വ ശ്യ മായ ഒരു ചിരിയോടു കൂടി തന്നെ അവരവനെ സ്വീകരിച്ചു..ഒറ്റ നോട്ടത്തിൽ ഞാൻ അവരുടെ പേരാണ് ചോദിച്ചത്…

Story written by Jishnu Ramesan

==================

നാട്ടിലെ അറിയപ്പെടുന്ന ആ സ്ത്രീയുടെ കൂടെ ഒരു രാത്രി…എല്ലാവരെയും പോലെ എബിയും ആഗ്രഹിച്ചിരുന്നു.. അറിയപ്പെടുന്ന എന്ന് പറഞ്ഞാല് മോശമായ രീതിയിൽ തന്നെ…;

അവർക്ക് നാലപ്തിനോട് അടുത്തോ അതിനു മുകളിലോ പ്രായമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..പക്ഷേ അവരെ കണ്ടാൽ, ഒരു മുപ്പത്കാരിയുടെ ചുറു ചുറുക്ക്‌ ഉണ്ട്..അത്രയ്ക്ക് ഭംഗിയാണ് ആ സ്ത്രീയെ കാണാൻ..നാട്ടിലെ മിക്കവർക്കും പരസ്യമായി അറിയാവുന്ന ഇൗ കാര്യം, ഒരു രഹസ്യം തന്നെയാണ്..

ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്ന സ്ത്രീയാണ് അവരെന്ന് കണ്ടാൽ പറയില്ല..ഉച്ച കഴിഞ്ഞാൽ അവരു പുറത്തേക്ക് പോകുന്നത് കാണാം..നാട്ടിൽ ആരും അവരെ തേടി പോയതായി അറിവില്ല..ഇങ്ങനെ ഒരു സ്ത്രീയാണ് എന്നതിന് ഉറപ്പില്ല എന്നത് തന്നെ കാരണം…പണിയെടുത്ത് ജീവിച്ചൂടെ എന്ന് തോന്നിയേക്കാം..പക്ഷേ സാഹചര്യവും പ്രേരണ സമ്മർദ്ദവും ആയിക്കൂടെ…! മനസ്സിൽ പലതും കടന്നു വന്നു…

പട്ടണത്തിൽ ഡിഗ്രിക്ക് പഠിക്കുന്ന ഞാൻ മാസത്തിൽ ഒരു തവണ വീട്ടിൽ വരും..ഒടുവിൽ അവരോട് മുട്ടാൻ തന്നെ തീരുമാനിച്ചു..അതിനായി നാട്ടിൽ ഉള്ള ഒരാഴ്ച ഞാൻ ആ സ്ത്രീയുടെ ശ്രദ്ധയിൽപെടാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല..എന്നെയൊന്നു നോക്കുക പോലും ചെയ്തില്ല…

അങ്ങനെ ലീവ് തീരുന്നതിനു തലേന്ന് ഞാൻ ഒരു എഴുത്ത് എഴുതി…അതിൽ എന്റെ ആവശ്യം അവരെ അറിയിക്കാൻ ആയിരുന്നു പ്ലാൻ.. അന്ന് വൈകീട്ട് അവരു പുറത്ത് പോകാൻ ഇറങ്ങിയപ്പോ അവരു കാൺകെ എഴുത്ത് ഞാൻ റോഡിലെ പാലത്തിന്റെ കൈ വരിയിൽ വെച്ചിട്ട് നടന്നു..

ഞാൻ പ്രതീക്ഷിച്ചത് പോലെ അവരാ എഴുത്ത് എടുത്തു..എന്നിട്ട് ഒന്നും അറിയാത്തത് പോലെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ നടന്നു..

പിന്നീടുള്ള ഒന്നര മാസം കോളേജ് ഹോസ്റ്റലിൽ പേടിയോടെ ആണ് നിന്നത്..നാട്ടിൽ നിന്നും അപ്പച്ചന്റെ ഫോൺ വരുമ്പോ ഒരു ഇടിപ്പാണ് നെഞ്ചിനു…നാട്ടിലെ വലിയ പ്രമാണി തന്നെയാണ് അപ്പച്ചൻ…ഞാൻ കാരണം എന്തെങ്കിലും ചീത്തപ്പേര് ഉണ്ടായാൽ എല്ലാം തീർന്നു..പോരാത്തതിന് കച്ചവടം കാശ് എന്നൊക്കെ പറഞ്ഞു വീട്ടിൽ അപ്പച്ചൻ എന്ന സ്ഥാനം മാത്രമേ ഉള്ളൂ..എന്നെയൊന്നു മോനെ എന്ന് പോലും വിളിക്കാറില്ല…അമ്മച്ചിയുടെ ദീനം വരെ നാട്ടു വൈദ്യം കൊണ്ട് ചികിത്സിക്കുന്ന ഒരു പിശുക്കൻ എന്ന് തന്നെ പറയാം അപ്പച്ചനെ..പട്ടണത്തിൽ ചികിത്സ ചിലവ് അതികം ആവും പോലും….

