മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
“”വൈഗേ …. ഞാൻ ഇറങ്ങുന്നു…. “””
അടുക്കളയിൽ ചെന്ന് അവളോടായി പറയുമ്പോൾ നിരാശ കൊണ്ട് മനം വിങ്ങുന്നുണ്ടായിരുന്നു….സന്ധ്യ കഴിഞ്ഞ നേരം എല്ലാവരോടും യാത്ര പറഞ്ഞവൻ ഇറങ്ങി..
“”ഞാനും വരാം വഴിയരികു വരെ.. “”
ഉത്തരത്തിനു കാത്തു നിക്കാതെ ഓടി ചാടി വൈഗയും പിന്നാലെ നടന്നു. മടങ്ങുമ്പോൾ ഉള്ളിൽ എന്തോ വിറങ്ങലിച്ച പോലെ, സ്നേഹയെ കുറിച്ചോർത്ത് മനം നീറി പുകഞ്ഞു….. അങ്ങകലെ നിന്നും മിഥുൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ രാമൻ നായർ വണ്ടിയിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു………എന്തോ ചോദിക്കാനെന്ന പോലെ വൈഗ മിഥുന്റെ കൂടെ തന്നെ നടന്നു.
“””മിഥു ഏട്ടാ….മേഘ …. അവൾക്ക് സുഖല്ലേ….. “””
“””മ്മ്മ്…. “”
വിഷാദം നിറഞ്ഞ ഒരു മൂളൽ മാത്രമായിരുന്നു മറുപടി.. ആ മൂളൽ കേട്ടപ്പോൾ വൈഗക്ക് എന്തൊപോലായി…..എങ്കിലും ആ വിഷമം മാറ്റാനെന്നോണം കുഞ്ഞിപെണ്ണിനെ കൊഞ്ചിച്ചു കൊണ്ടിരുന്നു.
“”ഇനീം വരണം ട്ടോ ദേവു .. ഇവിടെ… ഈ മേമയെ കാണാൻ “””
“”ആഹാ… പേരൊക്കെ പറഞ്ഞ് കൊടുത്തോ മോള്. “
മിഥുൻ ചോദിച്ചപ്പോൾ ദേവൂസ് ഒന്ന് തലയാട്ടി കാണിച്ചു… പിന്നെ അവന് നേരെ കൈ ചൂണ്ടി കൊണ്ട്… അച്ഛേ ന്ന് വിളിച്ചു…ഒന്ന് ഞെട്ടികൊണ്ട് വൈഗ അവനെ തന്നെ നോക്കി… പക്ഷെ ഒന്നുമറിയാത്ത ഭാവത്തിൽ അവൻ കുഞ്ഞിനോട് സംസാരിക്കുന്ന കണ്ടപ്പോൾ അത്ഭുതമായിരുന്നു അവൾക്ക് തോന്നിയത്..
“”മിഥു ഏട്ടനെ അച്ഛാന്നാണോ വിളിക്കാറ് “”
“”ദേവൂട്ടി മിണ്ടിതുടങ്ങിയപ്പോൾ മുതൽ എന്നെ അങ്ങനെയാണ് വിളിക്കാറ്…മേഘയെ അമ്മ എന്നും…… “”
നടത്തത്തിന്റെ വേഗത കുറഞ്ഞു കൊണ്ടവൾ അറിയാതെ നിശ്ചലമായി നിന്നുപോയി…
“”….. റ്റാറ്റാ…. “”
കാർ കണ്ടപ്പോ ദേവൂട്ടി അവളുടെ കയ്യിളക്കി ഓടി….. ഒരുവേള ആ കുഞ്ഞിനോട് അവൾക്ക് വാത്സല്യവും സഹതാപവും തോന്നി…അവർ അവിടുന്ന് യാത്ര തിരിക്കുമ്പോൾ മിഥുൻ ഒന്ന് ചിരി വരുത്തി… സ്നേഹയെ കാണാത്തതിലെ പരിഭവം മുഖത്തു നിഴലിച്ചു നിന്നതായി അവൾക്ക് അപ്പോൾ തോന്നി….
“”സ്നേഹ എന്നേലും തിരിച്ചു വന്നാൽ എന്നെ അറിയിക്കണം….”
