പിന്നെ അവളുടെ കൈയിൽ ബാഗ് ഓകെ ഉണ്ടുട്ടാ ഒളിച്ചോടാൻ ഉള്ള പരിപാടി ആണോ ഇനി….

Story written by Sarath Krishna

==================

എത്രയായി…

പത്തുരൂപ…

പത്തിന്റെ നോട്ടും വാങ്ങി പോക്കറ്റിൽ ഇടുന്ന നേരത്ത സുഭാഷ്ന്റെ ഫോൺ വന്നത്… ഓട്ടോ വളച്ചു അസിലേറ്ററിന്നു കൈ എടുത്ത് കാൾ എടുത്ത് ഫോൺ തലയുടെയും തോളിന്റെയും ഇടയിൽ വെച്ചപ്പോഴാണ് അവന്റെ ചോദ്യം ..

ഡാ നീ എവിടെയാ അമ്പിളി കുറെ നേരയിട്ട സ്റ്റാൻഡിൽ നിന്നെ നോക്കി നിൽക്കുന്നു ..

അവൾ വന്നോ ..

ഡാ ഞാൻ പള്ളിടെ അവിടേക്ക് ഓട്ടം വന്നതാ നീ അവളോട് പോയി പറ ഞാൻ ഇപ്പോ വരും എന്ന്..

ഞാൻ എന്ത് പോയി പറയാനാ അവൾ ആകെ കലി തുള്ളിയ നിൽക്കുനേ…

പിന്നെ അവളുടെ കൈയിൽ ബാഗ് ഓകെ ഉണ്ടുട്ടാ ഒളിച്ചോടാൻ ഉള്ള പരിപാടി ആണോ ഇനി

ബാഗോ… നീ ഫോൺ വെച്ച എന്റെ ഉള്ള സമാധാനം കൂടെ കളായാണ്ട് ഞാൻ

ദ എത്തി ..

ഫോൺ കട്ട് പോലും ചെയ്യാതെ പോക്കറ്റിൽ ഇട്ട് മുന്നിൽ കണ്ട തിരിവെല്ലാം ചറ പറ എന്ന് വളക്കുമ്പോഴും എന്റെ മനസ് മുഴുവൻ അവൻ പറഞ്ഞത് മുഴങ്ങി കേട്ട് കൊണ്ടേ ഇരുന്നു

ഭഗവാനെ ഇനി അവൻ പറഞ്ഞ പോലെ ഒളിച്ചോടാനുള്ള തെയ്യാറെടുപ്പിലാണോ അവൾ വന്നേക്കുന്നത്

ഞാൻ ഓട്ടോ വായു ഗുളിക സ്പീഡിൽ പറപ്പിക്കുന്ന നേരത്തും വഴി വക്കിൽ ചിലർ ഓട്ടം വിളിക്കാനായി കായും കാലും കാണിക്കുണ്ടായിരുന്നു ഒരാളുടെയും പ്രകോപനങ്ങൾക്കും പിടി കൊടുക്കാതെ എന്റെ വണ്ടി ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി പറന്നു… അമിത വേഗത കൊണ്ട് ഇടക്കിടെ ഓകെ വണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്ന് വന്ന പൊട്ടലും ചീറ്റലു പോലും ഞാൻ ശ്രദ്ധിച്ചില്ല

സ്റ്റാൻഡിന് തൊട്ട് മുന്നിലെ പീടിക മൂലയിലെ ഘട്ടർ സ്പീഡ് കുറച്ചാടുക്കുമ്പോഴാണ് ചായക്കടയിലെ ദാസേട്ടന്റെ നീട്ടി ഉള്ള വിളി

ഡാ പ്രസാദെ ഒന്ന് നിന്നെ…

എന്താ

നീ ഫ്രീ ആണോ കടയിലെ ഗ്യാസ് കഴിഞ്ഞു… ഒരു കുറ്റി എടുക്കാൻ പൂവന…

ഉവ്വ് ഈ നേരത്ത ഗ്യാസ് …

ആ സുഭാഷ് നെ എങ്ങാനും വിളിക്ക് .. അവൻ ആ പേട്ടയിൽ ഉണ്ടാക്കും…

വളവു തിരിഞ്ഞു നേരെ കാണുന്നത് ബസ് സ്റ്റാൻഡ് ആണ് സുഭാഷ് പറഞ്ഞ പോലെ ഒരു വലിയ ബാഗ് ആയി തന്നെ ആണ് അവൾ നിൽക്കുനേ അത് കണ്ടപ്പോ എന്റെ ഉള്ള ജീവനും കൂടെ പോയി…

