പുനർജ്ജനി ~ ഭാഗം – 20, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ   

അകത്തിരുന്ന ചന്ദ്രൻ കണ്ണുകൾ കൊണ്ട് കഥകളി നടത്തുന്ന അഞ്ജുവിനെയും പ്രിയയെയും നോക്കി ഇരുന്നു..എന്താ ഇവിടെ നടക്കുന്നെ എന്ന രീതിയിൽ..

അയാൾ എഴുന്നേറ്റു പുറത്തേക്കു വന്നു കൊണ്ട് ചോദിച്ചു.. മക്കളുമാരെ ഇതെന്തു കളിയാണ്. നിങ്ങൾ കണ്ണുകൊണ്ട് കാട്ടുന്നത്..

അത് കേട്ടു  രഘുവും ദേവും പ്രണവും ഒരു പോലെ പൊട്ടിച്ചിരിച്ചു..

അഞ്ജു  അവരെ നോക്കി പെട്ടല്ലോ എന്ന രീതിയിൽ വരണ്ട ഒരു ചിരി പാസ്സാക്കി. അവളുടെ ചിരി കണ്ട് ദേവിന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു..

അമ്മ ആവി പറക്കുന്ന കോഫിയുമായി അവിടേക്കു വന്നു…കോഫി കൊടുത്തു കൊണ്ട് അവരോട് എന്തൊക്കെയോ കുശലം ചോദിച്ചു..

വിനയത്തോടെ അതിനുള്ള മറുപടി പറയുന്ന ദേവിനെ അവൾ നോക്കി. ഇങ്ങേർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുമോ? എനിക്കുള്ള എന്ത് പണിയും കൊണ്ടാണവോ ഇങ്ങേരു രാവിലെ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഉണ്ടായിരുന്ന സമാധാനവും പോയി..അവളുടെ മനസ്സിൽ അവൻ വന്നതിന്റെ ഉദ്ദേശം എന്താണെന്നു അറിയാനുള്ള അങ്കലാപ്പ് വർധിച്ചു…

നിങ്ങൾ വന്നതിന്റെ കാര്യം എന്താണെന്നു ഇതുവരെ പറഞ്ഞില്ല.. പെട്ടന്ന് അവരുടെ സംഭാഷണത്തിന് വിരാമം കുറിച്ച് കൊണ്ട് ഇടക്ക് കയറി രഘു ചോദിച്ചു. ധന്യാ അവരെ നോക്കി…

അഞ്ജു തന്റെ കാതുകൾ കൂർപ്പിച്ചു  വ്യാഗ്രതയോടെ നിന്നു.പ്രിയ ഡോറിന് സൈഡിൽ കൂടി പ്രണവിനെ നോക്കി. അവളുടെ നോട്ടം അവനും കണ്ടിരുന്നു. അവനു ചിരി വന്നെങ്കിലും അവൻ അത് തന്ത്രപൂർവ്വം മറച്ചു പിടിച്ചു…

അങ്കിളിനു എന്നെ മനസ്സിലായി കാണുമല്ലോ? ദേവ് വിനയത്തിൽ ചോദിച്ചു.

ഉവ്വ്..അഞ്ജുവിന്റെ കൂടെ വർക്ക്‌ ചെയ്യുന്നവർ അല്ലെ നിങ്ങൾ
അച്ഛന്റെ മറുപടി അഞ്ജുവിനെ ഞെട്ടിച്ചു..

അവൾ കണ്ണും മിഴിച്ചു അച്ഛനെ നോക്കി..

എടി…എ-ലികുഞ്ഞെ ഇങ്ങനെ കണ്ണ് മിഴിക്കാതെ അത് ഉരുണ്ടു താഴെപോകും. പിന്നെ നിലത്തുന്നു വാരി എടുക്കാൻ എന്നെകൊണ്ട് പറ്റില്ല. പ്രിയ കള്ള ചിരിയോടെ പതിയെ പറഞ്ഞു..

അഞ്ജു പതിയെ കാലു വലിച്ചു അവൾക്കിട്ടു ഒരു ചവിട്ടു കൊടുത്തു..എന്റമ്മിച്ചിയെ..എന്നു കാറി കൂവികൊണ്ട് പ്രിയ വായ പൊത്തി പിടിച്ചു..

അച്ഛാ… ഇതെന്റെ കമ്പനിയുടെ സിഇഒ ആണ്. ദേവിനെ നോക്കാതെ ഇടയ്ക്കു കയറി ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അവൾ അച്ഛനെ നോക്കി..

