ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീക്കുട്ടിയുടെ മുഖം വാടിയിരുന്നത് കൊണ്ടാണ് അവനവളെ ഒപ്പം കൂട്ടിയത്. ഓരോന്നും ഉള്ളിലേക്ക് എടുക്കാൻ അവൾക്ക് സമയം വേണ്ടി   വരും. പക്ഷെ ബുദ്ധിമതി ആയത് കൊണ്ട് തന്നെ അവൾക്ക് അത് പൂർണമായും മനസിലാകും.

മീരയ്ക്ക് അവളെ കണ്ടപ്പോൾ സന്തോഷം ആയി. ആ പകൽ അവൾക്കൊപ്പം ആയിരുന്നു ശ്രീ

“ഇന്ന് ഇനി പോകണ്ട ട്ടോ.. ഇവിടെ നിൽക്ക് “സന്ധ്യ ആയപ്പോൾ അവൾ ശ്രീയോട് പറഞ്ഞു

ശ്രീ വിമലയെ നോക്കി പിന്നെ രാജഗോപാലിനെ..

“അമ്മ സമ്മതിക്കില്ല ” അവൾ മെല്ലെ പറഞ്ഞു

“നാളെ അച്ഛന്റെ പിറന്നാൾ ആണ്. അല്ലെ അച്ഛാ?” മീര അച്ഛനെ നോക്കി

രാജഗോപാൽ മെല്ലെ ചിരിക്കുന്നതായി ഭാവിച്ചു. ശ്രീ ചന്തുവിനെയൊന്നു നോക്കി. തിരിച്ചു കൊണ്ട് വിട് എന്നായിരുന്നു അതിന്റെ അർത്ഥം

“ഞാൻ എന്നാ ശ്രീയെ വിട്ടിട്ട് വരാം ” അവൻ എഴുന്നേറ്റു

“കുട്ടിക്ക് ഇന്ന് ഇവിടെ നിന്നു കൂടെ? വിമല വിളിച്ചു പറയും. നാളെ പോകാം.. ഉം?”

അച്ഛൻ തന്നെ ആണോ അത് പറഞ്ഞത്. ചന്തു അതിശയത്തോടെ അയാളെ നോക്കി. ശ്രീയും അമ്പരന്നു പോയി

“വിമല കുട്ടിയുടെ അമ്മയെ വിളിച്ചു പറയു.. നാളെ എത്തുമെന്ന് “

അയാൾ മുറിയിലേക്ക് നടന്നു

“അവിയൽ വെയ്ക്കാൻ അറിയോ?” അവൾക്കരികിൽ വന്ന് ചോദിച്ചു

അവൾ തലയാട്ടി

“ഇവൾക്ക് ഒട്ടും അറിയില്ല. നാളെ അച്ഛന് ഒരു അവിയൽ വെച്ചു തരാമോ?”

ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ പെട്ടെന്നയാളെ കെട്ടിപ്പിടിച്ചു. അയാൾ ഒന്ന് പതറി.. ചുറ്റും നോക്കി എല്ലാവരും വാ പിളർന്നു നിൽക്കുകയാണ്

“അവിയൽ മാത്രം ആക്കുന്നതെന്തിനാ ഞാൻ അച്ഛന് നല്ല ഉഗ്രൻ സദ്യ ഉണ്ടാക്കി തരാട്ടോ ” അവൾ ആ മുഖത്ത് നോക്കി

അയാൾ വാത്സല്യത്തോടെ ആ നിറുകയിൽ ഒന്ന് തഴുകി

ശ്രീ കൈ വിട്ടപ്പോൾ മുറിയിലേക്ക് നടന്ന് പോയി

“അച്ഛൻ എത്ര പാവാ. നിങ്ങൾ പറഞ്ഞത് പോലെ ഒന്നുമല്ല പാവം “

മീര ഓടി വന്ന് അവളെ കെട്ടിപിടിച്ചു

“എന്റെ മോളെ ഞാൻ പോലും അച്ഛനെ കെട്ടിപിടിച്ചിട്ടില്ല.. ഈ അമ്മ പോലും പിടിച്ചു കാണില്ല സത്യം..”

വിമല ചിരിയോടെ മുറിയിലേക്ക് പോയി.

വിമലയുടെ ഫോൺ വന്നപ്പോൾ വീണ ധ്വനിയിൽ ആയിരുന്നു

“ശ്രീ ഇറങ്ങിയോ ഡോക്ടറെ?”

