പുനർജ്ജനി ~ ഭാഗം – 13, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പ്രണവ് വന്നു വണ്ടിയെടുത്തു…

ഡാ എവിടെക്കാ…

അവളുടെ വീട്ടിലേക്ക്…

ആരുടെ?

നിന്റെ മറ്റവളുടെ വീട്ടിലേക്…

ഡാ. നിനക്ക് വട്ടാണോ? എനിക്ക് അറിയില്ല അവളുടെ വീട്..

ഞാൻ പറഞ്ഞു തരാം..നീ വണ്ടി എടുക്ക്..

അതും പറഞ്ഞവൻ ഫോണിലേക്ക് നോക്കി…എന്നിട്ട് വഴി പറഞ്ഞു കൊടുത്തു…

*********************

ഡി..അഞ്ജു ഒന്ന് പതിയെ പോ….

പതിയെ പോയാലെ..ആ വരുന്ന മഴ മുഴുവനും നനഞ്ഞു വീട്ടിൽ പോവേണ്ടി വരും…

പ്രിയ ആകാശത്തേക് നോക്കി….

“ഡി… മഴ പെയ്യുമെന്ന് തോന്നുന്നില്ല.. ദാ അവിടെ നക്ഷത്രങ്ങൾ ഉണ്ട്….”

അഞ്ജു മാനത്തേക്ക് നോക്കി…രണ്ടു നക്ഷത്രങ്ങൾ  ആ ഇരുണ്ട കാർമേഘങ്ങൾക്കിടയിലും തിളങ്ങി നിൽക്കുന്നു…

എടി..ആകെ രണ്ടെണ്ണത്തേയെ കാണുന്നുള്ളൂ..എനിക്ക് അത് കണ്ടിട്ട് നക്ഷത്രം ആയി തോന്നുന്നില്ല..വല്ല  നാസേടെ ഉപഗ്രഹവും ആവും പൊട്ടി …മഴമേഘങ്ങൾ മൂടിയ വാനിൽ താരകളെ പോലെ തെളിഞ്ഞു കാണുന്നത്..

നിന്റെ കണ്ടുപിടുത്തം കൊള്ളാം…നാസയുടെ ഉപഗ്രഹം, അല്ല…ISRO ഇന്നലെ പറത്തിയ  റോക്കറ്റ് ആണെടി…

അഞ്ജു മുഖം കോട്ടി കാണിച്ചു…

അല്ലെങ്കിലും എ–ലികുഞ്ഞിന് ഇതൊക്കെയെ അറിയൂ..കളിയാക്കി കൊണ്ട് പ്രിയ പറഞ്ഞു..

നിനക്ക് എവിടുന്നാടി അഞ്ജു ഇത്തരം ഊള എസ്‌പ്രെഷൻസ് വരുന്നത്…

🎶മതി മൗനം വീണേ പാടൂ….മധുരം നിൻ രാഗാലാപം…🎶
🎶കൊതികൊള്ളും പൂവിൻ കാതിൽ🎶
🎶കിളിച്ചോല്ലും മന്ത്രം പോലെ…🎶
🎶എന്തിനി മൗനം.. എന്തിനി നാണം..🎶

ഡി..പൊട്ടിക്കാളി നിന്നു നാണിക്കാതെ നിന്റെ ഫോൺ എടുക്കെടി…കിടന്നു നാണിക്കുന്നെ കണ്ടില്ലേ..

അയ്യോ..അമ്മ ആണെടി…

ആഹാ.. ആന്റി ആണോ…?

വേഗം എടുക്കെടി അല്ലെങ്കിൽ പട്ടിണി ആവും, എനിക്ക് വിശന്നിട്ടു വയ്യ…അല്ലെങ്കിൽ  ഇപ്പോൾ കേൾക്കാം..

ശ്. മിണ്ടല്ലേ…അഞ്ജു കണ്ണുരുട്ടി കൊണ്ട് പ്രിയയോട് പറഞ്ഞു…എന്നിട്ടവൾ call എടുത്തു..

ഹലോ…അമ്മേ…

എവിടെയാ മോളെ നിങ്ങൾ രണ്ടാളും അച്ഛൻ വരുന്ന സമയം ആകുന്നു. രാത്രി സഞ്ചാരം വേണ്ടാന്ന് പറഞ്ഞിട്ടുള്ളതല്ലേ, വേഗം വീട്ടിലോട്ട് വാ..

