അവിടെത്തെ അന്നം കഴിച്ചിട്ട് അവർക്ക് എതിരെ കൊടി പിടിക്കാൻ പോയ ആർക്കെങ്കിലും ഇഷ്ടാവോ…

Story written by Sarath Krishna

====================

നേരം ഒത്തിരി വൈകി രാഘവട്ടനെ ഇത് വരെ കണ്ടില്ലലോ…

സ്വതവേ പാടത്തെ പണിയും കഴിഞ്ഞു സന്ധിയകയുമ്പോഴക്കും വീട്ടിൽ എത്തുന്ന ആളാണ് …

ഇന്നു നേരത്തെ പണി നിർത്തി വന്നത് കവലയിൽ ഒരു പ്രസംഗം ഉണ്ട് . അത് കേൾക്കാൻ പോകണം എന്നും പറഞ്ഞാണ്

അത്താഴത്തിന്റെ നേരം കഴിഞ്ഞട്ടും മോനും മോളും വീണ്ടും കുറെ സമയം കാത്തിരുന്നു അച്ഛന് വേണ്ടി ..

എന്നും എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം അത് രാഘവേട്ടന് നിർബന്ധം ആണ്… ഇന്ന് ആ പതിവും തെറ്റിരിക്കുന്നു… അല്ലേലും കുട്ടികൾ എത്ര എന്ന് വെച്ച കാത്തിരിക്ക …

മോൻ ഇരുന്നു ഉറക്കം തുങ്ങുന്നത് കണ്ടപ്പോഴാണ് ഞാൻ മകൾക്ക് രണ്ട് പേർക്കും ചോറ് കൊടുത്ത് .

ചോറ് വിളമ്പുന്ന നേരത്തും മോനും മോളും പറഞ്ഞു അമ്മേ അച്ഛൻ വന്നിട്ട് മതി എന്ന്… ഞാൻ ഇത്തിരി നിര്ബന്ധിച്ചപ്പോഴാണ് അവർ ചോറുണ്ടത് …

ഇന്ന് ആണങ്കിൽ നല്ല മഴയ്ക്കും കോൾ ഉണ്ട് സന്ധ്യക്ക് വീട്ടിന് ഇറങ്ങാൻ നേരം പടിഞ്ഞാറു മഴക്കരു ഇരുണ്ടുകൂടുന്നതും കണ്ടിട്ടാണ് രാഘവേട്ടൻ പോയത്….

(ഉണ്ണുകഴിഞ്ഞു മകൾക്ക് പായ വിരിച്ചു കൊടുത്തിട്ട് അമ്മിണി ഉമ്മറത്തേക്ക് വന്നു…. )

( അമ്മിണി ഉമ്മറത്തെ കട്ടിളപാടിമേ ഇരികുന്നതിനു ഇടയിൽ വാതിലിൽ ചവിട്ടാൻ ഇട്ടിരുന്ന ചാക്കിൽ കിടന്നിരുന്നാ പൂച്ചയുടെ വാലിൽ അറിയാതെ ഒന്ന് ചവിട്ടി… പൂച്ച ചെറുതായി കരഞ്ഞു കൊണ്ട് മാറി ഇരുന്നു )

“”ആ നീയും പട്ടിണി ആയില്ലേ കുറിഞ്ഞി പൂച്ച ,”…അത്താഴം കഴിഞ്ഞ രണ്ടു പിടിച്ചോറ് അതിനും പതിവുള്ളതാണ് അകത്തെ ചിമ്മിണി ഉമ്മറത്തേക്കു ആയി അല്പം നീക്കി വെച്ച് അമ്മിണി പാടത്തേക്ക് നോക്കി കാട്ടിലാപടിമേ ഇരുന്നു

