മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആദിത്യന്റെ ഊഹം ശരിയായിരുന്നു പിറ്റേന്ന് രാവിലെ എസ് ഐ ഷാനവാസ് അവനെ ചോദ്യം ചെയ്യാനായി അവന്റെ വീട്ടിൽ എത്തി.
ഉള്ളിൽ തിങ്ങി നിറഞ്ഞ ഭയം പുറത്തു കാണിക്കാതെ അവൻ വിളറിയ ഒരു ചിരി ചുണ്ടിൽ വരുത്തി.
“നിങ്ങളാണോ ആദിത്യൻ… “
“അതേ സർ… “
“ശ്രീദേവിയുടെ മരണവുമായി ബന്ധപെട്ടു ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ വന്നത്…ചോദ്യങ്ങൾക്ക് ശരിയായി മറുപടി പറഞ്ഞു സഹകരിച്ചാൽ നിങ്ങൾക്ക് കൊള്ളാം…. “
“സാറിന് എന്താ അറിയേണ്ടത്…?? “
“ഇന്നലെ രാത്രി ശ്രീദേവി ആദിത്യന്റെയൊപ്പം ആയിരുന്നില്ലേ… “
ഒന്ന് മടിച്ചു നിന്ന ശേഷം അതേയെന്നവൻ സമ്മതിച്ചു.
“ഇന്നലെ രാത്രി അവൾ എന്റൊപ്പം ആയിരുന്നു…. “
“എന്താ ഇന്നലെ സംഭവിച്ചത്… വിശദമായി പറയു… “
തലേ ദിവസം രാത്രി ഉണ്ടായ കാര്യം അവൻ പറയാൻ തുടങ്ങി.
“രണ്ടാഴ്ച മുൻപാണ് ടൗണിലെ ഒരു ഹൈസ്കൂളിൽ മലയാളം മാഷ് ആയി എനിക്ക് ജോലി കിട്ടിയത്…. ദൂരക്കൂടുതൽ ആയതിനാൽ ദിവസവും പോയി വരാൻ കഴിയാത്തത് കൊണ്ട് സ്കൂളിന്റെ അടുത്തായി ഒരു വാടക വീടെടുത്തു നിൽക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം വന്നു പോകും.
അമ്പലത്തിൽ വച്ചുള്ള പരിചയം ആയിരുന്നു ശ്രീദേവിയുമായിട്ട്… മൂന്നാലു വർഷമായി ഞങ്ങൾ അടുപ്പത്തിലായിട്ട്… ചിങ്ങത്തിൽ വിവാഹം ഉറപ്പിച്ചിരുന്നു…
ഈ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ടതിനാൽ രാത്രി എട്ടരയ്ക്കുള്ള ബസ്സിൽ ഞാൻ വീട്ടിലെത്തി…വന്നപാടെ കുളിച്ചു ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. പറ്റിയാൽ അവളെയൊന്നു കാണാമെന്നു വിചാരിച്ചു… കുറെ ദിവസായി അവളോട് നല്ലപോലെ അടുത്തിരുന്നു സംസാരിച്ചിട്ട്…
കവലയിലേക്കിറങ്ങി ഒരു ചായ കുടിച്ചിട്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി… അവിടെ അവളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു… അച്ഛന്റൊപ്പം നട അടച്ചിട്ടേ അവൾ വരുള്ളൂ എന്നറിഞ്ഞപ്പോ ഞാൻ ഇറങ്ങി.
വെറുതെ കുറെ നേരം അമ്പലകുളത്തിലൊക്കെ പോയി ഇരുന്നിട്ട് തിരികെ പോരാൻ നിൽക്കുമ്പോ മഴ തുടങ്ങി.അമ്പലകുളത്തിനു മുന്നിലെ ഇടവഴിയിൽ പൂട്ടി കിടക്കുന്ന കടത്തിണ്ണയിലേക്ക് ഞാൻ കയറി നിന്നു. ശ്രീദേവിയുടെ അമ്മാവന്റെ പഴയ കട ആയിരുന്നു അത്. ഇപ്പൊ തുറക്കാറില്ല.
മഴ തോർന്നു പോകാൻ നിൽക്കുമ്പോഴാണ് ശ്രീദേവി വരുന്നത് കണ്ടത്. അവൾ അടുത്തെത്തിയപ്പോൾ ആദിത്യൻ അവളെ വട്ടം ചുറ്റി കയറിപ്പിടിച്ചു. അയ്യോ എന്ന് നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായ പൊത്തിപ്പിടിച്ചിട്ട് അവൻ അവളുടെ കാതിൽ പതുക്കെ പറഞ്ഞു.