അത്ര മാത്രമേ അവന് അവളോട് പറയാൻ ആകുമായിരുന്നുള്ളു…
“”അവിടെ നിക്കട്ടെ മിഥു ഏട്ടാ… അവളുടെ മനസ് ഒന്ന് ശാന്താകട്ടെ….. എന്റെ ചേച്ചി പെണ്ണ് പഴേ പോലാകട്ടെ….ഇടയ്ക്ക് ഞങ്ങൾ കാണാൻ പോകാറുണ്ട്… പക്ഷെ ഞങ്ങളെ കണ്ടാൽ അവൾ മുറീന്ന് പുറത്തിറങ്ങില്ലാ…അത് സഹിക്കവയ്യാതെ ആയപ്പോൾ ഞങ്ങൾ അങ്ങോട്ട് പോകലും നിർത്തി…. അമ്മായിയെ വിളിച്ച് വിവരം തിരക്കും അത്ര മാത്രം…. “”
ശെരിക്കും നോവ് തോന്നി മിഥുന്… ഇനിയും അവിടെ നിന്നാൽ കരഞ്ഞു പോയാലോ എന്നോർത്തവൻ രാമൻ നായരോട് വണ്ടി വിടാൻ പറഞ്ഞു….ആ വിഷമങ്ങളോ ദുഃഖങ്ങളോ ഒന്നും മനസ്സിലാവാതെ ദേവുസ് ചിരിച്ചുകൊണ്ട് റ്റാറ്റാ നൽകി…. കാർ അകന്ന് പോകും വരെ വൈഗയും നോക്കി നിന്നു…
അവൻ വീട്ടിലെത്തിയപ്പോൾ മേഘ കാത്തു നിൽക്കുന്നതായിരുന്നു കണ്ടത്… ഉള്ളിൽ അല്പം ആകാംഷ തള്ളി നിറച്ചു കൊണ്ടവൾ മിഥുന്റടുത്തേക്ക് ചെന്നു..
“””എന്തായി മിഥു ഏട്ടാ പോയ കാര്യം.. അവളെ കണ്ടോ? “””
“”ഇല്ലാ…. “”
ചിരി മങ്ങിച്ചു കൊണ്ടവൻ പറഞ്ഞപ്പോൾ അവളുടെ മുഖവും മാറി.. നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ടായിരുന്നു… ഉറങ്ങി പോയ ദേവൂട്ടിയെ അവൾ കൈകളിൽ വാങ്ങി അകത്തേക്ക് പോയി… കുറച്ചു നേരം കഴിഞ്ഞപ്പോൾ മിഥുനും ചെന്നു…
“”””””ഞാൻ… ഞാൻ കാരണല്ലേ മിഥു ഏട്ടാ സ്നേഹയ്ക്ക് ഈ ഗതി വന്നത്….”””
അവനെ തിരിഞ്ഞു നോക്കി കൊണ്ടവൾ പറഞ്ഞു…
“”ഏയ്… നീ എന്താ ചെയ്തത്…അത് അവളുടെ വിധി ആയി കണക്കാക്കിയാൽ മതി….. “””””
“”ഞാൻ കാരണല്ലേ ഏട്ടൻ ഇങ്ങനെ…… സ്വന്തം അനുജത്തിക്ക് വേണ്ടിയല്ലേ ഏട്ടൻ ജീവിതം മാറ്റി വച്ചത്….അന്ന് സ്നേഹയുടെ നാട്ടിലായിരുന്നപ്പോൾ അവൾ ഏട്ടന്റെ പിന്നാലെ തന്നെയായിരുന്നില്ലേ…. ഏട്ടനും അവളെ ഇഷ്ടായിരുന്നില്ലേ…. എന്നിട്ട് എനിക്കും മോൾക്കും വേണ്ടി എല്ലാം മാറ്റി വച്ചു…. ഈൗ പിഴച്ചു പോയവളെയും കുഞ്ഞിനെയും സ്നേഹിക്കാൻ ഏട്ടനെങ്ങനെ കഴിയുന്നു…. പ്രണയമാണെന്ന് പറഞ്ഞ് ഒരുത്തൻ കൂടെ കൂട്ടിയിട്ട് എല്ലാം സ്വന്തമാക്കി വയറ്റിലൊരു കുഞ്ഞിനെയും തന്ന് ചതിച്ചപ്പോൾ കൂടെ നിന്നില്ലേ എന്റെ ഏട്ടൻ…. ഞങ്ങൾക്ക് വേണ്ടിയല്ലേ.. എനിക്കും എന്റെ ദേവൂട്ടിക്കും വേണ്ടിയല്ലേ സ്നേഹയെ വേണ്ടാന്ന് വച്ചത്….ഈ പെങ്ങളെ ഓർത്തല്ലേ ഏട്ടനെപ്പോഴും നീറുന്നത്… “””
സങ്കടത്താൽ അവൾ പറയുന്ന ഓരൊ വാക്കുകളും മിഥുന്റെ നെഞ്ചിൽ തുളഞ്ഞു കയറി….
“”നിന്നെ സംരക്ഷിക്കുന്നതിലാണോ സ്നേഹ എല്ലാം ഉപേക്ഷിച്ചു പോയത്? അല്ലല്ലോ…. ആദ്യമൊക്കെ അവൾ ഇഷ്ടാണെന്ന് പറഞ്ഞപ്പോ നിന്റെ ജീവിതത്തെ കുറിച്ച് മാത്രമേ ഞാൻ ആലോചിച്ചിരുന്നുള്ളു…. പക്ഷെ പിന്നെ ഞാനും അവളെ സ്നേഹിച്ചിരുന്നില്ലേ.. ഇഷ്ടാണെന്ന് പറഞ്ഞതല്ലേ… പിന്നെ സ്നേഹ തന്നെയാണ് എന്നെ ഒഴിവാക്കിയത്….. മനസ്സിൽ അവൾക്ക് അത്രയും വിഷമം കാണും….അവളുടെ ജീവിതം ഇങ്ങനെ ആയതിൽ നീ ആണ് കാരണക്കാരി എന്ന് പറയുന്നതിൽ എന്തര്ഥമാണുള്ളത്… ഏഹ്… പറ…. “”‘
“”ഏട്ടാ….. “”
ബാക്കിയൊന്നും നാവിൽ വഴങ്ങാതെയവൾ വിതുമ്പി…..
“””സ്നേഹയ്ക്ക് നിന്നെ മാത്രല്ല… നിന്റെ കുഞ്ഞിനേം അത്രയധികം ഇഷ്ടാണ്… അത്കൊണ്ടാണ് അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ നമ്മുടെ ദേവൂനേം കൊണ്ട് പോയത് .. സ്നേഹയുടെ മനസ് കുഞ്ഞിനെ കാണുമ്പോൾ എങ്കിലും അലിയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അന്നവൾ കൂട്ടാക്കിയില്ല… ഇന്ന് പോയപ്പോഴും അവൾ അവിടെ ഇല്ലാ… അമ്മാവന്റെ വീട്ടിലാണ് താമസം എന്നാണ് പറഞ്ഞത്….. ഞാൻ എന്ത് ചെയ്യാനാ മേഘേ…””””
നിരാശപൂർവമവൻ സോഫയിലിരുന്നു…എന്തോ മനസ്സിൽ ഓർത്തെന്ന പോലെ മേഘ അവന് നേരെ അടുത്തു…..
“”മിഥു ഏട്ടാ…. അവളെ കൈയ്യൊഴിഞ്ഞാൽ എങ്ങനാ…ജീവിതം എത്രകാലമവൾ ഒളിച്ചും പാത്തും കളിക്കും? നമുക്ക്… നമുക്ക് അവൾ ഉള്ള ഇടത്തേക്ക് തന്നെ പോയി നോക്കിയാലോ…. മൂന്ന് വർഷായില്ലേ ഏട്ടാ… ആ മനസിലെ മുറിവുകൾ ഉണങ്ങിക്കാണും…. അവളെ കാണണം..പഴേ സ്നേഹയായി നമുക്കവളെ തിരിച്ചെടുക്കണം ‘
ആത്മവിശ്വാസം നിറഞ്ഞ വാക്കുകളാൽ മേഘ പറഞ്ഞപ്പോൾ മിഥുനും അത് സമ്മതിച്ചു…
??????????
കുളിച്ചു വന്ന് തല തുവർത്തികൊണ്ട് സ്നേഹ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു..
“”ഇനിയും നിനക്കൊരു മോചനത്തിനു സമയമായില്ല സ്നേഹ…….നിന്റെ ധൈര്യമൊക്കെ എങ്ങനെ ചോർന്നു പോയി… “
കണ്ണാടിയിലെ പ്രതിബിംബത്തോടവൾ സ്വയം ചോദിച്ചു…… കണ്ണുകളിൽ പഴയ ഓർമ്മകൾ തേടി വന്നു…. മിഥുന്റെ പിന്നാലെ നടക്കുന്നൊരു ടീച്ചർ പെണ്ണ്…. കുട്ടികളെല്ലാവരും അത്രമേൽ സ്നേഹത്തോടെ വിളിച്ചിരുന്ന സ്നേഹ ടീച്ചർ…
✴️✴️✴️✴️✴️✴️✴️
“””അതേയ് ഇന്നും ഒരു തീരുമാനം പറഞ്ഞില്ലാട്ടോ…അയൽപക്കത്തെ വാടക വീട്ടിൽ വന്ന മാഷിനെ ഞാൻ സ്നേഹിച്ചോട്ടെ… ഇത് ഞാൻ എത്രാമത്തെ തവണയാണെന്ന് അറിയോ ചോദിക്കുന്നെ. ഇത്പോലൊക്കെ ഒരു പെണ്ണിനെ പുറകെ നടത്തിക്കാവോ… അതും ഒരു ടീച്ചറെ… “”
ഉറക്കെ വിളിച്ചു പറഞ്ഞ്കൊണ്ട് സ്നേഹ മിഥുന്റെ പിന്നാലെ ഓടി…
“”ഒന്ന് നിക്ക് മാഷേ.. നാട്ടാര് കാണുന്നു “”
കിതച്ചുകൊണ്ടവൾ ഓടി അവനരുകിലേക്ക് ചെന്ന് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു…
“”അല്ല… ഞാൻ അറിയാൻ പാടില്ലായിട്ട് ചോയ്ക്കുവാ… തനിക്ക് വേറെ ഒരാളെയും കിട്ടീലെ… എന്തിനാ എന്റെ പിന്നാലെ കൂടണെ… “”
അവൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സ്നേഹ മുഖം കനപ്പിച്ചു നോക്കി
“”കഴിഞ്ഞോ… ഇത് തന്നെയല്ലേ മിഥു ഏട്ടൻ എപ്പോഴും പറയാറ്….. “””
“””പോത്തിന്റെ ചെവീല് വേദം ഓതീട്ട് പിന്നെ കാര്യം ഇല്ലല്ലോ…അധികം നീ വെളച്ചിലെടുത്താൻ മുഖം അടച്ചൊന്ന് തരും… ശല്യം””
ദേഷ്യം അത്രക്കും ആ മുഖത്തുണ്ടായിരുന്നു.
“”എന്ത് വേണേലും പറഞ്ഞോ…. എന്റെ മിഥു ഏട്ടനല്ലേ…തെറി പറയുന്നതായാലും ഞാൻ കേട്ടു നിന്നോളം… “”
“”ഡി… ഡി…. നീ വെറുതെ കലിപ്പന്റെ കാന്താരി ചമയാൻ നോക്കല്ലേ… “”
“”ഓഹോ.. അപ്പോ ഇയാളല്ലേ കലിപ്പ് കളിക്കുന്നെ…പിന്നെ ഞാൻ കാന്താരി ചമയണ്ടേ””
വീണ്ടും അവളുടെ സംസാരം കേട്ടപ്പോൾ അവൻ പല്ല് ഞെരുമ്മി…….
“”നാശം “”
അവൻ പറഞ്ഞത് കേട്ടപ്പോൾ കപടമായി ഒരു പുച്ഛം വിരിയിച്ചുവെങ്കിലും അവൾ പിന്നാലെ തന്നെ കൂടി…
“ചെമ്പകശ്ശേരി തറവാട്ടിലെ അനന്തൻ നായരുടെ മൂത്ത മകളായ എന്റെ പിന്നാലെ ചെക്കന്മാർ ക്യു ആണ്…എന്നിട്ടും ഇയാളുടെ പുറകെ വരുമ്പോ വല്ല്യ ജാഡ “”
സ്നേഹ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും മിഥുൻ ഗൗനിക്കാതെ തന്നെ നടക്കുകയായിരുന്നു .
“”അതേയ്…മിഥു ഏട്ടാ എന്തിനാ എന്നും എന്നെ ഇങ്ങനെ വെഷമിപ്പിക്കണേ….ഇയാൾക്ക് വേണ്ടിയല്ലേ ഞാൻ കാത്തിരിക്കുന്നെ…. എന്നിട്ടും ഇയാൾക്കെന്താ എന്നെ ഇഷ്ടല്ലാത്തെ… “”
ഇപ്രാവശ്യം പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
“”പൂങ്കണ്ണീരോന്നും വേണ്ട….. ടീച്ചർ പോകാൻ നോക്ക്….സ്നേഹം ഉള്ളിൽ തട്ടി വരേണ്ടതാണ്.. അല്ലാതെ സ്നേഹ എന്ന് നിനക്ക് പേരുണ്ടെന്ന് വച്ച് എനിക്ക് സ്നേഹിക്കാനൊന്നും വയ്യാ…. എന്നെ വിട്ടേക്ക്….. “”” അവനും മുഖത്തു നോക്കി പറഞ്ഞു.. നടന്നു നടന്നു രണ്ടു പേരും സ്കൂളിനടുത്തായി എത്തി….
“”താൻ ഒന്ന് പെട്ടെന്നു സ്കൂളിലേക്ക് പോകുവോ? അതോ ഞാൻ ആദ്യം കയറണോ… അല്ലെങ്കിലേ നേരം വെളുക്കുമ്പോൾ മുതൽ പിന്നാലെ കൂടി കൂടി സ്കൂളിലും ഒരു ഗോസിപ്പ് പടരുന്നുണ്ട്….. “”
“””മിഥു ഏട്ടൻ അദ്യം പോയാൽ ഓടി കുതച്ചു ഞാൻ കൂടെ വരും….മിഥു ഏട്ടൻ നടക്കുമ്പോ കൂടെ തന്നെ ഞാൻ കാണും… ഗോസിപ്പ് ഒന്നു അല്ല..ഇന്നലെ ശ്യാമിലി ടീച്ചർ ചോദിച്ചായിരുന്നു..സ്നേഹ ടീച്ചറും മിഥുൻ മാഷും തമ്മിൽ വല്ല ചുറ്റിക്കളിയും ഉണ്ടോന്ന്? ഞാൻ പറഞ്ഞു നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ് എന്ന്… “”
ഒരു കള്ളചിരി വിരിയിച്ചു ശബ്‌ദം താഴ്ത്തിയവൾ സ്വകാര്യം പോലെ പറഞ്ഞപ്പോൾ അവന്റെ മുഖം ചുളിഞ്ഞു..
“എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല… നിന്നെയെന്നല്ല ആരെയും.. “
അതും പറഞ്ഞവൻ സ്കൂളിലേക്ക് നടന്നു… എപ്പോഴും കേൾക്കുന്ന കാര്യമായതിനാൽ സ്നേഹ അതിനെ മുഖവിലയ്ക്കെടുത്തില്ല.. ഒരു പക്ഷെ അവന്റെ പിന്നാലെ കൂടി ഇങ്ങനെയേലും ഒന്ന് സംസാരിക്കലോ എന്നോർത്തിട്ടാവണം….സ്കൂളിലെത്തിയപ്പോഴും മിഥുൻ അറിയാതെ സ്നേഹ അവനെ തന്നെ നോക്കുകയായിരുന്നു..സ്റ്റാഫ് റൂമിൽ ഇരുന്ന് പുസ്തകം വായിക്കുമ്പോഴും, സഹ പ്രവർത്തകരോട് സംസാരിക്കുമ്പോഴും…അങ്ങനെയെല്ലാം……
ആ നോട്ടവും… മിഥുന്റെ നേരെയുള്ള സ്നേഹയുടെ സംസാരവും പതിവ് കാഴ്ചകളായി മാറി…. ഒരു ദിവസം പിന്നാലെ കൂടിയ അവളെ മിഥുൻ തടഞ്ഞു വച്ചു…..തന്റെ ജീവിതത്തെ കുറിച്ച് സ്നേഹ അറിയണം എന്ന തോന്നൽ അവനിൽ ഉളവാക്കി. തനിക്കൊരു വിവാഹം കഴിയാത്ത അനുജത്തിയും അവളുടെ കുഞ്ഞും ഉണ്ടെന്നും….ഇനി ഉള്ള എല്ലാ ജീവിതവും അവർക്ക് വേണ്ടിയാണെന്നും സ്നേഹയോട് തുറന്നു പറഞ്ഞു…. പക്ഷെ അവൾക്കതിലൊന്നും പരാതി തോന്നിയില്ല… സങ്കടം തോന്നിയില്ല… അവരുടെ ഇടയിൽ തനിക്ക് കൂടി സ്ഥാനം തന്നുടെയെന്നവൾ താഴ്മയായി ചോദിക്കുക മാത്രമായിരുന്നു ചെയ്തത്… അത്രയും ഇഷ്ടമായിരുന്നു സ്നേഹയ്ക്ക് മിഥുനോട്…. ഇഷ്ടമാണെന്ന് അവൻ തുറന്ന് പറഞ്ഞില്ലെങ്കിലും ഒരു നല്ല ചങ്ങാതിയായവൾ അവളുടെ കൂടെ തന്നെ നിന്നു… നാട്ടിൽ നിന്നും മേഘയെയും മോളെയും കൂട്ടി അവന്റെ വീട്ടിൽ താമസിപ്പിച്ചു … എന്തിനും ഏതിനും കൂടെയായി സ്നേഹയും ഉണ്ടായിരുന്നു…പക്ഷെ……..
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….