പുനർജ്ജനി ~ ഭാഗം – 54, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ആ ശബ്ദം കേട്ടു ധ്യാനത്തിൽ ഇരുന്ന ദിഗംബരൻ കണ്ണുകൾ വെട്ടി തുറന്നു..

ആ മുഖത്ത് കോപം നിഴലിച്ചു..

അയാൾ ദേഷ്യത്തോടെ എഴുന്നേറ്റു തന്റെ രാശി പലകയിലേക്ക്  കരുക്കൾ നിരത്തി കൊണ്ട്  എന്തൊക്കെയോ  കണക്കു കൂട്ടി..പെട്ടന്ന് അയാളുടെ മുഖം മങ്ങി..ആ കണ്ണുകൾ ദേഷ്യത്താൽ വിറ കൊണ്ടു..

നിശാഗന്ധി പൂക്കളുടെയും   കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും  ചന്ദനത്തിന്റെയും മനം മയക്കുന്ന സമ്മിശ്ര ഗന്ധത്തലാണ് ചന്ദ്രോത് മന ഉണർന്നത്..

സൂര്യ കിരണം നേർത്തു പ്രകാശിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു..ഇതുവരെ ഇല്ലാത്ത ഒരുന്മേഷത്തോടെ വാസുദേവൻ തന്റെ മുറി വിട്ടു പുറത്തേക്കു വന്നു..

അയാൾ തന്റെ ചുണ്ടിൽ തെളിഞ്ഞ നിറ പുഞ്ചിരിയോടെ പൂമുഖ വാതിൽ തുറന്നു..

തെന്നി തെന്നി കടന്നുവന്ന ഇളം കുളിരുള്ള കാറ്റിൽ നിശാഗന്ധി പൂക്കളുടെ നറുമണം  കലർന്നിരുന്നു. ശ്വാസം ഉള്ളിലേക്ക് എടുത്ത് ആ സുഗന്ധം ആസ്വദിച്ചു നിന്നു കൊണ്ട് അയാൾ ചിന്തിച്ചു..

എവിടെയാണ് നിശാഗന്ധി പൂത്തത്…?ഈ മനയിൽ അല്ലാതെ വേറെ എങ്ങും നിശാഗന്ധി ഇല്ല…12 വർഷത്തിൽ പൂത്തിരുന്ന നിശാഗന്ധി ഇവിടെ പൂവിട്ടിട്ടു വർഷം 32 കഴിഞ്ഞു..

ഈ മനയിൽ ഇതിനിടയിൽ ഒരിക്കൽ പോലും ആ ചെടി തളിർത്തിട്ടില്ല  പൂത്തിട്ടില്ല…

അന്നത്തെ പോലെ തന്നെ   നിൽക്കുന്നു..ഒരില പോലും ഉറങ്ങിയിട്ടില്ല..പുതിയത് ഒന്നു കിളിർത്തിട്ടും ഇല്ല..

പിന്നെ എവിടെ നിന്നാണ് ഈ സുഗന്ധം.

അയാൾ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുപാടും കണ്ണോടിച്ചു.അയാളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു..

ചന്ദ്രോത്മനയ്ക്ക് ചുറ്റും പൂത്തു നിന്നിരുന്ന നിശാഗന്ധി പൂക്കൾ വീണ്ടും വിരിയനായി നിലാവിനെ കാത്തു കൂമ്പി അടഞ്ഞു നിന്നിരുന്നു. അതിന്റെ മനം മയക്കുന്ന സുഗന്ധം അപ്പോഴും അവിടെ നിലനിന്നു..വാസുദേവൻ അശ്ചര്യത്തോടെ ആ നിശാഗന്ധി പൂക്കളെ നോക്കി..

ഇത്ര പെട്ടന്ന് ഇതെങ്ങനെ പൂത്തു അയാളിൽ കൗതുകവും അതിലുപരി  സംശയവും നിഴലിച്ചു..

പെട്ടന്നാണ് അപ്പുറത്ത് നിന്നും വാമദേവൻ വിളിച്ചത്.

