എഴുത്ത്: നൗഫു ചാലിയം
======================
“മോളെ…ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…”
Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി…ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന സന്തോഷത്തിൽ ഉമ്മയെ വിളിച്ചപ്പോൾ അവിടുന്നു കേട്ട വാർത്തമാനം അതായിരുന്നു.
എനിക്കെന്തെങ്കിലും അങ്ങോട്ട് പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു കഴിഞ്ഞിരുന്നു…
ഞാൻ ഒറ്റക് ആണ് കേട്ടതെങ്കിലും ഒരു കുഴപ്പവും ഇല്ലായിരുന്നു..എന്നും പറയാറുള്ള മറുപടി തന്നെ ഞാൻ ഇന്നും കൊടുത്തേനെ…
എന്നോട് ആദ്യമായിട്ടല്ല ഉമ്മ ഈ കാര്യം പറയുന്നത്…
ഇതിപ്പോ എന്റെ ഇക്ക തൊട്ടടുത്തു തന്നെ നിൽക്കുമ്പോൾ.. ഉമ്മയുടെ സന്തോഷം ഇക്കാക് കൂടേ കേൾപ്പിക്കുവാനായി ലൗഡ് സ്പീക്കറിൽ ഇട്ടതായിരുന്നു ഞാൻ..
ഞാൻ വായ തുറന്നു മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇക്ക എന്നെ കൈ കൊണ്ടു തടഞ്ഞു…
വേണ്ട എന്നൊരു ആക്ഷൻ കാണിച്ചു…
“ഇപ്പളാണേൽ നിങ്ങൾക് കുട്ടികൾ ഒന്നും ആയിട്ടില്ലാ…അത് കൊണ്ട് തന്നെ പെട്ടന്ന് വിവാഹമോചനം കിട്ടുകയും ചെയ്യും..അതും അവന്റെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ നല്ലൊരു വക്കീൽ ഉണ്ടേൽ നിഷ്പ്രയാസം സാധിക്കുന്നതേ ഉള്ളൂ..”
ഉമ്മ വീണ്ടും പറഞ്ഞു..
ഒരക്ഷരം മറുത്തു പറയാൻ കഴിയാതെ ഞാനും..
ഞാൻ എന്റെ വയറ്റിലേക് ഒന്ന് കൈ വെച്ചു…
ഇന്ന് രാവിലെയായിരുന്നു പ്രേഗ്നെൻസി ടെസ്റ്റിൽ രണ്ട് ചുവപ്പ് വര തെളിഞ്ഞത് ഞാനും ഇക്കയും കണ്ടത്..അതിന്റെ സന്തോഷം കൂടേ ഉണ്ടായിരുന്നു ഉമ്മാക് വിളിക്കുമ്പോൾ…
ഇന്ന് വൈകുന്നേരം എന്റെ വീട്ടിലേക് പോയി ചിലവ് ചെയ്യാമെന്നും..അവർക്ക് വേണ്ട ബ്രോസ്റ്റോ, മന്തിയോ എന്ത് വേണേലും വാങ്ങി കൊണ്ടു പോകാമെന്നും ഇക്ക തന്നെ ആയിരുന്നു എന്നോട് പറഞ്ഞത്…
ഇക്കാന്റെ മുഖത്തേക് നോക്കിയപ്പോൾ ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ..എന്തായിരുന്നു അവിടുത്തെ ഭാവമെന്ന് എനിക്ക് മനസിലായില്ല. ആ മുഖത്തേക് നോക്കുവാൻ പോലും കഴിയാതെ എന്റെ തല കുനിഞ്ഞു പോയി….
എന്റെ അവസ്ഥ മനസിലാക്കിയെന്നോണം ഇക്ക എന്റെ പുറത്ത് ഒന്ന് തട്ടി..അവിടെ നിന്നും എഴുന്നേറ്റ് പോയി…
“ഉമ്മാ…”
ഞാൻ കുറച്ചു ശബ്ദം ഉയർത്തി ഉമ്മയെ വിളിച്ചു…
അത് കേട്ടിട്ടാണെന്ന് തോന്നുന്നു..ഇക്ക അപ്പുറത്ത് നിന്നും വന്നിട്ടു എന്നെ നോക്കി കണ്ണ് കൊണ്ടു ഒന്നും പറയരുതെന്ന് പറഞ്ഞു
ഇക്കാക് ഞാൻ ആരോടും ദേഷ്യത്തോടെയോ, ശബ്ദം ഉയർത്തിയോ സംസാരിക്കുന്നത് ഇഷ്ട്ടമല്ല..ഇക്കയും അങ്ങനെ തന്നെയാണ്…ആരോടും ശബ്ദം ഉയർത്തി സംസാരിക്കില്ല…
ഒന്നും പറയില്ലെങ്കിലും ആ കണ്ണുകളുടെ ചലനത്തിൽ എനിക്കറിയാം ഇക്കാക് അത് ഇഷ്ട്ടപെട്ടില്ലന്ന്…
“എന്താടി..
നീ ശബ്ദം ഉയർത്തുകയൊന്നും വേണ്ട..നിന്നെ കെട്ടിച്ചു വിട്ടെങ്കിലും നിന്റെ കാര്യത്തിൽ ഞങ്ങൾക് ഇപ്പോഴും ചില ഉത്തരവാദിത്തങ്ങളൊക്കെ ഉണ്ട്..നിനക്ക് ഇനിയും ഒരു കുഞ്ഞിനെ പോലും തരാൻ പറ്റാത്ത ഓനെ തന്നെ മതി എന്നും പറഞ്ഞു കെട്ടിപിടിച്ചു ഇരിക്കാനാണോ നിന്റെ ഭാവം..നിന്റെ കൂടേ ഉള്ളവരെല്ലാം എത്ര സന്തോഷത്തോടെയാ ജീവിക്കുന്നത്….അവരുടെയെല്ലാം ഭർത്താക്കന്മാർ എത്ര നല്ല ഉയരത്തിലുമാണ് ഉള്ളത്.
