ഋതു ഭേദങ്ങൾ -04
എഴുത്ത്: കർണൻ സൂര്യപുത്രന്
==============
ഹോട്ടൽ സഹാന. നാഗർകോവിൽ..
അശുഭകരമായ വാർത്തകളാണ് രാജീവിനെ തേടി രാവിലെ മുതൽ എത്തിക്കൊണ്ടിരിക്കുന്നത്..അമിതമായ ഉറക്കഗുളികൾ കഴിച്ച് ഹേമലത ജീവനൊടുക്കി എന്നതായിരുന്നു ഒന്ന്….കൊമ്പൻ ഡേവിസിനെ ആരോ ക്രൂ രമായി ആക്രമിച്ചെന്ന് റസാഖ് വിളിച്ചു പറഞ്ഞത് അടുത്ത ഷോക്ക് ആയി…
“സാറേ..കൊമ്പൻ ഇനിയൊരിക്കലും എണീക്കില്ല…അമ്മാതിരി പണിയാ കിട്ടിയേ…ഇതിലും ഭേദം കൊല്ലുന്നതായിരുന്നു..”
“സാരമില്ല റസാഖേ…ഇനി അവന്റെ ആവശ്യം എനിക്കില്ല…ഞാനെന്തായാലും ശനിയാഴ്ച പറക്കും..കുറച്ചു കാഷ് നിന്റെ അക്കൗണ്ടിൽ ഇട്ടു തരാം..അവന് കൊടുത്തേക്ക്…കുറേ സഹായിച്ചതല്ലേ…”
“അതല്ല..സാർ…” റസാഖിന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു..
“അവന് പണികൊടുത്തത് സാറിന്റെ ഭാര്യയുടെ മറ്റേ കൂട്ടുകാരനില്ലേ ഹരി.?അവനാ.”
രാജീവ് ഞെട്ടി..
“നീയെന്താ പറയുന്നേ? അവനോ?”
“അതേ..ഒറ്റയ്ക്കല്ല…ഷാജഹാൻ എന്നൊരാളാ എല്ലാ സഹായവും ചെയ്തു കൊടുത്തത്.. മംഗലാപുരത്തെ വല്യ പുള്ളിയാ…പോലീസിനോട് കൊമ്പനൊന്നും പറഞ്ഞില്ല…ഗുണ്ടകൾ തമ്മിലുള്ള പ്രശ്നം എന്നാ ന്യൂസ്… “
രാജീവ് ഒന്നും മിണ്ടിയില്ല…അവന് വിശ്വസിക്കാൻ പറ്റുന്നില്ല..ഹരികൃഷ്ണൻ എന്നൊരു നാട്ടിൻപുറത്തുകാരൻ പ്രതികാരത്തിനു ഇറങ്ങിയിരിക്കുന്നു..
“സാറ് പെട്ടെന്ന് ചെന്നൈക്ക് വാ…ഇനി പോകുന്നത് വരെ ഒന്നടങ്ങുന്നതാ നല്ലത്..”
“ഞാൻ നാളെയെത്തും…നീ വച്ചോ “..
അവൻ ഫോൺ കട്ട് ചെയ്തു…നാഗർകോവിലിൽ ഹൈവെയുടെ അടുത്തായി കുറച്ചു സ്ഥലം രാജീവിന്റെ പേരിൽ ഉണ്ട്..കാനഡയ്ക്ക് പോകും മുൻപ് അതു വിൽക്കണം..അതിന്റെ രെജിസ്ട്രേഷന് വന്നതായിരുന്നു…പാതി കാഷ് ബാങ്ക് വഴിയും പാതി കയ്യിലും കിട്ടി…എത്രയും പെട്ടെന്ന് തിരിച്ചു പോകുന്നതാണ് നല്ലതെന്നു അവന് തോന്നി…
രാത്രി 10 മണിക്ക് റിസെപ്ഷനിൽ വിളിച്ചു റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു..ഇരുപത് മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി..രാജീവിന്റെ കാർ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു…12 മണിക്കൂറോളം യാത്രയുണ്ട്…
കാറിൽ വന്നത് ബുദ്ധിമോശമായെന്നു അവന് തോന്നി..റസാഖിനെ കൂടെ കൂട്ടമായിരുന്നു..പക്ഷേ കൈയിൽ ലക്ഷങ്ങൾ ഉണ്ട്…ആരെയും വിശ്വസിക്കാൻ പറ്റില്ല…
തിരുനൽവേലി എത്തിയപ്പോൾ ഒന്നര മണി കഴിഞ്ഞു..ഉറക്കം വന്നപ്പോൾ അവൻ കാർ ഓരം ചേർത്തു നിർത്തി…പുറത്തിറങ്ങി മുഖം കഴുകി ഒരു സിഗരറ്റ് കത്തിച്ചു…എന്നിട്ട് ഫോണെടുത്തു അമ്മയെ വിളിച്ചു…ഒറ്റബെല്ലിന് അമ്മ ഫോണെടുത്തു…
“അമ്മയെന്താ ഉറങ്ങാത്തെ..? സമയം ഒരുപാട് ആയല്ലോ?”
