പുനർജ്ജനി ~ ഭാഗം – 43, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

തിരുമേനി താലത്തിലേക്കു പൂജിച്ചു വെച്ച കുറച്ചു പൂക്കൾ വിതറി എന്തൊക്കെയോ മന്ത്രം ജപിച്ചു..

കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചു ഈ താലത്തിലേക്കു വെക്ക്യ….
തിരുമേനി ദേവിനെ നോക്കി പറഞ്ഞു..

ദേവ് അമ്പരന്നു അമ്മയെ നോക്കി..

കള്ള കിളവൻ ഇനി അടുത്ത പണി എനിക്കിട്ടു തങ്ങനാ…ഇങ്ങേർക്കിതു വല്ലാത്ത സൂക്കേട് ആണല്ലോ?

അവൻ കലിപ്പിൽ അയാളെ നോക്കി..അയാൾ സൗമ്യനായി അവനെ നോക്കി…

എന്താ നോക്കി നിൽക്കണേ..പറഞ്ഞത് കേട്ടില്ലന്ന് ഉണ്ടോ? താലി അഴിച്ചു താലത്തിലേക്കു വെക്ക്യ കുട്ടി..

അവൻ മടിച്ചു മടിച്ചു താലി ഊരി ആ തട്ടിലേക്കു വെച്ചു..

അഞ്ജലി ഇമകൾ അനക്കാതെ അവനെ തന്നെ നോക്കി നിന്നു..

അയാൾ ആ താലവുമായി  വീണ്ടും പീഠത്തിലേക്കു അമർന്നു..പിന്നെ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി കൊണ്ട്  ആ മാലയിൽ നിന്നും താലി മാത്രം ഊരി എടുത്തു …അത് ഒരു മഞ്ഞചരടിലേക്ക്  കൊരുത്തു കൊണ്ട്   കുങ്കുമവും മഞ്ഞളും കലക്കി വെച്ച വെള്ളത്തിൽ മൂന്നു വെട്ടം മുക്കി എടുത്തു എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി..അല്പം സമയത്തിന് ശേഷം അയാൾ    എഴുന്നേറ്റു..ഗായത്രിയെ നോക്കി..

തിരുമേനി…

എല്ലാം ശുഭമായി…ഒന്ന് കൊണ്ടും ശങ്കിക്കേണ്ട….

മോനോട് ഇത് അവന്റെ പാതിയുടെ കഴുത്തിൽ കെട്ടിക്കോളാൻ പറഞ്ഞോളൂ..

അവൻ ഞെട്ടി ആ താലിയിലേക്ക് നോക്കി..

ദാ..വാങ്ങിക്കോളൂ….

മഞ്ഞയും ഓറഞ്ചും ഇടകളർന്ന നിറത്തിലുള്ള ചരടും ആ താലിയും അവൻ നോക്കി നിന്നു..

ഉള്ളിൽ ഇതുവരെ ഇല്ലാത്തൊരു  ഉരുണ്ടു കൂടൽ..ആ താലി കാണെ ഒന്ന് കൂടി ഉരുണ്ടു കൂടൽ കൂടി വന്നു..ഒരിക്കൽ കെട്ടിയ താലി അല്ലെ ഒന്നൂടി കെട്ടിയെന്നു കരുതി ഒന്നുല്ല്യ..മടിക്കേണ്ട.. കുട്ടീടെ കഴുത്തിൽ കെട്ടിക്കോളൂ..

അപ്പോഴാണ് പ്രണവും പ്രിയയും വന്നത്..

ഡോ….താൻ എന്തിനാ എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നേ..ഇവിടെ എന്താ വല്ല കല്യാണവും ആണോ? നാദാസ്വരം ഒക്കെ കേൾക്കുന്നുണ്ടല്ലോ?

