ഇനിയെന്നും നിനക്കായ്….
Story written by Musthafa Alr N
============
കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ നന്ദ ഗോപൻ കണ്ടു സുമയുടെ മുഖത്തെ ദേഷ്യം..
കുറച്ചു ദിവസങ്ങളായി ഇപ്പൊ അങ്ങിനെയാണ്.. എപ്പോഴും ദേഷ്യം കാണിക്ക്യ, മുഖം കയറ്റി പിടിച്ചു നില്ക്കാ..
സുമ ബെഡിൽ നന്ദനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
മുടി ചീകി കൊണ്ടിരിക്ക്യ നന്ദൻ തിരിഞ്ഞ് സുമയെ നോക്കി..
“നിനക്കെന്തിന്റെ കേടാ സുമേ…? “
“വല്ലോരും എന്തേലും പറയുന്നത് കേട്ട് എന്തിനാ എപ്പോഴുമിങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ.. “?
നന്ദനും വല്ലതെ കോപം വന്നിരുന്നു..
“ഇല്ലാത്തത് ഒന്നുമല്ല ഒള്ളത് തന്നേണ്. ആളുകൾ വെറുതെയൊന്നും പറയില്ലല്ലോ. “
സുമയുടെ കണ്ണുകളിൽ തീ പാറുന്ന പോലെ തോന്നി നന്ദന്.
“എന്ടീശ്വരാ, ഒരു സമാധാനവും ഇല്ലാണ്ടായല്ലോ.. “
“സംശയം തന്നെ സംശയം എപ്പോഴും.. ” ദേഷ്യത്തോടെ കയ്യിലിരുന്ന ചീർപ്പ് ചുമരിലേക്കെറിഞ്ഞു..
“എനിക്കൊരു സംശയവുമില്ല ഉള്ളതാണ് ഞാൻ പറഞ്ഞത്.. “
സുമ ബെഡിൽ നിന്നെഴുന്നേറ്റു..
അവൾ കോപം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു
“നീ എന്ത് ഉള്ളത് എന്നാടി പറയുന്നേ…?”
നന്ദന്റെ ശബ്ദമുയർന്നു
വിരൽ ചൂണ്ടി സുമയുടെ അടുത്തേക്ക് പാഞ്ഞടുത്തു..
“ജയന്തിയോട് ഞാൻ മിണ്ടിയതാണോ നിനക്കിത്ര വല്ല്യ പ്രശ്നം? “
“അവളാരാ എന്താന്നൊക്കെ നിന്നോട് ഞാൻ പറഞ്ഞതല്ലേ..അതൊന്നും വിശ്വസിക്കാതെ വല്ലോരുടെയും വാക്കും കേട്ട് ഏതു നേരത്തും ഭ ദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്നത് എന്തിനാടി.. “
“അവളോട് നിങ്ങള് അന്ന് മാത്രമൊന്നുമല്ല പിന്നെയും സംസാരിച്ചിട്ടുണ്ട്
എനിക്കറിയാം “
“മറ്റുള്ളോരുടെ ഇ റച്ചി തിന്നു നടക്കണ കുറെ ആൾക്കാരുണ്ട് നിന്റെയൊപ്പം..ആ ജന്തുക്കളുടെ വാർത്താനവും കേട്ട് എന്നോട് ചാടി കളിക്കാൻ വന്നാൽ നിൻറെ അന്ത്യമായിരിക്കും ഓർത്തോ..”
അവളുടെ മുഖത്തേക്ക് ചൂണ്ടിയ വിരൽ വിറക്കുന്നുണ്ടായിരുന്നു..
“എന്ത് കഷ്ട്ടാണിത് കുറച്ചെങ്കിലും സമാധാനം വേണ്ടെ മനുഷ്യന്”
“നിങ്ങളായിട്ടു എന്നെ കൊ ല്ലണ്ട…ഞാൻ തന്നെ ചെയ്‌തോളാം…നിങ്ങള് അവളെയും കെട്ടി സുഖമായിട്ടു ജീവിച്ചോ… “
അതും പറഞ്ഞു സുമ മുറിയിൽ നിന്നു പുറത്തേക്കു പോയി…
നന്ദന്റെ ജീവിതത്തിൽ ഈയിടെ ആയിട്ട് സംഭവിച്ചു കൊണ്ടിരിക്കുന്നതാണിത്..
നന്ദനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി.
കുട്ടികളൊന്നും ആയിട്ടില്ല.. കുറെ ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് എല്ലാം നടത്തി…റിസൾട്ടിൽ സുമക്കായിരുന്നു പ്രശ്നം. കുട്ടികൾ ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാ ഡോക്ടർ മാർ പറഞ്ഞത്
അതൊന്നും പുറത്തു കാണിക്കാതെ നന്ദൻ അവളെ സ്നേഹിച്ചിരുന്നു..