“നിന്നെപ്പോലുള്ള തല തെറിച്ച മക്കൾ ഉണ്ടായാൽ എങ്ങനെ ഉറങ്ങാനാടാ?”.
ദേഷ്യത്തോടെ ഊർമിള മറുപടി നൽകി..
“ഹേമലതേടെ കാര്യം പൊന്നുമോൻ അറിഞ്ഞല്ലോ..? നീയുമായുണ്ടായിരുന്ന ബന്ധവും നിങ്ങള് കാണിച്ചു കൂട്ടിയ തോന്നിവാസങ്ങളും എല്ലാം ഡയറിയിൽ എഴുതിവച്ചിട്ടാ അവൾ ചത്തത്…കുടുംബക്കാരുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല…”
“അമ്മയുടെ കുറ്റപ്പെടുത്തൽ കേൾക്കാനല്ല ഞാനിപ്പോ വിളിച്ചത്..ചിലപ്പോൾ ശനിയാഴ്ചയ്ക്ക് മുൻപേ ഞാൻ പോകും…”
“എന്താടാ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“അതൊക്കെ പിന്നെ പറയാം..പക്ഷേ ആര് ചോദിച്ചാലും ശനിയാഴ്ച രാത്രിയാണ് ഞാൻ പോകുന്നത് എന്നേ പറയാവൂ..”
അവൻ കാൾ കട്ട് ചെയ്തു…കാറിൽ കയറാൻ തുടങ്ങവേ ഒരു ബൈക്ക് അടുത്തു വന്നു നിന്നു…
“സർ ഏതാവത് ഹെല്പ് വേണമാ..?..” കണ്ടാൽ സ്കൂൾ സ്റ്റുഡൻസിനെ പോലെ ഉള്ള രണ്ടു പയ്യന്മാർ…
“നോ താങ്ക്സ്…”
“നീങ്ക ഡോക്ടർ രാജീവ് താനേ?”
“യെസ്…” അവർക്ക് എങ്ങനെ തന്നെ മനസിലായി എന്ന് അവൻ ചിന്തിച്ചു..പെട്ടെന്ന് പിന്നിൽ രണ്ടു തീക്കണ്ണുകൾ തെളിഞ്ഞു…ഒരു വാഹനം ചീറിപ്പാഞ്ഞു വന്ന് അവർക്കരികിൽ നിന്നു…മൂന്ന് പേർ ചാടിയിറങ്ങി.എന്താണ് സംഭവിക്കുന്നതെന്നു മനസിലാകും മുൻപേ രാജീവിനെ അവർ അതിനുള്ളിലേക്ക് പിടിച്ചു കയറ്റി…സ്ലൈഡിങ് ഡോർ അടഞ്ഞു..വന്നതിനേക്കാൾ സ്പീഡിൽ ആ വണ്ടി മുന്നോട്ട് കുതിച്ചു..ബൈക്കിൽ വന്ന ചെറുപ്പക്കാരിൽ ഒരാൾ രാജീവിന്റെ കാർ സ്റ്റാർട്ട് ചെയ്തു…ആദ്യം ബൈക്കും..അതിന് പിറകിൽ കാറും ഹൈവേയിലേക്ക് കയറി….
***************
“ഞാനൊരാള് കാരണം എത്രപേരാ ബുദ്ധിമുട്ടുന്നെ?”…സുജാത നിറകണ്ണുകളോടെ പറഞ്ഞു…മോഹനൻ അവരുടെ കട്ടിലിന് അരികിൽ ഇരിക്കുകയായിരുന്നു..
“മറ്റുള്ളവർക്ക് വേണ്ടി ബുദ്ധിമുട്ടുന്നതും ഒരു സുഖമാണ് ടീച്ചറേ…” മോഹനൻ ചിരിച്ചു…
“ബന്ധുക്കളും കുടുംബക്കാരുമൊക്കെ ഒരു പരിധി കഴിഞ്ഞാൽ തിരിഞ്ഞു നോക്കില്ല എന്ന് ടീച്ചർക്ക് ഇപ്പൊ മനസിലായല്ലോ?”
സുജാത ഒന്നും മിണ്ടിയില്ല…സത്യമാണ്…ആരും ഇപ്പോ വരാറില്ല..ചേട്ടൻ വന്നിട്ടു തന്നെ മാസങ്ങളായി…മറ്റുള്ളവരൊന്നും ഫോൺ വിളി പോലുമില്ല..