ഇടക്ക് വെച്ച് എന്റെ വണ്ടിക്ക് കൈ കാണിച്ച സുഭാഷിന്റെ കൈകൾ പോലും അവളുടെ ആ നിൽപ്പിന്റെ ഭംഗിയിൽ എനിക്ക് ശ്രദ്ധിച്ചില്ല.. അവന്റെ കൈ വണ്ടിയുടെ എവിടേയോ തട്ടി എന്നാ കാര്യം ഞാൻ ഉറപ്പിച്ചത് അവന്റെ

മാ..കൂട്ടിയുള്ള തെറിയിൽ നിന്നാണ്…

മറിച്ചു തെറി പറയാനോ വണ്ടി ഒത്തുകനോ ഉള്ള നേരം അല്ല ഇതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച് ഞാൻ വണ്ടിയും ആയി അവളുടെ അടുത്തെത്തി….

പുതപ്പ് വിൽക്കാൻ വരുന്ന ബംഗാളികളുടെ കൈയിൽ കാണുന്ന പോലത്തെ വലിയ ബാഗ് ഓട്ടോയുടെ ഉള്ളിലേക് എറിഞ്ഞു അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്നു… അവൾ എന്റെ വണ്ടിയിൽ കയറുന്നത് കണ്ടതും ബസ്റ്റോപ്പിൽ ബീഡി വലിച്ചിരുന്ന ആന്റോ ഏട്ടൻ താൻ സുഗുണന്റ കൈയിൽ നിന്ന് കടംവാങ്ങിയ വലിക്കുന്ന ബീഡി ആണെന്നു പോലും ഓർക്കാതെ ബീഡി എങ്ങോട്ടോ എറിഞ്ഞു ദാസേട്ടന്റെ ചായകടയിലേക് ഓടി..

ചായക്കടയിലെ ഇന്നത്തെ പരദൂഷണം എന്നെ കുറിച്ചക്കും എന്ന് മുൻക്കുട്ടി മനസിലാക്കിയ ഞാൻ മൂക്കൊന്നു നീട്ടി മാന്തി ..അവളോട് ചോദിച്ചു നമ്മളെ നാട്ടുക്കാരൊക്കെ കണ്ടട്ടുണ്ടാക്കുംലെ..

നിങ്ങൾ എന്റെ പിന്നാലെ നടക്കുന്ന കാലത്തും ഇപ്പോ കണ്ട ഈ നാട്ടുക്കാരൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു .. അതിന് ഞാൻ മറുപടി ഒന്നും പറയാതെ ഞാൻ വണ്ടിയുടെ കിക്കർ ആഞ്ഞു വലിച്ചു..

വണ്ടി സ്റ്റാൻഡിന് ഭാഗത്തു നിന്ന് കുറച് നീങ്ങിയപ്പോ .. പകുതി ശ്വാസത്തിൽ ഞാൻ അവളോട് ചോദിച്ചു

അല്ല നമ്മൾ നിന്റെ വീട്ടിലേക്ക് തന്നെ അല്ലെ പോകുന്നേ …

അല്ലാതെ പിന്നെ എങ്ങോട്ടാ മനുഷ്യ…

ബാഗ് ഓകെ കണ്ടതോണ്ടു ചോദിച്ചതാ ..

അതിന് പിന്നിന് അവളുടെ ഉത്തരം ഒന്നും കിട്ടാണ്ടായപ്പോ.. ഞാൻ ചെറുതായി ഒന്ന് പുറകിലേക് തിരിഞ്ഞു നോക്കി….

