പക്ഷെ വിട്ടില്ല, എനിക്കെന്തായാലും അതിന്റ ഒരു സുഖമറിയണം ഒരേയൊരു തവണയല്ലേ…

Story written by Namsi Jaan

==============

പണ്ടൊക്കെ രാത്രിയായാൽ സ്ഥിരം കുടിച്ചിട്ടേ വീട്ടിലേക്ക് പോവുള്ളൂ..ബോധം പോവുന്ന കുടിയൊന്നുമല്ലട്ടോ..നോർമലായിട്ടുള്ളൊരു കുടിയുണ്ടല്ലോ…അത്…

ആ സമയത്ത് ഉമ്മയും പെങ്ങളും മാത്രേ വീട്ടിൽ ഉണ്ടാവാറുള്ളു..രണ്ടാളും ഉറങ്ങുന്ന സമയം നോക്കിയേ വീട്ടിലേക്ക് കേറുള്ളു…ടേബിളിൽ തിന്നാനുള്ളത് എടുത്ത് വച്ചിട്ടുണ്ടാവും..ഉള്ളതും തിന്നു മിണ്ടാതെ പോയി കിടന്നുറങ്ങും..

ഗാനമേള, ഉത്സവം, ചങ്ങായിമാരുടെ വീട്ടിലെ കല്യാണം,  ഇതിനൊന്നും കുടിക്കൂല്ല..കാരണം അങ്ങനെയുള്ള ദിവസങ്ങളിൽ പോവാനിറങ്ങുന്ന സമയത്ത് ഉമ്മയുടെ വക ഡയലോഗ് ഉറപ്പാണ്…കുടിച്ചിട്ടൊന്നും ഇങ്ങോട്ടേക്കു വരാൻ നിക്കണ്ട വീട്ടിൽ കയറ്റൂല്ലന്ന്..അതോണ്ടെന്താ ഒരിക്കലും വെള്ളമടിച്ചതിന്റെ പേരിൽ വീട്ടിൽ പൊക്കിയിട്ടില്ല..

പിന്നീട് എപ്പോഴോ ഒരു ദിവസം ഒരു പെഗ്ഗോഴിച്ച് കുടിച്ചതും സ്പോട്ടിൽ ഛർദിച്ചു…അന്നത്തോടെ കുടിയെന്ന സംഭവം വെറുത്ത് പോയി..സാധനം കാണുമ്പോഴേ ഛർദിക്കാൻ വരും..പല കോലത്തിൽ ട്രൈ ചെയ്തു നോക്കിയിട്ടൊന്നും ഒരു രക്ഷയുമില്ല..എത്ര കുടിച്ചാലും പനപോലെ നിക്കുന്നവനു കുടിക്കാൻ പറ്റുന്നില്ലെന്ന് കണ്ട് ചങ്ങായിമാരൊക്കെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്..കിഡ്നി അടിച്ച് പോയതാവുമെന്ന് പറഞ്ഞു പേടിപ്പിച്ചവരുമുണ്ട്..എന്നാലും പിന്നെയങ്ങോട്ട് വെറുമൊരു കാഴ്ചക്കാരനായി നിൽക്കാനാരുന്നു വിധി..അതോണ്ടെന്താ പിന്നങ്ങോട്ട് എവിടെലും ട്രിപ്പ് പോവുമ്പോഴൊക്കെ  ഞാനായി ഡ്രൈവർ..

കുടിയൊക്കെ നിർത്തി മൂന്ന് കൊല്ലം കഴിഞ്ഞാണ് പെണ്ണ് കെട്ടുന്നത്..പിന്നേം രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് കുടിക്കണമെന്ന പൂതി കേറിക്കൂടിയത്..

എന്തായാലും ഓളറിയാതെ കുടിക്കൽ നടക്കൂല്ല..കാണാൻ ചൈനക്കാരികളുടെ മൂക്ക് പോലെ ചെറുതാണെങ്കിലും നല്ലപോലെ മണംപിടിക്കാൻ പറ്റുന്ന കൂട്ടത്തിലാ..അത് പലപ്പോഴായി ഓള് തെളിയിച്ചിട്ടുണ്ട്..ആ തെളിയിക്കൽ എന്താണെന്നു പറയുന്നില്ല,  പറഞ്ഞാൽ ശരിയാവൂല അതോണ്ടാ..

