മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“അതിനാരെയും കൊ-ല്ലണമെന്നോ ഉപദ്രവിക്കണമന്നോ ഒന്നുമില്ലായിരുന്നു .പാവം ..നമുക്കതിനെ വാങ്ങാം ചെറിയമ്മാമ ..അവരതിനെ നന്നായി നോക്കുകയൊന്നുമില്ല പാവം .നമ്മുക്കും ക്ഷേത്രാവശ്യങ്ങൾക്കു എന്തായാലും ഒന്നിനെ വേണം ..പിന്നെ മാളികപ്പുറം തറവാടിന് ഒരു അന്തസ്സല്ലേ ?ഒരു ആനയുള്ള തറവാടാകുമ്പോൾ അതിന്റെ ഒരു ഗമ വേറെയാ “
നന്ദൻ തമാശ പറയുകയാണെന്ന് കരുതി അവരതു ചിരിച്ചു കളഞ്ഞു.
“എന്റെ നന്ദ ഞാൻ പേടിച്ചു ചത്ത് “പാർവതി അവന്റെ കൈയിൽ അമർത്തി നുള്ളി
“എന്റെ അച്ഛാ അച്ഛനെ സമ്മതിച്ചു എന്താ ധൈര്യം ?എന്റെ അച്ഛൻ ഹീറോ ആണേ.”
“ഉവ്വ് ഇനി അത് പറഞ്ഞു എരിവ് കേറ്റിക്കൊ.ദേ നന്ദ എനിക്ക് നല്ല ദേഷ്യത്തെ വരുന്നുണ്ട് കേട്ടോ ..ബാക്കി ഞാൻ വീട്ടിൽ വന്നിട്ടു തരാം.”അവൾ വീണ്ടും അവനെ നുള്ളി
ശ്രീക്കുട്ടി പോയി എന്നുറപ്പായപ്പോൾ നന്ദൻ അവളുടെ ചെവിക്കരികിലേക്ക് കുനിഞ്ഞു
“തരാം എന്ന് പറഞ്ഞാൽ തരണം പറഞ്ഞു പറ്റിക്കരുത് “ആ മുഖത്ത് ഒരു കള്ളച്ചിരി
“ശീ..നോക്കു. തോന്ന്യാസം പറയുന്നത് ദേവിയുടെ മുന്നിൽ വെച്ചാ? ..”
“ശെടാ ഞാൻ എന്നാ പറഞ്ഞു നീ ഏതാണ്ട് തരാമെന്നു പറഞ്ഞു .അത് മറക്കാതെ തരണമെന്ന് ഞാനും പറഞ്ഞു ..എന്റെ പൊന്നോ എന്ത് പറഞ്ഞാലും ഡബ്ബിൾ മീനിങ് എടുത്തോണം “
പാർവതിയുടെ കണ്ണ് മിഴിഞ്ഞു പോയി
“ദൈവമേ ഇപ്പൊ വാദി പ്രതിയായോ? “
“ഡി പെണ്ണെ നിന്റെ നന്ദനിപ്പോ ഹീറോ അല്ലെ ?നോക്കിക്കേ ആ സൈഡിൽ നിൽക്കുന്ന ചുവന്ന സാരി ഉടുത്ത ചേച്ചി എന്നെ നോക്കുന്നത് കണ്ടോ?അവർ ഏതാ? നല്ല സുന്ദരിയാണല്ലോ അടുത്തുള്ളതാ ?”
അവളുടെ മുഖം ചുവന്നു
“ദേ എനിക്ക് …ഞാൻ “
“നന്ദാ…വേണു വിളിക്കുന്നുണ്ട് ” മനു വന്നു പറഞ്ഞപ്പോൾ അവളെ മെല്ലെയൊന്നു അമർത്തി നന്ദൻ വേണുവിന്റെ ഒപ്പം പോയി
പാർവതി ഒളികണ്ണിട്ട് നന്ദൻ പറഞ്ഞ സ്ത്രീയെ ഒന്ന് നോക്കി അവർ നന്ദൻ പോയ ദിക്കിലേക്ക് നോക്കി നിൽക്കുകയാണ്
“വൃ-ത്തികെട്ട സ്ത്രീ അമ്പലമാണെന്ന ചിന്ത ഇല്ല “അവൾ പിറുപിറുത്തു
പാറുക്കുട്ടി ‘അമ്മ അന്വേഷിക്കുന്നു ,,,”ചെറിയമ്മ വന്നു പറഞ്ഞപ്പോൾ അവളും അവിടെ നിന്നു പോയി.