“പറയുന്നത് കൊണ്ട് ദേഷ്യമൊന്നും തോന്നണ്ട..ഈ ബന്ധുക്കളുടെ മുൻപിൽ തലയുയർത്തി നടക്കാൻ വേണ്ടിയല്ലേ മോളെ ആ നാ.റിയെ കൊണ്ട് കെട്ടിച്ചത്? എന്നിട്ട് എന്തായി? ടീച്ചറുടെ പിടിവാശികാരണം അവളുടെ ജീവിതം നശിച്ചു…മനസ്സിലെ ഇഷ്ടം വേദനയോടെ അവൾ ഉപേക്ഷിച്ചു…”
സുജാത ഒന്ന് ഞെട്ടി…
“മോഹനേട്ടൻ എന്താ പറഞ്ഞത്??”
താൻ പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് മോഹനന് തോന്നി..പക്ഷേ ഇനി എന്തിനാ മറച്ചു വയ്ക്കുന്നത്….അയാൾ ആതിരയുടെയും ഹരിയുടെയും പ്രണയത്തെ കുറിച്ചും അവർ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അത് മറച്ചു വച്ചതും എല്ലാം തുറന്നു പറഞ്ഞു…സുജാതയുടെ മിഴികൾ നിറഞ്ഞൊഴുകി…
“അവനിന്നും അവളെ മനസ്സിൽ കൊണ്ടു നടക്കുകയാ..പക്ഷേ അവൾ പഴയപോലെ അല്ല…ആർക്കൊക്കെയോ വേണ്ടി ഇങ്ങനെ ജീവിച്ചു തീർക്കുന്നു…ടീച്ചർ മാത്രമല്ല..ഞാനും തെറ്റുകാരനാ..ആരൊക്കെ എതിർത്താലും അവളുടെ ഇഷ്ടത്തിന് ഞാൻ കൂടെയുണ്ടാവും എന്ന് വാക്കു കൊടുത്തതാ..പക്ഷെ ടീച്ചറന്നു മരിക്കാൻ നോക്കിയപ്പോ, ഞാനത് മറന്നു…ഒന്നും മിണ്ടാൻ പറ്റിയില്ല…”
അയാളുടെ കണ്ഠമിടറി…ഹോം നേഴ്സ് ദിവ്യ അകത്തേക്ക് കയറി വന്നപ്പോൾ മോഹനൻ എഴുന്നേറ്റു….തത്കാലികമായി സുജാതയെ നോക്കാൻ വേണ്ടി നിർത്തിയതാണ് ദിവ്യയെ..അവരുടെ വീടിന്റെ അടുത്ത് തന്നെയാണ്…
“മോള് എപ്പോ വരും മോഹനേട്ടാ?”
“മറ്റന്നാൾ എത്തുമെന്നാ ഹരി പറഞ്ഞത്..”
ബാംഗ്ലൂർ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞിട്ട് ആതിരയെയും കൂട്ടി പോയതാണ് അവൻ..
മോഹനൻ വീട്ടിലേക്ക് നടന്നു..
***************
ചുറ്റും ഇരുട്ടാണ്…എവിടെയാണ് ഉള്ളതെന്ന് രാജീവിന് ഒരെത്തും പിടിയും കിട്ടിയില്ല…കൈകൾ രണ്ടും പിറകിൽ ബന്ധിച്ചിട്ടുണ്ട്…ആരോ തീപ്പെട്ടിയുരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ ആ ദിശയിലേക്ക് തല തിരിച്ചു….സി ഗരറ്റിനു തീ കൊളുത്തിയതാണ്…ചുറ്റും ആരൊക്കെയോ ഉണ്ട്…ഭയം കാരണം ശബ്ദം പുറത്ത് വന്നില്ല…ദൂരെ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു…മെല്ലെ മെല്ലെ വലുതായി വന്നു…ആ വെളിച്ചത്തിൽ രാജീവ് ചുറ്റും നോക്കി..വലിയ പാറക്കെട്ടുകളും ഉയരത്തിൽ വളർന്ന മുൾചെടികളും….ഇതെവിടെയാണ്?? വെളിച്ചം അടുത്തെത്തി…ഒരു ബൊലേറോ ജീപ്പ് ആയിരുന്നു അത്…
അപ്പോഴാണ് തന്നെ കയറ്റി കൊണ്ടുവന്ന വാനും തന്റെ കാറും അവിടെ നിർത്തിയിട്ടിരിക്കുന്നത് രാജീവ് കണ്ടത്…ആറു പേർ ചുറ്റും നില്കുന്നുണ്ട്..ജീപ്പിന്റെ ഡോർ തുറന്ന് ആതിരയും ഹരിയും വേറെ രണ്ടുപേരും ഇറങ്ങി…അവളെ കണ്ടതോടെ കാര്യങ്ങളെല്ലാം രാജീവിന് മനസ്സിലായി..
