എഴുത്ത്: നൗഫു ചാലിയം
=================
“ഉമ്മാന്റെ പർദ്ദയുടെ സൈസ് എത്രയാടാ…”
“ഉംറക് വന്ന ഉമ്മയെയും കൊണ്ട് അമ്മായിയുടെ മോന്റെ അടുത്തേക് വന്നു അവിടെ നിന്നും ഉച്ചക്കത്തെ ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം അവൻ എന്നോട് ചോദിച്ചത് അതായിരുന്നു..
ഒരുപാട് കടങ്ങളും അതിലേറെ ചിലവും ഉണ്ടായിരുന്ന അവന്റെ ചോദ്യം പെട്ടന്ന് കേട്ടപ്പോൾ ഞാൻ അവനെ തന്നെ നോക്കി നിന്നു…”
“തൊട്ടടുത്തു തന്നെയുള്ള മറ്റൊരു ബന്ധുവിന്റെ റൂമിലേക് പോകാൻ അളിയന്റെ വണ്ടിയിലേക് കയറിയത് കൊണ്ട് തന്നെ ഉമ്മ…അവൻ പറഞ്ഞത് കേട്ടിട്ടില്ലായിരുന്നു…
കേട്ടിരുന്നെങ്കിൽ ഉറപ്പായും അവന്റെ കയ്യിൽ പിടിച്ചു മാറിലേക് ചേർത്ത് നിർത്തി ഉമ്മ പറഞ്ഞേനെ….
മോനെ മുനീറെ…അമ്മായിക്ക് ഇപ്പൊ ഒന്നും വേണ്ട…നിന്നെ ഇവിടെ വന്നു കാണാനുള്ള ആരോഗ്യം പടച്ചോൻ തന്നല്ലോ…നീ ഉണ്ടാക്കിയ ഭക്ഷണവും അമ്മായി കഴിച്ചു… അൽഹംദുലില്ലാഹ്…എനിക്ക് സന്തോഷമായി അതിലേറെ സമാധാനവും…….
എന്റെ മോന് സുഖം തന്നെ ആണല്ലോ…ഇനി ഒന്നും എന്റെ മോൻ വാങ്ങിക്കരുതെന്ന്…വെറുതെ പൈസ കളയരുത്…”
കഴിഞ്ഞ ശനിയാഴ്ച ഉമ്മ മക്കത് വന്നിട്ടുണ്ടേലും അവന്റെ പണിയുടെ സമയം കൊണ്ട് തന്നെ അവന് ഉമ്മയെ ഒന്ന് വന്നു കാണാൻ സാധിച്ചിരുന്നില്ല…
“വെള്ളിയാഴ്ചയാണ് അവന് ലീവ്…
അന്ന് ഉമ്മയെ കാണാൻ അളിയന്റെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു മുനീർ…
പക്ഷെ ഉമ്മാക് അവരെ അവർ നിൽക്കുന്ന ജോലിയെടുക്കുന്ന സ്ഥലത്ത് പോയി കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ഇന്നലെ രാത്രിയിൽ തന്നെ മക്കത് നിന്നും ജിദ്ദയിലേക്ക് വന്നത്…
ഉപ്പയുടെ പെങ്ങളുടെ മകൻ ആയിരുന്നു അവൻ…”
എന്റെ പേര് മുഹമ്മദ് ഫൈസൽ… ഫൈസി എന്ന് വിളിക്കും… ഉമ്മയും കൂടെ അനിയനും ഉണ്ട് ഇവിടെ…എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന്റെ മൂപ്പുണ്ട് മുനീറിന്… അവന്റെ കുടുംബത്തിന്റെ ഭാരം മുഴുവൻ പത്തു കൊല്ലമായി അവൻ ഒറ്റക്കാണ് ചുമക്കുന്ന…
ഇക്ക യാണെങ്കിലും കാളികൂട്ടു കാരൻ…
“എന്തിനാടാ ഇപ്പോ ഉമ്മാക് ഒരു പർദ്ദ…ഞാനും അനിയനും ഉണ്ടല്ലോ ഞങ്ങൾ വാങ്ങിച്ചു കൊടുക്കാം..ഈ പൈസ ഇല്ലാത്ത സമയത്തു വെറുതെ കുറച്ചു പൈസ കളയണോ നീ …”
അവനോട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
അവൻ എന്നെ ഒന്ന് നോക്കി… ആ സമയം അവന്റെ മുഖത്തെ ഭാവം എന്തായിരുന്നു എന്നെനിക് അറിയില്ല…
“എടാ നിന്നോട് ഞാൻ ഉമ്മാക് പർദ്ദ വാങ്ങിക്കോട്ടെ എന്നല്ല ഞാൻ ചോദിച്ചത്…ഉമ്മാക്കുള്ള പർദ്ദ ഞാൻ വാങ്ങിക്കാം…അതിന്റെ സൈസ് എത്രയാ ന്നാ…
ഇനി എനിക്ക്….