ദേ..വരുന്നമ്മേ..ഞങ്ങൾ അലനെ കൊണ്ടു വിടാൻ വന്നതാ…അപ്പോഴേക്കും മഴ തകർത്തു  പെയ്യാൻ തുടങ്ങി…

അയ്യോ മഴ പെയ്യുന്നെടി പ്രിയ പറഞ്ഞു..

മക്കളെ മഴ നനയാതെ അവിടെ എവിടെ എങ്കിലും കയറി നിൽക്ക്…മഴ നനഞ്ഞു വരണ്ട…അലന്റെ വീട്ടിലോ? തരുണിടെ വീട്ടിലോ നിൽക്ക്..മഴ തോന്നില്ലെങ്കിൽ  അമ്മ അച്ഛനെ പറഞ്ഞു വിടാം.

അവൾ ഫോൺ വെച്ചിട്ട് പ്രിയയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് തൊട്ടടുത്തു കണ്ട വെയ്റ്റിംഗ് ഷെഡിലേക്ക് കയറി നിന്നു…ഇനിയിപ്പോ അലന്റെ വീട്ടിലോട്ട് പോകുന്നത് എളുപ്പമല്ല…

ശോ..കുറച്ചു ദൂരം കൂടിയേ വീട്ടിൽ എത്താൻ ഉള്ളായിരുന്നു..അപ്പോഴാ കോ—പ്പിലെ ഒരു മഴ പ്രിയ ദേഷ്യത്തോടെ പറഞ്ഞു..

അഞ്ജു ഷീറ്റിനിടയിൽ കൂടി വീഴുന്ന മഴത്തുള്ളികൾ തന്റെ കയ്യേത്തിച്ചു പിടിച്ചു കൊണ്ട്..അവയെ തട്ടി തെറിപ്പിച്ചു കൊണ്ടിരുന്നു.പ്രിയ തന്റെ തലയിൽ വീണ മഴത്തുള്ളികളെ തുടച്ചു നീക്കി കൊണ്ട് മഴയെ കുറ്റം പറഞ്ഞു.

എടി ഈ മഴ എന്താ തോരാതെ…

അതിനു മഴ തുടങ്ങിയതല്ലേ ഉള്ളു പ്രിയേ….ഭൂമിയെ പ്രണയിച്ചു തണുപ്പിക്കാതെ എങ്ങനെ ഈ മഴ തോരനാ…

രാത്രി സമയത്ത് നമ്മൾ ഇങ്ങനെ ഇവിടെ തനിച്ചു നിൽക്കുന്നത് എനിക്ക് വല്ലാതെ പേടി വരുന്നു..

പേടിക്കാതെടി…പ്രിയേ മഴ ഇപ്പോൾ പോകും..കുറച്ചു നേരം കൂടി നോക്കാം, തീർന്നില്ലെങ്കിൽ നമുക്ക് ഓരോട്ടത്തിന് മഴ നനഞ്ഞു വീട്ടിൽ എത്താം

എന്നാൽ നമുക്ക് ഇപ്പോൾ പോകാം അതും പറഞ്ഞു പ്രിയ  മഴയിലേക്ക് ഇറങ്ങിയതും..ഒരു വെള്ളിടി വെട്ടി. അവൾ പേടിച്ചു തിരികെ വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു കൊണ്ട് അഞ്ജുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു

പേടിത്തൊണ്ടി….അഞ്ജു അവളെ കളിയാക്കി ചിരിച്ചു

മിന്നൽ പിണരുകൾ പാമ്പുകളെ പോലെ വളഞ്ഞും പുളഞ്ഞും ആകാശത്തു പ്രേത്യക്ഷപെട്ടു..അഞ്ജുവിന്റെ മനസ്സിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു..ഇലഞ്ഞിപൂവിന്റെ മണം മൂക്കിലേക്ക് തുളഞ്ഞു  കയറി..തനിക് അടുത്തായി മാറ്റാരോ ഉള്ളത് പോലെ അവൾക്ക് തോന്നി..തുടങ്ങി. അവൾ ചുറ്റും നോക്കി…തന്റെ അടുത്ത് വല്ലാത്തൊരു ചൂട് അനുഭവപ്പെട്ടു…അവൾ പ്രിയയെ നോക്കി അവൾ തൊട്ടടുത്തു സിമെന്റ് ബെഞ്ചിൽ ഇരിക്കുകയാണ്…

ഡി..നമുക്ക് പോയാലോ? അഞ്ചു ചോദിച്ചു…

ആ.. പോകാം..പ്രിയ അഞ്ചുന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മഴയിലേക്ക് ഇറങ്ങി…

അഞ്ജു ചുറ്റും നോക്കി, അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.അവൾ പുറകിലേക്ക് നോക്കിയതും തങ്ങളെ കൂടാതെ മറ്റൊരാളുടെ കാൽച്ചുവടുകൾ ആ വെള്ളത്തിൽ തെളിഞ്ഞു വന്നു. കൂടെ ഇലഞ്ഞി പൂവിന്റെ സുഗന്ധവും അവിടമാകെ നിറഞ്ഞു.