കോളേജ് അടച്ചപ്പോ നാട്ടിൽ പേടിയോടെ ആണ് വന്നത്..ആദ്യ രണ്ടു ദിവസം അവൻ പുറത്തിറങ്ങിയതെ ഇല്ല.. പിറ്റേന്ന് ഉച്ച കഴിഞ്ഞ് പള്ളിയിലെ ആവശ്യത്തിന് പോയിട്ട് വരും വഴി അവൻ കണ്ടു ആ സുന്ദരിയായ സ്ത്രീയെ…എബി തന്റെ ആവശ്യം അവരെ അറിയിച്ചത് പോലെ അവരും ഒരു എഴുത്ത് റോഡിൽ ഇട്ടിട്ട് നടന്നു…

ആകാംഷയോടെ അത് വായിച്ച അവൻ അത്ഭുതപ്പെട്ടു പോയി…ഇപ്രകാരം എഴുതിയിരുന്നു അതില്…

“എബി എന്നല്ലേ പേര്…നല്ലത് പോലെ പേടിച്ചു അല്ലേ, ഈ നാട്ടിൽ ഒരാളെ എന്നെ അ നുഭ വിച്ചിട്ടുള്ളു..അതിന്റെ കൂടെ ഇനി എബിയുടെ പേരും കൂടി ചേർക്കാം അല്ലേ..! ഇന്ന് രാത്രി വരാം നിനക്ക്..പക്ഷേ എന്റെ വീട്ടിലല്ല..പള്ളിയുടെ പുറകിലുള്ള ആ വീട്ടിൽ, എനിക്ക് അറിയുന്ന വീടാണ്..അവിടെ ഇന്നാരും ഇല്ല, താക്കോൽ എന്റെ കയ്യിലുണ്ട്..”

ഉള്ളിലെ ഭയത്തിലും അവൻ ഒത്തിരി സന്തോഷിച്ചു, ഇന്നാട്ടിലെ ഒരാൾക്ക് മാത്രം കിട്ടിയ അവസരം ഇനി എനിക്കും…

അന്ന് രാത്രി അവൻ അവിടേക്ക് തിരിച്ചു..

വ ശ്യ മായ ഒരു ചിരിയോടു കൂടി തന്നെ അവരവനെ സ്വീകരിച്ചു..ഒറ്റ നോട്ടത്തിൽ ഞാൻ അവരുടെ പേരാണ് ചോദിച്ചത്…

എന്താ പേര്…?

“ആരും പറഞ്ഞു കേട്ടിട്ടില്ല അല്ലേ എന്റെ പേര്…! “

ഇല്ല, അതാ ചോദിച്ചത്..;

“എന്റെ പേര് എന്തും ആയിക്കോട്ടെ, പക്ഷേ ഒന്നുണ്ട് എന്റെ പേരും എന്നെക്കുറിച്ച് അറിയാവുന്നതും ആയ ഒരാളെ ഈ നാട്ടിലുള്ളൂ… ‘ നിന്റെ അപ്പച്ചൻ ഇളമുട്ടം ഫിലിപ്പ്..അന്ന് നിന്നെ എന്റെ വയറ്റിൽ സമ്മാനിച്ച ആ ദിവസം ഞാനിന്നും ഓർക്കുന്നു…”

അത് കേട്ടതും എബിയുടെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു…

നിങൾ എന്താണ് ഈ പറയുന്നത്….!! എന്റെ അപ്പച്ചനെ തന്നെയാണോ നിങൾ ഉദ്ദേശിച്ചത്..?

” അതെ ദുഷ്ടനായ നിന്റെ അപ്പച്ചനെ തന്നെയാണ് ഉദ്ദേശിച്ചത്… എന്റെ വയറ്റിൽ പിറന്നതാ നീ…നീ അമ്മച്ചി എന്ന് വിളിക്കുന്ന ആ സ്ത്രീ നിന്റെ വളർത്തമ്മ മാത്രം..

പണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു അനാഥാലയത്തിൽ ലോഡും കൊണ്ട് വന്നതാ ഇളമുട്ടം ഫിലിപ്പ്.. അയാളുമായി ഉള്ള അടുപ്പം അവിടെ തുടങ്ങി.. അനാഥാലയത്തിലെ പ്രശ്നങ്ങളും എനിക്ക് നേരെയുള്ള ഉപദ്രവവും മുതലെടുത്ത നിന്റെ അപ്പച്ചൻ അയാളിലേക്ക് എന്നെ അടുപ്പിച്ചു.. ആരുമില്ലാതിരുന്ന എനിക്ക് അയാളുടെ ആശ്വാസ വാക്കുകളും മറ്റും കേട്ട് ഞാൻ ആ നശിച്ച നിമിഷത്തിൽ നിന്റെ അപ്പച്ചനെ വിശ്വസിച്ചു പോയി..

പിന്നീട് അയാളുടെ കൂടെ ഇറങ്ങി വന്നപ്പോ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി..അയാളുടെ ജോലി ആവശ്യങ്ങൾക്കായി ഞങൾ കുറെ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു..അതിനിടയിൽ ഞാൻ നിന്നെ ഗ ർഭം ധരിച്ചു…എന്നെ ലേബർ മുറിയിലേക്ക് കയറ്റിയപ്പോ കണ്ടതാണ് അയാളെ അവസാനമായി…

പിന്നീട് നാല് മാസത്തോളം ഞാൻ ആ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു…സഹായത്തിനും മറ്റും അടുത്ത വീട്ടിലെ പ്രായമായ ഒരു സ്ത്രീ മാത്രം..വാടക വീടുകളിൽ മാറി മാറി താമസിച്ചത് കൊണ്ട് അയാളുടെ അഡ്രസ് പോലും ഇല്ലായിരുന്നു..

നിനക്ക് അഞ്ച് മാസം പ്രായമുള്ളപ്പോ അയാള് ഒരു ദിവസം വന്നു.. അന്നും ആ ദുഷ്ടൻ സ്വന്തം കുഞ്ഞായ നിന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ എന്റെ ശരീരത്തിന് വേണ്ടി വെമ്പൽ കൊണ്ടു..ഇത്രയും നാളും വരാത്തതിന്റെ കാരണം കച്ചവട തിരക്കാണ് പോലും…

അന്ന് രാത്രി എന്നെ ഭോ ഗി ച്ച് തളർന്നു കിടക്കുന്ന അയാളുടെ പേഴ്സിൽ നിന്നാണ് എനിക്കാ എഴുത്ത് കിട്ടിയത്…നിന്റെ അപ്പച്ചന്റെ വീട്ടിൽ നിന്നും അയാളുടെ കല്യാണ കാര്യം പറഞ്ഞു കൊണ്ടുള്ള എഴുത്ത്…അവിടെ മനസിലായി എനിക്ക് പറ്റിയ ചതി.. ആ ദിവസം അതും പറഞ്ഞ് ഒരുപാട് വഴക്ക് കൂടി..അവസാനം നിന്നെ കൊ ല്ലു മെന്ന് പറഞ്ഞതോടെ ഞാൻ നിശബ്ദയായി..

എനിക്ക് നേരെ അന്നയാൾ അഞ്ച് ലക്ഷത്തിന്റെ ഒരു കെട്ട് വലിച്ചെറിഞ്ഞു..ഞാൻ അന്വേഷിച്ചു നിന്റെ അപ്പച്ചന്റെ കഥകൾ..പോയ നാട്ടിലെല്ലാം അയാളുടെ പരസ്ത്രീ ബന്ധം ഞാനറിഞ്ഞു..കുറെ പെൺകുട്ടികളെ അയാള് ചതിച്ചു…

അന്ന് നിന്റെ അപ്പച്ചൻ അവിടുന്ന് ഇറങ്ങി പോയപ്പോ ഞാൻ കാലു പിടിച്ചു പറഞ്ഞു നമ്മുടെ കുഞ്ഞിനെ ഒന്ന് കാണാൻ..അയാള് അതൊന്നും ചെവി കൊണ്ടില്ല…അതിനു ശേഷം അയാളുടെ കൂട്ടാളികൾ പലപ്പോഴായി അവിടെ വന്നു..അതും എന്റെ ശരീരത്തിന് വേണ്ടി..ഒരു പെണ്ണിന് അതും ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിന് എന്ത് ചെയ്യാൻ കഴിയും…

നിനക്ക് ഒരു വയസുള്ളപ്പോ ഞാൻ നിന്നെ നിന്റെ അപ്പച്ചന്റെ വീടിന് മുന്നിൽ കൊണ്ട് കിടത്തിയിട്ട് പോയി…ആരും അറിഞ്ഞില്ല, കല്യാണം കഴിഞ്ഞ് നിന്റെ അമ്മച്ചിക്ക് ഗർഭം ധരിക്കാനുള്ള കഴിവ് ഇല്ലെന്ന സാഹചര്യം നിലനിൽക്കെ നിന്റെ അപ്പച്ചന്റെ സമ്മതത്തോടെ സ്വന്തം മകനാണെന്ന് അറിയാതെ തന്നെ അയാള് നിന്നെ എടുത്തു വളർത്തി..അതും നിയമ സഹായത്തോടെ തന്നെ..