ഈ മഴകാര് കരണം വരമ്പത്കൂടെ ആരും വരുന്നത് പോലും കണ്ണില്ല….. കോലൊതു വീടിന്റെ വടകെപുറത്തെ വെളിച്ചം മാത്രം കാണാം .. കോലൊതു തറവാടിന്റെ മുൻവശം വരെയേ വഴി വിളക്കു ഉള്ളൂ അവിടെ നിന്നു ഒരു ഇറക്കം ഇറങ്ങിയാൽ കുളം ആയി നല്ല നിലാവുള്ള രാത്രിയിൽ കുളത്തിന്റെ ഓരത്തെ വരമ്പിൽകൂടി ആരെങ്കിലും പാടതേക്ക് ഇറങ്ങുണ്ടങ്കിൽ ഇവിടെ ഇരുന്നാൽ കാണണം……

(മഴ വാരവറിച്ചു ഇടിയും മിന്നലും , കാറ്റും വീശി തുടങ്ങിരിക്കുന്നു കാറ്റിന് ഒപ്പം കുളത്തിന്റെ് വക്കത് നിൽക്കുന്ന പാല പൂത്ത മണം അവിടെഅകെ പരന്നു…. )

ഈ ഇട ആയി രാഘവേട്ടന് എന്തോ പാർട്ടി പ്രവർത്തനം ഓകെ ഉണ്ട് ….ഇന്നാള് കവലയിലെ പാർട്ടി ഓഫീസിലെ രണ്ടു മുന്ന് പേർ രാഘവേട്ടനെ അനേഷിച്ചു ഇവിടെ വന്നിരുന്നു..

എന്നോട് ആണങ്കിൽ ഒന്നും പറയില്ല ഞാൻ എന്തെങ്കിലും എടുത്തു ചോദിച്ചാൽ കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യം പറഞ്ഞു എന്റെ വായ അടക്കും… ഇന്നലെ പണി കഴിഞ്ഞ് കൂലി വാങ്ങാൻ ആയി കോലോത്തെ ഉമ്മറത്ത് ചെന്നപ്പോ തമ്പുരാട്ടി ചോദിച്ചു രാഘവന് ഇപ്പോ പാർട്ടില് ഒകെ ഉണ്ടല്ലേ

“നാല് അക്ഷരം പഠിച്ച അഹങ്കാരം ആകുംലെ അവനു”…

ഞാൻ ഒന്നും മിണ്ടില്ല അവിടെത്തെ അന്നം കഴിച്ചിട്ട് അവർക്ക് എതിരെ കൊടി പിടിക്കാൻ പോയ ആർക്കെങ്കിലും ഇഷ്ടാവോ… ഒന്നുമില്ലെങ്കിലും ഈ വീട് ഇരികണ ഭൂമി അവിടുത്തെ തമ്പുരാൻ ഇഷ്ട്ടധാനം തന്നതല്ലേ.. അത് പറഞ്ഞ രാഘവേട്ടൻ പറയും പാടത്തു നെല്ല് കൊയ്യാൻ പാകം അകണ വരെ പടത്തിന് കവല് കിടക്കാൻ തന്നതാണ് എന്ന്….

“മ്മള് നല്ല പോലെ പണി എടുത്തിട്ടു തന്നെയാ കോലോത്തെ തമ്പരാമാർ മ്മക് കൂലി തരണത് അല്ലാണ്ട് ഒരാളും കാലണ്ണ മ്മക് കൊണ്ട് തെരണില്യയ”

ഇത്രയും പറഞ്ഞപ്പോ ഞാൻ ഒന്നും മിണ്ടാൻ പോയില്ല..

കോലോത്തെ വിറക് പുര പൊളിച്ചപ്പോ ബാക്കി വന്ന ഓടും കഴിക്കോലും വലിയ തമ്പുരാട്ടിയോട് ചോദിക്കാൻ ഞാൻ മനസ്സിൽ വിചാരിച്ചതാണ് .. ഇനി ഇപ്പോ ചോദിച്ചാലും തരുന്ന് തോന്നണില്ല… കഴിഞ്ഞകൊലം തന്നെ തുലാം മാസത്തിലെ മഴയത് നടേല് അകം ആകെ ചോർന്നു… ഈ കുറി ഓട് മെയാണ്ട് പറ്റില്ല.. ഇനി ഓല മെയിഞ്ഞാല് അടുത്ത കൊല്ലവും മാറ്റാണ്ടിവരും …