പിന്നെയുള്ളൊരു വഴി ഓളെയും കൂടെ കൂട്ടലാണ്..കുടിക്കൽ പൂതി മനസ്സിൽ കേറിയപ്പോ മുതൽ ഓളോട് ഇതിനെപറ്റി പറയാറുണ്ട്..ഇതിന്റെയൊക്കെ രുചിയെങ്ങനെയാണെന്നു അറിയണ്ടേ..ഹറാമാണ് എന്നാലും എന്നും കുടിക്കാനൊന്നുമല്ലല്ലോ ന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞു നോക്കാറുണ്ട്..അപ്പോഴൊക്കെ ഓരോന്നും പറഞ്ഞു ആ വിഷയമേ അങ്ങട് മാറ്റിക്കളയും…

എന്നാലും വരുന്നിടത്തു വെച്ച് കാണാമെന്നു വെച്ച് ഒരുദിവസം സീരിയസായിട്ട് കാര്യമങ്ങട് പറഞ്ഞു…

നിങ്ങളിത്ര നാളും തമാശ പറയാണെന്നല്ലേ ഞാൻ കരുതിയെ..മിണ്ടാണ്ട് പൊയ്ക്കൊ എന്നാരുന്നു മറുപടി..തലനിറച്ചും കുരുട്ടുബുദ്ധി നിറഞ്ഞിരിക്കുന്നത് കൊണ്ട് അടുത്ത ഐഡിയ പറഞ്ഞു നോക്കി…

എടീ ചങ്ങായിമാരൊക്കെ പറയുന്നേ കേട്ടിട്ടുണ്ട്..ഇച്ചിരി കുടിച്ചു ബന്ധപ്പെട്ടാൽ ഭയങ്കര പെർഫോമെൻസാണത്രേ..അവരൊക്കെ അങ്ങനെ ചെയ്തിട്ട് ഭയങ്കര അഭിപ്രായമാണ്..നമുക്കുമൊന്ന് നോക്കാലോ..

അതിനിപ്പോ ഇങ്ങക്കു പെർഫോമെൻസിനു ഒരു കുറവുമില്ലല്ലോ..ഇങ്ങള് പോയി കുറക്കാൻ ഉള്ള എന്തേലും മേടിച്ചോണ്ടു വായോ, എന്നെ കൊണ്ടിനി താങ്ങാൻ പറ്റൂല്ല എന്നാരുന്നു  മറുപടി..

പക്ഷെ വിട്ടില്ല, എനിക്കെന്തായാലും അതിന്റ ഒരു സുഖമറിയണം ഒരേയൊരു തവണയല്ലേ…ക ള്ള് ഒന്നും വേണ്ട ബി യർ മതി..

ബി യർ കുടിച്ചാലൊന്നും ഒന്നുമാവില്ലന്ന് പറഞ്ഞപ്പോ…ബിയറായത് കൊണ്ടാണോ പെർഫോമൻസ് നോക്കാനാണോ അറീല്ല, എന്തായാലും അവസാനം ഓള് സമ്മതിച്ചു..

ഒരുവിധം സമ്മതിപ്പിച്ചതാ..മനസ്സെങ്ങാനും മാറിയാലോന്ന് പേടിച്ച് അന്ന് രാത്രി തന്നെ ചങ്ങായിനെ കൊണ്ട് രണ്ടു ബി.യർ മേടിച്ചു..വാങ്ങി തന്ന കൂലിക്ക് ഓനൊരു കോർട്ടറും..നഷ്ട കച്ചോടമാണ് എന്നാലും സാരോല്ല..കുറേ നാൾ കൂടിയുള്ളൊരു ആഗ്രഹമല്ലേ, പണം നോക്കിയില്ല..കൂടെ അരക്കിലോ പച്ച മുന്തിരിയും വാങ്ങി..

ക ള്ളാ യാലും ബീ യർ ആയാലും ടച്ചിങ്‌സ് അത് നിർബന്ധം..പോരാത്തതിന് കെട്ടിയോളും കൂടെയുള്ളതാണ്, സ്റ്റാറ്റസ് കളയരുതല്ലോ..

