മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ദേഷ്യം തീരുംവരെ രാജേഷ് അവളെ തല്ലി. എന്നിട്ടും രാജിക് മാലതിയോടുള്ള വെറുപ്പ് തീർന്നില്ല..അവൾ പകയോട് രാജേഷിനു നേർക്കു അലറി..
തല്ലിക്കോ നിങ്ങളെന്നെ എത്ര തല്ലിയാലും ഇവരോട് എനിക്ക് ഒരിക്കലും സ്നേഹം തോന്നുകയില്ല.
രാജേഷ് മാലതിയെ നോക്കാനാവാതെ നിസ്സഹായനായി നിന്നു. അവളൊരു ശിലപോലെ ഉറച്ചു പോയിരുന്നു
തൃപ്തിയായില്ലേ നിങ്ങൾക്ക്…സന്തോഷമുള്ള ഞങ്ങടെ ജീവിതം തല്ലിത്തകർത്തപ്പോൾ നിങ്ങൾക്ക മതിയായില്ലേ… ശാപം കിട്ടിയ ജന്മമാ നിങ്ങളുടേത്.. നിങ്ങളെ സ്നേഹിക്കുന്നവരുടെ ജീവനെടുക്കുന്ന ജന്മം. ഇറങ്ങി പോയ്ക്കൂടെ ഇനിയെങ്കിലും ഇവിടുന്നു
മാലതി അനക്കമില്ലാതെ നിന്നും..പിന്നെ പതിയെ ആ വീടിന്റെ പടികളിറങ്ങി..
അമ്മേ നിൽക്ക് പോവരുത് ഞാനാ പറയുന്നത്
രാജേഷ് പറഞ്ഞു
മാലതി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല….
അവളുടെ കാതിൽ രാജിയുടെ വാക്കുകൾ അലയടിച്ചു. യാന്ത്രികമായി ചലിക്കുന്ന ഒരു പാവ പോലെ അവൾ മുന്നോട്ടു നടന്നു
സുബോധം ഇല്ലാത്തപോലെ നടന്ന പോകുന്ന അവളുടെ മുന്നിലേക്ക് ഒരു ഓട്ടോ വന്നു നിന്നു…
മാലതി ചേച്ചി …ചേച്ചി എന്താ ഇവിടെ..ചേച്ചി നന്ദേട്ടന്റെ വീട്ടിലേക്കായിരുന്നുല്ലോ പോയത് പിന്നെ എങ്ങനെ ഇവിടെ എത്തി
ഓ..ഇവിടെ അടുത്ത് ആണല്ലോ രാജി മോളെ കൊണ്ടുവന്നത്
അവിടേക്ക് വന്നതാണോ.?
മാലതി ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. അവളുടെ ചിന്തകൾ ഈ ലോകത്തെഅല്ലായിരുന്നു എന്ന് തോന്നുന്നു. ആ നിൽപ്പ് കണ്ട് വിനോദിന് എന്തോ ഒരു വല്ലായ്മ തോന്നി അവൻ ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി
സ്തംഭിച്ചു നിൽക്കുന്ന മാലതിയുടെ അടുത്തുവന്നു..അവൻ അവളുടെ മുഖത്തേക്ക് നോക്കി
ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടിരിക്കുന്നു..തന്നെ തിരിച്ചറിയുന്നതു പോലുമില്ലെന്നു അവനു തോന്നി. അപ്പോൾ മനസ്സിന് നോവിക്കുന്ന എന്തോ സംഭവിച്ചിട്ടുണ്ടല്ലോ
ചേച്ചി.. ചേച്ചി ഒന്നുരണ്ടുവട്ടം വിനോദ് വിളിച്ചെങ്കിലും അവളത് അറിഞ്ഞതേയില്ല
വിനോദിനു എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു..അവൻ അവളുടെ കൈയിൽ പിടിച്ചു കുലുക്കി വിളിച്ചു മാലതി ചേച്ചി
മാലതി പിടഞ്ഞുണർന്നതു പോലെ കണ്ണു മിഴിച്ചു അവനെ നോക്കി
എന്താ ചേച്ചിയിതു… എന്താ സംഭവിച്ചത്
എന്തിനാ ഈ വഴിയിൽ ഇങ്ങനെ നിന്ന് കരയുന്നത്.