( മഴ പെയ്ത് തുടങ്ങി… അകത്തു വെള്ളം ചോരുന്ന സ്ഥലത്തു പത്രം വെക്കാൻ ആയി അമ്മിണി അകത്തേക്കു പോയി)

മോനും മോളും നല്ല ഉറക്കമാ മോള് ഇടക്കിടെ ഉറക്കത്തിൽ ഞെട്ടിതെറിക്കുന്നുണ്ട് ഇന്നലെയും മുന്ന് തവണ ഉണ്ടായി…

(അമ്മിണി അടുക്കളയിൽ നിന്ന് കത്തി എടുത്തു മകളുടെ തലയിണക്കു താഴെ തിരുകി)

നാളെ സന്ധിയാകുമ്പോ മോളെയും കൊണ്ട് അമ്പലത്തിൽ ഒന്ന് പോയി തൊഴിക്കണം തിരുമേനിടെന്ന് പൂജിച്ച ചരട് ഒന്ന് വാങ്ങി മോളുടെ കൈയിൽ കെട്ടണം…

ഇന്ന് രാഘവേട്ടനോട് കൊണ്ടുപോകാൻ പറഞ്ഞതാണ് നേരല്യയ നീ കൊണ്ടോയ മതി .. സന്ധിയായ മക്കളെ ആ കുളത്തിന്റെ വകത്തുകൂടെ വിടാൻ പേടിച്ചാണ് മോളെ മോനും ഒറ്റക്കി ഇന്ന് അമ്പലത്തിൽ വിടഞ്ഞത്….

എന്റെ മുത്തശി പറഞ്ഞു കേട്ടിട്ടുണ്ട് … പണ്ട് ഏതോ മണ്ണത്തി തുണി അലക്കാൻ വന്നപ്പോ ഈ കുളത്തിൽ വീണു മരിച്ചട്ടുണ്ട് എന്ന്… തൃസന്ധിയ ആയ ഞാൻ ഇപ്പോഴും കുളത്തിന്റെ അടുത്തേക്ക് പോകാറില്ല… മകളെയും വിടാറില്ല…. എന്തിന് ഒന്ന് ഉറങ്ങിയാ നേരത്ത് പാലായുടെ ഭാഗത്തേക്ക് നോക്കാൻ തന്നെ എനിക്ക് പേടി ആണ്…

(മഴയുടെ ചാറ്റൽ ആ കുടിലിന്റെ ഉമ്മറ പടിയിൽ ഇരിക്കുന്ന അമ്മിണിയുടെ മുഖത്തേക് അടിച്ചു…. അമ്മിണി ഉമ്മറപ്പടിയിൽ നിന്ന് എണീറ്റു ഓലയിൽ കൂടെ ഊർന്നു വീഴുന്ന മഴത്തുള്ളികൾ കൈ വെള്ളയിൽ കോരി എടുത്തു…. ഉമ്മറത്തെ തൂണിൽ പിടിച്ചു ആകാശത്തേക്കു നോക്കി…)

പണ്ട് ഇതേ പോലെ കാലം തെറ്റി പെയ്ത് ഒരു മഴയതാണ് ഞാൻ ആദ്യമായി രാഘവേട്ടനെ കാണുന്നത്

അന്ന് ഭഗവതി കാവിൽ പൂരം ആയിരുന്നു… ഉച്ചതിരിഞ്ഞു തെയ്യം തിറയും കണ്ടു എന്റെ അച്ഛനും അമ്മയും നേരത്തെ വീട്ടിലേക്ക് വന്നു… എന്നെ വിളിച്ചു ഞാൻ പോയില്ല.. പക്ഷെ പൂവൻ തീരുമാനിച് വേറെ ഒരു കാര്യത്തിന് നേരത്തെ അനുവാദം വാങ്ങിരുന്നു… സന്ധ്യ നേരത്തെ ദീപാരാധനയും തായമ്പകയും കഴിഞ്ഞാൽ അന്ന് പൂരത്തിന്റെ അന്ന് അമ്പലത്തിൽ KPC യുടെ നാടകം ഉണ്ടായിരുന്നു… എന്റെ ഏറെ കാലം ആയിട്ടുള്ള മോഹം ആണ് KPC യുടെ നാടകം കാണാ എന്നത്…

