മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
എന്റെ ദൈവമേ കുരിശ് ആയല്ലോ, അവൻ വേഗം സിന്ദൂരം എടുത്തു അവളുടെ സീമന്ത രേഖയെ ചുവപ്പിച്ചു..
പെട്ടന്ന് ആകാശത്തു പല നിറത്തിലുള്ള മിന്നൽ പിണർ ഉണ്ടായി..ഇളം കാറ്റു വീശി…അവളുടെ കഴുത്തിലെ തൃശൂലം മിന്നി തിളങ്ങി
ഇതേ സമയം പ്രണവ് റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി അരണ്ട വെളിച്ചത്തിൽ ചരിഞ്ഞു കിടക്കുന്ന പ്രിയേ അവൻ നോക്കി…
ഇവൾ ഉണർന്നില്ലേ ഇതുവരെ…
അവൻ അടുത്തേക്ക് ചെന്നു നോക്കി കൊണ്ട് പറഞ്ഞു..ഈശ്വര കൊടുത്ത സ്ലീപ്പിങ് പിൽസ് കൂടി പോയോ? ഇവൾ തട്ടിപോയോ?
കയ്യിൽ വിലങ്ങും വെച്ചു പോകുന്ന അവന്റെ രൂപം ഓർത്തതും അവനൊന്നു ഞെട്ടി…
അവൻ തല വെട്ടി കുടഞ്ഞു കൊണ്ട് അവൾക്കു ശ്വാസം ഉണ്ടോന്നു നോക്കി..ഉണ്ടെന്നു കണ്ടതും ആശ്വാസത്തോടെ അവൻ അവൾക്കു അടുത്തായി ബെഡിൽ ഇരുന്നു..
ഈശ്വര കൊ- ലപാതകത്തിന്നു രക്ഷപെട്ടു..ഇവൾ ഉണർന്നാൽ എന്തായാലും ഒരു കൊ-ല നടക്കും. മിക്കവാറും അത് എന്നെ ആയിരിക്കും..
അവന്റെ നെഞ്ച് പട പാടാന്നു മിടിക്കാൻ തുടങ്ങി…
****************
ആ വലിയ വീടിനോട് ചേർന്നു സൈഡിൽ ആയി കാണുന്ന ടൈൽ പാകിയ വലിയ ഹാളിൽ പൂജയ്ക്കുള്ള കളമൊരുങ്ങി..
ഹോമിക്കുണ്ടതിനു ചുറ്റുമായി വരച്ച നാഗകളത്തിൽ വിവിധതരം കല്ലുകൾ കൊണ്ട് നിർമ്മിച്ച നാഗശിലകൾ പ്രേത്യക രീതിയിൽ നിരത്തിയിട്ടുണ്ടായിരുന്നു. അതിനു നടുക്കായി വലിയൊരു മഹാദേവ ശീലയും..അതെല്ലാം കൂടാതെ ഹോമകുണ്ടതിനു സൈഡിൽ ആയി പഞ്ചലോകത്തിൽ തീർത്ത നാഗ ശില രൂപത്തിൽ കൊത്തി എടുത്ത ഏഴു തട്ടുകളിൽ തീർത്ത നിലവിളക്ക് എരിഞ്ഞു കൊണ്ടിരുന്നു..
പൂജാരിയും കൂട്ടരും ഹോമിക്കുണ്ടാതിലേക്കു നെയ്യും മറ്റ് പൂജ ദ്രവ്യങ്ങളും ഇടയ്ക്കിടെ മന്ത്രോചാരണത്തോടെ ഒഴിച്ച് കൊണ്ടിരുന്നു..
പൂജയ്ക്കുള്ള മറ്റൊരു കളം വരയ്ക്കുന്നതിനുള്ള നിർദ്ദേശം തന്റെ ശിഷ്യൻമാർക്ക് നൽകി കൊണ്ട് വാശിഷ്ട്ടൻ തിരുമേനി…നിന്നു ഗായത്രിയെ അടുത്തേക്ക് വിളിച്ചു…
കുട്ടികളെ വിളിച്ചോളൂ…അവരെ ഈ കളത്തിൽ വേണം ഇരുത്താൻ…
ശെരി തിരുമേനി….അയാൾ പറഞ്ഞതനുസരിച്ചു…അവർ ദേവിനെയും അഞ്ജലിയെയും വിളിക്കാൻ പോയി..