നോക്കണ്ട വീട്ടിലേക്ക് തന്നെയാ പോകുന്നേ അല്ലാണ്ട് നിങളുടെ ഒളിച്ചോടാൻ ഇറങ്ങിയതോന്നും അല്ല ..കഴിഞ്ഞ 3 ദിവസമായി ഹോസ്റ്റലിലെ വാഷിങ് മിഷിൻ കേടാണ് എന്റെ അലകനുള്ള തുണിയ ബാഗിൽ…

അത് കേട്ടപ്പപ്പോ എവിടുന്നോ വീണ പ്രണവയുവിൽ അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചു…

അല്ല ഈ കുന്ത്രണത്തിന് ഇത്ര സ്പീഡ് ഉള്ളു…

നീ അല്ലെ പണ്ട് പറയാറ് ചേട്ടന്റെ വണ്ടിക്ക് ജെറ്റിന്റെ സ്പീഡ് ആണ് പതുകെ സൂക്ഷിച്ചു പോകണം എന്നൊക്കെ… എന്നിട്ട് ഇപ്പോ സ്പീഡ് ഇല്ലാനായോ….
അങ്ങനെ പറഞ്ഞു എന്ന് വെച്ച് ഒരു സ്ഥലത്തേക് സമയത്തിന് ഏതാണ്ടേ…അവരൊക്കെ അവിടെ എത്തി എന്നും പറഞ്ഞ് അമ്മ രണ്ടു തവണ വിളിച്ചിരുന്നു… ഒന്ന് വേഗം വീട് അല്ലങ്കിൽ ഞാൻ ഇറങ്ങി നടക്കാം…

നീ ഒന്ന് അടങ്ങി ഇരിക്ക് എന്റെ അമ്പിളി ഇപ്പോ എത്തും…

കാലത്ത് എണീറ്റ് നിനക്ക് ഒന്ന് കുളിക്കമായിരുന്നില്ലേ മുടി ഓകെ ചാപ്പറ ചുപ്പറ ന്നാ നിൽക്കുനേ…

എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട മനുഷ്യ എനിക്ക് പഠിക്കാനുണ്ട് എന്ന് പറഞ്ഞിട്ടും അതും കൂടി കേൾക്കാതെ നട്ട പാതിരാ വരെ നിങ്ങളോട് ഇന്നലെ ഫോണിൽ സംസാരിപ്പിച്ചത് മറന്നോ. അത് കഴിഞ്ഞു പഠിച്ചു കിടന്നപ്പോഴേക്കും നേരവും വെളുത്തു ഒന്നും ഉറങ്ങാൻ കൂടെ പറ്റില്ല എനിക്ക്…

ഞാൻ സ്റ്റോപ്പിൽ വന്നു നില്ക്കാൻ തുടങ്ങിട്ട് നേരം എത്ര ആയി എന്നറിയോ ..

ഒരു ഓട്ടം വന്ന കാരണമാ അമ്പളി നീ വിഷമികത്തെ ഇരിക്ക് ഇന്നത്തെ ഒരു ദിവസത്തേക്ക് അല്ലേ ക്ഷമിക്ക്…

കുറച് നേരത്തേക് വേറെ ഒന്നും അവളോട് ഞാൻ ചോദിക്കാൻ പോയില്ല..

വണ്ടി അവളുടെ വീട്ടിലേക്ക് തിരിയുന്ന വഴിയിൽ പുതിയാതായി തുടങ്ങിയ ജിം ക്ലാസ്സിന്റെ ബോർഡ് ഞാൻ കണ്ടത് കൂടെ അവളുടെ കൊച്ചച്ഛമാരുടെ മുഖം എന്റെ
ഓർമ്മയിൽ വന്നു ആ ഓർമയ്ക്ക് ഒപ്പം വണ്ടിയുടെ ബ്രേക്കിൽ എന്റെ കാലുകൾ നന്നായി അമർന്നു…

എന്തെ നിർത്തിയെ…

അല്ല അമ്പിളി ഇപ്പോ നിന്റെ വീട്ടിൽ ബന്ധുക്കളായി അച്ഛനും അമ്മയും അനിയനും മാത്രമല്ലെ ഉള്ളു … നിന്റെ കൊച്ചച്ഛന്മാരെ ഒന്നും ഇന്നത്തെ ചടങ്ങിനെ കുറിച്ച് അറിച്ചട്ടില്ലലോ അല്ലെ….??

