പുനർജ്ജനി ~ ഭാഗം – 29, എഴുത്ത്::മഴ മിഴി

  മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“എന്റെ ശപത്തിൽ നിന്നൊരു മോചനം നിനക്കോ നിന്റെ തല മുറയ്ക്കോ ഇല്ല….”
എല്ലാം ഞാൻ നശിപ്പിക്കും..നീ കാത്തിരുന്നോ അതിനിനി അധികം സമയം ഇല്ല..നിന്റെ നാശം അത് തുടങ്ങിക്കഴിഞ്ഞു….

രാവിലെ എഴുന്നേറ്റതും വല്ലാതെ തലവേദന എടുക്കുന്നുണ്ടായിരുന്നു..അഞ്ചു തലയും തടവി നടക്കുന്നത് കണ്ടു പ്രിയ ചോദിച്ചു..നിനക്ക് രാവിലെ ഇതെന്തുപറ്റി..

അറിയില്ലെടി പ്രിയേ. വല്ലാത്ത തലവേദന…അവൾ വീണ്ടും ബെഡിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നു…കാർത്തി കുളിച്ചിട്ട് വരുമ്പോൾ ബെഡിൽ ചടഞ്ഞിരുന്നു പ്രിയയോട് സംസാരിക്കുന്ന അഞ്ചുനേ ആണ് കണ്ടത്..

എന്താടി പറ്റിയെ?

ഇവൾക്ക് രാവിലെ headache….

നാളത്തെ പാർട്ടിക്ക് വരാതെ മുങ്ങാനുള്ള പ്ലാനിങ്ങിന്റെ ഭാഗമാണോടാ അഞ്ചുസെ ഇന്നേ ഈ തലവേദന…

ഇനി നിയൊക്കെ അങ്ങനെ കൂടി പറഞ്ഞുണ്ടാക്ക്. ആ ക-രടി ഇവിടെ എവിടേലും  കാതും കോർപ്പിച്ചു കാണും..അങ്ങേരു കേട്ടിട്ട്  അടുത്ത പുകിൽ ഉണ്ടാക്കട്ടെ…നിന്നെയൊക്കെ ഞാൻ തൊഴുതു..ആ വാ അടച്ചുവെച്ചു  ഒന്ന് മിണ്ടാതിരിക്കാവോ?അതിനെന്തേലും വേണോ?

എനിക്ക് പണി വാങ്ങി തരാൻ നിന്നെപ്പോലെ രണ്ടു ചങ്കുകളെ തന്നെ തന്നല്ലോ എന്റെ  ദൈവമേ…

അവൾ അവരെ  നോക്കി കണ്ണുരുട്ടി  കൊണ്ട് ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി..

ഇപ്പൊ എന്താ ഇവിടെ നടന്നെ…. (പ്രിയ )
നമ്മൾ ഇപ്പോൾ എന്താ അവളോട് പറഞ്ഞെ ഇങ്ങനെ കോപിക്കാനും മാത്രം..കാർത്തു പ്രിയയോട് ചോദിച്ചു..

ആർക്കറിയാം അവൾടെ മൂഡ് ശരിയല്ലെന്ന് തോന്നുന്നു…

അഞ്ചു കുളിച്ചിട്ട്  വരുമ്പോൾ പ്രിയയും കാർത്തിയും റെഡി ആയി..അഞ്ചു വാ നമുക്ക് ഒന്ന് പുറത്തൊക്കെ ചുറ്റിട്ടു വരാം..

ഓ.. ഞാൻ ഇല്ല നിയൊക്കെ പൊയ്ക്കോ?

പ്ലീസ്. എന്റെ പൊന്നല്ലേ..നീയൂടി വാ…

എടി അറിയാത്ത സ്ഥലത്തു നമ്മൾ എവിടെ പോവാനാ. നമുക്ക് വെറുതെ ഈ കോറിഡോറിലൂടെ നടക്കാം..ആ ഗാർഡൻ ഒക്കെ കണ്ടു കുറച്ചു സ്റ്റിൽസൊക്കെ എടുത്തിട്ട് വരാം.