അപ്പോഴേക്കും പാർഥി തിരുമേനി പറഞ്ഞതനുസരിച്ചു പാൽ, മഞ്ഞൾ, പുല്ലു, കുങ്കുമം, ചുവന്ന ചെമ്പരത്തി പൂക്കൾ എന്നിവ പ്രേത്യേകം തയ്യാറാക്കി വെച്ചിരുന്ന പത്രത്തിലേക്കു വെച്ചു കൊണ്ട് തിരുമേനിയെ നോക്കി…
കുറച്ചു തെച്ചി പൂക്കൾ കൂടി വേണം…പാർഥിപ….
അയാൾ വേഗം പുറത്തേക്കു പോയി തെച്ചി പൂക്കളുമായി വന്നു..
ദാ….ആ കളത്തിൽ വെച്ചേക്കു…പിന്നെ 27 വെള്ളിനാഗ ശിലകൾ കുട്ടികൾ വരുമ്പോൾ അവരെ കൊണ്ട് ആ കാണുന്ന കളത്തിൽ ചുവന്ന കുങ്കുമം വരച്ചിടത്തു വെപ്പിക്കണം..
അപ്പോഴേക്കും അഞ്‌ജലിയും ദേവും വന്നു…
തിരുമേനി അവരെ രണ്ടാളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..
പാർഥി തിരുമേനി പറഞ്ഞത് പോലെ വെള്ളി നാഗ ശിലകൾ ഓരോന്നായി യഥാസ്ഥാനത്തു വെപ്പിച്ചു..അപ്പോഴും അയാളുടെ മുഖം നീരസത്തിൽ തന്നെ ആയിരുന്നു..
കുട്ടികൾ രണ്ടാളും ആ കളത്തിന് നടുക്കുള്ള പീഠത്തിൽ ഇരിക്യാ…
ദേവ് കലിപ്പിൽ അമ്മയെ നോക്കി..
അവർ കണ്ണുകൾ കൊണ്ട് ഇരിക്കാൻ പറഞ്ഞു..ഒരു നിവർത്തിയും ഇല്ലാതെ അവൻ ഇരുന്നു..
അഞ്ജലി അത്ഭുതത്തോടെ അതിലേറെ അതിശയത്തോടെ അവിടെ കാണുന്ന ഓരോ പൂജ വസ്തുക്കളും നോക്കി കണ്ടു..അവളുടെ വെള്ളാരം കണ്ണുകൾ വിടർന്നു….അവൾ ചരിഞ്ഞു ദേവിനെ നോക്കി..അവന്റെ മുഖം ദേഷ്യത്തിൽ ചുവന്നിരുന്നു..
പാർഥിയേട്ടാ…ശേഖരേട്ടൻ വരുവോ?
അതിനുള്ള മറുപടിയായി കത്തുന്ന ഒരു നോട്ടം മാത്രം ആയിരുന്നു അയാളിൽ നിന്നും ഉണ്ടായത്…
മണിക്കൂറുകൾ നീണ്ട പൂജ ശെരിക്കും ദേവിനെയും അഞ്ജലിയെയും ക്ഷീണിതരാക്കി….ദേവ് എഴുനേറ്റു പോകാൻ പലതവണ തുടങ്ങിയതാണ്..അമ്മ അവനെ ഒരു വിധം അണുനായിപ്പിച്ചു ഇരുത്തി..