നീയെ,?
അയലത്തെ റസിയ യെ ഒന്ന് നോക്കു..നിന്നെ പോലെ തന്നെ ഓള് പഠിച്ചു ഇന്നൊരു വക്കീലായി..ഓളെ ഭർത്താവ് ഒരു സർക്കാർ ഉദ്യോഗസ്ഥനും. ഓളാ എന്നോട് പറഞ്ഞത്…
ഉമ്മാ ഷഹാന ക് ഇതിലും എത്ര നല്ല ബന്ധം കിട്ടുമായിരുന്നല്ലോ…ഇപ്പോഴും വൈകിയിട്ടില്ല..ഓള് റാങ്ക് ലിസ്റ്റിൽ ഉള്ളതെല്ലേ..ഇങ്ങള് എങ്ങെനെലും ഓളെ പറഞ്ഞു മനസിലാക്കി ആ ബന്ധം ഒഴിയാൻ പറ..ബാക്കി ഓള് നോക്കിക്കോളൂമെന്ന്…”
ഉമ്മ അതും പറഞ്ഞു നിർത്തി..
ഞാൻ പെട്ടന്ന് തന്നെ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു..
കട്ട് ചെയ്തപ്പോളാണ് അബദ്ധം മനസിലായത്..
വേഗം ഇക്ക അവിടെ അടുത്ത് വല്ലതും ഉണ്ടോ എന്ന് നോക്കി..
ഇല്ല..ഹാവൂ ആശ്വാസമായി..
അല്ലേൽ ഇനി അതിനായിരിക്കും ഇക്കയുടെ ക്ലാസ്…
ഫോൺ വന്നാൽ അവർ വെക്കാണെന്ന് പറയാതെ കട്ട് ചെയ്യുന്നത് ഇക്കാക്ക് ഇഷ്ട്ടമല്ല..നമ്മൾ അങ്ങോട്ട് പറഞ്ഞു വെക്കുന്നത് അവർക്ക് എന്തേലും പ്രയാസം ഉണ്ടാകുമെന്നാണ് ഇക്കാന്റെ പക്ഷം…
ഇക്ക പറയുന്നതൊക്കെ നേര് തന്നെ ആയിരുന്നു..
****************
എന്റെ നാല് വർഷത്തെ കഠിനമായ പരിശ്രമമാണ് ഈ ജോലി…എന്റെ മാത്രമല്ല എന്റെ ഇക്കയുടെയും..
ഓരോ വർഷവും റാങ്ക് ലിസ്റ്റിൽ പോലും എന്റെ പേര് കാണാതെ പോകുമ്പോഴും ഇക്ക എന്നെ സമാധാനപ്പെടുത്തും…നമ്മളെക്കാൾ അർഹത പെട്ടവർ ഉണ്ടെന്നേ മുപ്പര് പറയൂ.. നമുക്ക് അടുത്ത പ്രാവശ്യം പിടിക്കാമെന്നും പറഞ്ഞു സമാധാനപ്പെടുത്തും…
നാലു വർഷം മുബ് ഈ ഷഹാന ഇക്കയുടെ കൈ പിടിച്ചു ഈ വീട്ടിലേക് കയറുമ്പോൾ..ആദ്യരാത്രിയിൽ ഇക്കയോട് ഒന്നേ ഞാൻ ആവശ്യപെട്ടുള്ളു..എനിക്കൊരു ജോലി വേണമെന്ന്..അതിക്കാന്റെ ജോലിയിലുള്ള മാന്യത കുറവോ..എനിക്ക് അതിലുള്ള സ്റ്റാറ്റസ് കുറവോ ഒന്നുമല്ല…എനിക്ക് ഒരുപാട് പൈസ ഉണ്ടാക്കി ജീവിതം അടിച്ചു പൊളിക്കാനോ ആയിരുന്നില്ല…
എന്റെ ഇക്കാക് ഒരു കൈ താങ്ങായി ജീവിത കാലം മുഴുവൻ ജീവിക്കാൻ…ആ ഇക്കാന്റെ മണവാട്ടിയായി…
എന്റെ ഇക്ക ആരുടേയും മുന്നിൽ തല താഴ്ത്തി നില്കാതെ ഇരിക്കാൻ..
വിവാഹത്തിന് മുമ്പ് ഇക്ക എന്നെ വിളിക്കുമ്പോൾ എല്ലാം ജോലിയിലെ ബുദ്ധിമുട്ടുകൾ ആയിരുന്നു ഏറെയും പറഞ്ഞിരുന്നത്….
പഠിക്കാൻ കഴിയാതെ പോയതിലുള്ള വിഷമം ഏറെ ഉണ്ടായിരുന്നു ആ വാക്കുകളിൽ…
മൂപ്പര് sslc കഴിഞ്ഞു ചെങ്കൽ കോറിയിൽ പണിക് കയറിയത് ആയിരുന്നു…എന്നും കയ്യൊക്കെ പൊട്ടി പൊളിഞ്ഞിരിക്കും..