അവളുമാരുടെ നിർബന്ധം കാരണം അഞ്ചു കൂടെ പോയി..അവൾക്കു തല പൊട്ടിപിളരുന്നത് പോലെ ഇടയ്ക്കിടെ വേദനിക്കുന്നുണ്ടായിരുന്നു.

താഴെ….ചുറ്റിയടിച്ചു  പിക്സൊക്കെ എടുത്തു നടന്നിട്ട് പ്രിയക്കും കാർത്തിക്കും മതിയായില്ല..എന്ത്‌ രസമാണെടാ..ഇവിടൊക്കെ….കാണാൻ..
കാർത്തി ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് പറഞ്ഞു…

അപ്പോഴാണ് പ്രണവും ശ്വേതയും പിന്നെ ഓഫീസിൽ ഉള്ള വേറെ കുറച്ചു ടീമ്സ്  കൂടി വന്നത് അവർ അവിടൊക്കെ ചുറ്റികറങ്ങാൻ പോകുന്നെന്നു പറഞ്ഞത് കാർത്തിയെയും  പ്രിയയെയും വിളിച്ചു..

പ്രിയേ നമുക്കും പോയാലോ? ഇല്ലടാ കാർത്തി ഞാൻ വരുന്നില്ല…

അതെന്താടാ…അഞ്ചു ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ല…

അഞ്ചു തലയിൽ കയ്യും വെച്ചു ഇരിക്കുന്ന കണ്ടതും കാർത്തി അവളുടെ അടുത്തേക്ക് ചെന്നു..

ടാ…നമുക്ക് ഒന്ന് കറങ്ങാൻ പോവാം…

ഇല്ലെടാ… കാർത്തി..എനിക്ക് ഭയങ്കര തലവേദന..നിങ്ങൾ പൊയിട്ടു വാ…ഞാൻ പോകുന്നില്ല (പ്രിയ )

എടി നീ പോയിട്ട് വാ..ഞാൻ റൂമിൽ പോയി ഒന്ന് കിടക്കാൻ പോവാ..ഈ നശിച്ച തലവേദന ഒന്നുറങ്ങിയാലെ മാറൂന്നാ തോന്നുന്നേ..

നീ പോയിട്ട് വരുമ്പോൾ അവിടുത്തെ സ്ഥലത്തിന്റെയൊക്കെ വീഡിയോ എടുത്തിട്ട് വരണേ..

നീ..ഇല്ലാതെ ഞാൻ പോവില്ല…

എന്റെ പ്രിയേ നിനക്ക് അറിയില്ലേ എന്നെ…എനിക്ക് തലവേദനിച്ചിട്ടാ അല്ലെങ്കിൽ ഞാൻ വന്നേനെ..

ഒരുവിതത്തിൽ ഉന്തി തള്ളി പ്രിയേ കൂടി കാർത്തിക്കൊപ്പം അഞ്ചു പറഞ്ഞു വിട്ടു..

അവർ പോയി കഴിഞ്ഞതും അവൾ റൂമിൽ ചെന്നു സോഫയിൽ ചാരി കാണ്ണുകൾ അടച്ചു കിടന്നു..എന്തൊരു തലവേദനായണിത്… തല  പൊട്ടിത്തെറിക്കും പോലെ തോന്നുന്നു…അവൾ കണ്ണുകൾ ഇറുക്കി അടച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു..

സിയാ…മോളെ കണ്ണുതുറന്നെ…ദാ മമ്മി കയ്യെടുക്കുവാണേ….ഇനി ഈ കണിയൊന്നു കണ്ടേ…അങ്ങോട്ടല്ല സിയാ..ദാ..ലെഫ്റ്റിലേക്ക് തിരിഞ്ഞു കണ്ണുതുറക്ക്…

എവിടെയാ മമ്മി കണി ഒരുക്കി വെച്ചിട്ടുള്ളത്.

ഇപ്പോൾ മോളുടെ മുന്നിൽ ഉണ്ട്..കണ്ണൊന്നു തുറക്കെടാ…

മമ്മി….പപ്പാ എവിടെ?