“പെണ്ണെ പേടിക്കണ്ട ഇതു ഞാനാ നിന്റെ ആദിയേട്ടൻ… “
കപട ദേഷ്യത്തോടെ അവൾ അവന്റെ കരവലയത്തിൽ നിന്നും കുതറിമാറിയപ്പോൾ അവനവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തി പതിയെ അവളുടെ ചെന്താമര ചു-ണ്ടിലേക്ക് ചുണ്ടുകൾ അടുപ്പിക്കവേ ആരോ നടന്നു വരുന്ന ഒച്ച കേട്ടു…
പെട്ടന്നവൾ അവനെയും കൊണ്ട് കുളക്കടവിലേക്ക് ഓടിക്കയറി അവനെ പറ്റിച്ചേർന്ന് ശ്വാസം അടക്കിപ്പിടിച്ചു മറഞ്ഞു നിന്നു.
നോക്കിയപ്പോൾ അമ്പലത്തിലെ ജോലിക്കാരി മീനാക്ഷി ആയിരുന്നു നടന്നു വന്നത്.
“അവർ കണ്ടിരുന്നെങ്കിൽ നാളെ നാട് മൊത്തം പറഞ്ഞു നടന്നേനെ” പേടിയോടെ അവൾ അവനോടു പറഞ്ഞു…
“അതിനെന്താ നമ്മുടെ കല്യാണം ഉറപ്പിച്ചില്ലേ…. “
“എന്നാലും നാണക്കേടാ… അച്ഛൻ അറിഞ്ഞാൽ പിന്നെ കല്യാണം വരെ കാണാൻ കൂടെ പറ്റില്ല… “
“അതൊക്കെ പിന്നത്തെ കാര്യമല്ലേ മോളെ.. ” അതും പറഞ്ഞു ആദിത്യൻ അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളാൽ കോർത്തെടുത്തു…
മഴ പെയ്തു തോർന്ന ഈറൻ രാവിലും അവൾ നിന്ന് വിയർത്തു.
കിതച്ചു കൊണ്ടവൾ അടർന്നു മാറവെ ഇരു കൈകൾ കൊണ്ട് ശ്രീദേവിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു അവൻ ചും-ബനങ്ങൾ കൊണ്ട് പൊതിഞ്ഞു.
അവളോടുള്ള സ്നേഹാധിഗ്യത്താൽ ആദിത്യൻ വികാരപരവശനായി….അപ്രതീക്ഷിതമായി അവൻ നുകർന്നു നൽകിയ അനുഭൂതിയിൽ അവൾ സർവ്വവും മറന്നു ലയിച്ചു ചേർന്നു…
ഇടതു കൈ കൊണ്ട് അവളുടെ ധാവണിയുടെ ദുപ്പട്ട മെല്ലെ നീക്കി ആലില വയറിൽ ചും-ബിച്ചപ്പോൾ അവൾ കുതറിമാറി…
അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു ഇറുക്കെ പുണർന്നു…
“മതി ആദിയേട്ടാ…. എന്നെ വിട്… ഇപ്പൊ തന്നെ വിളച്ചിൽ കുറച്ചു കൂടിയിട്ടുണ്ട്… ആരെങ്കിലും കണ്ടാൽ പ്രശ്നമാകുമെ…. ” അവൾ ഭീതിയോടെ ചുറ്റും നോക്കികൊണ്ട് പറഞ്ഞു…
“ആരും കാണില്ല… നീ ഇങ്ങനെ പേടിക്കല്ലേ മോളെ… “
“അയ്യടാ…. വിറയൽ കാരണം എന്റെ കയ്യും കാലും നിലത്തുറയ്ക്കണില്ല… “
“വിറയൽ ഒക്കെ മാറ്റാനല്ലേ ഞാൻ.. ” അവൻ അവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് മീശ പിരിച്ചു.