അച്ഛന്റെയും അമ്മയുടെയും കണ്ണിൽ അത്ഭുതം നിറഞ്ഞു. പ്രായമായ ആരെങ്കിലും ആവുമെന്നാ അവർ കരുതി ഇരുന്നേ. പക്ഷെ തങ്ങളുടെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ  കണ്ട് അവർ വിശ്വസിക്കാൻ ആവാതെ  നോക്കി..

അങ്കിൾ..എന്താ ഇങ്ങനെ നോക്കുന്നെ  അവൻ ചെറിയ വീർപ്പു മുട്ടലോടെ  ചോദിച്ചു…

അത് ഒന്നും ഇല്ല മോനെ..ആരാണെന്നറിയാതെ ഞാൻ..

അതൊന്നും സാരം ഇല്ല അങ്കിളെ    ഇനി വന്ന കാര്യം പറയാല്ലോ?

അതിനെന്താ…മോൻ പറഞ്ഞോ?അയാൾ ചിരിയോടെ പറഞ്ഞു

അവന്റെ മുഖത്തെ പിരിമുറുക്കം കണ്ട് അഞ്ജു ഭയന്നു. ദൈവമേ എന്റെ പേരിൽ എന്തെല്ലാം കുറ്റങ്ങളാണോ ഈ പ–രട്ട കടുവ ചാർത്താൻ പോകുന്നതാവോ? അച്ഛൻ എന്നെ കൊ–ല്ലും അത് ഉറപ്പാണ്..പോച്ചു എല്ലാം പോച്ചു..ഈ പരട്ടകളെ ഇറക്കിവിടൻ ഇവിടരും ഇല്ലല്ലോ എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ..അവൾ തലയിൽ കൈ വെച്ചു കൊണ്ട് നോക്കി..പ്രണവ് അവളെ നോക്കി ചിരിച്ചു. അവന്റെ കൊ–ലച്ചിരി കണ്ട് അഞ്ജു കലിപ്പിലായി ..

എടാ..വൃത്തി കെട്ടവനെ ഇറങ്ങി പോടാ എന്റെ വീട്ടീന്ന്.

പോവില്ലെടി.. കൂ–തറെ..നിനക്കുള്ള പണി തന്നിട്ടേ ഞാൻ പോകു..പോയില്ലെങ്കിൽ നിന്റെ മൂക്ക് ഇടിച്ചു പരത്തും ഞാൻ..

നീ പൊടി ഊളെ..വന്ന കാര്യം നടത്താതെ ഞങ്ങൾ പോവില്ല..നിന്നെ മൂക്ക് കൊണ്ട് ക്ഷ ണ്ണ വരപ്പിക്കാതെ പോകില്ല. അവൻ കട്ടായം പറഞ്ഞു. അവരുടെ എക്സ്പ്രഷൻ കണ്ടു  പ്രിയ രണ്ടാളെയും നോക്കി..

അവൾ ഒന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞു അഞ്ചുനേ നോക്കി..

കമ്പനിയുടെ ഭാഗമായി അബ്രോട് ഒരു മീറ്റിംഗ് ഉണ്ട് എന്റെ പേർസണൽ അസിസ്റ്റന്റ് എന്ന നിലയിൽ അഞ്ജലിയും കൂടി വരണം. മീറ്റിംഗിന്റെ ഷെഡ്യൂളും കാര്യങ്ങളും അഞ്ജലി വേണം നോക്കാൻ..ആ കാര്യം നേരിട്ട് പറയാനായിട്ടാണ് ഞാൻ വന്നത്. സാധരണ ഞാൻ നേരിട്ട് വന്നു പറയാറില്ല. ഒഫീഷ്യൽ ആയി ഓഫീസിൽ ഇൻഫോം ചെയ്യാറെ പതിവ് ഉള്ളു..

അഞ്ജു ഞെട്ടി അവനെ നോക്കി…എന്നെ കൊണ്ടു പോയി കൊ–ല്ലാനാണോ ഈ തെ-ണ്ടിടെ പണി..നടക്കില്ല മോനെ ഈ അഞ്ജു വരുല്ല..ആ പൂതി മോൻ മനസ്സിൽ വെച്ചാൽ മതി..എന്റെ പൊന്നു അച്ഛാ എന്നെ വിടല്ലേ ഈ കടുവേടെ കൂടെ ഇങ്ങേരു എന്നെ പണി എടുപ്പിച്ചു  കൊ–ല്ലും..എന്നോട് പകരം വീട്ടനാ.. ഈ കാ–ലൻ എന്നെ വിളിക്കുന്നെ എന്നെ കൊ–ന്നാലും ഞാൻ ഈ പരട്ടെടെ  കൂടെ പോവില്ല അവൾ ദേഷ്യത്തിൽ ദേവിനെ നോക്കി..