മൂന്ന് ആനകളുണ്ട് കുന്നേൽ ജയരാമന്.ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിച്ചു കിട്ടുന്ന കാശൊന്നും വേണ്ട അയാൾക്ക് ജീവിക്കാൻ .പിന്നെ ക്ഷേത്രങ്ങളിൽ നിന്ന് ചോദിക്കുമ്പോൾ കൊടുക്കും ആനയ്‌ക്കോരു എന്റർടൈൻമെന്റ് ആകട്ടെ എന്ന് അയാൾ തമാശ പറയും,മാളികപ്പുറത്തെ ഉത്സവമായി ബന്ധപ്പെട്ട ആന ഇടഞ്ഞത് അറിഞ്ഞു അയാൾ രാവിലെ തന്നെ സ്ഥലത്തെത്തി . ആനയുടെ അടുത്ത് ചെന്ന് അവൻ ശാന്തനായിരുന്നു
“എന്താ സംഭവം ?”
“ഒന്നുമില്ല ചേട്ടാ ആൾക്കാരാരോ അവനെ ഉപദ്രവിച്ചപ്പോ അവൻ പ്രതികരിച്ചതാ .ചേട്ടന് അറിയാമല്ലോ നമ്മുടെ ആൾക്കാരുടെ കാര്യം.സെൽഫിയടുക്കലും ഒരു ബഹളവും ആയിരുന്നു .പറഞ്ഞാൽ അനുസരിക്കുമോ ?ഞങ്ങളെ തല്ലാൻ വരും .ആരോ ആനയുടെ വാലിൽ പിടിച്ചു വലിച്ചിട്ടുണ്ടെന്നാ തോന്നുന്നേ “
ഒന്നാം പാപ്പാൻ രാജേഷ് പറഞ്ഞു
“നുണയാ സഹോദര “
പിന്നിലായി ഒരു ശബ്ദം കേട്ട് ജയരാമൻ തിരിജ് നോക്കി .സുന്ദരനായ ഒരു ചെറുപ്പക്കാരൻ
“എന്റെ പേര് നന്ദൻ ..എന്റെ ഭാര്യയുടെ തറവാട് വക ക്ഷേത്രത്തിലേക്കാണ് ഇവനെ കൊണ്ട് വന്നത് “
‘ഓ ..” ജയരാമൻ പുഞ്ചിരിച്ചു കൊണ്ട് ഹസ്തദാനം നൽകി
“ഇവന് നല്ല വിശപ്പുണ്ടായിരുന്നു .ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായിട്ടുണ്ടായിരുന്നു താനും ..വെള്ളം പോലും പാവത്തിന് ശരിക്കും കിട്ടിയിരുന്നില്ല .ഭയങ്കര ചൂടല്ലേ ..ഇവിടെ വന്നപ്പോ ലൈറ്റിന്റെ പ്രകാശവും ചൂടും ആൾക്കാരുടെ ബഹളവും കുറെ നടപ്പും എല്ലാം കൂടെ പാവത്തിന്റെ പിടി വിട്ടു പോയതാ .പാവം പഴവും ശർക്കരയും ഒക്കെ കൊടുത്തു വെള്ളവും കൊടുത്തപ്പോ ആൾ ശാന്തനായി .മിടുക്കനായി …അല്ലേടാ ?”