എന്നേലും ഒരിക്കൽ എന്നെ കാണുവാനായി ഫാറൂക്ക് കോളേജിന്റെ മുറ്റത്തു വരുമ്പോൾ ആ കൈ എന്നും എന്റെ മുന്നിൽ നിന്നും മറച്ചു പിടിക്കും..
പക്ഷെ ആ കയ്യാലേ ഒരു പഴം പൊരിയോ..ഉള്ളിവടയോ വാങ്ങി കഴിച്ചാലേ എനിക്ക് തൃപ്തിയാകൂ..
എന്റെ വായിലേക്ക് കൈ നീട്ടി കഴിക്കാൻ തരുമ്പോൾ ഇക്ക അറിയാതെ തന്നെ ഞാൻ ആ കയ്യിൽ ഒരു മുത്തം കൊടുക്കുമായിരുന്നു…
സ്വന്തമെന്ന് പറയാൻ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ ഇക്കാക്..ഞങ്ങളുടെ വിവാഹത്തിന് ഒരു വർഷം മുമ്പ് ഉമ്മ ഇക്കയെ വിട്ടു പോയിരുന്നു..പിന്നെ ഈ വീട്ടിൽ ഇക്ക ഒറ്റക് ആയിരുന്നു..
അന്ന് മുതൽ എനിക്ക് താങ്ങും തണലുമായി നിന്ന എന്റെ സാജിദിക്ക…എന്നെ എന്റെ ഇഷ്ട്ടത്തിന് പഠിക്കുവാനും കേരളത്തിന്റെ അങ്ങൊളമിങ്ങോളം സ്വന്തം ജോലി വരെ ഒഴിവാക്കി psc എഴുതാൻ എനിക്ക് കൂട്ടിനു വരുമായിരുന്നു…
കല്യാണം കഴിഞ്ഞതിന് ശേഷം എന്റെ വീട്ടിലേക് ഞാൻ കുറച്ചേ പോയിട്ടുള്ളൂ..രാവിലെ ഒന്ന് പോയാൽ തന്നെ..ഉച്ച ആകുമ്പോയേകും ഇക്ക ഒറ്റക് ആണെന്ന് ഓർത്തു ഓടി വരും..എന്നോട് രണ്ടോ മൂന്നോ ദിവസം നിന്നിട്ട് വന്നാൽ മതിയോന്നെക്കെ പറയുമെങ്കിലും..
വൈകുന്നേരം തീരുന്ന പണി..ഉച്ചക്ക് ലീവെടുത്തു…വീട്ടിൽ വന്നു നോക്കും ഞാൻ വന്നോ എന്നറിയാൻ..എനിക്കറിയാം ഞാൻ ഇവിടെ ഇല്ലേൽ ഇക്കാക് സമാധാനം ഉണ്ടാവില്ലന്ന്..
ഇക്കയുടെ തീരുമാനം ആയിരുന്നു എനിക്കൊരു ജോലി ഉറപ്പായിട്ടു മതി ഒരു കുഞ്ഞെന്ന്…അത് കൊണ്ട് തന്നെ ഇക്ക എന്റെ അടുത്ത് നിന്നും മാറി കുറച്ചു ദിവസം മറ്റൊരു റൂമിൽ ആയിരുന്നു കിടന്നിരുന്നത്..അവസാനം എനിക്ക് നല്ല കണ്ട്രോൾ ആണെന്ന് പറഞ്ഞാണ് ഞാൻ കൂടേ കൊണ്ടു വന്നു കിടത്തിയത്..
ചില രാത്രികളിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ഇക്കയുടെ മുടിയിൽ തലോടി ചേർത്തു പിടിച്ചു കിടക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു..ആ കയ്യിനുള്ളിലേക് ചൂടിലേക് ഇറങ്ങി…ഒന്ന് പൂത്തുലയാൻ..
പക്ഷെ..
എങ്ങനെ നടക്കാനാണ്..ഞാൻ ഒന്ന് ഇളകിയാൽ മൂപ്പര് അറിയും എന്തെ ഷാന ഉറക്കം വരുന്നില്ലേ എന്ന് ചോദിച്ചു എന്നെ തന്നെ നോക്കി കിടക്കും..
എനിക്ക് അത് കണ്ടാൽ മനസിനുള്ളിൽ വല്ലതൊക്കെ തോന്നാൻ തുടങ്ങുമെന്ന് കരുതി..ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു മൂടി പുതച്ചു തിരിഞ്ഞു കിടക്കും..
അങ്ങനെ എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ ഇക്കയെ വിട്ടു വരാനാണ് ഉമ്മ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്..
ഉമ്മാ യായിപ്പോയി വേറെ വല്ലവരും ആണേൽ എന്റെ വായിൽ നിന്നും നല്ലോണം കേൾക്കുമായിരുന്നു…
******************
ഞാൻ അത് വിട്ടു ഇക്കയെ നോക്കുവാനായി റൂമിനുള്ളിൽ നിന്നും പുറത്തേക് ഇറങ്ങി…
ഹാളിലും അടുക്കളയിലും വീടിന് പുറത്തുമൊക്കെ നോക്കി..പക്ഷെ ആളെ മാത്രം കാണുന്നില്ല..
