കിടപ്പുമുറിയിലെ അരണ്ട വെട്ടത്തിൽ ചുവരരികു ചേർന്നുറങ്ങുന്ന നവനീതിനെ കാണാം. അവൻ, ശാന്തമായ…

വളപ്പൊട്ടുകൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു.

ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം.

തെല്ലു നീണ്ട മുറ്റത്തു കൂടെ നിരങ്ങി നീങ്ങിയ കാർ, പോർച്ചിൽ വന്നു നിന്നു. ഡോർ തുറന്ന്, ശ്രീജിതയും നവനീത് മോനും ഇറങ്ങി.

ദീർഘദൂരയാത്രക്കിടയിൽ നവനീത് എപ്പോളോ ഉറങ്ങിപ്പോയിരുന്നു. ഉറക്കം മുറിഞ്ഞതിൻ്റെ കാലുഷ്യം അഞ്ചുവയസ്സുകാരൻ്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

ജിനേഷ്, ചുറ്റുപാടുകളിലേക്ക് ഒന്നു കണ്ണോടിച്ചു. അഞ്ചു സെൻ്റ് വരുന്ന ഇത്തിരിച്ചതുരം ഭൂമിയിൽ ഒതുങ്ങി നിൽക്കുന്ന, ആയിരം ചതുരശ്ര അടിയോളമുള്ള കുഞ്ഞു കോൺക്രീറ്റ് വീട്. നാലതിരിലും മതിൽ കെട്ടിത്തിരിച്ചിരിക്കുന്നു. വീടിൻ്റെ വലതുവശത്ത്, ഏതോ പാഴ്പ്പറമ്പെന്ന കണക്കേ വിശാലമായൊരു പുരയിടം നിലകൊള്ളുന്നു. ഇടതുവശത്ത്, മനോഹരമായ ഒരു കുഞ്ഞു വാർക്ക വീട്…വെള്ളച്ചുവരുകളും, മഷിനീല നിറമുള്ള റൂഫിംഗ് ടൈൽസും സുന്ദരമാക്കിയ വീട്. വാടക വീടു കാണാൻ വരുമ്പോളോ, കഴിഞ്ഞയാഴ്ച്ച വൃത്തിയാക്കാൻ വരുമ്പോളോ ആരെയും ആ വീടിനു പുറത്തു കണ്ടിരുന്നില്ല. പക്ഷേ, ഇന്ന് ആ പൂമുഖത്ത്, രണ്ടു കൗമാരക്കാരികളേ കണ്ടു.

അയൽപക്കത്തേ പുതിയ വാടകക്കാരെ അവർ കൗതുകപൂർവ്വം വീക്ഷിക്കുന്നുണ്ട്. ജിനേഷ് അവർക്കു നേരെ, സൗഹൃദത്തിൻ്റെ ഒരു നറു ചിരി ആശംസിച്ചു. പെൺകൊടികൾ പൊടുന്നനേ അവരുടെ അകത്തളത്തിലേക്ക് അന്തർദ്ധാനം ചെയ്തു.

സന്ധ്യ കനത്തു…

പടിഞ്ഞാറെ ചക്രവാളത്തിലെ ചുവപ്പ്, തൊടിയിലെ ഹരിതപത്രങ്ങളേ കൂടുതൽ ശ്യാമമാക്കി.

ജിനേഷ്, പുതിയ വീടിനുള്ളിലെ സൗകര്യങ്ങൾ ശ്രീജിതയ്ക്കു വിവരിച്ചു കൊടുത്തു. അവൾ, പുതിയ ചേക്കയിടത്തിൽ സംതൃപ്തയാണെന്നു മുഖഭാവങ്ങളിലൂടെ അയാൾക്കു ബോധ്യപ്പെട്ടു.

ഇന്നു രാത്രിക്കുള്ള ഭക്ഷണം പുറമേ നിന്നും വാങ്ങിയിട്ടുണ്ട്. വരുമ്പോൾ പാലും കരുതിയിട്ടുണ്ട്. നാളെ പ്രഭാതത്തിൽ, പാലുകാച്ചിയാകാം പുതിയ താമസത്തിൻ്റെ ആരംഭം. നവനീതിനും നല്ല യാത്രാക്ഷീണമുണ്ട്. ടെലിവിഷനിലെ കാർട്ടൂൺ പരമ്പര തുടരുമ്പോളും അവൻ നിറുത്താതെ കേട്ടുവായിടുന്നുണ്ടായിരുന്നു.