അവനാനയുടെ തുമ്പിക്കയ്യിൽ തലോടി. ആന സ്‌നേഹത്തോടെ അവനോടു ചേർന്ന് അനങ്ങാതെ നിൽക്കുന്നത് ജയരാമൻ ശ്രദ്ധിച്ചു .അയാൾ രൂക്ഷമായി പാപ്പാന്മാരെനോക്കി .അവർ മുഖം കുനിച്ചു മിണ്ടാതെ നിന്നു
“ആനകളെ പേടിയില്ലല്ലോ ..അവനാണെങ്കിൽ കുറച്ചു കുറുമ്പ് കൂടുതലാ ..പക്ഷെ നിങ്ങളോടു ഇണങ്ങി നിൽക്കുന്നു അതിശയമാണല്ലോ “അയാൾ നന്ദനോട് പറഞ്ഞു
“വിശക്കുമ്പോ ഭക്ഷണം കൊടുക്കുന്നവരാരെങ്കിലും ഏതു മൃഗത്തിനും അവരോട് ഭയങ്കര സ്നേഹമായിരിക്കും സുഹൃത്തേ ..മനുഷ്യന് മാത്രേ ആ ക്വാളിറ്റി ഇല്ലതെയുള്ളു ” നന്ദൻ ചിരിച്ചു
“എനിക്ക് പൊതുവെ ആനകളെ ഭയങ്കര ഇഷ്ടമാണ് . എന്ത് രസാ അല്ലെ “
“ഉം “ജയരാമൻ അവനെ തലോടി
“എനിക്ക് ഇവൻ ഉൾപ്പെടെ മൂന്ന് പേരുണ്ട് ..എനിക്കും ഭയങ്കര ഇഷ്ടാണ്. അങ്ങനെ എങ്ങും വിടുകയൊന്നുമില്ല..ഇതിപ്പോ ഇവിടെ മാളികപ്പുറത്തെ കാര്യം ആയതു കൊണ്ടാണ്.”
“ഇവനെ എനിക്ക് തരുവോ ?തീരെ പ്രതീക്ഷിക്കാത്ത ഒരു നിമിഷം നന്ദൻ ചോദിച്ചു. ജയരാമൻ അമ്പരന്നു അവനെ നോക്കി
കളിപ്പാട്ടം ചോദിക്കുന്ന ലാഘവത്തോടെയാണ് ചോദ്യം
“എനിക്കിവനെ ഒരു പാട് ഇഷ്ടായി വില എത്രയാണ് എന്നറിഞ്ഞാൽ നന്നായിരുന്നു “
“നോക്ക്. ഞാൻ ആനകളെ വിൽക്കാറില്ല.നമ്മൾ കുഞ്ഞുങ്ങളെ വിൽക്കില്ലല്ലോ .എനിക്കിവർ സ്വന്തമാ.മക്കളെ പോലെ തന്നെയാ ..നിങ്ങളക്ക് വേണമെങ്കിൽ ഞാൻ വേറെ അറേഞ്ച് ചെയ്തു തരാം .എന്റെ പരിചയത്തിൽ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട് “
നന്ദൻ ആനയെ നോക്കി
“ഹേ വേണ്ട ..ഇവനെ ഇഷ്ടായി അത് കൊണ്ട് ചോദിച്ചതാ ഇവന്റെ പേരെന്താ? “
“കാളിദാസൻ “
“വലിയ പേരായി പോയി ..അപ്പുന്നു വിളിച്ച നന്നായിരിക്കും ..”നന്ദൻ അവന്റെ കാലുകളിൽ തടവി
“എന്നെ ഇവന്റെ പുറത്തു ഒന്ന് കയറ്റാമോ?”
“പിന്നെന്ത …അയാൾ പാപ്പാന്മാരുടെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു .പക്ഷെ പാപ്പാന്മാർ എന്തെങ്കിലും പറയും മുന്നേ തന്നെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ടു ആന മെല്ലെ നിലത്തിരുന്നു
“അവനു നിങ്ങളെ ഇഷ്ടായിട്ടുണ്ട് .ഇനി ഈസി ആയി കയറിക്കൊള്ളു “ജയരാമൻ ചിരിയോടെ പറഞ്ഞു
നന്ദൻ അവന്റ പുറത്ത് കയറി. ആദ്യമായിരുന്നു അവനൊരു ആനയുടെ പുറത്തു കയറുന്നത്
അതിന്റെയൊരു ചെറിയ പരിഭ്രമം അവനുണ്ടായിരുന്നു .അത് ആനയ്ക്ക് മനസിലായത് പോലെയായിരുന്നു അതിന്റെ പെരുമാറ്റവും .അത് വളരെ സാവധാനം അവനെ കൊണ്ട് മൈതാനത്തിനു ഒരു വലതു വെച്ചു,പിന്നെ ക്ഷേത്രതിന്റെ മുന്നിൽ നിന്നു പ്രാർത്ഥിക്കാനെന്നോണം .നന്ദൻ കൈ കൂപ്പി പ്രാർത്ഥിച്ചു അപ്പോ ഒരേയൊരു പ്രാർത്ഥനയെ അവന്റെ ഉള്ളിലുണ്ടായിരുന്നുള്ളു.