“ഇപ്പൊ തന്നെ സമയം കുറെയായി. ഏട്ടൻ വേഗം പോകാൻ നോക്ക്. നിങ്ങൾ പോയിട്ട് വേണം ആരും കാണാതെ എനിക്ക് വീട്ടിൽ കയറിപ്പറ്റാൻ… “
“ഞാൻ കൊണ്ട് വിടാം… നമുക്ക് ഒരുമിച്ചു പോവാം വീട്ടിലേക്കു… “
“അത് വേണ്ട ആരെങ്കിലും കാണും… വല്യ ദുരോന്നും ഇല്ലല്ലോ വീട്ടിലേക്ക് ആ കാണുന്നതല്ലേ… മോൻ സഹായിക്കാൻ നിക്കണ്ട പെട്ടന്ന് വീട്ടിൽ പോകാൻ നോക്ക്… “
“ഒരുമ്മ കൂടെ… ” അവൻ കെഞ്ചി.
“ഇനിയും ഉമ്മ തന്നാൽ നിങ്ങൾ പോവില്ല… വേഗം പോകാൻ നോക്ക് ആരെങ്കിലും കാണുന്നതിന് മുൻപ്… “
“നിന്നെ കല്യാണം കഴിഞ്ഞു എടുത്തോളാം പെണ്ണെ… ” അതുപറഞ്ഞു അവളെ ചേർത്ത് നിർത്തി ഒന്നൂടെ ചും-ബിച്ചിട്ട് ചുറ്റുമൊന്നു നോക്കിയിട്ട് മുണ്ട് മടക്കി കുത്തി അവൻ മുന്നോട്ട് നടന്നു…
ആദിത്യൻ കണ്ണിൽ നിന്നും മറയും വരെ ചുണ്ടിൽ വിരിഞ്ഞ നാണം കലർന്ന ചിരിയുമായി അവളവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
“ഇത്രേ എനിക്കറിയൂ സർ പിന്നീട് എന്തുണ്ടായി എന്നെനിക്ക് അറിയില്ല… “
“പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ… “
“അതേ സർ… എനിക്കൊന്നും അറിയില്ല… ഞാൻ അല്ല അവളെ കൊ-ന്നത്… “
“എത്ര മണിക്കാണ് നിങ്ങൾ തമ്മിൽ പിരിഞ്ഞത്…. “
“കുളക്കടവിൽ ഒന്നര മണിക്കൂറോളം ചിലവഴിച്ചു. പതിനൊന്നര കഴിഞ്ഞു കാണും…. “
“ഇവിടെ തന്നെ ഉണ്ടാവണം… വേണ്ടി വന്നാൽ ചോദ്യം ചെയ്യാൻ ഇനിയും വരും.”
“ശരി സർ… “
എസ് ഐ ഷാനവാസ് ആദിത്യനെ ചോദ്യം ചെയ്ത ശേഷം തിരിച്ചു പോയി…
*********************
ഗഹനമായ ചിന്തയിലാണ് ഷാനവാസ്.
ആദിത്യൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ ആരായിരിക്കും ശ്രീദേവിയെ കൊ-ല-പ്പെടുത്തിയത്. വിഗ്രഹം മോഷ്ടിച്ചവർ ആയിരിക്കുമോ കൊലയും നടത്തിയത്… പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാതെ ഒന്നും ഉറപ്പിക്കാൻ കഴിയില്ല….നാനാവിധ ചിന്തകൾ ഷാനവാസിന്റെ മനസിലൂടെ കടന്നു പോയി.
ഒന്നൂകൂടെ ശ്രീദേവിയുടെ വീട്ടിലും അമ്മാവൻ ഭാസ്കരന്റെ വീട്ടിലും ആദിത്യന്റെ വീട്ടിലും പോയി എല്ലാവരെയും നേരിട്ട് കണ്ട് മൊഴി എടുത്തു.
അമ്പലകുളവും പരിസരവും ഒന്നുകൂടെ സന്ദർശിച്ചു.
കല്പടവുകളിൽ ഉണങ്ങി പറ്റിയിരിക്കുന്ന ചോ-രക്കറകൾ ഷാനവാസിന്റെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു.
കുളത്തിലേക്ക് ഇറങ്ങുന്ന രണ്ടു പടികൾക്ക് മുന്നേയുള്ള പടിയിൽ രക്തം ഒഴുകി പരന്നു ഉണങ്ങി പിടിച്ചു കിടക്കുകയായിരുന്നു. ആ പടിയിൽ നിന്നും മുകളിലെ നാലാമത്തെ പടിയിലും അത്യാവശ്യം കുറച്ചു ചോരപ്പാട് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്.
