പുനർജ്ജനി ~ ഭാഗം – 09, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പ്രണവ്.. ദേവിനെ നോക്കി കൊണ്ട് അകത്തേക്ക് കയറി..ദേവ് റയലിംഗിൽ പിടിച്ചു കണ്ണുകൾ അടച്ചു നിന്നു..അവന്റെ മുന്നിൽ  ഇടിഞ്ഞു പൊളിഞ്ഞ ഒരു അമ്പലവും ഒരു കാവും തെളിഞ്ഞു..അതിൽ നിന്നും ഈഴഞ്ഞു ഇറങ്ങുന്ന ഒരു സ്വർണനാഗം അവനെ നോക്കി. അതിന്റെ കണ്ണുകൾ  നീല മരതകം പോലെ തിളങ്ങി… ആ തിളക്കം അവന്റെ കണ്ണിലും പ്രതിഫലിച്ചു…

അവൻ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു..ആ കാവും അമ്പലവും താൻ എവിടെയോ കണ്ടതുപോലെ.. എവിടെ ആകും താൻ അത് കണ്ടത്..അവൻ ആലോചനയോടെ  പുറത്തേക്കു നോക്കി നിന്നു..

*********************

ഡി..ചുണ്ടെലി…എണീറ്റെ…ഇതെന്തു കിടപ്പാ….നിനക്ക് പോവണ്ടേ….? അതോ നീ പോകുന്നില്ലേ?

പ്ലീസ്…ഡി..ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ…

ഇപ്പോൾ തന്നെ 7:30 കഴിഞ്ഞു…ഡി…. എണീറ്റെ….

ഹോ.. പുല്ല്…. പണ്ടാരകാ *ലത്തി ഉറങ്ങാനും സമ്മതിക്കില്ല…നീ എന്താടി പെണ്ണെ എന്റെ അമ്മയ്ക്ക് പഠിക്കുവാണോ? ഹോ.. എനിക്ക് വയ്യ നിന്നെ വിളിക്കാൻ ഞാൻ ആന്റിയുടെ അടുത്തേക്ക് പോവാ…

അതും പറഞ്ഞു പ്രിയ  പോയി..

അഞ്ജു വീണ്ടും തിരിഞ്ഞു കിടന്നു..അപ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്….അവൾ എണീറ്റിരുന്നു തലച്ചോറിഞ്ഞു..പണ്ടാരം…ഒന്നുറങ്ങാനും സമ്മതിക്കില്ല..അതും പറഞ്ഞവൾ ഫോൺ എടുത്തു.

അറിയാത്ത നമ്പർ കണ്ടതും അവൾ കട്ട്‌ ചെയ്ത്…വീണ്ടും call വന്നു അവൾ വീണ്ടും കട്ട്‌ ചെയ്തു ഫോൺ silent ചെയ്തു…രാവിലേ ആളുമാറി ഓരോരുത്തര് വിളിച്ചോളും..മനുഷ്യന്റെ മൂഡ് കളയാനായിട്ട്..അതും പറഞ്ഞവൾ വീണ്ടും കിടന്നു…

സർ….

എന്താ…സുജേ….ആ കുട്ടിയെ വിളിച്ചിട്ട് എടുക്കുന്നില്ല.. അത് call സ്കിപ് ചെയ്തു..താൻ വേറെ നമ്പറിൽ നിന്നും ട്രൈ ചെയ്തില്ലേ?

ഇല്ല….

എന്നാൽ താൻ ആ നമ്പർ ഒന്ന് തന്നെ ഞാൻ വിളിച്ചു നോക്കാം..

ധ്രുവ് സർ…9മണിക്ക് ഓഫീസിൽ എത്തുമ്പോൾ ആ കുട്ടി അവിടെ ഇല്ലെങ്കിൽ അറിയാല്ലോ എന്താ ഉണ്ടാവുന്നതെന്ന്..

മ്മ്…അയാൾ നമ്പർ വാങ്ങി വിളിച്ചു…

നോ റെസ്പോൺസ്..

ഡോ.. ആ പെണ്ണ് എടുക്കുന്നില്ലല്ലോ?
അതിന്റെ വീട്ടിലെ നമ്പർ അറിയാമോ?

ഇല്ലാ.. സർ….

ആ.. അപ്ലിക്കേഷൻ ഫോമിൽ എങ്ങാനം കാണും..ഞാൻ പോയി നോക്കാം..