അപ്പോഴാണ് പുറത്തു ഒരു കാർ വന്നു നിന്നത് അതിൽ നിന്നും ശ്വേതയും പത്മയും ശേഖരനും ഇറങ്ങി..പാർഥിപൻ അവർക്കടുത്തേക്ക് ചെന്നു. അവരെ പൂജ നടക്കുന്ന ഹാളിലേക്കു കൂട്ടി കൊണ്ട് വന്നു..ഹാളിൽ കളത്തിൽ ഇരിക്കുന്ന ദേവിനെയും അഞ്ജലിയെയും കണ്ടതും ശ്വേതയുടെ മുഖം വാടി…
ശേഖരാ…ഞാൻ കരുതി നീ വരില്ലെന്ന്…പാർഥി വിഷമത്തോടെ പറഞ്ഞു കൊണ്ട് അയാളെ നോക്കി..
ഞാൻ എന്തിനാടാ വരാതിരിക്കുന്നെ പിള്ളേര് ചെയ്ത കാര്യത്തിന് നമ്മൾ എന്ത് ചെയ്തു..ഉള്ളിലെ അമർഷം പുറത്തു കാണിക്കാതെ അയാൾ പറഞ്ഞു..
പെട്ടന്ന് അന്തരീക്ഷത്തിൽ നാഗരാജാ ഗായത്രി മന്ത്രം ഉയർന്നു കേട്ടു..
അഗ്നിക്കുണ്ടാതിലേക്കു എള്ളും നെയ്യും സുഗന്ധദ്രവ്യങ്ങളും ഒഴിച്ച് കൊണ്ട് ശിഷ്യന്മാർ നാഗരാജാ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു..
ഓം….സ-ർപ്പ… രാജയ വിദ്മഹെ…..പത്മ ഹസ്തായാ….ധീമഹി………തന്യോ…. വാസുകി…പ്രചോദയത്….ഓം….സ-ർപ്പ… രാജയ വിദ്മഹെ…..
മന്ത്രോചാരണങ്ങളുടെ ശക്തി കൂടിയതും ദേവിന്റെ പുറത്തായി ആ നഗരൂപം ഈഴയാൻ തുടങ്ങി..ദേവിന് ശരീരമാസകാലം എന്തൊക്കെയോ സംഭവിക്കുന്ന പോലെ തോന്നി..അവനു അവിടുന്ന് ഒന്ന് എഴുന്നേറ്റാൽ മതിയെന്നു തോന്നി..പോയി
അവൻ അഞ്ജലിയെ നോക്കി..അവൾ തൊഴുകയ്യോടെ ചമ്രം പടിഞ്ഞു കണ്ണുകൾ അടച്ചു ഇരിക്കുകയാണ്…
വീണ്ടും ശിവ മന്ത്രം കാതുകളിൽ അലയടിച്ചതും അവൾ ഞെട്ടി പിടഞ്ഞു കണ്ണുകൾ തുറന്നു..
കാതുകൾ കൂർപ്പിച്ചിരുന്നു….
ഓം….നമഃ ശിവായ….ശിവായ… നമഃ ഓം…ഓം…. നമഃ ശിവായ…. ശിവായ…നമഃ ഓം…
നാഗേന്ദ്രഹാരായാ തൃലോചനായ….ഭാസ്‌മാംഗരാഗയാ മഹേശ്വരായ….
അവളുടെ കഴുത്തിലെ തൃശൂലം വെട്ടി തിളങ്ങി…
നീണ്ട നേരത്തെ മാന്ത്രോചാരണങ്ങൾക്ക് ശേഷം വശിഷ്ടൻ യാഗ പീഠത്തിൽ നിന്നും എഴുന്നേറ്റു എന്തൊക്കെയോ മന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ട് ഇലചാന്ദിൽ ചന്ദനവുമായി അവർക്കരുകിലേക്ക് വന്നു.
മുന്നിൽ ഇരിക്കുന്ന മഞ്ഞളും കുംങ്കുമവും പാലിൽ കലക്കി ചുറ്റും ഇരിക്കുന്ന നാഗശിലയിൽ കുറേശെ ആയി ഒഴിച്ചോളൂ..എന്നിട്ട് രണ്ടാളും
എഴുനേൽക്ക..
അത് കേക്കാനിരുന്ന മാത്രയിൽ ദേവ് എന്തൊക്കെയോ കാട്ടി കൂട്ടി ചാടി എണീറ്റു..അഞ്ജലിയെ നോക്കി അവൾ പതിയെ തൊഴു കയ്യോടെ അയാളെ വണങ്ങി..