ദേവ് വിറയ്ക്കുന്ന കൈകളോടെ ആ താലി വാങ്ങി..അഞ്ജലിയെ നോക്കി…അവൾ നിറ ചിരിയോടെ അവനെ തന്നെ നോക്കി നിന്നു…

വേറെ ഒരു വഴിയും ഇല്ലാതെ അവൻ മനസ്സിൽ ആയിരം തവണ അവളോട് മാപ്പ് പറഞ്ഞു കൊണ്ട് ആ താലി അവളുടെ കഴുത്തിൽ കെട്ടി. മൂന്നു കെട്ടുകൾ കെട്ടി കഴിഞ്ഞു അവൻ അവളെ നോക്കി..

അവൾ അപ്പോഴും തൊഴു കൈകളോടെ കണ്ണുകൾ അടച്ചു ഒന്നും അറിയാതെ നിഷ്കളങ്കയായി നിൽക്കുക ആണ്..അയാൾ ആ താലത്തിൽ  നിന്നും ഒരു ചെപ്പെടുത്തു തുറന്നു അവനു നേരെ നീട്ടി..ചുവന്ന ര-ക്തവർണ്ണത്തിൽ ഉള്ള കുങ്കുമം കണ്ട് അവൻ ഞെട്ടി..

ദാ..സീമന്ത രേഖയെ ചുമപ്പിച്ചോളു. ഈ കുങ്കുമം 21ദിവസം വൃതാനുഷ്ടാനങ്ങളോടെ ദുർഗ്ഗ ദേവിയുടെ മുന്നിൽ വെച്ചു പൂജിച്ചു എടുത്തതാണ്..അവൻ വേഗം ഒരു നുള്ളെടുത്തു ഒരിക്കൽ കൂടി അവളുടെ സീമന്ദരേഖയിലേക്ക് തൂകി..അവ പട്ടുപോലെ ചുവന്നു…

ഇനി രണ്ടാളും അഗ്നിയെ വലം വെച്ചോളൂ…തിരുമേനി പറഞ്ഞത് കേട്ടു അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അഗ്നിയെ വലംവെച്ചു വന്നു നിന്നു.ഇനി തിരിഞ്ഞു നിന്നു രണ്ടാളും തൊഴുതോളൂ..

അവൻ അവളുമായി തിരിഞ്ഞു നിന്നതും പ്രിയ ഞെട്ടി കണ്ണ് മിഴിച്ചു..പ്രണവിനെ നോക്കി…

അയ്യോ ഇവൾ എന്താ ഇവിടെ?ധ്രുവദേവ് സാറിന്റെ കല്യാണം കഴിഞ്ഞോ? അവൾ പ്രണവിനെ നോക്കി.

എടോ. അതെന്റെ അഞ്ജലി അല്ലെ, അവൾ കണ്ണുകൾ കൂട്ടി തിരുമ്മിക്കൊണ്ട് അവനോട് ചോദിച്ചു..

സത്യം പറയടോ എന്ത് പറഞ്ഞ അവളെ മയക്കിയേ…അങ്കിളിനോടും ആന്റിയോടും ഞാൻ എന്ത് പറയും..

എന്റെ പൊന്നു പ്രിയേ നീ ഒന്ന് മിണ്ടാതെ ഇരുന്നേ..ഞാൻ നിന്നെ തൊഴാം..അവൻ കൈയെടുത്തു തൊഴുതു കൊണ്ട് പറഞ്ഞു. നിനക്ക് അവളെ കാണണമെന്ന് പറഞ്ഞു ഞാൻ കൊണ്ടു വന്നു എനിക്ക് അത്രെ അറിയൂള്ളൂ…

താൻ അങ്ങനെ നല്ലപുള്ള ചമയണ്ട..ഇന്നലെ താൻ എന്നെ….അതും പറഞ്ഞവൾ കണ്ണ് നിറച്ചു..

എന്റെ പൊന്നു പെണ്ണെ…ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ല.. നീ എന്തോ കഴിച്ചു ബോധം പോയപ്പോൾ സേഫ് ആയി റൂമിൽ കിടത്തിയതാ…അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല.. അവൻ നിഷ്കു ഭാവത്തിൽ പറഞ്ഞു..

തന്നെ ഞാൻ വിശ്വസിക്കില്ല…അവൾ കലിപ്പിൽ പറഞ്ഞു…

അപ്പോഴേക്കും ശ്വേത അവർക്കടുത്തേക്ക് വന്നു. പ്രിയയെ നോക്കി ഒന്ന് പുച്ഛിച്ചു..അവൾ തിരിച്ചും പുച്ഛിച്ചു..