വീട്ടിലെത്തും വരെ ബി യർ കുടിച്ച് എങ്ങനെ പെർഫോമൻസ് ചെയ്യണമെന്ന ചിന്തയാരുന്നു..അതിന്റെ കൂടെ മുന്തിരി കൊണ്ട് എന്തേലും പെർഫോമൻസ് ചെയ്യാൻ പറ്റുമോയെന്നുള്ളതും ആലോചിച്ചു എന്നതാണ് സത്യം..

അരയുടെ പിറകിൽ രണ്ടു ബീ യറും കുത്തിക്കയറ്റി എങ്ങനെയൊക്കെയോ റൂമിൽ എത്തിച്ചു..എവിടെ എവിടെ ന്നും പറഞ്ഞു കെട്ടിയോൾ വന്നപ്പോ എന്നേക്കാൾ ആവേശം ഇപ്പൊ ഓൾക്കായോന്നൊരു തോന്നൽ..കോളേജിലൊക്കെ പഠിച്ചതാണ്..പണ്ട് കുടിച്ചിട്ടൊക്കെയുണ്ടാവും പറയാൻ പറ്റൂല്ല..

അരയിൽ നിന്ന് രണ്ടെണ്ണം എടുത്ത് പുറത്ത് വെച്ചപ്പോ ഓൾക്ക് ഭയങ്കര സന്തോഷം..രണ്ടെണ്ണം വാങ്ങിയതിനു ചൂടാവുമെന്നാണ് കരുതിയ പക്ഷെ ഓൾടെ കളി കണ്ടിട്ട് മഴ കണ്ട മയിലിന്റെ കളി..എന്തായാലും ഒന്നും ചോദിക്കാൻ പോയില്ല..ഇപ്പോ ചോദിച്ചാൽ സത്യമാണേലും പറയൂല്ല..കുടിച്ചു കഴിഞ്ഞാലെല്ലാം പുറത്ത് വരുമല്ലോ..അപ്പൊ ചോദിക്കാം..

ഭക്ഷണം കഴിച്ചിട്ട് കുടിച്ചാ മതിയെന്ന് ഓൾ…ഭക്ഷണം കഴിച്ച് കുടിച്ചാൽ ഛർദിക്കുമെന്ന്  ഞാനും..പോയി മുന്തിരി കഴുകി കൊണ്ട് വാ ഇത് കുടിച്ചിട്ട് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു ഓളെ അടുക്കളയിലേക്ക് പറഞ്ഞയച്ചു…

ആ സമയം കൊണ്ട് ഒരു ബി യറിന്റെ പകുതിയങ്ങു കുടിച്ചു..അത്രയ്ക്ക് ദാഹമുണ്ടാരുന്നു..മാത്രല്ല ഒരു ഗ്ലാസ്‌ മാത്രമേ കുടിക്കാൻ പാടുള്ളൂന്നു ആദ്യമേ ഓർഡറുമുണ്ട്..അതോണ്ട് ഒരു മുൻ‌കൂർ ജാമ്യമെടുത്തതാ..പിന്നെ കുടിക്കാൻ സമ്മതിച്ചില്ലെങ്കിലോ…ഓള് മുന്തിരിയുമായി വരുമ്പോഴേക്കു രണ്ടു ഗ്ലാസിൽ ബി യറൊഴിച്ചു വെച്ചു ഞാനെന്റെ ഭാഗം ഭംഗിയാക്കി…

ഓള് വന്നപ്പോ പിന്നെയങ്ങട്ട്  അഭിനയമാരുന്നു..ആദ്യമായി കുടിക്കുവാണെന്നു തോന്നിപ്പിക്കണം..ആക്രാന്തം കാണിച്ചാൽ  മനസ്സിലാവും..കൊല്ലം കുറേ കഴിഞ്ഞതോയണ്ടാവാം ആദ്യമടിച്ച ബിയർ ചെറുതായി തലക്ക് പിടിച്ചു തുടങ്ങിയിട്ടുണ്ട്..അതോണ്ട് കുറച്ച് കുടിച്ചു ഛർദിക്കാൻ വരുന്ന പോലൊക്കെ കാണിച്ചു കുറച്ച് കുറച്ചായി കുടിച്ച് ഗ്ലാസ് കാലിയാക്കി…

