പുനർജ്ജനി ~ ഭാഗം – 37, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

നമ്മൾ വീട്ടിലേക്ക് അല്ല പോണേ?

പിന്നെ?

നേരെ അമ്പാട്ടുമനയിലേക്ക് ആണ്..

അവിടേക്കോ?

മ്മ്…..ഞാൻ….രഘുവിനു വാക്ക് കൊടുത്തതാണ്…

മ്മ്..ഞാൻ ഇനി എതിർത്താലും നിങ്ങൾ അങ്ങോട്ടെ പോകുന്നു എനിക്കറിയാം..എന്തായാലും ധന്യാ ഉണ്ടല്ലോ കൂടെ…എന്തായാലും പോയിട്ട് വരാം…

*******************

ദേവിന്റെ കൂടെ തിരികെ ഉള്ള യാത്രയിൽ അവൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്നാ  ചിന്തയിൽ ആയിരുന്നു അവൾ…

ശെരിക്കും ഇയാൾ പറഞ്ഞതൊക്കെ സത്യം ആണോ? അല്പസമയം മിണ്ടാതെ ഇരുന്നിട്ട് അവചോദിച്ചു..അതെ സത്യം ആണ്..

ഞാൻ എന്തിനാ കള്ളം പറയുന്നത്..അല്ലെങ്കിലും നിനക്ക് ഓർത്തൂടെ ഞാൻ അല്ലാതെ മറ്റൊരാൾ നിന്റെ കൂടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നോ..

ഇല്ലല്ലോ?

അപ്പോൾ നിനക്ക് എന്നെ വിശ്വസിച്ചൂടെ…..ഞാൻ നിന്റെ ആരും അല്ലെങ്കിൽ എനിക്ക് നിന്നെ ഉപേക്ഷിച്ചു പൊയ്ക്കൂടേ..

മ്മ്..അവൾ ആലോചനയോടെ തലയാട്ടി..

ഇനിയും സംശയം ആണെങ്കിൽ ദാ  അകലെ കാണുന്ന ആ ചന്ദ്രനും താരകളും നിലാവും സാക്ഷി ഞാൻ പറഞ്ഞതെല്ലാം സത്യം ആണ്..

അതും പറഞ്ഞവൻ അവളുടെ കയ്യിൽ  തന്റെ കൈയ് ചേർത്തതും  അവളുടെ കയ്യിലെയും അവന്റെ കയ്യിലെയും ചന്ദ്രബിബം കൂട്ടി മുട്ടി..അവ പതിയെ പ്രകാശിച്ചു..

“ഏതോ ഒരു പെൺകുട്ടിക്ക് നേരെ കേക്ക് നീട്ടികൊണ്ട് അവളെ വിഷ് ചെയ്യുന്ന ഒരു പയ്യന്റെ  പകുതി തെളിഞ്ഞ രൂപം  അവൾക്ക് മുഖം വ്യക്തമയില്ലെങ്കിലും അവൻ പറയുന്നത്.അവൾ കേട്ടു  പൊടിഞ്ഞു കിടന്ന ഒരു കഷ്ണം കേക്ക് അവൾക്കു നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു..”

“Happy birthday siya “

ഒപ്പം അവൻ. പാടിയ പാട്ടു അവളുടെ കാതിൽ മുഴങ്ങി കേട്ടു…..

🎶 Ever Since I Met You……
Just Want To Let The Past Go To Zero…..
Everyday Is A New Memory…!
It’s Only About Me And You….
You are a part of my life….
You’re my shining armor..
now I’m pretty sure…
We’ll come to the end trust me…
The dream make it come true 🎶

‘മുന്നിലേക്ക്‌ വെട്ടിയിട്ട മുടിയിഴകൾ അവളുടെ മുഖതേക്ക് വീണു പകുതിയും മറച്ചിരുന്നു..അവളുടെ ആ പുഞ്ചിരി അവന്റെ  മുന്നിൽ തെളിഞ്ഞു വന്നു ….
പെട്ടന്നു ആ പുഞ്ചിരി മങ്ങി അവളുടെ  വെള്ളാരം കണ്ണുകളിൽ  ഭയം നിഴലിച്ചു…അവൾ വിതുമ്പി…ആ കുഞ്ഞി കണ്ണുകൾ കണ്ണീരിനാൽ കുതിർന്നു..”

fratello”(brother ) please help me to my parents

അവളുടെ ചിലമ്പിച്ച ശബ്ദം അവന്റെ കാതിൽ മുഴങ്ങി..