എന്നെ പോലെ വീട്ടിൽ ആർക്കും നാടകത്തിനു വലിയ കമ്പം ഒന്നുമില്ല കൂട്ടിന് ആരുമില്ലാണ്ട് വീട്ടിനു വിടുകയുംഇല്ല …. എന്റെ ഈ മോഹത്തെ കുറിച്ച് പറഞ്ഞപ്പോൾ വടക്കലെ സുഭദ്രക്കും അവളുടെ അനിയത്തി കാർത്തുനും നാടകം കാണണം എന്നായി… സുഭദ്ര ഉണ്ടങ്കിൽ വീട്ടിന് വിടുന്ന കാര്യത്തെ കുറിച്ച് പേടിക്കാൻ ഇല്ല .. കാരണംഒരു ആണിന്റെ ധൈര്യമാ അവൾക് അത് എല്ലാവര്ക്കും അറിയാം …. അന്ന് എന്റെ വീട് പാടത്തിന്റെ അപ്പുറത്തെ കരയിൽ ആണ്… ഈ കാണുന്ന പാടം കയറി വേണം ഭഗവതി കാവിൽ എത്താൻ… കുംഭ മാസത്തിലെ നല്ല നിലാവ് ഉണ്ടക്കും പാടത്തെ ഇഴ ജന്തുക്കളെ പോലും പകൽ വെളിച്ചം പോലെ കാണാൻ പറ്റുന്ന അത്രയും നിലാവ്….

“”എന്നാലും വീട്ടിന് ഇറങ്ങുമ്പോ അമ്മ പറഞ്ഞു അധികം നേരംവെക്കൻ നിൽകണ്ടാട്ട അമ്മണ്ണിയെ നേരം തെറ്റിയ അനേഷിച്ചു വരാൻ അച്ഛൻ മാത്രമേ ഉള്ളു അച്ഛനാണ്ച്ച തീരെ വയ്യത്തിനും…

ഇല്ലാമേ വേഗം വന്നോളം…. “

കുടിക്കാനുള്ള കരിങ്ങാലി വെള്ളവും… ഒരു പൊതി അരിമണി വറുത്തതും ആയി ഞാൻ സുഭദ്ര യുടെ വീട്ടിൽ ചെന്നു.. അവിടെ സുഭദ്രയും കാർത്തുവും എന്നെ കാത്ത് വേലികൾ നിൽകുണ്ടായിരുന്നു….

“”എവിടെ ആയിരുന്നു കുരിപ്പേ എത്ര നേരയി കാത്ത് നിൽകാണു … സന്ധ്യ നേരത്ത് ഏത മുറിഞ്ഞു കടക്കണ്ടലോ എന്ന് വെച്ച വീട്ടിൽ വേരഞ്ഞെ…”

ഇതൊക്കെ കുപ്പിലാക്കണ്ടേ എന്റെ സുഭദ്രേ …

കൈയിൽ ഇരിക്കുന്ന പ്ളാസ്റ്റിക് കുപ്പി കാണിച്ചു അമ്മിണി പറഞ്ഞു…

കാർത്തു നീ പുളുങ്കുരു വറുത്തതും ഇരിക്കാനുള്ള കടലാസും എടുത്തോ… ..

(കാർത്തു ചിരിച്ചു കൊണ്ട് തലയാട്ടി…. )

“എല്ലാം എടുത്തിട്ടുണ്ട് ഇങ്ങാട് പോരെ…. “

(ഇതും പറഞ്ഞു സുഭദ്ര ഞങ്ങൾക്ക് മുന്നിൽ നടന്നു… )

ഞങ്ങൾ പാടം കയറി അമ്പല പറമ്പ് എത്തിയപ്പോഴേക്കും സ്റ്റേജ്ന്റെ മുന്നിൽ ഉള്ള സ്ഥലം ഒകെ പോയിരുന്നു… …

സ്റ്റേജിന്റെ തൊട്ട് മുന്നിൽ സ്ഥലം കിട്ടാതെ കണ്ടപ്പോ സുഭദ്രേ എന്റെ മുഖത്ത് നോക്കി പിറുപിറുത്തു… … ഞാൻ ഒന്നും മിണ്ടാൻ പോയില്ല….എന്നാലും നാടകം കാണാൻ പാകത്തിൽ ഉള്ള സ്ഥലം ഞങ്ങൾക്ക് കിട്ടി ..

