പുനർജ്ജനി ~ ഭാഗം – 48, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

എന്റെ ധന്യേ ഈ സമയത്ത് വിളിക്കാൻ പറ്റില്ല.. നീ കേട്ടില്ലേ  ആ വെള്ളിടിയുടെ ഒച്ച..

മ്മ്..അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..

നമുക്ക് ഇവിടുന്നു പോകാൻ പറ്റില്ലേ ജയേ..ഈ…മനയുടെ ചക്രവ്യുഹത്തിൽ നമ്മൾ അകപ്പെട്ടോ?

********************

പാർഥിയേട്ടാ….നമുക്ക് ഉടൻ തന്നെ  ആലപ്പാട്ടേക്ക് പോണം. മേല്പത്തൂർ ദേവ വർമ്മയെ കാണണം..അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടു വേണം ചന്ദ്രോത്തേക്ക് പോവാൻ…

നിനക്ക് എന്താ ഗായു..ഭ്രാന്ത്‌ ഉണ്ടോ…അവിടേക്ക് പോകാൻ..നിനക്ക് അറിവുള്ളത് അല്ലെ.. ഞാൻ അവിടം ഉപേക്ഷിച്ചു ഇറങ്ങിയതാണെന്നു. ഒരിക്കൽ പോലും എന്നെ ആരും അങ്ങോട്ടേക്ക് തിരിച്ചു വിളിച്ചിട്ടില്ല…പടി അടച്ചു പിണ്ഡം വെച്ച മോനേ..അവർക്ക് എന്തിനാ..എനിക്ക് അങ്ങനെ ഒരു തറവാടും ഇല്ല…അവിടെ ആരും ആയും ഒരു ബന്ധവും ഇല്ല…

ഇവിടെ നിനക്ക് എന്തിന്റെ കുറവാ…മാമ്പാട്ടു ജീവിക്കുന്നതിലും  സുഖസൗകര്യങ്ങളിൽ അല്ലെ നീ കഴിയണേ…എന്താ അത് പോരുന്നുണ്ടോ നിനക്ക്…

അയാളുടെ മുഖം വലിഞ്ഞു മുറുകി കണ്ണിൽ വെറുപ്പ് പ്രത്യക്ഷ പെട്ടു…

ദേഷിക്കാൻ പറഞ്ഞതല്ല പാർഥിയേട്ടാ..ഞാൻ…നമ്മുടെ മോന്റെ നല്ല ജീവിതത്തിനു വേണ്ടിയാ…അവനും അഞ്ജലി മോളും സുഖമായി എല്ലാ ഐശ്വര്യങ്ങളോടെയും ജീവിക്കട്ടെ..നമ്മളും അതല്ലേ ആഗ്രഹിക്കുന്നത്..

ആ പെണ്ണിന്റെ കൂടെ അവൻ സർവ്വ ഐശ്വര്യങ്ങളോടെയും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..ആ ആഗ്രഹം നിനക്ക് മാത്രമാണ് ഗായു…

എന്തൊക്കെയാണ് പാർഥിയേട്ടാ പറയുന്നേ പിള്ളേര് കേട്ടാൽ..

കേൾക്കണെച്ചാൽ കേൾക്കട്ടെ….ആ അശ്രീകാരത്തെ എന്റെ മരുമോളായി ഞാൻ അംഗീകരിചിട്ടില്ല..

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ വന്നു കയറിയ മഹാലക്ഷ്മിയേ പുറം കാലുകൊണ്ട് തട്ടല്ലേ….അത് നല്ലതിന് ആവില്ല..പാർഥിയേട്ടാ…

എനിക്ക് ഞാൻ കൊടുത്ത വാക്കാണ് പ്രധാനം. ശേഖരന് ഞാൻ വാക് കൊടുത്തതാണ്..നിനക്കും അറിയുന്നത് അല്ലെ? ശ്വേത മോൾ അല്ലാതെ വേറെ ഒരു  പെണ്ണിനെ ഞാൻ എന്റെ മരുമകളായി അംഗീകരിക്കില്ല.

