മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
വിനു ഒന്ന് ചിരിച്ചു
“നിനക്കില്ലാത്ത പലതുമുണ്ട് അവളിൽ .സ്നേഹിച്ച പുരുഷൻ എത്ര ദരിദ്രനായിട്ടും പ്രണയതിനു ജീവന്റെ വില കൊടുത്തവളാണ് അവൾ .നിന്നെക്കാൾ സമ്പന്നയായിരുന്നു .പ്രണയിക്കുന്നത് ഒരു അനാഥനെയാണെന്നു അവൾക്കറിയാമായിരുന്നു .ജീവിക്കേണ്ടി വരുനന്ത് ഏറ്റവും കഠിനമായ അവസ്ഥയിൽ കൂടിയാണെന്നും അറിയാമായിരുന്നു ജീവനെ പോലെ സ്നേഹിച്ച ഞാൻ ഇപ്പുറത്തുണ്ട് എന്നതറിയാമായിരുന്നു .ഒരു വാക്ക് പറഞ്ഞാൽ രാജകുമാരിയെ പോൽ ജീവിക്കാം എന്നും അവൾക്കറിയാമായിരുന്നു .അവൾ അവന്റെ ഒപ്പം തന്നെ ജീവിക്കാൻ തുടങ്ങി ..അവളോടെനിക്ക് ബഹുമാനമാ..നിന്നോടില്ലാത്തതും അതാ .”
അഖില ഉറക്കെ പൊട്ടിച്ചിരിച്ചു
“കൊള്ളാല്ലോ ..കാമുകിയെ പറഞ്ഞപ്പോൾ പൊള്ളിയല്ലോ .”
“പൊള്ളും…വേദനിക്കും ..അവളെന്റെ ജീവനാ “അയാൾ അവൾക്കു തൊട്ടരികിൽ വന്നു
“ഇന്നും വിനുവിന്റെ മനസ്സിൽ അവളെയുള്ളു ..എന്നും അവളെ ഉണ്ടകുവുള്ളു …”
“നാണമില്ലേ മനുഷ്യാ അവളിന്നു മറ്റൊരുത്തന്റെ ഭാര്യയാ..ഇപ്പോഴും അതോർത്തോണ്ടു നടക്കാൻ ലജ്ജയില്ലേ ?”
“അവളെന്നും എന്റെയാ ..എന്നും ..”അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കം മിന്നി മറഞ്ഞു
“നീയൊക്കെ വെറും മാം-സപി-ണ്ഡ+മാണെടി .അവളൊരു ദേവതയാ..അവളെ കാണുമ്പോൾ നിനക്കതു മനസിലാകും .നീ ഇനി ഒപ്പം വരാൻ തീരുമാനിച്ചത് നന്നായി ..എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും “
അഖില സംശയത്തോടെ അയാളെ നോക്കി അയാളുടെ കുറുക്കൻ കണ്ണുകളിലേക്ക്
ചതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന കുറുക്കൻ കണ്ണുകളിലേക്ക്.
“അവരൊക്കെ എപ്പോഴാ എത്തുക ചേച്ചി ?” ജിഷ പത്രം കഴുകി ചായയ്ക്ക് വെള്ളം വെയ്ക്കുന്നിതിനിടയിൽ ദേവികയോട് ചോദിച്ചു
“ഉച്ചയോടെ എത്തും ..നമുക്ക് ജോലിയൊന്നുമില്ല കുട്ടി ഇപ്പൊ എല്ലാം കാറ്ററിംഗ് സർവീസ് ആയില്ലേ ?”പിന്നെ ഇടക്ക് ഇടക്കുള്ള ഈ ചായ കുടി പൗര്ണമിയുടെ അച്ഛന്റെ ശീലമാ.അത് ഞാൻ തന്നെ ഇട്ടു കൊടുക്കുകയും വേണം…വാശിക്കാരനാ “
അവരുടെ മുഖത്ത് സ്നേഹം കലർന്ന ഒരു ചിരി വന്നു പോയി
ജിഷ അവിടെ ജോലിക്ക് വന്നിട് ഇതിപ്പോ അഞ്ചാം വർഷമാണ് ഇത് വരെ ദേവികച്ചേച്ചിയും വേണു സാറും തമ്മിൽ ഒരു ഒച്ചയിടൽ അവൾ കണ്ടിട്ടില്ല .നല്ല സ്നേഹമാ വർ തമ്മിൽ. മനു സാറും ജാനകി ചേച്ചിയ്യും അങ്ങനെ തന്നെ. അവർക്ക് രണ്ടു പേർക്കും ജോലിയുള്ളത് കൊണ്ട് ഇത് പോലെ കാണാൻ കിട്ടില്ല എന്നേയുള്ളു.