അവിടെന് അധികം വെക്കാതെ തന്നെ നാടകം തുടങ്ങി …. മാറി മാറി വരുന്ന ലൈറ്റ് ഉം സംഭാഷണവും കേട്ടപ്പോ… ഞങ്ങൾ അതിൽ തന്നെ മുഴുകി പോയി… എന്തിന് കൊണ്ട് വന്ന പുളിങ്കുരു പോലും തിന്നാൻ മറന്നു…. … നാടകം കഴിയാൻ പോകുന്ന നേരത്താണ് … ഇതേ പോലെ ഒരു മഴ പെയ്യുന്നത്…. എല്ലാവരും പറമ്പിനിന്നു ഓടി അമ്പലത്തിനു ചുറ്റുമുള്ള ഓരോ വീടിന്റെ ഇറയ്ത് പോയി നിന്നു. ഞങ്ങളും ഒരു വീടിന്റെ ഉമ്മറത് കയറി നിന്നു… മഴ വീണ്ടും കൂടുകയാണ് എന്ന് കണ്ടപ്പോ അമ്പല കമ്മറ്റിക്കാർ മെയ്ക് സെറ്റ്ലൂടെ വിളിച്ചു പറഞ്ഞു നാടകം ഇനി ഉണ്ടാവില്ലന്നു….

കോരിച്ചിരിയാണ മഴ … ഞാനും കാർത്തും സുഭദ്രയുടെ പിന്നാലെ നടന്നു… വീട്ടിന് ഇറങ്ങുമ്പോ മഴ പെയ്യും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് കാരണം കുടയും എടുത്തില്ല….. … ഇങ്ങനെ ഓരോന്ന് ആലോചിച്ചു ആകെ നനഞ്ഞു ഞാൻ കാർത്തുന്റെ കൈ പിടിച്ചു നടന്നു… കോലൊതുകേക്കുഉള്ള വളവ് തിരിഞ്ഞപ്പോ ഞങ്ങൾ മൂന്നു പേരും മാത്രം ആയി വഴിയിൽ…

ആകെ ഉള്ള ധൈര്യം സുഭദ്രേ ആണ്.. ആ ഒറ്റ ഉറപ്പെ എനിക്കും കാർത്തുനും ഉള്ളു ആ സുഭദ്രേ ആണങ്കിൽ ഒന്നും മിണ്ടുന്നുമില്ല ….. അങ്ങനെ ആ കോരി ചൊരിയുന്ന മഴയത് കോലത്തെ തറവാടും കഴിഞ്ഞു ഞങ്ങൾ പാടത്തേക്ക് ഇറങ്ങി… പാലായുടെ വക്കത് എത്തിയപ്പോഴാണ് പിന്നൽ നിന്ന് ഒരു വിളി..

എന്താ സുഭദ്ര കൂട എടുത്തില്ലേ…. …

പെട്ടന്ന് ഒരു ആൺ ശബ്ദം കേട്ടപ്പോ …ഞങ്ങളുടെ ഉള്ളൊന്നു കാളി കാരണം ആ ഒരു ചോദ്യം ഞങ്ങൾ 3 പേരും പ്രതീക്ഷിചിരുന്നില്ല ഈ നേരത്ത് കുളത്തിന്റെ വക്കത് ആരും വരാറിലായിരുന്നു…. സുഭദ്ര പതിയെ പിന്നിലേക് തിരിഞ്ഞു നോക്കി… .. ഞാൻ പേടി കൊണ്ട് ആ മഴയ്ത് വിറങ്ങലിച്ചു കാർത്തുന്റെ കൈ മുറുക്കെ പിടിച്ചു അങ്ങനെ നിന്നു… ഇടറുന്ന ശബ്ദത്തോടെ സുഭദ്ര ചോദിച്ചു ..