നീ ഇവന്റെ ലവർ ആണോ?

ആണെങ്കിൽ നിനക്ക് എന്താ…പ്രിയ അവന്റെ അടുത്തേക്ക് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു..

എന്നാൽ പൊന്നു മോളെ നീ സൂക്ഷിച്ചോ? ഒരിക്കൽ മറ്റൊരു പെണ്ണുമായി നിന്റെ മുന്നിൽ വന്നു ദാ..ലവൻ നിൽക്കുന്ന പോലെ ഇവൻ നില്കും..
അവൾ കലിപ്പിൽ പറഞ്ഞു കൊണ്ട് തുള്ളിച്ചാടി അകത്തേക്ക് പോയി..

അവൾ ഒന്നും മനസ്സിലാകാതെ പ്രണവിനെ നോക്കി. ആ പോയ മൊതല് ഇപ്പൊ എന്താ പറഞ്ഞെ..

ആ..എനിയ്ക്കു അറിയില്ല..

നിങ്ങൾ മൊത്തത്തിൽ വട്ടു ഫാമിലി ആണല്ലേ? പ്രിയയെ പ്രണവ് ദേഷ്യത്തിൽ നോക്കി..

വട്ടു നിനക്കും പിന്നെ ദാ അവിടെ നിൽക്കുന്ന അവൾക്കും..അവൻ മനസ്സിൽ പറഞ്ഞു..

ഡോ സത്യം പറഞ്ഞോ? എന്ത് പറഞ്ഞു ഭീക്ഷണി പെടുത്തിയ എന്റെ അഞ്ചുനേ അങ്ങേരു കല്യാണം കഴിച്ചേ?അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോയി അങ്ങേരോട് ചോദിക്കും..

എന്റെ പൊന്നു പ്രിയേ നീ  ഒന്നു അടങ്ങ് ചടങ്ങൊക്കെ ഒന്ന് കഴിയട്ടെ…പ്ലീസ്…അതുവരെ ഒന്നു ക്ഷേമിക്കെടി…നീ ഇപ്പോൾ പോയി എന്തേലും പറഞ്ഞാൽ അവളുടെ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചു മാറ്റാൻ പറ്റുമോ? ഇല്ലല്ലോ?

അത് കൊണ്ടു കുറച്ചു നേരം ഒന്ന് ക്ഷേമിക്കെടി അവൻ അവളുടെ കയ്യിൽ പിടിച്ചു കെഞ്ചി..

അവൾ കുറച്ചു നേരം ആലോചിച്ചിട്ട് അനങ്ങാതെ നിന്നു..അവൻ ആശ്വാസത്തോടെ  ശ്വാസം എടുത്തു..

ദേവ് പ്രണവിനെ നോക്കി…പ്രണവ് നന്നായി ഇളിച്ചു കാണിച്ചു…ദേവിന് ദേഷ്യം വന്നു അവൻ കലിപ്പിൽ അവനെ നോക്കി..

ഹോ..ഇവന്റെ കലിപ്പ് കണ്ടാൽ തോന്നും ഞാൻ പിടിച്ചു കെട്ടിച്ചതാണെന്നു..എല്ലാം പ്ലാൻ ചെയ്തു ഒപ്പിച്ചത് അവൻ അല്ലെ?എന്നിട്ട് കലിപ്പ് എന്നോടാ..

ഇനി ഗൃഹാപ്രേവേഷം നടത്തിക്കോളൂ അധികം താമസിപ്പിക്കണ്ട..

ശെരി തിരുമേനി…

പിന്നെ..ഒന്ന് നിന്നെ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..അയാൾ അതും പറഞ്ഞു കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു..