പക്ഷേ ആതിരയുടെ മുഖത്ത് പകയ്ക്ക് പകരം പരിഭ്രമം ആയിരുന്നു…ജീപ്പിന്റെ ലൈറ്റ് ഓഫ് ആയി..ഒരാൾ ചെറിയൊരു എമർജൻസി ലാമ്പ് കത്തിച്ചു വച്ചു..ദൂരെ നിന്ന് ആർക്കും ഇപ്പോൾ കാഴ്ചകൾ വ്യക്തമാകില്ല…രണ്ടുപേർ രാജീവിനെ പിടിച്ചെഴുന്നേൽപ്പിച്ചു…
“ഇതാടാ നിന്റെ ഭാര്യ…പോകുന്നതിനു മുൻപ് നിന്റെ ബെഡിൽ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലേ? ഇതാ…”
ഹരി ആതിരയുടെ കയ്യിൽ പിടിച്ചു വലിച്ച് രാജീവിന്റെ മുന്നിൽ നിർത്തി..
“ആരോടാ കളിക്കുന്നതെന്ന് നിനക്കറിയില്ല…എല്ലാത്തിനെയും കൊ ന്നുകളയും ഞാൻ…” രാജീവ് പറഞ്ഞു തീർന്നതും അവിടെ കല്ലിൽ ഇരുന്ന് സി ഗരറ്റ് വലിച്ചുകൊണ്ടിരുന്ന ആൾ എഴുന്നേറ്റു വന്ന് ചുരുട്ടിയ മുഷ്ടി കൊണ്ട് രാജീവിന്റെ മൂക്കും വായും നോക്കി ആഞ്ഞിടിച്ചു….വീഴാനാഞ്ഞ അവനെ മറ്റുള്ളവർ താങ്ങി പിടിച്ചു…അവൻ ചോ ര തുപ്പുന്നത് ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടപ്പോൾ ആതിര മുഖം തിരിച്ചു..
“എൻ മുന്നാടി യാരെയും ബ്ലാക്മെയ്ൽ പ ണ്ണകൂടാത്…പുരിഞ്ചിതാ??” പതിഞ്ഞതെങ്കിലും കനമുള്ള ശബ്ദത്തിൽ അയാൾ രാജീവിനോട് പറഞ്ഞു…ഹരിയുടെ പിറകിൽ നില്കുകയായിരുന്ന ശിവ മുന്നോട്ട് വന്നു..
“സിസ്റ്റർ…ഏതാവത് പേസണംന്നാ ഇപ്പൊ പേസ്…സാറ് കാനഡ പോകപ്പൊറേൻ..ടൈം റൊമ്പ കമ്മി…”
അവൻ മുന്നോട്ട് വന്ന് രാജീവിന്റെ മുഖത്തെ ര ക്തം തുടച്ചു…ആതിര ഒന്ന് ദീർഘമായി ശ്വാസമെടുത്തു..
“സത്യമായും ഇതൊന്നും എന്റെ പ്ലാൻ അല്ല..ഇവരൊക്കെ ആരാണെന്നും എനിക്കറിയില്ല…ഒരിടം വരെ പോകാനുണ്ടെന്ന് ഹരിയും കൂട്ടുകാരും പറഞ്ഞപ്പോൾ കൂടെ വന്നെന്നെ ഉള്ളൂ..സത്യമായും നിങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ല..”
അവൾ സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ചു.
“എന്റെ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാ ഞാനീ വിവാഹത്തിന് സമ്മതിച്ചത്..പക്ഷേ ഞാനൊരിക്കലും നിങ്ങളെ ചതിച്ചിട്ടില്ല..നിങ്ങളാഗ്രഹിച്ചത് പോലെ തന്നെ ജീവിച്ചു. നിങ്ങളുടെ വാശിക്കു മുന്നിൽ എന്റെ സ്വപ്നങ്ങളെല്ലാം അടിയറവു വച്ചു…നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തു..പക്ഷെ എനിക്ക് തിരിച്ചു കിട്ടിയതോ???”
അവളുടെ കണ്ണുകൾ നിറഞ്ഞു…
“ഒരിക്കൽ പോലും നിങ്ങൾ തെറ്റുകളിൽ പശ്ചാത്തപിച്ചിട്ടില്ല..കൂടുതൽ ക്രൂ രത കാട്ടി…എന്റെ അമ്മയെ….”
