ടീച്ചറമ്മ
എഴുത്ത്: കലിപ്പത്തി
===========
എന്റെ അമ്മ എന്ന് പറയുന്നതിനേക്കാൾ ടീച്ചറമ്മയെന്നു പറയുന്നതാകും എല്ലാ പേർക്കും ഇഷ്ട്ടം.
കോട്ടഹിൽ സ്കൂളിലെ ടീച്ചറമ്മ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ
അമ്മ കൃഷ്ണ ഭക്തയായിരുന്നു. പല ദിവസം അമ്മ എന്നോട് പറയാറുണ്ട് ഉറക്കത്തിൽ ഒരു കുഞ്ഞു അമ്മയുടെ അടുത്തു വന്നു സംസാരിക്കുന്നതായി സ്വപ്നം കാണാറുണ്ടെന്നു.
വർഷത്തിൽ ഒരു ദിവസം കടന്നു വരുന്ന ശ്രീ കൃഷ്ണജയന്തി ദിവസം വൃതം എടുത്തു.
ഭഗവാന്റെ പടത്തിനു മുന്നിൽ കത്തിച്ചു വെച്ച നിലവിളക്കിന്റെ പ്രകാശത്തിൽ നാമം ചൊല്ലുക ആയിരുന്നു. പെട്ടന്നായിരുന്നു ആ സംഭവം ഞങ്ങളെ ഞെട്ടിച്ചത്.
അത് വരെ അമ്മയുടെ കൂടെ ഇരുന്ന എനിക്ക് ഉറക്കം വന്നു ഞാൻ എന്റെ മുറിയിൽ കയറി വാതിൽ അടച്ചതും അമ്മയുടെ വിളി എന്റെ കാതുകളിൽ പതിഞ്ഞു
അമ്മേ…….എന്ന വിളിയോടെ ഞാൻ മുറിക്കുള്ളിൽ നിന്നു പുറത്തു ഇറങ്ങി
അമ്മയുടെ അടുത്ത് എത്തിയ ഞാൻ….കണ്ടത്….
നെഞ്ച് വേദനയിൽ പുളയുന്ന എന്റെ അമ്മയെ….
എന്റെ ശരീരത്തിൽ തീ കുണ്ഡം ആളി കത്തുന്നത് പോലെ പാഞ്ഞു കയറി
അമ്മേ….എന്താണ് പറ്റിയത് ഇത്രയും നേരം ഞാൻ കൂടെ ഇരിക്കുക ആയിരുന്നല്ലോ !!!
ഞാൻ കരഞ്ഞു കൊണ്ടു അമ്മയുടെ അടുത്തേക്ക് ചെന്നു
അമ്മക്ക് എന്നോട് എന്തോ…പറയണമെന്നുണ്ട് .വേദന കൊണ്ടു പറയാൻ പോലും പറ്റാതെ നെഞ്ച് തടവി കരയുകയായിരുന്നു ഞങ്ങളുടെ അമ്മ.
എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ അമ്മയെ നോക്കി നിന്നു.
എന്റെ കൈകലുകൾ തളരും പോലെ തോന്നി ഒന്നും കഴിക്കാത്തത് കൊണ്ടു ഗ്യാസ് കയറിയത് ആകും
അടുക്കളയിലേക്ക് ഓടി വെള്ളം ചൂടാക്കി അച്ഛന്റെ കൈയിൽ കൊടുത്തു
അച്ഛൻ അമ്മക്ക് വെള്ളം കൊടുക്കുന്നതിനു ഇടക്കു എന്തോ പറയാൻ വേണ്ടി അമ്മ കൈ ഉയർത്തി കാണിക്കുന്നുണ്ട്
ഞാൻ ഓടി പോയി ജനൽ പാളിയുടെ അരുകിൽ വെച്ചിരുന്ന തൈലം കുപ്പി എടുത്തു അമ്മയുടെ നെഞ്ചിലും കഴുത്തിലും തടവി കൊടുത്തു
ഇത്രയും നേരം ഞാൻ അമ്മയുടെ കൂടെ ഉണ്ടായിരുന്നു അപ്പൊഴെന്നും….എന്റെ വാക്കുകൾക്കു ഇടയിൽ എന്റെ കരച്ചിൽ ഉയർന്നു വന്നു
അനുജൻ പറഞ്ഞു…നീ അലറി വിളിച്ചു നാട്ടുകാരെ ഉണർത്തുമോ….നേരം 3 ആയാതെ ഉള്ളൂ….