മ്മ്..സുജേ..നമ്പർ കിട്ടിയാൽ ഒന്ന് വിളിച്ചേക്ക്…

ഓരോരുത്തര് ഇവിടെ ഒരു ജോബ് കിട്ടാൻ വേണ്ടി സ്വപ്നം കണ്ടു നടക്കുക്കയാ…ഇതിപ്പോ ആ ഭാഗ്യം ഈ കുട്ടിക്ക് കിട്ടിയപ്പോൾ..അത് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പോലെയാ…ഇതെന്ത് കുട്ടിയാ..

രാജൻ സർ..ആരുടെ കാര്യമാ ഈ പറയുന്നേ?

അയ്യോ മധു സാറെപ്പോൾ എത്തി…

ലീവ് കഴിഞ്ഞു ഇന്നു വന്നതേ ഉള്ളു..

മോൾക്ക് സുഖം അല്ലെ..

ആ സുഖം ആയി ഇരിക്കുന്നു..താൻ കുറച്ചു മുൻപ് ആരുടെ കാര്യമാ പറഞ്ഞെ…

ധ്രുവ് സാറിന്റെ പുതിയ P. A യുടെ കാര്യമാ…

P. A യോ? ധ്രുവ് സാറിനോ?

മ്മ്…

സാറിന് P. A യുടെ ആവിശ്യം ഇല്ലെന്നാണല്ലോ? ഇതുവരെ പറഞ്ഞെ..എന്നിട്ടിപ്പോൾ P. A യോ?വിശ്വസിക്കാൻ പറ്റുന്നില്ല രാജാ…

ഇവിടെ എല്ലാർക്കും അങ്ങനെ തന്നെയാ..പക്ഷെ സർ നേരിട്ട്  വാസുദേവൻ സാറിനെ വിളിച്ചു പറഞ്ഞതാണ്…

ആഹാ..അങ്ങനെ സാറിന് ഇന്റെരെസ്റ്റ്‌ ആയിട്ടുള്ള ആ കക്ഷി ആരാടോ?

ഒരു പെൺകുട്ടിയാണ്..പേര്…അഞ്ജലി രഘുനാഥ്‌..

********************

പ്രിയ മോളെ ഫോൺ അടിക്കുന്നു..ആരാണെന്നു നോക്കിയേ?

പ്രിയ ഫോൺ എടുത്തു..

ഹലോ…അഞ്ജലി രഘുനാഥിന്റെ  വീടല്ലേ?

അതെ..ഇതാരാ?

ഞാൻ സുജ.. Zodiac ൽ നിന്നും വിളിക്കുകയാണ്‌..കുറെ നേരമായി വിളിക്കുന്നു ..ആരും എടുക്കുന്നില്ല..9 മണിക്ക് മുൻപ് ഓഫീസിൽ എത്താൻ ആ കുട്ടിയോട് പറയണം..

അത്രയും പറഞ്ഞു.. Call കട്ട്‌ ആയി…

കിച്ചണിൽ നിന്നും കയ്യും തുടച്ചു കൊണ്ട് ധന്യാ അവിടേക്ക് വന്നു.ആരാ മോളെ…

Zodiac ൽ നിന്നാണ് ആന്റി..അവളെ കുറെ നേരമായി വിളിക്കുന്നു..എടുക്കാത്തത് കൊണ്ട് ലാൻ ലൈനിൽ വിളിച്ചതാണ്..9 മണിക്ക് മുൻപ് ഓഫീസിൽ എത്തണമെന്ന്..

സമയം 8:20 ആയി..അവൾ ഇതുവരെ എണീറ്റില്ലേ..

ഇല്ല…

ഇനി എപ്പോൾ ഒരുങ്ങി അങ്ങ് എത്താനാണ്..

ആന്റി വിഷമിക്കണ്ട..

മഹാദേവപുരത്തു നിന്നും ഡോംലൂർ വരെ പോയാൽ പോരെ ആന്റി.നമുക്ക് അറിയാത്ത ബാംഗ്ലൂർ അല്ലല്ലോ?ഒരു 20 മിനിറ്റ് നേരത്തെ കാര്യം അല്ലെ ഉള്ളു.. അവളോട് വേഗം റെഡി ആവാൻ പറ ഞാൻ കൊണ്ടു വിടാം..

