നിന്നെയും കാത്ത്, ഭാഗം 21 – എഴുത്ത്: മിത്ര വിന്ദ

തൊടാതേം പിടിക്കാതേം ഇരിക്കാൻ അറിയില്ലേ നിനക്ക്, ഓഹ് എക്സ്പീരിയൻസ് ഇങ്ങനെ ആവും അല്ലേ…

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ മുഖം തിരിച്ചതും നന്ദു വേഗം തന്നെ അവന്റെ തോളിൽ നിന്നും കൈ പിൻ വലിച്ചു. എന്നിട്ട് അല്പം പിന്നോട്ട് ചാഞ്ഞു ഇരുന്നു. ശരീരം അവ്നിൽ ഒന്ന് ഉരസുക പോലും ചെയ്യാതെ കൊണ്ട്.

അവൾ പിടുത്തം വിട്ടതും ഭദ്രൻ ആണെങ്കിൽ ബൈക്ക് ന്റെ സ്പീഡ് അല്പം കുറച്ചു. എന്നിട്ട് ഓരം ചേർന്നു മെല്ലെ ഓടിച്ചു പോയി..

ഇടയ്ക്ക് ഒക്കെ അവളോട് വഴി ചോദിച്ചു മനസിലാക്കിയാണ് അവൻ പോയത്.

തരക്കേടില്ലാത്ത ഒരു വീടിന്റെ മുറ്റത്ത് ആയിരുന്നു അവൻ വണ്ടി കൊണ്ട് വന്നു നിറുത്തിയത്..

നന്ദന യുടെ നെഞ്ചിടിപ്പ് ഉയർന്നു..

ലക്ഷ്മി ചേച്ചിയും ഏട്ടനും, പിന്നെ ഏട്ടന്റെ അച്ഛനും അമ്മയും ഒക്കെ ഉമ്മറത്തു ഉണ്ട്.. തന്റെ അച്ഛനും അമ്മയും മുത്തശ്ശിയും ഒക്കെ അരഭിത്തിയിൽ ഇരിപ്പുണ്ട്.
എല്ലാവരും തന്നെ ഉറ്റു നോക്കുന്നത് കണ്ടതും, അവൾക്ക് ചങ്ക് ഇടിച്ചു.

ഒരു പ്രകാരത്തിൽ ആയിരുന്നു അവൾ മുന്നോട്ട് ചലിച്ചത്.

ഒപ്പം ഭദ്രനും…

“എടി നാശം പിടിച്ചവളെ …. നി എങ്ങോട്ട് ആടി കേറി വരുന്നത്…. നിന്നോട് ഈ മണ്ണിൽ ചവിട്ടി പോകരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് അല്ലേടി……ആക്രോശിച്ചു കൊണ്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന അമ്മയെ കണ്ടതും നന്ദു വിറങ്ങലിച്ചു നിന്നു പോയിരിന്നു.

“അമ്മേ…..ഞാൻ ഒന്ന് പറ ” പൂർത്തിയാക്കും മുന്നേ, അമ്മയുടെ കൈപത്തി അവളുടെ കരണത്ത് ആഞ്ഞു പതിച്ചു..

“ആഹ്….. അമ്മേ…”

വേദന കൊണ്ട് അവൾക്ക് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

വീണ്ടും അവർ ഊക്കോട് കൂടി അവളെ അടിച്ചു..

“നാണം കെടുത്തിയില്ലെടി മുടിഞ്ഞവളെ…. എല്ലാവരുടെയും മുന്നിൽ അച്ഛന്റെ തല കുനിഞ്ഞു… നീ ഒറ്റ ഒരാള് കാരണം അല്ലേടി…. എന്നിട്ട് എന്തിനാ നിന്നേ ഇങ്ങോട്ട് കെട്ടി എടുത്തത്….. പൊറുതി മതിയായോടി നിനക്ക്…..”

വായിൽ വന്നത് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് അവളെ അടിക്കാൻ വീണ്ടും അവർ കൈ പൊക്കിയതും,ഭദ്രൻ അവരുടെ കൈയിൽ കയറി പിടിച്ചു.