അബ്രോട് എന്ന് പറയുമ്പോൾ എവിടെ ആണ്.അതുവരെ മിണ്ടാതിരുന്ന ചന്ദ്രൻ ചോദിച്ചു..

Us ആണ്…

രഘുവിന്റെ മുഖത്ത് ഞെട്ടൽ ഉണ്ടായി..

മോനെ..അത്രയും ദൂരമൊന്നും മോളെ വിടാൻ പറ്റില്ല..അതും അല്ല മോൾക്ക്‌  ഈ സ്ഥലവും അതിന്റെ ചുറ്റു വെട്ടവും അല്ലാതെ വേറെ എങ്ങും മോൾക്ക് പരിചയം ഇല്ല…

അതോർത്തു  അങ്കിൾ വിഷമിക്കണ്ട..അഞ്‌ജലിക്കു ഒരു കുഴപ്പവും ഇല്ലാതെ ഞാൻ തിരികെ എത്തിച്ചോളാം. പെൺകുട്ടിയായിട്ട് അഞ്ജലി മാത്രം അല്ല കമ്പനിയിലെ കുറച്ചു female സ്റ്റാഫ്സും കൂടി ഉണ്ട്..

എന്നാലും  ഒന്നുകൂടി ആലോചിക്കണം മോനെ…അതവൾ പെൺകുട്ടി ആയതുകൊണ്ട് അല്ല…ഞങ്ങൾക്ക് ആകെ അവൾ മാത്രമേ ഉള്ളു…അവൾ ആണ് ഞങ്ങടെ പ്രതീക്ഷയും ജീവിതവും..

Ok അങ്കിൾ, ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ഞാൻ നിർബന്ധിക്കുന്നില്ല..

അവൻ പ്രണവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..പോകുന്നതിനു മുൻപ്  അവൻ പ്രിയയെ നോക്കി ഒന്ന് ചിരിച്ചു..

ങ്.. ങ്  പോടാ..പോടാ..കു–രങ്ങാ അഞ്ജു  അവനെ  നോക്കി കോക്രി കാട്ടി…

*********************

രമണി അമ്മേ…അച്ഛനെ കണ്ടോ?
വെപ്രാളത്തിൽ പ്രഭാകരൻ ഉറക്കെ ചോദിച്ചു..

എന്തെകിലും ടെൻഷൻ ഉണ്ടായാൽ അയാളുടെ ശബ്ദം ഉച്ചത്തിൽ ആകും.അയാളുടെ ശബ്ദം കേട്ടാണ്  ഭദ്രനും ധർമ്മനും പവിത്രനും വാതിൽ തുറന്നു കണ്ണും തിരുമ്മിക്കൊണ്ട് പുറത്തേക്കു വന്നത്..

ആ വലിയ തറവാട് ഉണർന്നത് തന്നെ  അയാളുടെ ശബ്ദത്തിൽ ആണ്..അവിടുത്തെ പുറമ്പണിക്കാര് സ്ത്രീകളിൽ പലരും അടുക്കള ഭാഗത്തു നിന്നും പുറത്തേക്കു വന്നു നോക്കി നിന്നു..

എന്താ അളിയാ..രാവിലേ.. കിടന്നു കാറി കൂവുന്നേ..ഉറക്കം നഷ്ടപെട്ട  നീരസം ഭദ്രന്റെ മുഖത്ത്  ഉണ്ടായിരുന്നു..

ടാ.. അച്ഛനെ കാണാൻ ഇല്ലാ..

അച്ഛൻ ഈ രാവിലെ  കണ്ണും കാണാതെ എങ്ങോട്ട് പോകാൻ ആണ് അവിടെ എവിടെ എങ്കിലും കാണും..

സുഭദ്രയോട്  ചോദിച്ചോ? അവര് അല്ലെ സാധാരണ രാവിലെ അച്ഛന് കാപ്പി കൊടുക്കാറുള്ളത്..