ആരോ തന്റെ വീട്ടു പടിക്കൽ ഉപേക്ഷിച്ച് പോയ കുഞ്ഞെന്ന രൂപേണ സ്വന്തം മകനെ അയാള് ചെല്ലും ചെലവും കൊടുത്ത് നോക്കി..അപ്പോഴും എന്റെ ശരീരത്തിന് വേണ്ടി പലരും എനിക്കുമേൽ കയറിയിറങ്ങി..പണിയെടുത്ത് ജീവിക്കാൻ കഴിവ് ഉണ്ടായിട്ട് കൂടി നിന്റെ അപ്പച്ചൻ ആ ദുഷ്ടൻ കാരണം എനിക്ക് ഇങ്ങനെ ആവേണ്ടി വന്നു..ഇപ്പൊ ആഴ്‍ച്ചയിൽ ഒന്നോ രണ്ടോ ദിവസം വലിയ പ്രമാണിമാർക്ക് വേണ്ടി കിടന്ന് കൊടുക്കാൻ ഞാൻ പട്ടണത്തിൽ പോകുന്നുണ്ട്..

നിന്നെ കാണണം എന്ന തോന്നൽ വന്നതോട് കൂടിയാണ് എട്ട് വർഷം മുമ്പ് ഈ നാട്ടിലേക്ക് താമസം മാറിയത്..ഇവിടേക്ക് വന്ന എന്നെ അയാള് വന്നു കണ്ടിരുന്നു..പക്ഷേ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല നീ എന്റെ വയറ്റിൽ ജനിച്ച അയാളുടെ കുഞ്ഞാണെന്ന്…ഒരിക്കലും അയാളത് അറിയരുത്..

അയാള് ഇല്ലാതാക്കിയ ജീവിതങ്ങളിൽ ഞാൻ മാത്രമേ ഇപ്പൊ ജീവനോടെ ഉള്ളൂ എന്ന് വേണമെങ്കിൽ പറയാം..അത്രക്ക് ക്രൂ രമാണ് അയാളുടെ പ്രവർത്തികൾ.. സ്വന്തം നേട്ടത്തിന് വേണ്ടി നീ അമ്മച്ചിയെന്ന് വിളിക്കുന്ന ആ സ്ത്രീയെ വരെ വിൽക്കും അയാള്… അന്ന് ഞാൻ ഈ നാട്ടിൽ വന്നപ്പോ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു, ‘ ഇനി എന്റെ കൺമുന്നിൽ വരരുത്, എങ്ങനെ ആണെങ്കിലും ഞാൻ ജീവിക്കും എന്ന് ‘…

ഇപ്പൊ എന്റെ വയറ്റിൽ ജനിച്ച നീയും എന്നെ തേടി വന്നിരിക്കുന്നു ..

അതൊക്കെ കേട്ട് എബി നിലത്ത് ഇരുന്നു പോയി…മുഖമുയർത്തി അവരെ നോക്കി കൊണ്ടവൻ പറഞ്ഞു,

“അമ്മേ….!”

ഇപ്പൊ വിളിച്ചത് വിളിച്ചു..ഇനി ഒരിക്കലും എന്റെ മുഖത്ത് നോക്കി അങ്ങനെ ഒരു വാക്ക് പറയരുത് നീ..ഇന്നും ഇപ്പോഴും രാത്രി വൈകിയും വീട്ടിൽ വരാത്ത ഒരു മകനെ നോക്കി ഒരു സ്ത്രീ നിന്റെ വീട്ടിൽ ഉണ്ട്, അവരാണ് നിനക്ക് അമ്മ…അയാള് ചെയ്യുന്ന പ്രവൃത്തികളുടെ ഫലം നിനക്കും നിന്റെ അമ്മച്ചിക്കും കിട്ടരുതെ എന്ന് ഞാൻ പ്രാർത്ഥിക്കാം…നിനക്ക് ഇപ്പൊ പോകാം..ഇനി എന്റെ കൺമുന്നിൽ നീയും വരരുത്..അകലെ നിന്നെങ്കിലും എനിക്ക് നിന്നെ കാണാലോ..”

