അദ്ദേഹത്തിൻ്റെതായി എൻ്റെ കുട്ടികൾക്ക് അവകാശപെട്ടതെല്ലാം ഞാൻ നേടി എടുക്കും. എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ട്…

നഷ്ടം…

Story written by Suja Anup

=================

തുന്നൽ ക്ലാസ്സുകളിലേയ്ക്കുള്ള ബസ് യാത്രകൾക്കിടയിൽ എപ്പോഴോ ആണ് അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടുന്നത്. എൻ്റെ മനസ്സ് അദ്ദേഹം എപ്പോഴാണ് കവർന്നെടുത്തത് എന്ന് എനിക്ക് ഓർമ്മയില്ല…..

എല്ലാവരും എന്നോട് ചോദിച്ചൂ

“എന്തേ കണ്ടക്ടർ സാർ, നീ വരാതെ വണ്ടി വിടില്ലേ?”

അതിനുള്ള ഉത്തരം എനിക്ക് അറിയില്ലായിരുന്നൂ. കാരണം ഇഷ്ടമാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

എനിക്ക് പക്ഷെ അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നൂ….

“എത്രയോ സുന്ദരികൾ ഒരു ദിവസ്സം ആ ബസിൽ കയറുന്നുണ്ടാവും. അവരോടും അദ്ദേഹം ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എങ്കിലോ?”

ആ സംശയം കാരണം അദ്ദേഹത്തോട് എൻ്റെ ഇഷ്ടം ഒരിക്കലും ഞാൻ പറഞ്ഞില്ല…

പക്ഷെ എൻ്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അദ്ദേഹം തന്നെ തന്നൂ..

ഒരു താലിയുടെ രൂപത്തിൽ ഇന്ന് അതെൻ്റെ കഴുത്തിൽ ഉണ്ട്…

ഒരു ദിവസ്സം അദ്ദേഹം നേരിട്ട് വീട്ടിലേയ്ക്ക് വന്നു. കൂടെ കൂട്ടുകാരനും ഒരു  ഉണ്ടായിരുന്നൂ..

അദ്ദേഹം പെണ്ണ് ചോദിച്ചപ്പോൾ എല്ലാവർക്കും അത് സമ്മതം ആയിരുന്നൂ…

വിവാഹ ശേഷം എനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല…

യാതൊരു സ്ത്രീധനവും വാങ്ങാതെ ഒരു സർക്കാർ ജോലിക്കാരനെ കിട്ടി എന്നത്തിൽ പലർക്കും അസൂയ തോന്നിയിരുന്നൂ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…

ഒരാഴ്ചയായി അദ്ദേഹം നല്ല വിഷമത്തിലാണ്…

“എന്താണ് കാര്യം” എന്ന് ഞാൻ എത്രയോ പ്രാവശ്യം ചോദിച്ചതാണ്…

അദ്ദേഹം ഒന്നും പറഞ്ഞില്ല…

ഒരു ദിവസ്സം അദ്ദേഹം എന്നോട് പറഞ്ഞു..

“നീ നമ്മുടെ കുട്ടികളെ നന്നായി നോക്കി കൊള്ളണം. ഒരിക്കലും അവരെ വിഷമിപ്പിക്കരുത്”

തനിക്കു എന്തോ സംഭവിക്കുവാൻ പോകുന്നൂ എന്ന് അദ്ദേഹം മുന്നേ തിരിച്ചറിഞ്ഞിരുന്നൂവോ…

അതിൻ്റെ അർത്ഥം എനിക്ക് പക്ഷെ മനസ്സിലായത്, ആശുപത്രിയിലേക്ക് എന്നെ കൂട്ടികൊണ്ടു ചെല്ലുവാൻ അദ്ധേഹത്തിൻ്റെ  കൂട്ടുകാരൻ വന്നപ്പോഴാണ്.

ഞാൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നൂ…

“ഹാർട്ട് അറ്റാക്ക്” ആയിരുന്നൂ…

“പക്ഷെ, എന്തേ പെട്ടെന്ന്?”

അതിനുള്ള ഉത്തരം കൂട്ടുകാരൻ പറഞ്ഞു തന്നൂ…

അദ്ദേഹം ഒരാഴ്ചയായി സസ്‌പെൻഷനിൽ ആയിരുന്നൂ..

