മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഇതെ സമയം തന്നെ അമ്പാട്ടു മനയിലെ പൂജമുറിയിൽ കണ്ണുകൾ അടച്ചു കവടി പലകയ്ക്ക് മുന്നിൽ ഇരുന്ന വാമദേവ പണിക്കർ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ഓടി…
അയാളുടെ കാലുകൾ കുതിരയേക്കാൾ വേഗത്തിൽ ചലിച്ചു.. തറവാടിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് അയാൾ ഓടി… കാടു മൂടി കിടന്ന വഴിയിലൂടെ ഓടി അയാൾ ആ കാവിനടുത്തേക്ക് എത്തി. അയാൾ ചുറ്റും നോക്കി…
കാവിലേക്കു കയറാനൊരുങ്ങുന്ന കുട്ടിയോട് അയാൾ അലർച്ചയോടെ പറഞ്ഞു….
“സിദ്ധു…..നില്ക്കവിടെ “.അങ്ങോട്ടേക്ക് പോകരുത്….മുത്തശ്ശനാണ് പറയുന്നേ… മോനെ അങ്ങോട്ടേക്ക് കയറരുത്…
പെട്ടന്ന് ഒരു വെളുത്ത രൂപം കുട്ടിക്കരുകിലേക്ക് നീങ്ങിയതും അയാൾ കൊടുകാറ്റിന്റെ വേഗത്തിൽ ഓടിച്ചെന്നു ആ കുട്ടിയെ തന്റെ മാറോടു ചേർത്ത് കൊണ്ട് തന്റെ കഴുത്തിൽ കിടന്ന രക്ഷ അതിനു നേരെ നീട്ടി കൊണ്ട് അലറി….
പോ….ദൂരെ പോ.. പി* ശാശേ…..അയാളുടെ കണ്ണുകൾ ഭയത്താൽ വിറകൊണ്ടു
മന്ത്രികനായ വാമദേവപണിക്കർക്ക് കേവലം എന്നെ ഭയമോ? അന്ന് എന്നെ കൊ—ല്ലാൻ ഈ കണ്ണുകളിൽ ഈ ഭയം ഞാൻ കണ്ടില്ലല്ലോ?
“ഞാൻ വരുമെന്ന് കരുതി ഇല്ല…അല്ലെ….നീ…?”
ഞാൻ തിരിച്ചു വന്നത് വെറുതെ പോകാനല്ല.. വാമദേവ..നിന്റെയും നിന്റെ കുടുംബത്തിന്റെയും സർവ്വനാശം കാണാനാണ്…
“അത് കാണാതെ ഈ നീലിമ പോകില്ല….”
അവളുടെ കണ്ണുകളിൽ നിന്നും ചുടു ചോ–ര വാർന്നു….നിലത്തേക്ക് ഇറ്റു വീണ ചോ**രത്തുള്ളികൾ അവിടമാകെ ഒരു പുകമറ സൃഷ്ടിച്ചു…അവളുടെ അട്ടഹാസം അവിടമാകെ പ്രതിദ്വാനിച്ചു….
പെട്ടന്ന് അയാളുടെ കയ്യിൽ ഇരുന്ന ചെറുമകൻ അപ്രത്യക്ഷനായി….
അയാൾ പേടിയോടെ ഉറക്കെ അലറി വിളിച്ചു….
സിദ്ധു…..സിദ്ധു…..ആ വിളി എവിടെയാകെ നിറഞ്ഞു….ചെറുതായി വീശിയ മന്ദമരുതാനിൽ പോലും ആ ശബ്ദം അലയടിച്ചു…
അവളുടെ അട്ടഹാസം അവിടമാകെ നിറഞ്ഞു .
“പേടിച്ചു പോയോ.. മഹാ മാന്ത്രികനായ വാമദേവൻ ..? “
എന്നാൽ കേട്ടോ? തന്നെ കൊ–ല്ലാൻ ഈ ഒരു നിമിഷം മതി എനിക്ക്..പക്ഷെ താൻ അങ്ങനെ പെട്ടന്ന് മരിക്കരുത്…എന്റെ ആദിശേഷൻ..എവിടെയാണ്….? താൻ എവിടെയാണ് അവനെ മറച്ചിരിക്കുന്നത്…എനിക്ക് കാണണം അവന്റെ ആ ശരീരം…താൻ അത് എവിടെയാണ് മറവു ചെയ്തത്. അവളുടെ ശബ്ദം അട്ടഹാസമായി മാറി….
