വൈകി വന്ന വസന്തം – ഭാഗം 1, എഴുത്ത്: രമ്യ സജീവ്

മോളെ….നന്ദ….ഉമ്മറത്തേക് കയറി  കസേരയിൽ ഇരുന്നുകൊണ്ട് വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ചു.

ദാ….വരുന്നു…അച്ഛാ…ചായ…ഒരു ഗ്ലാസ്‌ ചായ അച്ഛനു നേരെ നീട്ടി അവൾ പറഞ്ഞു. ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും വാസു ചായ വാങ്ങി ചോദിച്ചു.

ദേവു എണീറ്റിലെ….?? ഇല്യാ…അവൾക്കു നേരം വെളുക്കണമെങ്കിൽ കുറച്ചുംകൂടി കഴിയണം. അല്ല അച്ഛനെന്താ നേരത്തെ…? ഇത്ര പെട്ടന്ന് നടത്തം കഴിഞ്ഞോ…?

ഏയ്യ് ഞാൻ ഒറ്റക്കായിരുന്നു മോളെ. പണിക്കർ  വന്നില്ല. അതുകൊണ്ട്  നടത്തം മതിയാക്കി പോന്നു. അച്ഛനു വല്ലായ്മ വല്ലതും….നന്ദ അച്ഛനെ നോക്കി ചോദിച്ചു. ഇല്യാ മോളെ  എനിക്കൊരു കുഴപ്പവും ഇല്ല. ആ ആ…മോള് സ്കൂളിൽ പോകുന്നില്ലെ…? മ്മ്മ്….പോകുന്നുണ്ട്. അതും പറഞ്ഞവൾ അകത്തേക്ക് പോയി.

ദേവു…മോളെ…എണ്ണിക്ക്…നേരം എത്രയായെന്നറിയോ എന്റെ കുട്ടിക്ക്. നന്ദ ദേവയുടെ മുഖത്തുനിന് പുതപ്പു മാറ്റി അവളെ വിളിച്ചു.

മ്മ്…മ്മ്…കുറച്ചുകൂടി നേരം  കിടന്നോട്ടെ ചേച്ചിപ്പെണ്ണേ…അതും പറഞ്ഞവൾ ഒന്നുകൂടി അവിടെ ചുരുണ്ടുകൂടി കിടന്നു. ഇനി അവളെ വിളിച്ചിട്ടു കാര്യം ഇല്ല ഇന്ന് മനസിലാക്കിയ നന്ദ മുറിയിൽ നിന്നു എണിറ്റു നേരെ അടുക്കളയിലേക് പോയി അവളുടെ പണികളിലേർപ്പെട്ടു.

******************

സമയം 8.30. നന്ദ സ്കൂളിലേക്ക് പോകാൻ റെഡിയായി മുറിയിൽ നിന്നു പുറത്തേക്കു വന്നു. ദേവു  ഞാൻ ഇറങ്ങുന്നു. ഇവിടെ കിടന്നുറങ്ങാതെ ഇരുന്നു പടിച്ചോളണം. ആ  പിന്നെ അച്ഛനു ഉച്ചക്കുള്ള മരുന്ന് മറക്കാതെ കൊടുക്കണേ….ഞാൻ പോയിട്ടുവരാം.

ചേച്ചി ടാറ്റാ…ദേവു നന്ദയെ നോക്കി ചിരിച്ചുകൊണ്ട്  പറഞ്ഞു…നന്ദ അവളെ നോക്കി ചിരിച്ചു  മുറ്റത്തേക്കിറങ്ങി.

********************

ഈ  പോയതാണ് നമ്മുടെ കഥയിലെ നായിക “നന്ദന.” ചെമ്പകശ്ശേരി തറവാട്ടിലെ  വാസുദേവന്റെയും  ജാനകിയുടെയും രണ്ടു പെൺമക്കളിൽ മൂത്തവൾ. നന്ദനക്കു താഴെ ഒരാളുംകൂടി  “ദേവിക എന്ന ദേവു.” ഡിഗ്രിക്കു പഠിക്കുന്നു. നന്ദന ഒരു ടീച്ചർ ആണ്, ഇപ്പോൾ കൃഷ്ണപുരം LP സ്കൂളിലെ താത്കാലിക ടീച്ചർ ആയി ജോലിചെയ്യുന്നു. അതേ സ്കൂളിലെ ക്ളർക് ആയിരുന്നു നന്ദനയുടെ അച്ഛൻ വാസുദേവൻ. ഇപ്പോൾ റിട്ടയേർഡ് ആയി വീട്ടിലെ കൃഷിയും കാര്യങ്ങളുമായി  മുന്നോട് പോകുന്നു.

സമയം 9 മണി കഴിഞ്ഞു, പതിവുപോലെ നന്ദ കൃത്യംസമയത് സ്കൂളിൽ എത്തി, കുട്ടികളെല്ലാം വന്നുകൊണ്ടിരിക്കുന്നു. നന്ദന ഓഫീസിലേക്ക് ചെന്നു. ടീച്ചേഴ്‌സ്‌ റെജിസ്റ്റർ  ബുക്കിൽ ഒപ്പിട്ടു. തിരിച്ചു സ്റ്റാഫ്‌റൂമിലേക് പോകും വഴി അവൾ സ്കൂളിനു ചുറ്റും കണ്ണോടിച്ചു.