പറമ്പിൽ ജോലിക്ക് നിൽക്കുന്ന പദ്മനാഭൻ ചേട്ടൻ സമയം കിട്ടുമ്പോൾ കഥകളൊക്കെ പറയും
“ശുഷ്കിച്ചു ശുഷ്കിച്ചു ഇപ്പൊ തറവാട്ടിൽ ഇവരു മാത്രമായി .പണ്ടൊക്കെ എന്തായിരുന്നു?.കാവിലെ ഉത്സവം വന്നാൽ ഈ ഗ്രാമത്തിലെ ആൾക്കാരുമുണ്ടാകും ഇവിടെ .തറവാട്ടിലെ ആൾക്കാർ തന്നെ ഒരു ഉത്സവത്തിനുള്ള ആളായി.എന്നാലും നാട്ടുകാര് മുഴുവനും കാണും അതാണ് ഈ നാട്ടുകാർക്ക് ഇവരോട് ഉള്ള സ്നേഹവും ബഹുമാനവും .ഇവിടെയുള്ളവരെന്നു വെച്ചാൽ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു ഒരു കാലത്ത്.ഇപ്പൊ ആരും ഇവിടെയില്ലല്ലോ അമേരിക്കയിലും കാനഡയിലും ദുബായിലും ..ഇത്തവണ പക്ഷെ എല്ലവരും വരും.പൗർണമി മോളുടെ കല്യാണ നിശ്ചയമല്ലെ?എത്ര വര്ഷം കൂടിയ ഇങ്ങനെ ഒരു ആഘോഷം നടക്കുന്നത് ?ഇതിനു മുന്നേ പാറുക്കുട്ടിയുടെ കല്യാണത്തിന് വേണ്ടിയാ ആള്ക്കാര് കാത്തിരുന്നത്
തറവാട്ടിൽ പെൺസന്തതികൾ കുറവായിരുന്നു .എല്ലാം ആൺകുട്ടികളാ.ഒരു സമയം ആൺ കുഞ്ഞുങ്ങൾ തന്നെ ഉണ്ടായിക്കൊണ്ടിരുന്നു. ആ സമയത്തു ഈ തറവാട്ടിലെ മുത്തശ്ശി ഒരു നേര്ച്ച നേർന്നു .ഇനിയുള്ളത് പെൺകുഞ്ഞ് ആകുകയാണ് എങ്കിൽ സർപ്പക്കാവിൽ ഉത്സവം തറവാട് ഏറ്റെടുത്തു നടത്തിക്കൊള്ളാമെന്നു .അന്ന് വരെ അത് നാട്ടുകാര് ഏറ്റെടുത്തായിരുന്നു നടത്തി കൊണ്ടിരുന്നത് .എന്തായാലും ആ വര്ഷം മനു സാറിനും ജാനകി കുഞ്ഞിനും പെൺകുഞ്ഞ് ഉണ്ടായി
പാർവതി .ഞങ്ങളുടെ പാറുക്കുട്ടി ..