വാക്കോ? എന്ത് വാക്ക്…വാക്കാണ് പ്രധാനം എങ്കിൽ നിങ്ങൾ ആലോചിച്ചു നോക്കിയേ മുറപ്രകാരം അവൻ വേളി കഴിക്കേണ്ടത് ശ്വേതയെയോ അഞ്ജലിയെയോ അല്ല…നിങ്ങടെ പെങ്ങൾ പാർവതിയുടെ മകളെ ആണ്..നിങ്ങളും അന്ന് അവൾക്കു വാക്ക് കൊടുത്തത് അല്ലെ. നിങ്ങളുടെ മകൻ പാർവതിയുടെ മകളെ വിവാഹം കഴിക്കും എന്നു. എന്നിട്ട് ആ വാക്ക് എവിടെ പോയി..ഇപ്പോൾ നാഴികയ്ക്ക് നാൽപതു വെട്ടം പറയുന്നുണ്ടല്ലോ ശ്വേത ആണ് മരുമകൾ എന്ന്..അവൾക്കു വാക് കൊടുത്തത് ആണെന്ന്..അങ്ങനെ ആണെകിൽ പാർവതിക്ക് കൊടുത്ത വാക്കോ? അതിനു വില ഇല്ലേ?

പക്ഷെ നടന്നത് എന്താണ്..അതാണ് വിധി…ഒരാൾ ജനിക്കുമ്പോൾ തന്നെ അതിന്റെ തലയിൽ ഈശ്വരൻ ഒന്ന് എഴുതിയിട്ടുണ്ടാവും..അത് പോലെ നടക്കു. ഇനി ആ വിധിയെ നിങ്ങൾ മറി കടക്കാൻ ശ്രെമിച്ചാൽ വിനാശം ആവും ഫലം. ഈശ്വരനായി കൂട്ടിയോജിപ്പിച്ചതിനെ നമ്മൾ ആയിട്ടു
അഴിച്ചു വേർപെടുത്തണ്ട..ഞാനും നിങ്ങളെ സ്നേഹിച്ചു കൂടെ ഇറങ്ങി വന്നതാ അത് നിങ്ങൾ മറക്കരുത്..

നിങ്ങൾ വരില്ലെങ്കിൽ ഞാൻ എന്റെ മോനു വേണ്ടി ചന്ദ്രോത്തേക്ക് പോകും..

അവർ അതും പറഞ്ഞു റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി..ആ കണ്ണുകൾ നനഞ്ഞു..

പാർഥിപൻ ആലോചനയോടെ കൈ പിന്നിൽ പിണച്ചു കെട്ടി റൂമിൽ നടക്കാൻ തുടങ്ങി..

ആദ്യമായിട്ടാണ് ഞാൻ  പാർതിയേട്ടനെ ധികരിക്കുന്നത്..എന്നോട് ക്ഷെമിക്കു പാർഥിയേട്ടാ….

തറവാട്ടിലേക്ക് പോവാതെ പറ്റില്ല…ഒരിക്കൽ നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ അവനെ മഹാദേവൻ എനിക്ക് തിരികെ തന്നതാണ്..ഇനിയും അവനെ വീണ്ടും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല…ആ അമ്മ മനം മകനെ ഓർത്തു തേങ്ങി..

എന്താടാ..നീ രാവിലെ ഇവളെയും കൂട്ടി ഇങ്ങോട്ട് കെട്ടിയെടുത്തെ…

പിന്നെ ഇങ്ങോട്ട്  അല്ലാതെ എങ്ങോട്ട് കെട്ടി എടുക്കണം..

ഇവൻ രാവിലേ തന്നെ നല്ല  ചൂടിൽ ആണല്ലോ? തല്ക്കാലം അവനെ തണിപ്പിക്കുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്..എന്തിനാ വെറുതെ എന്റെ ഗ്ലാമർ കളയുന്നെ..