ദാ..ഈ ഇലചാന്ദിലെ ചന്ദനം പരസ്പരം തൊട്ടോളൂ…
അഞ്ജലി ചിരിയോടെ ഇലചാന്ദിൽ നിന്നും ചന്ദനം എടുത്തു ദേവിന്റെ നെറ്റിയിൽ തൊട്ടു..ദേവ് തിരിച്ചും തൊട്ടു കൊടുത്തു..
തിരുമേനി….അവളെ സൂക്ഷിച്ചു നോക്കി..അവളുടെ കഴുത്തിൽ തിളങ്ങുന്ന തൃശൂലം കണ്ടതും അയാൾ ഒരു നിമിഷം കണ്ണുകൾ അടച്ചു നെഞ്ചിലെ രുദ്രാക്ഷത്തിൽ മുറുക്കി പിടിച്ചു ധ്യാനിച്ചു…
പിന്നെ കണ്ണുതുറന്നു അവളെ നോക്കി ഒന്ന് വണങ്ങി…
ദേവ് പുറത്തേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് ശ്വേതയെ കണ്ടത്..അവനെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടതും അവനു അരിശം വന്നു..
ഈ പുല്ലിന് നാണവും മാനവും ഇല്ലേ?ഒരു ഉളിപ്പും ഇല്ലാതെ വന്നേക്കുന്നു….
നാശം….
ദേവ് മുന്നോട്ട് പോകാൻ ഒരുങ്ങിയതും തിരുമേനി വിളിച്ചു…
അവിടെ ഒന്ന് നിൽക്കാ..
അവൻ തിരിഞ്ഞു തിരുമേനിയെ നോക്കി..ഇനി എന്ത് കുന്തമാണെന്ന രീതിയിൽ..
അടുത്തേക്ക് വരിക…രണ്ടാളും ഒരുമിച്ചു നിൽക്കാ…
അവൻ അഞ്ജലിയെ നോക്കി കൊണ്ട് അടുത്തേക്ക് വന്നു നീന്നു..
നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി…അഞ്ജലി ദേവിനെ നോക്കി..
6 മസായി….അവൻ പറഞ്ഞതും അയാൾ ഒന്ന് പുഞ്ചിരിച്ചു..
ഗായത്രി തിരുമേനിയെ നോക്കി..
എന്താ….അങ്ങ് പുഞ്ചിരിച്ചേ…
അതൊക്കെ പറയാം…കുട്ടീടെ നാളെതാ…
അവൾ അന്തിച്ചു ദേവിനെ നോക്കി…
കുട്ടി…ഹിന്ദു അല്ലെ…..? തിരുമേനി വീണ്ടും ചോദിച്ചു…
ഹിന്ദു ആണ് തിരുമേനി…പേരു അഞ്ജലി. ഗായത്രി പറഞ്ഞു..
എന്നാൽ കുട്ടീടെ ജന്മനാക്ഷത്രം പറയ്ക…..അവൾ കുറച്ചു നേരം ആലോചനയോടെ മൗനത്തിൽ നിന്നു..പിന്നെ..പതിയെ ശാന്തമായി പറഞ്ഞു…
ഏപ്രിൽ 13
നക്ഷത്രം എനിക്ക് ഓർമ്മയില്ല…അവൾ ദേവിനെ നോക്കി കൊണ്ട് സങ്കടത്തോടെ പറഞ്ഞു..
മ്മ് ഇപ്പോൾ എത്ര വയസ്സുണ്ട് കുട്ടിക്ക്
22.
അയാൾ വീണ്ടും പീഡത്തിലേക്കു ഇരുന്നു കൊണ്ട് തന്റെ ശിഷ്യന്മാരെ നോക്കിയതും അവർ വേഗം കവടി പലക നിരത്തി അയാൾ ശിവനെ ധ്യാനിച്ചു കൊണ്ട് പാലകയിലേക്ക് കരുക്കൾ നിരത്തി…തുടങ്ങി
ദേവ് ഫോൺ എടുത്തു പ്രണവിന് ഒരു മെസേജ് അയച്ചു..