അഞ്ജു വല്ലാതെ പേടിച്ചു..ഡി പ്രിയേ നമ്മുടെ പിറകിൽ ആരെങ്കിലും ഉണ്ടോ?

അവൾ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല റോഡിൽ കൂടി വെള്ളം പതഞ്ഞു ഒഴുകുന്നുണ്ട്.

ഡി…നീ..വെറുതെ മനുഷ്യനെ ഓരോന്നു പറഞ്ഞു പേടിപ്പിക്കാതെ…

അഞ്ജു ഒന്ന് കൂടി തിരിഞ്ഞു നോക്കി..വീണ്ടും കൽപ്പാടുകൾ കണ്ണാടി പോലെ തെളിഞ്ഞു. പിന്നെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ അഞ്ജു പ്രിയയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഓടി..

ഇടക്ക് അവൾ തിരിഞ്ഞു പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു..

********************

ഡാ..ദേവേ..ആ കൊച്ചിന്റെ വീട്ടിൽ പോണോടാ…അതിന്റെ വീട്ടുകാരൊക്കെ കാണും…നാളെ ഓഫീസിൽ വരുമ്പോൾ   ചോദിച്ചാൽ പോരെ..

ദേവ് കലിപ്പിൽ പ്രണവിനെ നോക്കി…

ഇതാ..നിന്റെ കുഴപ്പം..ഈ കോപം, പിന്നെ നിന്റെ ഈ പിടി വാശി അത് മാറാതെ നീ നന്നാവില്ല..അവന്റെ നോട്ടം കണ്ടതും പ്രണവ്  ദേഷ്യത്തിൽ പറഞ്ഞു..

നീ എന്റെ കോപം മാറ്റാതെ..നേരെ നോക്കി വണ്ടി ഓടിക്കെടാ പു–ല്ലേ…

പ്രണവ് പിറുപിറുത്തുകൊണ്ട് വണ്ടി ഓടിച്ചു..

ഡാ..ഇരുന്നു പിറുപിറുത്ത് എന്റെ കൈയ്ക്ക് പണി ഉണ്ടാക്കരുത്. നീ..നേരെ നോക്കി വണ്ടി ഓടിക്കെടാ…

ഇവന്റെ ചെവി എന്താ വല്ല പാമ്പിന്റെയും ചെവിയാണോ?

പ്രണവ് മനസ്സിൽ പറഞ്ഞു കൊണ്ട്  ദേവിനെ നോക്കി..പെട്ടന്നു അവൻ മുന്നിലേക്ക് നോക്കിയതും അരണ്ട വെളിച്ചത്തിൽ വണ്ടിയുടെ ഫ്രണ്ടിലേക്ക് ആരോ ഓടി വരുന്ന കണ്ടതും പ്രണവ് സഡൻ ബ്രെകിൽ കാലമർത്തി..

പെട്ടെന്ന് ഒരു വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം കണ്ണിലേക്ക്  തുളച്ചു കയറിയതും അവൾ ഒന്ന് കണ്ണ് ചിമ്മി തുറന്നു..അവരെ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ വണ്ടിയുടെ സഡൻ ബ്രേക്ക് അമർന്നു..വലിയ ഒരു ശബ്ദത്തോടെ വണ്ടി ഇരമ്പി നിന്നു…പെട്ടന്നുള്ള ബ്രേക്ക് പിടുത്തത്തിൽ ദേവ് ബാലൻസ് തെറ്റി മുന്നോട്ടു ആഞ്ഞു പോയി. അവൻ ഒരു വിധം ബാലൻസ് ചെയ്തു ഇരുന്നു കൊണ്ട് കലിപ്പിൽ പ്രണവിനെ നോക്കി…

ഡാ..കോ—-പ്പെ, നീ എങ്ങോട്ട് നോക്കി ആണെടാ വണ്ടി ഓടിക്കുന്നെ..ദേവ് ദേഷ്യത്തിൽ  ചോദിച്ചു..