ഒരക്ഷരം മിണ്ടാതെ അവൻ അവിടുന്ന് ഇറങ്ങി..മനസ്സ് മുഴുവൻ ഇരുളായിരുന്നൂ..അവന്റെ അപ്പച്ചനോട് ഒരു നിമിഷം കൊണ്ട് അടങ്ങാനാകത്ത പക നിറഞ്ഞു അവന്റെ മനസ്സിൽ… വീട്ടിൽ ചെന്ന് കയറിയ അവൻ അമ്മച്ചിയോട് ഒന്നേ ചോദിച്ചുള്ളു…

“ഞാൻ അമ്മച്ചിയുടെ വയറ്റിൽ പിറന്നതാണോ…?”

ആ ചോദ്യത്തിന് ഉത്തരം അവരുടെ കണ്ണീർ ആയിരുന്നു…അത് മാത്രം മതിയായിരുന്നു അവന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ…

“അമ്മച്ചി ഇതിനെ കുറിച്ച് ഇനി ഇവിടെ ഒരു സംസാരം വേണ്ട..ഇതെന്റെ അമ്മച്ചി തന്നെയാ എന്നും…”

രാത്രി വൈകി വരുന്ന അപ്പച്ചന് ചോറ് വിളമ്പി വെക്കുന്ന അമ്മച്ചിക്ക് നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാൻ മുറിയിലേക്ക് നടന്നു… മനസ്സ് മുഴുവനും അപ്പച്ചൻ എന്ന് വിളിക്കാൻ പോലും അർഹത ഇല്ലാത്ത ആ ദുഷിച്ച മനുഷ്യനോട് ഒരു തരം വെറുപ്പായിരുന്നു…

പിറ്റേന്ന് രാവിലെ ആ നാട്ടിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്ത ഒഴുകി നടന്നു..

“ഇളമുട്ടം ഫിലിപ്പ് വിഷം കഴിച്ച് ആ ത്മ ഹ ത്യ ചെയ്തു..”

“അമ്മച്ചിയുടെ വിഷമത്തിന്റെ അളവ് നോക്കിയാൽ അറിയാം, ആ പാവത്തിനെ ഞാൻ അറിയാതെ എന്ത് മാത്രം ദ്രോഹിച്ചിരുന്നൂ ആ ദുഷ്ടൻ എന്ന്…;”

തലേന്ന് രാത്രി അയാള് കഴിച്ച ഭക്ഷണത്തിൽ അമ്മച്ചി പോലും അറിയാതെ എന്റെ പക ഒരു തുള്ളി വിഷത്തിന്റെ രൂപത്തിൽ അലിയിച്ചു കളഞ്ഞു…

എനിക്ക് ജന്മം നൽകിയ എന്റെ അമ്മ ഈ വിവരം ഇപ്പൊ അറിഞ്ഞിട്ടുണ്ടാകും..പക്ഷേ ഒരിക്കലും അവരിവിടെ വരില്ല..മനസ്സ് കൊണ്ടെങ്കിലും എന്റെ അമ്മ സന്തോഷിക്കുന്നുണ്ടാവും..പിന്നീട് അമ്മയെ ഞാൻ ആ നാട്ടിൽ കണ്ടിട്ടില്ല..

ഒരു വർഷത്തിനു ശേഷം അയാളുടെ ഓർമ ദിവസം ചെയ്തു തീർത്ത പാപങ്ങൾ ഇങ്ങനെയെങ്കിലും തീരട്ടെ എന്ന് കരുതി പട്ടണത്തിലെ ഒരു അനാഥാലയത്തിൽ ഞാനും അമ്മച്ചിയും അവിടുത്തെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോയി…

അവിടെ വെച്ച് ഞാൻ കണ്ടു എനിക്ക് ജന്മം നൽകിയ എന്റെ അമ്മയെ..അവിടുത്തെ കുട്ടികളുടെ ആയയായി കഴിയുകയാണ് അമ്മയവിടെ…ഞാൻ കൊടുത്ത ഒരുപിടി ചോറ് അമ്മയും കഴിച്ചു…എന്നെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു…

അവിടുന്ന് തിരിച്ചു പോകാൻ കാറിൽ കയറിയപ്പോ ഞാൻ കണ്ടു ജനാലക്കരുകിൽ പൊട്ടി കരയുന്ന എന്റെ അമ്മയെ…ഇതൊന്നും അറിയാതെ അപ്പോഴും എന്റെ അമ്മച്ചി ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കയ്യിൽ ഇറുക്കി പിടിച്ചിട്ടുണ്ട്…..

~ജിഷ്ണു രമേശൻ