ഓളാണെങ്കിൽ വായിലൊന്ന് വെച്ചതെ ഓക്കാനിക്കാൻ തുടങ്ങി…നിന്റെ നാടകം എന്നോട് വേണ്ട മോളെ…നീയിതു ആദ്യമല്ലന്ന് എനിക്കറിയാമെന്ന് മനസ്സിൽ പറഞ്ഞെങ്കിലും നീയാ ഗ്ലാസ്‌ വേഗം കാലിയാക്കിയേ എന്നിട്ട് നമുക്ക് അടിച്ച് പൊളിക്കണ്ടെന്ന് പറഞ്ഞതും ഒറ്റ വലിക്കു ഓളത് തീർത്തു..

എടി അങ്ങനെയൊന്നും കുടിക്കാൻ പാടില്ല കൂമ്പ് വാടിപ്പോകും…

ഇങ്ങളല്ലേ പറഞ്ഞെ പെട്ടെന്ന് കുടിക്കാൻ….

നിന്നോട് പറയുമ്പോഴേക്ക് മൊത്തം എടുത്തങ്ങു കുടിക്കലാണോ..ആ സാരോല്ല..അലമ്പാക്കാതിരുന്നാ മതി..

ഞാൻ എന്ത് അലമ്പാക്കാനാ..അല്ല ഇത് കുടിച്ചിട്ടൊന്നും സംഭവിക്കുന്നൊന്നൂല്ലല്ലോ..ഇതാണോ നിങ്ങൾ പറഞ്ഞത് വല്യ എന്തോ സംഭവമാണെന്ന്..അയ്യേ, ഇങ്ങള് കുറച്ചൂടി ഒഴിച്ചേ..

അത്രക്കായോ എന്നാ ഇതൂടി കുടിച്ചോന്നും പറഞ്ഞു  ഒന്നൂടി ഒഴിച്ച് കൊടുത്തു..അതിന്റെ പകുതി കുടിച്ചു മുന്തിരിയൊക്കെ തിന്നു എന്നെ നോക്കിയൊരു ആക്കിയ ചിരിയും ചിരിച്ച് ബാക്കിയും തീർത്തു..

രണ്ടു ഗ്ലാസ്സ് കുളിച്ചിട്ടും ഓൾക്കൊരു മാറ്റവുമില്ല…എനിക്കാണേൽ നല്ലപോലെ പിടുത്തമുണ്ട്..ഞാൻ മെല്ലെ ബാത്‌റൂമിൽ കേറി ഒരു സിഗരറ്റ് കത്തിച്ചു..വലിച്ചു തീരും വരെ എന്റെ ആലോചന അവളെ പറ്റി മാത്രമാരുന്നു..

ഇനീപ്പോ അത് ബിയർ അല്ലെ..ആദ്യമായി കുടിക്കുവാണേൽ ആപ്പി ഫിസ് കുടിച്ചാൽ പോലും തലക്ക് പിടിക്കുമെന്ന് ട്രോൾ കണ്ടിട്ടുണ്ട്..എന്നെ കെട്ടിയ ശേഷം എന്തായാലും കുടിച്ചിട്ടില്ല..മുന്നേ കുടിച്ചവളാണേൽ തന്നെ, മൂന്ന് കൊല്ലമായിട്ട് കുടിക്കാത്ത ഒരാൾക്ക് ചെറുതായെങ്കിലും കിക്ക് വരണ്ടേ..എനിക്ക് നല്ലപോലെ തലക്ക് പിടിച്ചിക്കുന്നുണ്ടല്ലോ.. എന്നിട്ടെന്താ ഓൾക്ക് ഒന്നൂല്ലാത്തെ…

എന്തായാലും സംശയം തീർക്കാമെന്ന് വെച്ച് തിരിച്ച് റൂമിലേക്ക് വന്നപ്പോ ഞാൻ കണ്ട കാഴ്ച..മലർന്ന് കിടന്നിറ്റ് മുന്തിരിയുടെ പ്ലേറ്റ് വയറിന്റെ മേലെ വെച്ച്..അതിന്ന് ഓരോന്നായി എടുത്ത് മേലോട്ട് എറിഞ്ഞു വായിലേക്ക് വീഴ്ത്താനുള്ള പരിപാടിയാണ്..ഏറിന്റെ കൃത്യത കൊണ്ടാവാം ഓൾക്കു ചുറ്റും പൂക്കളം ഇട്ട പോലെ മുന്തിരി ചിതറി കിടപ്പുണ്ട്..സംഭവം തലക്ക് പിടിച്ചെന്ന് ഉറപ്പായി..ഞാൻ വേണ്ടാതെ ഓരോന്ന് സംശയിച്ചു കൂട്ടി..പാവം…