അല്ല..അളിയാ.. നീ ഇന്നലെ ഉറങ്ങിയില്ലേ? നിന്റെ മുഖത്തൊക്കെ ഒരു ബാട്ടം…

ഒന്നുംപറയണ്ടടാ ആ പി’ശാശ് എന്നെ ഉറക്കിയില്ല..എന്റെ ദേഹം മുഴുവൻ വേദന എടുക്കുവാ..

പ്രണവ് വായും പൊളിച്ചു ദേവിനെ നോക്കി..

എടാ…അളിയാ….അപ്പോൾ നിന്റെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ? എടാ തെ-ണ്ടി അവളെ ഇഷ്ടം അല്ല ഇഷ്ടം അല്ലെന്നു പറഞ്ഞിട്ട് ഗൊച്ചു കള്ളൻ. അവളുടെ സൗന്ദര്യത്തിൽ വീണല്ലേ….

അതും പറഞ്ഞു പ്രണവ് ദേവിന്റെ തോളിൽ തട്ടിയതും ദേവ് തിരിഞ്ഞു അവന്റെ കൈ പിടിച്ചു കുത്തി ഓടിച്ചു കൊണ്ട് ദേഷ്യത്തിൽ നോക്കി..

വിട് അളിയാ കയ്യൊടിയും….ദേവ് കലിപ്പിൽ കൈ വിട്ടു…

ച്ചേ…അപ്പൊ.. അതല്ല കാര്യം…അതുക്കും മേലെ ആണ്..എന്റെ സിക്സ്ത് സെൻസ് അനുസരിച്ചു..ഇനി അവൾ അങ്ങോട്ട് കേറി അറ്റാക്ക് ചെയ്തോ. ഹേയ്.. അങ്ങനെ വരാൻ വഴിയില്ല…ലവള് പുലിയാണല്ലോ? ഇവൻ പൂച്ചയും…

പിന്നെ ഇനി ഇവനെങ്ങാനും കണ്ട്രോൾ പോയി അവളെ അറ്റാക്ക് ചെയ്യാൻ നോക്കി. അവൾ ഇവനെ തൂത്തുവാരി നിലത്തു അടിച്ചതാണോ?

എന്റെ ദേവിയെ അങ്ങനെ വരാനാണ് ചാൻസ്.. അവൾ ചില്ലറ കാരി അല്ല..അവൾ അത് ചെയ്യും..അതിനു മേലെയും ചെയ്യും

എടാ കോ–പ്പേ കഴിഞ്ഞോ നിന്റെ തിങ്കിങ്…

അല്ലേടാ..നിന്നെ അവൾ തല്ലിയ പാടൊന്നും കാണുന്നില്ലല്ലോ? എവിടെയാ നടുവിനാണോ ചവിട്ടിയെ….

ഇവനെ ഞാൻ ഇന്നു..ദേവ് കലിപ്പിൽ ചാടി എണീറ്റതും പ്രണവിന്റെ തലയിൽ പറഞ്ഞ കടന്നൽ കൂട്ടങ്ങൾ   ശാന്തരായി..

പുല്ലു…എനിക്ക് ഊഹിച്ചെടുക്കാൻ അറിയില്ല അളിയാ..നീ തന്നെ കാര്യങ്ങൾ പറ..

ദേവ് നടന്ന കാര്യങ്ങൾ പറഞ്ഞു..

ഡബിൾ റോളോ? അവളുടെ ഒരു റോളു തന്നെ സഹിക്കാൻ വയ്യാ അപ്പോഴാ അതിന്റെ കൂടെ ഒന്നുടി..നിനക്ക് അവളെ കിട്ടിയത് യക്ഷി പറമ്പിൽ നിന്നു ഒന്നും അല്ലല്ലോ?

അല്ലടാ കോ—പ്പേ, നടു റോഡിൽ നിന്നാണ്..

ഹോ..ഭാഗ്യം അല്ലെങ്കിൽ വല്ല പനയിലും കുടിയേറിയ യക്ഷി കയറി കൂടിയതാണെന്നു പറയാരുന്നു.