ഞാൻ അടുത്തുണ്ടെടാ, ധൈര്യം ആയിട്ട് കണ്ണ് തുറന്നോ.?

എവിടെയാ നില്കുന്നെ മമ്മിയും പപ്പയും

മോളുടെ തൊട്ടു അടുത്തുണ്ട് ഉണ്ട്…

റൈറ്റിൽ ആണോ  ലെഫ്റ്റിൽ ആണോ?

അതേടാ ഞങ്ങൾ രണ്ടാളും റൈറ്റിൽ ഉണ്ട്. മോളു മുന്നോട്ടു നോക്കി കണ്ണ് തുറന്നാട്ടെ….

.പെട്ടന്നു അവൾ   റൈറ്റിലേക്ക് തിരിഞ്ഞു കണ്ണുതുറന്നു..

അയ്യോ…മോളു ….. കണി പോയല്ലോ….മമ്മി അവിടെയാ മോൾക്ക്‌ വേണ്ടി കണി ഒരുക്കി വെച്ചേ..

എനിക്ക് ആ കണി ഒന്നും വേണ്ട പപ്പാ….എന്റെ കണി അത് എന്റെ പപ്പയും മമ്മിയും ആണ്. എനിക്ക് അതാ ഇഷ്ടം..

എന്താ സിയാ..മമ്മിക്ക് സങ്കടം ആയില്ലേ?.  വിഷു ആയിട്ട് മമ്മി കഷ്ടപ്പെട്ട് മോൾക്ക്‌ വേണ്ടി കണിയിരുക്കിയേ…മോൾക്കറിയില്ലേ ഇവിടെ നാട്ടിലെ പോലെ ഒന്നും കിട്ടില്ലെന്ന്..അങ്ങനെ ദിവസങ്ങൾ ആയിട്ട് കഷ്ടപ്പെട്ട് ഒരുക്കിയ വിഷുകണി മോൾ കാണാതിരുന്നാൽ മമ്മിക്ക് സങ്കടം ആകില്ലേ?

സോറി മമ്മി…എനിക്ക് എന്നും കണിയായി നിങ്ങൾ രണ്ടും മതി.. അതും പറഞ്ഞവൾ അവരെ രണ്ടാളെയും കെട്ടിപിടിച്ചു ഉമ്മ കൊടുത്തു…

അഞ്ചുന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

മമ്മി…പപ്പാ…. നിങ്ങൾ ഇല്ലാത്തൊരു ലോകം ഈ സിയാ മോൾക്കും വേണ്ട…എനിക്ക് നിങ്ങൾ രണ്ടാളും ഇല്ലാതെ പറ്റില്ല…

അവളെ അവർ രണ്ടാളും ചേർത്ത് കെട്ടിപിടിച്ചു…അവൾ അവരുടെ മുഖത്തേക്ക് നോക്കി…

പെട്ടന്നു അഞ്ചു കണ്ണ് തുറന്നു കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർതുള്ളികൾ അവൾ തുടച്ചു കൊണ്ട് കയ്യിലേക്ക് നോക്കി..

ആരാണ് സിയ…?.. അവരാരൊക്കെയാ..അവരുടെ മുഖം താൻ എവിടെയോ  കണ്ടിട്ടുണ്ട്…എവിടെ ആണ് കണ്ടത്..അവൾ ഓർത്തു കൊണ്ട് വീണ്ടും കണ്ണടച്ചു.. പെട്ടന്ന് അവളുടെ മുന്നിൽ വീണ്ടും അവരുടെ രൂപം തെളിഞ്ഞു…

മോളെ സിയാ….

പെട്ടന്ന് അവൾ കണ്ണ് തുറന്നു..

ഹൃദയം വല്ലാതെ മിടിക്കുന്നു… അവർ ആരാണ്…? അവർ എന്തിനാ എന്നെ സിയാ ന്നു വിളിച്ചത്..എനിക്കും സിയാക്കും തമ്മിൽ എന്താണ് ബന്ധം..