ഹേ….മഹാ… മന്ത്രികനായ വിഡ്ഢി….അവന്റെ ശരീരം താൻ എവിടെ ഒളിപ്പിച്ചാലും ഈ നീലിമ വിചാരിച്ചാൽ കണ്ടെത്തും…പക്ഷെ എനിക്ക് അവന്റെ പുനർജ്ജന്മം അത് മതി അവനിലേക്ക് എനിക്ക് എത്താൻ..
ഇന്നേക്ക് ഏഴാം നാൾ..രാത്രിയുടെ ഏഴാം യാമത്തിൽ തനിക്ക് പ്രിയപ്പെട്ടത് ഒന്നു നഷ്ടമാകും..താൻ കാത്തിരുന്നോ..കണ്ണുനിറയെ കാണാൻ തന്റെ കണ്ണിൽ നിന്നും ചുടുചോ–ര ഒഴുകുന്നത് എനിക്ക് കാണണം. ഒരു സംഹാര രുദ്രയെ പോലെ അവൾ അലറി..
തന്റെ മന്ത്ര തന്ത്രങ്ങൾ ഫലിക്കുമോ അതോ എന്റെ പകയിൽ താൻ എരിഞ്ഞടങ്ങുമോ എന്ന് നമുക്ക് കാണാം…
പെട്ടന്നയാൾ കണ്ണുകൾ വലിച്ചു തുറന്നു ശ്വാസോച്വസം ഉയർന്നു നെഞ്ചിടിപ്പ് വർധിച്ചു…അയാളുടെ കണ്ണുകൾ മേലേക്ക് ഉയർന്നു പൊന്തി..കൃഷ്ണമണികൾ ഗോളം പോലെ ഉരുണ്ടു..
പെട്ടന്നു ആരുടെ അരുമയായ ശബ്ദം അയാളുടെ കാതുകൾ ശ്രെവിച്ചു…
അയാൾ ഒന്നു കൂടി ചെവിവട്ടം പിടിച്ചു…
മുത്തശ്ശ….മുത്തശ്ശ..
അമ്മേ…. ഓടിവായോ…മുത്തശ്ശനു എന്തോ പറ്റി….പെട്ടന്നയാളുടെ ശ്വാസം പഴയപോലെ ആയി..അയാൾ അവനെ കെട്ടിപിടിച്ചു കവിളിൽ തുരുതുരെ മുത്തം നൽകി കൊണ്ട് പതിയെ പുഞ്ചിരിച്ചു..
അവന്റെ കുഞ്ഞി കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു…
മുത്തശ്ശ….മുത്തശ്ശൻ സിദ്ധുനെ..പറ്റിച്ചതാണോ? അവന്റെ കുരുന്നു മുഖം പിണക്കത്താൽ വീർത്തു…
എന്ത് പറയണമെന്നറിയാതെ അയാൾ അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു..മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആയിരമായിരം ഉത്തരം കിട്ടാത്ത ചിന്തകൾ അയാളെ വല്ലാതെ ഭയപ്പെടുത്തി…
പെങ്ങളുടെ മോളുടെ മകനാണെങ്കിലും അവൻ തനിക്ക് തന്റെ സ്വന്തം ചെറുമകൻ തന്നെയാ…അവനെ കൂടി നഷ്ടപ്പെടുത്താൻ വയ്യാ..ഉടനെ അമ്പാട്ടുന്നു മംഗലാപുരത്തേക്ക് വിടണം..ഇനിയും ഇവരിവിടെ നിന്നാൽ ആപത്തുകൾ സംഭവിക്കാം..അയാൾ മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു അവരെ നോക്കി..
**********************
എടി…എ–ലികുഞ്ഞെ….പിണങ്ങാതെ ഇങ്ങോട്ട് നോക്കിയെടി…ദേ..അഞ്ജു..വെറുതെ കളിക്കല്ലേ? കളി കാര്യം ആകുട്ടോ..ഞാൻ പറഞ്ഞില്ലെന്നു വേണ്ട…ടി..ഒന്ന് മിണ്ടെടി…..നീ എന്തുട്ട്.. സാധനാടി…ഞാൻ കൊറേ നേരം ആയി തോണ്ടി വിളിക്കുന്നു…അതും പറഞ്ഞു അവൾ വിരൽ ചൂണ്ടിയതും അഞ്ജു തിരിഞ്ഞതും ഒരുമിച്ചു ആയിരുന്നു….