മാലതിക്ക് എന്തൊക്കെയോ അവനോട് പറയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല..അവളുടെ മനസ്സ് അത്രമേൽ തകർന്നു പോയെന്ന് വിനോദിനു മനസ്സിലായി
വിനോദേ നീ എന്നെ ഒന്ന് ഏട്ടൻറെ വീട്ടിൽ ആക്കി തരുമോ..
മാലതി എങ്ങനെയൊക്കെയോ അവനോട് അത്രയും പറഞ്ഞു
അതിനെന്താ ചേച്ചി. വാ ഞാൻ അങ്ങോട്ടേക്കാ..ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കാം
മാലതി യാന്ത്രികമായി ആ ഓട്ടോയിലേക്ക് കയറിയിരുന്നു. എന്ത് സംഭവിച്ചതെന്നറിയാതെ അങ്കലാപ്പോടെ വിനോദ് ഓട്ടോ മുന്നോട്ടേക്ക് എടുത്തു
തറവാടിന്റെ മുറ്റത്ത് ഓട്ടോ ചെന്നുനിന്നു
മാലതി അതിൽ നിന്നും ഇറങ്ങി കരഞ്ഞുകൊണ്ട് അകത്തേക്കോടി
പൂമുഖത്തേക്ക് വരികയായിരുന്നു മഹാദേവൻ കണ്ടു തൻറെ സഹോദരി വരുന്നത്
മാലതി ഓടിച്ചെന്നതു മഹാദേവന്റെ മുൻപിലേക്കായിരുന്നു അയാളെ കണ്ടതും അവൾ ഏട്ടാ എന്ന് ഒരു നിലവിളിയോടെ അയാളുടെ നെഞ്ചിലേക്ക് വീണു ഉറക്കെ കരഞ്ഞു
മഹാദേവൻ പകച്ചുപോയി
എന്താ മോളെ എന്താ സംഭവിച്ചത് എന്തിനാ നീ ഇങ്ങനെ കരയുന്നത്
അവളുടെ കരച്ചിലിന് ആക്കം കൂടിയത് അല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല
മഹാദേവൻ ഇരുകരങ്ങളും കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തു. പിന്നെ ഒരു കൈ കൊണ്ട് മുടിയിൽ തലോടി… ആശ്വസിപ്പിക്കും പോലെ
മാലതി തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു. ഇത് കണ്ടു വല്ലാത്ത ഒരു മനസ്സോടെ കയറി വരികയായിരുന്നു വിനോദ്
എടാ വിനോദേ എന്താടാ ഉണ്ടായത്..എന്തിനാ ഇവൾ കരയുന്നത് എന്ത് സംഭവിച്ചു വഴിക്കുവെച്ച്.