കുട്ടി ജനിച്ച സമയം ഓർമ്മ ഉണ്ടോ?
ഏപ്രിൽ മാസത്തിലെ പൂർണ ചന്ദ്രഗ്രഹണ സമയത്താണ് ഞാൻ ജനിച്ചതെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…
മ്മ്….അയാൾ ഒന്ന് ചിരിച്ചു..
ഏപ്രിൽ 13.2002. എന്താ അതല്ലേ, ജനിച്ച തീയതിയും വർഷവും കുട്ടിക്ക് സംശയം ഉണ്ടോ?
ഇല്ല…അതാ അവളുടെ ജനന തീയതി…ദേവ് അവളെ നോക്കി കൊണ്ട് പറഞ്ഞു..
തിരുമേനി അവളെ നോക്കി കൊണ്ട് തുടർന്നു
“ചൈത്രമാസം, ശുക്ലപക്ഷ, നവമി തീധി,മൃഗശിരാ നക്ഷത്ര യുക്ത ലഗ്നം..”
“മാതാവ് പറഞ്ഞു കാണും ജന്മം നക്ഷത്രം കാർത്തിക..ആണെന്ന്…”
“അത് പറയാൻ മാത്രമേ പറ്റു….”
“കാരണം…സാക്ഷാൽ ആദി പരാശക്തി ആയ പാർവതി ദേവി തന്നെ ആണല്ലോ ദുർഗ ദേവിയും …”
“ആ ദേവിക്ക് പ്രെത്യകിച്ചു ഒരു നക്ഷത്രം പറയാൻ ഇല്ല..അതുകൊണ്ട് തന്നെ ജഗദംബയായ ദുർഗ ദേവി മൃ-ഗശിര നക്ഷത്രത്തിലാണ് ജനിച്ചത്..”
“കുട്ടിയുടെ നാളും അത് തന്നെയാണ്…”
“സാക്ഷാൽ മഹാ ദേവനും മൃ-ഗശിര നക്ഷത്രത്തിൽ ആണ് ജനിച്ചതെന്നു കുട്ടിക്ക് അറിയുമോ?”
ഇല്ല…അവൾ തലയാട്ടി…
ശിവന്റെ അവതാരങ്ങൾ അനുസരിച്ചു പല നക്ഷത്രഗണങ്ങളും പുരണങ്ങളിൽ പറയുന്നുണ്ട്..
ഹിന്ദു പുരണങ്ങൾ അനുസരിച്ചു ശിവനുമായി ബന്ധപ്പെട്ട നക്ഷത്രം ചന്ദ്രമന്ദിരം അല്ലെങ്കിൽ കൃത്തിക അതും അല്ലെങ്കിൽ കാർത്തിക നക്ഷത്രം ആണ്…ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങളിൽ മൂന്നാമത്തെ നക്ഷത്രമാണ് കാർത്തിക…
“14 വയസ്സിൽ മാതാപിതാക്കളുടെ വിയോഗം…അതും കണ്മുന്നിൽ…”
അഞ്ചു ഞെട്ടി തിരുമേനിയെ നോക്കി…
അവൾക്ക് ഒന്നും ഓർമ്മ വരുന്നില്ല ഇല്ല..അച്ഛന്റെയും അമ്മയുടെയും രൂപം പോലും മുന്നിൽ തെളിയുന്നില്ല.അവൾ എന്ത് പറയണമെന്നറിയാതെ ദേവിനെ നോക്കി..
തന്റെ അച്ഛനും അമ്മയും ജീവനോടെ ഇല്ലേ, അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുള പൊട്ടി..
ദേവ് ദേഷ്യത്തിൽ തിരുമേനിയെ നോക്കി..