ഞാൻ പഠിച്ച സ്കൂൾ, അച്ഛന്റെ കയ്യും പിടിച്ചു ഈ വരാന്തയിലൂടെ നടന്നുവന്നത് അവൾ ഓർത്തു. B.ed കഴിഞ്ഞു കുറച്ചുനാൾ വെറുതെ ഇരുന്നു. അപ്പോഴാണ് സ്കൂളിലെ ഇപ്പോഴത്തെ  Hm അച്ഛനെ തിരക്കി ഒരു ദിവസം വീട്ടിലേക് വന്നത്. അച്ഛനോട് വിശേഷങ്ങൾ ചോദിക്കുന്ന കുട്ടത്തിൽ എന്റെ കാര്യവും ചോദിച്ചു. അപ്പോളാണ് മാഷ് ആ കാര്യം പറഞ്ഞത്. സ്കൂളിൽ ഒരു സയൻസ് ടീച്ചറുടെ ഒഴിവുണ്ട്. താല്കാലികമാണ്. വേറെ അപേക്ഷകൾ ഒന്നും വന്നിട്ടില്ല…ആ സ്ഥിതിക് നന്ദന സെർട്ടിഫിക്കറ്റുകളുമായി നാളെ സ്കൂളിലേക്ക് വരുവാണെങ്കിൽ നമുക്ക് നോക്കാം….അച്ഛനെ നോക്കി അദ്ദേഹം പറഞ്ഞു.

പിറ്റേന്ന്  രാവിലെ നന്ദനയും അച്ഛനും സ്കൂളിൽ എത്തി മാധവമാഷിനെ കണ്ടു. നന്ദനയുടെ സെർട്ടിഫികറ്റുകൾ അദ്ദേഹം നോക്കി, അപ്പോൾ തന്നെ അവളോട് ഇവിടെ  ജോയിൻ ചെയ്തോളാൻ പറഞ്ഞു. അങ്ങനെ തന്നെ പഠിച്ച സ്കൂളിൽ തന്നെ അവൾക്കും പഠിപ്പിക്കാൻ അവസരം ഉണ്ടായി. നന്ദന അങ്ങനെ പഴയകാര്യങ്ങൾ ആലോചിച്ചു  നില്കുമ്പോളാണ് പീയൂൺ രാഘവേട്ടൻ അവളുടെ അടുത്തേക് വന്നു.

നന്ദാടീച്ചറെ…അയാൾ അവളെ വിളിച്ചു. പെട്ടന്ന് ആലോചനയിൽ നിന്നുണർന്ന നന്ദന അയാളെ നോക്കി ചിരിച്ചു  സ്റ്റാഫ്‌റൂമിലേക് പോയി. അവളുടെ ആ ചിരി കണ്ടാൽ മതി ആരും അവളോട് പെട്ടന്ന് അടുത്തുപോകും. അതുപോലെ നിഷ്കളങ്കമായ ചിരിയാണ് അവളുടേത്. രാഘവേട്ടൻ അവളെ നോക്കി മനസിൽ പറഞ്ഞു. പതിവുപോലെ അസ്സംബ്ലിയും കഴിഞ്ഞു നന്ദ തന്റെ ക്ലാസിലേക്കു പോയി.

അവളുടെ ക്ലാസ്സ്‌ നിശ്ശബദ്ധതയിൽ ആയിരുന്നു. മ്മ്….എന്തുപറ്റി ഒരു സൈലന്റ് മോഡ് ആണലോ…ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറി അവൾ എല്ലാവരെയും നോക്കി ചോദിച്ചു. ആഹാ…എല്ലാവരും നല്ല പഠിത്തത്തിലാണാലോ…ഇന്നെന്താ പരീക്ഷ ഉണ്ടോ…?

ഉണ്ട്  ടീച്ചറെ…സെക്കന്റ്‌ പീരീഡ് വിജയൻ മാഷിന്റെ മാത്‍സ് പരീഷ…ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു. അത്രയേയുള്ളൂ അതിനാണോ എന്റെ കുട്ടികൾ ശ്വാസം പോലും വിടാതെ ഇങ്ങനെ ഇരിക്കുന്നത്. നന്ദ അവരുടെ മുഖത്തേക് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. എന്നാലേ എന്റെ കുട്ടികൾ ഒന്നു ഉഷാറായെ….ഞാൻ അറ്റന്റൻസ് എടുക്കട്ടെ…അതുകഴിഞ്ഞു നമുക്ക്‌  മാത്‍സ് പഠിക്കാം. എന്താ സന്തോഷമായോ…?

അറ്റന്റൻസ് എടുത്തുകഴിഞ്ഞു അവളുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു കഴിഞ്ഞതിനു ശേഷം അവർക്ക്  മാത്‍സ് പഠിക്കാൻ അവൾ സമയം കൊടുത്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫസ്റ്റ് പീരീഡ് കഴിഞ്ഞതിന്റെ ബെൽ അടിക്കുന്ന ഒച്ച കേട്ടു. നന്ദ തന്റെ കുട്ടികൾക്കു ഒരു ബെസ്റ്റ് വിഷ് കൊടുത്ത് അടുത്ത ക്ലാസ്സിലേക്ക് അവൾ പോയി.

ഉച്ച കഴിഞ്ഞുള്ള ലാസ്റ്റ് പീരീഡ് നന്ദന 6ക്ലാസ്സിൽ  തലേദിവസം പഠിപ്പിച്ച പാഠഭാഗത്തിന്റെ  നോട്സ് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോഴാണ് അവിടേക്കു പീയൂൺ  രാഘവേട്ടൻ വന്നത്. എടുത്തുകൊണ്ടിരുന്ന ക്ലാസ്സ്‌ പകുതിയിൽ നിർത്തി വാതിലിനടുത്  നിൽക്കുന്ന രാഘവേട്ടന്റെ അടുത്തേക്ക് ചെന്നു കാര്യം  തിരക്കി.

നന്ദന ടീച്ചർനെ HM വിളിക്കുന്നു, ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു…

തുടരും…