ഹോ….തല വല്ലാതെ വിങ്ങുന്നു..കുറച്ചു മുൻപ് കണ്ട സ്ഥലം അതെവിടെ ആണ്..അവൾ ഓർമകളിലൂടെ സഞ്ചാരിച്ചുകൊണ്ട്  ആ സ്ഥലം തിരഞ്ഞു…

പിന്നെ..അവൾ വേഗം തന്റെ ബാഗും എടുത്തു താഴേക്ക് ഓടി..റീസെപ്ഷനിൽ ചെന്നു.

മിലൻ, പോർട്ടനേവ..അവൾ ഇറ്റലിയൻ ഭാഷയിൽ അവരോട് ഫ്ലൂവേന്റ് ആയി സംസാരിച്ചു…കൊണ്ട് പറഞ്ഞു..എനിക്ക് അവിടേക്ക് പോകാൻ ഒരു ക്യാബ് അറേഞ്ച് ചെയ്ത് തരുമോ?

അപ്പോഴാണ് ദേവ് താഴേക്ക് വന്നത്..റീസെപ്ഷനിൽ നിൽക്കുന്ന അഞ്ചുനേ കണ്ടു അവൻ ഞെട്ടി. അവൾ റിസപ്ഷനിൽ ഉള്ളവരോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു..

ഈ മാരണം പ്രണവിന്റെ കൂടെ പോയില്ലേ? ഇവൾ എന്തോന്നാ അവരോട് ചോദിക്കുന്നത്..ഇവളുടെ സംസാരം അവർക്കു മനസ്സിലാകുമോ എന്തോ?

അവൻ അവളുടെ അടുത്തേക്ക് നടന്നു…പെട്ടന്നൊരു
ഒരു ക്യാബ് വന്നു നിന്നു. അവൾ അതിലേക്കു കയറുന്ന കണ്ടാണ് ദേവ്  അഞ്ജലി എന്ന് വിളിച്ചു ഓടി വന്നു. അപ്പോഴേക്കും അവൾ  ക്യാബിലേക്ക് കയറി. ക്യാബ് മുന്നോട്ടു നീങ്ങി..

ദേവ് വേഗം റിസപ്ഷനിൽ ഉള്ളവരോട് പോയി ചോദിച്ചു..അവൾ എന്താണ് ചോദിച്ചതെന്നു..

മിലൻ, പോർട്ടനേവ..അവിടേക്ക് പോകാൻ ഒരു ക്യാബ് അറേഞ്ച് ചെയ്തു കൊടുക്കാനാണ് പറഞ്ഞതെന്ന് കേട്ടതും ദേവ് ഞെട്ടി, ഇവൾക്ക് അവിടം എങ്ങനെ അറിയാം..Something  secret….

അവൻ  അവരോട് മറ്റൊരു ക്യാബ്  തനിക് അവിടേക്ക് പോകാൻ അറേഞ്ച് ചെയ്തു തരാൻ പറഞ്ഞു..അല്പസമയത്തിന് ശേഷം ഒരു ക്യാബ് വന്നു..അവൻ അതിലേക്ക് കയറി…

എന്താ…പ്രിയേ…ഇങ്ങോട്ട് വന്നപ്പോൾ ഉള്ള സന്തോഷം ഇല്ലല്ലോ നിന്റെ മുഖത്ത്..

നമുക്ക് പോകാം കാർത്തി അഞ്ചു ഇല്ലാതെ എനിയ്ക്കു പറ്റുന്നില്ല.

പക്ഷെ… പ്രിയേ നമുക്ക് ശ്വേത മാം ഇല്ലാതെ പോകാൻ പറ്റില്ല. അവരുടെയും പ്രണവ് സാറിന്റെയും കൂടെ നമുക്ക് തിരിച്ചു പോകാൻ പറ്റു…അവൾ വേഗം പ്രണവിന്റെ അടുത്തേക്ക് പോയി..

പ്രണവ്….

അവളുടെ വിളി കേട്ട് പ്രണവ് നോക്കി…ഒപ്പം ശ്വേതയും..

