കാ മം ബാക്കി വെച്ച ശൂന്യത…
Story written by Saji Thaiparambu
============
അടിവയറുകൾ തമ്മിൽ ഉരസിയപ്പോൾ ഉണ്ടായ തീപ്പൊരി, അവരുടെ ന ഗ്ന ശരീരങ്ങളിലേക്കു് ആളിപ്പടരുന്നതിന് മുമ്പ്, ഒരിക്കൽ കൂടി അവൾ അവനോട് ചോദിച്ചു.
“രവിയേട്ടാ…നിങ്ങൾ….എന്നെ..ഉപേക്ഷിക്കില്ലല്ലോ…
അവൻ ഒന്നുകൂടി, അവളെ ചേർത്ത് പിടിച്ചു കൊണ്ട് കിതപ്പോടെ പറഞ്ഞു.
“ഇല്ല മുത്തേ, നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല,
വികാരത്തിനടിപ്പെട്ടവന്റെ ജല്പനം അവൾ വിശ്വസിച്ചു. ശരീരത്തെ പൂർണ്ണമായി ഗ്രസിച്ച അഗ്നി കുണ്ഡത്തിൽ സ്വയമെരിഞ്ഞടങ്ങാൻ അവളുടെ മനസ്സ് തിടുക്കം കൂട്ടി.
അവളുടെ വിധേയത്വം, അവന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേഗതയുണ്ടാക്കി.
അവനപ്പോൾ ആളിക്കത്തിയ അഗ്നിയെ ശമിപ്പിക്കാനുളള തീവ്രയജ്ഞത്തിലായിരുന്നു.
അവസാനം, അവൻ തുറന്ന് വിട്ട പ്രളയജലത്തിൽ തീ ജ്വാലകൾ ഒന്നൊന്നായി നനഞ്ഞില്ലാതായി.
എല്ലാം കഴിഞ്ഞ് വാരിച്ചുറ്റിയ വസ്ത്രങ്ങൾ നേരേയാക്കിക്കൊണ്ടവൾ, ഊറാൻ കുത്തിയ ജനാലപ്പടിയുടെ വിടവിലൂടെ വെളിയിലേക്ക് നോക്കി,
അവനോട് ചോദിച്ചു..
“ഈശ്വരാ നേരം ഒരു പാട് വൈകി, മഹിയേട്ടനോടിന്ന് ഞാൻ, എന്ത് കളവാ പറയേണ്ടേ?
മുറിയുടെ ഒരു മൂലയിൽ വലിച്ചെറിഞ്ഞ അ ടി വ സ്ത്രം പരതുകയായിരുന്നു അവനപ്പോൾ, തിരിഞ്ഞവളോട് ഒരു വഷളൻ ചിരിയോട് പറഞ്ഞു
ഓഹ്, അതിനാണോ പ്രയാസം, കമ്പനിയിൽ ഇന്ന് ഓവർടൈം ഉണ്ടായിരുന്നു, എന്ന് പറയണം. തികഞ്ഞ ലാഘവത്തോടെ അതും പറഞ്ഞ് മുറിയുടെ വാതിൽ തുറന്ന്, മനുഷ്യ മൂ ത്ര ത്തിന്റെ ദുർഗന്ധം വമിക്കുന്ന ഇടനാഴിയിലൂടെ വേഗം പുറത്തേയ്ക്ക് നടന്നു.
സാരിത്തുമ്പ് കൊണ്ട് തലവഴി മൂടിയിട്ട് അവൾ അവനെ അനുഗമിച്ചു.
*******************
പാടവരമ്പിലൂടെ അടി തെറ്റാതെ നടക്കുമ്പോൾ എതിരെ ഒരു ടോർച്ചിന്റെ വെളിച്ചം, തന്റെ നേർക്ക് നീളുന്നതായി സീമ കണ്ടു, അടുത്തെത്തിയപ്പോഴാണ് അത് തന്നെ കാണാഞ്ഞ് അന്വേഷിച്ച് വന്ന മഹിയേട്ടനാണെന്ന് അവൾക്കു് മനസ്സിലായത്.
മഹിയേട്ടൻ ചോദിക്കുന്നതിന് മുമ്പ് തന്നെ മനസ്സിൽ കരുതിവച്ചിരുന്ന മറുപടി അവൾ പറഞ്ഞത് കൊണ്ട്, പിന്നീടൊന്നും ചോദിക്കാതെ അവളെയും കൂട്ടി, വീടിനെ ലക്ഷ്യമാക്കി അയാൾ മുന്നേ നടന്നു.
അയാളോടൊപ്പം വീട്ടുമുറ്റത്തെത്തിയപ്പോൾ മക്കൾ രണ്ട് പേരും, സന്ധ്യ നാമം ജപിച്ചു കൊണ്ട് നിലവിളക്കിന് മുന്നിലുണ്ട്.
ഭർത്താവിന് അത്താഴം വിളമ്പി കൊടുത്തിട്ട്, അയാളോടൊപ്പം നിർവികാരതയോടെ കിടക്ക പങ്കിടുമ്പോൾ, വീതി കുറഞ്ഞ കട്ടിലിന്റെ പോരായ്മ കഴിഞ്ഞ രാവുകളെ പോലെ അവളെ തീരെ അലട്ടിയിരുന്നില്ല.
കാരണം, രവി കൊടുത്ത, അമിത ആത്മവിശ്വാസത്തിലായിരുന്നു അവൾ.
പിറ്റേന്ന് രാവിലെ തന്നെ സ്മാർട്ട് ഫോണിൽ തേച്ചോണ്ടിരുന്ന മഹി ഒരു പൊട്ടിച്ചിരിയോടെ അടുക്കളയിൽ ചായ ഉണ്ടാക്കാൻ നിന്ന ഭാര്യയുടെ അരികിലേക്ക് വന്നു.
“നീ ഇത് കണ്ടോ സീമേ, കുന്നേലെ, ലോ, ലവനുണ്ടല്ലോ രവി, ആ ഗജപോക്കിരിയെ, ഇന്നലെ രാത്രിയിൽ നാട്ടിലെ സദാചാര പോലീസ് പൊക്കി. ആ പെ ഴ ച്ച വ ള് ജാനുവിന്റെ വീട്ടീന്ന്.”
“രണ്ടെണ്ണത്തിനെയും പിടിച്ച് ദേ മാവിൽ കെട്ടിയിട്ടിരിക്കുന്ന വീഡിയോ, നീ ഇത് നോക്കിയേ “, ഭാര്യയുടെ നേരേ മൊബൈൽ നീട്ടിക്കൊണ്ട് ആവേശത്തോടെ അയാൾ പറഞ്ഞു,
“ഇവൾക്കും, ഇവനുമൊക്കെ ഇത് തന്നെ വേണം ,ഇങ്ങനെ കൊറെ എണ്ണം എറങ്ങിട്ടുണ്ട്. നാടിന് ശാപമായിട്ട് “
അയാൾ അരിശത്തോടെ അത് പറയുമ്പോൾ സ്റ്റൗവ്വിൽ തിളച്ച് പൊങ്ങിയ പാൽ പാത്രത്തിൽ പിടിച്ച് സ്തബ്ധയായി നിന്ന അവളുടെ കൈവിരലുകളെ പൊള്ളിച്ചു.
~സജിമോൻ തൈപറമ്പ്