ശരിക്കും പാർവതി ദേവിയെ പോലെ ഒരു കുഞ്ഞായിരുന്നു കേട്ടോ ..രാജകുമാരിയെ പോലെയാ വളർന്നത് ..ജോലിക്കാരോടൊക്കെ എന്തൊരു സ്നേഹമാണെന്നോ .എല്ലാവരോടും ആ കൊച്ചിന് സ്നേഹമാരുന്നു .ആരുടെയും കണ്ണ് നിറയാൻ സമ്മതിക്കുകേല .ആർക്കെങ്കിലും കഷ്ടപ്പാടാണെന്നു അറിഞ്ഞാൽ അതിനു സങ്കടമാ.അപ്പൊ തന്നെ അച്ഛന്റെ അടുത്ത് ചെന്ന് അവർക്കെന്താ വേണ്ടതെന്നു വ വെച്ചാൽ ചെയ്തു കൊടുക്കും .എന്റെ മോളുടെ കല്യാണത്തിന് ഇവിടെ നിന്ന് തന്നത് കൂടാതെ സ്വന്തം കൈയിൽ കിടന്ന മോതിരം കൂടി ഊരി തന്നു പൊന്നുമോൾ. അന്നതിനു പത്തോ പന്ത്രണ്ടോ വയസ്സേയുള്ളു
ഞാൻ അത് കൊണ്ട് സാറിന്റെ അടുത്ത് ചെന്നപ്പോ സാർ പറയുവാ അവള് തന്നതല്ലേ നീ കൊണ്ട് പൊക്കോ അല്ലെങ്കിൽ എന്റെ കുഞ്ഞിന് അത് സങ്കടമാകും എന്ന് .അച്ഛനും അമ്മയും മകളും തമ്മിലുള്ള സ്നേഹം അവരുടെ കണ്ടു പഠിക്കണം.ആരുമില്ലാത്ത ഒരു ചെക്കനെ സ്നേഹിച്ചതും സത്യത്തിൽ ആ നല്ല മനസ്സാ .ആരുമില്ലാത്തവർക്കല്ലേ നമ്മൾ കൂട്ടാകേണ്ടത് ?എല്ലാവരും ഉള്ളവർക്ക് നമ്മൾ എന്തിനാ ?ആരുമില്ലാത്തവന്റ് കൈ പിടിക്കുമ്പോൾ അവനെന്തു സന്തോഷമാകും എന്ന് ആലോചിച്ചു നോക്കിക്കേ
ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്നവർക്ക് കൂട്ടായിരിക്കുന്നതിലും വലിയപുണ്യമൊന്നുമില്ല കുട്ടി .പക്ഷെ അതവർക്ക് അംഗീകരിക്കാൻ പറ്റിയില്ല ആദ്യമായിട്ട് പാറുകുട്ടിയെ അതിന്റെ അച്ഛൻ തല്ലി. ദേ ഇ മുറ്റത്തു ഇട്ടാ തല്ലിയത്.ഞാനാ തടസ്സം പിടിച്ചത്.എനിക്കും കിട്ടി കുറെ തല്ല് .സാറിന് ഭ്രാന്ത് പിടിച്ച പോലായിരുന്നു .പാറുക്കുട്ടി കരഞ്ഞില്ല അടി തടഞ്ഞില്ല .കണ്ണടച്ച് അനങ്ങാതെ ഒറ്റ നിൽപ് .സത്യതിൽ ഞാൻ പേടിച്ചു പോയി കേട്ടോ ..കൊച്ചെന്തെങ്കിലും ചെയ്തു കളയുമോ എന്നോർത്ത് ..
ഒടുവിൽ ഒരു പകൽ ആ ചെക്കൻ ഇവിടെ വന്നു . മാന്യമായി തന്നെ സംസാരിച്ചു .നല്ല ഒരു ചെക്കൻ .പരമശിവനും പാർവതി ദേവിയും പോലെ തന്നെ തോന്നും കണ്ടാൽ .പക്ഷെ ഇവരുടെ മനസ്സ് ഇളകിയില്ല അത് ഒരു തരത്തിൽ ഇവരെ കുറ്റം പറയാനും കഴിയില്ല .നമ്മൾ ആണെങ്കിലും അങ്ങനെ തന്നെ അല്ലെ ചെയ്യുവുള്ളു ? പാറുക്കുട്ടിക്ക് അന്ന് വയസ് പത്തൊമ്പത്. മാനു സാ റിന്റെ പെങ്ങളുടെ മകൻ വിനു അന്ന് പഠിച്ചു കഴിഞ്ഞു നിൽക്കുവാ .അതിനു ഇതിനെ വലിയ ഇഷ്ടവും .അതിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ധാരണയായി. തറവാട്ടുകാര് പ്രശ്നം വരുമ്പോൾ ഒറ്റ ക്കെട്ടാ ഇവർക്ക് നാണക്കേട് വരാതിരിക്കാൻ അവരെന്തും ചെയ്യും . ഇത് പോലെ കല്യാണം നിശ്ചയിച്ച ഒരു ദിവസം. നിറച്ചും ആൾക്കാരും വലിയ പന്തലും ..അന്ന് പാറുക്കുട്ടിയങ്ങ് പോയി .