ചെക്കർ പിടിച്ചതാണത്രേ, പോക്കറ്റിൽ മുന്നൂറു രൂപ കൂടുതൽ ഉണ്ടായിരുന്നൂ…

അത് അദ്ദേഹത്തിന് സഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല…

“റിപ്പോർട്ട് ചെയ്യരുത് ആ പൈസ എങ്ങനെ വന്നു എന്ന് അറിയില്ല” എന്ന് അദ്ദേഹം എത്ര പറഞ്ഞിട്ടും അയാൾ കേട്ടില്ല പോലും…

ഏഴും ആറും വയസ്സുള്ള കുട്ടികളേയും കൂട്ടി ഞാൻ എങ്ങോട്ടു പോകും…

“ഇല്ല, എവിടെ പോയാലും എനിക്ക് സമാധാനം കിട്ടില്ല. അദ്ദേഹത്തിൻ്റെ  ആത്മാവിനു ശാന്തി കിട്ടണം. അതിനായി ഞാൻ എന്തും ചെയ്യും? എൻ്റെ കുട്ടികളുടെ അച്ഛൻ്റെ മേൽ കളങ്കo വേണ്ട.”

അദ്ദേഹത്തിൻ്റെതായി എൻ്റെ കുട്ടികൾക്ക് അവകാശപെട്ടതെല്ലാം ഞാൻ നേടി എടുക്കും. എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ട്…

ഈ വർഷങ്ങൾ അത്രയും എന്തെല്ലാം ജോലികൾ ഞാൻ ചെയ്തു..

അത്രയും ഞാൻ കഷ്ടപ്പെട്ടു…ഈ വർഷങ്ങൾ എനിക്ക് തരാത്ത പരീക്ഷണങ്ങൾ ഇല്ല…എന്നിട്ടും ഞാൻ അതിനെ എല്ലാം അതിജീവിച്ചൂ…

എല്ലാം ഈ ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നൂ…ഇന്ന് എനിക്ക് അനുകൂലമായി വിധി വന്നൂ…

ആ ചെക്കറുടെ ഭാഗത്തെ കുറ്റം എനിക്ക് തെളിയിക്കുവാൻ പറ്റി.

എനിക്ക് അയാൾക്ക്‌ മാപ്പു കൊടുക്കുവാൻ വയ്യ. അയാൾ ശിക്ഷിക്കപ്പെടണം. മനഃപൂർവ്വo അയാൾ അദ്ദേഹത്തെ കേസിൽ പെടുത്തിയതാണ്….

സ്വന്തം അനിയന് ജോലിക്കയറ്റം കിട്ടുവാൻ വേണ്ടി എൻ്റെ ഭർത്താവിനെ കുറ്റക്കാരൻ ആക്കിയപ്പോൾ അയാൾ എന്ത് നേടി?

എൻ്റെ ശാപം ഞാൻ തിരിച്ചെടുക്കില്ല…

എൻ്റെ കുട്ടികൾ അനാഥരായില്ലേ…

എട്ടു വർഷം മാത്രമാണ് എനിക്ക് സുമംഗലി ഭാഗ്യം കിട്ടിയത്…

എൻ്റെ ഭർത്താവിന് കിട്ടേണ്ട ജോലിക്കയറ്റം തടയുവാൻ അയാൾ ചെയ്തതാണ് എല്ലാം എന്ന് ഞാൻ തെളിയിച്ചൂ…

എൻ്റെ മകന് പ്രായപൂർത്തിയായാൽ അദ്ദഹത്തിൻ്റെ ജോലി അവനു കിട്ടും.

നഷ്ടപരിഹാരം കിട്ടിയ തുക മുഴുവൻ ഞാൻ മോളുടെ പേരിൽ ബാങ്കിൽ ഇട്ടു. അവൾ വലുതാവുമ്പോൾ അവൾക്കു പഠിക്കുവാനും വിവാഹത്തിനും അത്  മതിയാകും..

തുലാസ്സിൽ  മുഴുവൻ നഷ്ടവും എനിക്കാണ്…എനിക്ക് മാത്രമാണ്…

നെറ്റിയിലെ സിന്ദൂരവുമായി അദ്ധേഹത്തിൻ്റെ മടിയിൽ കിടന്നു മരിക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…

എന്നാലും സാരമില്ല..

എൻ്റെ ഭർത്താവിൽ ആരോപിക്കപ്പെട്ട കളങ്കo മുഴുവൻ ഞാൻ കഴുകി കളഞ്ഞു…

“അദ്ദ്ദേഹത്തിനൊപ്പം ജീവിച്ച ആ നല്ല നാളുകൾ മതി ഈ ജന്മം മുന്നോട്ടു തള്ളി നീക്കുവാൻ എനിക്ക്..”