ഇതെവിടെ പോയെന്ന് കരുതി ഞാൻ ഫോൺ എടുത്തു ഇക്കാക് വിളിച്ചു…
ഒന്ന് രണ്ടു ബെല്ലടിക്കലും, ഇക്ക ഫോൺ എടുക്കുകയും ചെയ്തു…
ആ സമയം തന്നെ മുന്നിൽ കിടന്ന പ്ലാസ്റ്റിക് പൈപ്പ് കാണാൻ എനിക്ക് സാധിച്ചില്ല..ആ പൈപ്പിൽ ചവിട്ടിയതും കാൽ വഴുതി വയർ നിലത്തേക് ഇടിച്ചു വീണു…
“ഇക്കാ”
എന്നുറക്കെ വിളിച്ചു കരഞ്ഞു കൊണ്ട്..
എന്റെ കയ്യിൽ നിന്നും ഫോൺ ദൂരേക് വീണു പോയിരുന്നു…
******************
വയറിനുള്ളിൽ നിന്നും ഇറങ്ങി എന്റെ പൊക്കിൾ കൊടിയിലൂടെ ഒരു വേദന നാവി വഴി ഇറങ്ങി പോകുന്നത് ഞാൻ അറിഞ്ഞു..
എന്റെ ഉള്ളിലെ എന്തോ നഷ്ട്ടപെടുന്നത് പോലെ…ഞാൻ കണ്ണടച്ചു റബ്ബിനെ വിളിച്ചു…
“റബ്ബേ എന്റെ ഇക്കാന്റെ കുഞ്ഞിനെ നീ തിരികെ വിളിക്കരുതേ എന്ന്…”
പതിയെ എന്റെ കണ്ണുകൾ മറയുന്നതിന് ഇടയിൽ ഞാൻ കണ്ടു എന്റെ ഇക്ക എന്റെ അരികിലേക് ഓടി വരുന്നു…
********************
“ഉമ്മാ…ഇക്ക എവിടെ..”
ഞാൻ കണ്ണ് തുറന്നു ആദ്യമായി അന്വേക്ഷിച്ചത് എന്റെ തൊട്ടടുത്തു നിൽക്കുമെന്ന് കരുതിയ ആളെ കാണാതെ…ഇക്കയെ ആയിരുന്നു…
“ഇക്കാ..മിണ്ടാതെ നിന്നോണം അവിടെ…ചവിട്ടി യിട്ട് കൊ ല്ലാൻ നോക്കിയതും പോരാ ഇപ്പൊ ഓൾക് ഇക്കയെ കാണണം പോൽ..”
ഉമ്മ..എന്റെ ചോദ്യത്തിന് എന്നെ നോക്കി ചീറി…എന്റെ അനുജത്തി മാരും അവിടെ ഉണ്ടായിരുന്നു…
“ഇത്ത…ഇക്കാക്ക യെ പോലീസ് പിടിച്ചു കൊണ്ടു പോയി…”
അവർ പെട്ടന്ന് തന്നെ എന്നോട് പറഞ്ഞു..
“പോലീസോ…? എന്തിന്…?”
“ഉമ്മ പരാതി കൊടുത്തു..അളിയൻ ഇത്തയെ ചവിട്ടി കൊ* ല്ലാൻ നോകിയെന്നും പറഞ്ഞു…”
നേരാണോ ഉമ്മാ..ഇവർ പറയുന്നത്..
“ആ നേര് തന്നെയാ..എന്തെ..? അല്ല പിന്നെ നീ തനിയെ താഴെ വീണതാണോ..ഓൻ നിന്നെ ചവിട്ടാതെ നീ താഴെ വീഴുമോ…”
ഉമ്മ എന്റെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു..
“ഉമ്മ ഇങ്ങള് ഇതെന്തറിഞ്ഞിട്ട സംസാരിക്കുന്നത്..ഞാൻ സ്വയം ഒരു പൈപ്പിൽ കാല് ചവിട്ടി…വഴുതി വീണതല്ലേ..”
“ആ..ഇനി ഇപ്പൊ നീ അതൊന്നും മാറ്റി പറയാൻ നിൽക്കണ്ട..ഏതായാലും ഓന്റെ ശല്യം ഇതോടെ തീർന്നെന്നു കരുതിയാൽ മതി..പടച്ചോനോട് നന്ദി പറയാം…ആ പൊങ്ങന്റെ വിത്ത് നിന്റെ വയറ്റിൽ പിടിച്ചിരുന്നേൽ..അള്ളോ ആലോചിക്കാൻ തന്നെ വയ്യ..”
ഉമ്മ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..
“എന്റെ,..എന്റെ..വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞു പോയെന്നോ..”
ആ സമയം ആയിരുന്നു ഞാൻ ആ കാര്യം തന്നെ ഓർക്കുന്നത്..ഇക്കാനെ കാണാൻ കഴിയാത്ത ടെൻഷനിൽ ഞാൻ മറന്നു പോയിരുന്നു…
ഞാൻ എന്റെ വയറ്റിലേക്ക് കൈ വെച്ചു..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകുവനായി തുടങ്ങി..
“എന്റെ റബ്ബേ..ഞാൻ നിന്നോട് ഒന്നല്ലേ തേടിയുള്ളു..എന്റെ ഇക്കാന്റെ കുഞ്ഞിനെ..എന്റെ ചുണ്ടുകൾ പതിയെ വിഥുമ്പി പോയി..”
രണ്ടാഴ്ച റസ്റ്റ് എടുക്കുവാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്..നമ്മൾക് നമ്മുടെ വീട്ടിലേക് പോകാം ഇനി ഏതായാലും ഓന്റെ കൂടെയുള്ള പൊരുതി അവസാനിപ്പിക്കാം…
ഉമ്മ വീണ്ടും പറഞ്ഞു..
“ഒന്ന് നിർത്തുന്നുണ്ടോ..!”