ഇല്ല …

നിമിഷം നേരംകൊണ്ടു ചോർന്നു പോയ എന്റെ ധൈര്യം വീണ്ടെടുത്തു വണ്ടി അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് നിർത്തി …

സൈഡ് ഗളസിൽ നോക്കി മുടി ചീകുന്ന എന്നെ നോക്കി അവൾ ചോദിച്ചു

അല്ല വരൂന്നില്ലേ….

ധ വരുന്നു.. പിന്നെ അതെ അമ്പിളി നീ പിന്നിൽ കൂടെ പൂക്കോ ഞാൻ മുന്നിൽ കൂടെ വരാം ഈ ബാഗ് ആയി നിന്നെ കണ്ടാൽ വന്നവർ വിചാരിക്കും നമ്മൾ ഏതെങ്കിലും ടൂർ കഴിഞ്ഞ് വന്നതാണ് എന്ന്….

എന്ത് പിന്നിൽ കൂടടെ വന്നോ എന്ന്??

എന്നെ പെണ്ണ് കാണാൻ വന്നവർ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ

എന്താ നിങ്ങൾക്ക് എന്റെ കൂടെ വരാൻ പേടി ഉണ്ടോ….

പിന്നെ ഞാൻ എന്തിനാ പേടിക്കുന്ന നീ വാ പെണ്ണെ…

അവളുടെ വീടിന്റെ ഗേറ്റ് തള്ളി തുറന്ന് ഉള്ളിലേക് സ്‌ലോ മോഷനിൽ നടക്കുമ്പോ ആണ് 5 പഠിക്കുന്ന അവളുടെ അനിയൻ ഗേറ്റിന്റെ സൗണ്ട് കേട്ട് പുറത്തേക്ക് വന്നത്… ഞങ്ങളെ കണ്ട പാടെ

അമ്മേ ദ ചേച്ചി വന്നു … ഓട്ടോറിക്ഷക്ക് കൊടുക്കാൻ 10 രൂപ തന്നെ എന്നും പറഞ്ഞു അവൻ ഉള്ളിലേക് ഓടി…

ആ വിളി കേട്ട് 10 രൂപയും ആയി വന്നത് അവളുടെ അച്ഛനായിരുന്നു…

അവളുടെ അച്ഛനെ കണ്ടതും ഞാൻ പിന്നിലേക് രണ്ട് അടി മാറി അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു….

എന്നിട്ട് അവളുടെ അച്ഛന്റെ മുഖത്തേക്കും തുറന്നു കിടക്കുന്ന ഗേറ്റിലേക്കും ഞാൻ മാറി മാറി നോക്കിട്ട് അവളുടെ അച്ഛനോട് തൊണ്ടയിൽ നിന്ന് വന്ന സൗണ്ടിൽ പറഞ്ഞു

ഇവളെ കാണാൻ വന്നവരെ പുറത്തേക്ക് വിളിക്ക് എനിക്ക് അവരോടു പറയണം ഇവൾ എന്റെ പെണ്ണാണ് എന്ന്…

അത് പറഞ്ഞതെ ഓര്മ ഉള്ളു … അവളുടെ അച്ഛൻ വീടിന്റെ സ്റ്റെപ് ഇറങ്ങി വന്നതും എന്റെ മുഖത്ത് ആഞ്ഞൊരണം തന്നതും ഒരുമിച്ചായിരുന്നു…. അടിയുടെ സൗണ്ട് കേട്ട് അവളെ പെണ്ണ് കാണാൻ വന്ന ഡോക്ടർ ചെക്കൻ പുറത്തേക്ക് വന്നു… അവളുടെ ബാഗും കൂടെ എന്നെയും കണ്ടപ്പോ അവനു ഏതാണ്ട് കാര്യങ്ങൾ ഓകെ മനസിലായി… കവിൾ തടവി നിൽക്കുന്ന എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ എന്റെ മുന്നിൽ കൂടെ പോയി അവന്റെ പിന്നിൽ പോകുന്ന ബ്രോക്കർ പാതി കടിച്ച ഐനസ് തെങ്ങിന്റെ കടക്ക് എറിഞ്ഞിട്ട് എന്നെ നോക്കി പല്ലും കടിച്ചിട്ടു പിറു പിറുത് ഇറങ്ങി പോയി