രാത്രി…

പതിവിനു വിപരീതമായി പത്തുമണിയാകുമ്പോളേക്കും അവരുറങ്ങാൻ കിടന്നു. നാട്ടിലെ തട്ടുകടയിലെ രുചിയുള്ള ബിരിയാണി എത്ര വേഗമാണ് വിശപ്പിനേ ഇല്ലാതാക്കിയത്.

“ജിനുച്ചേട്ടാ, ഈ വീടെനിക്കു ഒത്തിരിയിഷ്ടമായി. ഹെൽത്ത് സെൻ്ററിലേക്കുള്ള ദൂരം വെറും മൂന്നു കിലോമീറ്ററായി കുറഞ്ഞുപോയിരിക്കുന്നു. ഇനിയൊരു സ്കൂട്ടർ വാങ്ങണം. അപ്പോൾ കാര്യങ്ങൾ, കുറേക്കൂടെ എളുപ്പമാകും. മോന് എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കിലും തൊട്ടടുത്ത് ഞാനുണ്ടല്ലോ. പിന്നേ, ഏട്ടനും. ഒത്തിരിയാശ്വാസമായി, താങ്ക്സ് ഏട്ടാ..”

ശ്രീജിത, ഹെൽത്ത് ഇൻസ്പെക്ടറാണ്. ജിനുവിന് ജോലിയെന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല. ആളൊരു ഭൂമിയിടപാടുകാരനാണ്. തരക്കേടില്ലാത്തൊരു തുക ബാങ്ക് ബാലൻസുണ്ട്…

ശ്രീജിതയുടെ ഉദ്യോഗത്തിൻ്റെ സൗകര്യാർത്ഥമാണ്, നാട്ടിൽ നിന്നും ഏറെയകലേയുള്ള ഈ ഗ്രാമത്തിലേക്ക് അവർ എത്തിയത്. വൈകാതെ, നവനീതിനെ ഇന്നാട്ടിലുള്ള ഏതെങ്കിലും മികച്ച സ്കൂളിൽ ചേർക്കണം. ശ്രീജിതയുടെ അടുത്ത ട്രാൻസ്ഫർ വരേ ഇനിയിതു സ്വന്തം നാടാണ്. നാട്ടിലേതു പോലെ ഇനി ചുറ്റിക്കറങ്ങലുകൾ സാധ്യമല്ലയെന്നു ജിനേഷ് ഓർത്തു. ശ്രീജിതയെത്തും വരേ, നവനീതിനു കൂട്ട് ഇനി താൻ മാത്രമായിരിക്കും.

കിടപ്പുമുറിയിലെ അരണ്ട വെട്ടത്തിൽ ചുവരരികു ചേർന്നുറങ്ങുന്ന നവനീതിനെ കാണാം. അവൻ, ശാന്തമായ നിദ്രയിലാണ്. മോനുറങ്ങിയെന്നു ഒരാവർത്തി കൂടി ഉറപ്പു വരുത്തിയ ശേഷം, ശ്രീജിത കയ്യെത്തിച്ചു മേശവിളക്കണച്ചു. എന്നിട്ടു ജിനേഷിനു നേർക്കു തിരിഞ്ഞു കിടന്നു.

മലർന്നു കിടക്കുകയായിരുന്ന ജിനേഷിൻ്റെ അരക്കെ ട്ടിലേക്കു തു ടയെ ത്തും വിധം അവൾ കാൽ കയറ്റി വച്ചു. ജിനേഷ് അവൾക്കു നേരെ ചരിഞ്ഞു കിടന്നു.

പതിയേ, അവളുടെ രാവുടുപ്പി ൻ്റെ ഹു ക്കു കളഴിച്ചു. അയാളവളുടെ കീ ഴ്ച്ചു ണ്ട് സ്വന്തം അധരം കൊണ്ടു മൂ ടി. അവൾ ഒന്നു കോരിയേറ്റി. അയാളിലേക്കു ചേർന്നു കിടന്നു. അയാളുടെ ഉടലിനെ പൂ ണ്ട ടക്കം പുണർന്നു. അയാൾ വലം കൈ നിവർത്തി, അവളുടെ രാവസ്ത്രത്തേ അ രക്കു മുകളിലേക്കു തെ റുത്തു കയറ്റി. ഉ ന്മാ ദങ്ങളുടെ തിരയിളക്കത്തിൽ, അവളയാളുടെ നെഞ്ചിൽ പതിയെ ക ടിച്ചു.