അമ്മയിരിക്കുന്നത് കണ്ടു ഉള്ളിൽ പേടി കൂടിക്കൊണ്ടേ….ഇരുന്നു…
കണ്ണിൽ നിന്നു ഇറ്റ് വീഴ്ന്ന കണ്ണുനീർ പാവാടയിൽ തുടച്ചു കൊണ്ടു പിന്നെയും പറഞ്ഞു.
എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല.
അമ്മ രണ്ടു ദിവസം കൊണ്ട് വൃതമെടുത്ത് ഇരുകയാണ്. ഇന്നു എനിക്ക് നല്ല ഉറക്കം വന്നു. അതുകൊണ്ടാണ് അമ്മയുടെ അടുത്തു നിന്നു ഞാൻ പോയത്. ഇല്ലായിരുന്നെങ്കിൽ….
അപ്പോഴൊന്നും ഇങ്ങനെ…..അമ്മേ….വേദന ഉണ്ടോ അമ്മേ…അമ്മേ….എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി
എന്റെ അനുജൻമ്മാരും അമ്മയെ നോക്കി കരയുകയാണ്
അച്ഛന്റെ കണ്ണുകളിൽ ഭയം ഞാൻ കണ്ടു.
അനിയൻ അമ്മയെ കൊണ്ടു പോകാനുള്ള വണ്ടി പിടിക്കാൻ പോയ നേരം കൊണ്ടു ഞങ്ങൾ അമ്മേയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ട തയ്യാറെടുപ്പുകൾ ചെയ്യുന്നതിനു ഇടയിൽ…
അമ്മ എന്റെ മടിയിൽ ചാഞ്ഞു കിടന്നു എന്നിട്ടു എന്റെ മുഖത്തേക്ക് നോക്കി…..
ഞാൻ എന്റെ അമ്മയെ ചേർത്തു പിടിച്ചു
അമ്മേ…..വിഷമിക്കാതെ ഒന്നും വരില്ല അമ്മയുടെ നെഞ്ചു തടവി കൊണ്ടു ഞാൻ കരയുകയായിരുന്നു
അമ്മ എന്റെ മുഖത്തേക്കു ഇമ വെട്ടാതെ നോക്കി കണ്ണുകളിൽ നിന്നു ഇറ്റ് വീഴ്ന്ന കണ്ണുനീർ തുള്ളികൾ എന്റെ കൈയിൽ വിഴ്ന്നു
അമ്മ കരയുന്നത് ഞാൻ കണ്ടു അമ്മയുടെ കണ്ണുകൾ തുടച്ചു
കരയല്ലേ….അമ്മേ…അവൻ വണ്ടി പിടിക്കാൻ പോയിരിക്കുന്നു കരയല്ലേ…അമ്മേ….
അമ്മയുടെ വായിൽ കൂടിയും മുക്കിൽ കൂടിയും എന്തോ ദ്രാവകം പുറത്തേക്കു ഒലിച്ചു വന്നുണ്ടു
അപ്പോഴേക്കും അനിയൻ വണ്ടി പിടിച്ചു വന്നു. ഞങ്ങൾ അമ്മയെ വണ്ടിയിൽ കയറ്റി. എന്നെയും രണ്ടാമത്തെ അനിയനെയും വീട്ടിൽ നിർത്തിട്ടു അച്ഛനും ഇളയ അനിയനും കൂടി അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി
സമയം 3.30 മണി ആകുന്നതേ ഉള്ളൂ അമ്മേയെ കൊണ്ടു പോയതിന്റെ പുറകിൽ…കൂട്ടിനു നിന്ന അനിയൻ കുറച്ച് അകലെയുള്ള അമ്മുമ്മയുടെ വീട്ടിലേക്ക് ഓടി പോയി.
അമ്മക്കു ഒന്നും വരല്ലേ…..ഭഗവാനേ നെഞ്ചുരുകി കരഞ്ഞു കൊണ്ട് അമ്മക്ക് കൊണ്ടു പോകാനുള്ള തുണികൾ അലമാരയിൽ നിന്നു എടുത്തു അടുക്കി വെച്ചു കൊണ്ടിരുന്നപ്പോൾ…
അമ്മ കിടന്ന മുറിക്കുള്ളിൽ ആരുടെയൊക്കെയൊ സംസാരിക്കുന്നതിന്റെ ശബ്‌ദം എന്റെ കാതുകളിൽ പതിഞ്ഞു
ആരും ഇവിടെ ഇല്ലല്ലോ….പിന്നെ ആരായിരിക്കും
അമ്മുമ്മയുടെ വീട്ടിൽ പോയവൻ തിരികെ വന്നോ!!