നിങ്ങളുടെ ഉമ്മാക്കോരു പർദ്ദ വാങ്ങിച്ചു കൊടുക്കാൻ നിങ്ങൾ രണ്ടു പേരുടെയും സമ്മതം പോലും ആവശ്യമില്ല…
അങ്ങനെ തോന്നുന്നുണ്ടോ രണ്ടാൾക്കും…”
അവൻ രണ്ടു പേരുടുമായി ചോദിച്ചു നിർത്തി..
“പെട്ടന്നെന്തോ അവൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു…
അവൻ അവന്റെ ഉമ്മയെ പോലെ തന്നെ കാണുന്നത് കൊണ്ടല്ലേ ഉമ്മാക് ഒരു പർദ്ദ വാങ്ങിക്കാൻ പൂതി ഉണ്ടന്ന് പറഞ്ഞത്…പിന്നെ എനിക്കൊന്നും അവനോട് പറയാൻ തോന്നിയില്ല…”
ഞാൻ അറിയാതെ ചിരിച്ചു പോയി… കണ്ണിൽ വെള്ളം നിറച്ചു കൊണ്ട്…
“വൈകുന്നേരം ആയപ്പോൾ ഞങ്ങൾക് കുറച്ചു പർച്ചേസ് ചെയ്യാൻ ഉള്ളത് കൊണ്ട് തന്നെ അളിയൻ കാറുമായി വന്നു…
ഈന്തപ്പഴവും മിഠായിയും വാങ്ങിക്കേണ്ട എന്നവൻ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പറഞ്ഞു…
അതെന്താ എന്ന് ചോദിച്ചപ്പോൾ വണ്ടിയുടെ ടിക്കി തുറന്നു മുനീറും അളിയനും കൂടി വാങ്ങിച് വെച്ച കുറെ ഏറെ മിഠായികളും.. നെഡ്സും… ഈന്തപ്പഴവും നിറച്ച മൂന്നോ നാലോ കീസുകൾ ഉണ്ടായിരുന്നു അതിൽ…
എന്തിനാ അളിയാ ഇതൊക്കെ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും മുനീറിന്റെ കയ്യിൽ നിന്നും കിട്ടിയതിനേക്കാൾ വലിയ മറുപടി ആയിരിക്കും കിട്ടുക എന്നറിയുന്നത് കൊണ്ട് തന്നെ വെറുതെ ചിരിച്ചു മിണ്ടാണ്ട് നിന്നു…”
“അവിടുത്തെ പർച്ചേസ് കഴിഞ്ഞു തിരിച്ചു ജിദ്ദയിൽ നിന്നും മക്കത്തേക് പോകാൻ നേരത്തായിരുന്നു ഒരു മെസ്സേജ് വന്നത്…
ടാ…പോയോ നിങ്ങൾ എന്ന് ചോദിച്ചു കൊണ്ട്…”
ട്രെയിൻ വരാൻ പിന്നെയും പത്തിരുപതു മിനിറ്റോളം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞാൻ അവനോട് പറഞ്ഞു..
ലോഞ്ചിൽ ആണ്…ട്രെയിൻ വന്നിട്ടില്ല എന്ന്… കൂടെ നേരത്തെ ഞാൻ അവനോട് പറഞ്ഞ അതെ വാചകം വീണ്ടും ആവർത്തിച്ചു…
“എന്തിനാടാ ഇതൊക്കെ വാങ്ങിയേ…”
ഒന്ന് രണ്ടു മെസ്സേജ് അവന്റെതായി തിരികെ വന്നു വെങ്കിലും ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അതിൽ ഇല്ലായിരുന്നു..
കൃത്യം അഞ്ചു മിനിറ്റിന് ശേഷം അവന്റെ മറ്റൊരു മെസ്സേജ് കൂടെ വന്നു…
“ഞാൻ വാങ്ങിയത് എന്റെ ഉമ്മാക്ക് ആണെന്ന് കരുതിയാൽ മതി… അതെന്റെ അവകാശമാണ്…”
“വീണ്ടും രണ്ടു വരി കൊണ്ട് അവൻ എന്നെ ഉത്തരം മുട്ടിച്ചു…
അല്ല അവൻ ഞങ്ങളെ കുറച്ചു നിമിഷങ്ങൾ കൊണ്ട് സ്നേഹിച്ചു കൊ- ന്നു…”
ഇഷ്ടപെട്ടാൽ…👍
നൗഫു 😍