എടാ..ആരാന്നറിയില്ല. ആരെയോ വണ്ടി ഇടിച്ചെന്ന തോന്നുന്നേ..

ദേവിന് ദേഷ്യം വന്നു..

ഡാ..മൈ ** നീ മാനത് നോക്കി ആണോ വണ്ടി ഓടിക്കുന്നെ…

അല്ലടാ…..അവരാ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്..

ഇടിച്ചോ?

അറിയില്ലെടാ..ഇടിക്കാതിരിക്കാനാ..ഞാൻ ബ്രേക്ക് ചവിട്ടിയത്…

പ്രണവിനെ കലിപ്പിൽ നോക്കി കൊണ്ട്  ദേവ് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..മഴ ഒന്ന് കൂടി കനത്തു..വെളിച്ചം റോഡിൽ തീരെ കുറവായിരുന്നു ഇടക്കിടെ മിന്നി മിന്നി നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു..

അപ്പോഴേക്കും പ്രണവു കാറിൽ നിന്നും പുറത്തേക് ഇറങ്ങാൻ തുടങ്ങിയതും ദേവ് പറഞ്ഞു നീ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം. പെട്ടന്ന് കാറ്റു  ഇരമ്പാൻ തുടങ്ങി. ആകെ ഉണ്ടായിരുന്ന മങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം പൂർണമായും   അണഞ്ഞു. മുന്നിൽ വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉള്ളു..അവൻ വണ്ടിയുടെ ഫ്രണ്ടിലേക്ക് വന്നു..

നിലത്തു വീണു കിടന്ന പെൺകുട്ടിയെ മറ്റേ പെൺകുട്ടി പിടിച്ചു എഴുനേൽപ്പിച്ചു. നിലത്തു നിന്നും എഴുനേറ്റ പെൺകുട്ടി പെട്ടന്ന് മറ്റേ പെൺകുട്ടിയെ കെട്ടിപിടിച്ചു..പരസ്പര കെട്ടിപിടിച്ചു നിൽക്കുന്ന അവരെ കണ്ടതും അവനു മനസ്സിലായി, അവർക്ക് ഒന്നും പറ്റിയിട്ടില്ലെന്നു. അവനു ആശ്വാസം തോന്നി..ആ ഹെഡ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ പ്രിയയുടെ മുഖം മാത്രമേ അവൻ കണ്ടു..

അവൻ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?

ഇല്ല..എന്നാ തോന്നുന്നേ…ഞങ്ങൾ മഴയിൽ ഓടി വന്നപ്പോൾ  വണ്ടി വന്നത് കണ്ടില്ല….സോറി….അവൾ ക്ഷമാപണം നടത്തി..

ഓക്കേ..അതും പറഞ്ഞവൻ തിരിഞ്ഞപ്പോഴാണ് പ്രിയയുടെ തോളിൽ നിന്നും മുഖമുയർത്തി കൊണ്ട് അഞ്ജു തിരിഞ്ഞത്..ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ നെറ്റി പൊട്ടി ചോര ഒലിച്ചിറങ്ങുന്നത് കണ്ടതും പ്രിയ നിലവിളിച്ചു..

ചോ–ര….അഞ്ജു..ചോ–ര വരുന്നെടി…നിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്..

സാരമില്ലെടി…നമുക്ക് പോകാം..അതും പറഞ്ഞു പ്രിയയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അഞ്ജു വണ്ടിയുടെ ഹെഡ്ലൈറ്റ് മറികടന്നു പോയതും പെട്ടന്ന് ദേവ് അവളുടെ കയ്യിൽ പിടിച്ചു..

നിന്നെ…കുട്ടിക്ക് മുറിവുണ്ടെന്നു തോന്നുന്നു..അതും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു വണ്ടിയുടെ ഡോറിനടുത്തേക്ക് വന്നു കൂടെ പ്രിയയും..അവൻ ഡോറിൽ തട്ടി കൊണ്ട് പ്രണവിനെ വിളിച്ചു..

അവൻ വേഗം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

എന്താടാ..എന്തെകിലും പ്രോബ്ലം ഉണ്ടോ?

നീ ആ ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തേ…ദേവ് ഗൗരവത്തിൽ പറഞ്ഞു കൊണ്ട് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു അവരോട് കയറാൻ പറഞ്ഞു..