വലിയ ഒരു നാണക്കേടായിരുന്നു അത് . കുറെ നാൾ അവരെ ആരും അന്വേഷിച്ചില്ല .മുത്തശ്ശി പറഞ്ഞിട്ട് ഞാൻ ഇടക്ക് പോകും .ചെറിയ വീടാണെങ്കിലും നല്ല വൃത്തിയും വെടിപ്പുമൊക്കെ ഉണ്ട് .നല്ല പയ്യന അത് .പാറുക്കുട്ടിയെ പഠിപ്പിച്ചു .കുട്ടിക്ക് ഒരു ഗവണ്മെന്റ് ജോലി ഒക്കെയായി അറിഞ്ഞപ്പോ ഇവർക്കും ഒരു മതിപ്പായി .കൊണ്ട് പോയിട്ട് നശിപ്പിച്ചു കളഞ്ഞില്ലല്ലോ വീട്ടിലിരുത്തിക്കളഞ്ഞില്ലലോ
മോള് ജനിച്ചു കഴിഞ്ഞപ്പോ ഒരു ദിവസം ഇവർ അങ്ങോട്ടു പോയി .പിന്നെ മഞ്ഞ് ഉരുകി തുടങ്ങി . അത് ഇടക്കിങ്ങോട് വരും ..എന്നാലും ഉത്സവത്തിന് ഒന്നും വരില്ല .എല്ലാവരും ഉള്ളപ്പോ വരുമ്പോൾ ആരെങ്കിലും എന്തെങ്കിലും കുത്തു വാക്കുകൾ പറഞ്ഞാൽ നന്ദന് നോവും എന്ന് കുഞ്ഞ് എന്നോട് പറയും .അത്തരം ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കും .സാധാരണ മനുഷ്യർ ശ്രദ്ധിക്കാത്ത കാര്യമാ അത് .മറ്റുള്ളവർക്ക് നോവുമോ അവർക്ക് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ വിഷമമാകുമോ എന്നൊന്നും ആരും ഓർക്കില്ല .കുത്താനുള്ള അവസരമൊന്നും മനുഷ്യൻ വിട്ടു കളയുകേമില്ല
പക്ഷെ ആ കുഞ്ഞ് അത് ശ്രദ്ധിക്കും .ഇപ്പൊ ഇങ്ങനെ ഒരു കല്യാണ നിശ്ചയമുള്ളതു കൊണ്ടും അത് ഒഴിവാക്കാൻ സാധിക്കാത്ത് കൊണ്ടുമാണ് ഇപ്പൊ വരുന്നത് .ഇപ്പൊ പിന്നെ കുറെ വർഷങ്ങൾ ആയില്ലേ ? എല്ലവരും അംഗീകരിച്ചു തുടങ്ങി ,നല്ല ജീവിതമല്ലേ .സാമ്പത്തികമായും മെച്ചപ്പെട്ടു .പിന്നെ പറയാതിരിക്കാൻ ഒക്കില്ല .നന്ദൻ മോൻ തനി തങ്കമാ.എത്ര നല്ല മനുഷ്യനാണെന്നോ ? വിനുകുട്ടൻ കല്യാണം കഴിച്ചിരുന്നെങ്കിൽ പോലും ആ കുഞ്ഞ് ഇത്ര സന്തോഷമായിട്ടു ജീവിക്കുകേല “
അങ്ങനെ പദ്മനാഭൻ ചേട്ടൻ പല സമയങ്ങളിലായി പറഞ്ഞു തന്ന കുറെ ജീവിതങ്ങൾ ജിഷയുടെ കണ്മുന്നിൽ ഉണ്ട് .അഞ്ചു വര്ഷമായെങ്കിലും പാറുകുട്ടിയെ അവൾ കണ്ടിട്ടില്ല .ഇടക്ക് ഒന്ന് രണ്ടു തവണ വന്നപ്പോ അവൾ വീട്ടിൽ പോയിരുന്നു .വിനു സാറിന്റെ കല്യാണത്തിന് അവരാരും വന്നതുമില്ല
ഇത്തവണ എല്ലാവരും വരും .ജോലിക്കാരിയാണെങ്കിലും അങ്ങനെയല്ല തന്നെ ദേവിക ചേച്ചിയും സാറുമൊക്കെ കാണുന്നത് ..അത് ഒരു സന്തോഷമാണ്
(തുടരും )