എനിക്കറിയില്ല മഹിയെട്ടാ
നിനക്ക് അറിയില്ല…അല്ലേ. നിൻറെ കൂടെയല്ലേ ഞാൻ ഇവളെ വിട്ടത്. എന്നിട്ട് നിനക്ക് അറിയില്ലെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും
അത് ഞാൻ നന്ദേട്ടന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ ചേച്ചി എന്നോട് പറഞ്ഞു പൊയ്ക്കൊള്ളാൻ…ഞാൻ ഒരുപാട് നിർബന്ധിച്ചതാ ഞാനും കൂടെ നിൽക്കാമെന്ന്..പക്ഷെ ചേച്ചി സമ്മതിച്ചില്ല. ആവശ്യം വരുമ്പോൾ വിളിച്ചോളാം എൻറെ കൈയിൽ ഫോണുണ്ടെന്നു പറഞ്ഞ് എന്നെ അവിടെ നിന്നും പറഞ്ഞുവിട്ടു. അവിടുന്ന് എനിക്കൊരു ഓട്ടം കിട്ടി..ഓട്ടം കഴിഞ്ഞു ഞാൻ തിരിച്ചു വരുന്ന വഴിക്ക് രാജിമോളുടെ വീടിനടുത്തുള്ള വഴിയിൽ ചേച്ചി നിന്ന് കരയുന്നതാണ് കണ്ടത്. എന്നോട് ഒന്നും മിണ്ടിയില്ല അന്നേരം ഞാൻ ചോദിച്ചതാണ് എന്താ ഉണ്ടായത് എന്ന്…കൊണ്ടുവിടാൻ മാത്രം എന്നോട് പറഞ്ഞു
മഹാദേവന് ഏകദേശം കാര്യങ്ങൾ ബോധ്യമായി തുടങ്ങി. അതുവരെ പിന്നിൽ എല്ലാം കേട്ട് നിശ്ശബ്ദയായി നിന്ന് മീനാക്ഷി പറഞ്ഞു
ഇതിൽ അറിയാൻ ഒന്നുമില്ല..മകളെ കാണാൻ ചെന്ന് അമ്മയെ അവൾ ആട്ടിയിറക്കി കാണും അത്രതന്നെ. പണ്ടേ അവൾക്ക് മാലതിയെ ഇഷ്ടമല്ലലോ
മഹാദേവൻ ഇരുകൈകൾകൊണ്ടും മാലതിയുടെ തോളിൽ പിടിച്ച് തന്നിൽ നിന്ന് അകറ്റി
മോളേ അതാണോ സംഭവിച്ചത്…ചേട്ടനോട് പറ…എന്ത് സങ്കടം ആയാലും ഇനിയി ഏട്ടൻ മോൾക്കൊപ്പമുണ്ട്..ആരൊക്കെ തള്ളിപ്പറഞ്ഞാലും നിന്നെ ഞാൻ തള്ളിക്കളയില്ല എൻറെ കൂടെ തന്നെ വേണം എൻറെയി കൂടപ്പിറപ്പ്…ഭർത്താവോ മക്കളോ. ആരൊക്കെ വേണ്ടെന്നുപ്പറഞ്ഞാലും ഈ ചേട്ടൻ നിന്നെ കൈവിടില്ല…എൻറെ മീനാക്ഷിയും
പൊട്ടി കരഞ്ഞതല്ലാതെ മാലതിയിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല
മതി കരഞ്ഞത്..ഇത്രയും കാലം നീ നന്ദന്റെ വീട്ടിലും..ജയിലഴിക്കുള്ളിലുമായി കരഞ്ഞു തീർത്തതല്ലേ.. ഇനി നീ കരയാൻ ഞാൻ സമ്മതിക്കില്ല. എന്താ ഉണ്ടായത് എന്ന് പറ കേൾക്കട്ടെ
മാലതി മിഴികൾ സാരിത്തുമ്പു കൊണ്ട് അമർത്തി തുടച്ച് എന്നിട്ട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു
അതുകേട്ട് വിനോദ് ഉൾപ്പെടെ മൂന്ന് പേരും നിശബ്ദരായി
എങ്കിലും ഒരു മോൾക്ക് ഇങ്ങനെ അമ്മ യോട് പെരുമാറാൻ കഴിയുമോ. അതും ഇത്രയും നാൾ കാണാതിരുന്നിട്ടും കണ്ടപ്പോൾ…ഞാൻ ഇനി എങ്ങനെ ജീവിക്കുമേട്ടാ..സ്വന്തം മകൾ തന്നെ ഇങ്ങനെയാണ് പറയുന്നത്. അപ്പോൾ ഈ നാട്ടുകാരുടെ ചിന്തയിൽ ഇതുതന്നെയല്ലേ ഉണ്ടാകുന്ന അഭിപ്രായം. അമ്മയുടെ രഹസ്യക്കാരൻ മകളെ നശിപ്പിച്ചു… പിന്നെ മകനെ കൊന്നു..