മുന്തിരിയൊക്കെ പെറുക്കി പ്ലേറ്റിലിട്ട് കൊടുത്തിട്ട് എണീറ്റ് മര്യാദക്ക് തിന്നെന്നും പറഞ്ഞു, പിടിച്ചു എണീപ്പിക്കാൻ നോക്കിയതും ഒരു മുന്തിരി കുലയെടുത്തു എന്നെ ഒറ്റയേറു…

എന്റെ ദേഹത്തു കൈവെക്കാൻ നീയാരാടാ..ഞാൻ അസിസിന്റെ മോളാ..മയക്കു ഗുളിക തന്നെന്നെ പ്രലോഭിപ്പിച്ചു നശിപ്പിക്കാൻ നോക്കുവാണോടാന്നൊരു ഡൈലോഗ്..പണ്ടേതോ സിനിമയിൽ ജയഭാരതി ഉമ്മറിനോട് പറയുന്നതാണ് എനിക്കപ്പോ ഓർമ വന്നത്..

ഫാന്റസിക്ക് വേണ്ടിയാണല്ലോ കുടിച്ചത്…ഞാനപ്പോ തന്നെ പഴയ ഉമ്മറായി ഭാവമാറ്റം നടത്തി…നീയാരുടെ മോളായാലും എനിക്കെന്താടി, നിന്നെ ഞാനിന്നു പിച്ചി ചീന്തുമെടീന്നും പറഞ്ഞു ലുങ്കി ഊരിയെറിഞ്ഞു, അടുത്തേക്ക് ചെന്നതും മോന്തക്കിട്ട് ഒറ്റയടി..അടി കിട്ടിയപ്പോഴാണ് സംഗതിയുടെ കിടപ്പ് പന്തിയല്ലന്ന് മനസ്സിലായെ..

തലക്ക് പിടിച്ചിട്ട് എന്തെല്ലോ വിളിച്ച് പറയുന്ന കെട്ടിയോളാണത്..അല്ലാതെ ജയഭാരതി ബ്ലൗസുമിട്ട് കിടക്കുന്നതല്ലെന്ന് ബോധോദയം വന്ന ഞാൻ, ഇനി നിലവിളിക്കുമോന്ന് പേടിച്ച് വായ പൊത്തിയങ്ങട് പിടിച്ചു..

തൊട്ടടുത്ത് മോനുറങ്ങുന്നുണ്ട്..ഒരു ഹാളിനപ്പുറത്തെ റൂമിൽ ഓൾടെ ഉമ്മ കിടന്നുറങ്ങുന്നുണ്ട്…ബിയർ കുടിക്കേണ്ട ആക്രാന്തത്തിൽ വാതിലു ലോക്ക് ചെയ്തിനോന്ന് പോലും ഉറപ്പില്ല…സൗണ്ട് കേട്ട് ഓടി വന്നു വാതിലെങ്ങാൻ തുറന്നാൽ ഉടുതുണി പോലുമില്ലത്ത അവസ്ഥയിലാണ് ഞാൻ..മൂപ്പര് കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുടിച്ചതിന്റെ ക്ഷീണം കൊണ്ട് വല്യശക്തിയില്ലാരുന്നു..അങ്ങനെ തന്നെ പിടിച്ചു വെച്ച് ഞാൻ പറഞ്ഞു…