എന്റെ ഉള്ളിൽ പേടി തോന്നി ഞാൻ എല്ലായിടത്തും അവനെ നോക്കി
പിന്നെയും ആ ശബ്‌ദം എന്റെ കാതുകളിൽ പതിയുന്നുണ്ട്.
ഞാൻ പുറത്തു ഇറങ്ങി നാലു പാടും നോക്കി ആരും ഉണർന്നിട്ടുമില്ല
അകത്തു കയറിയ ഞാൻ അമ്മ കിടന്ന മുറിയിലേക്ക് എത്തി നോക്കുമ്പോൾ അമ്മ കത്തിച്ചു വെച്ച നിലവിളക്ക് അണഞ്ഞിരിക്കുന്നു.
മുറിയിലെ ലൈറ്റിന്റെ വെട്ടത്തിൽ 3 പേരുടെ നിഴലിൽ തലയുടെ രൂപവും ഉടലോടു കൂടിയ രൂപം എന്റെ കണ്ണിൽ പതിഞ്ഞു
എന്റെ ശരീരത്തിൽ എന്തോ ഒന്നു പാഞ്ഞു കയറും പോലെ തോന്നി.
അനങ്ങാൻ പോലും പറ്റാത്ത നിശ്ചലയായി നിൽക്കുമ്പോൾ..
അമ്മുമ്മയുടെ വീട്ടിൽ പോയിട്ടു തിരികെ വന്ന അനിയൻ ഗേറ്റ് തുറന്ന ശബ്‌ദത്തിൽ ഞാൻ കണ്ട കാഴ്ച്ചയുടെ ലോകത്തു നിന്നു എനിക്ക് മോചനം കിട്ടി
കുറച്ചു കഴിഞ്ഞതും അമ്മയെ കൊണ്ടു പോയ വണ്ടി തിരികെ വന്നു
ഞങ്ങൾ അമ്മയെ നോക്കാൻ കാറിന്റെ അടുത്ത് എത്തിയതും
അച്ഛൻ എന്നോട് പറഞ്ഞു.
ഇനി നിങ്ങൾക്കു ഞാനേ…ഉള്ളൂ.
എന്റെ മനസ് അമ്മയുടെ വേർപാടിൽ പൊട്ടിക്കരയാൻ മറന്നു പോയി
പല പല മുഖങ്ങൾ പല വർണ്ണങ്ങൾ കൊണ്ടു തീർത്ത പൂക്കൾ അലങ്കരിച്ചു വെച്ചിരിക്കുന്നു.
അമ്മയുടെ അടുത്ത് പോകാതെ ഞാൻ മാറി നിൽപ്പാണ്
വരുന്നവരോട് സംസാരിച്ചു നടക്കുന്ന എന്നെ കണ്ടു പലരും അതിശയിച്ചു
ആരൊക്കെയോ എന്റെ അടുത്തു വന്നു എന്നെ ആശ്വസിപ്പിച്ചു. അപ്പൊഴെന്നും എനിക്ക് ഒന്നും തോന്നില്ല.
സ്കൂളിൽ നിന്നു വന്ന കുട്ടികൾ അവരുടെ ടീച്ചറമ്മയെ കാണാൻ പുച്ചെണ്ടുമായി വന്നു അമ്മയെ നോക്കി കരഞ്ഞപ്പോഴാണ്…ഇനി ഒരിക്കലും ഞങ്ങളുടെ അമ്മ നമുക്ക് സ്വന്തം അല്ലെന്ന ബോധം എന്റെ ഹൃദയം തകർത്തത്
അമ്മേ…..എന്ന എന്റെ നിലവിളിയിൽ ഉറങ്ങി കിടന്ന എന്റെ വീട് കൂട്ടനിലവിളിയായി മാറി
ഇനി ഒരിക്കലും എന്റെ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാവില്ല എന്ന സത്യം ? ?
വേദനയോടെ 30 വർഷം പിന്നിട്ടെങ്കിലും ഇന്നും അമ്മ അതേ ദിവസം, അതേ സമയം ആ 3 നിഴലുകൾ എന്റെ മനസിനെ തട്ടി ഉണർത്താറുണ്ട്
പൊക്കിൾ കോടി ബന്ധം ഒരിക്കലും മായാത്ത മറക്കാത്ത സത്യം…
അമ്മക്ക് തുല്യം അമ്മ മാത്രം ?
ഇതു കഥ അല്ല ജീവൻ തുടിക്കുന്ന സത്യം. എഴുതി തീർന്നപ്പോൾ ഞാനും ആ അമ്മയുടെ മകളായി മാറി കഴിഞ്ഞു.
അവസാനിച്ചു
~കലിപ്പത്തി