ഇവിടെ എങ്ങും പനയും ഇല്ല.. അഥവാ അങ്ങനെ പറയുന്നു വെച്ചാലും.

ഡാ..ജോക്ക് അല്ല…കാര്യം സീരിയസ് ആണ്..

മ്മ്…മനസ്സിലായി…എന്നാലും അവൾ എങ്ങനെ സിയയുടെ പേരു പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും  മനസ്സിലാകാതെ…

ശരിക്കും ഇവൾ ആരാണെന്നുള്ളതാണ് എന്റെ കൺഫ്യൂഷൻ…

ഇനി സിയാ മരിച്ചു പോയി കാണുമോ?
അവളുടെ ആത്മാവ് അഞ്‌ജലിയിൽ പ്രേവേശിച്ചത് ആണെങ്കിലോടാ അളിയാ.

എനിക്ക് പ്രേതത്തിലും ഭൂതത്തിലും  വിശ്വാസം ഇല്ലെന്നു നിനക്ക് അറിയില്ലേ..പ്രണവേ

വേണ്ടധീനം പറയാത്തെ ഇരിയെടാ പ-ട്ടി,… ദേവ് ദേഷ്യത്തിൽ പറഞ്ഞു.

പിന്നെ എങ്ങനെ ആണെടാ നോർമൽ ആയിരുന്ന ഒരാൾ ഇത്ര പെട്ടന്ന് മൾട്ടി പേഴ്സണാലിറ്റി ഡിസോഡറിലേക്ക്  മാറുന്നത്..

നമുക്ക് ഒരു ഡോക്ടറെ കാണിച്ചാലോ?

നീ നടക്കുന്ന കാര്യം വലതും പറ..

അല്ല…ദേവേ. നിന്റെ മുന്നോട്ട് ഉള്ള പ്ലാൻ എന്താ..അവളെ കൂടെ കൂട്ടാൻ തീരുമാനിച്ചോ?

നിനക്ക് എന്താ വട്ടാണോ?
ഞാൻ എങ്ങനെ അവളെ എന്റെ കൂടെ കൂട്ടും.

നീ താലി കെട്ടിയത് അല്ലെ അവളെ?

അതൊക്കെ അന്നേരത്തെ സാഹചര്യത്തിൽ നടന്നതാ..അവൾക്കു ഓർമ്മ വരുന്നതിനു മുൻപ് ഞാൻ അത് അഴിച്ചെടുക്കും..

പിന്നെ അവൾ ആരോ ഞാൻ ആരോ..അവൾക്ക് അവടെ വഴി എനിക്ക് എന്റെ വഴി…

അപ്പോൾ നീ പറഞ്ഞു വരുന്നത് നീ അവളെ ഉപേക്ഷിക്കും എന്നാണോ?

പിന്നല്ലാതെ…

പെട്ടന്ന് പ്രണവിന്റെ മുഖം മങ്ങി..

അവൻ പ്രിയ പറഞ്ഞത് ഓർത്തു…നീ എന്താടാ ആലോചിക്കുന്നേ.

ഒന്നും ഇല്ലെടാ..

അവൾ എന്തെ..

പ്രിയേടെ കൂടെ ഉണ്ട്…

ഞാൻ പറഞ്ഞു പ്രിയ അവളുടെ ഉറ്റ സുഹൃത്ത് ആണ്..ആക്‌സിഡന്റിൽ അവൾ പ്രിയേ മറന്നു പോയതാണെന്ന്..അതിന്റെ സങ്കടം അവൾക്കുണ്ടെന്നു..

മ്മ്..ഇപ്പോൾ അവൾ അഞ്‌ജലിയോ സിയയോ..?

ആർക്കറിയാം അഞ്ജലി ആവും..

നീ തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുത്തോ…നാളെ നമുക്ക് മടങ്ങണം..