“പെറ്റ തള്ള ആണല്ലോ എന്ന് കരുതി ആണ് രണ്ടു വട്ടം നിങ്ങള് ഇവളെ അടിച്ചിട്ടും ഞാൻ ഒന്നും പറയാഞ്ഞത്, പക്ഷെ ഇനി മേലിൽ എന്റെ ഭാര്യയെ കൈ വെയ്ക്കാൻ ഉള്ള അവകാശം നിങ്ങൾക്ക് ഇല്ല,”

ശരിക്കും ഒന്നു അവരുടെ കൈയിൽ അവൻ ഞെരിച്ചു വിട്ടിരുന്നു അപ്പോളേക്കും..

“അനുഭവിക്കില്ലടി നീയ്.. ഒരാണ്ടു തികയ്ക്കില്ല… അതിനു മുന്നേ നിന്നേ പട്ടടയിൽ “

“നിറുത്തുന്നുണ്ടോ തള്ളേ നിങ്ങള്…. കുറെ നേരം ആയി തുടങ്ങീട്ട്……”

ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ഭദ്രൻ അവരുടെ നേർക്ക് നീങ്ങിയതും നന്ദു അവനെ തടഞ്ഞു..

അപ്പോളേക്കും നന്ദു വിന്റെ അച്ഛനും ചേച്ചിയും ഒക്കെ ഇറങ്ങി വന്നിരുന്നു അവിടേക്ക്…

“കണ്ട പുറം പോക്കിൽ എവിടെയൊ കിടക്കുന്ന കാൽ കാശിനു പോലും ഗതി ഇല്ലാത്ത ഈ തെമ്മാടിയെ എന്തിനാടി തറവാട്ടിലേയ്ക്ക് വിളിച്ചോണ്ട് വന്നത്…”

ചോദിച്ചതും മുഖം  ഉയർത്തി അവൾ അച്ഛനെ നോക്കി.

“തറവാട് സ്വത്ത്‌ അപഹാരിക്കുവാൻ വേണ്ടി വന്നത് ഒന്നും അല്ലച്ച ഞാന്… എന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം എനിക്ക് എടുക്കണം.. അത് എടുത്തിട്ട് ഞാൻ പോയ്കോളാം.. അല്ലാതെ ഇവിടെ വന്നു നിങ്ങടെ കൂടെ കഴിഞ്ഞുകൊണ്ട്, മുതലുകൾ ഒന്നും ഞാൻ കട്ടോണ്ട് പോകില്ല…”

അത്രയും നേരം മുഖം താഴ്ത്തി നിന്നവൾ പെട്ടന്ന് അച്ഛന്റെ നേരെ നോക്കി പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും അതിശയം ആയിരുന്നു.. ഭദ്രന് പോലും…..

അതിനു കാരണം, ഭദ്രനെ എല്ലാവരുടെയും മുന്നിൽ വെച്ച് അയാൾ അധിക്ഷേപിച്ചത് ആയിരുന്നു…

ആരെയും കൂസാതെ കൊണ്ട് അവൾ വേഗം അകത്തേക്ക് കയറി പോയി.. തന്റെ ഒരു ബാഗ് എടുത്തു, എല്ലാ സർട്ടിഫിക്കറ്റസും എടുത്തു അതിലേക്ക് സൂക്ഷ്മതയോട് കൂടി വെച്ച്.

ആകെ കൂടി തന്റെ സ്വന്തം എന്ന് കരുതി അവൾ എടുത്തത് ഗുരുവായൂരപ്പന്റെ ഒരു ചെറിയ വിഗ്രഹം മാത്രം ആയിരുന്നു.

എല്ലാം എടുത്തു കൊണ്ട് അവൾ വേഗം ഇറങ്ങി വന്നു.