ചേച്ചി… ചേച്ചി വിഷമിക്കേണ്ട ഈ നാട്ടിൽ ഒറ്റ ഒരാളും ചേച്ചിയെ കുറ്റം പറയുന്നില്ല..അതോർത്ത് ചേച്ചി വിഷമിക്കേണ്ട. ചേച്ചിയെ കുറിച്ച് നല്ല അഭിപ്രായം തന്നെയാണ്. ഇനി ആരെന്തുപറഞ്ഞാലും ചേച്ചിക്ക് എന്താ..ഈ നാട്ടുകാരായ ഞങ്ങൾ ചേച്ചിക്കൊപ്പം ഇല്ല ചേച്ചി തല ഉയർത്തി തന്നെ ഈ നാട്ടിലൂടെ നടക്കണം..
അതേ മോളെ… നിന്നെ ആ ഒരു കണ്ണിലൂടെ ആരും കാണുന്നില്ല..രാജി മാത്രമായിരിക്കും നിന്നെ അങ്ങനെ കാണുന്നത്. നന്ദൻ പോലും നിന്നോട് നല്ല രീതിയിൽ അല്ലേ പെരുമാറിയത്. അവളുടെ കാര്യം പിന്നെ നീ ഓർക്കണ്ട കാര്യമില്ല..അവൾക്ക് പണ്ടേ നിന്നോട് ശത്രുതയുണ്ടല്ലോ…ഇനി ഇങ്ങനെ തളരാൻ ഏട്ടൻ സമ്മതിക്കില്ല. ഇനി നിനക്ക് ദുഃഖപുത്രി യുടെ വേഷവും ഭാവവും രൂപവും വേണ്ട..നിൻറെ ഓരോ ചുവടും ഇനി കരുത്തുറ്റ അതാവണം..പ്രതികാരബുദ്ധിയോടെ തന്നെയാവണം ഇനി മുന്നോട്ടുള്ള യാത്ര
പറ്റില്ല ചേട്ടാ…എന്നെക്കൊണ്ട് ഇനി ഒന്നിനും പറ്റില്ല
പറ്റണം…നിനക്ക് ഇനിയും ഒരു മകൾ ബാക്കിയുണ്ട്. അവളുടെ ജീവിതത്തിന് വേണ്ടിയെങ്കിലും നീ ദുഃഖഭാവം മാറ്റി ഉയർത്തെഴുന്നേറ്റെ മതിയാവൂ
നന്ദന്റെ വീട്ടിൽ പോയപ്പോൾ ഏകദേശ കാര്യങ്ങൾ എല്ലാം മനസ്സിലായി കാണുമല്ലോ. അവിടെ അച്ഛനും മോളും രണ്ടാനമ്മ എന്ന ആ സ്ത്രീയുടെ അടിമയായി ജീവിക്കുകയാണ്. അവരെ ആ സ്ത്രീയിൽ നിന്നും രക്ഷിക്കണമെങ്കിൽ നീ ഇങ്ങനെ ആയാൽ പറ്റില്ല. പുതിയൊരു മാലതിയായി മാറേണ്ടിയിരിക്കുന്നു. അവിടെ കണ്ണീരും കദനവുമല്ല വേണ്ടത്. ഒരു സ്ത്രീയുടെ ആത്മാഭിമാനം ധൈര്യം തന്റെടവും ആവശ്യമാണ്. നീ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. നീ നിൻറെ കട്മ ചെയ്തു കർമ്മം ചെയ്തു അങ്ങനെ കരുതുക…
ആ വാക്കുകൾ മാലതിയിൽ എന്തോ ഒരു ചലനം സൃഷ്ടിച്ചു..