ദയവു ചെയ്തു ഒച്ചയുണ്ടാക്കരുത്…ഞാൻ നിന്റെ കെട്ടിയോൻ..ദേ അപ്പുറം കിടക്കുന്നതാണ് നമ്മുടെ മോൻ..നമ്മളിപ്പോ ബിയർ കുടിച്ചതാണ്..അല്ലാതെ നിന്നെ മയക്കു ഗുളിക തന്ന് പീ ഡിപ്പിക്കാൻ ശ്രമിച്ചതല്ല..അത് പച്ചമുന്തിരിയാണ് അല്ലാതെ മയക്കു ഗുളികയല്ല…ബി യറിന്റെ കൂടെ തിന്നാൻ വാങ്ങിയതാണ്…മേലാൽ ഞാൻ ഇമ്മാതിരി പരിപാടിക്ക്  നിക്കൂല..തെറ്റ് പറ്റിപ്പോയി മാപ്പാക്കണം..വേണേൽ നിന്റെ കാലു ഞാൻ പിടിക്കാം, ബഹളം വെക്കരുത്..പറഞ്ഞതെല്ലാം മനസ്സിലായിട്ടാണോ, അല്ലേൽ പ്രതിരോധശേഷി തീർന്നതാണോ, ഓള് ബലപ്രയോഗം നിർത്തി…

പ്രശ്നമൊന്നുമില്ലന്ന് കണ്ടപ്പോ ഞാൻ മെല്ലെ പിടുത്തം വിട്ടു..ഓളെണീറ്റ് നിൽക്കാൻ നോക്കിയപ്പോ, തലയുടെ പിടുത്തം വിട്ടിട്ടില്ലെന്ന് മനസ്സിലായി..മുന്നോട്ട് നടക്കാൻ നോക്കീട്ട് പിന്നോട്ടേക്കാ വരുന്നത്..എന്നെയെന്തോ വിചിത്ര ജീവിയെ കണ്ടത് പോലെ..തുറിച്ചും തലചെരിച്ചുമൊക്കെ നോക്കുന്നുണ്ട്..അപ്പോഴാണ് തു ണിയില്ലാണ്ട് ഇരിക്കുന്ന എന്നെ കണ്ടത്..അത് കണ്ട് ഉറക്കെ ചിരിക്കാനുള്ള പരിപാടിയാണെന്നു മനസ്സിലായത് കൊണ്ട്,  മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു..എന്തോ ഭാഗ്യത്തിന് അതനുസരിച്ചു..ആവേശത്തിൽ എവിടെയോ വലിച്ചെറിഞ്ഞ ലുങ്കി കുറച്ച് സനായമെടുത്താണേലും, ഓള് തന്നെ തപ്പിയെടുത്തു തന്ന്..എന്നിട്ട് ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് കേറിപ്പോയി..

എന്തൊക്കെ പ്രതീക്ഷളായിരുന്നു… ഒരു ഒലക്കയും നടന്നില്ലാന്നു മാത്രല്ല നാണംകെട്ടു പണ്ടാരടങ്ങിയേനെ…ഇനീപ്പോ നാളെ  ഉമ്മനോട് പറയുമോന്ന പേടി വേറെയും…ബാത്‌റൂമിന്ന് ഇറങ്ങി വന്നപ്പോ അടുത്തിരുത്തി കുറേ ക്ലാസ്സ്‌ കൊടുത്തു..എല്ലാം ഗൗരവത്തോടെ കെട്ട ശേഷം, ബിയർ ബാക്കിയുണ്ടോന്ന് ചോദിച്ചതിൽ മനസ്സിലായി ഓളോട് ഇന്നിനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന്..

ബിയർ തീർന്നോയിന്ന് പറഞ്ഞപ്പോ ബാക്കിയുണ്ടാരുന്ന മുന്തിരിയുമെടുത്ത് തിന്ന് മൂപ്പര് കൂർക്കം വലിച്ചു കിടന്നുറങ്ങി.. എന്തായാലും ഭാഗ്യത്തിന് രാവിലേ ആരോടുമൊന്നും പറഞ്ഞില്ല…തല്ലെന്നത്തെ കാര്യം പറഞ്ഞു കുറേ ചിരിച്ച് എന്നല്ലാതെ…ഇനി മേലാൽ എനിക്കും നിനക്കും ഇമ്മാതിരിയൊരു പൂതിയില്ലെന്നും പറഞ്ഞു, തലേന്നത്തെ ഉമ്മറിനെയും ജയഭാരതിയെയും ഒന്നൂടി കൊണ്ട് വന്നു ആ പൂതിയങ്ങട് മാറ്റി…

NB:: ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല…തികച്ചും സങ്കല്പികം മാത്രം..