വാസൂ…..

ആ…മൂത്തേട്ട….

എന്താടാ വാസു….നീ പന്തം കണ്ട പേരുചാഴിയെ പോലെ നോക്കി നിൽക്കണേ….

32 വർഷമായി പൂക്കാതിരുന്ന നിശഗാന്ധികൾ പൂവിട്ടിരിക്കുന്നു…..മൂത്തേട്ട…

ഉവ്വോ… വാസു…

ദേ..നോകിയെ….

ഒറ്റ രാത്രി കൊണ്ട് പൂത്തുലയുക എന്നൊക്കെ പറഞ്ഞാൽ അതിശയം അല്ലാതെ എന്ത് പറയാനാ….

മൂത്തേട്ടനെ ഞാൻ അങ്ങട്ട് വന്നു കാണണമെന്ന് നീരിച്ചിരിക്ക ആയിരുന്നു..

ഇന്നലെ പെയ്ത കൊടും മഴ കാരണം പുറത്തോട്ടു ഇറങ്ങാൻ പറ്റിയില്ല..

മക്കളും മരുമക്കളും കൊച്ചു മക്കളും എത്തിയിട്ടുണ്ട്..മൂത്തേട്ട…

സത്യം ആണോടാ നീ ഈ പറയണേ..

അതെ..മൂത്തേട്ട…

ഇവിടെയും എല്ലാരും എത്തിയിട്ടുണ്ട്…ഉച്ചയ്ക്ക് എല്ലാർകുടെ ഒന്നു കൂടാം..

അവരെങ്കിലും പരസ്പരം അറിഞ്ഞിരിക്കട്ടെ.

മ്മ്…

കാവിലെ നാഗ പൂജ നമുക്ക് ഉടനെ നടത്തണം..എല്ലാരും മനസ്സുമാറി പോകുന്നതിനു മുൻപ് കുടുംബ ക്ഷേത്രത്തിന്റെ പുണരുദ്ധരണവും  വേഗം നടത്തണം

നീ പേടിക്കണ്ട വാസു…ആരും ഒന്നും കഴിയാണ്ട് പോകില്ല..ഇത് വിധിയാണ്…ഞാൻ പറഞ്ഞില്ലേ ഒരാഴ്ചക്കുള്ളിൽ എല്ലാരും എത്തുമെന്ന്…

എല്ലാരും എത്തിയിട്ടും എന്റെ പാർവതി  കുഞ്ഞു മാത്രം എത്തിയില്ല മൂത്തേട്ട..അവളെ ഒരുനോക്ക് കാണാൻ മനസ്സ് വല്ലാണ്ട് തുടിക്കുന്നു..

എല്ലാം അതിന്റെ സമയത്തു നടക്കും വാസു..പരദേവത നമ്മെ കൈ വിടില്ല..

മ്മ്…..

എന്നാ വാടാ..നമുക്ക് ഒന്ന് നടന്നിട്ട് വരാം

ദേവ് ഉണർന്നു നോക്കുമ്പോൾ അഞ്ജലി ചുരുണ്ടു കിടപ്പുണ്ട്. അവൾ നല്ല ഉറക്കത്തിൽ ആണ്..ഇവൾ എപ്പോ ഇവിടെ വന്നു കിടന്നു. തന്റെ കയ്യിൽ ചുരുണ്ടു കിടക്കുന്ന അവളെ അവൻ കുറച്ചു നേരം നോക്കി കിടന്നു പിന്നെ പതിയെ അവളെ കൈ കളിൽ കോരി എടുത്തു ബെഡിൽ കിടത്തി പുതപ്പിച്ചു കൊണ്ട് ആ മുഖത്തേക്ക് നോക്കി..അവൾ ശാന്തമായ ഉറക്കത്തിൽ ആണ്..

അവൻ ചിരിയോടെ അവളെ നോക്കി കൊണ്ട് കുളിക്കാനായി ടവലും എടുത്ത് ബാത്‌റൂമിലേക്ക് പോയി.