എനിക്ക് റൂമിൽ പോണം… അവനെ നോക്കാതെ അവൾ പറഞ്ഞതും..ശ്വേത അവരെ രണ്ടാളെയും നോക്കി…പ്രണവ് കലിപ്പിൽ അവളെ നോക്കി….

അവൾ അവനെ നോക്കാതെ താഴേക്കു നോക്കി കൊണ്ട് വീണ്ടും പറഞ്ഞു…

പ്രണവ്…എനിക്ക്  തിരിച്ചു പോണം..

ഇവൾ എന്താ എന്നെ നോക്കാതെ കാര്യം പറയുന്നത്. എന്റെ മുഖം എന്താ നിലത്താണോ നിലത്തേക്ക് നോക്കി കാര്യം പറയാൻ..അവൻ കലിപ്പിൽ അവളെ നോക്കി..

റൂമിൽ ഇരിക്കാൻ ആരുന്നെങ്കിൽ നീ എന്തിനാ വന്നേ..അവിടെ ഇരുന്നാൽ പോരാരുന്നോ?

എനിക്ക് അതൊന്നും അറിയില്ല എനിക്ക് പോണം…

ഇപ്പോൾ പോകാൻ പറ്റില്ല  ബാക്കി ഉള്ളവരും കൂടി വരണം…ശ്വേതയുടെ ശബ്ദം ഉയർന്നു..

പ്ലീസ്….പ്രണവ്. എനിക്ക് പോണം…അവളുടെ കണ്ണ് നിറഞ്ഞു..

പെട്ടന്ന് അവൻ ശ്വേതയെ നോക്കി..ശ്വേത ഒരു 10 മിനിറ്റ് ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം..

അവൻ പ്രിയയുടെ കയ്യിൽ പിടിച്ചു കുറച്ചു മാറി നിന്നു..ശ്വേത അവർ പോകുന്നത് നോക്കി നിന്നു..

എടി എന്താ പറ്റിയെ?. ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ ഇങ്ങനെ കരയാൻ..നീ ചുമ്മാ കരയാതെ അവരൊക്കെ കണ്ടാൽ എന്ത് വിചാരിക്കും..ആ..ശ്വേത ആണെങ്കിൽ നോക്കുന്നു..ഇപ്പോൾ ഉടനെ എന്തിനാ റൂമിലേക്ക് പോകുന്നത്. നിനക്ക് എന്താ പറ്റിയെ? നിന്നെ ആരെങ്കിലും വഴക്ക് പറഞ്ഞോ?

ഇല്ല…

പിന്നെ… നിനക്ക് എന്താടി കൊഴപ്പം..

അഞ്ചു അവിടെ ഒറ്റയ്ക്കാ…പ്രണവ്….

അവൾ റൂമിൽ അല്ലെ? അവിടെ അടുത്ത റൂമിൽ ദേവ് ഉണ്ടല്ലോ?

അതാ എന്റെ പേടി….അഞ്ചുന് പെട്ടന്നു ദേഷ്യം വരും അവളെന്തേലും പറഞ്ഞാൽ വഴക്കാവും….
എനിക്ക് അറിയില്ല പ്രണവേ. അവളെ വിളിച്ചിട്ട് എടുക്കുന്നില്ല
അവൾക്കെന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ…എനിക്ക് പേടി ആവുന്നു…

പ്രിയ താനോന്നു കരയാതെ ഇരിക്ക് നമുക്ക് തിരിച്ചു പോകാം…ഞാൻ ഒന്ന് ദേവിനെ വിളിക്കട്ടെ..

അവൻ ദേവിനെ വിളിച്ചപ്പോൾ അറിഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടി..അവൻ പ്രിയയോട് ആ കാര്യം പറയാതെ പറഞ്ഞു…

അവൾ റൂമിൽ ഉണ്ട്…താൻ പേടിക്കാതെ നമുക്ക് പോകാം..

“അവസാനം നീ വന്നു അല്ലെ സിയാ….എന്റെ അടുത്തേക്ക് തന്നെ നീ മടങ്ങി വന്നു അല്ലെ. നിനക്ക് വേണ്ടിയാണു ഇത്രയും കാലം  ഇവിടെ കാത്തിരുന്നത്..”