ഇങ്ങേർക്ക് വട്ടാണോ..ജീവിച്ചിരിക്കുന്നവരെ കുറിച്ച്
വായിൽ തോന്നിയ കള്ളത്തരങ്ങൾ ഒരു ഉളിപ്പും ഇല്ലാതെ പറയുന്ന കള്ള കിളവൻ..ഈ അമ്മയ്ക്ക് എവിടുന്നു കിട്ടി ഇങ്ങേരെ…
അവളുടെ അനങ്ങാതെ ഉള്ള നിൽപ്പ് കണ്ട് ദേവ് അവളെ നോക്കി..
പു-ല്ലു…ഇവൾക്ക് ഓർമ്മയും ഒരു കുന്തവും ഇല്ല.അല്ലെങ്കിൽ കാണരുന്നു ആ നാവിന്റെ നീളം..ഇങ്ങേരുടെ കള്ളം ഇവൾ ഇന്നു കയ്യോടെ പൊക്കിയേനെ…
അയാൾ തുടർന്നു…
വീണ്ടും ഒരു പുനർജ്ജന്മം…മറ്റൊരു മാതാവും പിതാവും നിഴൽ പോലെ സംരക്ഷിക്കുന്നു…
തിരുമേനി….അങ്ങ് പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല..
എല്ലാം അതിന്റെ സമയത്ത് കാലം മനസ്സിലാക്കും…
തിരുമേനി….ദേവിന്റെ നക്ഷത്രവും കാർത്തിക തന്നെയാണ്..
ദേവ് ജനിച്ചത് ഫെബ്രുവരി 18 നു ഒരു ശിവരാത്രി ദിവസം ആണ്…കുട്ടികളുടെ നക്ഷത്രങ്ങൾ തമ്മിൽ..എന്തെകിലും കുഴപ്പം ഉണ്ടോ?
മാഘ മാസത്തിലെ ഇരുണ്ട പകുതിയുടെ പതിനാലാം വിനാഴിക ആണല്ലേ ജനനനം…
അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി..
അതെ തിരുമേനി…
ചേരേണ്ടവർ തന്നെയാണ് ചേർന്നിരിക്കുന്നത്..മറ്റൊരാളെ നമ്മൾ എത്രയൊക്കെ ചേർക്കാൻ ശ്രമിച്ചാലും ചേരില്ല…നിമിത്തം ആണ് എല്ലാം…അതെങ്ങനെയെ വരൂ…
തിരുമേനി ഞാൻ ഇന്നലെ വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞിരുന്നു…
മ്മ്…ഓർമ്മയുണ്ട്…
ഇന്ന് നല്ല ദിവസമാണ്..ശുഭകാര്യങ്ങൾ ആരംഭം കുറിക്കാൻ..
ഞാൻ പറഞ്ഞ പോലെ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടോ
ഉണ്ട് തിരുമേനി…ഞാൻ ഇപ്പോൾ പൂജമുറിയിൽ നിന്നും എടുത്തിട്ട് വരാം ഗായത്രി വേഗം പൂജമുറിയിലേക്ക് ഓടി..
അമ്മേ…അമ്മേ. ആന്റി എന്തെടുക്കാൻ ഓടിയതാ…
എനിക്ക് അറിയില്ല ശ്വേതെ…ഞാൻ നിന്റെ കൂടെ അല്ലെ ഇവിടെ നിന്നെ..
ശ്വേത…ദേഷ്യത്തിൽ പത്മയെ നോക്കി…
ഗായത്രി ഒരു സ്വർണതലാവും അതിൽ കത്തിച്ച ഒരു ചിരാതുമായി തിരുമേനിക്ക് അരികിലേക്ക് വന്നു..
പാർഥിപൻ അപ്പോഴും ശേഖരനുമായി കാര്യമായ എന്തോ കാര്യമായ ചർച്ചയിൽ ആയിരുന്നു..
ദേവ് അമ്മയെ നോക്കി..
തിരുമേനി താലത്തിലേക്കു പൂജിച്ചു വെച്ച കുറച്ചു പൂക്കൾ വിതറി എന്തൊക്കെയോ മന്ത്രം ജപിച്ചു..
കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചു ഈ താലത്തിലേക്കു വെക്ക്യ….തിരുമേനി ദേവിനെ നോക്കി പറഞ്ഞു..
തുടരും…