എന്റെ അവസാനത്തെ ക്ഷമയും നഷ്ട്ടപെട്ടു ഞാൻ അലറി..
എന്റെ അലർച്ച കേട്ടു ഉമ്മ ഒരു നിമിഷം നടുങ്ങി എന്നെ നോക്കി..
തൊട്ടു പുറകെ തന്നെ അടുത്തുള്ള റൂമിലെ ആളുകളും…നഴ്സുമാരും എല്ലാം അങ്ങോട്ടേക്ക് ഓടിയെത്തി..
“ഇപ്പോ ഇറങ്ങണം ഇവിടെ നിന്നും എല്ലാം..എനിക്ക് ആരുടേയും സഹായം വേണ്ട. ഞാൻ എങ്ങോട്ടും വരുന്നുമില്ല…”
ഞാൻ കുറച്ചു ഉച്ചത്തിൽ തന്നെ ശബ്ദിച്ചു…
“പിന്നെ..നീ പിന്നെ എങ്ങോട്ട് പോകാനാ..എന്താ നിന്റെ ഉദ്ദേശം..?”
ഉമ്മ എന്റെ ദേഷ്യതോടെയുള്ള പെരുമാറ്റത്തിലും ഒട്ടും പതറാതെ ചോദിച്ചു..
“ഏതായാലും നിങ്ങളുള്ള ആ നശിച്ച വീട്ടിലേക് ഈ ഷഹാന വരില്ല….എനിക്ക് നിൽക്കാൻ എന്റെ ഇക്ക സ്വന്തമായി ഉണ്ടാക്കിയ വീടുണ്ട്..ഞാൻ അവിടേക്കു തന്നെ പോകും..നിങ്ങളൊക്കെ ഒരു ഉമ്മയാണോ സത്യത്തിൽ…
ഞാൻ ഒരു വെറുപ്പോടെ ഉമ്മയെ നോക്കി വീണ്ടും തുടർന്നു..
ഇങ്ങള് രായ്ക്ക് രാമാനം പോങ്ങൻ എന്ന് പറങ്ങു കളിയാക്കുന്ന ആ പോങ്ങൻ ഉണ്ടല്ലേ…എന്റെ ഇക്ക…
അയാളെ ഉണ്ടായിരുന്നു..എന്റെ താഴെ ഉള്ള രണ്ടെണ്ണത്തിന് പ്രായം തികഞ്ഞു കെട്ടിച്ചു വിടുമ്പോൾ ഒരു തരി പൊന്നും മിന്നും വാങ്ങി തരാൻ..ആ പോങ്ങൻ തന്നെ ആയിരുന്നു കല്യാണത്തിന് ചൂടിലും പുകയിലും ഓടി നടന്നു ഒരു മോനേ പോലെ എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ…അന്നും ഉണ്ടായിരുന്നല്ലോ എന്റെ ഇക്കയെക്കാൾ മുന്നേ വന്ന നല്ല തണ്ടും, തടിയും എന്റെ ഇക്കയെക്കാൾ ഒരുപാട് ഉയരത്തിൽ ജോലി ചെയ്യുന്ന മുന്തിയ മരുമക്കൾ രണ്ടെണ്ണം, എന്തേലും തന്നോ..ഒരു തരി പൊന്നെങ്കിലും..പോട്ടേ….നിങ്ങളെ മക്കളെ കല്യാണത്തിന് എപ്പോഴാ അവർ വന്നത്..?
ഇവർ രണ്ടു പേരും ഇറങ്ങാൻ തുടങ്ങുമ്പോൾ മുന്നിൽ വന്നു നിന്നു കൈ നീട്ടി അളിയന്മാർക് കൊടുക്കാനോ..
ഞാൻ എന്റെ അനിയത്തി മാരെ ചൂണ്ടി ചോദിച്ചു…
അവർ രണ്ടു പേരും അത് കേട്ടു തല കുനിച്ചു…
അന്നൊന്നും എന്റെ ഇക്ക ഇങ്ങക്ക് പോങ്ങൻ ആയിരുന്നില്ലല്ലോ..പിന്നെ എന്ന് മുതലാണ്..ആ പാവം മനുഷ്യനെ നിങ്ങൾക് ഇഷ്ട്ടപ്പെടാതെയായത്..…
ഇന്നും ഞാൻ നിങ്ങളുടെ വീട്ടിലേക് വരുമ്പോൾ നിങ്ങൾക്കായി കൊണ്ടു വരുന്ന മരുന്നും, കുഴമ്പും, തൈലവും, ആ വീട്ടിലേക് ഒരു മാസം വെച്ചുണ്ടാക്കാനുള്ള പലചരക്കു സാധനങ്ങളും പച്ചക്കറികളും കൊണ്ട് വരുന്നത് ഞാൻ നയിച്ചു ഉണ്ടാക്കിയ പൈസ കൊണ്ടാണെന്നു നിങ്ങൾ കരുതുന്നുണ്ടോ…
അല്ല..
അതെല്ലാം ആ പാവം ചോര നീരാക്കി കല്ലും മണ്ണും ചുമന്നു നടുവും ഉളുക്കി കൊണ്ടു വരുന്ന പണമാണ്…എന്നിട്ടും നിങ്ങക്ക് എന്റെ ഇക്ക സ്റ്റാറ്റസ് കുറഞ്ഞവൻ അല്ലെ…
ഇപ്പോ ഇറങ്ങണം എല്ലാം ഇവിടുന്നു..ഒന്നിന്റെയും സഹായം ഈ ഷാന ക് വേണ്ട…ഒരൊറ്റ എണ്ണത്തിനെ ഇനി എന്റെ ഇക്കാന്റെ മുന്നിൽ പോലും കണ്ടു പോകരുത്…കണ്ടാൽ സത്യമായിട്ടും ഞാൻ എന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല..”