ആരാ അത്??

ഞാനാ സുഭദ്ര രാഘവൻ…

ആ രാഘവേട്ടനാ ഞാൻ അങ്ങ് പേടിച്ചു….

സുഭദ്രേയുടെ ആസ്വത്തോടെ ഉള്ള ആ പറച്ചാല് കേട്ടപ്പോഴ എന്റെയും കാർത്തുന്റെയും ജീവൻ നേരെ വീണത്…. ..

എവിടെ പോയിട്ട സുഭദ്രേ ഈ നേരം തെറ്റിയ നേരത്ത്…

ഒന്നും പറയണ്ട എന്റെ രാഘവേട്ട.. ഞങ്ങൾ ആ നാടകം ഒന്ന് കാണാൻ പോയതാ… ഈ മഴ ഞങ്ങളെ ചതിച്ചു…

എന്നാ നടന്നോ ഞാൻ വരാം കൂടെ ഈ പാടം കഴിയാണ വരെ… തനിച്ചു പോണ്ട

രാഘവേട്ടൻ… ഞങ്ങൾക്ക് മുന്നിൽ നടന്നു

അല്ല രാഘവേട്ടൻ എവിടെ പോയതാ ഈ നേരത്ത് സുഭദ്രേ ചോദിച്ചു..

ഞാൻ ആ കോലോത്തെ കണ്ടതിൽ 4 തടം കൂർക്ക നട്ടെട്ടുണ്ട് ഈ മഴയത് വെള്ളം കയറേണ്ട എന്ന് വെച്ച് വരമ്പു മുറിക്കാൻ വന്നതാ…

അല്ല അപ്പൊ നാടകം കാണാൻ വന്നില്ലേ…

എന്ത് ചോദ്യമാ സുഭദ്രേ ഞാൻ വരണ്ടു ഇരിക്കോ മ്മടെ പാർട്ടിയുടെ നാടകത്തിനു… ഞാൻ മുൻപ് രണ്ട് മുന്ന് തവണ കണ്ടട്ടുണ്ട് ഈ നാടകം എന്നാലും വന്നു … വന്നു കുറച്ചു കഴിഞ്ഞപ്പോ മഴചാറാൻ തുടങ്ങിയത് നേരെ വീട്ടിന് കൂട എടുത്ത് പാടത്തേക്ക് പോന്നു.. ..

( മഴയുടെ തണുപ്പ് സഹിക്കാതെ ആയപ്പോ എന്റെ പല്ലുകൾ കുട്ടി ഇടിക്കുന്നത് എങ്ങനെയോ രാഘവേട്ടൻ കണ്ടു…. അദ്ദേഹം ചൂടിയിരുന്ന കൂടാ സുഭദ്രേടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു….)

താണ്ത്തിട്ടു ആ കുട്ടിടെ ഉള്ളു കുടയുണ്ട് എന്ന് തോന്നുന്നു ഈ കൂട ചൂടികൊള്ളാൻ പറയു…

കൂടയിൽ ഞാനും കാർത്തുവും കയറി നിന്നു

നടക്കുന്നതിന്റെ ഇടയിൽ സുഭദ്രയോട് രാഘവേട്ടൻ ചോദിച്ചു… ഏതാ ആ കുട്ടി കാർത്തുന്റെ കൂടെ ഉള്ളത് .. …

ഓ അത് മ്മടെ …ശങ്കരട്ടന്റെ മോൾ ആണ്…

ഏത് മ്മടെ.. വയ്യാത്ത ശങ്കരട്ടന്റെയോ….

ആ അതെ…

സുഭദ്രയും രാഘവേട്ടനും എന്തൊക്കെ പറഞ്ഞു ഞങ്ങൾക്ക് മുന്നിൽ കൂടെ വരമ്പത് കൂടെ നടന്നു… … ഞാൻ കാർത്തുനോട് ചോദിച്ചു… ആരാ ഈ രാഘവേട്ടൻ…

അത് സുഭദ്രച്ചിടെ കൂടെ ബീഡി തെരുപ്പു കമ്പനിൽ ഉണ്ടായിരുന്നത…

അങ്ങനെ ഞങ്ങൾ പാടം കയറാൻ നേരം എന്റെ അച്ഛൻ കുടയും ആയി വരമ്പിലൂടെ വരുണ്ടായിരുന്നു…. …

ഞങ്ങൾക്ക് അടുത്തെത്തിയ അച്ഛൻ സുഭദ്രയോട് ആയി ചോദിച്ചു ആരാ കൂടെ വേറെ ഒരാൾ സുഭദ്രേ ….