പെട്ടന്ന് രണ്ടു പേരും ഞെട്ടി കൈ പിൻവലിച്ചു…..അവർ രണ്ടാളും ഭയത്തോടെ ചുറ്റും നോക്കി..

പെട്ടന്ന് അവളുടെ കഴുത്തിലെ  തൃശൂലം തെളിഞ്ഞു..അവന്റെ കണ്ണുകൾ ഒരു നിമിഷം അവിടേക്ക് നോക്കി..പെട്ടന്ന് അത് മാഞ്ഞു..

ഒരു നിമിഷം അവൻ ഒന്ന് ഞെട്ടി. അവളെ നോക്കി പിന്നെ കഴുത്തിലേക്കും..

ഹോ..എല്ലാം തന്റെ തോന്നലാണ്..അവൻ സ്വയം പറഞ്ഞു..

അവൾ കുറച്ചു മുൻപ് കണ്ട കാഴ്ചയുടെ പതർച്ചയിൽ ആയിരുന്നു…

ആരാണ് സിയാ….അവൾക്കും തനിക്കും എന്താണ് ബന്ധം….കുറച്ചു മുൻപ് കണ്ട പയ്യൻ ആരാണ്….

എന്തിനാണ് അയാൾ  അവളെ വിഷ് ചെയ്തത്..അത് എന്റെ ആരാണ്….ഇനി ഞാൻ തന്നെയാണോ സിയാ…..ശരിക്കും താൻ ആരാണ്….

സിയായോ….അഞ്‌ജലിയോ?

ഞാൻ സിയാ ആണെങ്കിൽ അഞ്‌ജലി ആരാണ്?

അയാൾ പറഞ്ഞതെല്ലാം സത്യം ആണോ? ഞാൻ അഞ്ജലി ആണോ?

മനസ്സിനെ കുഴപ്പിക്കുന്ന അനേകായിരം ചോദ്യങ്ങളുമായി….അവൾ ആലോചനയോടെ പുറത്തേക്ക് നോക്കി ഇരുന്നു..

ഫോൺ എടുത്ത് പ്രണവിന് മെസ്സേജ് അയച്ചു കൊണ്ട് അവൻ ഓർത്തു..

ദൈവമേ….ഈ.. വട്ടു പെണ്ണ് എന്റെ പ്ലാനിങ് എല്ലം കൊളമാക്കാതിരുന്നാൽ മതിയായിരുന്നു…

അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു..

കുറച്ചു കഴിഞ്ഞു അവൻ അവളെ നോക്കി…അവൾ നല്ല മയക്കത്തിൽ ആണെന്ന് കണ്ടതും അവൻ വണ്ടി നിർത്തിച്ചു..പുറത്തേക്ക് ഇറങ്ങി
പ്രണവിനെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു..

ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി, പിന്നെ…പ്രിയയെ നീ എങ്ങനെ എങ്കിലും ഹാൻഡ്‌ലിൽ ചെയ്യണം..

“വൈദേന്ദ്രി…..”

“യുഗ യുഗന്തരങ്ങളായി തങ്ങളുടെ റാണിക്കായി കാത്തിരിക്കുന്ന കൊട്ടാരം…കാലങ്ങളായി ഇന്നും  ദേവാത്മാർ വൈദേന്ദ്രിയിലെ കൊട്ടാര ആചാരങ്ങൾക്കും അനുഷ്‌ടനങ്ങൾക്കും ഒരു മുടക്കവും വരുത്താതെ ദേവീക്കായി കാത്തിരിക്കുന്നു….”

