പുനർജ്ജനി ~ ഭാഗം – 36, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“പൂർണചന്ദ്രബിബം തെളിയുന്ന നേരം   അതിനെ മറച്ചു കൊണ്ട് 6 വിനാഴിക  അമാവാസി ആയിരിക്കും…അതിൽ നിന്നും ആ രണ്ടു മനയും  ഈ വിശിഷ്ട  ആയുധങ്ങളെയും കാക്കേണ്ടത് നീയാണ്..”

“ആ ധൗത്യം നാം നിന്നെ ഏൽപ്പിക്കുന്നു…”

“പെട്ടന്ന് ആ വെളിച്ചം  മറഞ്ഞു..”

“അശരീരി നിലച്ചു………. “

നാഹുഷൻ വാസുദേവനും വാമദേവനും അടുത്തേക്ക് വന്നു..

അവർ രണ്ടാളും അവനെ വണങ്ങി..

*******************

തുറന്നിട്ട ജാലകത്തിലൂടെ ഇളം കാറ്റു മുടിയിഴകളിൽ തത്തി കളിച്ചു കൊണ്ടിരുന്നു..അലസമായി കിടന്ന മുടിയിഴകളിൽ കാറ്റു കുസൃതി കാട്ടിയതും മുഖത്തേക്ക് മുടിയിഴകൾ  വീണു ഇക്കിളി പെടുത്തി കൊണ്ടിരുന്നു..ഉറക്കം അലോസരപ്പെട്ടത് പോലെ അവൾ മിഴികൾ തുറന്നു..

എവിടെയാണ്? ഏതാണീ സ്ഥലം ഒന്നും ഓർമ്മവരുന്നില്ല…തലയിൽ ഘനത്തിൽ അടികിട്ടിയത് പോലെ വിങ്ങുന്നു…അവൾ തൂവെള്ള ഷീറ്റ് വിരിച്ച കിടക്കയിൽ നിന്നും എഴുന്നേറ്റു കുറച്ചു നേരം ചുറ്റും വീക്ഷിച്ചു..അപ്പോഴും അവളെ ഇക്കിളി പെടുത്തി കുസൃതി കാട്ടികൊണ്ട് മന്ദാമരുതൻ  അവൾക്ക് ചുറ്റും  തഴുകി നടന്നു..

അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു.

തുറന്നിട്ട ജാലകത്തിലൂടെ  പുറം കാഴ്ചകളിലേക്ക് മിഴികൾ ഉടക്കി നിന്നു..ഇളം കാറ്റും ചെറുതായി  പതിച്ചു തുടങ്ങിയ സൂര്യന്റെ അവസാന കിരണം ഇടകലർന്ന  സായന്തനത്തിൽ നിശാപക്ഷികൾ കളകളാരവത്തോടെ ചില്ലകളിൽ ചേക്കേറാൻ തിടുക്കത്തോടെ അകലേക്ക്‌ ചിറകടിച്ചു പറന്നു പോയി. പുലരിയെ  ചുംബിച്ചു കൊണ്ട് അകലെ ആകാശത്തിതിനപ്പുറം ചക്രവാളത്തിൽ ചെഞ്ചുവപ്പോടെ  എരിഞ്ഞടങ്ങിയ സൂര്യൻ പ്രഭയിൽ ചക്രവാളം മുങ്ങി കുളിച്ചു ..ആകാശത്തിന്റെ ദൂരെ ഒരു കോണിൽ വിളറി വെളുത്തുകൊണ്ട്  ചന്ദ്രക്കല തെളിഞ്ഞു..അകലെ നഗര പ്രാന്തങ്ങളിൽ മിന്നിതെളിയുന്ന  നക്ഷത്രവിളക്കുകളും വണ്ടികളുടെ ഹെഡ്ലൈറ്റ്റുകൾ ഗ്ലാസിൽ കൂടി നോക്കിയപ്പോൾ മിന്നാമിനുങ്ങുകളെ പോലെ തോന്നിച്ചു…ദൂരെ എവിടെ നിന്നോ ചൂളം വിളിച്ചു അലറിയോടുന്ന തീവണ്ടിയുടെ ശബ്ദം..അവൾ ജാലകത്തിന്റെ ഗ്ലാസ്സ് ഡോറിൽ നെറ്റി മുട്ടിച്ചു പുറത്തേക്ക് നോക്കി നിന്നു….

പോക്കറ്റിലേക്ക് ഫോണും തിരുകി കൊണ്ട് ദേഷ്യത്തിൽ ദേവ് റൂമിലേക്ക്‌ വന്നത്..ബെഡിൽ അവളെ കാണാഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി….