മോളെ..അഞ്ജു… എണീറ്റെ…നിന്റെ ഓഫീസിൽ നിന്നും വിളിച്ചു..

അത് കേട്ടതും അഞ്ജു ചാടി എണീറ്റു…

വേഗം റെഡി ആവാൻ നോക്ക്..9 മണിക്ക് ജോയിൻ ചെയ്യണമെന്ന്..

പിന്നെ ഒരോട്ടം ആയിരുന്നു. ശ്വാസം വിടാൻ പോലും അവൾക്കു ടൈം കിട്ടിയില്ല..വേഗം റെഡി ആയി വന്നപ്പോഴേക്കും സമയം 8:40..

മോളെ..അഞ്ജു..എന്തേലും കഴിച്ചിട്ട് പോ..

വേണ്ട അമ്മേ ഇപ്പോൾ തന്നെ ലേറ്റ് ആയി..ഞാൻ കാന്റീനിൽ നിന്നും കഴിച്ചോളാം…

പ്രിയ അവൾ വരുന്നതും കാത്തു പുറത്ത് നിൽപ്പുണ്ടായിരുന്നു..

ആഹാ..എലികുഞ്ഞു ഇത്ര പെട്ടന്ന് റെഡി ആയോ?

അഞ്ജു അതിനവളെ കൂർപ്പിച്ചു നോക്കി കൊണ്ട് സ്കൂട്ടിയിലേക്ക് കയറി..

ഡി.. പോ -ത്തേ.. നീ ശരിക്കും കുളിച്ചോ?
അതോ  വാട്ടർ സ്പ്രൈ ചെയ്തേതോ?

പോടീ..പ*-ട്ടി…അത് നിന്റെ പരിപാടിയ…

എന്നാലും 10,15 മിനിറ്റ് കൊണ്ട് നീ എങ്ങനെ റെഡി ആയെടി..എന്താടി ആ സീക്രെട്..

അത് ഞാൻ വന്നിട്ട് പറഞ്ഞു തരാടി….നേരത്തെ അവർക്കൊന്നു ഇൻഫോം ചെയ്തുടരുന്നോ?

അവർ. നിന്നെ ഇൻഫോം ചെയ്യാൻ വിളിച്ചതാ.. നിയാ.. Call എടുക്കാഞ്ഞേ…

അഞ്ജു പതിയെ ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി…10, തവണ ഏതൊക്കെയോ നമ്പറിൽ നിന്നും വിളിച്ചിട്ടുണ്ട്..

എടി.. പ്രിയേ.. എനിക്ക് അറിയാത്ത നമ്പർ ആയത് കൊണ്ട് ഞാൻ എടുത്തില്ല.. പിന്നെ ഫോൺ silent ആയിരുന്നു..

ഇനി എങ്കിലും ആ silent ഒന്നു മറ്റെടി….പ**ട്ടി

എന്തോ.. ട്രാഫിക് ആണെടി.. ഇത്..ആയ്യോ  സമയം 9 കഴിഞ്ഞു..

വേഗം പോടീ….

എനിക്ക് മായാജാലം അറിയുല്ല.. ഈ ട്രാഫിക്കിൽ നിന്നും നിന്നെ പറപ്പിച്ചു കൊണ്ടു പോകാൻ..

അതൊക്കെ പോട്ടെ..അഞ്ജു  നീ ഈ സിഇഒ യെ കണ്ടിട്ടുണ്ടോ?

ഇല്ലെടി…വല്ല.. കിളവനും ആയിരിക്കും..

എന്തായാലും all the best…

ഓഫീസ് എത്തിയോ?

പിന്നെ.. എത്താതെ… വണ്ടി ഓടിച്ചത് ഈ പ്രിയയാ മോളെ..

അതാടി തെ**-ണ്ടി ഞാൻ 10 മിനിറ്റ് ലേറ്റ് ആയത്..

അല്ലാതെ നീ ശവം പോലെ കിടന്നിട്ടല്ല…

ഹും… പോവാടി…ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.. അല്ലെങ്കിൽ ഞാൻ ബസ്സിന്‌ വരാം..

എന്തായാലും നീ തീരുമാനിച്ചിട്ട് അറിയിക്ക്..