ആതിരയുടെ ശബ്ദമിടറി…ഹരി മെല്ലെ അവളുടെ ചുമലിൽ തട്ടി…
“നിങ്ങളെ കൊല്ല ണ്ട ദേഷ്യമുണ്ട്..പക്ഷേ അത് ചെയ്താൽ നിങ്ങളും ഞാനും തമ്മിൽ എന്താ വ്യത്യാസം..? എനിക്ക് ജീവിക്കണം…എന്റെ പാവം അമ്മയ്ക്ക് വേണ്ടി…പിന്നെ എന്റെ സ്വപ്നങ്ങൾ സഫലീകരിക്കാൻ വേണ്ടി…ദ്രോഹിച്ചു മതിയായില്ലെങ്കിൽ നിങ്ങൾക്ക് വരാം…ഇനി എനിക്ക് ആരെയും ഭയമില്ല…”
കയ്യിൽ പൊതിഞ്ഞു പിടിച്ച താലിമാല അവൾ രാജീവിന്റെ മുന്നിലേക്കിട്ടു…
“ഹരീ…പോകാം…ഇയാളെ വിട്ടേക്ക്..”
അവൾ തിരിഞ്ഞു നടന്നു..കൂടെ ഹരിയും….ഷബീർ ജീപ്പ് സ്റ്റാർട്ട് ചെയ്തു..അവൾ കേറിയിരുന്ന ഉടനെ ഹരി പറഞ്ഞു..
“എടീ ഒരുമിനിറ്റ്..അവനോട് യാത്ര പറഞ്ഞിട്ട് വരാം..” അവൻ രാജീവിന്റെ അടുത്തേക്ക് തിരിച്ചു പോയി…
“ഞാനൊരു സാധാരണ നാട്ടിൻപുറത്ത് കാരനാ..പെയിന്ററായിരുന്നു..ചെറിയ ജീവിതം…ആകെ ആഗ്രഹിച്ചത് അവളെ മാത്രമായിരുന്നു..കൈവിട്ട് പോയപ്പോൾ സങ്കടം ഉണ്ടായെങ്കിലും അവൾ സന്തോഷമായി ജീവിക്കണമെന്ന് പ്രാർത്ഥിച്ചു..പക്ഷേ നീ….എന്നെ കൊ ല്ലാൻ ശ്രമിച്ചത് ഞാൻ ക്ഷമിക്കും…പക്ഷേ ടീച്ചറോടും അവളോടും ചെയ്തത് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ല…അവള് നിന്നെ വെറുതെ വിടാനാ പറഞ്ഞേ..ജീവിതത്തിൽ ആദ്യമായി അവൾ ആവശ്യപ്പെട്ടത് ഞാൻ ചെയ്യാതിരിക്കുവാ…. “
ഹരി നേരത്തെ രാജീവിന്റെ മുഖത്തു ഇടിച്ച ആളെ നോക്കി..
“മണിയണ്ണാ…മാപ്പിളയെ വഴിയണുപ്പ്….”
“നീങ്ക പോയിട് തമ്പി…നാൻ പാത്തുപ്പോം..” അയാൾ വീണ്ടുമൊരു സിഗരറ്റിനു തീ കൊളുത്തി….
“ഒരു കാര്യം പറയാൻ വിട്ടുപോയി…നിന്റെ റസാഖിനെ ഇന്ന് വൈകുന്നേരം റെയിൽവേ ട്രാക്കിൽ നിന്നും പെറുക്കിയെടുത്തിട്ടുണ്ട്..ട്രെയിനിൽ നിന്ന് വീണതാണോ, ആ ത്മഹത്യയാണോ എന്നറിയില്ല….”
അവന്റെ ചിരിയിൽ ഒരു ഗ്രാമീണന്റെ നിഷ്കളങ്കതയ്ക്ക് പകരം ഇരയെ കീഴ്പ്പെടുത്തിയ വേ ട്ടക്കാരന്റെ ഭാവമായിരുന്നു..
“സമൂഹത്തിന് മാതൃകയാവേണ്ട ഡോക്ടർ അധഃപതിച്ചാൽ എന്താവുമെന്ന് നീ കാണിച്ചു…ആരെയും ദ്രോഹിക്കാതെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പാവങ്ങൾ തിരിച്ചടിക്കാൻ തുടങ്ങിയാൽ എന്താവുമെന്ന് ഞാനും തെളിയിച്ചു…കണക്കുകൾ ഇവിടെ തീരുന്നു രാജീവ്…ഇനിയൊരു കൂടിക്കാഴ്ചയില്ല…”
അവൻ തിരിഞ്ഞു നടന്നു ജീപ്പിൽ കയറി..വന്ന വഴിയേ ജീപ്പ് തിരിച്ചു പോകുന്നത് രാജീവ് കണ്ടു..