“മോളെ .. ലക്ഷ്മി, ആ ബാഗ് ഒന്നു പരിശോധിക്കണം കേട്ടോ, കൊടുക്കാൻ ഉള്ളത് എല്ലാം നമ്മൾ ഇവൾക്ക് കൊടുത്തു കഴിഞ്ഞു, ഇനി കൂടുതൽ ആയിട്ട് എന്തേലും പോയോ ആവോ “

അമ്മ അല്പം ഉച്ചത്തിൽ ആയിരുന്നു ചേച്ചിയെ നോക്കി പറഞ്ഞത്.

ലക്ഷ്മി വന്നു അത് തട്ടി പറിച്ചു മേടിച്ചു..

എന്നിട്ട് എല്ലാ അറകളും തുറന്ന് നോക്കുന്നത് നന്ദു കണ്ടു.

എന്നിട്ട് ഒടുവിൽ ഒന്നും പറയാതെ കൊണ്ട് അത് അവൾക്ക് തിരികെ നൽകി.

ഭദ്രന്റെ അടുത്തേക്ക് ഇറങ്ങി വന്നു കൊണ്ട് അവൾ അവനെ നോക്കി.

“പോകാം ഭദ്രേട്ടാ…..”

. “ഹ്മ്മ്……”

ഒന്നു മൂളിയ ശേഷം അവൻ വന്നു, ബൈക്കിൽ നിന്നും ഒരു കവർ എടുത്തു കൊണ്ട്  നന്ദു വിന്റെ അച്ഛന്റെ അടുത്തേയ്ക്ക് ചെന്നു.

“ഇതാ… മകൾക്ക് വേണ്ടി സ്ത്രീ ധനം ആയി കരുതി വെച്ച സ്വർണം,, ഇതൊന്നും കണ്ടു കൊണ്ട് അല്ല ഭദ്രൻ ഇവളെ കൂടെ കൂട്ടിയത്, അന്തസ് ആയിട്ട് മകളെ പോറ്റാൻ ഉള്ള കഴിവ് ഉള്ളത് കൊണ്ടാ… ഈ സ്വർണം ഒന്നും കണ്ടു കണ്ണു മഞ്ഞളിക്കുന്നവൻ അല്ല ഭദ്രൻ “

അയാളുടെ വലം കൈലേക്ക് ആ പൊതി വെച്ച് കൊടുത്ത ശേഷം ഭദ്രൻ ചെന്നു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

നന്ദന കരയുന്നത് റിവ്യൂ മിററിൽ കൂടി ഭദ്രൻ നോക്കി കണ്ടു.

ഇടം കവിള് അടി കൊണ്ട് വീങ്ങിയിരുന്നു.

എത്ര ദിവസം ആയിട്ട് ഈ കരണം തീർത്തു ഉള്ള അടി കിട്ടി കൊണ്ട് ഇരിക്കുന്നു.

താൻ ആണെങ്കിൽ മൂന്നാല് വട്ടം കൊടുത്തു…

അത് ഓർത്തതും പേരറിയാത്ത ഒരു നൊമ്പരം വന്നു വിങ്ങും പോലെ അവനു ആദ്യമായി തോന്നി പോയിരുന്നു.

ഈ സമയത്ത് എല്ലാം നന്ദു വിന്റെ ചിന്തകൾ മറ്റൊന്നു ആയിരുന്നു.

ഭദ്രേട്ടൻ ആ ഗോൾഡ് ഒക്കെ എടുത്തു കൊണ്ട് വന്നത് പോലും താൻ അറിഞ്ഞിരുന്നില്ല…

അച്ഛന് അത് തിരിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചു, എങ്കിലും പേടി ആയിരുന്നു, ഇനി ഏട്ടൻ എന്തേലും പറയുമോ എന്ന്….എന്നിരുന്നാലും ശരി അത് തിരിച്ചു കൊടുത്തത് നന്നായി.എന്നാലും അച്ഛന്റെയും അമ്മയുടെയും ശാപവാക്കുകൾ…

തന്റെ നെറുക മുതൽ പാദം വരെയും ചുട്ടു പൊള്ളുകയാണ് എന്ന് നന്ദനയ്ക്കു തോന്നി. ഒരു വർഷം ആകും മുന്നേ തന്റെ ചിത എരിയും എന്ന്…

അത് എത്രയും പെട്ടന്ന് സത്യം ആകാൻ ആയിരുന്നു അവൾ ആഗ്രഹിച്ചത്..