പ്രിയക്ക് നേരെ കൈ വീശി കാണിച്ചു കൊണ്ട്  അഞ്ജു നടന്നു നീങ്ങി…

പ്രിയ പോകാൻ തിരിഞ്ഞപ്പോഴാണ് പ്രണവിനെ കണ്ടത്..ഇത് അയാൾ അല്ലെ..എന്റെ അയ്യായിരം രൂപ മുക്കിയ കള്ളൻ..

പെട്ടന്ന് പ്രിയയെ കണ്ടതും പ്രണവ്..അമ്മോ.. ഈ കൊക്കാച്ചി തവള….ഇവിടെ എങ്ങനെ?

അവൻ മുങ്ങാൻ തുടങ്ങിയതും പ്രിയ സ്കൂട്ടി സ്റ്റാൻഡിൽ വെച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി..എന്റെ അയ്യായിരം കൊണ്ട് മുങ്ങിയിട്ട്  പൊങ്ങുന്നത് ഇപ്പോൾ ആണല്ലേ…കള്ളാ…വേഗം എന്റെ പൈസ താ…ഈ കമ്പനിയിൽ ആണോ ഇയാൾ വർക്ക്‌ ചെയ്യുന്നത്.. എന്റെ ചങ്ക് ഇവിടെയാ വർക്ക്‌ ചെയ്യുന്നത്.. വേഗം എന്നെ പറ്റിച്ചു വാങ്ങിയ ക്യാഷ് താ..

അവളുടെ സംസാരം കേട്ടു അവിടെ നിന്നവർ അവരെ ശ്രെദ്ധിക്കുന്ന കണ്ടതും അവൻ  നിന്നു വിയർത്തു..

എന്റെ പൊന്നു കൊച്ചേ.. ഷർട്ടിൽ നിന്നും പിടി വിട്ടേ.. ആളുകൾ ശ്രദ്ധിക്കുന്നു…

ആഹാ. ഇയാൾക്കിപ്പോ നാണം തോന്നുന്നോ?അന്നെന്നെ പറ്റിച്ചു കടന്നപ്പോൾ ഒരു ഉളിപ്പും ഇല്ലാരുന്നല്ലോ?
വേഗം എന്റെ ക്യാഷ് താ.. അല്ലാതെ ഞാൻ തന്നെ വിടില്ല…

താൻ പിടി വിട്ടാൽ അല്ലെ ക്യാഷ് തരാൻ പറ്റു…

അവൾ അവന്റെ ഷർട്ടിൽ നിന്നും പിടി വിട്ടു..എടോ.. കള്ളാ.. എന്നെ വീണ്ടും പറ്റിക്കനാണെങ്കിൽ.. ഞാൻ തന്നെ നാറ്റിക്കും.. വേഗം ക്യാഷ് താ.. എനിക്ക് പോണം

അവൻ വേഗം തന്റെ പോക്കെറ്റിൽ നിന്നും പേഴ്‌സ് എടുത്തു രണ്ടായിരം  രൂപ അവളുടെ കയ്യിലേക്ക് വെച്ചു..

അവൾ നെറ്റി ചുളിച്ചു അവനെ നോക്കി. രണ്ടായിരം ഉലുവയോ? ബാക്കി മൂവായിരം എന്തെ…

അത് ഞാൻ നാളെ തരാം..

തനിക്കെന്താ എന്നെ കണ്ടാൽ പലിശകാരിയെ പോലെ തോന്നുന്നുണ്ടോ? വേഗം എന്റെ ക്യാഷ് താടോ..കള്ളാ…

അവൻ കണ്ണും മിഴിച്ചു അവളെ നോക്കി..ഇതെന്തു സാധനം എന്ന മട്ടിൽ..

എന്റെ പൊന്നു കൊച്ചേ..എന്റെ കയ്യിൽ ഇപ്പോൾ ഇല്ലാഞ്ഞിട്ട.. ഞാൻ കാർഡ് ഒന്നും എടുക്കാതെയാ വന്നേ…

കാർഡ്..ആരുടെ മോഷ്ടിച്ചതാടോ ക-ള്ളാ..

ഹും…തന്നെ പോലെ ഒരുപെരുംകള്ളനെ ഞാൻ വിശ്വസിച്ചെന്നു താൻ കരുതണ്ട..

എന്റെ പൊന്നു കൊച്ചേ സത്യം ആണ്..എന്നാൽ താൻ ഒന്ന് നിന്നെ നമുക്ക് ഒരു സെൽഫി എടുക്കാം..

അതും പറഞ്ഞവൾ അവന്റെ തോളിൽ കൂടി കൂൾ ആയി കയ്യിട്ടു കൊണ്ട് സെൽഫി എടുത്തു..അവൻ അവളുടെ കയ്യിലേക്ക് നോക്കി..

എന്താടോ..കള്ള നോക്കുന്നെ..നീ എന്റെ തോളിൽ നിന്നും കയ്യെടുത്തെ..അവൾ അവനെതുറിച്ചു നോക്കി കൊണ്ട് കൈയെടുത്തു…

പിന്നെ എന്നെ പറ്റിച്ചു മുങ്ങാമെന്നു വിചാരിച്ചാൽ അത് വെറുതെയ….ഈ സെൽഫി ഞാൻ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആയി ഒട്ടിക്കും..നാളെ എനിക്ക് എന്റെ ക്യാഷ് കിട്ടണം..കേട്ടോടാ… ക–ള്ളാ…

അത് പറഞ്ഞവൾ സ്ലോ മോഷനിൽ വണ്ടിയിൽ കയറി…സ്കൂട്ടി കണ്ണിൽ നിന്നും മറയുന്ന വരെ അവൻ നോക്കി നിന്നു…

കുട്ടിപിശാശ്.. എന്തൊരു പിടുത്തം ആണ് പിടിച്ചത്..തോൾ ഒടിഞ്ഞെന്നു തോന്നുന്നു…

അവൻ വേഗം ഓഫീസിലേക്ക് കയറി…

*******************

ഈ അഞ്ചു നില ഫുള്ളും ഇവരുടെ തന്നെ ഓഫീസ് ആണോ? അവൾ സംശയത്തോടെ  മുകളിലേക്കു നോക്കി..എവിടെ ആണ് ഈ സിഇഒ യുടെ ഓഫീസ്, ആരോടാ ഇപ്പോൾ ചോദിക്കുക.. അഞ്ജു ഓരോ ക്യാബിന്റെ ഫ്രണ്ടിലേയും പേര് വായിച്ചു നടന്നു കുഴഞ്ഞു..

അവസാനം അവൾ ഫ്രണ്ട് ഓഫീസിൽ വന്നു തിരക്കി..സിഇഒ യുടെ റൂം ഫോർത് ഫ്ലോർ ആണെന്ന് അറിഞ്ഞതും അവൾ ഒന്ന് ഞെട്ടി…ഹോ.. ഇത് വല്ലാത്ത കുരിശ് ആയി പോയി..അവൾ വേഗം ലിഫ്റ്റിൽ കയറി ഫോർത് ഫ്ലോറിൽ ഇറങ്ങി..അവിടെ എംപ്ലോയീസ്നേ ഒന്നും കണ്ടില്ല..അയ്യോ.. എനിക്ക് ഇനി ഫ്ലോർ മാറിയോ? അവൾ ശങ്കിച്ചു നിന്നപ്പോഴാണ്  സൈഡിൽ ഫോർത് ഫ്ലോർ എന്ന് എഴുതിയത് കണ്ടത്..ഹാവൂ.. സമാധാനം ആയി.. ഒരു വിധം ഇവിടെ എത്തിയല്ലോ?

ഇനി ആ കിളവന്റെ റൂം എവിടെ ആണോ ആവോ? ആരോടെങ്കിലും ഒന്ന് ചോദിക്കാമെന്ന് വെച്ചാൽ ഒരു മനുഷ്യ കുഞ്ഞു പോയിട്ട്..ഒരു പൂച്ച കുഞ്ഞിനെ പോലും കാണുന്നില്ല.. അവൾ വീണ്ടും മുന്നോട്ട് നടന്നതും തൊട്ടപ്പുറത്തെ റൂമിൽ നിന്നും..നല്ല ഷൗറ്റിഗ് കേൾക്കുന്നുണ്ട്..അവളുടെ മുന്നിലേക്ക് കുറെ ഫയലുകളും പേപ്പറുകളും പറന്നു വന്നു…അവ പതിയെ  നിലത്തേക്ക് വീണു…അവൾ ഞെട്ടി ചുമരിലേക്ക് ഒതുങ്ങി…

തുടരും….