പുലരി….

ജിനു ഉണരുമ്പോഴേക്കും, ശ്രീജിത കുളിച്ചൊരുങ്ങിയിരുന്നു. ജിനുവിനേ അവൾ കുലുക്കിയുണർത്തി. ഉറക്കക്ഷീണത്തിൽ അയാളൊന്നു കുറുകി. പിന്നെ, പതിയെ കൺ തുറന്നു. ചുളിഞ്ഞലങ്കോലപ്പെട്ടു ഉരിഞ്ഞു മാറ്റപ്പെട്ട ഉടുമുണ്ടെടുത്തുടുത്ത് അയാൾ കട്ടിൽത്തലയ്ക്കലിരുന്നു മൂരിനിവർന്നു.

അവൾ എടുത്തു നീട്ടിയ കാപ്പി നുകർന്ന് അയാൾ തെല്ലുനേരം കട്ടിൽത്തലയ്ക്കലിരുന്നു. പിന്നേ, ഒരു ഷർട്ടെടുത്തിട്ട് ഉമ്മറമുറ്റത്തേക്കു വന്നു. അവിടെ നിന്നുകൊണ്ട് ആദ്യം മിഴികളാൽ തിരഞ്ഞത് അപ്പുറത്തേ വീടിനേയാണ്.

രണ്ടു കൗമാരക്കാരികളും അവരുടെ വീട്ടുമുറ്റത്തു നിൽപ്പുണ്ടായിരുന്നു. ഒപ്പം, അവരുടെ അമ്മയും. ഷോർട്ട് ടോപ്പ് ചുരിദാറിൽ അവൾ, സ്വന്തം മക്കളുടെ മൂത്ത സഹോദരിയേപ്പോലെ തോന്നിച്ചു. അവളുടെ മുഖം ഇപ്പോൾ സുവ്യക്തമാണ്.

ഈശ്വരാ, ഉമയല്ലേയിത്. അവളെത്തന്നെ നോക്കിയിരിക്കേ, അയാളുടെ കൺമുന്നിൽ കാലത്തിൻ്റെ ഇരുണ്ട തിരശ്ശീലകൾ വകഞ്ഞു മാറ്റിക്കൊണ്ട് ഇന്നലേകൾ തെളിഞ്ഞു വന്നു…

ഇരുപത്തിരണ്ടു വർഷം മുൻപ്, നാട്ടിലെ സർക്കാർ വിദ്യാലയത്തിലെ പത്താം ക്ലാസ്സിൻ്റെ അവസാനദിനം. സ്കൂളിൻ്റെ നീണ്ട ഇടനാഴിക്കറ്റത്തേ ലാബ് റൂമിനോടു ചേർന്ന ഇത്തിരിയിടത്തിലേ വിജനതയിൽ, മാറോടു ചേർത്ത പെൺകുട്ടിയുടെ മുഖം എത്ര സുവ്യക്തമാണ്. അവളുടെ പാതി മാഞ്ഞ ചന്ദനക്കുറി. ഉലഞ്ഞ നീളൻ ജാക്കറ്റും, ഫുൾ പാവാടയും, ഉടഞ്ഞ കുപ്പിവളകൾ, അതിലൊന്നു കൊണ്ട് പോറിയ കൈത്തണ്ടയിൽ നിന്നും ര ക്തം പൊടിയുന്നു.

“ഉമയേ ഞാനാർക്കും വിട്ടുകൊടുക്കില്ല.”

അവൻ പുലമ്പുന്നു.

“ലവ് യൂ, ജിനേഷ്”

അവളുടെ മറുമന്ത്രണം…

അതേ, അവൾ തന്നേയിത്. രണ്ടു വ്യാഴവട്ടത്തോളം കാലം പിന്നേയും സഞ്ചരിച്ചിട്ടും അവളുടെ മുഖഭാവങ്ങളെ കീഴടക്കാനോ വ്യതിയാനം വരുത്താനോ കഴിഞ്ഞിട്ടില്ല. അവളുടെ നെറ്റിയിൽ, ഈ പുലരിയിലും ചന്ദനക്കുറിയുണ്ട്. അവളുടെ നോട്ടം അയാളിലേക്കു നീണ്ടു. ആദ്യം അതലക്ഷ്യമായിരുന്നുവെങ്കിലും, പിന്നേയൊരോർമ്മത്തെറ്റിനെ തിരഞ്ഞുപിടിക്കും വിധം അയാളിൽ തറഞ്ഞു നിന്നു. അവൾ തെല്ലു നിസ്തബ്ധയാകുന്നതും, പിന്നെ, ‘ജിനേഷ്’ എന്നു മന്ത്രിക്കുന്നതും അയാൾ കണ്ടു.

