ശ്രീഹരി ~ അധ്യായം 26, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നകുലൻ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കതകിൽ അതിശക്തമായ തട്ട് കേട്ട് അയാൾ വാതിൽ തുറന്നു

ഹരി

“എന്താ ഹരി?”ഹരിയുടെ മുഖത്ത് പരിഭ്രമം ഉണ്ട്

“സാർ അനന്തു വിളിച്ചു. ബാലു സാറിന്റെ വീട്ടിൽ നിൽക്കുന്ന പയ്യനാണ്. സാർ അപകടത്തിൽ ആണ്.കൊ ല്ലും എന്നൊക്കെ പറഞ്ഞു ഇപ്പൊ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌.. എന്തോ കുഴപ്പം ഉണ്ട്..”

നകുലൻ വേഗം ബാലചന്ദ്രന്റെ ഫോണിൽ വിളിച്ചു

അത് സ്വിച്ച് ഓഫ്‌. അറിയാവുന്ന മറ്റ് നമ്പർ ഡയൽ ചെയ്തു നോക്കി. രക്ഷയില്ല

അയാളുടെ ഉള്ള് വിറച്ചു പോയി. ഒരു നിമിഷം അയാൾ കണ്ണടച്ചു ആലോചിച്ചു. പിന്നെ മറ്റൊരു നമ്പർ ഡയൽ ചെയ്തു

കൊച്ചി എസ് പി അഖിലേഷ് മാധവൻ അപ്പൊ വീട്ടിലായിരുന്നു

“നകുലൻ സാർ സർപ്രൈസ് ആണല്ലോ? എന്താ സാർ വിളിച്ചത്?”

നകുലൻ കാര്യം ചുരുക്കി ഒന്ന് പറഞ്ഞു

“ഇപ്പൊ  അന്വേഷിച്ചു പറയാം സാർ. വിഷമിക്കണ്ട. അല്ലെങ്കിലും ബാലചന്ദ്രൻ സാറിനെയൊന്നും പുറത്ത് നിന്ന് ഒരാൾക്ക് തൊടാൻ കഴിയില്ല ഹൈ സെക്യൂരിറ്റി ആണ്.”

“അകത്തു നിന്നാണെങ്കിലോ?” നകുലൻ ചോദിച്ചു അഖിലേഷ് തെല്ല് ആലോചിച്ചു

“ഇപ്പൊ അന്വേഷിച്ചു പറയാം സാർ ” നകുലൻ ഫോൺ വെച്ചിട്ട് ഹരിയെ നോക്കി

“എന്റെ സ്റ്റുഡന്റ് ആണ് അഖിലേഷ്. അയാൾ അന്വേഷിച്ചു വിവരം പറയും വിഷമിക്കാതെ അഞ്ജലി എവിടെ?”

വാതിൽക്കൽ അഞ്ജലി ഒപ്പം ജെന്നിയും…അഞ്ജലി അവന്റെ മുന്നിൽ ചെന്നു നിന്നു

ആ മുഖത്ത് നോക്കി

“എന്താ ശ്രീ?” അവൻ തളർച്ചയോടെ അവളെ ചേർത്ത് പിടിച്ചു

“നമുക്ക് വേഗം പോകണം ” അത്ര മാത്രം.

അനന്തു ഓടി കൊണ്ട് ഇരിക്കുകയായിരുന്നു…

കുറെ നേരം അവനെയാൾക്കാർ പിന്തുടരുന്നുണ്ടായിരുന്നു

അവരൊരു തവണ അവനെ പിടിച്ചു. അവന്റെ മൊബൈൽ അവരുടെ കയ്യിലായ്. അവനൊരു വിധത്തിൽ രക്ഷപെട്ടു.

ഒരു പാലത്തിന്റെ അടിവശത്തേക്ക് അവൻ ഓടിക്കയറിയിരുന്നു. ഓടി ഓടി അവന് ശ്വാസം മുട്ടിതുടങ്ങിയിരുന്നു..ആ കാഴ്ചകൾ വീണ്ടും കണ്മുന്നിൽ നൃത്തമാടുന്നത് പോലെ

അയാൾ ആദിത്യൻ

ബാലു സാറിന്റെ മൂത്ത മകളുടെ ഭർത്താവ്. അയാൾ വന്നത് മുതലാണ് എന്തൊക്കെയോ പന്തികേട് ഉണ്ടെന്ന് തനിക്ക് തോന്നി തുടങ്ങിയത്

അയാള് ഗോകുലിനോടും സുഭദ്ര എന്ന സ്ത്രീയോടും എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടിരുന്നു. ബാലു സാർ ഇല്ലാത്ത പകൽ വന്നിട്ട് സാർ വരും മുന്നേ പോയി

ജോലിക്കാരെയൊക്കെ സന്ധ്യക്ക് മുന്നേ തന്നെ പറഞ്ഞു വിട്ടു. തന്നോടും പൊയ്ക്കൊള്ളാൻ പറഞ്ഞു

എന്തിനാ എന്ന് ചോദിച്ചപ്പോ കരണത്തടിച്ചു

ബാലു സാർ രാത്രിയാണ് വന്നത്. സാർ അതൊന്നും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു

സൂപ് ഉണ്ടാക്കിയത് അവരാണ് സുഭദ്ര..

കയ്യിൽ ഉണ്ടായിരുന്ന ഗുളികകൾ അവർ അതിൽ പൊടിച്ചു ചേർക്കുന്നത് കണ്ടു എന്താ ഇത് എന്ന് ചോദിച്ചപ്പോൾ വീണ്ടും തല്ല്

താൻ ആ സൂപ് എടുത്തു കളഞ്ഞു

അലറി വിളിക്കാൻ തുടങ്ങിയ തന്നെ വായും മൂക്കും പൊത്തി പുറത്തേക്ക് കൊണ്ട് പോയി.

കൊ ല്ലെടാ അവനെ അമർത്തിയ ഒരു സ്വരം

അയാൾ ആദിത്യൻ

എങ്ങനെയൊ രക്ഷപെട്ടു. പക്ഷെ പിന്നാലെ ഉണ്ട്

ഒരു വിധത്തിൽ ഒരിടത്ത് നിന്ന് ഹരിയേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ വീണ്ടും ആൾക്കാർ…അങ്ങനെ ഓടി ഓടി ഒടുവിൽ

ഈശ്വര സാർ മരിച്ചു പോയി കാണുമോ….അവൻ ശബ്ദമില്ലാതെ കരഞ്ഞു

ബാലചന്ദ്രൻ ഉറങ്ങി പോയിരുന്നു

“ഇനിയെന്ത്?” ഗോകുൽ ആദിത്യനെ നോക്കി

“ഏറിയാൽ അര മണിക്കൂർ തീർന്നു. ആ-ത്മ ഹത്യ കുറിപ്പ് റെഡി ആക്കിയിട്ടുണ്ട്. മകൾ ഒളിച്ചോടി പോയ ദുഖത്തിലും വേദനയിലും ജീവിതം അവസാനിപ്പിക്കുന്നു”

“ഇതൊക്കെ വർക്ക്‌ ആകുമോ ചേട്ടാ ?”ഗോകുലിൻ പേടിയുണ്ടായിരുന്നു. പക്ഷെ അഞ്ജലി ഒറ്റയ്ക്ക് ആകണം അത് അവന്റെ വാശിയായിരുന്നു. അവൾ ആരുമില്ലാതെ ഒറ്റയ്ക്ക് ആവുമ്പോൾ തനിക് കിട്ടുമവളെ. എവിടെയൊ കിടക്കുന്ന ശ്രീഹരി തനിക് പുല്ലാണ്

ആദിത്യന് സ്വത്തിലാണ് കണ്ണ്

ബാലചന്ദ്രൻ അവസാനിച്ചാൽ അഞ്ജലി മാത്രം..സൗകര്യം പോലെ അവളെയും

പിന്നെ വരുന്ന മുഴുവൻ ബിസിനസ് സാമ്രാജ്യവും തനിക്ക് സ്വന്തം. അതിനായ് ഗോകുലിനെ കൂട്ടി

“ആദിത്യൻ ചേട്ടാ ഇത് പോലീസ് വിശ്വസിക്കുമോ?”

അവൻ വീണ്ടും ചോദിച്ചു

“yes. ഒരു ഗതിയുമില്ലാത്ത ഒരുത്തന്റെ കൂടെ തന്റെ മകൾ ഒരു രാത്രി ഇറങ്ങി പോയി. മനോവിഷമം അത് തന്നെ. മനുഷ്യന്റെ കാര്യം അല്ലെ?””

“പക്ഷെ അത് അങ്ങനെ അല്ലല്ലോ “

“അത് എങ്ങനെ തെളിയിക്കും? അവൾ അവനൊപ്പം ഈ രാത്രി അവന്റെ വീട്ടിൽ അല്ലെ? പോലീസ് അന്വേഷിച്ചു നോക്കട്ടെ.. മനുഷ്യൻ ആ-ത്മഹത്യ ചെയ്യാൻ എത്ര നേരം വേണം?”.

പൊടുന്നനെ പോലീസ് വണ്ടികൾ ചീറി പാഞ്ഞു വരുന്നത് കണ്ടവർ ചാടിയെഴുനേറ്റു. സിറ്റി പോലീസ് കമ്മീഷണർ മുന്നിലേക്ക് വന്നപ്പോൾ അവർ പതറി പോയി

“ഞാൻ കൊച്ചി പോലീസ് കമ്മീഷണർ അഖിലേഷ് “

ആദിത്യൻ വിറങ്ങലിച്ചു നിൽക്കുകയാണ്

“ബാലചന്ദ്രൻ സാറിനെതിരെ ഒരു കേസ് ഉണ്ട് സാർ എവിടെ?”അയാൾ അത്

“കേസോ എന്ത് കേസ്? എന്ത് കേസ് ഉണ്ടെങ്കിലും അച്ഛൻ രാവിലെ അത് ഡീൽ ചെയ്യും “

“നിങ്ങൾ ആരാ?”

അഖിലേഷിനയാളെ ഇഷ്ടമായില്ല ഒരു കള്ള ലക്ഷണം

“ഞാൻ സൺ ഇൻ ലോയാണ് “

“എന്തായാലും മാറി നിൽക്ക് ” അയാൾ അകത്തു കയറി

“ഏതാ സാറിന്റെ മുറി”

ഗോകുൽ വിറയാർന്ന വിരലുകൾ ചൂണ്ടി. അഖിലേഷ് ബാലചന്ദ്രനെ ഒന്ന് വിളിച്ചു നോക്കി. അയാൾക്ക് അപകടം മണത്തു

പിന്നെയെല്ലാം പെട്ടന്നായിരുന്നു

ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തെങ്കിലും അദ്ദേഹം ഗുരുതരവസ്ഥയിൽ തന്നെ ആയിരുന്നു

“മെഡിസിൻ എന്തോ കഴിച്ചിട്ടുണ്ട് ഡീറ്റൈൽ ബ്ലഡ്‌ റിപ്പോർട്ട്‌ കിട്ടാതെ പറയാൻ പറ്റില്ല. എന്തായാലും ഒരാശ്വാസം ഉള്ളത് മരുന്നുകളോട് ബോഡി പ്രതികരിച്ചു തുടങ്ങി എന്നതാണ് “

ഡോക്ടർ ഹാരിസ് അഖിലേഷിനോട് പറഞ്ഞു

“അഞ്ചു മിനിറ്റ് വൈകിയിരുന്നെങ്കിൽ നമുക്ക് ഹോപ്‌ ഇല്ലായിരുന്നു അഖിലേഷ് “

അഖിലേഷ് ആശ്വാസത്തോടെ ഒന്ന് ദീർഘ നിശ്വാസം വിട്ടു

“സാർ ഒരു പേപ്പർ ടേബിളിൽ നിന്ന് കിട്ടിയിട്ടുണ്ടായിരുന്നു ” സർക്കിൾ ഒരു പേപ്പർ അദേഹത്തിന്റെ നേരേ നീട്ടി

ആത്മഹത്യകുറിപ്പ്…

അഖിലേഷിന്റെ നെറ്റി ചുളിഞ്ഞു

സൂയിസൈഡ്? അതും ബാലചന്ദ്രൻ സാർ? നെവർ..

അഞ്ജലിയും ശ്രീഹരിയും നകുലനും അവിടേക്ക് വന്നത് കണ്ടയാൾ ആ കടലാസ് മാറ്റി പിടിച്ചു

“അച്ഛൻ?”അഞ്ജലി ഡോക്ടറോട് ചോദിച്ചു. അവളലറി വിളിക്കുകയോ സാധാരണ പെൺകുട്ടികളെ പോലെ തളർന്നു വീഴുകയോ ചെയ്തില്ല. വളരെ പക്വതയോടെ അവൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു

അഖിലേഷ് നകുലന്റെ കയ്യിൽ ആ പേപ്പർ കൊടുത്തു

“ഇതിൽ വല്ല സത്യം ഉണ്ടൊ? സാറിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ?” നകുലൻ അത് വായിച്ചു നോക്കി

“ഫേക്ക്… ശ്രീഹരി തന്റെ മകളുടെ ഭർത്താവ് ആകാൻ ഏറ്റവും ആഗ്രഹിച്ചത് ബാലുവാണ്. ഫാബ്രിക്കേറ്റഡ് ആണ് എല്ലാം.”

ശ്രീഹരി പക്ഷെ അമ്പേ തകർന്നു തരിപ്പണമായ അവസ്ഥയിലായിപ്പോയി

അവനിതൊക്കെ സിനിമകളിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ജീവിതത്തിൽ കെട്ടിട്ടില്ല. ഇത്രയും ക്രൂ-രത അവൻ കണ്ടിട്ടുമില്ല

അഞ്ജലി ആത്മധൈര്യത്തോടെ നിൽക്കുന്നു എന്നതായിരുന്നു അവന്റെ ഒരേയൊരു സമാധാനം. അനന്തുവിനെ അവർ കൊ-ന്നു കാണുമോ എന്ന് അവൻ ഓരോ നിമിഷവും ഭയന്ന് കൊണ്ടിരുന്നു