എന്റമിച്ചിയെ….എന്റെ കണ്ണ്….നിന്റെ പണ്ടാരക്കൈ കൊണ്ട് എന്റെ കണ്ണ് കുത്തി പൊട്ടിക്കുവോ? അവൾ കലിപ്പിൽ ചോദിച്ചു…
അയ്യോടി…സോറി…ഞാൻ അറിയാതെ…അല്ല നീ പെട്ടന്ന് തിരിഞ്ഞപ്പോൾ കൊണ്ടതല്ലേ..അതിനു ഞാൻ എന്ത് ചെയ്യാനാ….
നീ ഒന്നും ചെയ്യണ്ട…ചെയ്തു തന്ന ഉപകാരത്തിനു നന്ദി….
ടി.. പെണ്ണെ..ഞാൻ അറിഞ്ഞോ നിന്റെ അങ്ങേരെ ഇങ്ങോട്ട് കെട്ടി എടുക്കും എന്ന്..രാവിലേ ഞാൻ വെറുതെ ഒന്ന് പറഞ്ഞതാ…അതിപ്പോ സത്യം ആകുമെന്ന് ഞാൻ നീരിച്ചില്ല….
മ്മ്….
ടി….അങ്ങേരുടെ കൂടെ പോകേണ്ടി വരുമോ?
ഏയ്…അതെന്തായാലും ഉണ്ടാവില്ല…അങ്കിളും ആന്റിയും ഉറപ്പായും നിന്നെ വിടില്ല…
അമ്മയും അച്ഛനും ഉറപ്പായും വിടില്ലായിരിക്കും അല്ലെ…
അതേടി…ഉറപ്പ്…
പാസ്പോർട് പോലും ഇല്ലാത്ത നിന്നെ എങ്ങനെ വിടാനാണ്….
ശോ. അത് ശരിയാ….അപ്പോൾ ഇനി നമുക്ക് സമാധാനത്തെ പോയി ഫുഡ് കഴിക്കാം..ടെൻഷൻ മാറിയത് കൊണ്ട് വല്ലാതെ വിശക്കുന്നു..പ്രിയയുടെ തോളിൽ കൂടി കൈ ഇട്ടുകൊണ്ട് അഞ്ജു ഡൈനിംഗ് ഹാളിലേക്ക് നടന്നു..
എന്റെ ദേവേ… നീ എന്ത് ഭവിച്ചാ…അവളെ കൂടെ കൊണ്ടുപോകാമെന്നു പറഞ്ഞത്..അവസാനം ആ വാല് പെണ്ണ് നമുക്ക് ഒരു പണിയാകും…
ഒന്നാമത്തെ അവിടെ നിന്റെ ശ്വേത ഉണ്ട്…അങ്കിൾ എന്ത് കരുതും..ശ്വേത സമ്മതിക്കുമോ? ഇത്രയും വലിയ ഫങ്ക്ഷൻ ഒക്കെ അവളെ പോലെ ഒരു പെണ്ണിനെ കൊണ്ടു പോകാൻ..
അതെന്താടാ..പ്രണവേ നിനക്ക് അവളോട് ഒരു വിദ്വേഷം..ഞാൻ കാണുന്നുണ്ട് രണ്ടിന്റെയും അടിപിടി..പിന്നെ….അവളെ ഞാൻ കൂടെ കൊണ്ടു പോകാൻ തീരുമാനിച്ചിട്ടുണ്ടെകിൽ അതിനു എനിക്ക് വ്യക്തമായ കാരണം ഉണ്ട്..
എന്ത് കാരണമാണെടാ…
ആഹാ..അതിപ്പോ മോൻ അങ്ങനെ അറിയണ്ട…
ഓരോന്നും അറിയാൻ അതിന്റെതായ സമയം ഉണ്ട് മോനെ..ഇപ്പോൾ അറിയാൻ സമയം ആയിട്ടില്ല..
അവൻ ദേവിനെ നോക്കി ഒന്ന് കോക്രി കാട്ടി…
ഉത്തരം മുട്ടുമ്പോൾ നിന്റെ ഈ കാട്ടി കൂട്ടൽ ഉണ്ടല്ലോ അത് കാണുമ്പോൾ ഓർമ്മവരുന്നത് മൃഗശാലയിലെ ചിമ്പാൻസിയേയ..അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു…
പ്രണവ് ദേവിനെ നോക്കി പല്ലു മുപത്തിരണ്ടും പുറത്തു കാട്ടി ഇളിക്കാൻ തുടങ്ങി..
