എഴുത്ത്: മനു തൃശ്ശൂർ
ഞായറാഴ്ച ആയോണ്ട് മോൻ്റെ കൂടെ ടീവിൽ സിനിമ കാണാൻ ഇരുന്നു
എഴുതി. കാണിക്കാൻ തുടങ്ങിയപ്പോൾ. തന്നെ അവൻറെ ചോദ്യം. വന്നു.
” അച്ഛാ. ഈ ഛായാഗ്രഹണം എന്നാൽ. എന്താ..?
ഞാൻ എൻറെ പിറകിൽ ഇരിക്കുന്ന എൻറെ അച്ഛനെ ഒന്നു നോക്കി..
അച്ഛൻെറ മുഖത്ത് ആണെങ്കിൽ ഹരികൃഷ്ണൻസിലെ. മമ്മുട്ടിയുടെ പാൻെറിൽ ചായ വിഴുമ്പോൾ ഉള്ള മോഹൻലാലിൻെറ. ഭാവം…
ഞാൻ മോനെ നോക്കി പറഞ്ഞു ഛായാഗ്രഹണം എന്ന് പറഞ്ഞ. സിനിമയിലെ ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തർക്കും ചായ വെക്കുന്ന ടീം
ഉം.. എന്ന് മൂളികൊണ്ട് അവൻ വീണ്ടും ടീവിലേക്ക് ശ്രദ്ധിച്ചു…
അങ്ങനെ സിനിമ തുടങ്ങി കണ്ടിയിക്കുമ്പോൾ ഭാര്യ ചെക്കനുള്ള ചോറുമായി വന്നു മുന്നിൽ വച്ചു..
അവൻെറ കൈതൊടയിൽ പിടിച്ച് തിരുമി കൊണ്ട് അവൾ മുരണ്ടു ” ഇത് മുഴുവൻ തിന്നോണം. കേട്ടല്ലോ…
വേദനയിൽ. ആഹ്. എന്ന് പറഞ്ഞു അവൻ ചോറും. പാത്രം എടുത്തു മടിയിൽ വച്ചു
തിരിഞ്ഞു നടക്കാൻ ഭാവിച്ച ഭാര്യ എന്നെയൊന്നു നോക്കി ചുണ്ട് കോട്ടി ഒറ്റ പോക്ക് ..
അവൾക്ക് ആണെങ്കിൽ അതിനെ തല്ലി നേരെയാക്കാതെ. ഒരു സമാധാനം.ഇല്ലെന്ന പോലെയ.
അങ്ങനെ ഇരിക്കുമ്പോഴ മോൻെറ. അടുത്ത. ചോദ്യം വന്നത്…
അച്ഛാ. നമ്മൾ ടി.വിക്ക് മുന്നിലിരുന്നു ഭക്ഷണം കഴിച്ചാൽ അത് ടി.വിയിൽ ഉള്ളവർ കാണില്ലേ , അപ്പൊ അവർക്ക് കൊടുക്കാതെ കഴിക്കുന്നത് മോശമല്ലേ .
ങേ.. ഇവനിതെന്തോന്ന് ഭാവിച്ചാണെന്ന് ഓർത്തിരിക്കുമ്പോൾ എൻ്റെ പിറകിലിരുന്നു ടീവി കാണുന്ന അച്ഛൻെറ.മറുപടി വന്നു..
ഞാനൊക്കെ എന്തോരം സഹിച്ചെന്ന് ഇപ്പോൾ. മനസ്സിലായോ.ഡാ.
പണ്ട്. ഞാനും ഇങ്ങനെ ആയിരുന്നു…
പണ്ട് കാലത്തെ ഭൂമി ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു… ഞാനൊക്കെ ജനിച്ചതിന് ശേഷം കളർ ആയെന്നും
TV ടെ ഉള്ളിൽ കേറിയാൽ TV ൽ വരാം എന്നായിരുന്നു എന്റെ വിചാരം.
അത് കൊണ്ട് നടീനടന്മാർ ഒക്കെ ഇതിന്റെ അകത്തുണ്ട് എന്നോർത്തിരുന്നു. ഒരു വട്ടം അവരെ കാണാൻ പറ്റുമെന്ന് കരുതി ടീ വി പൊളിക്കാൻ നോക്കിട്ട് നാശാക്കിയതിന് . അമ്മയുടെ കൈയ്യിന്ന് പൊതിരെ കിട്ടി…
പിന്നീട് ടീ വി നന്നാക്കാൻ ആള് വന്ന് തുറന്നപ്പം മനസ്സിലായി അങ്ങനെ അല്ലെന്ന്..