ദൈവമേ…..ഇവളിതെവിടെ പോയി….

അവൻ തലയിൽ കയ്യും വെച്ചുകൊണ്ട് പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോഴാണ് വിൻഡോയിൽ തലയും മുട്ടിച്ചിരിക്കുന്ന അവളെ കണ്ടത്…

അവൻ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചുകൊണ്ട് അവൾക്കടുത്തേക്ക് ചെന്നു…

അവൻ ഒന്ന് മുരടനക്കി…പെട്ടന്ന് പിന്നിലായി ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി…

അവനെ കണ്ടതും അവൾ അപരിചിതനെ കാണുന്നപോലെ നോക്കി…..

അഞ്ജലി…..

ആ പേരു ആദ്യമായി കേൾക്കുന്നത് പോലെ അവനെ നോക്കി…

പുല്ലു….ഇവടെ റിലേ വീണ്ടും പോയോ….

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു…

പ്രണവ് കാളിങ് എന്ന് കണ്ടതും അവളോട് ഒരു മിനിറ്റ് എന്ന് പറഞ്ഞവൻ ഡോറും ചാരി പുറത്തേക്ക് ഇറങ്ങി..

അവൻ പോയതും അവളുടെ ചിന്ത അവൻ ആരാണെന്നു ആയിരുന്നു..

ഹലോ…എടാ…..കാ–ലമാട… നീ എവിടാ…എപ്പോൾ എത്തും..ഇവിടെ നിന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും ക്ഷണിക്കെപെട്ട അതിഥികളും എത്തി തുടങ്ങിയിട്ടുണ്ട്…എല്ലാവരും നിന്നെ ചോദിച്ചു തുടങ്ങി…ഓരോ ഉടായിപ്പ് ഇറക്കി ഞാൻ മടുത്തു…നീ എപ്പോൾ വരും….പ്രിയ ആണെങ്കിൽ എന്നെ ഇവിടിട്ട് പൊരിക്കുവാ..മിക്കവാറും അവൾ എന്നെ തന്തൂരി ആക്കി അതിഥികൾക്കു വിളമ്പുമെന്ന തോന്നുന്നേ..

ഞാൻ ഇവിടുന്നു ഇറങ്ങിയില്ലടാ…

ടാ.. ഒരുമാതിരി കോ—പ്പിലെ വർത്താനം പറയരുത്….നീ വന്നില്ലെങ്കിൽ എന്റെ മരണം ഉറപ്പാണ്..ഒന്നുങ്കിൽ ശ്വേതയുടെ കൈക്കൊണ്ട് അല്ലെങ്കിൽ പ്രിയയുടെ കൈകൊണ്ട്…രണ്ടായാലും മരണം ഉറപ്പായി…

ടാ…. കോ—പ്പേ…ഞാൻ വരും

വന്നാൽ മതിയായിരുന്നു…

ഞാൻ വരുമെന്ന് പറഞ്ഞില്ലെടാ പ–ട്ടി..ഈ ദേവ് വരുമെന്ന് പറഞ്ഞാൽ ചത്തില്ലെങ്കിൽ വന്നിരിക്കും.. ഇനി അഥവാ ഞാൻ വന്നില്ലെങ്കിൽ ചത്തെന്നു കരുതിക്കോ?

ഹോ… ഇപ്പോഴും ഇവന്റെ ദേഷ്യത്തിന് ഒരു കുറവും ഇല്ല….ഇവന്റെ സംസാരം കേട്ടാൽ ഞാൻ ഏതാണ്ട് ഒപ്പിച്ചു വെച്ചത് പോലാ….തെ—ണ്ടി…..

ടാ…..

ഹലോ…

അപ്പോഴേക്കും ദേവ്  കലിപ്പിൽ ഫോൺ കട്ട്‌ ചെയ്തു..

കോ—പ്പ്….അപ്പോഴേക്കും അവൻ ഫോൺ കട്ടും ചെയ്തു…..

ദേവ് തിരികെ റൂമിലേക്ക് വരുമ്പോൾ അവൾ വിൻഡോയിലേക്ക് നോക്കി എന്തോ വലിയ ചിന്തയിൽ ആണ്….

മുഖത്ത് വന്ന ദേഷ്യം  ഒളിപ്പിച്ചു കൊണ്ട് അവൻ വിളിച്ചു…

അഞ്ജലി…നമുക്ക് പോകണ്ടേ…..

എവിടേക്ക്…..നിങ്ങൾ ആരാണ്? ഞാൻ ആരാണ്? നിങ്ങൾ എനിക്ക് ആരാണ്?

