മുഖം ഞാൻ അധികം ശ്രദ്ധിച്ചില്ല…
ആദ്യരാത്രിയിൽ മണിയറയിൽ ഇരിക്കുന്ന എന്റെ മുന്നിലേക്ക് ഒരു പുഞ്ചിരിയോടെ ഒരു ഗ്ലാസ് പാലുമായി വന്ന അവളെ കണ്ടപ്പോൾ അവൾ എന്റെ ഭാര്യ ആണെന്നും ഇനിയുള്ള കാലം എന്റെ കൂടെയാണ് അവൾ ജീവിക്കേണ്ടത് എന്നും കരുതാൻ എന്റെ മനസ്സിന് കഴിഞ്ഞില്ല…
അത് കൊണ്ട് തന്നെ അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് ഞാൻ ഹാളിൽ പോയി കിടന്ന് ഉറങ്ങി…
അധികം താമസിക്കാതെ തന്നെ അവൾക്ക് കാര്യങ്ങൾ ഏതാണ്ടൊക്കെ മനസ്സിലായി…
ഒരിക്കൽ അവൾ റൂം വൃത്തിയാക്കുന്നതി ഇടക്ക് എന്റെ ഡയറി അവൾ കണ്ടു…വർഷങ്ങൾക്ക് മുൻപ് ഞാൻ കുറിച്ച വരികളിലൂടെ അവൾ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി…
പക്ഷെ അതൊന്നും അറിയാത്ത ഭാവത്തിൽ അവൾ പെരുമാറി…
എനിക്ക് അവൾ ഒരു ഭാര്യ ആണെന്ന് തോന്നിയില്ലെങ്കിലും എന്റെ ഉമ്മാക്കും ഉപ്പാക്കും അവൾ ദിവസങ്ങൾ കൊണ്ട് നല്ലൊരു മകൾ ആയി കഴിഞ്ഞിരുന്നു…
പിന്നെ എന്നെ സ്നേഹത്തിലൂടെ കീഴ്പ്പെടുത്താൻ അവൾ ഓരോ കാര്യങ്ങൾ ചെയ്തു..
പക്ഷെ അതെല്ലാം എനിക്ക് ശല്യമായി ആണ് തോന്നിയത് അവൾ എന്റെ മേൽ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്ന പോലെ തോന്നി….
പതിയെ പതിയെ അവളെ ഞാൻ കാരണമില്ലാതെ വഴക്ക് പറയാൻ തുടങ്ങി…
അവൾ പാചകം ചെയ്യുന്നത് ഒന്നും കഴിക്കാതെ ആയി…
ഒരു സുപ്രഭാതത്തിൽ എഴുനേറ്റ് ഞാൻ തലയിണയുടെ അടിയിൽ നിന്നും ഒരു കത്ത് കിട്ടി…
“കഴിയുമെങ്കിൽ എന്നോട് ക്ഷമിക്കുക…പഴയ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാമായിരുന്നു എന്നിട്ടും സ്നേഹത്തിലൂടെ ഇക്കയെ സ്വന്തമാക്കാം എന്ന് കരുതിയാണ് ഞാൻ ഓരോന്നും ചെയ്തത്.. പക്ഷേ അതൊക്കെ നിങ്ങൾക്ക് ഒരു ശല്യമായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി…ഞാൻ പോകുന്നു എന്റെ വീട്ടിലേക്ക്…ഈ ബന്ധം അവസാനിപ്പിക്കാൻ ഞാൻ എവിടെയാണ് ഒപ്പിടേണ്ടത് എന്ന് പറഞ്ഞാൽ മതി… ഇക്ക എന്നും സന്തോഷമായി ജീവിക്കു”
വായിച്ചു കഴിഞ്ഞിട്ടും അവൾ പോയെങ്കിൽ പോകട്ടെ എന്ന ഭാവം മാത്രമായിരുന്നു മനസ്സിൽ…
ഇറങ്ങി പുറത്തേക്ക് ചെന്നപ്പോൾ ഉപ്പ ഒരു വല്ലാത്ത നോട്ടം നോക്കി എന്നിട്ട് പറഞ്ഞു സന്തോഷമായില്ലേ നിനക്ക് നീ എന്നും ഒരു അടിമയെ പോലെ മാത്രമായിരിക്കാം അവളെ കണ്ടത് നിനക്ക് വച്ച് വിളമ്പി തരുന്ന നിന്റെ വസ്ത്രങ്ങൾ കഴുകി തരുന്ന വെറും ഒരു അടിമ പക്ഷെ ഞങ്ങൾക്ക് അവൾ മരുമകൾ ആയിരുന്നില്ല മകൾ തന്നെ ആയിരുന്നു..നിന്നെക്കാൾ കൂടുതൽ ഞങളെ സ്നേഹിച്ചത് അവൾ ആയിരുന്നു…ഒരു കണക്കിന് അവൾ ഇറങ്ങി പോകുക ആയിരുന്നില്ല ഓരോ പ്രവർത്തിയുടെ ഇറക്കി വിടുകയായിരുന്നു…അങ്ങനെ പറയുന്നതാണ് ശരി…
മറുത്ത് ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല… ഞാൻ ആദ്യമായി അവളെ കുറിച്ചു ചിന്തിച്ചു തുടങ്ങി… അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു തുടങ്ങി…
ഒരു പെണ്ണിനെ ഓർത്തു ഞാൻ മറ്റൊരു പെണ്ണിന്റെ ജീവിതം നഷ്ടപ്പെടുത്തി എന്ന കുറ്റബോധം മനസ്സിനെ വല്ലാതെ നോവിച്ചു…
ഒരു ചെറു പുഞ്ചിരിയിൽ തീരാവുന്ന പിണക്കമേ അവൾക്ക് എന്നോട് ഉണ്ടായിരുന്നുള്ളു…
ഒരു ക്ഷമാപണം പോലും നടത്താതെ എന്റെ തെറ്റുകൾ അവൾക്ക് പൊറുക്കാൻ കഴിഞ്ഞു….
ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി ആണ്…വിവാഹം കഴിഞ്ഞിട്ട് നാളുകൾ കുറെ ആയെങ്കിലും ഒരേ മനസ്സായത് ഇന്നാണ്…
ഒരിക്കൽ കൂടി എന്റെ മണിയറയിലേക്ക് അവൾ കടന്ന് വരുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഒരു നാണം എവിടെ നിന്നോ പൊട്ടി മുളച്ചു..അവളെ പിടിച് നെഞ്ചോട് ചേർത്തു….
എന്നാ പിന്നെ ഞങ്ങളങ്ങോട്ട് കടക്കുകയാണ് പുതിയ ജീവിതത്തിലേക്ക്…
ശുഭം….
തേച്ചിട്ട് പോയവളെ ഓർത്ത് മോങ്ങുന്ന എല്ലാ കാമുകന്മാർക്കും വേണ്ടി. കെട്ടിയ പെണ്ണിനെ ഒന്ന് പ്രണയിച്ചു നോക്കിയേ അതിനോളം ഉന്മാദം തരുന്ന മറ്റൊരു ല ഹരി വേറെ ഇല്ല……
(ഇവയെല്ലാം സാങ്കല്പികം)
~ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ)