പുരുഷന്മാർ അധ്യാപകരുണ്ടെങ്കിലും ചെറുപ്പക്കാരായി ഞങ്ങൾ രണ്ടോ മൂന്നോ പേര് മാത്രം. അതും അവിവാഹിതർ….

എഴുത്ത്: ഡിജു (ഉണ്ണി)

==================

വനിതാ ഐടിഐ യില് അധ്യാപകൻ ആയിരുന്ന കാലം… സർവം പെൺമയം… വനിതാ ഐടിഐ ആയത് കൊണ്ട് തന്നെ എവിടെ തിരിഞ്ഞാലും പെൺ കുട്ടികൾ… പുരുഷന്മാർ അധ്യാപകരുണ്ടെങ്കിലും ചെറുപ്പക്കാരായി ഞങ്ങൾ രണ്ടോ മൂന്നോ പേര് മാത്രം… അതും അവിവാഹിതർ….😎

ഒരു ദിവസം ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ ആരുമില്ല… അങ്ങനെ സ്റ്റാഫ് റൂം ശൂന്യം ആകാറില്ലല്ലോ… തെന്ത് പറ്റി…!!!🙄

സ്വീപ്പർ ചേച്ചിയോട് തിരക്കിയപ്പോൾ   “അറിഞ്ഞില്ലേ ഫുഡ് ടെക്നോളജിയിൽ പഠിക്കുന്ന ഏതോ ഒരു പെൺകുട്ടിയുടെ മാല മോഷണം പോയി എല്ലാവരും അങ്ങോട്ട് പോയി…”

ശെടാ… ഫുഡ് ടെക്നോളജി യുടെ ക്ലാസ്സ് അങ്ങ് മൂന്നാമത്തെ നിലയിൽ ആണ്… നാശം സ്റ്റെപ് കേറി ഊപ്പാട് വരും… ഓരോ സ്റ്റെപ്പ് കയറുമ്പോഴും മാല നഷ്ടപ്പെട്ടവളെ മനസ്സിൽ പ്രാകി… ഇവൾക്ക് സിവിൽ എടുത്ത് പഠിച്ചാൽ പോരായിരുന്നോ… അതാകുമ്പോൾ താഴത്തെ നിലയിൽ ആണല്ലോ ക്ലാസ്…😒

എന്തായാലും ഉന്തി തള്ളി ഞാൻ എന്നെ മൂന്നാമത്തെ നിലയിൽ എത്തിച്ചു…

ആഹാ ഒരു ഉത്സവത്തിനുള്ള ആൾ ഉണ്ട് അവിടെ…🧐

ലൂയിസ് സാർ ആണ് നയിക്കുന്നത്… കൈയിൽ ഒരു ചൂരലും ഉണ്ട്… അദ്ദേഹം ഒരു എസ് ഐ യുടെ ഭാവത്തിൽ കുട്ടികളെ പല തരത്തിൽ ചോദ്യം ചെയ്യുകയാണ്… 👮

മാല നഷ്ടപ്പെട്ട പെൺ കുട്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി അമിത പ്രതീക്ഷയിൽ ലൂയിസ് സാറിനെ തന്നെ നോക്കി നിൽക്കുന്നു… 🙏

സാറന്മാരും ടീച്ചർമാരും ലൂയിസ് സാറിൻ്റെ താണ്ഡവം കണ്ട് കുട്ടികളെക്കാൾ ഭയന്ന് നിൽക്കുകയാണ്…😳

ഒരു എത്തും പിടിയും കിട്ടാതെ ദേഷ്യപ്പെട്ട് ഏതാണ്ട് തോൽവി സമ്മതിച്ച്  നിൽക്കുന്ന ലൂയിസ് സാർ… ഞാൻ അടുത്തോട്ട് ചെന്നു… “സാർ ഇവളുമാരോട് ഇങ്ങനെ ചോദിച്ചിട്ടൊന്നും കാര്യമില്ല സാർ.. സത്യം പറയില്ല…”

എൻ്റെ ഒറ്റ ഡയലോഗിൽ നായകൻ ഞാനായി മാറി… തോറ്റ് നിന്ന ലൂയിസ് സാറിന് എൻ്റെ ഡയലോഗ് ഒരു ആശ്വാസം ആയി എന്ന് എനിക്ക് മനസ്സിലായി… അദ്ദേഹം അദ്ദേഹത്തിൻ്റെ പിൻഗാമി ആയി എന്നെ കണ്ടു… എന്നിൽ അദ്ദേഹത്തിന് പ്രതീക്ഷ മുളച്ചു… ഇത്രയും സ്നേഹ വായ്പ്പോടെ ലൂയിസ് സാർ എന്നെ അതിന് മുമ്പ് നോക്കിയിട്ടില്ല… ഒട്ടും അമാന്തിച്ചില്ല ഞാൻ ഡയലോഗ് ആവർത്തിച്ചു… “സാർ ഇവളുമാരോട് ഇങ്ങനെ ചോദിച്ചിട്ടൊന്നും കാര്യമില്ല സാർ.. സത്യം പറയില്ല…”

ലൂയിസ് സാർ : പിന്നെ എന്ത് വേണം ഡിജു…??

ഞാൻ : സാറേ നഷ്ടപ്പെട്ടേക്കുന്നത് രണ്ട് പവനാ… ചില്ലറ കളി അല്ല…

അതെ… പോലീസിനെ വിളിച്ചാലോ…??

വേണ്ട സാർ ഇൻസ്റ്റിറ്റ്യൂട്ട് ന് നാണക്കേട് ആകും…😡

പിന്നെ എന്ത് വേണം എന്നാ ഡിജു പറയുന്നത്…??

സാറേ ക്ലാസ്സിൽ 43 പിള്ളേര് അല്ലേ ഉള്ളത്… ഒരെണ്ണത്തിനെ ക്ലാസ്സിന് വെളിയിൽ വിടരുത്… എന്തായാലും മാല വെളിയിൽ പോകാൻ അവസരം കിട്ടിയിട്ടില്ല… ഏതോ ഒരുത്തിയുടെ കൈയിൽ ഉണ്ട്…🤔

അത് ആരാണെന്ന് എങ്ങനെ കണ്ടുപിടിക്കും…??

പരിശോധന നടത്തണം സാറേ…

എന്ത് പരിശോധന…??

ദേഹ പരിശോധന… എടുത്തവളുടെ ഉടുപ്പിൻ്റെ യോ പൻ്റ്‌സിൻ്റെയോ അകത്ത് ഉണ്ടാകും.. 42 എണ്ണത്തിനെയും ദേഹപരിശോധന നടത്തണം…🧐

ആര് പരിശോധിക്കും…??

ഞാൻ പരിശോധിക്കും…

എന്നിട്ട് കിട്ടിയില്ലെങ്കിലോ…??

ഞാൻ വാങ്ങിത്തരും സാറേ രണ്ടിന് പകരം മൂന്ന് പവൻ്റെ ഒരു മാല…🤨

ഒരു നിമിഷം നിശബ്ദത… ചുറ്റും നിന്ന ടീച്ചർമാരും സാറൻമാരും ചിരിച്ച് ചിതറി ഓടി…🏃

ഞാൻ വീട്ടിൽ വന്ന് കുളി തുടങ്ങി സോപ്പ് തേച്ചപ്പോൾ ആണ് തെണുക്കുക മാത്രം അല്ല തൊലിയും പോയിട്ടുണ്ട് എന്ന് മനസ്സിലായത്… അടി കിട്ടിയത് പുറത്ത് ആയത് കൊണ്ട് കാണാൻ പറ്റില്ലായിരുന്നല്ലോ…😪

എൻ്റെ ഭാഗത്താണ് തെറ്റ്… ലൂയിസ് സാറിൻ്റെ കൈയിൽ ചൂരൽ ഇരിക്കുന്നത് ഞാൻ ഓർക്കണമായിരുന്നു…😒