പക്ഷെ സുമയുടെയുള്ളിൽ അതൊരു നീറ്റലായായി നിന്നു..
സുമയെ നന്ദൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
ആയിടക്കാണ് സ്കൂൾ കാലത്ത് ഒന്നിച്ചു പഠിച്ചിരുന്ന ജയന്തിയെ കാണാനിടയായത്..
കുറെ സംസാരിച്ചു അന്ന്…വീട്ട് വിശേഷവും ജോലിയുമെല്ലാം.. അവളുടെ കല്യാണം കഴിഞ്ഞെങ്കിലും മൂന്ന് വർഷം മുൻപ് ഡിവോഴ്സ് ആയി..ഒരു ആണ്കുട്ടിയുണ്ട്..
സുമയും കൂടെയുണ്ടായിരുന്നു ആ സമയം…
നന്ദൻ ജയന്തിയെ അവൾക്കു പരിചയപെടുത്തിയിരുന്നു..അന്ന് തൊട്ടാണ് അവൾക്കീ പ്രശ്നം തുടങ്ങിയത്…
അവളീ അയൽക്കാരി പെണ്ണുങ്ങളോടും ഈ കാര്യം പറഞ്ഞു..
എരിതീയിൽ എണ്ണ ഒഴിക്കും പോലെ അവരും കുറച്ചു എരിവ് കേറ്റി കൊടുത്തു..
‘നീ ഗർഭിണി ആവില്ല എന്നത് കാരണം നന്ദൻ വേറെരു പെണ്ണിന്റെ അടുക്കൽ പോകും’ ‘അവളെ കല്ല്യാണം കഴിക്കും, എന്നൊക്ക അവര് അവളോട് പറഞ്ഞു കൊടുത്തു’
അതവളിൽ ഒരു സംശയമായി ഉയർന്നു വന്നു…
കൂടെ പഠിച്ചിരുന്ന ആ പെണ്ണിനെ ഇനിയും നന്ദൻ കാണുമെന്നും അവര് എവിടേലും വെച്ചു സംസാരിക്കും ഒന്നിച്ചു ചായ കുടിക്കും എന്നൊക്കെ അവളുടെ ഉള്ളിൽ സംശയമായി വളർന്നു …
വീട്ടു ജോലി ചെയ്യുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഇത് തന്നെയായിരുന്നു അവളുടെ ചിന്ത..
******************
നെഞ്ചിൽ ഒരു കല്ല് കേറ്റിവെച്ച ഭാരവുമായാണ് നന്ദൻ അന്നും ഓഫീസിൽ തന്റെ ചെയറിൽ ഇരുന്നത്.
“എന്തായി നന്ദാ നിന്ടെ കാര്യങ്ങളൊക്കെ…എന്തെങ്കിലും കുറവുണ്ടോ” അതോ ഇന്നും വഴക്കിട്ടോ “
പ്രതാപൻ തോളിൽ നന്ദന്റെ തട്ടി ചോദിച്ചു…
“അത് പതിവല്ലേ…അതില്ലാത്ത ഒരു ദിവസം ഉണ്ടോ… “
“നേരം വെളുക്കുന്നതെ ഇപ്പോയെനിക്ക് ഇഷ്ട്ടല്ല.. “
“ഉം…നീ വിഷമിക്കണ്ടിരി നമ്മുക്ക് ശരിയാക്കാം…വൈകുന്നേരം പോകുമ്പോ നമ്മുക്കൊന്നിച്ചിറങ്ങാം “
പ്രതാപൻ അടുത്ത സീറ്റിലേക്കിരുന്നു..
പ്രതാപൻ നന്ദന്റെ കൂട്ടുകാരനാണ്…ഒരുമിച്ചു ജോലി ചെയ്യുന്നു..
ഇന്റിമേറ്റ് ഫ്രണ്ട് ആയതോണ്ട് സുമയുടെ സംശയവും മറ്റും അവനുമായി പങ്കു വെച്ചിട്ടുണ്ട്…
ചായ കുടിക്കാനായി നന്ദനും പ്രതാപനും ഒന്നിച്ചാണ് ക്യാന്റീനിൽ പോയത്..
ചായ കുടിച്ചു കൊണ്ടിരിക്കെ നന്ദൻ ഇന്നുണ്ടായ സംഭവങ്ങളെല്ലാം പ്രതാപനെ കേൾപ്പിച്ചു…
പെട്ടെന്ന് നന്ദന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി… അവൻ പേടിച്ച പോലെ സ്റ്റൂളിൽ നിന്നു എഴുന്നേറ്റു..