ആ പൈശാചിക രൂപം ഉറക്കെ പറഞ്ഞു  കൊണ്ട് അലറി…എന്നിൽ നിന്നു നിന്നെ ആര് രക്ഷിക്കും…ആ രൂപം അട്ടഹസിച്ചു….കഴിഞ്ഞ 8 വർഷം നിനക്ക് വേണ്ടി ഞാൻ ഇവിടെ കാത്തിരിക്കുകയാണ്.. പുനർജനി തേടി നീ ഇവിടേക്ക് വരാതെ മറ്റെവിടേക്ക് പോകാനാണ്…നിന്റെ പുനർജ്ജന്മം  ഇവിടുന്നല്ലേ തുടങ്ങിയത്… അതിന്റെ അവസാനവും ഇവിടെ തന്നെയാണ്..

ആ പൈശാചിക രൂപത്തിന്റെ കണ്ണുകൾ ചുവന്നു തിളങ്ങി. ദം-മ്ഷ്ട്രകളിൽ നിന്നും ര’ക്തം ഇറ്റു നിലത്തേക്ക് വീണു.അതിനു ചുറ്റും കറുത്ത ചിത്രശലഭങ്ങൾ ചിറകടിച്ചു പറന്നുയർന്നു…പെട്ടന്ന് തന്റെ വളഞ്ഞു കൂർത്ത നഖങ്ങൾ നീട്ടി അതിൽ നിന്നും ഒരു കറുത്ത ശലഭത്തെ കൈ പിടിയിൽ വെച്ചു കൊണ്ട് അഞ്‌ജപിച്ചു..

പോ…..അവളെ…..കൂട്ടികൊണ്ടുവാ….

പെട്ടന്ന് ആ ശലഭം മുകളിലേക്ക് ഉയർന്നു പൊങ്ങി ദൂരേക്ക് പറന്നു..

********************

രഘുവേട്ട….ഇന്ന് മോളുടെ വിളി വന്നില്ലല്ലോ? ചേട്ടൻ അങ്ങോട്ട് ഒന്ന് വിളിച്ചേ?

എന്റെ ധന്യേ അങ്ങ് വരെ വിളിക്കാൻ ഉള്ള ബാലൻസ് എന്റെ ഫോണിൽ ഇല്ല..മോൾ ഇങ്ങോട്ട് വിളിക്കും..നീ ഒന്ന് സമാധാനപെടു ധന്യേ..ജയേ നീ എങ്കിലും ഒന്ന് പറ ഇവളോട് മോളു വിളിക്കും എന്ന്..

പ്രിയമോളും വിളിച്ചില്ല….ധന്യേ….
ചന്ദ്രൻ പറഞ്ഞു..എന്തെകിലും നെറ്റ്‌വർക്ക് ഇഷ്യു ആവും..കുറച്ചു നേരം കൂടി വിളിച്ചില്ലെങ്കിൽ ഞാൻ ധ്രുവദേവ് സാറിനെ വിളിക്കാം..

ധന്യേ..ചെറിയ പിള്ളേരെ പോലെ വിഷമിക്കാതെ..അഞ്ചു വിളിക്കും…നമുക്ക് കുറച്ചു നേരം കൂടി നോക്കാന്നെ. ധന്യയുടെ മുഖം അപ്പോഴും ആസ്വസ്ഥമായിരുന്നു. താൻ ഇന്നലെ കണ്ട സ്വപ്നം ഫലിക്കുമോ?
അവൾ വീണ്ടും അതൊക്കെ ഓർത്തെടുക്കുമോ? അങ്ങനെ ഓർത്തെടുയെടുത്താൽ അവളെ ഞങ്ങൾക്ക് നഷ്ടമാകുമോ? മനസ്സിന് വല്ലാത്തൊരു വേദന അവളുടെ ശബ്ദം കേൾക്കാതെ അതിനി മാറില്ല..

തുടരും….