ഒരു ലേഡീസ് സെന്ററിന്റെ മുന്നിൽ കൊണ്ട് വന്നു വണ്ടി നിറുത്തിയപ്പോൾ ആയിരുന്നു അവൾക്ക് സ്ഥല കാല ബോധം പോലും വന്നത്.

“എന്നതാന്നു വെച്ചാൽ പോയി മേടിക്ക്, അമ്മ എന്തോ പറഞ്ഞില്ലേ…”

മറ്റേവിടെയ്‌ക്കോ ദൃഷ്ടി ഊന്നി അവളോട് പറയുന്നവനെ നന്ദു മുഖം ഉയർത്തി നോക്കി.

എന്നിട്ട് ആ ഷോപ്പിലേക് കയറി പോയി.

പൈസ അവളുടെ കയ്യിൽ ഇല്ലാലോ എന്ന് പെട്ടന്ന് ആയിരുന്നു അവൻ ഓർത്തത്.

പെട്ടന്ന് തന്നെ പിന്നാലെ അവനും കേറി ചെന്ന്.

സിന്ദൂരം മാത്രം അവൾ മേടിച്ചത്. നിനക്ക് ബ്രഷ് മേടിച്ചില്ലലോ..

അവിടെ തൂക്കി ഇട്ടിരുന്ന മാലകളിൽ വിരൽ ഒടിച്ചു കൊണ്ട് ഭദ്രൻ ചോദിച്ചു.

ഹ്മ്മ്….. ഒരു ടൂത് ബ്രഷ് കൂടി…എടുത്തു തരാൻ നിന്ന പെൺകുട്ടിയോട് അവൾ പറഞ്ഞു.

ആ സമയത്ത് ഭദ്രൻ രണ്ടു മുത്തു മാലകൾ പൊട്ടിച്ചു എടുത്തു, അനുജത്തിമാർക്ക് വേണ്ടി.

ചേച്ചി…. ഹെയർ ക്ലിപ്പ്സ്, നയിൽ പോളിഷ്, ഫേസ് വാഷ്, ഷാംപൂ.. അങ്ങനെ എന്തേലും ഒക്കെ വേണോ…

ആ പെൺകുട്ടി ചോദിച്ചു.

“ഇപ്പോൾ ഒന്നും വേണ്ടന്നേ.. ഇത് ഒക്കെ മതി ..”

നന്ദു പറഞ്ഞു.

“ആഹ്, ഒരു ഷാംപൂ എടുത്തോ, പിന്നേ രണ്ടു ക്ലിപ്പ്സും…. ഒരു കൺമഷിയും, ഒരു പാക്കറ്റ് പൊട്ടും….”

ഭദ്രൻ ആയിരുന്നു അത് ആ പെൺ കുട്ടിയോട് പറഞ്ഞത്.

എന്നിട്ട് 500ന്റെ ഒരു നോട്ട് എടുത്തു നന്ദു വിന് കൊടുത്ത ശേഷം കടയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

ഭദ്രൻ ഓർഡർ കൊടുത്ത സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ട് നന്ദു കടയിൽ നിന്നും ഇറങ്ങി വന്നപ്പോൾ ആരെയോ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കുകയാണ് അവൻ…

അവളെ കണ്ടതും വേഗം അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

ഭദ്രന്റെ പിന്നിലേക്ക് കയറി ഇരുന്നു കൊണ്ട് അറിയാതെ ആ തോളിൽ അവൾ കൈ ചേർത്തു..

പെട്ടന്ന് തന്നെ പേടിയോടെ അവൾ കൈ പിൻവലിച്ചു.

എന്നിട്ട് വീഴാതെ ബാലൻസ് ചെയ്തു ഇരുന്നു.

തുടരും…

എന്തേലും പറയണേ പുള്ളേരെ. Ee