കുളിച്ചു കഴിഞ്ഞു  ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതിനിടയിൽ വെള്ളകണ്ണാടിയിൽ അവന്റെ കണ്ണുകൾ ഉടക്കി..തന്റെ പുറത്തു തിളങ്ങുന്ന രൂപം കണ്ടു അവൻ  ഒന്നു കൂടി തിരിഞ്ഞു നിന്നു കണ്ണാടിയിലേക്ക് നോക്കി..

മിററോറിൽ കൂടി തന്റെ പുറത്തു കാണുന്ന നാഗ രൂപം കണ്ടു അവൻ ഭയന്നു..അവൻ വീണ്ടും അതിലേക്ക് നോക്കി ആ നഗരൂപം അനങ്ങാൻ തുടങ്ങിയതും ദേവ് ശരിക്കും ഭയന്ന് പോയി..അവൻ ഭയത്തോടെ വീണ്ടും തന്റെ പുറത്തേക്ക് നോക്കി..ആ രൂപം അപ്രത്യക്ഷം ആയിരിക്കുന്നു..അവന്റെ മനസ്സ് അസ്വസ്ഥതമായി….

അവൻ വേഗം റൂമിലേക്ക് വന്നു അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്..പ്രണവ് എന്ന് കണ്ടതും അവൻ വേഗം കാൾ എടുത്തു..കൊണ്ട് പുറത്തേക്ക് പോയി…

അവൻ പുറത്തേക്ക് പോകുന്നത് റൂമിൽ ഇരുന്ന അഖില കണ്ടു..അവൾ വേഗം അവന്റെ പിന്നാലെ ചെന്നെങ്കിലും അവൻ അപ്പോഴേക്കും പൂമുഖത്തു എത്തി ഇരുന്നു..

പെട്ടന്ന് ഒരു കാർ വന്നു നിന്നു..അതിൽ നിന്നും പ്രണവും പ്രിയയും ഇറങ്ങി..

സ്ഥലം കണ്ടുപിടിക്കാൻ പ്രയാസം ആയിരുന്നോടാ..

പ്രയാസപെടേണ്ടി വന്നില്ല..അളിയാ
പ്രിയക്ക് അറിയാരുന്നു..അവൾ അത്ര രസിക്കാത്ത മട്ടിൽ പ്രണവിനെ നോക്കി..

പിന്നെ അവനെ മൈൻഡ് ചെയ്യാതെ  ദേവിനെ നോക്കി..

അഞ്ജലി എവിടെ? അവൾ ഗൗരവത്തിൽ ചോദിച്ചു..

അഞ്ജലി അവൾ റൂമിൽ ഉണ്ട്..എണീറ്റിട്ടില്ല…ദേവ് ചിരിയോടെ പറഞ്ഞു..നിങ്ങൾ വാ ഞാൻ റൂം കാട്ടി തരാം..

അഖില സംശയഭാവത്തിൽ കയറി വരുന്നവരെ നോക്കി വാതിലിന്റെ സൈഡിലേക്ക് നീങ്ങി നിന്നു..

ടാ..ഇതാണോ നീ ഫോണിൽ കൂടി പറഞ്ഞ ചന്ദ്രോത് മന ശരിക്കും ഒരു പ്രേതലയം പോലെ ഉണ്ടല്ലോ?ഇവിടെ വല്ല പ്രേ- തവും പിശാചുകളും ഉണ്ടോടാ…കണ്ടിട്ട് തന്നെ പേടിയാവുന്നു..

പ്രണവ് ശബ്ദം താഴ്ത്തി ദേവിനോട് ചോദിച്ചു..