തിരുമേനി അങ്ങ് പറഞ്ഞു വരുന്നത് ചന്ദ്രോത്മനയിലേക്ക് പോകണം എന്നാണോ?
അതെ..അവിടെ ചെന്നിട്ട് മാത്രമേ ആ മഞ്ഞ ചരടിൽ നിന്നും ആ താലി അഴിച്ചു ദാ ഈ പൂജിച്ച മാലയിൽ ഇടാവൂ…പിന്നെ ഈ കുങ്കുമം മകനോട് പറഞ്ഞു അവളുടെ നെറുകയിൽ 7 ദിവസം തൊടിക്കണം..ആ പെൺകുട്ടി ഐശ്വര്യം ഉള്ളവളാണ്..ദേവി കടക്ഷം അവളിൽ ധാരാളമുണ്ട്….അവളാണ് എല്ലാം എന്ന് ഒരിക്കൽ തിരിച്ചറിയും..അവരെ ഒരു കാരണവശാലും പിരിക്കാൻ ശ്രമിക്കരുത്..അങ്ങനെ ശ്രെമിച്ചാൽ അതിന് ശ്രെമിക്കുന്നവരുടെ വിനാശം ആയിരിക്കും..ഫലം….എന്നാൽ വേഗം പോയി. ഗൃഹാപ്രേവേഷം നടത്തിക്കോളൂ…

തിരുമേനി യാത്ര പറഞ്ഞു ഇറങ്ങി..പോകും മുൻപ് അയാൾ ഒരിക്കൽ കൂടി അവളെ വണങ്ങി പിന്നെ ചിരിയോടെ പുറത്തേക്ക് ഇറങ്ങി..

ദേവി അവിടുത്തെ തടയാൻ ആർക്കും ആവില്ലല്ലോ? അപ്പോൾ പിന്നെ ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന  ഓരോ വസ്തുക്കളും ദേവി തന്നെ കാത്തു സൂക്ഷിക്കും..

ഗായത്രി വീട്ടിലേക്കു പോയി..

അവർ അകത്തേക്ക് ചെല്ലുമ്പോൾ ശ്വേത സോഫയിൽ ഇരിപ്പുണ്ട്..അവൾ നല്ല കലിപ്പിൽ ആയിരുന്നു..

ധ്രുവിനെ നഷ്ടപെടുന്നത് അവൾക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു..അവളെ കൊ- ന്നിട്ടായാലും ഞാൻ നിന്നെ നേടും ധ്രുവ് നമുക്കിടയിൽ മറ്റൊരാൾ വരുന്നത് ഈ ശ്വേതയ്ക്ക് സഹിക്കില്ല…

അവളെ ഞാൻ കൊ–ല്ലും ധ്രുവ്…അവൾ പല്ലുകൾ ഞെരിച്ചമർത്തി ഇരുന്നു..

ശ്വേത….ഗായത്രിയുടെ വിളി കേട്ടു അവൾ ഞെട്ടി ചാടി പിടഞ്ഞു എഴുന്നേറ്റു..

എന്താ ആന്റി…

മോൾക്ക് വിഷമം ഉണ്ടോ ആന്റിയോട്?

ഇല്ല…ആന്റി…

ധ്രുവേട്ടന് ഇഷ്ടം ആ കുട്ടിയെ ആണെങ്കിൽ അവര് ജീവിക്കട്ടെ ആന്റി…

പോട്ടെ മോളെ മോൾക്ക്‌  ദേവിനെക്കാളും നല്ലൊരാളെ കിട്ടും..

മ്മ്….

മോൾ വെറുതെ ഇരിക്കുവാണെങ്കിൽ ആ വിളിക്കൊന്നും തുടച്ചു തിരി ഇട്ടേക്കമോ?

അതിനെന്താ ആന്റി ഞാൻ ഇപ്പൊ ചെയ്യാം..

ഗായത്രി വേഗം പോയി ഒരു പത്രത്തിൽ അരി നിറച്ചു കൊണ്ട് വന്നു. അപ്പോഴേക്കും ശ്വേത  വിളക്കിൽ തിരിയിട്ട് എണ്ണ ഒഴിച്ച് കൊണ്ട് വന്നു..

ഗായത്രി സ്വർണ തളികയിൽ കുങ്കുമം  കലക്കാൻ എടുക്കുന്ന കണ്ടതും  ശ്വേത ചെന്നു അത് വാങ്ങി..ആന്റി ഞാൻ ചെയ്തോളാം ഇതൊക്കെ

ആന്റി പൂജമുറിയിൽ പോയി വിളക്ക് കൊളുത്തിക്കോ..

മ്മ്….

ഗായത്രി പോയതും അവൾ  വേഗം കിച്ചണിലേക്ക് ഓടി അവിടെ കണ്ട ഒരു  ചില്ലു പാത്രം എടുത്തു  നിലത്തേക്ക് എറിഞ്ഞു..കൊണ്ട് ചുറ്റും നോക്കി…ആരും കണ്ടില്ലെന്നു കണ്ടതും അവൾ വേഗം നിലത്തേക്ക് വീണ ചില്ലുകൾ പെറുക്കി എടുത്തു കൊണ്ട് ആ കുങ്കുമം കലക്കി വെച്ച തളികയിലേക്ക് ചേർത്ത് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊണ്ട്  മനസ്സിൽ ക്രൂ’രമായി ചിരിച്ചു..

നിന്റെ ഗൃഹപ്രേവേശം നടക്കുന്നത് എനിക്ക് ഒന്നു കാണണം…എന്റെ ആഗ്രഹങ്ങൾ തട്ടി എടുത്ത് നീ അങ്ങനെ സുഖിച്ചു ജീവിക്കാൻ ഈ ശ്വേത സമ്മതിക്കില്ല..ഉള്ളിൽ എരിയുന്ന പകയോടെ അവൾ  നിന്നു..

നിന്റെ കയ്യിൽ നിന്ന് ആ വിളക്ക് നിലത്തേക്ക് വീണാലോ അണഞ്ഞാലോ അതൊരു ദുശകുനം ആകും..ആന്റിക്ക് ശകുനതിൽ വല്യ വിശ്വാസമാണ്…അവൾ മനസ്സിൽ കണക്കു കൂട്ടി ചിരിച്ചു കൊണ്ട് ഗായത്രിയെ നോക്കി..

കഴിഞ്ഞോ മോളെ?

കഴിഞ്ഞു ആന്റി…ആന്റി വിളക്കുമായി പൊയ്ക്കോ ഞാൻ കുങ്കുമം കൊണ്ടുവരാം..

അവൾ കുങ്കുമം ഒന്ന് കൂടി കലക്കി കൊണ്ട് പറഞ്ഞു..

എന്നിട്ടാവൾ ഗൂഡമായി ചിരിച്ചു കൊണ്ട് ഗായത്രിയുടെ പുറകെ വാതിലിനു അടുത്തേക്ക് ചെന്നു…

ദേവും അഞ്‌ജലിയും വാതിൽക്കൽ നിൽക്കുന്ന കണ്ടതും ശ്വേത പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

ഗായത്രി  ഭർത്താവിനെ നോക്കി..അയാൾ അപ്പോഴും അതിലൊന്നും  ഇടപെടാതെ മാറി നിന്നു ശേഖരനോടും പത്മയോടും സംസാരത്തിൽ ആണ്..അവരുടെ എല്ലാം മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു…

ഗായത്രി അയാളെ വിളിക്കാൻ പോയില്ല..അത് ചിലപ്പോൾ അടിയിൽ കലാശിക്കും എന്നവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

ഗായത്രി നിലവിളക്കു അഞ്ജലിയുടെ കയ്യിലേക്ക് കൊടുത്തു..

മോളെ മനസ്സിൽ ഈശ്വരനെ ധ്യാനിച്ചു സന്തോഷമായി വലതു കാൽ എടുത്തു വെച്ചുവാ. ഇനി മോൾ ആയിരിക്കണം ഈ വീടിന്റെ ഐശ്വര്യം..

അവൾ തലയാട്ടി കൊണ്ട് വിളക്ക് വാങ്ങി..ആദ്യമായി അവളെ വല്ലാതെ വിറച്ചു..വിളക്ക് അണയുമോ എന്നവൾ ഭയന്നു..ഇത്രയും നേരം ഇങ്ങനെ ഒരു ഭയം തനിക്ക് തോന്നിയില്ല..