എടാ..ധർമ്മ ഞാൻ അവരോട് ചോദിച്ചതാണ് അവൾ ആണ് പറഞ്ഞത് കാപ്പിയുമായി ചെന്നപ്പോൾ അച്ഛനെ കാണാൻ ഇല്ലെന്നു..

ഈ അച്ഛൻ ഇതെവിടെ പോകാനാ….പവിത്ര

ഇനി “പാർഥിപനെ “അന്വേഷിച്ചു പോയത് ആവുമോ?

അവൻ എവിടാണെന്ന് വെച്ചു  അന്വേഷിച്ചു പോകാൻ ആണ്..ചെറുപ്പത്തിലേ നാട് വിട്ടതല്ലേ അവൻ,നമ്മൾ കുറെ അന്വേഷിച്ചത് അല്ലെ അവനെ..ഇതുവരെ നമുക്ക് പോലും കണ്ടെത്താൻ ആയില്ലല്ലോ? പിന്നെ അല്ലെ അച്ഛന്..

അപ്പോഴേക്കും ചന്ദ്രോത്മനയുടെ ആ കൂറ്റൻ ഗേറ്റ്  കടന്നു  ആ വൃദ്ധൻ പതിയെ പതിയെ നടന്നു വന്നു..അയാളുടെ കാലുകൾ അവിടവിടയായി വെറിഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു..അതിൽ നിന്നും ചോ-ര പൊടിച്ചു.തന്റെ കണ്ണട ഒന്നുകൂടി മൂക്കിൻ തുമ്പിലേക്ക് ഉറപ്പിച്ചു കൊണ്ട് അയാൾ നടുമുറ്റത്തേക്ക് കയറി…അയാളെ ദൂരെ നിന്നു കണ്ടതും സുഭദ്ര ഓടി ചെന്നു അയാളെ പിടിച്ചു…

അങ്ങുന്നു ഇതെവിടെ പോയതാ. ഈ വയ്യാത്ത കണ്ണും വെച്ചു കൊണ്ട് അവൾ ശ്വാസനയോടെ അതിലേറെ സ്നേഹത്തോടെ ചോദിച്ചു..

ഞാൻ..ഞാൻ.. ഒന്ന് നടക്കാൻ ഇറങ്ങിയതാണ്  മോളെ എത്രയെന്നു വെച്ചാണ് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുക. സാവിത്രി പോയതിൽ പിന്നെ തനിച്ചയത് പോലെ ഒരു തോന്നൽ ആണ്…തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു..

അകത്തേക്ക് കയറിയ അയാളെ പ്രഭാകരൻ വിളിച്ചു..

അച്ഛാ…സുഭദ്ര അയാളുടെ വിളിയിൽ ഒന്ന് ഞെട്ടി..

അയാൾ പതിയെ തിരിഞ്ഞു കൊണ്ട് തന്റെ കണ്ണട ഒന്നുകൂടി മൂക്കിലേക്ക് ചേർത്ത് വെച്ചു കൊണ്ട് പ്രഭാകരനെ നോക്കി..അപ്പോഴേക്കും പവിത്രനും ധർമ്മനും ഭദ്രന്റെ ഇടവും വലവും ആയി നിന്നു.. അയാൾ  അവരെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു…

അച്ഛൻ ഇതെന്തു ഭാവിച്ചാണ് ഇറങ്ങി പോകുന്നെ? നാട്ടുകാരെ കൊണ്ട് അതുംഇതും പറയിപ്പിക്കാൻ അല്ലാതെ എന്തിനാണ് പവിത്രൻ കലിപ്പിൽ പറഞ്ഞു..

എന്നെ ഇവിടെ പൂട്ടിയിടമെന്നു വല്ല  വിചാരവും എന്റെ മക്കൾക്കും മരു മക്കൾക്കും ഉണ്ടെകിൽ  അതങ്ങു മറന്നേക്കൂ..അത് വെറുതെയാ
ഇപ്പോഴും ഈ  കണ്ട സ്വത്തുക്കൾ എല്ലാം എന്റെ പേരിൽ  തന്നെയാണ്. ഞാൻ അതാർക്കും തീറെഴുതി കൊടുത്തിട്ടില്ല അതാരും മറക്കണ്ട…നിങ്ങളെ കൂടാതെ  എനിക്ക് ഇനിയും മക്കൾ ഉണ്ട്. ഞാൻ മരിക്കുന്നതിന് മുൻപ് അവരെല്ലാം ഒരുമിച്ചു വന്നാൽ ഞാൻ ഇത് വീതം വെക്കും അല്ലെങ്കിൽ എന്റെ മരണശേഷം ഇതെല്ലാം ട്രസ്റ്റിനു പോകും..അയാൾ കടുപ്പിച്ചു പറഞ്ഞു.