പുറത്ത് നടന്ന സംഭവങ്ങൾ ഒന്നും അറിയാതെ അടുക്കളയിൽ ചായ ആറ്റി കൊണ്ടിരുന്നാ അവളുടെ അമ്മ …

അല്ല മോള് വന്നോ എന്നിട്ട് അവൾ എവിടെ എന്നും ചോദിച്ച് ഉമ്മറത്തേക് വന്നു…

അവരോട് പിന്നെ എന്തൊക്കെയോ പറഞ്ഞത് അവളായിരുന്നു…കിട്ടിയ അടിയുടെ മൂളിച്ച കൊണ്ട് ഞാൻ ഒന്നും കൃത്യമായി കേട്ടില്ല..

കുറച്ചു നേരത്തിനു ശേഷം എന്റെ മുഖത്ത് നോക്കി അവൾ അലറി കൊണ്ട് പറഞ്ഞു

ബാഗ് എടുക്കൂ മനുഷ്യ നമ്മുക്ക് പോകാം…

മറ്റൊന്നും ഞാൻ വ്യക്തമായി കേട്ടില്ലങ്കിലും ഇത് കേട്ടപ്പോ കാര്യങ്ങൾ ഏറെ കുറെ എനിക്ക് മനസിലായി… അവളുടെ ബംഗാളി ബാഗും എടുത്ത് അടി കിട്ടിയ കവിളും തലോടി ഞാൻ അവളുടെ പിന്നിൽ നടന്നു… അവളുടെ അമ്മയുടെ നിലവിളി കേട്ട് പുറത്ത് വന്ന അയല്പക്കക്കാർ തോന്നിയത് എന്നെ അവൾ അവളുടെ വീട്ടിൽ നിന്ന് വിളിച്ചീറക്കി കൊണ്ട് പോകുവാണ് എന്നാണ്….

വണ്ടിക്ക് അരികിൽ എത്തിയ അവളെ വണ്ടിയിൽ.കയറ്റി ഇരുത്തി ഞാൻ എന്റെ അമ്മയെ വിളിച്ചു…

അമ്മെ ഞാൻ അമ്പിളിനെ കൊണ്ട് വീട്ടിൽ വരാ.. അമ്മ അവളുടെ മുന്നിൽ വെച്ച് എന്നെ തെറി ഒന്നും പറയരുത്…

പറ്റിയ അമ്മ ആ കരി പിടിച്ച നമ്മുടെ വിളക്ക് ഒന്ന് തേച്ചു കഴുകി കൂടെ കുറച് അരിയും കിണ്ണത്തിൽ ഇട്ടു വെച്ചോ…

അരി റേഷന്റെ വേണ്ട എന്ന് പറയുമ്പോഴേക്കും അമ്മ ഫോൺ കട്ട് ആക്കി….

ഫോൺ വിളി കഴിഞ്ഞ എന്നെ നോക്കി അവൾ ചോദിച്ചു

വിളികനുള്ളവരെ ഓകെ വിളിച്ചോ

ഉവ് വിളിച്ചു

എന്നാ വണ്ടി എടുത്തോ നമ്മക്ക് പോകാം

ആ പോകും കഴിഞ്ഞു ഇന്നെക് 8 വർഷമായി….

ഇന്നും എന്റെ അടുക്കളയിലെ വക്കു പൊട്ടിയ പത്രത്തിന്റെ കല പില ശബ്ദത്തിന്റെ ഒപ്പം എന്റെ കൂടെ ഇറങ്ങി വന്ന നേരത്തെ കുറിച്ച് അവൾ സ്വയം പഴി പറയുന്ന കേൾക്കുമ്പോ…. ഇവൾക് കിട്ടേണ്ട സ്വത്തും കൂടി അവളുടെ അനിയന്റെ പേരിൽ എഴുതി വെച്ച അവളുടെ അച്ഛന്റെ മുഖമാണ് എന്റെ ഓർമ്മയിൽ തെളിയുന്നത്…

by sarath