നീ വന്നില്ലേ..ഇനി പ്രേ-തവും പിശച്ചും വന്നോളും…

അവൻ ചിരിയോടെ പറഞ്ഞു

അമ്പാട്ടു മനയുടെ ഇടിഞ്ഞു  പൊളിഞ്ഞു കിടന്ന മതിലിന്റെ  അരികിൽ നിന്ന ധന്യ മിന്നായം പോലെ പ്രിയയെ കണ്ടു…

അവൾ വേഗം അടുത്തു നിന്ന ജയയോട്
ആ പോകുന്നത് പ്രിയമോൾ അല്ലെ  എന്ന് ചോദിച്ചു..ധന്യാ ചൂണ്ടിയ ഇടത്തേക്ക് ജയ നോക്കിയപ്പോഴേക്കും  പ്രിയ അകത്തളത്തിലേക്ക് കയറി കഴിഞ്ഞിരുന്നു..

അവിടെ ആരെയും കാണാതെ ജയ ധന്യേ നോക്കി..

ടി..ഞാൻ അവിടെ പ്രിയ മോളെ കണ്ടില്ലല്ലോ..അപ്പോഴാണ് അഖില പുറത്തേക്ക് വന്നത്..നീ ആ കൊച്ചിനെ കണ്ടിട്ടാണോ പറഞ്ഞെ പ്രിയ മോൾ ആണെന്ന്..

അത് നമ്മുടെ പ്രിയ മോൾ അല്ല.

പക്ഷെ ജയേ ഞാൻ കണ്ടത് ഈ കുട്ടിയെ അല്ല.

നിനക്ക് തോന്നിയത് ആവും നീ വാ…നമുക്ക് അടുക്കളയിലേക്ക് പോവാം..

ധന്യാ സംശയത്തോടെ ചന്ദ്രോത് മനയിലേക്ക് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു..

ദേവ് അവരോടൊപ്പം റൂമിലേക്ക് ചെല്ലുമ്പോൾ അഞ്ജലി പുതച്ചു കിടക്കുവായിരുന്നു..അവൻ ചെന്നു അവളെ തട്ടി വിളിച്ചു..

എടി..പോ- ത്തേ…ഇങ്ങോട്ട് എണീറ്റെ….നേരം ഉച്ചയായി….

അവൾ കണ്ണും തിരുമ്മിക്കൊണ്ട് എണീറ്റു അവനെ കെട്ടി പിടിച്ചു…അങ്ങനെ തന്നെ ഇരുന്നു..

അഞ്ജലി വിട്ടേ…നീ എന്താ കാണിക്കുന്നേ….

അവൾ വിടാതെ അവനെ ചുറ്റിപിടിച്ചു കൊണ്ട് അവന്റെ  വയറിലേക്ക് മുഖം പൂഴ്ത്തി ഇരുന്നു..ദേവ് അകെ വിളറി വെളുതു പ്രിയേയും  പ്രണവിനെയും നോക്കി നിന്നു…

പ്രണവ് ദേവിനെ നോക്കി കളിയാക്കി ചിരിച്ചു..

ടാ…നിങ്ങടെ റൊമാൻസ് കഴിഞ്ഞിട്ട്  പറ….ഞങ്ങൾ  അപ്പോൾ വരാം..വാ… പ്രിയേ നമുക്ക് പുറത്തു നിൽക്കാം..നമ്മൾ എന്തിനാ വെറുതെ
സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത്..

പെട്ടന്നു അഞ്ജലി തിരിഞ്ഞു നോക്കി…

പ്രിയയെയും പ്രണവിനെയും കണ്ട് അവൾ അവന്റെ പിടി വിട്ടു ഇരുന്നിടത്തു നിന്നും ചാടി എണീറ്റു വിളറിയ ഒരു ചിരികൊടുത്തു..

പിന്നെ വേഗം പ്രിയയുടെ അടുത്തേക്ക് ഓടി ചെന്നു..പ്രണവിനെ നോക്കാൻ അവൾക്ക് ചമ്മൽ തോന്നി..

ദേവ് അപ്പോഴേക്കും പ്രണവുമായി താഴേക്ക് ചെന്നു ജനുചേച്ചിയോട് പറഞ്ഞു പ്രണവിനുള്ള റൂം അറേഞ്ച് ചെയ്തു..

ടാ..അപ്പോൾ പ്രിയയോ? അവൾ അഞ്ജലിയുടെ കൂടെ ആ റൂമിൽ ഞാനും നീയും ഒരുമിച്ചു..

എന്റെ കൂടെയോ…വേണ്ട….

നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല..രാത്രി അവളാണെന്നു കരുതി നീ എന്നെ ഉമ്മിച്ചാലോ?

ദേ…ടാ തെ- ണ്ടി ഞാനൊരു ചവിട്ടു വെച്ചു തന്നെക്കുണ്ടല്ലോ? നീ താഴെ ചെന്നു കിടക്കും.

ഹ്മ്മ്മ്….

എന്നാലും എന്റെ അളിയാ..നിന്നെ ഞാൻ സമ്മതിച്ചു..ഒരു ഉളിപ്പും ഇല്ലല്ലോ നിനക്ക് എന്നോട് ഇങ്ങനെ കള്ളം പറയാൻ..

ടാ… തെ—ണ്ടി…നീ വീണ്ടും ചൊറിഞ്ഞു തുടങ്ങിയോ?

ഞാൻ എന്തോന്ന് കള്ളം പറഞ്ഞെ?
ദേവ് കലിപ്പിൽ ചോദിച്ചു..

ഹോ….. കണ്ടോ? കണ്ടോ നിന്റെ ദേഷ്യം…അവളെ ഇഷ്ടം അല്ലെന്നു പറഞ്ഞിട്ട് രണ്ടും കൂടി നല്ല റൊമാൻസിൽ ആണല്ലോ? ഉടനെ ഇവിടെ ഒരു കുട്ടി ദേവ് ഓടി നടക്കുവോ?

മിണ്ടാതെ ഇരിയെടാ പ-iട്ടി…ചുരുട്ടി കൂട്ടി ഭിത്തിക്ക് കൂട്ടണ്ടെകിൽ….റൊമാൻസ് കുന്തം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….അവൾക്കു ബോധം വരുമ്പോൾ ഉണ്ടാകുന്ന പുകിൽ ഓർത്തു ഞാൻ ഇപ്പോഴേ രക്ഷപെടാനുള്ള വഴി ആലോചിക്കുവാ. അപ്പോഴാ അവന്റെ  കുട്ടിയും പ-!ട്ടിയും…

എന്നാലും അവളോട് നിനക്ക് ഒരു ഇതില്ലേ?

ഒരു ഇതും ഇല്ല നീ പോടാ..തെ—ണ്ടി
പോയി ഫ്രഷ് ആയിട്ട് വാ..നിന്നോട് കുറച്ചു important കാര്യങ്ങൾ പറയാനുണ്ട്..

അഞ്ജലി….

എന്താടാ പ്രിയേ…

ശെരിക്കും നിനക്ക് ഇപ്പോഴും ഒന്നും ഓർമ്മ വന്നില്ലേ…

ഇല്ല…ടി…വന്നെങ്കിൽ  ഞാൻ പറയില്ലേ?നിന്റെ അമ്മയെയും അച്ഛനെയും പോലും ഓർമ്മ വന്നില്ലേ നിനക്ക്..

അഞ്ജലി കുറച്ചുനേരം ആലോചിച്ചിരുന്നു..

ഓർമ്മ വന്നെടി…അവരെ ഞാൻ  മറന്നിട്ടില്ല

എന്നാൽ പറയ്..എന്താ അവരുടെ പേരു..

പാർവതി…ഡേവിഡ്..

പ്രിയ പെട്ടന്നു ബെഡിൽ നിന്നും ചാടി എണീറ്റു അവളെ തുറിച്ചു നോക്കി..

എന്താടി പ്രിയേ നോക്കുന്നെ.

നിന്റെ അച്ഛന്റെയും അമ്മയുടെയും പേരു…പേര് അതല്ല..

പിന്നെ….?

ധന്യാ ലക്ഷ്മി, രഘുനാഥ്‌..

നിനക്ക് എന്താ  പ്രിയേ വട്ടാണോ?എനിക് ഓർമ്മ ഇല്ലയിരിക്കാം പക്ഷെ എന്നു കരുതി ഞാൻ എന്റെ അച്ഛന്റെ അമ്മയുടെയും പേരു  മറന്നിട്ടില്ല..