“പോകലാമാ…?” മണി അവനോട് ചോദിച്ചു..യമനാണ് തന്നെ വിളിക്കുന്നതെന്ന് രാജീവിന് മനസിലായി..ഒരു കറുത്ത തുണി തലയിലൂടെ വീണ് അവന് കാഴ്ച മറഞ്ഞു…
************
“കുറച്ചു ദിവസം ഞാനിവിടുന്നു മാറി നിന്നപ്പോഴേക്കും അമ്മ മെലിഞ്ഞു പോയല്ലോ? “
ആതിര പരിഭവിച്ചു..കട്ടിലിൽ ചാരിയിരുത്തി സുജാതയ്ക്ക് കഞ്ഞി കോരികൊടുക്കുകയായിരുന്നു അവൾ…പെട്ടെന്ന്, അമ്മയുടെ നിറഞ്ഞ മിഴികൾ ശ്രദ്ധയിൽ പെട്ടു..
“എന്താമ്മേ?? എന്ത് പറ്റി?”
“ഞാൻ കാരണം നിന്റെ ജീവിതം ഇങ്ങനെ ആയില്ലേ?” അവൾ ഒന്ന് ചിരിച്ചു..
“എന്റെ ജീവിതം നശിക്കണമെന്ന് കരുതി ചെയ്തതൊന്നുമല്ലല്ലോ…മക്കൾ നല്ല നിലയിൽ ജീവിക്കണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും…അതിൽ തെറ്റില്ല.. “
“ഞാനൊന്ന് പറഞ്ഞാൽ മോള് അനുസരിക്കുമോ?”
“എന്താ?”.
“ഹരിയോട് ഞാൻ സംസാരിക്കാം…നിനക്ക് അവന്റെ കൂടെ ജീവിച്ചൂടെ..?”
ആതിര പൊട്ടിച്ചിരിച്ചു..
“അമ്മ എന്താ ഈ പറയുന്നേ?. അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു എന്നത് സത്യമാ…പക്ഷേ ഇന്ന് എല്ലാം മാറി..അവന് നല്ലൊരു പെൺകുട്ടിയെ കിട്ടും…ആ കല്യാണത്തിന് ഞാനും അമ്മയും സജീവമായി പങ്കെടുക്കും…”
സുജാതയുടെ വായ നനഞ്ഞ തുണികൊണ്ട് തുടച് അവൾ എഴുന്നേറ്റു…
“ഒരു ജോലി കണ്ടെത്തണം…കുറച്ചു പൈസയൊക്കെ ഉണ്ടാക്കിയിട്ട് നമുക്ക് എങ്ങോട്ടെങ്കിലും പോകാം…ഈ നാട് വേണ്ട…”
അടുക്കളയിൽ എത്തിയ ഉടനെ അവൾ ചുമരിൽ ചാരി നിന്നു ശബ്ദമില്ലാതെ കരഞ്ഞു….
****************
ആതിര മുറ്റത്തേക്ക് കയറിയപ്പോൾ ഹരി ചവിട്ടു പടിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു…
“രാവിലത്തെ പത്രം നട്ടുച്ചയ്ക്കാണോ വായിക്കുന്നേ? “
“വായിക്കാൻ പോസ്റ്മാൻ വിടണ്ടേ…അത് ചെയ്യ്, ഇത് ചെയ്യ് എന്നും പറഞ്ഞ് ഒരു മിനിറ്റ് വെറുതെയിരുത്തിയിട്ടില്ല.”
“എന്നിട്ട് ആളെവിടെ?”
“പിറകിലെ തോട്ടിൻകരയിലുണ്ട്..അവിടെ ഒരു കൈതച്ചക്ക പഴുത്തിട്ടുണ്ടെന്നും പറഞ്ഞു പോയതാ…”
“പത്രത്തിലെന്താ വിശേഷം…?”
“വിദേശമ ദ്യത്തിന് വീണ്ടും വിലകൂടി..”
“അയിന് നിനക്കെന്താ? നീ കുടിക്കാറില്ലല്ലോ..?”
“തുടങ്ങിയാലോ എന്ന് ആലോചിക്കുവാ..”
“കൊല്ലും ഞാൻ..” ചിരിച്ചു കൊണ്ട് അവൾ വീടിനു പിന്നിലേക്ക് നടന്നു…
പത്രത്തിന്റെ അകത്തെ പേജിലെ ചെറിയ കോളം വാർത്ത അവൻ ഒന്നുകൂടി വായിച്ചു..മേൽവരുവത്തൂറിനു സമീപം കണ്ടെത്തിയ അജ്ഞാത ജഡം തിരിച്ചറിഞ്ഞു.. ചെന്നൈ പല്ലാവരം റോയൽ ഹോസ്പിറ്റലിലെ ഡോക്ടരായിരുന്ന രാജീവ് ശേഖർ അമിതമായി മ ദ്യപിച്ചതിനാൽ കാൽവഴുതി കനാലിൽ വീഴുകയായിരുന്നു എന്നാണ് പോലീസ് സ്ഥിതീകരിച്ചിരിക്കുന്നത്…..