‘ഈശ്വരാ.. എന്ന് വിളിച്ച് തലയിൽ കൈ വെച്ചു… ‘
“എന്താടാ എന്ത് പറ്റി? ‘
പ്രതാപനും പേടിച്ചു..
“ഇന്ന് ഞാൻ ദേഷ്യം വന്നപ്പോ അവളെ ഞാൻ കൊ.ല്ലുമെന്നു രീതിയിൽ ഒരു വാക്ക് പറഞ്ഞു പോയിരുന്നു.. “
”നിങ്ങളെന്നെ കൊല്ലണ്ട ഞാൻ ചെയ്‌തോളാം” “എന്നവൾ മറുപടിയും പറഞ്ഞു …”
“അവളെന്തെങ്കിലും അവിവേകം കാണിക്കുമോ ടാ..” പേടിയാവുന്നു “
പ്രതാപനും ചെറിയ പേടി തോന്നി… ‘പെണ്ണാണ്..വല്ല പൊട്ടത്തരവും ചെയ്യാൻ ചാൻസ് ഉണ്ട്…’ അവൻ മനസ്സിൽ പറഞ്ഞു…
“ടെൻഷനടിക്കേണ്ട…നീ അറിയാത്ത പോലെയൊന്ന് വിളിച്ച് നോക്ക് … “
നന്ദൻ വേഗം സുമയുടെ നമ്പറിലേക്ക് വിളിച്ചു..പക്ഷെ അത് സ്വിച്ച് ഓഫ് ആയിരുന്നു..
അവൻ കട്ട് ചെയ്തു..
എന്താ ന്ന് ചോദിച്ച പ്രതാപനോട് ‘അവളുടെ മൈബൈൽ കംപ്ലയിന്റാണ്, അത് ഞാൻ മറന്നു എന്ന് പറഞ്ഞു ‘
“എന്നാ ലാൻഡ് ഫോണിൽ വിളിക്ക്..”
നന്ദൻ ലാൻഡ് ലൈൻ നമ്പർ എടുത്തു വിളിച്ചു. ബെല്ലിനായി കാത്തിരുന്നു..
നന്ദൻ ബെല്ലുണ്ട് എന്ന് പറയും പോലെ പ്രതാപനെ നോക്കി തലയനക്കി…
പക്ഷെ ആരും എടുക്കുന്നില്ല..ഒന്ന് കൂടി ഡയൽ ചെയ്തു..നന്ദന്റെ ഉള്ളിൽ ഭയം നിറഞ്ഞു..
ആ നിമിഷം കൊണ്ടു നന്ദന്റെ ഉള്ളിൽ പല ചിന്തകളും വന്നു കൂടി…
അരുതാത്തതു എന്തോ സംഭവിച്ചുവെന്ന് ഹൃദയത്തിൽ നിന്നു ആരോ മന്ത്രിക്കും പോലെ..
അവനെ പേടി മൂലം വിറക്കുന്നുണ്ടായിരുന്നു..
അവൻ പ്രതാപനെ നോക്കി..
അവനും ഭയചകിതനായി കണ്ടു..
പ്രതാപൻ ടേബിളിൽ കൈ കുത്തി ചൂണ്ടു വിരൽ ചുണ്ടിൽ വെച്ചു ചിന്തിച്ചിരിക്കുകയായിരുന്നു..
“നീ വാ..
പ്രതാപൻ എഴുന്നേറ്റ് നന്ദന്റെ കൈ പിടിച്ചു പുറത്തേക്കു ഓടി..
“എന്താടാ ഇനി ചെയ്യാ..? “
സങ്കടമടക്കി പിടിച്ചു കൊണ്ട് നന്ദൻ ചോദിക്കുന്നുണ്ടായിരുന്നു..
“എനിക്കു പേടിയാവുന്നു..എടാ അവളെന്തെങ്കിലും കടും കൈ ചെയ്തു കാണുമോ “?
“അതൊന്നുമില്ലെടാ നീ പേടിക്കാതിരി..നമ്മുക്ക് പോയി നോക്കാം.. “
പ്രതാപൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“നീയിവിടെ നിൽക്..ഞാനിപ്പോ വരാം..”
പ്രതാപൻ ഓഫീസിലേക്ക് കയറിപ്പോയി.
പോയ വേഗത്തിൽ തന്നെ അവൻ പുറത്തേക്ക് വന്നു..
പുറത്തിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു നന്ദനോട് കയറാൻ പറഞ്ഞു..ആ ബൈക്ക് അവരെയും കൊണ്ട് കുതിച്ചു..
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….