അഞ്ജുവും പ്രിയയും കയറാതെ പേടിച്ചു നിന്നതും അവൻ പറഞ്ഞു..

പേടിക്കണ്ട..നിങ്ങളെ ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ല…എനിക്കും ഉണ്ട്  ഇതേ പ്രായത്തിൽ ഒരു പെങ്ങൾ..

പ്രണവ് മിഴിച്ചു അവനെ നോക്കി..അവൻ കണ്ണിറുക്കി കാണിച്ചു..

മടിച്ചു മടിച്ചു അവർ കാറിലേക്ക് കയറി..കൂടെ ദേവും കയറി…ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തുകൊണ്ടിരുന്ന പ്രണവിനോട് ദേവ് പറഞ്ഞു..ലൈറ്റ് ഓൺ ആക്കാൻ..

ലൈറ്റ് ഓൺ ചെയ്തുകൊണ്ട്  തിരിഞ്ഞു ഫസ്റ്റ് എയ്ഡ് ബോക്സ്‌ ദേവിന് നേരെ നീട്ടിയപ്പോഴാണ് പ്രിയയെ അവൻ കണ്ടത്. അതെ സമയം തന്നെ ദേവ് ഫസ്റ്റ് എയ്ഡ് ബോക്സ്‌ വാങ്ങി  തിരിഞ്ഞത് അഞ്ജുവിന്റെ നേരെയും ആയിരുന്നു..

ദേവിനെ കണ്ട അഞ്ജുവിന്റെ കണ്ണുകൾ മിഴിഞ്ഞു പുറത്തേക്ക് ഇപ്പോൾ വീഴുമെന്ന അവസ്ഥയിൽ ആയി…പ്രിയയെ കണ്ട പ്രണവ് സിംഹത്തിന്റെ മുന്നിൽ പെട്ട മാൻപെടയുടെ അവസ്ഥയിൽ ആയി..

പെട്ടന്ന് ദേഷ്യത്തിൽ പ്രിയ പ്രണവിന് നേരെ വിരൽ ചൂണ്ടി..

ടോ…ക – ള്ളാ…താനോ?

അവൻ എന്ത് പറയണമെന്നറിയാതെ പെട്ടല്ലോ എന്ന രീതിയിൽ ദേവിനെ നോക്കി..അപ്പോഴാണ് തൊട്ടടുത്തിരുന്ന അഞ്ജുവിനെ കണ്ടത്..

അവളെ കണ്ടതും അവനു ചിരി അടക്കാൻ ആയില്ല..കാരണം ദേവിനെ കാണുമ്പോൾ ഉള്ള അവളുടെ മുഖത്തിന്റെ എക്സ്പ്രഷൻ ആയിരുന്നു..അവളെ നോക്കി അവനേ പൊട്ടി ചിരിക്കാൻ പ്രേരിപ്പിച്ചത്…

ദേവ് അവനെ നോക്കിയതും ചിരി അടക്കാൻ പാട് പെട്ടുകൊണ്ട് അവൻ പറഞ്ഞു..

നീ.. ഇവളെ തിരക്കി അല്ലെ വന്നത്..അവടെ വീട്ടിൽ പോകാണ്ടു തന്നെ കയ്യിൽ കിട്ടിയല്ലോ?

നീ നോക്കിക്കേ..ഡാ..നിന്നെ കാണുമ്പോൾ ഉള്ള അവളുടെ മുഖഭാവം..

അഞ്ജു..പേടിയോടെ അവനെ നോക്കി..എന്നെ തിരക്കി ഈ പണ്ടാരകാലൻ എന്തിനാ വന്നേ…

അവന്റെ ചിരി കണ്ടതും പ്രിയക്ക് ദേഷ്യം വന്നു…

ടോ..പെരുംകള്ളാ…എന്റെ ക്യാഷ് എന്തിയെ?

അത് കേട്ട് ദേവ് പ്രണവിനെ നോക്കികൊണ്ട് അഞ്ജുവിന്റെ കയ്യിൽ പിടിച്ചു. അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ മാടി ഒതുക്കി..അപ്പോഴാണ് അവന്റെ കയ്യിൽ ചുറ്റിയിരിക്കുന്ന ബാൻഡ്എയ്ഡ്  അവൾ കണ്ടത്..