(അതിനു ഉത്തരം പറഞ്ഞത് രാഘവേട്ടൻ ആണ്…)

ഞാനാ ശങ്കരേട്ട രാഘവൻ…

ആ രാഘവനാ…

ആ പിള്ളാരെ ഒറ്റയ്ക്ക് പാടത്ത് കണ്ടപ്പോ കൊണ്ടാക്കാൻ കൂട്ടിന് വന്നതാണ്…

അത് എന്തായാലും നന്നായി… എന്നാ ശരി സുഭദ്രേ നിങളെ പൂക്കോ

ഞാൻ എന്റെ കൈയിലെ കൂട രാഘവേട്ടന് കൊടുത്തിട്ട് അച്ഛന്റെ കൂടയിലേക് കയറി….

അവിടന്ന് അടുത്ത ഞയറാഴ്ച ആണ് രാഘവവേട്ടൻ എന്നെ പെണ്ണ് ചോദിക്കാൻ ആയി കുറച്ചു ആളുകൾക്ക് ഒപ്പം വീട്ടിൽ വരുന്നത്… അച്ഛനും അമ്മക്കും സമ്മതം ആയിരുന്നു…

അമ്മിണി അങ്ങനെ പഴയത് ഓരോന്നും ആലോചിച്ച് ഉമ്മറത് ഇരിക്കുമ്പോ ആണ് വേലിക്ക് അപ്പുറത് നിന്ന് ഒരു ചോദ്യം കേട്ടത്

“”അല്ല എന്താ അമ്മിണ്യേ ഉറക്കം ഒന്നുമില്ലേ… രാഘവൻ വന്നില്ലേ ഇതേ വരെ….. “

( അമ്മിണി ചിമ്മിണി വിളക്ക് ഉമ്മറത് നിന്ന് പുറത്തേക്ക് നീട്ടി നോക്കിട്ടുചോദിച്ചു )

ആരാ അത്…

ഞാനാ അമ്മിണിയെ… ഗോപാലൻ …

ആ ഗോപാലേട്ടാന ..എന്താ ഈ നേരത്ത്

ഞാൻ ആ കണ്ടതിൽ വെള്ളം ഒന്ന് തിരിക്കാൻ വന്നതാ എന്റെ കുട്ടിയേ….
അല്ലെങ്കിൽ നട്ട ഞാറ് ഒകെ ഈ മഴ കൊണ്ട് പോകും… അല്ല രാഘവൻ വന്നില്ലേ ….

ഇല്ല സന്ധ്യക്ക് പോയതാ… കവലയിൽ പ്രസംഗം ഉണ്ടന്ന് പറഞ്ഞു… നേരം ഇത്ര ആയിട്ടും കാണാനില്ല കുടയും കൊണ്ട് പോയിട്ടില്ലെയ അതാ വിഷമം…

നീ പേടിക്കണ്ട അമ്മിണിയെ അവൻ കുറച് കഴിഞ്ഞ ഇങ്ങുവരും മഴ തൊരാട്ടെ എന്ന് വെച്ച് വെല്ല പിടിക്കാതിണ്ണലും കയറി നിൽകുണ്ടാക്കും….

ഗോപാലേട്ടൻ ഇത്രയും പറഞ്ഞു തീരും മുന്പാണ് പിന്നിൽ നിന്ന് ഉള്ള വിളി

അല്ല ഇതാര് ഗോപാലേട്ടനൊ…. ..ഉറക്കം ഒന്നുമില്യ ഗോപാലേട്ട…

( ആ ശബ്ദം കേട്ടപ്പോ അമ്മിണിയുടെ മുഖത്ത് എവിടെ നിന്ന് ഇല്ലാത്ത പൂഞ്ചിരി വിടർന്നു… അത് അമ്മിണിയുടെ രാഘവേട്ടന്റെ ശബ്ദം ആണ് എന്നവൾക് മനസിലായി…. ..)