“ഇല്ല വീണേ അത് പിന്നെ രാജേട്ടൻ പറഞ്ഞു മോള് ഇവിടെ ഇന്ന് നിൽക്കട്ടെ എന്ന്. കക്ഷിയുടെ പിറന്നാൾ ആണ് നാളെ. ഇപ്പൊ വലിയ ഇഷ്ടമാണ് ശ്രീയെ.. നാളെ വൈകുന്നേരം വിട്ടാൽ മതിയോ?”

വീണ ധർമസങ്കടത്തിലായി

“പ്ലീസ്…”

“ശരി നാളെയിങ്ങ് കൊണ്ട് വിടണേ അവൾക്ക് പ്രാക്ടീസ് ക്ലാസ്സ്‌ ഒക്കെ ഉള്ളതാ “

“ഉറപ്പായിട്ടും “

“ശരി ഡോക്ടറെ “

“അതേ ഡോക്ടർ വിളി ബോർ ആണ്. വിമല മതി “

“ആയിക്കോട്ടെ “

“എന്നാ ശരി “

ഫോൺ കട്ട്‌ ആക്കി വിമല

“സമ്മതിച്ചു “

രാജഗോപാൽ മെല്ലെ ചിരിച്ചു

മീരയുടെ മുറിയിലായിരുന്നു ചന്തുവും ശ്രീയും

“അച്ഛന് ഗിഫ്റ്റ് കൊടുക്കണ്ടേ?”

“അതൊന്നും ശീലം ഇല്ലന്നെ പിറന്നാൾ പോലും ആഘോഷിക്കില്ല ഇത്തവണ നാട്ടിൽ ആയത് കൊണ്ടാ “

“പക്ഷെ കൊടുക്കണം. ചന്തുവേട്ടൻ പോയി ഞാൻ പറയുന്ന സാധനം ഒക്കെ മേടിച്ചു കൊണ്ട് വരണം അച്ഛൻ കാണരുത് ട്ടോ.. മേടിച്ചിട്ട് കാറിൽ വെച്ചാ മതി. രാവിലെ എടുക്കാം.. രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞു ഡെക്കറേഷൻ തുടങ്ങാം “

ശ്രീ പറഞ്ഞത് അവർ സമ്മതിച്ചു. അവൾ തന്നെ ലിസ്റ്റ് ഉണ്ടാക്കി കൊടുത്തു

“ഇത് നാളെത്തെ സദ്യയുടെ സാധനം ആണ്. ഇത് അച്ഛനുള്ള പുതിയ ഡ്രസ്സ്‌. നല്ല കളർ ഉള്ളത് വേണം കസവു മുണ്ടും. ഇത് കേക്ക്.. എന്റെ വക ഇത്.. ഒരു വാച്ച് ക്യാഷ് ഞാൻ പിന്നെ തരാം “

“പോടീ ” ചന്തു ആ തലയ്ക്കിട്ട് തട്ടി

“അമ്മേ.. ഈ ദുഷ്ടൻ.. എനിക്ക് നൊന്തു ട്ടോ ” അവൾ ഒരിടി വെച്ച് കൊടുത്തു

മീര അത് നോക്കിയിരുന്നു. നല്ല രസമായിരുന്നു അത്. അവൻ പോയി

“ഞാൻ ഒരാളെ വിളിച്ചു കാണിച്ചു കൊടുക്കട്ടെ “

“കാർത്തി ചേട്ടൻ?”

“അമ്പടി കണ്ടു പിടിച്ചു കളഞ്ഞു “

മീര കാർത്തിയെ വിളിച്ചു

അവളെ കണ്ടവൻ കൈ വീശി

“ഒരു ഫോട്ടോ എങ്കിലും കാണിക്കേടാ എന്ന് കെഞ്ചിയിട്ട് ആ ദുഷ്ടൻ കാണിച്ചിട്ടില്ല ശ്രീക്കുട്ടി. മീരയുടെ കയ്യിലും ഇല്ലായിരുന്നു. എന്തായാലും പരിചയപ്പെട്ടല്ലോ. വെൽക്കം ടു ഔർ ഫാമിലി “

ശ്രീക്ക് സന്തോഷം തോന്നി

“കല്യാണം എന്നാ?”

“അടുത്ത മാസം “

“ങ്ങേ? ഞങ്ങളെ കടത്തി വെട്ടിയോ?”