ഇനി എത്ര കാലം ഈ വൃദ്ധൻ ഉണ്ടാകുമെന്നറിയില്ല. എല്ലാവരെയും കാണാൻ ഒരു മോഹം. കാരണവന്മാർ ചെയ്ത തെറ്റിന്റെ ഫലം അതിന്റെ ശാപവും  ഇപ്പോഴും ഈ തറവാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാ. ഇനി എങ്കിലും പരദേവതകളെ പ്രീതി പേടിത്തേണ്ടേ? കുടുംബ ക്ഷേത്രം പൂജകളും വിളക്കും ഇല്ലാതെ നശിച്ചു  പോകുന്നു.. അങ്ങനെ നശിച്ചു പോകുന്നത് ഇനിയും ഈ വൃദ്ധന് കാണാൻ വയ്യ.. ഞാൻ പറയുന്നത് കേൾക്കാതെ നിങ്ങൾ ഒരു ക്ഷേത്രത്തിന്റെ പണി തുടങ്ങിയല്ലോ  എന്നിട്ട് എന്തായി….ആ പണി പൂർത്തി ആവില്ല. ഞാൻ അന്നേ പറഞ്ഞതല്ലേ?അവിടെ ഒരിക്കലും പരദേവതകൾ പ്രീതിപ്പെടില്ല  അത് പൂർത്തി ആവാൻ  അവർ സമ്മതിക്കില്ല അതുകൊണ്ട് വരുന്ന നാഗ പൗർണമിക്കു  മുന്നേ കുടംബ ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ  നിങ്ങൾ മുന്നിട്ട് ഇറങ്ങണം. അല്ലെങ്കിൽ നഷ്ടം നിങ്ങൾക്കും നിങ്ങടെ തലമുറയ്ക്ക് ആവും..ഈ വൃദ്ധന്റെ കാലം കഴിയാറായി..അമ്പാട്ടുമനക്കാരോടുള്ള വാശിയും പകയും അന്യന്യം പറഞ്ഞു തീർത്തു സർപ്പാക്കാവും പരിസരവും വൃത്തി ആക്കി പൂജ നടത്താൻ അവരോട് പറ. ദുഷ്ട ശക്തികളെ അവിടുന്ന് എന്നെന്നേക്കുമായി ഓടിക്കാതെ നമ്മുടെ രണ്ടു കുടുംബങ്ങളും രക്ഷപെടില്ല..

പെട്ടന്ന് വലിയ ശബ്ദത്തോടെ നടുമുറ്റത് നിന്ന കവുങ്ങ് നിലം പതിച്ചു..എല്ലാവരും ഞെട്ടി  ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടി..ഒരു കാറ്റു പോലും ഇല്ലാതെ നിറയെ കയിച്ചു നിന്ന കവുങ്ങ് എങ്ങനെ മറിഞ്ഞു എന്നുള്ള പകപ്പിൽ അവർ അന്യോന്യം നോക്കി..

ഞാൻ പറഞ്ഞില്ലേ ദുരന്തങ്ങൾ ഓരോന്നും വരാൻ തുടങ്ങിയിട്ടേ ഉള്ളു..അതിനി നിങ്ങൾ ഈ നാട് വിട്ടുപോയാലും അത് നിങ്ങളെ വിടാതെ പിന്തുടരും..അതുകൊണ്ട്  ദുരന്തങ്ങളും ശാപങ്ങളും ഒഴിവാക്കാനുള്ള വഴിയാണ് നോക്കേണ്ടത്..അതിനുള്ള പരിഹാരം ആണ് ചെയ്യേണ്ടത്. ഈ കണ്ടതൊക്കെ വെറുതെ അല്ല  ഒരു നിമിത്തം മാത്രം ആണ് വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് മുന്നോടിയയുള്ള നിമിത്തങ്ങൾ.

ഇതെ സമയം തന്നെ അമ്പാട്ടു മനയിലെ പൂജമുറിയിൽ കണ്ണുകൾ അടച്ചു കവടി  പലകയ്ക്ക് മുന്നിൽ ഇരുന്ന വാമദേവ പണിക്കർ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ഓടി…

തുടരും…