അച്ഛന്റെ കൂടെ രണ്ടു കയ്യിലും കൈതച്ചക്കയുമായി ആതിര വരുന്നത് കണ്ടപ്പോൾ ഹരി പത്രം മടക്കി വച്ചു..ഇപ്പോൾ അവളൊന്നും അറിയണ്ട…
****************
രണ്ടു വർഷങ്ങൾ കഴിഞ്ഞു…ആതിര കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു…സുജാതയെ അവൾ കൂടെ കൊണ്ടുപോയി…അവിടൊരു ഫ്ലാറ്റ് എടുത്താണ് താമസം…ദിവസവും ഹരിയോട് ഫോണിൽ സംസാരിക്കും….രാജീവിനും കൂട്ടുകാർക്കും സംഭവിച്ചതെല്ലാം അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു..പക്ഷേ അതേപറ്റി ഒന്നും അവനോട് ചോദിച്ചില്ല..
കാവിൻ പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഉത്സവം പ്രമാണിച്ചു അവളും അമ്മയും നാട്ടിലേക്ക് വന്നു…ഹരി അവളുടെ വീടൊക്കെ കൂട്ടുകാരുടെ സഹായത്തോടെ വൃത്തിയാക്കിയിരുന്നു…കാറിൽ നിന്നും വീൽചെയർ നിവർത്തി സുജാതയെ ഇരുത്തിയപ്പോഴേക്കും ഹരിയും മോഹനനും അങ്ങോട്ട് എത്തി..
“എറണാകുളം മുതൽ ഇവിടെ വരെ സ്വന്തം കാറിൽ….ആഹാ..” ഹരി കളിയാക്കി..
“അഹങ്കാരം കൊണ്ടൊന്നുമല്ല..അമ്മയ്ക്ക് ഒരാശ….സാധിച്ചു കൊടുത്തതാ…പിന്നെ എനിക്ക് ഒരു കാർ മാത്രമേ സമ്പാദ്യമായുള്ളൂ…നിനക്കോ? കാർ, ജീപ്പ്..ഏക്കർ കണക്കിന് കൃഷി…”
“മതിയെടീ…കളിയാക്കല്ലേ….ജീവിച്ചു പൊയ്ക്കോട്ടേ…”
അവൻ വീൽ ചെയർ തള്ളി..ചവിട്ടു പടിയുടെ അടുത്തു നിന്ന് സുജാതയെ അവൻ കോരിയെടുത്ത് അകത്തെ കസേരയിൽ കൊണ്ടിരുത്തി….
“അമ്മയും മോളും അമ്പലത്തിലേക്ക് ഇപ്പൊ വരുന്നോ അതോ അച്ഛന്റെ കൂടെയോ?”
“നീ ഇപ്പോഴേ പോകുന്നുണ്ടോ?രാത്രിയല്ലേ പരിപാടി?”
“എടീ..ഞാൻ ഉത്സവക്കമ്മറ്റിയിൽ ഉണ്ട്..അവിടെ തന്നെ ആയിരുന്നു..നിങ്ങള് വരുന്നു എന്ന് പറഞ്ഞത് കൊണ്ട് ഇങ്ങോട്ട് മുങ്ങിയതാ…”
“നീ വേണേൽ പൊയ്ക്കോ മോളെ..ഞാൻ ഇന്നെങ്ങോട്ടുമില്ല..തീരെ വയ്യ..” സുജാത പറഞ്ഞു…
“ഇനിയും ആറു ദിവസം ഉത്സവമുണ്ട്..നാളെ മുതൽ ടീച്ചറെ അവിടെ ഞാനെത്തിച്ചോളാം..” ഹരി വാക്കുകൊടുത്തു…എന്നിട്ട് അവളെ നോക്കി…
“നീപോയി കുളിക്ക്….ഒന്ന് തൊഴുതിട്ട് വരാം..”
അവൾ മടിച്ചു നിന്നു..
“പോയിട്ട് വാ മോളെ.. അതുവരെ ഞാനും ടീച്ചറും മിണ്ടിയും പറഞ്ഞുമിരിക്കാം…”
മോഹനനും നിർബന്ധിച്ചു…
ആതിര ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഹരി അവളുടെ മുറിയിലെ ടേബിൾ ഫാൻ ശരിയാക്കുകയായിരുന്നു…
“ഇപ്പൊ ഓക്കേ ആയി..” അവൻ ചിരിച്ചു..