“ഇവനെ എനിക്ക് തരണേ ദൈവമേ “
“അപ്പു ..”അവനെ മെല്ലെ കുനിഞ്ഞു അവന്റെ കാതിൽ മന്ത്രിച്ചു “നീ എന്റെ കൂടെ പോരാമോടാ?അവൻ മെല്ലെ ചോദിച്ചു ആന തുമ്പി കൈ ഉയർത്തിയ ന്തോ ശബ്ദം പുറപ്പെടുവിച്ചു
നന്ദൻ കുനിഞ്ഞു അവന്റ മസ്തകത്തിൽ മുഖം അമർത്തി.
അവന്റെ കാലിൽ ചവിട്ടി സാവധാനം നിലത്തിറങ്ങുമ്പോൾ നന്ദന്റെ ഉള്ളിലിരുന്നു എന്തോ വിങ്ങുന്നുണ്ടയിരുന്നു
ജീവിതത്തിൽ അവൻ പാർവതിയെ അല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടുണ്ടയിരുന്നില്ല വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല പണ്ടേ തന്നെ.
അവൻ യാത്ര പറഞ്ഞിട്ട് നടന്ന് പോരാൻ ഒരുങ്ങവെ ആന തുമ്പിക്കൈ കൊണ്ട് അവനെ ചുറ്റി പിടിച്ചു. നന്ദൻ അവനെ തലോടി.
“വിട് മോനെ .നന്ദൻ പോട്ടെ “ജയരാമൻ സ്നേഹത്തോടെ അവനോട് പറഞ്ഞു.
അവന്റ തുമ്പിക്കയുടെ പിടി മെല്ലെ അയഞ്ഞു .
“എന്നെങ്കിലും ഇവനെ ആർക്കെങ്കിലും കൊടുക്കാൻ തോന്ന്യ എന്നെ വിളിക്കണം .ഇതാണ് നമ്പർ ..പിന്നെ ഇവന്മാർ രണ്ടും ശരിയല്ല ..മാറ്റിക്കോ അതാ നല്ലത് ..” ജയരാമൻ ദേഷ്യത്തോടെ പാപ്പാന്മാരെ നോക്കി പിന്നെ അവനെ നോക്കി തലയാട്ടി
നന്ദനെ അയാൾക്ക ഇഷ്ടപ്പെട്ടു. അല്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് കാണുന്നവരുടെ ഹൃദയം കീഴടക്കാൻ തക്ക ഒരു സിദ്ധിയുണ്ടവന് എന്നയാൾക്ക് തോന്നി .എന്തോ ഒരു പ്രകാശമവനേ ചുറ്റി നിൽക്കുന്നുണ്ട് .അല്ലെങ്കിൽ എങ്ങനേയാണ് കാളിദാസന് ഈ നിമിഷങ്ങൾ കൊണ്ട് അവനിത്രയും പ്രിയമുള്ളവനായത്?വെറുതെ ഭക്ഷണം കൊടുക്കുന്ന എത്ര പേരുണ്ട്?
അയാൾ കാളിദാസനെ നോക്കി .നന്ദൻ യാത്ര പറഞ്ഞു പോകുകയാണ് നിന്നും അവനു മനസിലായിട്ടുണ് അവന്റ കണ്ണുകളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് അയാൾ അതിശയത്തോടെ കണ്ടു
“എന്റെ വീട് ഇവിടെ അടുത്ത നന്ദ ..ഇടക്ക് വരണം .ഇതാണ് എന്റെ നമ്പർ” ജയരാമൻ പെട്ടെന്ന് നന്ദനെ പിടിച്ചു നിർത്തി
നന്ദൻ പുഞ്ചിരിച്ചു ” വരും “
“ഇനിയെങ്ങോട്ടാ ?”
“ഇനി അടുത്ത കരയിലേക്ക് …അവിടെ കൂടി കഴിഞ്ഞ ഇവന് റസ്റ്റ് ആണ്…..ഒഴിച്ച് കൂടാനാവാത്ത ചിലയിടങ്ങളിൽ മാത്രമേ ഇവനെ വിടുവുള്ളു.ഇവൻ കുഞ്ഞല്ലേ ?”
ജയരാമൻ അവന്റെ തുമ്പിക്കയ്യിൽ തലോടി
തുടരും…