അപ്പോഴേക്കും ശ്വേത കുങ്കുമം ചാലിച്ച തളിക ചിരിയോടെ ഗായത്രിയുടെ കയ്യിലേക്ക് കൊടുത്തു..

ദേവ് സംശയത്തിൽ അവളെ നോക്കി..അവൾ അവനെ നോക്കി പുച്ഛിച്ചു….

ഇവൾ ഇത്ര  സന്തോഷിച്ചു ചിരിക്കണമെങ്കിൽ അതിൽ എന്തോ ചതി ഉണ്ട്..അമ്മ അപ്പോഴേക്കും  തളിക നിലത്തേക്ക് വെച്ചിട്ട് അവളോട് അതിൽ ചവിട്ടി വിളക്കുമായി അകത്തേക്ക് കയറി വരാൻ പറഞ്ഞു..

ദേവ് പെട്ടന്നു അഞ്ജലിയെ കയ്യിൽ പിടിച്ചു..നിർത്തി..അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കാണിച്ചിട്ട് പതിയെ പറഞ്ഞു..

ഈ ദീപം അണയാതെ ഞാൻ പൂജമുറിയിൽ വെക്കും  ദേവേട്ടൻ പേടിക്കണ്ട…എന്റെ കയ്യിൽ നിന്നു ഇത് നിലത്തേക്ക് വീഴില്ല…

ശ്വേത അവളെ നോക്കി പുച്ഛിച്ചു..നീ ഇതുമായി അകത്തു കയറുന്നത് എനിക്ക് ഒന്ന് കാണണം…ഉള്ളിൽ നുരഞ്ഞു പൊന്തിയ ചിരിയോടെ ശ്വേത അഞ്ജലിയെ നോക്കി..

അപ്പോഴേക്കും അവൾ ആ തളികയിലെ കുങ്കുമത്തിലേക്ക്  കാലെടുത്തു വെച്ചു കഴിഞ്ഞിരുന്നു..ചവിട്ടിയതും കാലിൽ മുള്ളുപോലെ എന്തൊക്കെയോ കുത്തി കയറിയത് അവൾ അറിഞ്ഞു കണ്ണ് നിറഞ്ഞു വന്നെങ്കിലും അവൾ  വിളക്കിൽ മുറുകെ പിടിച്ചു..

ശ്വേത പുഞ്ചിരിച്ചു..

അഞ്ജലി പതിയെ വേദന കടിച്ചമർത്തി  വിങ്ങുന്ന കാലടികളോടെ അമ്മ കാണിച്ചു കൊടുത്ത വഴിയേ  പൂജമുറിയിലേക്ക് നടന്നു..ഇടയ്ക്കിടെ കാലിലേക്ക് ചില്ലുകൾ തറഞ്ഞു കയറിയതും വിളക്ക് അവളുടെ കയ്യിൽ നിന്നും  വഴുതി പോകുമെന്ന് തോന്നിയപ്പോൾ അവൾ വിളക്കിൽ  വീണ്ടും മുറുക്കി പിടിച്ചു കൊണ്ട്   പൂജമുറിയിൽ വിളക്ക് അണയാതെ കൊണ്ടു വെച്ചു..

എന്നിട്ടവൾ നിറക്കണ്ണുകളോടെ പ്രാർത്ഥിച്ചു..
അവളുടെ കാലിൽ നിന്നും രക്‌തമോഴുകി എത്തി പൂജമുറിയിലെ ദുർഗ്ഗ ദേവിയുടെ വിഗ്രഹതിന്റെ പാദങ്ങൾ നനഞ്ഞു..

ശ്വേത തന്റെ പ്ലാനിങ് ഫ്ലോപ്പ് ആയതിൽ ദേഷ്യം കൊണ്ടു വിറച്ചു…

പെട്ടന്ന് ശക്തമായി കാറ്റടിക്കാൻ തുടങ്ങി…വലിയ ശബ്ദത്തോടെ മേഘങ്ങൾ കൂട്ടി മുട്ടി…ആകാശം പകയാൽ കറുത്തിരുണ്ട് മൂടി കെട്ടി നിന്നു..

തുടരും