മോള് പോയി കുളിച്ച് വല്ലതും കഴിക്ക്. ഇതുവരെ സംഭവിച്ചതെല്ലാം ഈ പടിക്ക് പുറത്ത് വെച്ചു. പുതിയൊരു ജീവിതത്തിലെയ്ക്കുള്ള കാൽവെപ്പിനായി ശ്രമിക്കുക. മീനാക്ഷി….ഇവളെ അകത്തേക്ക് കൊണ്ടുപോകും
വാ മോളെ
മീനാക്ഷി അവളെ തനോട് ചേർത്ത്പിടിച്ചു അകത്തേയ്ക്ക് നടന്നു
നീ വാ..ഞാൻ ചോറെടുത്തു വെയ്ക്കാം
ഞാൻ ഒന്നു കുളിച്ചിട്ടു വരാം ചേട്ടത്തി എന്നും പറഞ്ഞു മാലതി അകത്തേക്ക് പോയി പോയി
രാത്രി ആഹാരം കഴിക്കാൻ വിളിക്കാൻ ചെന്നപ്പോഴേക്കും മാലതി എന്തോ ആലോചിക്കുകയായിരുന്നു
മോളെ മതി ആലോചന വന്നു വല്ലതും കഴിക്ക്
മീനാക്ഷി അവളെയും കൂട്ടികൊണ്ടുപോയി
അവർ ചെല്ലുമ്പോഴേക്കും മഹാദേവൻ ഊണുകഴിക്കാൻ എത്തിയിരുന്നു
മാലതി ഒരു കസേര നീക്കിയിരുന്നു
മഹാദേവൻ അവരുടെ മുന്നിലേക്ക് ഒരു പ്ലേറ്റ് നീക്കിവെച്ചു അപ്പോഴാണ് പിന്നിൽ നിന്നും ആരോ മാലതിയുടെ കണ്ണ് പൊത്തിയത്..
പരിഭ്രമത്തോടെ തന്റെ കണ്ണിനു മുകളിൽ പതിഞ്ഞ വിരലുകൾക്ക് മേലെ മാലതി രണ്ട് കൈകൾ കൊണ്ട് പരതി
ആരാണെന്ന് പറയാമോ ഒരു പുരുഷസ്വരം കേട്ടു
ഏട്ടാ ആരാ ഇത്..
ആരാ എന്റെ കണ്ണ് പൊത്തിയത്
ഇതാരാ എന്ന് എനിക്കറിയില്ല ആരാണെന്ന് പറയൂ..
അവൾ അൽപം പരിഭ്രമത്തോടെ പറഞ്ഞു
മതി വിവേക് നിന്റെ തമാശ… മീനാക്ഷി പറഞ്ഞു
കണ്ണിനു മേലെ പതിഞ്ഞ കൈവിരലുകൾ മെല്ലെ അകന്നു മാറുന്നത് മാലതി അറിഞ്ഞു..
ഞാനാ അപ്പച്ചി വിവേക്..
മോൻ എപ്പോൾ വന്നു എന്നിട്ട് ആരും എന്നോട് പറഞ്ഞില്ലല്ലോ നീ വരുന്ന കാര്യം
അതിനു ആരോടെങ്കിലും പറഞ്ഞിട്ട് വേണ്ടേ വന്നു കയറുമ്പോൾ ആണ് ഞങ്ങളും അറിയുന്നത്
വിവേക് മാലതിക്കടുത്ത് ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു..കളിയും ചിരിയും കൊണ്ട് മാലതിയുടെ മനസ്സ് മാറ്റാൻ വിവേക് കഴിവതും ശ്രമിച്ചു
രാത്രിയിൽ ഊണ് കഴിച്ചതിനുശേഷം മാലതി നടുമുറ്റത്ത് കൂടെ നടക്കുകയായിരുന്നു
അപ്പോഴാണ് മഹാദേവൻ അങ്ങോട്ട് വന്നതു
മോളേ വിവേക് അവിടുത്തെ ജോലി മതിയാക്കി പോന്നതാണ്..