ഇപ്പോളാ..ശരിക്കും കറക്റ്റ് ആയത്..ഇപ്പോൾ ലുക്ക് ചിമ്പാൻസിയെ പോലെ തന്നെ…പ്രണവ് കലിപ്പിൽ അവനെ നോക്കി കയ്യും പിണച്ചു കെട്ടി ഇരുന്നു..
അവന്റെ ആ ഇരുത്ത കണ്ട് ദേവ് ഒന്നുകൂടി ഊറി ചിരിച്ചു..
*********************
അച്ഛാ….ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം. അഞ്ജു സ്കൂട്ടിടെ കീ വാളിലെ ഷെൽഫിൽ നിന്നും എടുത്തുകൊണ്ടു പറഞ്ഞു..
മ്മ്…സന്ധ്യേ മയങ്ങണ വരെ നിൽക്കണ്ട വേഗം വരണം രണ്ടാളും…(ധന്യാ )
ഹെൽമെറ്റ് തലയിലേക്ക് എടുത്തു വെച്ചുകൊണ്ട് അവൾ മൂളി..
ആ….വരാം..
ജയ പുറത്തേക്കു വന്നു രണ്ടാളെയും നോക്കി…പ്രിയ മുഖം വെട്ടിച്ചു കളഞ്ഞു..അഞ്ജു അത് മിററോറിൽ കൂടി കണ്ടു…
അവർ രണ്ടാളും പോയി കഴിഞ്ഞതും അവരെല്ലാം സിറ്റ് ഔട്ടിൽ ഒത്തുകൂടി…
രഘു..എന്ത് തീരുമാനിച്ചു….
എന്റെ തീരുമാനം ഞാൻ നിന്നോട് പറഞ്ഞല്ലോ ചന്ദ്ര….നീ അല്ലെ മറുപടി ഒന്നും പറയാഞ്ഞേ…
നമ്മുടെ തീരുമാനം മാത്രം അല്ലല്ലോ ഈ കാര്യത്തിൽ വേണ്ടത് ഇവരുടെ രണ്ടാളുടെയും അഭിപ്രായം കൂടി അറിയണ്ടേ…
രഘുവേട്ട..എനിക്ക് സമ്മതക്കുറവ് ഒന്നും ഇല്ലാ..
പിന്നെ..എന്താ..ധന്യേ….
എനിക്ക് എന്തൊക്കെയോ ഒരു ഉൾഭയം പോലെ…
ജയ ഒന്നും പറഞ്ഞില്ല…
എനിക്ക് എതിർ അഭിപ്രായം ഒന്നും ഇല്ല..ഇപ്പോഴത്തെ അവസ്ഥയിൽ ഇതാണ് നല്ലതെങ്കിൽ അങ്ങനെ ചെയ്യാം…
മ്മ്…അപ്പോൾ എല്ലാവരും സമ്മതിച്ചത് കൊണ്ട് ഞാൻ വിളിച്ചു പറയട്ടെ നമ്മുടെ അഭിപ്രായം..
നമ്മൾ പറയുന്നത് അവർ അനുസരിക്കുമോ? എന്തായാലും ഞാൻ അവരോട് ഒന്ന് സംസാരിച്ചു നോക്കട്ടെ..രഘു ഫോണും എടുത്തു അപ്പുറത്തേക്ക് മാറി നിന്നു…
സംസാരം നിർത്തി സിറ്റ് ഔട്ടിലെ സോഫയിൽ ഇരുന്ന അയാളോടായി ചന്ദ്രൻ ചോദിച്ചു..
എന്തായി?
ധന്യയും ജയയും എന്താണെന്നറിയാൻ അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി..
നാളെ പറയാമെന്നാ പറഞ്ഞത്…
ഹോ…. ചന്ദ്രന്റെ മുഖം വാടി…
നാളെ രാവിലെ അറിയാം നീ വിഷമിക്കാതെടാ…
പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു..അയാൾ മിണ്ടരുതെന്നു പറഞ്ഞു കൊണ്ട് call എടുത്തു സ്പീക്കറിൽ ഇട്ടു..
സമ്മതമാണ്..
മറു പുറത്തു നിന്നും കേട്ട മറുപടി അവരെ സന്തോഷിപ്പിച്ചു..ധന്യയുടെ മുഖം മാത്രം സങ്കടത്താൽ കുനിഞ്ഞു…
എടി..ധന്യേ.. നീ വിഷമിക്കാതെ..നിനക്ക് സങ്കടം ഉണ്ടാക്കി ഒന്നും വേണ്ട..