എന്റെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞ ദേഷ്യം മുഴുവൻ പുറത്ത് വന്നു ഞാൻ ചീറി..
അവരെല്ലാം പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി..
ഇനി എന്ത് ചെയ്യുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല..ആരെയാ ഒന്ന് വിളിക്കുക…
ഞാൻ എന്റെ ഫോൺ എടുത്തു ഇക്ക ഇല്ലാത്തപ്പോൾ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാനായി തന്ന ഫോൺ നമ്പറിലേക് വിളിച്ചു..
ഇക്കാന്റെ മുതലാളി ഇസ്മായിൽ ക്ക ആയിരുന്നു അത്..
“ഹലോ…ഇക്കാ ഞാൻ ഷാന യാണ്..സജിദിന്റെ..”
“ആ മനസിലായി എന്ത് വേണം..”
ഞാൻ ഇടക്ക് വിളിക്കുമ്പോൾ നല്ല സ്നേഹത്തോടെ മോളെ എന്ന് മാത്രം വിളിച്ചിരുന്ന ഇസ്മായിലിക്കയുടെ ശബ്ദത്തിന് ഒരു മാറ്റം വന്നത് പോലെ..
“ഇക്ക..സജിദിക്കാനെ പോലീസ് പിടിച്ചു..എന്റെ കൂടേ വരുമോ..ഇക്കാനെ സ്റ്റേഷനിൽ നിന്നും ഇറക്കാൻ…”
“ഇക്കയോ..നിന്റെ ഏത് ഇക്ക.. അവനെ എന്റെ അനിയനാണ്..അവന് നിന്നെ പോലെ ഒരു പെണ്ണിനെ ഇനി ആവശ്യമില്ല..”
ഇക്കയുടെ പെട്ടന്നുള്ള എടുത്തടിച്ചത് പോലെയുള്ള ശബ്ദം എന്റെ മനസിനെ കൂടുതൽ ആശ്വസ്തമാക്കി…
“ഇക്ക ഞാൻ അറിഞ്ഞിട്ടല്ല ഒന്നും..എനിക്ക് എന്റെ ഇക്കാനെ ഒന്ന് കാണണം..
പ്ലീസ്..”
എന്റെ ഉള്ളിലെ ശബ്ദം ഒരു തേങ്ങി കരയുന്നത് പോലെ വന്നു…
“മോളെ..സങ്കടം കൊണ്ട് പറഞ്ഞതാണ്….അവനെ പോലെ മനസുള്ള അധികമാരും ഈ ഭൂമിയിൽ കാണില്ല..മോള് അവന്റെ കുഞ്ഞിനെ ഇല്ലാണ്ടാക്കി എന്ന് മോളെ ഉമ്മ പറഞ്ഞപ്പോ ഇക്കാക് സഹിക്കാൻ പറ്റിയില്ല..അതാ ഞാൻ..”
“ഈ ഷാന എന്റെ ഇക്കാന്റെ കുഞ്ഞിനെ അറിഞ്ഞു കൊണ്ടു ഇല്ലാതാക്കുമെന്ന് ഇക്കാക് തോന്നുണ്ടോ…”
“അറിയില്ല മോളെ.. എനിക്കൊന്നും അറിയില്ല..ഞാൻ ഇപ്പോ പോലീസ് സ്റ്റേഷനിൽ ഉണ്ട്..ഗാർഹിക പീ ഡനവും നിന്റെ ഉമ്മ കൊടുത്ത നിന്നെ,…മോളെ കൊ* ല്ലാൻ നോക്കിയെന്നുള്ള കേസും ഉള്ളത് കൊണ്ടു ജാമ്യം തരാൻ പറ്റില്ല എന്നാണ് ഇവിടെ നിന്നും പറയുന്നത്..മോള് തന്നെ നേരിട്ട് വന്നു പറഞ്ഞാൽ ചിലപ്പോൾ ഈ കേസിൽ നിന്നും സജിദിന് ഇന്ന് തന്നെ പുറത്ത് ഇറങ്ങാൻ പറ്റിയെക്കും..”
ഇസ്മയിലിക്ക പറഞ്ഞത് കേട്ടു..ഞാൻ ഓടുക യായിരുന്നു..എന്റെ അവസത മുഴുവൻ മറന്നു കൊണ്ടു..
ഓടുന്നതിനിടയിൽ നഴ്സുമാർ വിളിച്ചു പറയുന്നത് കേട്ടു..
ഈ കുട്ടി എന്താണ് ചെയ്യുന്നത്..റസ്റ്റ് എടുക്കാതെ ഓടുകയാണോ..
പക്ഷെ അതൊന്നും ആ സമയം ചെവിയിലൂടെ കയറിയില്ല..
******************
പുറത്ത് നിന്നും കിട്ടിയ ഒരു ഓട്ടോയിൽ കയറി പെട്ടന്ന് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി..
ഇസ്മായിൽ ഇക്കയും മറ്റു ഒന്നു രണ്ടു പേരും അവിടെ നിൽക്കുന്നുണ്ട്..
എന്നെ കണ്ടു അവർ വേഗം എന്റെ അടുത്തേക് വന്നു..