” ഞാൻ ആ കണ്ടതിൽ വെള്ളം തിരിക്കാൻ വന്നതാ… അല്ല രാഘവ ഈ പിളരെഉം കെട്ടിയോളെയും വീട്ടിൽ തനിച്ചു ഇട്ടിട്ടു എവിടെക്ക നിന്റെ പാതിരാ സെർകിട്ടു… “

” ഒന്നും പറയണ്ട ഗോപാലേട്ട കാവലായി പാർട്ടിടെ പ്രസംഗം കേൾക്കാൻ പോയതാ മഴ പെയ്യുമെന്ന് നിരിച്ചുമില്ല ആകെ നനഞ്ഞു ഒട്ടി “

“ഉം ഇനിയും നിന്ന് മഴ കൊള്ളതെ നീ വീട്ടിൽ കയറാൻ നോക്കു ആ അമ്മിണി കുറെ ആയി നിന്നെ കാത്തു ഉമ്മറത് ഇരിക്കുന്നു “

രാഘവൻ വീട്ടിന്റെ ഉമ്മറത് കയറുമ്പോ. മുഖത്ത് കുറച് പരിഭത്തോട് കൈയിൽ തോർത്ത് മുണ്ടും ദാസ്നാതി പൊടിയും ആയി അമ്മിണി കാത്തു നിൽകുണ്ടായിരുന്നു…… തല തോർത്തി നെറുകയിൽ ദാസ്നാതി പൊടി തിരുമി ചിരിച്ച മുഖത്തോടെ അമ്മിണിയെ ചേർത്ത് പിടിച്ച് രാഘവൻ ആ കുടിലിന്റെ അകത്തേക്ക് നടന്നു…

(കുറച് നിമിഷങ്ങൾ ശേഷം……. രാഘവന്റെ ഒരു പഴയ റേഡിയോയിൽ നിന്ന്)

“നിങൾ ഇപ്പോ കേട്ട പാതിരാ മയക്കത്തിൽ പാട്ടൊന്നു കേൾക്കെ എന്ന് തുടങ്ങുന്ന ഗാനം തരംഗിണിയുടെ ലളിതഗാനങ്ങളിൽ നിന്ന് ശ്രീകുമാരൻ തംമ്പിയുടെ വരികൾക് ഈണം പകർന്നത് രവീന്ദ്രൻ ആണ്. പാടിയത് kj യേശുദാസ്…. ഈ ഗാനത്തോട് കൂടി ഇന്നത്തെ ലളിത ഗാനം ഇവിടെ പൂർണ്ണമാകുന്നു… ഇനി ആകാശവാണി ഡൽഹി റിലേ….. “”

രാഘവൻ റേഡിയോ ഓഫ് ചെയിതു… എന്നിട്ട് ആ കുടിലിൽ അവാസനായി കാത്തിരുന്ന റാന്തൽ വിളക്കിന്റെ തിരിയും പതിയെ താഴ്ത്തി ഉറങ്ങുവാൻ ആയി കിടന്നു….

അപ്പോഴും പുറത്ത് മഴ തോത്തെ പെയ്യുകയായിരുന്നു….

രാഘവൻ കൊടുത്ത ഒരു പിടിച്ചോറ് തിന്നിരുന്ന കുറിഞ്ഞി പൂച്ചയുടെ മേൽ അറിയാതെ ഒരു മഴ തുള്ളി വീണപ്പോ പതിയെ അതൊന്ന് കരഞ്ഞു കൊണ്ട് കണ്ണൊന്നു ചിമ്മി തുറന്നു……..

ഈ കഥയോടുള്ള കടപ്പാട് :- എന്റെ അച്ഛനോട് ആണ് … അവരുടെ മനോഹരമായ കാലഘട്ടം എന്നെ കുട്ടികാലം തൊട്ട് പരിജയപ്പെടുത്തിയത്തിന് നന്ദി..

by ശരത്