ഒഹ്ഹ്ഹ്….ഇവളുടെ ഈ ഡയലോഗ് കഴിഞ്ഞില്ലേ ഇതുവരെ….

അതൊക്കെ നമ്മൾ അങ്ങോട്ട് പോകുന്ന വഴിക്ക് ഞാൻ പറഞ്ഞു തരാട്ടോ, മോളിപ്പോ വാ….

സ്നേഹത്തോടെ പറയുന്ന അവനെ അവൾ നോക്കി നിന്നു…അവളുടെ നോട്ടം കണ്ടു അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു പുറത്തേക്ക് ഇറങ്ങി..

അവൻ പിടിച്ച കയ്യിലും നോക്കി കൊണ്ട്  അവൾ ഒരു പാവപോലെ അവന്റെ പിറകെ നടന്നു…

ചന്ദ്രോത്മന…

നഹുഷാനെ വണങ്ങി കൊണ്ട്  നിൽക്കുന്ന അവരോട് രണ്ടു പേരോടുമായി നാഹുഷൻ പറഞ്ഞു…

എന്നെ വണങ്ങേണ്ട…..ഞാൻ ഇപ്പോൾ തികച്ചും മനുഷ്യനയിട്ടാണ് നിങ്ങളുടെ കൂടെ വന്നിരിക്കുന്നത്….എവിടെ ആണ് നിലവറ….ഇവിടെ ആണോ ഇത് സൂക്ഷിക്കുന്നത്….

അതെ ചന്ദ്രോത്മനയിലാണ് ഇത് സൂക്ഷിക്കേണ്ടത്…അമ്പാട്ടു മനയിൽ ദുഷ്ട ശക്തികൾ വിഹരിക്കുന്നുണ്ട്…എന്ത് കൊണ്ടും ഇവിടം ആണ് സുരക്ഷിതം..

അവിടെ തേക്കിനിയിൽ ആണ് നിലവറ….

മ്മ്….രണ്ടാളും കൂടെ വരിക….

പെട്ടന്നു തെളിഞ്ഞു നിന്ന മാനം ഇരുണ്ടു. കറുത്തിരുണ്ട മഴ മേഘങ്ങൾ കോപകുലരായി ചന്ദ്രോത് മനക്ക് മുകളിൽ ഇരുണ്ടു മൂടി. തൽക്ഷണം  മേഘപാളികൾക്കിടയിൽ വാനം കീറി മുറിക്കും പോലെ മിന്നൽ പിണറുകൾ ഭൂമിയെയും ആ മനയെയും കിടു കിടെ വിറപ്പിച്ചു..ശക്തമായി വീശിയടിക്കുന്ന കാറ്റിൽ വന്മരങ്ങളുടെ ചില്ലകൾ പോലും ആടി ഉലഞ്ഞു….തെക്കേതൊടിയിലെ ചെമ്പകമരം ആരോ പിഴുത്തെറിഞ്ഞ പോലെ നിലത്തേക്ക്  പതിച്ചു…ഭയാനകമായ അന്തരീക്ഷത്തേക്കാൾ  ഭയം വാമദേവന്റെയും വാസുദേവന്റെയും കണ്ണിൽ തെളിഞ്ഞു…

പുറത്താരോ വന്നപോലെ വാതിൽ തുറക്കാൻ വന്ന ഭദ്രൻ കാറ്റും ഇടിയും കേട്ടു തിരികെ റൂമിലേക്ക് പോയി…പെട്ടന്ന് വലിയ ശബ്ദത്തോടെ ചരൽ വാരി എറിഞ്ഞപോലെ മഴ വീണു..അവർ മനയുടെ സൈഡിലൂടെ നിലവറ ഭാഗത്തേക്ക്‌ നടന്നു.. പെട്ടന്ന്  ഒരു ചെറിയ വാതിലിനടുത് എത്തിയതും വാസുദേവൻ നിന്നു…

എന്താ….നിന്നെ..വാമദേവൻ ചോദിച്ചു..

നിലവറയിലേക്ക് കടക്കാൻ   കിഴക്കിനിയിൽ കൂടി  ഒരു എളുപ്പ വഴിയുണ്ട്. അത് പണ്ട് മുത്തച്ഛൻ പറഞ്ഞു തന്നതാണ്..ഈ വഴി പോയാൽ കിഴക്കിനിയിൽ എത്തും..

എന്നാൽ നമുക്ക് ആ വഴി പോകാം…നഹുഷൻ പറഞ്ഞു..