അവൻ എവിടെ പോയോളിച്ചു…അഞ്ജലി അത് കമ്മീഷണറോട് പറഞ്ഞു

അദ്ദേഹം അതിനുള്ള ഏർപ്പാടുകൾ ചെയ്തു

ഇതൊരു വാർത്ത ആവരുത് എന്ന് ഏറ്റവും നിർബന്ധം അഞ്‌ജലിക്കായിരുന്നു. അതവർ ശ്രദ്ധിക്കുകയും ചെയ്തു

“ശ്രീ നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം “

നേരം പുലർന്നപ്പോൾ അവൾ വന്ന് പറഞ്ഞു ശ്രീഹരി അവളെ തെല്ല് അതിശയത്തോടെ നോക്കി. അവന് ദാഹവും വിശപ്പുമില്ലായിരുന്നു

പക്ഷെ കൂടെ ചെന്നു

“ശ്രീ അവരൊക്കെ അപകടകാരികൾ ആണെന്ന് എനിക്ക് അറിയാമായിരുന്നുവെങ്കിലും അച്ഛനെ ഇല്ലാതാക്കാൻ തക്കവണ്ണമുള്ള വൈരാഗ്യം ഉണ്ടെന്ന് അറിഞ്ഞില്ല.മാസ്റ്റർ ബ്രെയിൻ ആദിത്യൻ തന്നെയാവും പക്ഷെ അപ്പച്ചി ഇതിനു കൂട്ട് നിൽക്കുമെന്ന് ഞാൻ കരുതിയില്ല. എന്തെങ്കിലും സംശയം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരില്ലായിരുന്നു. ഇതിപ്പോ. എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ച പോലെയൊരു കുറ്റബോധം എനിക്ക് തോന്നുവാ “

ശ്രീഹരി നിശബ്ദനായിരുന്നതേയുള്ളു

“ശ്രീ എന്താ മിണ്ടാത്തെ?”

“ഞാൻ മനുഷ്യന്റെ സ്വാർത്ഥതയെയും ക്രൂ-രതനിറഞ്ഞ അവന്റെ മനസിനെ കുറിച്ചും ചിന്തിച്ചു പോയതാ.. ഇത് ചെയ്തവർ ശിക്ഷിക്കപ്പെടുമല്ലോ അല്ലെ?”

“തെളിവ് ഉണ്ടെങ്കിൽ… ഇല്ലെങ്കിൽ… “അവൾ പാതിയിൽ നിർത്തി

“ഇല്ലെങ്കിൽ അവരുടെ വിധി നമുക്ക് തീരുമാനിക്കാം അഞ്ജലി. നമ്മൾ അല്ല ഞാൻ തീരുമാനിക്കും.”

ശ്രീഹരിയുടെ മനസ്സ് അവൾക്കറിയാമായിരുന്നു അത് കൊണ്ട് തന്നെ അവന്റെ മനസ്സ് മാറ്റണ്ടതും അവളുടെ ഉത്തരവാദിത്തം ആയിരുന്നു. ശ്രീഹരിയല്ലല്ലോ ഇതിനൊക്കെ പകരം ചെയ്യേണ്ടത്

തന്റെ അച്ഛനാണ് എങ്ങോട്ടെന്നില്ലാതെ ഐ സി യുവിൽ..

തന്റെ അച്ഛനാണ് മരണത്തെ മുഖമുഖം കണ്ടു കൊണ്ട്…അവളുടെ ഉള്ള് കരയുന്നുണ്ടായിരുന്നു

പുറമേയ്ക്ക് ധൈര്യം കാണിക്കുന്നുണ്ടെങ്കിലും തളരാതെയിരിക്കാൻ അവൾ വല്ലാതെ പാടു പെടുന്നുണ്ടായിരുന്നു..ശ്രീഹരിക്ക് അവളെ മനസിലാകുന്നുമുണ്ടായിരുന്നു

“ഞാൻ ഉണ്ട് എന്തിനും… ഒപ്പം എപ്പോഴും. പക്ഷെ ഇപ്പൊ സാർ ഒന്ന് എണീറ്റു വന്നോട്ടെ..”

അവൾ ആ കയ്യിൽ മുഖം ചേർത്ത് വെച്ചു

ഒരു പോലീസ്‌കാരൻ അഖിലേഷിന്റെ അരികിൽ വന്നു

“സാർ അനന്തു എന്ന പയ്യനെ വരാപ്പുഴ പാലത്തിനടിയിൽ നിന്ന് കിട്ടിയിട്ടുണ്ട് “

“what do you mean?”

“സാർ ആ പയ്യൻ മരിച്ചു. ബോഡി കിട്ടി “

അഖിലേഷ് ഒന്ന് നടുങ്ങി

(തുടരും )