അതെ….ഇത് എന്റെ കൊട്ടാരമാണ്…എനിക്കായി കാത്തിരിക്കുന്നവരുടെ കൊട്ടാരം…മഹാ ത്രിപുരസുന്ദരിയുടെ കൊട്ടാരം എന്നാണ് വൈദേന്ദ്രി അറിയപ്പെടുന്നത്…

അതെ…ഞാൻ ആണ് റാണി “ശൈവ ചന്ദ്ര “… എന്നിൽ കുടികൊള്ളുന്ന ദേവി ആദിപാരശക്തിയായ   മഹാ ത്രിപുരസുന്ദരിയാണ്…എന്റെ പുനർജ്ജന്മോഉദ്ദേശം എന്തിനു വേണ്ടിയാണോ അതിനുള്ള സമയം ആയിരിക്കുന്നു…

ഞാൻ എന്റെ കർമ്മം നടപ്പിലാക്കി നിങ്ങളിലേക്ക് തന്നെ മടങ്ങി വരുന്നതാണ് ദേവിമാരെ….

എനിക്കായി കാത്തിരിക്കൂ….എന്നിൽ പ്രതീക്ഷ അർപ്പിക്കൂ…ഞാൻ  മടങ്ങി വരുക തന്നെ ചെയ്യും….

പെട്ടന്ന് ആകാശത്തു നിന്നും ചന്ദ്രന്റെ നിലാ…പ്രഭായെ വകഞ്ഞു മാറ്റി ദേവിമാർ പ്രെത്യക്ഷപെട്ടു…അവർ പുഷ്പവൃഷ്ടി അവൾക്കു മീതെ ചൊരിഞ്ഞു..

അവർ അവളെ  ആശിർവദിച്ചു…..

തഥാസ്തു……

പെട്ടന്ന് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…ആകാശത്തേക്ക് നോക്കി…ചന്ദ്രൻ പാൽനിലാവ് പൊഴിച്ചു അവളെ നോക്കി പുഞ്ചിരിച്ചു…

അവളുടെ വെപ്രാളംപെട്ടുള്ള ഇറങ്ങി വരക്കം കണ്ട് ദേവ് ഫോൺ വെച്ചിട്ട് അവൾക്കടുത്തേക്ക് വന്നു…

Anjali.. What happend?

അത്…അവിടെ.. എന്തോ…അവൾ അകലെ കാണുന്ന ചന്ദ്രനു നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു..

അവൻ ചന്ദ്രനെ നോക്കി പൂർണ ബിംബം അധികം തെളിഞ്ഞിട്ടില്ല..പകുതിയും മേഘം മറച്ചിട്ടുണ്ട്..

അവിടെ എന്താ? കുറച്ചു ഈർഷ്യത്തോടെ ആണ് അവൻ ചോദിച്ചത്..

അവൾ ഒന്നും ഓർമ്മകിട്ടാതെ നിന്നു പരതി…അവൻ അവളെ പിടിച്ചു കാറിലേക്ക് കയറ്റി.. അവനും കയറി കാർ വീണ്ടും മുന്നോട്ടു നീങ്ങി..അവളുടെ കണ്ണുകൾ അകലെ കാണുന്ന നിലാവിനു പിന്നിലുള്ള മേഘകെട്ടിലേക്കു നീണ്ടു…

ദൈവമേ…ഇവൾ എല്ലാം കുളം ആക്കുമെന്ന തോന്നുന്നേ? ഈ പെണ്ണിന് ശെരിക്കും വട്ടായതാണോ? എന്നാലും പതിയെ ഒന്നു തലയിടിച്ചു വീണാൽ  ഓർമ്മ പോകുമോ ?

ഈശ്വര… ഇന്നത്തെ പ്ലാൻ ഫ്ലോപ്പ് ആയാൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല..എല്ലാം കൈ വിട്ടുപോകും അല്ലെങ്കിൽ ശ്വേതയെ അനുസരിക്കേണ്ടി വരും..

കാർ ഹോട്ടലിന് മുന്നിൽ വന്നു നിന്നതും അവൻ ഡ്രൈവറിനോട് എന്തോ പറഞ്ഞു..

പെട്ടന്ന് അയാൾ കാർ മറ്റൊറിടത്തേക്ക്  കൊണ്ടു ചെന്നു നിർത്തി..