അതുകണ്ടപ്പോൾ ഷാനവാസിന് ഒരു കാര്യം മനസിലായി.
രാത്രിയിൽ പടവിൽ വച്ചു ആരുമായോ മൽപ്പിടുത്തം നടക്കുകയും താഴേക്കു മറിഞ്ഞു വീണു തല ഇടിച്ചായിരിക്കും ശ്രീദേവി കൊ-ല്ലപ്പെട്ടത് എന്ന് അയാൾ ഊഹിച്ചു. മുകളിലെ പടിയിൽ കാണുന്നത് എതിരാളിയുടെ ചോ-രക്കരയാകുമെന്നും ഊഹിച്ചു.
ശ്രീദേവി കൊ-ല്ലപ്പെട്ട ശേഷം ശരീരം താഴത്തെ പടിയിലേക്ക് മറിച്ചിട്ടതാകാം എന്ന് ഷാനവാസ് ഉറപ്പിച്ചു. പടവിലും കുളത്തിലുമായിട്ടാണ് മൃ-ത-ദേഹം കിടന്നതും.
തന്റെ ഊഹാപോഹം ഏകദേശം ശരിയാണെന്നു ഷാനവാസ് ഉറപ്പിച്ചു.
പിറ്റേന്ന് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ശ്രീദേവി കൊ-ല-ക്കേസിന്റെ നിർണായകമായ വഴിത്തിരിവായിരുന്നു…
ബ-ലാ-ത്സം-ഗത്തിന് ഇരയായിട്ടില്ല ശ്രീദേവി.
അമിതമായ ര-ക്തസ്രാ-വവും വീഴ്ചയിൽ ഉണ്ടായ മുറിവുമാണ് ശ്രീദേവിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി പ്രതിപാദിച്ചിരുന്നു.
ശ്രീദേവി പീ-ഡന-ത്തിനിരയായി കൊ-ല്ലപ്പെ-ട്ടതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ആരോ അവളുടെ വസ്ത്രങ്ങൾ പി-ച്ചി ചീ-ന്തിയതാണെന്ന് എസ് ഐ ഷാനവാസിന് ബോധ്യമായി…. അതോടെ മനസ്സിൽ പ്രതിയെ പറ്റിയുണ്ടായിരുന്ന ധാരണ വ്യക്തമായി….
*************************
ശ്രീദേവി കൊ-ലക്കേ-സിലെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന വാർത്ത കേട്ടാണ് പിറ്റേന്ന് ദേവിക്കര നിവാസികൾ ഉണർന്നത്.
തെളിവെടുപ്പിനായി വനിതാ പോലീസുകാരുടെ അകമ്പടിയോടെ ഭാസ്കരൻ അമ്മാവന്റെ മകളെ അമ്പലകുളത്തിലേക്ക് കൊണ്ട് വന്നു.
ഭാസ്കരന്റെ മകൾ രോഹിണിയാണ് ശ്രീദേവിയെ കൊ-ന്ന-തെന്ന വാർത്ത ഏവരെയും നടുക്കി. ചേച്ചിയെയും അനിയത്തിയേയും പോലെ ഒരുമിച്ചു കളിച്ചു നടന്നവർ….
ഏറ്റവും ഞെട്ടി നിന്നത് ആദിത്യൻ ആയിരുന്നു.
“അന്നത്തെ ദിവസം ആ രാത്രി ഉണ്ടായത് എന്താണ് രോഹിണി… ” എസ് ഐ ഷാനവാസ് അവളോട് ചോദിച്ചു.
നിറമിഴികളോടെ അവൾ അന്നേ ദിവസം രാത്രി ഉണ്ടായത് പറയാൻ തുടങ്ങി.
“ശ്രീദേവി ചേച്ചിയുടെയും ആദിത്യൻ ഏട്ടന്റെയും അടുപ്പം അറിഞ്ഞ നാൾ മുതൽ മനസ്സിൽ കടുത്ത പകയായിരുന്നു എനിക്ക് ചേച്ചിയോട്. ചേച്ചിക്ക് മുന്നേ എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു… ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ശ്രീദേവിയെ ആണ് സ്നേഹിക്കുന്നതെന്നും എന്നെ ഒരു പെങ്ങളെ പോലെയാണ് കാണുന്നതെന്നും പറഞ്ഞു. പിന്നീട് അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെ എന്റെയുള്ളിൽ ശ്രീദേവി ചേച്ചിയോടുള്ള പക വളർന്നു.