അവളെ അവടെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ഏൽപ്പിച്ചു എനിക്ക് ഒന്ന് സ്വസ്ഥം ആവണം..ഈ കുരിശു ചുമക്കാൻ എനിക്ക്  എനിക്ക് വയ്യാ…

പ്രണവ് ദേവിന്റെ പറച്ചിൽ കേട്ട് അവന്റെ മുഖത്തേക്ക് നോക്കി..

ആ കണ്ണുകളിൽ അഞ്ജലിയോട് ഒരു തരി സ്നേഹം പോലും അവൻ കണ്ടില്ല..

പ്രണവിന് വല്ലാത്ത വിഷമം തോന്നി ഒന്നും അല്ലെങ്കിലും ഇവൻ താലി ചാർത്തിയ പെണ്ണല്ലേ…ആ സ്നേഹം പോലും അവനു ഇല്ലേ….!

അഞ്ജലി….നിനക്ക് പഴയത് ഒന്നും ഓർമ്മ ഇല്ലെ.

ഇല്ലടാ…എനിക്ക് നിന്നെ പോലും ഓർമ്മ വരുന്നില്ല..ദേവേട്ടനാ പറഞ്ഞത് നീ എന്റെ ആത്മ സുഹൃത്ത് ആണെന്നു..

പ്രിയ വെറുതെ മൂളി കേട്ടു..

മനസ്സിൽ എവിടെയോ ഒരു നീറ്റൽ…കൂടെ ഉണ്ടായിട്ടും അന്യരെ പോലെ നിൽക്കാനാണല്ലോ വിധി..അവളുടെ കണ്ണ് നിറഞ്ഞു..

നിന്നോട് ധ്രുവദേവ് സർ എങ്ങനെയാ..

ദേവേട്ടൻ ആണോ? സ്നേഹത്തിൽ ആണ്…ശെരിക്കും ദേവേട്ടൻ എന്റെ ഭാഗ്യമാണ്.എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ദേവേട്ടനെ…എന്താ ഇപ്പൊ പറയുക…എന്റെ ജീവനേക്കാൾ ഏറെ ഞാൻ ദേവേട്ടനെ സ്നേഹിക്കുന്നു..

എന്റെ ഓർമ്മ പോയിട്ട് കൂടി എന്നെ കുറ്റപ്പെടുത്താതെ. ഉപേക്ഷിക്കാതെ കൂടെ കൂട്ടിയില്ലേ..അത് ശരിക്കും ഭാഗ്യം അല്ലെ..

പ്രിയ തലയാട്ടി…

ഈശ്വര..ഒരിക്കലും സർ ഇവളെ സ്നേഹിക്കുന്നില്ലെങ്കിൽ ഇവൾ ആ വേദന എങ്ങനെ സഹിക്കും..

സാറിനെക്കുറിച്ചു പറയുമ്പോൾ അവൾ വാചാലയാവുന്നത് പ്രിയ വിഷമത്തോടെ കേട്ടു കൊണ്ടിരുന്നു..പണ്ടൊക്കെ  തമ്മിൽ കണ്ടാൽ അങ്കത്തിനു നിന്നിരുന്ന പെണ്ണാ.. പക്ഷെ ഇപ്പോൾ അവളുടെ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു

*********************

ഭദ്രാ….നീ ആ ടോർച് ഇങ്ങെടുത്തെ ഈ വഴിയാ അവര് പോയെ….

എന്നാലും അളിയാ ഈ പാതിരാത്രി അച്ഛൻ ഇതെങ്ങോട്ട് പോയതാ….

ആർക്കറിയാം..നീ നോക്കി നടക്കു ഇവിടെ അപ്പടി  മുള്ളും കാടുമാ….

ഡാ..നിലത്തോട്ടു  വെട്ടം തെളിക്കെടാ…ഈഴജന്തുക്കൾ വല്ലതും കാണും..ചുറ്റും കാവും പടലയുമാ..

പുല്ലു ഇതെല്ലാം ആരെയെങ്കിലും വിളിച്ചു വെട്ടി തെളിച്ചു ഇവിടെ ഒരു റിസോർട് പണിയണം..