ഇങ്ങേരുടെ കൈയ്ക്ക്  എന്തുപറ്റി…ഓ.. കൈയിലിരിപ്പിനു ആരുടെ എങ്കിലും കയ്യിന്നു കിട്ടിയതാവും..നമ്മൾ എന്തിനാ അതൊക്കെ അന്വേഷിക്കുന്നത്. എങ്ങനെ എങ്കിലും ഇവിടുന്നു ഒന്ന് രക്ഷപെട്ടാൽ മതി…

ഒരു കൈ കൊണ്ട് കഷ്ടപ്പെട്ട് അവൻ ബോക്സ്‌ തുറന്നു കോട്ടൺ എടുത്തു ചോ-രയും വെള്ളവും ഒപ്പിയെടുത്തു…നനഞ്ഞ മുടിയിഴകളിൽ കൂടി വെള്ളം ഒഴുകി കൊണ്ടിരുന്നു..അവൻ  അവളുടെ മുഖത്തേക്ക് നോക്കിയതും അവനിലേ നോട്ടം മാറ്റിഅവൾ ഇരുന്നു…

മുറിവിലേക്ക് അടിക്കാനുള്ള സ്പ്രേ എടുത്തതും അവന്റെ പ്രവർത്തിയെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു…ഇത് ചെറിയ മുറിവേ ഉള്ളു സർ ഞാൻ വീട്ടിൽ പോയി മരുന്നു വെച്ചോളാം എന്നിട്ട് അവൾ പ്രിയയെ നോക്കി..പ്രിയ വേഗം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..പ്രണവ് അവളുടെ കൂടെ പുറത്തേക്ക് ഇറങ്ങി..പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അഞ്ജുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു നിർത്തികൊണ്ട് ദേവ് അവളുടെ കണ്ണുകളിലേക്ക് നോക്കി..

അവന്റെ കണ്ണുകളിലെക്ക് നോക്കാനാവാതെ അവൾ കണ്ണുകൾ പിൻവലിച്ചതും ദേവ് ഒരു ബാൻഡെജ് അവളുടെ മുറിവിലേക്ക് ഒട്ടിച്ചു…

ഈ ചെറിയ മുറിവിന്റെ പേരും പറഞ്ഞു നാളെ ലീവ് എടുക്കാമെന്ന് വല്ല വിചാരവും നിനക്ക് ഉണ്ടെകിൽ അത് മനസ്സിൽ വെച്ചിരുന്നാൽ മതി..നാളെ  കൃത്യം എട്ടു മണിക്ക് നിന്നെ ഓഫീസിൽ കാണണം…

അവളോട് കാറിൽ കയറാൻ പറ..ഞാൻ വീടിന്റെ ഫ്രണ്ടിൽ ഡ്രോപ്പ് ചെയ്യാം..

വേണ്ടായെന്നു പറയാൻ നാവു പൊങ്ങി എങ്കിലും അവന്റെ രൗദ്ര ഭാവത്തിൽ ഉള്ള നോട്ടം കണ്ടു അവൾ പ്രിയയോട് കയറാൻ പറഞ്ഞു..

പ്രിയ കയറിയതും പ്രണവ് ഡോർ അടച്ചു  ഫ്രണ്ടിൽ പോയിരുന്നു..അവളുടെ വീടിനു ഫ്രണ്ടിൽ ഡ്രോപ്പ് ചെയ്ത്‌ കൊണ്ട് ദേവ് വിളിച്ചു..

മാഡം..ഒന്ന് നിന്നെ…ഇന്നത്തെ നിന്റെ ഓഫീസിലെ പെർഫോമൻസ് എനിക്ക് അങ്ങ് സുഗിച്ചു..അതിനുള്ള ഗിഫ്റ്റ്  ഞാൻ വാങ്ങി വെച്ചിട്ടുണ്ട് നാളെ തരാം…

Just wait.and see…

നേത്രങ്ങളിൽ നിഗൂഢത ഒളിപ്പിച്ചു അവൻ അവളെ നോക്കി പുച്ഛ ചിരിയോടെ  പറഞ്ഞു…

കാർ മുന്നോട്ടു നീങ്ങി…അവന്റെ നേത്രങ്ങൾ അവളുടെ കണ്ണിൽ തറഞ്ഞു തന്നെ നിന്നു…അവളുടെ മനസ്സ് വല്ലാതെ പിടഞ്ഞു…പേടിച്ചിട്ട് അവളുടെ ഉള്ളം തുള്ളി കളിക്കാൻ തുടങ്ങി

തുടരും…