അതെന്താ ഏട്ടാ… അവന് ഇനി അച്ഛൻറെ അമ്മയുടെ കൂടെ നിൽക്കണം എന്നാണ് ആഗ്രഹം
എന്നാൽ അങ്ങനെ ആകട്ടെയെന്ന് ഞാനും കരുതി
അവൻ സമ്പാദിച്ചു കൂട്ടിയിട്ട് വേണ്ടല്ലോ ഇവിടെ കഴിയാൻ. ഇനി അവനെ ഒരു കുടുംബജീവിതമാണ് ആവശ്യം നല്ല ഒരു പെണ്ണ് കണ്ടെത്തണം. എത്രയും വേഗം ആ ഒരു കാര്യം കൂടി നടന്നു കഴിഞ്ഞാൽ പിന്നെ സമാധാനമായി ഇവിടെ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണം എന്നാണ് ആഗ്രഹം
മാലതിയിൽനിന്നും മറുപടിയും ഉണ്ടാകാതെ ആയപ്പോൾ മഹാദേവൻ മാലതിയെ നോക്കി
അവൾ മറ്റേതോ ലോകത്ത് എന്ന പോലെ നിൽക്കുവായിരുന്നു
എന്താ മോളെ നീ ഇത്രയും ആലോചിച്ചു കൂട്ടുന്നത്
എൻറെ രാഖി മോളുടെ കാര്യമാണ് ഏട്ടാ
ഈ ചെറിയ പ്രായത്തിനുള്ളിൽ അവൾ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചുകഴിഞ്ഞു എൻറെ കുഞ്ഞിന് ഒരു നല്ല ജീവിതം ഇനിയെങ്കിലും ഉണ്ടാവണം
ഒരു കൊലപാതകിയായ അമ്മയുടെ മോൾക്ക് നല്ലൊരു ജീവിതം കിട്ടുമോ
രാജേഷിനെ പോലെ നല്ല ഒരു ചെറുക്കൻ എല്ലാം അറിഞ്ഞു വരുന്ന ഒരു ചെറുക്കൻ ഉണ്ടാവുമോ ചേട്ടാ
നീ അതോർത്തു വിഷമിക്കേണ്ട അവൾക്കുള്ള ചെറുക്കനെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു
അതിനെക്കുറിച്ച് പറയാനാണ് ഞാൻ നിന്റെ യടുത്ത് വന്നതു തന്നെ
ഏട്ടാ എത്രയും വേഗം എന്റെ മോളെ അവിടെ നിന്നും മാറ്റണമെന്നുണ്ടെനിക്ക്
അതിനെന്താ ആഗ്രഹം നമുക്ക് താമസിക്കാതെ നടക്കും രാത്രിയിൽ ഇങ്ങനെ ഉറക്കം കളയാതെ പോയി കിടക്ക്
മാലതി അകത്തേക്ക് കയറിപ്പോയി
ആ രാത്രി മുഴുവൻ അവൾ ചിന്തയിലായിരുന്നു വിനോദ് പറഞ്ഞപോലെ ഏട്ടൻ പറഞ്ഞ പോലെ ഒരു മാറ്റം എനിക്ക് അനിവാര്യമാണ് ഞാൻ മാറിയേ മതിയാവൂ എൻറെ മോൾക്ക് വേണ്ടി
രാവിലെ ആയപ്പോഴേക്കും മാലിന്യം ഒരു തീരുമാനത്തിൽ എത്തിയിരുന്നു അവൾ ഉറച്ച മുഖഭാവത്തോടെഅടുക്കളയിലേക്ക് ചെന്നു മീനാക്ഷിയെ ജോലികളിൽ സഹായിച്ചു അവളുടെ ആ മാറ്റം മീനാക്ഷിക്ക് ഒരുപാട് സന്തോഷമായി
വിവേകും ഏട്ടനും എവിടെപ്പോയി ചേച്ചി
അവർ പുറത്തേക്ക് പോയതാ.