“അമ്മയെവിടെ ഹരീ? “
“മുറ്റത്തു ഉണ്ട്..കാറ്റും കൊണ്ട് പോസ്റ്മാനോട് കത്തിയടിക്കുന്നു…”
അവൻ എഴുന്നേറ്റു അരികിൽ വന്നപ്പോൾ അവൾക്ക് തെല്ലൊരു പരിഭ്രമം തോന്നി…തൊട്ട് മുന്നിൽ വന്നു നിന്ന് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..
“എന്താടാ?”
“കാത്തിരിന്നു മടുത്തെടീ…ഇനിഎന്നാ നീ എന്നെ മനസ്സിലാക്കുക?”
“ഞാൻ നിന്നോട് പറഞ്ഞോ കാത്തിരിക്കാൻ?”
നിരാശയോടെ അവൻ കട്ടിലിലിരുന്നു..ആതിര അവന്റെ അരികിലിരുന്ന് താടിയിൽ പിടിച്ചുയർത്തി..
“ഹരീ..വേണ്ടെടാ…നിനക്ക് ഞാൻ ചേരില്ല..എനിക്കതിനുള്ള യോഗ്യത ഇല്ല..നിന്റെ ജീവിതം വെറുതെ പാഴാക്കരുത്.”
അവൻ പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ മുഖം ഇരുകൈകൾ കൊണ്ട് കോരിയെടുത്ത് നെറുകയിൽ അമർത്തി ചുംബിച്ചു…കുതറിമാറാൻ അവൾ ശ്രമിച്ചുവെങ്കിലും പറ്റിയില്ല..എതിർപ്പുകൾ കുറഞ്ഞു വരുന്നതറിഞ്ഞ് അവൻ നോക്കിയപ്പോൾ ആതിരയുടെ കണ്ണുനീരാണ് കണ്ടത്..
“നീയില്ലാതെ വയ്യ ആതൂ എനിക്ക്,..”
ആർദ്രമായ അവന്റെ സ്വരത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു…ഹരി, അവളെ മടിയിലേക്ക് ചായ്ച്ചു കിടത്തി..ഈറൻ മുടിയിലൂടെ വിരലോടിച്ചു….
**************
പ്രഭാപൂരിതമായ ശ്രീകോവിലിനകത്തേക്ക് നോക്കി പ്രാർത്ഥിക്കുമ്പോൾ ഹരിയുടെ മനസ്സ് നിറഞ്ഞിരുന്നു…ഒരുപാട് വേദനകൾക്കൊടുവിൽ ഇതാ ഇവളെ എനിക്ക് തന്നിരിക്കുന്നു…ന്റെ കൃഷ്ണാ… ഒത്തിരി നന്ദിയുണ്ട്…ആതിര കണ്ണു തുറന്ന് നോക്കിയപ്പോൾ ഹരി പ്രാർത്ഥന നിർത്തിയിട്ടില്ല…ആരെയും ശ്രദ്ധിക്കാതെ തന്റെ ജോലി ചെയ്യുന്ന ഒരു പെയിന്ററുടെ രൂപം അവൾക്ക് ഓർമ വന്നു..
യുവരാജ് സിങ്….അറിയാതെ അവളിൽ ഒരു ചിരി പൊട്ടി…
“എന്താടീ ?” അവൻ ചോദിച്ചു..
“ഒന്നുമില്ല…ക്രിക്കറ്റ് കളിക്കാരൻ യുവരാജ് സിങ് എന്റെ വീട്ടിൽ പെയിന്റ് അടിക്കാൻ വന്ന കാര്യം ഓർത്തതാ “
“എന്നെ കണ്ടാൽ യുവരാജ് സിങ്ങിനെ പോലുണ്ടോ?”
“അന്ന് ഉണ്ടായിരുന്നു…ഇപ്പോൾ ആളാകെ മാറി..”
“മനസ് മാറിയിട്ടില്ല..അന്നത്തേത് പോലെ തന്നെ ഇന്നും..ഇനിയെന്നും…”
അവന്റെ ശബ്ദത്തിലെ പ്രണയം അവൾ തിരിച്ചറിഞ്ഞു…അവനോട് ചേർന്ന് പുറത്തേക്കിറങ്ങി അവൾ ഒന്നുകൂടെ അമ്പലത്തിനുള്ളിലേക്ക് നോക്കി…
ഉണ്ണിക്കണ്ണൻ പുഞ്ചിരിക്കുകയാണ്……വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ അവൾ ഇരുകൈകളാലും ഹരിയുടെ വയറിലൂടെ ചുറ്റിപിടിച്ചു…അവന്റെ മുതുകത്തു ചുണ്ടുകൾ അമർത്തി…ഇനിയെന്നും കൂടെയുണ്ടാകുമെന്ന വാഗ്ദാനം പോലെ……
അവസാനിച്ചു