പിന്നെയും ഒരുപാട് ചിന്തിച്ചു സിനിമ നമ്മൾ കാണുമ്പോൾ live ആയിട്ട് നടൻമാർ അഭിനയിക്കുക ആണെന്നും പരസ്യം വരുമ്പോൾ അവർ വിശ്രമിക്കുക ആണെന്നും
സിനിമയിൽ നായകനും നായികയും സെറ്റ് ആയി കഴിഞ്ഞാലോ കല്യാണം കഴിഞ്ഞാലോ അവർ തമ്മിൽ പാട്ട് സീൻ ഉണ്ടാവുന്നത് കൊണ്ട് ശെരിക്കും ജീവിതത്തിൽ കല്യാണം കഴിയുമ്പോൾ ഒരു പാട്ട് എഴുതി പാടണ്ടെ എന്നൊക്കെ അഞ്ച് വയസ്സുള്ള ഞാൻ കൊറേ ചിന്തിച്ച് കൂട്ടി വിഷമിച്ചിട്ടുണ്ട്
അതൊക്കെ അലോചിച്ചു ഇരിക്കുമ്പോഴ വീണ്ടും. മോൻെറ ചോദ്യം …
” അച്ഛാ അവരൊക്കെ ശരിക്കും ഉമ്മവച്ചു കളിക്കോ..
ഇത്തവണ എന്നെ. തുറിച്ചു നോക്കിയത്. ഭാര്യയായിരുന്നു
ഞാനൊരു ഉരുള ചോറ് വാരി അവൻെറ വായേൽ പൊത്തി.
ഇനിയവൻ വല്ലതും പറഞ്ഞാലോ ഓർത്ത് ഭാര്യെയെ ഒന്നു. നോക്കി കൊണ്ട് അവനോടു പറഞ്ഞു ..
ഉമ്മ വെക്കുന്ന സീനൊക്കെ ഫിലിം ചേർത്ത് വെച്ച് (എഡിറ്റിംഗ്) ചെയ്യുന്നതാ..ശരിക്കും രണ്ടു പേരും ദൂരെ മാറി നിന്ന് ആക്ഷൻ മാത്രേ കാണിക്കുന്നുള്ളൂ..
ഓഹ് എന്ന് മൂളി കൊണ്ട് വീണ്ടും ടീവിലേക്ക് തിരിഞ്ഞു. ഇരുന്നമോനെ അച്ഛൻ വിളിച്ചുക്കൂട്ടി അവനോടു പറഞ്ഞു..
പണ്ട് നിൻറെ തന്താ
സിനിമയിൽ അടി തുടങ്ങുന്നതിന് മുമ്പ് നായകൻ ചെയ്യുന്ന പോലെ മോതിരം മാറ്റി ഇടുക കയ്യിലെ വള കയറ്റി ഇടുക ഒരു പിടി മണ്ണ് എടുത്ത് നിലത്തേക്ക് സ്ലോമോഷനിൽ ഇടുക ഇതൊക്കെ ചെയ്താൽ ഒരു പ്രത്യേക ശക്തി കിട്ടും എന്ന് വിചാരിച്ചു
നാട്ടിലിറങ്ങി ഷോ കാണിച്ച് ഫ്രണ്ട്സിന്റെ കയ്യിൽ നിന്ന് അടി വാങ്ങി കൂട്ടി.മോങ്ങി കൊണ്ട്. ഇവിടെ. വന്നിട്ടുണ്ട്..
അത് കേട്ട് എൻറെ ഭാര്യയും മോനും ഉറക്കെ ചിരിച്ചു പക്ഷെ ഞാൻ മാത്രം ചിരിച്ചില്ല..
വീണ്ടുമതും ഒരു സംശയം ചോദിക്കാൻ വാ തുറന്ന മകനെ നോക്കി കൊണ്ട് ഞാൻ അലറി
തിന്നു മതിയായെങ്കിൽ എഴുന്നേറ്റു. പോടെ….
ശുഭം?❤️
മനു പി എം