“മോള് ഞാൻ എസ് ഐ യോട് സംസാരിച്ചിട്ടുണ്ട്..അവർ നിനക്ക് പരാതി ഇല്ലേൽ കേസ്
എടുക്കാതെ വിടമെന്നാണ് പറഞ്ഞത്…”
ഇസ്മയിലിക്ക എന്നോട് പറഞ്ഞു.. വീണ്ടും തുടർന്നു..
“പിന്നെ ഒരു പ്രശ്നമുണ്ട്..”
ഇക്ക അത്രയും പറഞ്ഞു എന്നെ നോക്കി..
“എന്താണിക്ക എന്താണ് പ്രശ്നം..കേസ് ആയാലും നമുക്ക് പ്രശ്നം ഇല്ലല്ലോ..കോടതിയിൽ പോയാലും ഞാൻ അല്ലെ ഇക്കാക് എതിരെ സാക്ഷി പറയേണ്ടത്..ഞാൻ എന്റെ ഇക്കാക് എതിരെ സാക്ഷി പറയുമോ..”
ഞാൻ ഇസ്മായിൽ ഇക്കയോട് ചോദിച്ചു..
“മോളെ അതെല്ല പ്രശ്നം…”
ഇക്ക വീണ്ടും എന്റെ മുഖത്തേക് നോക്കാതെ പറഞ്ഞു..
“എന്താണിക്ക…എന്നെ ടെൻഷൻ ആക്കാതെ ഒന്ന് പറയൂ…”
“മോളെ ഉമ്മാന്റെ പരാതി കിട്ടി..സാജിദിനേ കസ്റ്റഡിയിൽ എടുത്തു..ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അവർക്ക് കുറച്ചു ദേഹോദ്രപവം ചെയ്യേണ്ടി വന്നു..ആൾക്ക് കുറച്ചു അടിയൊക്കെ കിട്ടിയിട്ടുണ്ട് …”
ഇസ്മായിലിക്ക കൂടുതൽ എന്തേലും പറയുന്നതിന് മുമ്പ് ഞാൻ ഓടുകയായിരുന്നു എന്റെ ഇക്കയെ കാണാൻ…
ആ ശരീരത്തിൽ ഒരു തരി മണ്ണ് വീഴുന്നത് പോലും എനിക്ക് സഹിക്കില്ല…
അങ്ങനത്തെ എന്റെ ഇക്കയെ എന്റെ പേരിൽ അവർ കുറെ ഉപദ്രവിചെന്നു കേട്ടാൽ എനിക്കെങ്ങനെ സഹിക്കാനാണ്…
ഒരു സെല്ലിന്റെ പുറത്ത് ഇക്കയെ ഇരുത്തിയിട്ടുണ്ട്…ഉടുത്ത തുണിയെല്ലാം അഴിഞ്ഞു പോയിട്ടുണ്ട്..
ഇക്ക ഒരു കുറ്റവാളിയെ പോലെ കാൽ മുട്ടിലേക് തല വെച്ച് ഇരിക്കുന്നു…
ആ ഇരുത്തം കണ്ടപ്പോൾ തന്നെ എനിക്ക് സഹിച്ചില്ല…
“ഇക്ക എന്ന് വിളിച്ചു ഓടി പോയി എന്റെ ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു ഞാൻ…
“ഇക്കാ” എന്നുറക്കെ വിളിച്ചു കൊണ്ട്…”
“എന്റെ പൊന്നിക്കാ…
ഈ ഷാന യോട് പൊറുക്കണേ ഇക്കാ.. “
ഞാൻ പോലീസ് സ്റ്റേഷൻ ആണെന്ന് പോലും ഓർക്കത്തെ ഉറക്കെ ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു…
“ആരാണ്…ആരാണിത്…വിടു അയാളെ..”
എന്റെ കരച്ചിൽ കണ്ടു എന്നെ ഒരു ലേഡി കോൺസ്റ്റബിൾ വന്നു പിടിച്ചു മറ്റുവാനായി ശ്രമിച്ചെങ്കിലും ഞാൻ അവരെ കൈ തട്ടി മാറ്റി ഇക്കയെ വീണ്ടും കെട്ടിപിടിച്ചു..
“ഇക്കാ..ഇക്കാന്റെ ഷാന യാ വിളിക്കുന്നത് ഒന്നേന്നെ നോക്കിക്ക…”
ഞാൻ വീണ്ടും കരഞ്ഞു കൊണ്ടു പറഞ്ഞപ്പോൾ…
ഇക്ക തല പൊന്തിച്ചു എന്നെ നോക്കി..
പോലീസ് അടിച്ച അടിയിൽ ഇക്കയുടെ ചുണ്ടിൽ നിന്നും വായ യിൽ നിന്നും ചോര ഒലിച്ചിരുന്നു…
എന്നെ കണ്ടപ്പോൾ എന്റെ മുഖത്തേക് നോക്കി ഉരുകുന്ന വേദനയാലേ പുഞ്ചിരിച്ചു…
എന്റെ മനം മുഴുവൻ തകർക്കുവാൻ കഴിയുന്ന പുഞ്ചിരി…
******************
പോലീസ് സ്റ്റേഷനിലെ ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു..ഇക്കയെയും കൊണ്ട് ഒരു ഓട്ടോയിൽ വീട്ടിലേക് പുറപ്പെട്ടു..
ഹോസ്പിറ്റൽ പോകാമെന്നു പറഞ്ഞെങ്കിലും ഇക്കാക് വീട്ടിൽ തന്നെ പോയാൽ മതി എന്നായിരുന്നു നിർബന്ധം..