അവൻ വേഗം അവളുമായി അങ്ങോട്ട്‌  നടന്നു..കൊച്ചു കുട്ടികളെ പോലെ അവന്റെ പിന്നാലെ ആ മിഴികൾ ഉയർത്തി അവൾ  ആ ബിൽഡിംഗ്‌ മൊത്തത്തിൽ ഒന്ന് നോക്കി അവളുടെ കണ്ണിൽ അതിശയം നിറഞ്ഞു..

ഒരു കണ്ണാടി ഡോർ തുറന്നു ആദ്യം ചെന്നത് ബ്യൂട്ടിപാർലറിലേക്ക് ആയിരുന്നു..അവിടെ ഉണ്ടായിരുന്ന സ്ത്രീയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ട് അവൻ അവരോടൊപ്പം അവളെ അകത്തേക്ക്  പറഞ്ഞു വിട്ടു..

അകത്തേക്ക് ചെന്നതും അവളുടെ കണ്ണുകൾ വികസിച്ചു..അത്ഭുതത്തോടെ അവൾ ഓരോന്നും നോക്കി കണ്ടു…

അവർ പറഞ്ഞതെല്ലാം അവൾ അതുപോലെ ചെയ്തു..ഫെഷ്യലും വാക്സിങ്ങും ത്രെഡിങ്ങും കഴിഞ്ഞു അവൾ ആകെ ഷീണിച്ചിരുന്നു പലപ്പോഴും കണ്ണ് നിറഞ്ഞു..പക്ഷെ മിററോറിൽ തന്റെ രൂപം കണ്ടതും അവൾ ഞെട്ടിപ്പോയി….

ശെരിക്കും ഒരു ദേവതയെ പോലെ തോന്നി..അവൾ സ്വയം കവിളിൽ പിടിച്ചു നോക്കി..

അപ്പോഴേക്കും വേറെ ആരൊക്കെയോ വന്നു അവളോട് ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞു..അപ്പോഴും അവൾക്ക് അത്ഭുതമാണ് തോന്നിയത്…ശെരിക്കും ഫോറിൻ കൾച്ചറിൽ വളർന്ന ഒരാളെ പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. അത് അവരെ പോലും അത്ഭുതപെടുത്തി..

അവൾ പോയി ഡ്രസ്സ്‌ മാറി വന്നു…അവളുടെ ഹെയർ സ്റ്റൈൽ ചെയ്തു വെച്ച്  കൊണ്ട് അവർ അവളെ ഇമകൾ അനക്കാതെ നോക്കി നിന്നു..

അപ്പോഴേക്കും അവനും റെഡി ആയി വന്നു..അവളുടെ കണ്ണുകൾ  അവനെ കണ്ടതും മിഴിച്ചു..ശരിക്കും ഒരു ആക്ടടിനെ പോലെ തോന്നി അവനെ കണ്ടിട്ട്…

എന്ത് ഭംഗിയാണ് അയാളെ കാണാൻ..

അവന്റെ കണ്ണും. അവളിലേക്ക് ആയിരുന്നു..ഇവൾക് ഇത്ര ഭംഗി ഉണ്ടായിരുന്നോ അവൻ അതിശയത്തോടെ അതിലേറെ അത്ഭുതത്തോടെ അവളെ നോക്കി..

അവൻ കൈകൾ ചേർത്ത് പിടിച്ചു അവളുമായി കാറിലേക്ക് കയറി

കുറച്ചു നേരം കഴിഞ്ഞു അവർ ഹോട്ടലിൽ എത്തി..പാർട്ടി നടക്കുന്നത് കൊണ്ട് അവിടെ  നല്ല തിരക്കായിരുന്നു..പെട്ടന്ന് പ്രണവ് വന്നു അവരെ മറ്റൊരു വഴി അകത്തേക്ക് കൊണ്ട് പോയി..അവന്റെ കണ്ണുകൾ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ ഒരു അപരിചിതനോടെന്ന പോലെ അവൾ ദേവിന്റെ അടുത്തേക്ക് ഒതുങ്ങി..

അത് കണ്ടതും അവൻ പ്രണവിനെ നോക്കി..അവൻ കണ്ണുകൾ കൊണ്ട് ശെരിക്കും ഇവടെ ഓർമ്മ പോയോ എന്ന് ചോദിച്ചു.

അവൻ അതിനു മറുപടിയായി തലയാട്ടി..