പതിനൊന്നുമണി.

“ശ്രീജിതാ….ഏറെ അതിശയമായി എനിക്കു തോന്നിയത് ഉമയേ ഇവിടെ കണ്ടപ്പോളാണ്. നാട്ടിൽ, എൻ്റെ കൂടെ പത്താം ക്ലാസുവരേ പഠിച്ചവളാണ് ഉമ. പിന്നീട് ഇപ്പോളാണ് കാണുന്നത്. മുപ്പത്തിയാറു വയസ്സാകുമ്പോൾ, എനിക്ക് അഞ്ചു വയസ്സാകാറായ മോനും, അവൾക്ക് പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളും. കാലം വരുത്തിയ മാറ്റങ്ങൾ….”

ജിനേഷ് പറഞ്ഞു നിർത്തി. അയൽവക്കത്തേക്ക്, ഭാര്യയും മകനുമൊന്നിച്ച് ഒരു സൗഹൃദസന്ദർശനത്തിനെത്തിയതാണ്

ശ്രീജിത ഹൃദ്യമായൊരു പുഞ്ചിരിയോടെ, സഹപാഠികളുടെ സ്കൂൾ വിശേഷങ്ങൾക്കു കാതോർത്തു. മഴക്കാലം, നനഞ്ഞു കുതിർന്ന സ്കൂളിൽ പോക്ക്, പരീക്ഷാ ഭയങ്ങൾ, കലോത്സവങ്ങൾ, എല്ലാം അവർ ഓർത്തു സംസാരിച്ചു. ഒരു കാര്യം മാത്രം മനപ്പൂർവ്വം തമസ്കരിച്ചു.

ലാബിനപ്പുറത്തേ വിജനതയിൽ, പരസ്പരം പുണർന്ന ഉ ടൽച്ചൂ ടു കൾ. പാതിമാഞ്ഞ ചന്ദനക്കുറി, പരസ്പരം നുകർന്ന ഉമിനീര്,.ഉടഞ്ഞ കുപ്പിവളകൾ, അവയൊന്നും ചർച്ചകളിലേക്കെത്തിയില്ല.

ഉമയുടെ ഇരുപതാം വയസ്സിൽ വിവാഹം നടന്നു. അന്നുമിന്നും പ്രവാസിയാണു ഭർത്താവ്. ഫാമിലി വിസയില്ലാത്ത, രണ്ടു മൂന്നു വർഷത്തേ ഇടവേളകൾക്കപ്പുറം ഒന്നു രണ്ടുമാസങ്ങൾക്കായി പറന്നെത്തുന്നവൻ..തുടരുന്ന ദാമ്പത്യം, അതിൽ വിരിഞ്ഞ രണ്ടു പെൺപൂവുകൾ…ജിനേഷ് നല്ലൊരു ശ്രോതാവാകുകയായിരുന്നു. ശ്രീജിതയും. പക്ഷേ, അനിയന്ത്രിതമായൊരു ഹൃദയസ്പന്ദനം ഉയരുന്നത് ജിനേഷിൽ മാത്രമായിരുന്നു.

എത്ര പൊടുന്നനേയാണ് ഉമയുടെ മക്കളുമായി നവനീത് ഏറെയടുത്തത്. ശ്രീജിതയുടെ ജോലിത്തിരക്കുകളിലും, ജിനേഷിൻ്റെ വിരസതകളിലും പങ്കുകൊള്ളാതെ അവൻ, ഉമയുടെ വീട്ടിൽ സദാ തുടർന്നു. മഹാമാരിക്കാലം, ശ്രീജിതയുടെ ജോലിഭാരത്തേ ഇരട്ടിയാക്കി.

‘ലോക് ഡൗൺ’ വന്നതോടെ ഉമയുടെ പെൺമക്കൾ സദാ വീട്ടിലുണ്ടായിരുന്നു. നവനീത് അവർക്കൊപ്പം കൂടി. വൈകീട്ട്, ശ്രീജിതയെത്തും മുൻപേ അവനെ തിരികെക്കൊണ്ടുവരാൻ ജിനേഷിനു കഠിന പ്രയത്നം വേണ്ടിവന്നു. അവനെയും കൂട്ടി, വീട്ടിലേക്കു മടങ്ങുമ്പോൾ ഉമയുടെ മിഴികൾ തന്നെ പിന്തുടരുന്നത് അയാൾ അറിഞ്ഞു. അങ്ങനെ ഭാവിച്ചില്ലെങ്കിലും.