ആ ഡോർ വലിയൊരു ശബ്ദത്തോടെ തുറന്നു..കടവവലുകൾ വലിയ ശബ്ദത്തോടെ പുറത്തേക്കു പറന്നു…ആ കനത്ത ഇടിയിലും മഴയിലും ആ ശബ്ദം നേർത്തു അലിഞ്ഞു പോയി…

അകത്തു കുറ്റകൂരിരുട്ടാണ്…അവർ അകത്തേക്കു കുറച്ചു നടന്നതും നേരെ തെക്കിനിയിലേക്ക് വന്നു..തേക്കിനിയിലെ  തുരുമ്പു പിടിച്ച കിളിവാതിലിനു താഴെയുള്ള ചെപ്പിൽ നിന്നും ഒരു ചെറിയ താക്കോൽ കൂട്ടം എടുത്തു…പിന്നെ പതിയെ നിലവറയുടെ മുന്നിൽ ചെന്നു താക്കോൽ കൂട്ടത്തിൽ നിന്നും ഒന്നെടുത്തു ആ വാതിലിന്റെ താക്കോൽ പഴുത്തിലേക്ക് ഇട്ടു തിരിച്ചുകൊണ്ട് വാതിലിൽ തള്ളിയതും വലിയ ഞരക്കത്തോടെ ആ വാതിൽ തുറന്നു..ഗോവണി വഴി അവർ മൂന്നും താഴേക്ക് ഇറങ്ങി…അവർ ചെന്നു നിന്നത് കരിമ്പുല്ലുകൾ നിറഞ്ഞ  പ്രേദേശത്താണ്..ചെറിയ വെളിച്ചം മാത്രമേ ഉള്ളു അവിടെ, ആദ്യമായി കാണുന്നത് പോലെ ആശ്ചര്യത്തിയോ വാമദേവൻ  ചുറ്റുപാടും നോക്കി കണ്ടു…

പെട്ടന്ന് അകലെ നിന്നും നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് കുതിരക്കുളമ്പടിയുടെ ശബ്ദം മുഴങ്ങി..വാമദേവനും വാസുദേവനും പരിഭ്രമത്തോടെ ചുറ്റും നോക്കി. നഹുഷൻ പുഞ്ചിരിയോടെ നിന്നു…

പെട്ടന്ന് കണ്ണഞ്ചി പ്പിക്കുന്ന പ്രഭായോടെ രണ്ട് സ്വർണ കുതിരവണ്ടികൾ  അവിടെ പ്രത്യക്ഷ പെട്ടു….കുതിരപ്പുറത്തു നിന്നും ആയുധധാരികളായ പടയാളികളുടെ ചെറുസംഘം അവർക്കു ചുറ്റും നിരന്നു. നഹുഷാനെ വണങ്ങി കൊണ്ട് അവർക്കു സംരക്ഷണ ഒരുക്കി..അവരുടെ കയ്യിലെ തീപന്തത്തിൽ നിമിഷനേരംകൊണ്ടു തീ ജ്വാല ഉയർന്നു..പന്തങ്ങളുടെ പ്രകാശത്തിൽ അതി മനോഹരമായി വിരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾ കണ്ടു വാമദേവൻ കണ്ണുതള്ളളി…പൂക്കളുടെ സുഗന്ധം അവിടമാകെ നിറഞ്ഞു. പടയാളികൾ അവർക്കു കാവലായി മുന്നോട്ടു നടന്നു.. കുറച്ചു ദൂരം പിന്നീട്ടതും ഇരുവശവും പറക്കെട്ടുകൾ കൊണ്ട് നിർമിച്ച ഒരു കല്പടവ് തെളിഞ്ഞു. ആ കല്പടവുകൾ താണ്ടി ചെന്നു നിന്നത് സ്വർണനൂപുരം പോലെ ശോഭിച്ചു നിൽക്കുന്ന ഒരു ക്ഷേത്ര അങ്കണത്തിലേക്ക് ആണ്.. പെട്ടന്ന്  അതിന്റെ കാവടത്തിൽ നിന്നും ഇഴഞ്ഞു വന്ന സ്വർണ നാഗത്തെ കണ്ടു വാസുദേവൻ അതിശയിച്ചു…

താൻ ഒരിക്കൽ കണ്ട ക്ഷേത്രം ഇതാണ്.. അപ്പോൾ ഇതൊന്നും തന്റെ മിഥ്യ  ആയിരുന്നില്ലേ ….

പെട്ടന്നു ആ ക്ഷേത്രത്തിൽ നിന്നും  സ്വർണപ്രഭയിൽ തിളങ്ങുന്ന ശലകങ്ങളോടെ പകുതി സർപ്പവും പകുതി സ്ത്രീയുമായി ഒരു രൂപം അവർക്കടുത്തേക്ക് വന്നു.