അന്ന് രാത്രി ചേച്ചി വീട്ടിൽ നിന്ന് പോയപ്പോൾ സംശയം തോന്നി ഞാനും ആരും കാണാതെ പുറകെ പോയി. അപ്പോഴാണ് ഇണക്കുരുവികളെ പോലെ കുളപ്പടവിൽ കെട്ടിപ്പുണർന്നു നിൽക്കുന്ന അവരെ കണ്ടത്. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം അവർ അവിടെ കണ്ടുമുട്ടിയതായിരിക്കുമെന്ന് ഞാൻ കരുതി. അധികനേരം ആ കാഴ്ച കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല…
ആദിയേട്ടൻ പോയതും ഞാൻ കുളക്കടവിലേക്ക് ഇറങ്ങി ചെന്നു.
“നീ എന്താ ഈ സമയം ഇവിടെ…?? ” ശ്രീദേവി അവളോട് ചോദിച്ചു.
അവളുടെ ചോദ്യം അവഗണിച്ചു കൊണ്ട് രോഹിണി ചോദിച്ചു.
“ഈ സമയത്ത് ഇവിടെ എന്തായിരുന്നു നിങ്ങൾ തമ്മിൽ…?? ഞാൻ എല്ലാം കണ്ടു നാളെ തന്നെ ഞാൻ എല്ലാകാര്യവും അച്ഛനോട് പറഞ്ഞു കൊടുക്കും… “
“നീ പറയുന്ന എന്ത് വേണമെങ്കിലും അനുസരിക്കാം… ഇവിടെ നടന്നത് ആരോടും പറഞ്ഞു നാറ്റിക്കരുത് മോളെ..” ശ്രീദേവി അവളോട് കെഞ്ചി.
“എങ്കിൽ ആദിത്യനെ എനിക്ക് വിട്ട് തരണം… “
അതുകേട്ടു ശ്രീദേവി ശക്തമായി ഞെട്ടി….
അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടു. എന്തൊക്കെ പറഞ്ഞാലും ആദിയേട്ടനെ മറക്കാൻ എനിക്ക് കഴിയില്ലെന്നും ചേച്ചി ഇല്ലായിരുന്നെങ്കിൽ ആദിയെ എനിക്ക് കിട്ടുമായിരുന്നെന്നുമൊക്കെ ഞാൻ പറഞ്ഞു.
ഭ്രാന്തിയെ പോലെ പുലമ്പിക്കൊണ്ടിരുന്ന എന്റെ കവിളത്തു ഒരെണ്ണം പൊട്ടിച്ചു മുന്നോട്ട് പോയ അവളെ ഞാൻ തടഞ്ഞു നിർത്തി.
മല്പിടുത്തത്തിനൊടുവിൽ ചേച്ചി എന്നെ പടവിലേക്ക് തള്ളിയിട്ടു. എന്റെ നെറ്റി പടവിൽ പോയിടിച്ചു മുറിഞ്ഞു. അപ്പോഴേക്കും നിലതെറ്റി ചേച്ചി പിന്നിലേക്ക് മറിഞ്ഞു വീണു ഉരുണ്ടുണ്ടു താഴെ പോയി… കൈയബദ്ധം കൊണ്ട് പറ്റിപോയതാണ് ഒന്നും മനഃപൂർവം ആയിരുന്നില്ല…. ” നിലത്തിരുന്ന് രോഹിണി പൊട്ടിക്കരഞ്ഞു.
“ആ വിഗ്രഹം മോഷ്ടിച്ചത് ആരാണ്…. ദേവി വിഗ്രഹം ഇപ്പോൾ എവിടെയുണ്ട്…?? ആ ചോദ്യം കേട്ട് രോഹിണി വീണ്ടും ഞെട്ടി… അന്ന് രാത്രിയിലെ മോഷണത്തിന്റെ ഏക സാക്ഷി രോഹിണി ആയിരുന്നു….അതുകൊണ്ടാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രീദേവിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി ബ-ലാ-ത്സംഗമാക്കാൻ ശ്രമിച്ചത്… ശരിയല്ലേ…?? ” എസ് ഐ ഷാനവാസിന്റെ ചോദ്യം കാ-രമുള്ളുകൾ പോലെ അവളുടെ കാതുകൾ തുളച്ചു അകത്തു കയറി.