ശ്രീ ചിരിച്ചു

“ചന്തു പറഞ്ഞപ്പോ ഞാൻ ഇത്രയും കരുതിയില്ല ട്ടോ വെരി പ്രേറ്റി “

“കോയീ”

മീര ഉറക്കെ വിളിച്ചു

“കോഴി നിന്റെ തന്ത രാജഗോപാല് “

അവൻ പെട്ടെന്ന് പറഞ്ഞപ്പോൾ ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു

“കണ്ടല്ലോ ഇതാണ് സ്റ്റാൻഡേർഡ്. ഡോക്ടർ ആണത്രേ ഡോക്ടർ. ഏതോ ഊ- ള ഡോക്ടർ ആണ്. ഭാഗ്യം ഞാൻ കണ്ടു പിടിച്ചതല്ല കുറ്റം വന്നാലും പറയാം “

“എനിക്ക് എന്താടി ഒരു കുറ്റം. ശ്രീക്കുട്ടി മോള് പറയ് കാർത്തി ചേട്ടൻ സുന്ദരനല്ലേ.. ദേ ഇരിക്കുന്ന കോന്തി പെണ്ണിന് മാച്ച് അല്ലെ?”

ശ്രീക്കുട്ടി ചിരിച്ചു

“പെർഫെക്ട് ആണ് “

“അത് കേട്ടാ മതി.എവിടെ ചന്തു?”

“പുറത്ത് പോയി “

“ഞാൻ വിളിച്ചോളാം. അപ്പൊ ശരി.. ബൈ,

ഫോൺ കട്ട്‌ ആയി

“ഭയങ്കര കോമഡി ആണല്ലോ “

“നിന്റെ ടൈപ്പ് തന്നെ.. ചന്തുവേട്ടന്റെ ഫ്രണ്ട് ആണ്. ഞങ്ങളെ പോലെ തന്നെ പേരെന്റ്സ് മിലിറ്ററി. പ്രൊപോസൽ ആയിട്ട് വന്നതാ. ഞാൻ ബിടെക് കഴിഞ്ഞു നിൽക്കുമ്പോൾ. പിന്നെ കാർത്തി യൂ എസിൽ പോയി. ഇനി ഒരു വർഷം കഴിഞ്ഞു വരും. ചിലപ്പോൾ നിങ്ങളുടെ കല്യാണത്തിന് വരും.”

ശ്രീ തലയാട്ടി. ചന്തു വന്നപ്പോൾ അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അച്ഛനും അമ്മയും ഉറങ്ങിയപ്പോൾ അവർ വീട് അലങ്കരിച്ചു തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് ശബ്ദമില്ലാതെ അത് പൂർത്തിയാക്കി

“ഇനി കിടക്കാം രാവിലെ നേരത്തെ എണീക്കണം ട്ടോ “

ശ്രീ പറഞ്ഞു. അവൾ മീരയുടെ മുറിയിലേക്ക് പോകും മുന്നേ ഒന്നുടെ ചന്തുവിനെ നോക്കി

അവന്റെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന ആവേശം.സ്നേഹം.. പ്രണയം..അവൾ കൈ വീശിയിട്ട് മീരയുടെ മുറിയിൽ ചെന്നു. മീരയുടെ പൈജാമയും ടോപ്പും അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു

“ഏട്ടൻ എന്നെ പ്രാകും ഉറപ്പാ ” ശ്രീ വാ പൊത്തി ചിരിച്ചു

“ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞിട്ട് പോരെ.. പാവല്ലേ “

ശ്രീ ഒറ്റ ഓട്ടം വെച്ച് കൊടുത്തു. മീര പൊട്ടിച്ചിരിച്ചു പോയി

വാതിൽ തുറന്നു കിടക്കുകയായിരുന്നു. അവൻ ഒരു ബുക്ക്‌ വായിച്ച് കട്ടിലിൽ കിടപ്പുണ്ട്. ശ്രീ ഓടി ചെന്ന നെഞ്ചിലേക്ക് വീണു. ചന്തു അത് പ്രതീക്ഷിച്ചിരുന്നു. അവന് അറിയാം അവൾ വരും

അവനവളെ കെട്ടിപുണർന്നു

“ഡോർ.. ഓപ്പൺ ആണ് “

“നിനക്ക് അത് അടച്ചിട്ടു വന്നൂടായിരുന്നോ?”