ഒരിക്കൽ, ഒരു സായന്തനത്തിൽ നവനീതിനെ കൂട്ടിവരാൻ എത്തിയപ്പോൾ ഉമ തനിച്ചേ ഉണ്ടായിരുന്നുള്ളൂ.

“മക്കള് എവിടെ പോയി…?”

ജിനേഷ് ചോദിച്ചു.

“രണ്ടുപേരുടേയും ഈ വർഷത്തേ പാഠപുസ്തകം ടൗണിലെ ഒരു പരിചയക്കാരിയുടെ മക്കളുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ട്. രണ്ട് പേരുടെയും ഒരു വയസ്സിനു വ്യത്യാസമുള്ളവരാണ് അവളുടെ മക്കൾ. അങ്ങോട്ടു പോയതാണ്. വരാൻ വൈകും. മോൻ തനിയേ ആയപ്പോൾ, ഉറങ്ങിപ്പോയി. മുറിയിലുണ്ട്, നല്ല ഉറക്കമാണ്…ജിനു വരൂ…”

അയാൾ, അവളെ അനുഗമിച്ചു. കിടപ്പുമുറിയിലെ വിശാലമായ ശയ്യയിൽ നവനീത്, ഗാഢമായ നിദ്രയിലായിരുന്നു. അവനേയെടുക്കാനായി മുറിയകത്തേക്കു പ്രവേശിക്കേ, പൊടുന്നനേ ഉമ അയാളുടെ തോളിൽ കൈവച്ചു.

“ജിനൂ”

അവൾ ഏറെ കാതരയായി അവനേ വിളിച്ചു. ജിനേഷ്, അവളെ സൂക്ഷിച്ചു നോക്കി. അന്നത്തേ കൗമാരക്കാരിയുടെ അതേ മുഖഭാവം. ഒരു വിരൽ സ്പർശം പോരും, അവളൊരു വസന്തമായി പൂത്തുലയാൻ. അവൾ പെയ്യാനൊരുങ്ങിയ മേഘം പോലെ വിങ്ങിപ്പൊട്ടി നിന്നു ഒരു തണുത്ത തെന്നൽ സ്പർശം മോഹിച്ച്…

“ഉമാ….മോനുണരുമ്പോൾ അമ്മയേ തിരയും. ശ്രീജിത വരാറായിരിക്കുന്നു. ഞാനവനേ കൊണ്ടു പോകട്ടേ, നാളെ, ചേച്ചിമാരുള്ളപ്പോൾ അവൻ വരും…”

അയാൾ, കുട്ടിയേ വാരിയെടുത്ത് തോളോടു ചേർത്തു. ഉറക്കം നഷ്ടമായ അവൻ ചിണുങ്ങാൻ തുടങ്ങി. ജിനേഷ്, പടി കടന്നുപോകുമ്പോഴും, ഉറഞ്ഞ ഉപ്പുശില പോലെ, ഉമ ഉമ്മറവാതിൽക്കൽ സ്തംഭിച്ചു നിന്നു.

സന്ധ്യ….ജിനേഷ്, ബ്രോക്കറെ ഒരിക്കൽ കൂടി വിളിച്ചു. തെല്ലു ദൂരങ്ങൾക്കപ്പുറം, വാടകയ്ക്ക് പുതിയൊരു വീടുറപ്പിച്ചു. വാടകയുടെ വർദ്ധനവ് കാര്യമാക്കിയില്ല.

പാതിരാവ്, ശ്രീജിതയുടെ വിരലുകൾ ജിനേഷിൻ്റെ അരക്കെട്ടിലെത്തി, തെല്ലു വിശ്രമിച്ചു. പിന്നേയവ അയാളുടെ മു ണ്ടിൻ്റെ കു ത്ത ഴിച്ചു. അയാളവളേ ഗാഢം പുണർന്നു. ഇറുകേ ചുംബിച്ചു. ആ ചുംബനത്തിന്, ഏതു കാലത്തേക്കാൾ തീഷ്ണതയുണ്ടായിരുന്നു. ഉടലുകളിൽ ഉപ്പുനീരുറഞ്ഞ്, പരസ്പരം സം യോജിച്ചു.

രാവു നീണ്ടു….പുലരിയിലേക്ക്…..