എന്റെ അമ്മയും അച്ഛനും മരിച്ചിട്ട്  8 വർഷം കഴിഞ്ഞു..ഞാൻ ഇപ്പോൾ ഒരു അനാഥയാണ്…

അകത്തേക്ക് വന്ന ദേവ് അവരുടെ സംഭാഷണം കേട്ടു ഞെട്ടി..

അവന്റെ ഓർമ്മയിൽ പാർവതിയുടെ മുഖം തെളിഞ്ഞു…

പ്രിയ തർക്കിക്കുന്നതിനു അനുസരിച്ചു അഞ്‌ജലിക്കു ദേഷ്യം വന്നു..

കോപത്തിൽ ജ്വാലിക്കുന്ന  മുഖത്തോടെ അഞ്ജലി പ്രിയേ നോക്കി..

ഞാൻ പറഞ്ഞില്ലേ നിന്നോട്…..എന്റെ അച്ഛനും അമ്മയും ആരാണെന്നു എനിക്ക് അറിയാമെന്നു..

ഇനി മേലിൽ…മേലിൽ എന്റെ അച്ഛന്റെയും. അമ്മയുടെയും സ്ഥാനത് മറ്റൊരാളുടെ പേരു പറയരുത് അതെനിക്ക് ഇഷ്ടം അല്ല..

പ്രിയക്ക് നേരെ വിരൽ ചൂണ്ടികൊണ്ട് അവൾ അലറി..

ദേഷ്യത്തിൽ വിറയ്ക്കുന്ന അവളെ കണ്ട് പ്രിയ പേടിച്ചു..അവൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..അവൾ വാതിൽ നിൽക്കുന്ന ദേവിനെ മറി കടന്നു ഓടി ചെന്നു നിന്നത് പ്രണവിന്റെ മുന്നിൽ ആണ്..

കണ്ണും നിറച്ചും മുന്നിൽ നിൽക്കുന്നവളെ അവൻ ചേർത്ത് പിടിച്ചു..

അപ്പോഴും അമ്പരപ്പ് മാറാതെ ദേവ് വാതിലിൽ ആ നിൽപ്പ് നിന്നു..

കുറച്ചാപ്പുറത്തു നിന്നു അവരെ ശ്രെദ്ധിച്ച ആ രണ്ടു ജോഡി കണ്ണുകൾ അവർകണ്ടില്ല..

അഞ്ജലി ദേഷ്യത്തിൽ  ജനാലഴിയിൽ പിടിച്ചു ദൂരേക്ക് നോക്കി നിന്നു..ദേവ് പകപ്പൊന്നു മാറിയപ്പോൾ നടന്നു അവൾക്കടുത്തേക്ക് ചെന്നു…

അഞ്ജലി..അവൻ സൗമ്യ സ്വരത്തിൽ വിളിച്ചു..

അവൾ അനങ്ങാതെ നിൽക്കുന്ന കണ്ടതും അവൻ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് പതിയെ വിളിച്ചു…

അഞ്ജലി…ടി…

പെട്ടന്ന് ഇഷ്ടം ആകാത്ത രീതിയിൽ  അവൾ തിരിഞ്ഞു അവനെ നോക്കി കൊണ്ട്  പറഞ്ഞു..

ഞാൻ അഞ്ജലി അല്ല…

ശൈവ ചന്ദ്ര അതാണ് എന്റെ നാമം..

ഞാൻ വന്നത് എന്റെ പ്രണയസാക്ഷാൽകാരത്തിനല്ല……എന്റെ പ്രതികാരം തീർക്കാൻ ആണ്…അവളുടെ നേത്ര ഗോളങ്ങൾ ഇളം നീല  നിറത്തിൽ തിളങ്ങി..മുടിയിഴകൾ കാറ്റിൽ ആടി ഉലഞ്ഞു….അവൾ രൗദ്രഭവത്തിൽ അവനെ നോക്കി…..

തുടരും…