“അതേ സർ…. പറഞ്ഞത് സത്യമാണ്… വിഗ്രഹം കുളത്തിന്റെ അടിയിലുണ്ട്…. “
“ആരാണ് അത് അവിടെ കൊണ്ട് വച്ചത്..”
രോഹിണിയുടെ കണ്ണുകൾ ആൾക്കൂട്ടത്തിലൂടെ പരതി നടന്നു ഒടുവിൽ അവൾ കൈചൂണ്ടിയ ഭാഗത്തേക്ക് എസ് ഐ ഷാനവാസ് ദൃഷ്ടികൾ പായിച്ചു.
ആൾക്കൂട്ടത്തിലേക്ക് വലിയാൻ ശ്രമിച്ച അമ്പലത്തിലെ സെക്രട്ടറിയെ ഷാനവാസ് പിടിച്ചു നിർത്തി.
തൊണ്ടിമുതൽ മുങ്ങൽ വിദഗ്ദ്ധരെ കൊണ്ട് തപ്പിയെടുപ്പിച്ചു…
കേസ് തെളിയിച്ചു പ്രതികളുമായി മടങ്ങാൻ തുടങ്ങവേ ആദിത്യൻ എസ് ഐ ഷാനവാസിനോട് ചോദിച്ചു.
“ഒരു തെളിവുമില്ലാതെ സാറിന് എങ്ങനെയാ രോഹിണി ആണ് പ്രതിയെന്ന് സൂചന ലഭിച്ചത്… “
“രോഹിണിയുടെ നെറ്റിയിലെ മുറിവ് കല്പടവിൽ പറ്റിപ്പിടിച്ച ചോരക്കറ പിന്നെ ശ്രീദേവി ബ-ലാ-ത്സം-ഗത്തിന് ഇരയല്ലെന്ന് തെളിഞ്ഞ പോസ്റ്റുമോർട്ടം റിപ്പോർട്ട്. അങ്ങനെ സംശയം രോഹിണിയിൽ എത്തി.
മനഃപൂർവം അല്ലെങ്കിൽ പോലും ശ്രീദേവിയുടെ മരണത്തിനു കാരണക്കാരിയാണ് രോഹിണി….
മൊഴി എടുക്കാൻ വീട്ടിൽ പോയപ്പോൾ അവളുടെ ഭാവങ്ങളിൽ തന്നെ കുറ്റവാളി ഒളിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടെ വന്നപ്പോൾ ഉറപ്പിച്ചു. അവളിലൂടെ വിഗ്രഹ മോഷ്ടാവിനെ കണ്ടെത്താനും കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ശ്രീദേവിയുമായുള്ള മല്പിടുത്തത്തിനു ശേഷം രക്ഷപെടാൻ തുടങ്ങവേയാണ് സെക്രട്ടറി നാരായണൻ വിഗ്രഹം കുളത്തിൽ മറവു ചെയ്തു പോയത് രോഹിണി കാണുന്നത് . ഇരുട്ടത്തു മറഞ്ഞു നിന്നതിനാൽ നാരായണൻ രോഹിണിയെ കണ്ടില്ല….വിഗ്രഹം മറവു ചെയ്യുന്നത് കണ്ടപ്പോഴാണ് അവൾക്കു ശ്രീദേവിയുടെ ഉടുപ്പുകൾ വലിച്ചു കീറാൻ ബുദ്ധി തോന്നിയത്…. എല്ലാത്തിനും ദൈവത്തിന്റെ ആദൃശ്യമായ കയ്യൊപ്പുണ്ടാകും. ഇവിടെ കേസ് എളുപ്പത്തിൽ തെളിഞ്ഞതും അതുകൊണ്ടാണ്… “
പുഞ്ചിരിച്ചു കൊണ്ട് എസ് ഐ ഷാനവാസും സംഘവും മടങ്ങിപ്പോയി.
അവസാനിച്ചു
a story by Siva S Nair
ഒറ്റപാർട്ടിൽ എഴുതിയ കഥ നീണ്ടു പോയതിനാൽ രണ്ടു പാർട്ട് ആക്കി ഇട്ടതാണ്… തെറ്റുകുറ്റങ്ങൾ ക്ഷമിക്കണം…ഒരുപാട് നീട്ടി ബോർ ആകാതിരിക്കാൻ ആണ് ഇവിടെ നിർത്തിയത്…. വായനക്കാരായ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു