മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ബെല്ലിന്റെ ശബ്ദം കേട്ട് വാതിതുറന്നു.അർജുവേട്ടൻ…
കൈ വിട് അർജുവേട്ടാ…..എന്താ ഈ കാണിക്കുന്നേ അർജുവേട്ടൻ മദ്യപിച്ചിട്ടുണ്ടോ…..
ചുവന്ന കണ്ണുകളോടെ അസാധാരണമായി നോക്കുന്ന അർജുവേട്ടനെ കാണുമ്പോൾ ഭയം പൊതിയാൻ തുടങ്ങി.വേദനയാൽ കണ്ണുകൾ നിറയാൻ തുടങ്ങി.
അർജുവേട്ടാ…..വിട്……കൈ നോവുന്നു…
അയ്യോ..അമ്മാളൂന് നോവാൻ പാടില്ലാലോ…
കൈ വലിച്ചെറിഞ്ഞു.
അമ്മാളൂന് നോവരുത്…അമ്മാളു കരയരുത്….പക്ഷേ…അർജുനെ നോവിക്കാം..വേദനിപ്പിക്കാം….. നിന്റെ ജീവിതം നിന്റെ പേര് പോലെ നിത്യ തൃപ്ത…എല്ലാറ്റിലും തൃപ്തിയുള്ളവൾ….കാലിന് സുഖമില്ലാത്തവൾ…അമ്മയില്ലാത്ത കുട്ടീന്ന് പറഞ്ഞ് എല്ലാരും തലയിൽ എട്ത്ത് വെച്ചു നടക്കും
ഞാനോ….പറയെടീ….നിനിക്ക് അമ്മയെ നഷ്ടപ്പെട്ടെങ്കിൽ എനിക്ക് എന്റെ അച്ഛനെ നഷ്ടമായതല്ലേ….
എന്നും അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങിവനാ ഞാൻ.ഒരു ദിവസം ഉണരുമ്പോൾ കണ്ടത് കണ്ണടച്ച് കിടക്കുന്ന അച്ഛനെയാ.എന്നെ കെട്ടിപ്പിടിച്ച കൈയിലും നെഞ്ചിലുമെല്ലാം തണുപ്പ്.
അർജുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു.ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.പക്ഷേ അടുത്ത ക്ഷണം തന്നെ വീണ്ടും കണ്ണുകളിൽ ദേഷ്യം ഇരച്ച് കയറി.
നിന്റെ അമ്മേടെ മരണം നിന്റെ ജാതകദോഷം കൊണ്ടാന്നു പറഞ്ഞ് നിന്നെ അരേലും ദ്രോഹിച്ചിട്ടുണ്ടോ….കുലം മുടിക്കാൻ പിറന്നതെന്ന് കേൾക്കേണ്ടി വന്നിട്ടുണ്ടോ…..ഇരുട്ടു റൂമിലെ ഒരു മൂലയിൽ കരഞ്ഞ്വിറച്ചിരുന്നിട്ടുണ്ടോ…..പറയെടീ…
കൈമുട്ടിൽ പിടിച്ച് ഉലച്ച് കൊണ്ട് ചോദിച്ചു.
ഇനിയും അച്ഛന്റെ വീട്ടിൽ നിന്നാ എന്നെ നഷ്ടപ്പെടുംന്നു തോന്നിയപ്പോഴാ എന്നെയും കൂട്ടി അമ്മ വീട്ടിലേക്ക് വന്നത്.അവിടെ വന്നപ്പോ എന്റെ അമ്മേടെ സ്നേഹം കൂടി നഷ്ടായി.എന്തിനും അമ്മാളു….സ്കൂൾ വിട്ട് വന്നാ ആദ്യം അറിയേണ്ടത് നിന്റെ വിശേഷം.നിന്നെ എന്നും അമ്മ ചേർത്ത് പിടിച്ചപ്പോ ഒറ്റപ്പെട്ടത് ഞാനാ…..നഷ്ടം മുഴുവൻ എനിക്കായിരുന്നു.നീ നിന്റെ പ്രണയം നേടിയപ്പോ എനിക്ക് നഷ്ടമായത് എന്റെ പ്രണയമാ….
ഞെട്ടലോടെ അർജുവേട്ടനെ നോക്കി
എന്താ നീ നോക്കുന്നത്….അതെടീ എനിക്കറിയായിരുന്നു നീ എന്നെ സ്നേഹിക്കുന്ന കാര്യം.നീ എന്നെ പ്രണയത്തോടെ നോക്കുമ്പോ എനിക്ക് ഉണ്ടാവുന്ന വികാരമെന്താന്നറിയോ….വെറുപ്പ്…എന്റെ അമ്മേടെ സ്നേഹം തട്ടിയെടുത്തവളെ ഞാനെങ്ങനെയാടീ സ്നേഹിക്കുവാ…പറയെടീ…
അർജുവേട്ടാ ഞാൻ….
മിണ്ടരുത് നീ…നീ ജയിച്ച് നിക്കുവല്ലേ..തോറ്റത് ഞാനല്ലേ…അപ്പോ ജയിച്ച് നിൽക്കുന്ന നിനിക്ക് ഞാൻ സമ്മാനം തരണ്ടേ….
അർജുവേട്ടൻ ബലമായി പിടിച്ച് മുഖത്തേക്ക് മുഖം അടുപ്പിച്ചു.
മുഖം ചെരിച്ച് മുഖം അർജുവേട്ടനിൽ നിന്ന് അകറ്റാൻ നോക്കി.പിടി വിടിവിക്കാൻ നോക്കി.മൂക്കിൽ മൂക്കു മുട്ടി.മദ്യത്തിന്റെ മണം മൂക്കിൽ അടിച്ച് കയറി.പെട്ടെന്ന് ശക്തിയായ് അർജുവേട്ടനെ പിടിച്ച് തള്ളി.
തിരിഞ്ഞു നോക്കി കൊണ്ട് റൂമിലേക്ക് ഏന്തിവലിഞ്ഞ് വേഗത്തിൽ നടക്കവേ കസേരേടെ കാലിൽ തട്ടി നിലത്തേക്ക് വീണു.
ഈ കാല് കാരണമല്ലേ നിന്നെ എല്ലാരും സ്നേഹിക്കുന്നത്…എന്റെ അമ്മേടെ സ്നേഹം…എന്റെ സാന്ദ്ര എല്ലാം എനിക്ക് നഷ്ടമായത് ഈ കാല് കാരണം.
മുടന്തുള്ള കാലിൽ ചവിട്ടി ഞെരിച്ചു…
ആ…………അർജുവേട്ടാ……കാല്…..വേദനിക്കുന്നു….അർജുവേട്ടാ…..വിട്…….
അലറി കരഞ്ഞു…കണ്ണുകൾ നിറഞ്ഞൊഴുകി.
ശ്ശൂ….നിന്റെ ശബ്ദം ഈ പുറത്ത് കേൾക്കരുത്.
ചുണ്ടിൽ വിരൽ വച്ച് കൊണ്ട് പറഞ്ഞു.എന്റെ കൈ കൊണ്ട് തന്നെ വായ പൊത്തിപ്പിടിച്ച് അർജുവേട്ടനെ നോക്കി.ഏങ്ങലുകൾ എന്നിട്ടും പുറത്തേക്ക് വന്നു.എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു.
നിനിക്കറിയോ സാന്ദ്ര എന്റെ ആരാണെന്ന്.അമ്മയ്ക്ക് ശേഷം ഞാൻ സ്നേഹിച്ച പെണ്ണ്.ക്ലാസ്മുറിയിൽ ആൺകുട്ടികളോടു പോലും മിണ്ടാതെ ചടഞ്ഞിരുന്ന എന്നോട് കൂട്ട് കൂടാൻ വന്നവൾ.എന്റെ ജീവൻ..ജീവിതം.അതാ നീ കാരണം എനിക്ക് നഷ്ടമായത്.
അടുത്ത് വന്ന് ഒരു മുട്ട് കുത്തിയിരുന്ന് കൊണ്ട് പറഞ്ഞു
അവൾ പോവാണ് ജോലി റിസൈൻ ചെയ്ത്…അവളുടെ വീട്ടുകാരുടെ അടുത്തേക്ക്….ഓസ്ട്രേലിയയ്ക്ക്…എനിക്ക് വേണ്ടി ഇവിടെ നിന്നവളായിരുന്നു.ഇനി അതിന്റെ ആവിശ്യമില്ലാലോ….എന്നെ സ്നേഹിക്കുന്ന എല്ലാരെയും അകറ്റി നീ…..സന്തോഷായോ നിനിക്ക്….
ഭീതിയോടെ അർജുവേട്ടനെ നോക്കി….ഏങ്ങലുകൾക്കൊപ്പം നെഞ്ച് വേഗത്തിൽ ഉയർന്ന് താണു.
ആഘോഷിക്കണ്ടേ നിനക്ക് അത്…
പറച്ചിലിനോടൊപ്പം പുറകോട്ട് തള്ളി.ആ തള്ളലിൽ നിലത്തേക്ക് വീണു.
അർജുവേട്ടാ…വേണ്ടാ…..
വേണ്ടാ…അർജുവേട്ടാ……
ഈ എന്റെ ഭാര്യല്ലേ….പിന്നെന്താടീ…
ചുണ്ടുകളിൽ ചുണ്ടുചേർക്കുമ്പോൾ പ്രണയമോ കാമമോ ഒന്നുമല്ലായിരുന്നു..എന്നോടുള്ള ദേഷ്യം…വെറുപ്പ്….
കാലുകൾ അടിച്ചും തല രണ്ടു വശത്തേക്ക് ആക്കിയൊക്കെ അർജുവേട്ടനെ തടയാൻ നോക്കി.തളർന്നു കിടന്ന എന്നെ കോരിയെടുത്ത് റൂമിലേക്ക് നടന്നു.ബെഡിലേക്ക് ഇട്ടു.പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും അർജുവേട്ടൻ എന്റെ മോളിലേക്ക് വീണിരുന്നു.ഒരു തരി പോലും പ്രണയമില്ലാതെ എന്നിലെ സ്ത്രീയെ സ്വന്തമാക്കി.പിടിവലിയിലെപ്പോഴോ അർജുവേട്ടന്റെ പൂണൂൽ പൊട്ടി എന്റെ കൈയിലേക്ക് വീണു.
ആ റൂമിൽ നേർത്ത് നേർത്ത് വന്ന തേങ്ങലൽ മാത്രമായി.
കണ്ണുകൾ വലിച്ചു തുറന്നു.ശരീരമാകെ എല്ലുകൾ നുറുങ്ങുന്ന വേദന.പുതപ്പ് കൊണ്ട് ശരീരം മൂടിയിരിക്കുന്നു.ബെഡിന്റെ അരികിൽ മുടിയിൽ വിരൽ കോർത്ത് മുഖം മറച്ച് അർജുവേട്ടൻ.എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു.ഊർന്നു വീണ പുതപ്പ് വലിച്ച് കഴുത്ത് വരെ കയറ്റി മുറുകെ പിടിച്ചു.ചുമരിൽ ചാരിയിരുന്നു.കണ്ണിൽ നിന്നും നീർ പൊടിഞ്ഞുകൊണ്ടിരുന്നു.
ഞെരക്കം കേട്ട് അർജുവേട്ടൻ തിരിഞ്ഞ് നോക്കി.
ഞാൻ….രാത്രി
എന്തോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ച അർജുവേട്ടനെ കൈ ഉയർത്തി തടഞ്ഞു.
ഒഴുകുന്ന കണ്ണിനീരിനു കണ്ണിലെ ക്രോധത്തെ മറയ്ക്കായില്ല.
കഴിഞ്ഞോ….അർജുവേട്ടാ…പ്രതികാരം.അതോ ഇനിയുമുണ്ടോ…..
ഞാൻ….
ഇന്നലെ അർജുവേട്ടൻ പറഞ്ഞ് കഴിഞ്ഞല്ലോ…ഇനി ഞാൻ പറയട്ടെ….
ചിറ്റ എപ്പോഴാ അർജുവേട്ടാ…നിങ്ങളെ മറന്ന് എന്നെ സ്നേഹിച്ചത്.നിങ്ങളെ ചേർത്ത് പിടിക്കുമ്പോ മറ്റേ കൈയോണ്ട് എന്നെ ചേർത്ത് പിടിച്ചപ്പോഴോ…അതോ നിങ്ങൾക്ക് തരുന്ന കൂട്ടത്തിൽ ഒരുള ചോറ് എനിക്ക് തന്നതാണോ…നിങ്ങളടക്കം എല്ലാരും ചട്ടികാലീന്നു വിളിച്ചപ്പോ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചതാണോ…നിങ്ങൾക്കു വേണ്ടി ഒരോ കാര്യവും വെപ്രാളത്തോടെ ചെയ്യുന്ന ചിറ്റയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ…ശ്രദ്ധിച്ചിട്ടുണ്ടേൽ നിങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിര്ന്നു.അപ്പോ നിങ്ങൾക്ക് ആർക്കാ കൂടുതൽ സ്നേഹം കൊട്ത്തേന്ന തിരക്കല്ലേ
ഒരുപാട് കണക്കുകൾ ഇന്നലെ പറഞ്ഞല്ലോ…പറയാൻ വിട്ട് ചിലതുണ്ട്.എനിക്ക് തരേണ്ട അച്ഛന്റെ സ്നേഹത്തിന്റെ കണക്ക് എവിടെ …അർജുവേട്ടാ….നല്ല മാർക്ക് വാങ്ങുമ്പോ മിടുക്കൻന്നു പറഞ്ഞ് നിങ്ങളെ കേട്ടിപ്പിടിച്ച് എന്നോട് പറയാറില്ലേ കണ്ട് പഠിക്ക് അർജൂട്ടനെന്ന്….അപ്പോ ഗർവോടെ നോക്കുന്ന നോട്ടം ഇപ്പോഴും എനിക്ക് ഓർമ ഇണ്ട്.അതിനൊക്കെ ഞാൻ എങ്ങനെയാ പ്രതികാരം ചെയ്യേണ്ടത്..എന്നെക്കാൾ കൂടുതൽ പഠിപ്പിച്ചത് അർജുവേട്ടനെയല്ലേ……ആദ്യം അർജൂട്ടന്ന്നു പറഞ്ഞല്ലേ അന്നും ഇന്നും എന്തും നമ്മൾക്ക് തരാറുള്ളൂ. ഇതിനൊക്കെ ഞാൻ എങ്ങനെ പ്രതികാരം ചെയ്യണംന്നു പറഞ്ഞുതാ….
എന്റെ സ്നേഹത്തെ പോലും വെറുപ്പോടെ നോക്കിയല്ലോ….അർജുവേട്ടാ…നിങ്ങൾ…..
വെറിപ്പ് തോന്നുവാ…എന്നോട്….എത്ര ആട്ടി പായ്ച്ചാലും നിങ്ങൾടെ പെറകേ വന്നോണ്ട്
എന്നോട് പറയാമായിരുന്നല്ലോ വേറൊരാളെ ഇഷ്ടംണ്ട്ന്നു.അച്ഛനോ ഞാനോ എതിർക്കുവായിരുന്നോ.പിന്നെ ഞാനെങ്ങനെയാ നിങ്ങൾടെ പ്രണയം തകർത്തത്…..ഒന്നു പറഞ്ഞതാ….
ഇങ്ങനെ തല കുനിച്ച് നിക്കല്ലേ…അർജുവേട്ടാ..എന്നെ ദേഷ്യത്തോടേം വെറുപ്പോടെം നോക്ക്…..
തലമുടി പിടിച്ചു വലിച്ച് അലറി കരഞ്ഞു.മുറുകെ പിടിച്ച പുതപ്പിന്റെ പിടി വിട്ട് അത് ഊർന്നിറങ്ങിയത് അറഞ്ഞില്ല.വിരലുകളിൽ കുടുങ്ങി കിടന്ന പൂണൂൽ അർജുവേട്ടന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
ഇത് അണിയാൻ നിങ്ങൾക്ക് യോഗ്യത ഇല്ല.പൂണൂൽന്നു വെച്ചാ ദീക്ഷയാ..അതിന് നിങ്ങൾ കളങ്കം വരുത്തി.
അർജുവേട്ടൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
നാശം പിടിച്ച കാല്….
കല്ലിച്ച് വീർത്ത ആ കാലിൽ ശക്തിയോടെ അടിച്ചുകൊണ്ടേ ഇരുന്നു.
തുടരും….