വിവേകിന് എന്തൊക്കെയോ വാങ്ങിക്കണമെന്ന് പറഞ്ഞിരുന്നു
മാലതി എന്ന വിളികേട്ട് ആണ്..മാലതിയും മീനാക്ഷിയും അടുക്കളയിൽ നിന്നും വന്നത് അടുക്കളയിൽ നിന്നും വന്നത്
ടേബിൾ നിറയെ ടെക്സ്റ്റൈൽസ് ഷോപ്പിന്റെ പാക്കറ്റുകളായിരുന്നു
മഹാദേവനെ കയ്യിൽ ഒരു ഫയൽ ഉണ്ടായിരുന്നു
എന്താ ഏട്ടാ എന്താ വിളിച്ചത്
എനിക്ക് നിന്നെ ചില കാര്യങ്ങൾ ഏൽപ്പിക്കാൻ ഉണ്ട് ഇത്രയും നാളും ഞാൻ സൂക്ഷിച്ച് വെച്ചു. ഇനി ഇതിന്റെ എല്ലാം അവകാശ നീയാണ് നിൻറെ കയ്യിലാണ് ഇരിക്കേണ്ടത്. ഇന്നുമുതൽ പുതിയൊരു തുടക്കത്തിലേക്ക് ചുവടു വയ്ക്കണംഇത് എൻറെ വാശിയാണ് അയാൾ ആ ഫയൽ അവൾക്കുനേരെ നീട്ടി. ഇത് നന്ദന്റെ തറവാട് വീടിൻറെ രേഖകളാണ്..അതു മാത്രമല്ല അവിടുത്തെ സകല സ്വത്തുക്കളും നിന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത് നന്ദനന്റെ അച്ഛൻ. നീ ജയിലിലേക്ക് പോയപ്പോൾ നന്ദൻ ഇതെല്ലാം ഇവിടെ കൊണ്ടുവന്ന എന്നെ ഏൽപ്പിച്ചു. പിന്നെ ഇവിടുത്തെ നിന്റെ ഷെയർ അച്ഛൻ മാറ്റി എഴുതിയിരുന്നു നിൻറെ പേരിൽ. അതാണ് ഈ ഫയലിൽ മഹാദേവൻ മറ്റൊരു ഫയൽ അവളെ..
വിവേകേ അതിങ്ങെടുക്കടാ
അവൻ ഒരു ജ്വല്ലറി ബോക്സ് അയാളെ ഏൽപ്പിച്ചു.
ഇത് നിന്റെ ആഭരണങ്ങളാണ്. നന്ദൻന്റെ അമ്മയുടെ ആഭരണങ്ങളും ഇതിലുണ്ട്..ഇതിൽ നിന്നും ഒന്നുപോലും രാജിക്കു കൊടുക്കാൻ നന്ദൻ സമ്മതിച്ചില്ല എല്ലാ പുതിയത് വാങ്ങുകയായിരുന്നു. ഇത് ധരിക്കാൻഅർഹതയുള്ളത് നിനക്കും രാഖി മോൾക്കും ആണെന്നാണ് നന്ദൻ പറഞ്ഞത്
മീനാക്ഷി ഇരു കരങ്ങളും നീട്ടി അത് വാങ്ങിച്ചു…
പിന്നെ ബാങ്കിന്റെ പാസ് ബുക്കും ചെക്ക് ബുക്കും അയാൾ അവളുടെ കയ്യിൽ കൊടുത്തു
എല്ലാംകൂടി എന്തിനാ ചേട്ടാ എന്റെ കയ്യിൽ ഇപ്പോൾ തരുന്നത്. ഇത്രയും നാൾ ചേട്ടൻ തന്നെയല്ലേ എല്ലാ സൂക്ഷിച്ചത് ഇനിയും അങ്ങനെ മതി
പറ്റില്ല ഞാൻ അല്ല ഇതൊന്നും സൂക്ഷിക്കേണ്ടത് നീയാണ്. ഇനിയുള്ള ജീവിതം ഇങ്ങനെ കരഞ്ഞു കളയാൻ ഞാൻ സമ്മതിക്കില്ല
മാലതി അതെല്ലാം കൈയിൽ പിടിച്ചു എന്ത് ചെയ്യണമെന്നറിയാതെ നിന്നു
തുടരും
~ബിജി അനിൽ