ഇവിടെ ഏത് hall ആണ് അവൾ ബുക്ക്‌ ചെയ്തിട്ടുള്ളത് അവൻ ഗൗരവത്തോടെ ചോദിച്ചു…

‘Chroma gala”

ഇവൾക്ക് എന്താടാ ഭ്രാന്താണോ ഇത്രയും ലക്ഷറി ആയിട്ടുള്ള hall ബുക്ക്‌ ചെയ്യാൻ..

അതൊക്കെ നീ പോയി അവളോട് ചോദിക്കണം..ഇത്രയും നേരം ഞാൻ തീയിൽ ചവിട്ടി നടക്കുകയായിരുന്നു പ്രണവ് ദേഷ്യത്തോടെ പറഞ്ഞു..

നീ ഞാൻ പറഞ്ഞപോലെ എല്ലാം ചെയ്തോ?

ആ ചെയ്തു..പക്ഷെ ഇപ്പോൾ മനസ്സാക്ഷി വല്ലാതെ കുത്തി നോവിക്കുന്നു..

നിനക്ക് അതൊക്കെ ഉണ്ടോ?

അവർ നടന്നു ഹാളിന്റെ ലെഫ്റ്റ് സൈഡിലെ ഡോറിനടുത്തു എത്തി…അവൻ പ്രണവിനെ നോക്കി..

ഡാ എല്ലാം ഒക്കെ ആണല്ലോ അല്ലെ?അതോ ഇന്നത്തോടെ എല്ലാം അവസാനിക്കുമോ?

നീ പറഞ്ഞത് പോലെ എല്ലാം ചെയ്തിട്ടുണ്ട്…

മ്മ്.നീ ധൈര്യമായി പോ ഡാ….

ഡാ..ഇവളെ നോക്കിക്കോണം ഇവൾക്കു ഒന്നും പറ്റരുത്…പ്രെത്യകിച്ചു നിന്നോട് അവളോട് വഴക്കുണ്ടാക്കാൻ പോകരുത് അവളുടെ കൈയിലാ നമ്മുടെ ജീവിതം…So carefull…

അവന്റെ ചെവിൽ പറഞ്ഞിട്ട് അവൻ അഞ്ചുനേ നോക്കി..

കുറച്ചു നേരം നീ ഇവനോട് ഒപ്പം നിൽക്ക് ഞാൻ ഇപ്പോൾ വരാം…ഇവൻ എന്റെ ബ്രദർ ആണ്..നീ…ആക്‌സിഡന്റ് പറ്റിയപ്പോൾ മറന്നു പോയതാ…

പ്രണവ് അവളെ നോക്കി ചിരിച്ചു കാണിച്ചു..അവളും ചിരിച്ചു..

പോകാൻ തിരിഞ്ഞ ദേവിന്റെ ചെവിയിൽ പ്രണവ് മെല്ലെ ചോദിച്ചു…

ഡാ….ഇവളെ കാണാൻ cute ആണല്ലോടാ….ഇവൾക്ക് എത്രയൊക്കെ സൗന്ദര്യം ഉണ്ടായിരുന്നോ?

ഡാ….തെ–ണ്ടി….വേറെ ഏതെങ്കിലും കണ്ണിലൂടെ അവളെ എങ്ങാനും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും അവൾ നിനക്ക് ആരാണെന്നു ഞാൻ പറയാത്തെ നിനക്ക് അറിയാല്ലോ…അത് കൊണ്ട് എന്റെ കൈക്ക് പണി ഉണ്ടാക്കരുത്..

അയ്യേ പോടാ നോം അത്തരക്കാരൻ നഹിഹേ..ഞാനെ വെറും പച്ചമണ്ണു ആണെടാ…ആ എന്നെ നീ….

അഭിനയിച്ചു കൊളമാക്കാതെ അവളെ പോയി നോക്കെടാ..

ഒന്നാമാതെ അരപിരി ലൂസ് ആയിരുന്നു..ഇപ്പോൾ ഓർമ്മ കൂടി ഇല്ലാത്ത കൊണ്ട് കംപ്ലയിന്റ് റിലേ out ആണ്..അതുകൊണ്ട് അവളെ ഭദ്രമായി നീ നോക്കണം..

തുടരും…