അവൻ അത് അടച്ചിട്ടു അവൾക്ക് അരികിൽ വന്നു. ശ്രീ രണ്ടു കയ്യും വിടർത്തി. അവനാ കയ്യിലേക്ക് വന്നു വീണു

അവന്റെ മുഖം അവളിലേക്ക് മെല്ലെ താഴ്ന്നു. ഒരു പൂവിനെ വാസനിക്കുന്നത് പോലെ അവൻ മൂക്ക് കൊണ്ട് ചുണ്ടിൽ ഉരസി

സ്ട്രോബെറിയുടെ മണം അവൻ മന്ത്രിച്ചു

“നിന്റെ ചുണ്ടുകൾ ഇങ്ങനെ സ്ട്രോബെറി പോലെ തന്നെ കഴിക്കാനാ തോന്നുക… കടിച്ചു പൊട്ടിച്ച്…”

ശ്രീ അവന്റെ നെറ്റിയിൽ തൊട്ടു. മൂക്കിൽ..മീശരോമങ്ങളിൽ..പിന്നെ തെല്ലുയർന്നു അവന്റെ ചുണ്ടുകളെ സ്വന്തമാക്കി

ചന്തുവിന്റെ മുന്നിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു. അവന് തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ശ്രീ മുഖം എടുക്കുമ്പോൾ അവന്റെ മുഖം രക്തനിറമായി

അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു… ഭ്രാന്ത് പിടിച്ചത് പോലെ അത് ഉടലിലൂടെ പാഞ്ഞു. വസ്ത്രങ്ങൾ ശരീരത്തിൽ നിന്ന് തെന്നി മാറി.

ശ്രീ പുളഞ്ഞു പോയി

“ഇതല്ലേ വീണ പാട്?” അവൻ അടക്കി ചോദിച്ചു

ശ്രീ ദുർബലമായി ആ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ചന്തു മെല്ലെ അവിടെ ഒരുമ്മ കൊടുത്തു. പതിയെ കടിച്ച് ഒരുമ്മ കൂടി

“മതി..മീര ചേച്ചി ഇങ്ങോട്ട് വരും ” അവൾ ഇടറി പറഞ്ഞു

“എടി ഞാൻ ഇന്ന് എങ്ങനെ ഉറങ്ങും..?”

അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു ടോപ് നേരെയിട്ടു

“എന്നെ ഓർത്ത് ഉറങ്ങാതെ കിടക്ക് “

“മിക്കവാറും ഇപ്പൊ അങ്ങനെയാ “

“ഗുഡ്‌നൈറ് “

“എന്റെ ചക്കര അല്ലെ പോകല്ലേ “

ശ്രീ നാവു നീട്ടി അവന്റെ കണ്ണിൽ ഒരു വര വരച്ചു

“എന്റെ വാവ ഉറങ്ങിക്കോ ട്ടോ “

“ഞാൻ വന്നപ്പോൾ ഷർട്ട്‌ ഉണ്ടായിരുന്നല്ലോ എവിടെ പോയി?”അവൾ കള്ളച്ചിരി ചിരിച്ചു

“പോടീ ഒന്നുടെ പ്ലീസ് “

അവൾ അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു. നാവു കൊണ്ട് മെല്ലെ കണ്ണിൽ ഒന്ന് വരഞ്ഞു. പിന്നെ ചുണ്ടുകൾ അമർത്തി ഒരുമ്മ.

മൂക്കിൽ, ചുണ്ടിൽകഴുത്തിൽ…നെഞ്ചിൽ…ഉദരത്തിൽ…മുഖം താഴേക്ക്..താഴേക്ക്…കാൽപാദങ്ങളിൽ അത് അവസാനിച്ചു. അവളാ കാൽപാദങ്ങളിൽ അമർത്തി ചുംബിച്ചു. പിന്നെ പുതപ്പ് എടുത്തു അവനെ പുതപ്പിച്ചു

“രാവിലെ വന്നു വിളിക്കാം ” അവൻ മറുപടി ഒന്നും പറയാതെ അവൾ പോകുന്നത് നോക്കി കിടന്നു

“ശ്രീ? ” അവൾ വാതിലിൽ പിടിച്ചു തിരിഞ്ഞു നോക്കി

“താങ്ക്സ് “

അവളൊന്ന് ചിരിച്ചിട്ട് വാതിൽ ചാരി

തുടരും…