പോകുന്ന വഴിയിൽ ഒരു വലിയ ബുക്ക് സ്റ്റാൽ കണ്ടപ്പോൾ ഓട്ടോ അവിടെ നിർത്തി..
എന്താണിക്ക ഇവിടെ…
ഓട്ടോ നിരത്തിച്ചത് കണ്ടു ഞാൻ ചോദിച്ചു..
ഇക്ക എന്റെ ചെവിയിൽ…എന്നോട് പറഞ്ഞത് കേട്ടു ഞാൻ അത്ഭുതത്തോടെ ഇക്കയെ നോക്കി..
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു. ഞാൻ ആ ചെവിയിലേക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു പതിയെ പറഞ്ഞു..
പഠിക്കുന്നതൊക്കെ കൊള്ളാം..പക്ഷെ ഈ വയറ്റിൽ ഒരു കുഞ്ഞു സജാദ് പെട്ടന്ന് തന്നെ ഉണ്ടാക്കി എടുക്കണം….അല്ലാതെ എന്റെ പഠിത്തം പോലെ മൂന്നാല് കൊല്ലമൊന്നും കാത്തു നിക്കാൻ എനിക്ക് പറ്റൂല..എന്റെ മറുപടി കേട്ടു ഇക്ക ചിരിച്ചു കൂടേ ഞാനും..
പെട്ടന്നായിരുന്നു ഇക്കാക് എന്തോ വല്ലായ്മ തോന്നിയത്..ഓട്ടോ നിർത്തിയ ഉടനെ തന്നെ ഞാൻ ഇട്ടിരുന്ന ചുരിദാറിലേക് ഇക്ക ബ്ലേഡ് ഛർദിക്കുവാനായി തുടങ്ങി…
വളരെ പെട്ടന്ന് തന്നെ കുഴഞ്ഞു പോകുന്നത് പോലെ..ആ കണ്ണുകൾ മറഞ്ഞു തുടങ്ങി..
എന്ത് ചെയ്യണമെന്നറിയാതെ ആ ഓട്ടോയിൽ ഇരുന്നു ഞാൻ വാവിട്ട് കരയാനായി തുടങ്ങി…
എന്റെ ഇക്കാ…എണീക്കിക്ക എന്നും പറഞ്ഞുകൊണ്ട്….
ഇതെല്ലാം കണ്ടു പേടിച്ചു ഓട്ടോ ചേട്ടൻ അടുത്തുള്ള ഹോസ്പിറ്റലിലേക് പെട്ടന്ന് തന്നെ വണ്ടി എടുത്തു..
കണ്ണുകൾ മറയുന്നതിനിടയിൽ ആ കൈകൾ പതിയെ എന്റെ കവിളിൽ തലോടി..എന്നെ നോക്കി പുഞ്ചിരിച്ചു…
********************
കുറച്ചു മാസങ്ങൾക് ശേഷം…
അല്ല ഇന്നെന്താ നേരത്തെ…ഉച്ചക്ക് തന്നെ വീട്ടിലേക്കു കയറി വരുന്ന എന്നെ കണ്ടു ഇക്ക ചോദിച്ചു…
ഞാൻ ലീവ് എടുത്തു..
നല്ല സുഖമില്ല ഇക്ക…ഉള്ളിലെ ആള് വല്ലാതെ കുറുമ്പ് കാണിക്കുന്നത് പോലെ..ഇനി ഞാൻ നാളെ മുതൽ പോകുന്നില്ല..
ഞാൻ ലീവ് എഴുതി കൊടുക്കാണ്…ഞാൻ നേരെ ഇക്കയോട് ചാരി നിന്നു കൊണ്ട് പറഞ്ഞു..
എന്നാൽ പിന്നെ ഞാനും ലീവ് എടുക്കാം…ഇക്ക എന്റെ കവിളിലേക് ചുണ്ട് ചേർത്തു കൊണ്ട് പറഞ്ഞു..
അയ്യടാ മോനേ..മോൻ പണിക് പോയാൽ മതി ഇത് ഞാനും എന്റെ കുഞ്ഞും നോക്കിക്കോളും അല്ലടാ..
ഞാൻ വയറിലേക് കൈ വെച്ചു നോക്കുന്നത് കണ്ടു ഇക്ക എന്നേ നോക്കി ചിരിച്ചു…
“ഇന്നും എന്റെ ഇക്ക കൊണ്ടുവരുന്നത് കൊണ്ട് തന്നെ യാണ് ഞാൻ ഉണ്ണുന്നതും ഉടുക്കുന്നതും എല്ലാം…എന്റെ സമ്പാദ്യം ഞാൻ അവിടെ ഏൽപ്പിച്ചാലും എന്റെ കയ്യിലെക് തന്നെ തരും. പക്ഷെ ഞാൻ അത് ഇക്കയുടെയും എന്റെയും പേരിൽ എടുത്ത ജോയിന്റ് അക്കൗണ്ടിലേക് മാറ്റും..അത് എന്റേത് മാത്രമല്ല. അതിൽ എന്റെ ഇക്കയുടെ വിയർപ്പുമുണ്ട്…
മറ്റുള്ളവർക് വേണ്ടി മാറ്റാ നുള്ള കളിപ്പാട്ടമൊന്നുമല്ല എന്റെ ഇക്ക.. പണ്ട് എങ്ങനെ ആയിരുന്നോ..അത് തന്നെ ഇന്നും..എന്റെ ഇക്ക എനിക്ക് എന്നും പ്രിയപെട്ടവനാണ്…. “
************
ഇഷ്ട്ടപെട്ടാൽ 👍👍👍
നൗഫു..❤