ശരിയാ അളിയാ….പവി അളിയനും അതിനു സമ്മതമാ…

അതെങ്ങനെയാ..അച്ഛൻ ഈ കാവും കുളവും കെട്ടി പിടിച്ചു ഇരിക്കുവല്ലേ…ഒന്നിനും സമ്മതിക്കാതെ..

നീ നോക്കിക്കോ ഭദ്ര….ഒരീസം ഈ പ്രഭാകരൻ ജെസിബി യുമായി വന്നു ഈ മനയുടെ അടിത്തറ ഇളക്കും..

പെട്ടന്ന് ഒരു കടവാവൽ അവർക്കു  കുറുകെ ചിറകടിച്ചു പറന്നു പെട്ടന്ന് രണ്ടാളും ഒന്ന് ഭയന്നു..

ഭദ്രൻ ടോർച്ചിൽ മുറുകി പിടിച്ചു…

ടോർച് മിന്നി മിന്നി അണഞ്ഞു..

ചുറ്റും കുറ്റകൂരിരുട്ടു നിറഞ്ഞു..പതുക്കെ കാറ്റടിക്കാൻ തുടങ്ങി.. ആ കാറ്റിന് ക്രെമേണ ശക്തി കൂടി കൂടി വന്നു..പെട്ടന്ന് അത് ഒരു കൊടുംകാറ്റായി  മാറി…

ആകാശത്തു തെളിഞ്ഞു നിന്ന നിലാവ് മേഘക്കെട്ടുകൾക്കിടയിൽ ഒളിച്ചു..കലി പൂണ്ട പോലെ കാറ്റു വിരളി പിടിച്ചു കലി അടങ്ങാതെ അവർക്കു ചുറ്റും ആഞ്ഞു വീശി…

പെട്ടന്ന് കരിയിലകൾ ഞെരിഞ്ഞാമാരുന്ന ശബ്ദം രണ്ടാളുടെയും കാതിൽ അലയടിച്ചു..

ഇരുട്ടിൽ പരിഭ്രമതാൽ രണ്ടാളും   ഭയന്നു..

പെട്ടന്ന് ശരീരത്തിലേക്കു എന്തോ ഇഴഞ്ഞു കയറുന്നതു  പോലെ തോന്നിയ ഭദ്രൻ ഉറക്കെ അലറിക്കൊണ്ട് തിരിഞ്ഞു ഓടി. അവന്റെ അലർച്ച കേട്ടു  പവിത്രൻ പേടിയോടെ അവനെ വിളിച്ചു..

ഭദ്രാ…..

എന്താ പറ്റിയെ….

പെട്ടന്ന്  പവിത്രൻ നിൽക്കുന്നതിനു  തൊട്ടപ്പുറത്തായി ഒരു വെളിച്ചം പരന്നു…പവിത്രൻ അങ്ങോട്ട്‌ നോക്കി..കാവിൽ നിന്നാണ് ആ വെളിച്ചം വരുന്നത്..

പവിത്രൻ നോക്കി നിൽക്കെ തനിക്കു തൊട്ടടുത്തു പടർന്നു പന്തലിച്ചു നിന്ന ചന്ദനമരം ആരോ വാളുവെച്ചു നെടുകെ മുറിച്ചത് പോലെ രണ്ടായി പിളർന്നു  നിലത്തേക് പതിച്ചപ്പോൾ  താൻ നിൽക്കുന്നിടം രണ്ടായി പിളർന്നു പോയത് പോലെ പവിത്രനു തോന്നി..

പെട്ടന്നൊരു വെള്ളിടി വെട്ടി ആ വെളിച്ചത്തിൽ മുറിഞ്ഞു കിടക്കുന്ന ചന്ദന തടിയിൽ നിന്നും ചുടു ര-ക്തം ഒഴുകി ഇറങ്ങുന്ന കണ്ടു ഭീതിയോടെ നിലവിളിച്ചു കൊണ്ട് പവിത്രൻ തിരിഞ്ഞോടി..

തുടരും…