നഹുഷൻ അവരെ വണങ്ങി.

ദേവി…സൈഗ്രന്ദി…..അടിയന്റെ അഗമനോദ്ദേശം അവിടുത്തേക്ക് അറിയാവുന്നത് ആണല്ലോ?

സൈഗ്രന്ദി….പാൽനിലാവ് പോലെ പുഞ്ചിരി തൂകി..

മഹാദേവൻ….അറിയിച്ചിരുന്നു….

ആ ആയുധങ്ങൾക്ക്  ഇവിടെ സൂക്ഷിക്കാം…കാവലായി ഞാനും എന്റെ കിങ്കാരന്മാരും കാണും…

നഹുഷൻ വാമദേവനെയും വാസുദേവനെയും നോക്കി..അവർ ദേവിയെ വണങ്ങി കൊണ്ട്.

ആ പെട്ടി കൈമാറി…പെട്ടന്ന് ആ ക്ഷേത്രത്തിന്റെ ചുറ്റും കോടിക്കണക്കിനു സർപ്പങ്ങൾ  നിരന്നു നിന്നു…

സൈഗ്രന്ദി…എല്ലാവരെയും അശീർവാധിച്ചു കൊണ്ട് ക്ഷേത്രത്തിനകത്തേക്ക് കയറി…..

പെട്ടന്ന് ചെറിയൊരു കാറ്റു വീശി പൊടിപാടലങ്ങൾ ഉയർന്നു…അവർ മയങ്ങി നിലത്തേക്ക് വീണു..

അവർ കണ്ണ് തുറക്കുമ്പോൾ  ചന്ദ്രോത്മനയുടെ ഫ്രണ്ടിൽ ചെയറിൽ ഇരിക്കുകയായിരുന്നു..പെട്ടന്നു രണ്ടാളും ഭയന്നു ചുറ്റും നോക്കി…തങ്ങൾ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ എന്ന് പോലും അവർ സംശയിച്ചു..

നഹുഷനെ അവർ അവിടെ എല്ലം തിരഞ്ഞു..പക്ഷെ….നിരാശ ആയിരുന്നു ഫലം….

രണ്ടാളും വേഗം തേക്കിനിയിലേക്ക് ചെന്നു..ആ അറ തുറന്നതും അവിടെ ഗോവണി കണ്ടില്ല അതൊരു മുറി മാത്രമായി അവശേഷിച്ചു… കുറച്ചു നിലവിളക്കും ചെമ്പും തുടങ്ങിയ പുരാതനമായ വസ്തുക്കൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

ബാംഗ്ലൂർ…

രഘുവേട്ട…….നാളെ  നാഗാപൗർണമി  ആണ്…തറവാട്ടിലേക്ക് ഒന്ന്  പോയാലോ?

മ്മ്…ഞാനും അത് തന്നെയാ ചിന്തിക്കുന്നത് ചന്ദ്രനും പറഞ്ഞു…തറവാട്ടിലേക്ക് ഒന്ന് പോകാമെന്നു…

മനസ്സിൽ പല അനിഷ്ടസ്വപ്നങ്ങളും കടന്നു വരുന്നു..എന്തായാലും നമുക്ക് ഒന്ന് പോകാം താനും ജയയും റെഡി ആയിക്കോ….നേരത്തെ ഇറങ്ങിയാൽ ഇപ്പോൾ ഒരു ട്രെയിൻ ഉണ്ട്…വെളുപ്പിനെ അങ്ങ് എത്തും…

മ്മ്…..ശെരി ഏട്ടാ…..

കുറച്ചു കഴിഞ്ഞു…

ജയേ…നീ റെഡി ആയോ?

ആ കഴിഞ്ഞു ചന്ദ്രേട്ടാ….സാരിയുടെ മുൻതാണിയിലേക്ക് പിൻ കുത്തികൊണ്ട്  ജയ പറഞ്ഞു..

നമ്മൾ വീട്ടിലേക്ക് അല്ല പോണേ?

പിന്നെ?

നേരെ അമ്പാട്ടുമനയിലേക്ക് ആണ്..

അവിടേക്കോ?

മ്മ്…..ഞാൻ രഘുവിനു വാക്ക് കൊടുത്തതാണ്…

മ്മ്..ഞാൻ ഇനി എതിർത്താലും നിങ്ങൾ അങ്ങോട്ടെ പോകുന്നു എനിക്കറിയാം..എന്തായാലും ധന്യാ ഉണ്ടല്ലോ കൂടെ…എന്തായാലും പോയിട്ട് വരാം…

തുടരും….