എന്റെ സങ്കടം അതല്ല വരുന്ന നാഗപൗർണമി..ഓർത്താണ്..
അതിനിപ്പോൾ നീ സന്തോഷിക്കുകയല്ലേ വേണ്ടത്..നാഗപൗർണമി വരും അതുപോലെ തന്നെ പോകും..
******************
ദേവിന്റെ ഓഫീസിൽ…
എടാ…നീ എന്നോട് ചോദിക്കാതെ എന്തിനാടാ കോ—പ്പേ സമ്മതിച്ചത്..
ദേവ് കലിപ്പിൽ പ്രണവിനോട് ചോദിച്ചു..
നീ ആണെന്ന് കരുതി എന്നോടാണ് പറഞ്ഞത്..ഒരാച്ഛൻ എന്ന നിലയിൽ അദ്ദേഹം പറഞ്ഞതിൽ തെറ്റുണ്ടോ?
ഞാൻ അതുകൊണ്ടാ സമ്മതിച്ചത്..അല്ലാതെ നിനക്ക് അവളെ കാണാതിരിക്കാൻ വയ്യാഞ്ഞിട്ടല്ല..ഞാൻ എല്ലാം കാണുന്നുണ്ട് എല്ലാം അറിയുന്നുണ്ട് മോനെ..ഞാൻ പൊട്ടൻ ഒന്നും അല്ല..ദേവ് കലിപ്പിൽ പറഞ്ഞു..
എടാ..ദേവേ ഇത് അങ്ങനെ ഒന്നും അല്ല…അവൾ ഒരു പാവം ആണ്… അവളെ ഹെല്പ് ചെയ്യേണ്ടത് എന്റെ ചുമതല ആണിപ്പോൾ…അതുകൊണ്ട് മാത്രമ…ഈ ഡീലിന് ഞാൻ സമ്മതിച്ചത്..
നിനക്ക് വട്ടായോ? നീ എന്തൊക്കെയാ ഈ പറയുന്നേ…?
ഇതേ സമയം അഞ്ജുവും പ്രിയയും…കടൽക്കരയിൽ കൈ കോർത്തു നടക്കുകയായിരുന്നു..ഇടക്കിടെ അവൾ ഐസ് ക്രീമും നുണഞ്ഞാണ് നടപ്പ്…
എടി..പ്രിയേ… ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിശ്വസിക്കുമോ?
നിനക്ക് വല്ല പ്രണയവും ഉണ്ടെന്നാണെങ്കിൽ അത് ഞാൻ വിശ്വസിക്കില്ല..പഠിക്കുന്ന കാലം മുതലേ നീ തന്നെ ലവ് ലെറ്റർ എഴുതി എത്ര തവണ നീ lover തന്നതാണെന്നു പറഞ്ഞു എന്നെ പറ്റിച്ചിട്ടുള്ളത്…
അതൊക്കെ അന്നല്ലേ? എനിക്കാരും love ലെറ്റർ താരതെ ആ മീരയ്ക്ക് കൊടുത്തോണ്ടല്ലേ…
ഇത് അതൊന്നും അല്ല…
മ്മ്..എന്നാൽ പറയ്….
നിനക്ക് ഈ ആത്മാവ്, പ്രേ*തം, പി-ശാച്.. എന്നിവയിൽ ഒക്കെ വിശ്വാസം ഉണ്ടോ?.ശരിക്കും അതൊക്കെ ഉണ്ടോ?
അങ്ങനെ ചോദിച്ചാൽ? പറയ്….
വിശ്വാസം ഉണ്ടോ?
പെട്ടന്നു ആകാശം വല്ലാതെ ഇരുണ്ടുമൂടി…കാറ്റു ശക്തമായി വീശാൻ തുടങ്ങി.. തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു..
പ്രിയ അഞ്ചുന്റെ കയ്യും പിടിച്ചു തിരിഞ്ഞു ഓടി..ഓടുന്നതിനിടയിൽ അഞ്ജു പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി..മണലിൽ പതിഞ്ഞ തങ്ങളുടെ കൽപ്പാടുകൾക്കൊപ്പം മറ്റൊരു കൽപ്പാടുകൾ കൂടി കണ്ടതും അഞ്ജു ഭയന്നു…പ്രിയയുടെ കയ്യിൽ നിന്നും ഊർന്നവൾ നിലത്തേക്ക് വീണു..
തുടരും…